Tuesday, January 29, 2008

Product & Packaging Design Part 1- കുപ്പികള്‍

ഇന്ത്യയില്‍ വ്യവസായിക അടിസ്ഥാനത്തില്‍ തേങ്ങ എണ്ണ കുപ്പിയിലാക്കി വിറ്റു തുടങ്ങിയിട്ട് എത്ര വര്ഷമാകും എന്ന് എനിക്കറിയില്ല. എന്തായാലും നമ്മള്‍ തേങ്ങാ എണ്ണയുടെ കാര്യത്തില്‍ കേമന്മാരാണു് എന്ന കാര്യത്തില്‍ തര്‍ക്കം ഇല്ല.
പക്ഷെ എണ്ണ കുപ്പിയിലാക്കി പ്രായോഗികമായി വില്കുന്നതില്‍... സോറി വീ ആര്‍ വെരി വെരി ബാഡ്...

വെളിച്ചെണ്ണ കട്ടിയാകുന്ന പ്രശ്നം, താപനില കുറഞ്ഞ കാലാവസ്ഥയുള്ള രാജ്യങ്ങളില്‍ ജീവിക്കുന്ന മല്ലൂസ് പലപ്പോള്‍ അനുഭവിച്ചിട്ടുള്ള ഒരു പ്രശ്നമാണു്. ഈ പ്രശ്നം വളരെ എളുപ്പം പരിഹരിക്കാം. പൈപ്പ് തുറന്ന് അല്പ നേരം കുപ്പി ചൂടു വെള്ളത്തില്‍ വെച്ചാല്‍ കുപ്പിയിലുള്ള എണ്ണ അല്പം ഉരുകും (മുഴുവനും ഉരുകുന്നില്ല). പക്ഷെ പ്രശ്നം അവിടെ തീരുന്നില്ല. കുപ്പി കമഴ്തുമ്പോള്‍ കട്ടിയായ എണ്ണ ഉരുകിയ എണ്ണയെ കുപ്പിയില്‍ നിന്നും ഒലിച്ചിറങ്ങാന്‍ അനുവദിക്കില്ല. കട്ടിയായ എണ്ണ ഒരു gravity valve പോലെ കുപ്പിയെ അടക്കും. ഇതിനു് ഒരു പരിഹാരം പ്ലാസ്റ്റിക്ക് കുപ്പിയുടെ designല്‍ മാറ്റം വരുത്തിയാല്‍ പരിഹരിക്കാവുന്നതേയുള്ളു.


Design ഇല്ലാത്ത കുഴപ്പമാണെങ്കില്‍ ദാണ്ടെ ഞാന്‍ തരാം ഒരു Design. (Copyright Free). എങ്ങനെ വേണേലും എടുത്തെവെച്ച് പണി.

ഇത് ഇപ്പോഴ് നിലവിലുള്ള വെളിച്ചെണ്ണ കുപ്പി. (വിശതീകരിക്കാനായി Transparent ആയി കാണിച്ചിരിക്കുന്നു)

ഇതു് re-design ചെയ്ത കുപ്പി. കുപ്പിയുടെ ഉള്ളില്‍ കട്ടിയായ എണ്ണയെ തടയാനുള്ള് തടസങ്ങള്‍ ശ്രദ്ദിക്കുക. കുപ്പിയുടെ plastic mouldല്‍ ഈ തടസങ്ങള്‍ ഉള്ള്കൊള്ളിക്കണം.

പക്ഷെ അവന്മാര്‍ അത് ചെയ്യുമോ?
യവിട!!!

