Thursday, January 31, 2008

ഹരികുമാറിന്റെ ലേഖനത്തിനു് എന്റെ പ്രതിഷേധം






കലകൌമുദിയില്‍ പ്രസിദ്ധീകരിക്കുന്ന അക്ഷരജാലകം എന്ന പംക്തിയിലൂടെ മലയാളം ബ്ലോഗിനെ മൊത്തമായി ആക്ഷേപിച്ചരിക്കുകയാണു് എം. കേ. ഹരികുമാറിര്‍

ഈ ലേഖനത്തിനോടും, എം. കേ. ഹരികുമാര്‍ എന്ന ലേഖകനോടും എന്റെ പ്രതിഷേധം ഞാന്‍ രേഖപ്പെടുത്തുന്നു.

വീണ്ടും ഞാന്‍ അഭ്യര്ത്തിക്കുന്നു:

ബ്ലോഗിനേക്കുറിച്ചുള്ള താങ്കളുടെ ധാരണകള്‍ തെറ്റാണു്. അച്ചടി മാദ്ധ്യമത്തില്‍ നിന്നും തികച്ചും വിത്യസ്തമായ ബ്ലോഗ് മാദ്ധ്യമം എന്താണെന്ന് ആദ്യം മനസിലാക്കാന്‍ ശ്രമിക്കു.

20 comments:

  1. Hair-kumarന്റെ ലേഖനത്തിനുള്ള പ്രതിഷേധ logo
    അവശ്യമ്പോലെ ഉപയോഗിക്കാം. മാറ്റങ്ങള്‍ നിര്‍ദേശിക്കാം. ഒരു slogan പറഞ്ഞാല്‍ കൂട്ടി ചേര്‍ക്കാം.

    ReplyDelete
  2. ഈ പ്രതിഷേധത്തില്‍ ഞാനും പങ്ക് ചേരുന്നു.

    ബ്ലോഗിങ്ങ് എന്തെന്നറിയാത്ത ഇയാള്‍ക്ക് ബ്ലോഗിങ്ങിനെകുറിച്ച് കോളമെഴുതാന്‍ അനുമതി നല്‍കിയ കൌമുദിയെ ആദ്യം പറയണം. പിന്നെ എഴുതിയതെന്തെന്ന് ഓടിച്ച് പോലും നോക്കാതെ പ്രസിദ്ധീകരിക്കാന്‍ അനുമതി നല്‍കിയ എഡിറ്റര്‍ക്കും വേണം ഒരു ഷെയ്ക്ക് ഹാന്റ്

    ReplyDelete
  3. :)
    വാരികകളില്‍/മാധ്യമങ്ങളില്‍ ഒക്കെ സത്യത്തെ വളച്ചൊടിയ്കുന്നതില്‍ ഇത്രേം അല്‍ഭുതമുണ്ടോ? അങ്ങേരു പറയട്ടെ. അങ്ങനെ എങ്കിലും മലയാളം ബ്ലോഗ്ഗ് എഴുതുവരുടേ ലിങ്കില്ല് എന്താണെന്ന് അറിയാന്‍ ജനം വരും. അപ്പോഴ് ജനത്തിന്റെ ധാരണ മാറും. അതൊടേ ഹരികുമാര്‍ക്ക് അടി കിട്ടും. അതൊണ്ട്, “ഡോണ്ട് ബയ് ദിസ്” എന്ന പരസ്യവാചാകം എത്ര ഗുണം ആ പ്രോഡക്റ്റിനെ ചെയ്തോ അതെ ലോജിക്കില്‍ ഇതിനേം കണ്ടാല്‍ മതി. കൌമുദിയൊട് പറഞിട്ട് എന്തിനാണാവോ? സ്വന്തം ലേഖകനേ തള്ളി പറയോഅവരു? അതോണ്ട് കൂടുതല്‍ ഉചിതം ഇത് മറ്റേതെങ്കിലും മാസികയ്ക് ഫാക്സ് ചെയ്യുകയാവും.

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. അതുല്യച്ചേച്ചി പറഞ്ഞതിനു ഞാനും ഒപ്പിട്ടു. എന്നാല്‍ ഒരാള്‍ പെരുവഴിയമ്പലത്തില്‍ നാട്ടുകാരെ അടച്ചു ചീത്തവിളിക്കുമ്പോള്‍ കുപ്രസിദ്ധിക്കുവേണ്ടി ചെയ്യുന്നതാണെന്നു കണ്ട് മിണ്ടാതെ പോവണോ, അതോ കൂവണോ എന്ന ശങ്ക ബാക്കി.