ചെയ്യാത്ത കാരണം എന്തായാലും. ഇങ്ങനെ കുപ്പി re-design ചെയ്താല്‍ തീര്‍ശ്ചയായും ഒരു USP ആണെന്ന് എനിക്ക് തോന്നുന്നു.
ഇതും ഒരു ഇന്ത്യന്‍ വെളിച്ചെണ്ണ കുപ്പിയാണു്. ഇതിന്റെ അടപ്പ് രണ്ട് plastic കഷണങ്ങള്‍ കൊണ്ട് ഉണ്ടാക്കിയതാണു്. കാണാന്‍ ചന്ദമുള്ളതാണെങ്കിലും മൂര്‍ച്ചയുള്ള കഷണങ്ങളുടെ അറ്റങ്ങള്‍ കാരണം അടപ്പ് തുറക്കുമ്പോള്‍ വിരല്‍ മുറിയാന്‍ സാദ്ധ്യതയുണ്ട്. നമ്മുടെ packaging designersനെ സമ്മതിക്കണം.ഇതു് ഒരു ഇന്ത്യന്‍ നിര്മ്മിത Shaving Cream. രണ്ടു മാസം കഴിഞ്ഞാല്‍ വളരെ തരം താണ mild stealകൊണ്ടു നിര്മിച്ച ഇതിന്റെ seal തുരുമ്പിക്കും. Seal പൊട്ടിയാല്‍ ഉള്ളിലെ ദ്രാവകം പൊട്ടിത്തെറിക്കും. Aerosol Canല്‍ Shaving Cream നിര്മ്മിക്കുന്ന മറ്റ് നിര്മ്മാതാക്കള്‍ ഇതെങ്ങനെ പരിഹരിച്ചു എന്ന് ഇന്ത്യന്‍ നിര്മാതാക്കള്‍ക്ക് വേണമെങ്കില്‍ പഠിക്കാം. പക്ഷെ പഠിക്കൂല്ലാ !!!

ഇന്ത്യയില്‍ 20 വര്ഷം മുമ്പ് വളരെ പ്രചാരത്തിലുള്ള അനേകം ഉത്പന്നങ്ങള്‍ ഇന്ന് വിപണിയില്നിന്നും അപ്ര്യതക്ഷമായതിന്റെ കാരണം ഇതാണു്. വിദേശ ഉത്പന്നങ്ങളുമായി മത്സരിക്കണമെങ്കില്‍ Product designലും Product Packaging designലും കാര്യമായ മാറ്റങ്ങള്‍ വരുത്തുക തന്നെ വേണം.
[തുടരും.]

4 comments:

 1. വെളിച്ചെണ്ണ കുപ്പി (അതെ, ആ പാരച്യുട്ട് തന്നെ ) ഒരു തൊല്ല തന്നെ. രാവിലെ കുളിക്കാന് കേറുമ്പോള് ഇത്തിരി എന്ന തേച്ച് ആര്ഭാടം ആയിക്കൊട്ടെന്നു വച്ചു നോക്കിയപ്പോള് എണ്ണ സമരത്തില്. ആലോചിക്കാന് സമയം ഇല്ല, എണ്ണ തേക്കാതെ കുളിച്ചു. പിറ്റേന്നു ആദ്യമേതന്നെ ഒരു മഗ്ഗില് ചൂടുവെള്ളം എടുത്തു അതില് കുപ്പിയെ ശീര്ഷാസനത്തില് നിര്ത്തി.സംഭവം ഓക്കേ. മൊത്തം എണ്ണ ഒരു വാവട്ടം ഉള്ള ടിനില് ആക്കി ഒരു സ്പൂണ് കൂടി ഇട്ടു വച്ചലോന്നു ആലോചിക്കുകാ. (പരചുടിന്റെ haircream ആ ടൈപ്പ് പ്ലാസ്റ്റിക് ടിനില് ആണ്, അതെന്തിനാണോ ആവോ?)

  വെളിച്ചെണ്ണ മാത്രമേ ഇങ്ങനെ മഞ്ഞുകാലത്ത് കട്ടിയാവുന്നുല്ലു എന്ന് തോന്നുന്നു. (corn ഓയില് & എല്ലെന്ന മാത്രമേ compare studykku എടുത്തുള്ളൂ )

  വളരെ അത്യാവശ്യം ഉള്ള ടോപ്പിക് . എല്ലാവരും അനുഭവിച്ചിട്ടുന്ടെങ്ങിലും ഇതുവരെ ആരും ഇതിനെ കുറിച്ചു പറഞ്ഞു കേട്ടിട്ടില്ലന്നു തോന്നുന്നു . പക്ഷെ ആ തടസങ്ങള് കാണിച്ച ഡിസൈന് അത്രക്കെനിക്കങ്ങട് മനസിലയില്ലട്ടോ.അതെങ്ങനാ വര്ക്കുന്നെ ?

  ReplyDelete
 2. ശരിയാണ്‍. മിക്കവാറും എല്ലാവരും അഭിമുഖീകരിയ്ക്കുന്ന ഒരു പ്രശ്നം തന്നെ ആണ്‍ ഇത്.

  ReplyDelete
 3. ആരു പറഞ്ഞു മലയാളിക്ക് പാക്കേജിങ് ഡിസൈനെക്കുറിച്ച് ഒന്നുമറിയില്ല എന്ന്. നിരോധിച്ച ചാരായത്തിന്റെ പാക്കേജിങ്ങില്‍ എന്തൊക്കെ innovation നമ്മള്‍ കണ്ടു? സൈക്കിള്‍ ട്യൂബിന്റെ ഉപയോഗം ഏറ്റവും നല്ല ഉദാഹരണം!!
  :)

  ReplyDelete
 4. മലയാളി അല്ലേങ്കില്‍ പോട്ടെ ഇന്ത്യക്കാരന്റെ ഒരുനിലപാട് ഇങ്ങനെയുള്ളിടങ്ങളില്, ഓ ഇങ്ങനെയൊക്കെമതി എന്നാണ്, പണ്ട് അംബാസഡറ്കാറിന്റെ പ്രതാപകാലത്ത് ഞാനാലോചിക്കും ഒരുകാറ്സ്റ്റീരിയോ വെക്കാനുള്ളസ്ഥലം പ്രൊവൈഡ് ചെയ്യാനിവറ്ക്കിത്രയുംബുദ്ധിയില്ലല്ലൊന്ന്,
  വിദേശമാസികകളിലെ കറുകളുടെ ഇന്റീരിയരില്‍ സ്റ്റിയറിങ്ങിന്റെയും മറ്റും ഡിസൈന്‍ കാണുമ്ബോള്‍ ഹിന്ദുസ്ഥാന്‍ മോടോര്സ് എന്നാണാവോ ഇങ്ങനെയൊക്കെപുറത്തിറക്കുക എന്നാലോചിച്ചിരുന്നു ബ്രിട്ടീഷ്കാരന്‍ പഴയാഅരക്കലുള്ളവണ്ടിയുടെ ഡിസൈഗ്നെങ്ങനായിരുന്നു കൊടുത്തിരുന്നതെങ്കില്‍ ഇപ്പോളും അമ്ബാസഡറിന്‍ ആവീലുകളായേനെ..!!;-)

  നാട്ടില്‍ ഒരുതവണചെന്നപ്പൊ ദേശസ്നേഹം മൂത്ത് ബട്ടര്ഫ്ലൈ യുടെ ഒരു മിക്സി വാങ്ങി, ജാറിന്റെ ഹാന്ദിലുറപ്പിച്ചിരിക്കുന്നത് മുട്ടന്‍ രണ്ട് സ്ക്രൂ കൊണ്ട്..!!!എന്തെങ്കിലും അരച്ച് ജാര്‍ കഴുകിയാല്‍ കുറെയൊക്കെ ഈ സ്ക്രൂകള്‍ക്കിടയിലെങ്ങനെയാലും ഇരിക്കും കുറെനാള്‍ കഴിഞ്ഞാലാ ജൊയിന്റിന്റെ കോലം കാണണം, സ്പോട് വെല്ദിങ്ങ് എന്നൊരു പരിപാടിയുണ്ട് എന്നെന്നാണാവോ ഇവരറിയുക, ഇപ്പൊള്‍ ബട്ടര്‍ഫലിയുടെപരസ്യം റ്റീവില്യില്‍ കാണുമ്ബൊ ഞാനോര്ക്കുന്നത് ഈകാര്യമാണ്‍ പരസ്യമൊക്കെ അടിപൊളി തന്നെസാദനംനേരിട്ട്കാണുമ്പൊളാണ്‍ മൂടിമേലെ ബ്ലൈഡ്പോലിരിക്കുന്ന ഭാഗങ്ങളൂം മറ്റും കാണൂക.
  നന്നാവില്ല കൈപ്പള്ളീ ഇവര്ക്കൊക്കെ എങ്ങനെയെങ്കിലുംസാദനം വിക്കണമെന്നെയുള്ളു ഗുണമേന്മയുംഫിനിഷിങ്ങും പരസ്യത്തിലുണ്ടല്ലൊ. ഇവിടെയുള്ള ഒരു സുഹൃത്ത് പറയാറുണ്ട്, ഇന്ത്യയുടെ നല്ലസാധനങ്ങള്‍ വരുന്നതിന്റെ പോലും പാക്കിങ്ങ് കണ്ടാ വാങ്ങാന്‍ തോന്നില്ലാന്. ഒരുമാതിരി പിച്ചക്കാര്‍ സാരിചുറ്റിയപോലെയായിട്ടുണ്ടാവും ട്രാന്സ്പോര്റ്റേഷനില്‍ കാര്ട്ടണിന്റെ കോലമ്.

  ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..