    ReplyDelete
  6. പ്രതിഷേധത്തില്‍ ഞാനും പങ്ക് ചേരുന്നു.

    ReplyDelete
  7. ഒരു കൊടീം പിടിച്ചു നുമ്മളും ഒണ്ട് കേട്ടാ..:)

    സംഭവം ഉസാറായി..

    ReplyDelete
  8. ഈ പ്രതിഷേധം ഒരര്‍ത്ഥത്തില്‍ അയാളുടെ’വെട്ടുകിളി’ അപവാദത്തെ ന്യായീകരിക്കുകയല്ലേ ചെയ്യുക? അയാള്‍ ചെയ്തതും ഇവിടെ സംഭവിച്ചതുമായ കാര്യങ്ങള്‍ വിശദീകരിച്ചു മാത്രമേ ആ പച്ചക്കള്ളത്തെ തുറന്നുകാട്ടാന്‍ കഴിയൂ. പൊതുസമൂഹത്തിനു ബ്ലോഗ് മറ്റെന്തോ ആണ്..സോകോള്‍ഡ് സാഹിത്യകാരന്മാര്‍ക്കും. തെറ്റുചൂണ്ടിക്കാട്ടുന്നതുപോലും സഹിക്കാത്ത ഒരാളാണ് ‘വിമര്‍ശനം ബ്ലോഗേഴ്സിനു പഥ്യമല്ല എന്നൊക്കെ എഴുതിവിട്ടത്..‘ അയാള്‍ മറുപടി അര്‍ഹിക്കുന്നില്ലായിരിക്കും. എന്നാല്‍ കള്ളം സത്യമാണെന്നു ധരിച്ചേക്കാവുന്നവരെ തിരുത്തേണ്ട ഉത്തരവാദിത്വം നമ്മിലാരുടെയൊക്കെയോ ശിരസ്സിന്മേലുണ്ട്..!

    ReplyDelete
  9. എല്ലാ കമന്റ്സും , പത്രാധിപര്‍ക്കുള്ള കത്തുകളും, നമ്മുടെ അഭിപ്റായങ്ങളും ഒക്കെ വായിച്ചു.( പല സൈറ്റ്സുകളും വായിച്ചു). എല്ലവരും കലാകൌമുദിക്കു എഴുതിയ കത്തുകളും ഒക്കെ വായിച്ചു.
    ഈ രാജ്യത്തു കലാകൌമുദി എന്നൊരു വാരികയേ ഉള്ളോ? നമുക്കു മറ്റു മാദ്ധ്യമങ്ങളെ ഉപയോഗിച്ച്കുകൂടേ?
    പിന്നെ ഈ ഹ്ഹൈകുമാറും ,ഒരു കലാകൌമുദിയില്‍ പ്രിന്റു ചൈതാല്‍ ബൂലോകത്തു സത്യമായി നില്‍ക്കുന്നതു മാഞ്ഞു പോകുമോ? വേണമെന്നുള്ളസ്വര്‍ക്കു ലൊഗ്ഗിന്ന് ചെയ്തു നോക്കിക്കൂടേ?

    അത്രക്കു മണ്ട ശിരോമണികളാണോ മറ്റു മീഡിയാ പ്രവര്‍ത്തകര്‍?
    കലാകൌമുദിയില്‍ റിബെറ്റല്‍ വരുന്നതിനെക്കാള്‍ ഇമ്പോര്‍റ്റന്റണു മറ്റു വാരികകളില്‍ സത്യംകൊള്ളാവുന്നവര്‍ രെഴുതുന്നതു. ഇഗ്നോര്‍ കലാകൌമുദി അന്ദ് എം . കെ. ഹരികുമാര്‍

    ReplyDelete
  10. കൊടുത്താല്‍ കൊല്ലത്തും കിട്ടും.
    ബൂലോഗത്താണെങ്കില്‍ അപ്പൊ കിട്ടും.

    Hair-kumar ... ഇടിവെട്ട് പേര്.. ഇങ്ങനെ ഇയാള്‍ എഴുതിയാല്‍ കലാ കൌമുദി.. കാള (kala)കൌമുദിയാകും!!!

    ReplyDelete
  11. Blog is non mainstream media, it is no surprise main stream media don't want to see blogs grow, this is a major discussion happening in the media community, bloggers can potentially act like ham networks and put big media networks like AP out of business. Coming down to the kerala scenario it took some time for the local media to understand the "danger" in bloggers , we can expect more such "outbursts" coming. Frankly blogger community needs to have a discussion with the journalist community. It is a bread winning job for them , malayalam bloggers can potentially put internet publishers especially of a very local and regional language out of business, as community leaders what you should should be to build a revenue model out from blogs so that people who are "professional" content creators don't lose their livelihood by amateur but highly motivated and talented people for other professions.
    I feel the current attittude of many of us toward media professionals community is fratricidal.We should be inclusive of the need of media professionals.

    ReplyDelete
  12. i meant as community leaders what you should be doing ..

    ReplyDelete
  13. പെട്ടെന്നുള്ള പ്രതിഷേധത്തേക്കാള്‍ നല്ലത്‌ ബ്ലോഗിനെതിരെയുണ്ടായ ആരോപണത്തെക്കുറിച്ച്‌ ആത്മ പരിശോധന നടത്തൂന്നതാണ്‌. അയ്യാള്‍ ബ്ലോഗിനെ അടച്ചാക്ഷേപിച്ചിട്ടില്ല എന്നോര്‍ക്കണം. ചിലരെ അയാള്‍ ആദരവോടെയാണ്‌ കാണുന്നത്‌.ബ്ലോഗില്‍ വിമര്‍ശനം അനുവദനീയമാണെന്ന് വരുകയാണ്‌ വേണ്ടത്‌. വെള്ളെഴുത്ത്‌ പറഞ്ഞതുപോലെ , ബ്ലോഗിനെതിരെ അയാള്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് വരും ഇപ്പോഴത്തെ പല കമന്‍റ്റുകളും കണ്ടാല്‍.

    ReplyDelete
  14. അയാളിതു വരെ മറ്റുള്ളവരെ വിമറ്ശിച്ചിടെയുള്ളു, അയാളെഴുതുന്ന ചവറുകള്‍ ശരിയല്ല എന്നു പറഞ്ഞപ്പ്പ്പൊള്‍ ബ്ലോഗര്‍മാരെല്ലാം വെട്ടുകിളികളും, ഗറില്ലകളുമായി..

    ഞാനും ശക്തിയായി പ്രതിക്ഷേധിക്കുന്നു.........

    ReplyDelete
  15. ഞാനും ഈ പ്രതിഷേധത്തില്‍ പങ്ക് ചേരുന്നു.

    കക്ഷി ഇട്ട പോസ്റ്റിനെ വിമര്‍ശിച്ച് പലരും വിമര്‍ശിച്ചപ്പോഴെക്കും പേടിച്ച് കമന്റ് ഓപ്ഷന്‍ എടുത്തുകളഞ്ഞ ധൈര്യശാലിയാണ്, ബാക്കിയുള്ള ബ്ലോഗര്‍മാരെ അവഹേളിക്കുന്നത്.

    ReplyDelete
  16. മലയാള വാരികകള്‍ക്കും പത്രങ്ങള്ക്കും ഒരു പരിധിവരെ വായനക്കാരെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാലമാണ്, ടി. വി. മാദ്ധ്യമത്തിന്‍റെ വരവും ഇപ്പോള്‍ ഇന്‍ററ്റ്നെറ്റ് വായനയും അതിനു കാരണമാവാം. അപ്പൊള്‍ പിന്നെ സ്വതന്ത്രമായി പ്രസിദ്ധീകരിക്കാനുള്ള മലയാളം ബ്ലോഗുകള്‍ കൂടെ സജീവമായാല്‍ അവര്‍ക്ക് ഇരിക്കപ്പൊറുതി ഉണ്ടാവില്ല കൈപ്പള്ളീ... അതിനാല്‍ എങ്ങിനെയും ഇടിച്ചു താഴ്താന്‍ അവസരം കിട്ടുന്നതു കളയുമോ?. പക്ഷെ ഒരു പ്രിന്‍റ് മീഡിയയ്ക്കും തകര്‍ക്കാവുന്നതല്ല മലയാളം ബ്ലോഗിന്‍റെ വളര്‍ച്ച. നമുക്കു തന്നെ അറിയാല്ലോ ദിനം പ്രതി എത്ര ബ്ലോഗേഴ്സാണ് കടന്നു വരുന്നതെന്ന്?
    നമുക്കു പ്രതിഷേധിക്കാം ശക്തമായി തന്നെ.

    ReplyDelete
  17. കലാകൌമുദിയില്‍ ബ്ലോഗിനെ പറ്റി അറിയുന്ന ആരുമില്ലെന്നാണ് തോന്നുന്നത്.എന്തായാലും ആ ലേഖനത്തിനെതിരേ പ്രതിഷേധിക്കുക.

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..