മലയാള സാഹിത്യത്തിന്റെ തായ്‌വേരായിരുന്ന മധവിക്കുട്ടി, കമല ദാസ് (കമല സുരയ) 75 വയസ് ഇന്നു് രാവിലെ അന്തരിച്ചു. ഒരു യുഗം വിസ്മൃതികളിലേക്ക് യാത്രയായി.
എന്റെ ആദരാഞ്ജലികള്‍
ചിത്രം The Hindu
Sunday, May 31, 2009
Saturday, May 23, 2009
മരം കൊണ്ടു നിർമ്മിച്ച സൈക്കിൾ
Created by
Kaippally
On:
5/23/2009 03:28:00 AM
അലുമിനിയവും, ഇരുമ്പും, പിന്നെ carbon graphiteഉം കൊണ്ടു് നിർമിച്ച സൈകിളുകൾ പലരും കണ്ടിട്ടുണ്ടാവും. എന്നാൽ Arndt Menke എന്ന ജർമ്മൻ designer മരം കൊണ്ടു് സൈക്കിൾ നിർമ്മിച്ചിരിക്കുന്നു. 2.5kilo മാത്രം തൂക്കമുള്ള ഈ സൈകിളിൽ Frameഉം Springഉം handleഉം മരം കൊണ്ടു് നിർമിച്ചതാണു്. കാർഷിക അടിസ്ഥാനത്തിൽ വളർത്താവുന്ന ഏകദേശം 50,000 വൃക്ഷങ്ങളിൽനിന്നും വെറും 100 വൃക്ഷങ്ങൾ മാത്രമാണു് മരത്തിനു വേണ്ടി ഉപയോഗിക്കുന്നതു്. തികച്ചും sustainable ആയ പല മരങ്ങളും നമ്മളുടെ ശ്രദ്ധയിൽ പെടാതെ പോകുന്നു. പല മരങ്ങളുടെയും ഗുണങ്ങൾ നമ്മൾ ഇനിയും തിരിച്ചറിയാനിരിക്കുന്നു.
ഘടികാരങ്ങൾ
Created by
Kaippally
On:
5/23/2009 02:51:00 AM
ഘടികാരങ്ങൾ കൊണ്ടൊരു ഘടികാരം
24 ഘടികാരങ്ങൾ കൊണ്ടു് ഒരു ഘടികാരം
24 ഘടികാരങ്ങൾ കൊണ്ടു് ഒരു ഘടികാരം
Wednesday, May 13, 2009
Professional Blogging
Created by
Kaippally
On:
5/13/2009 12:07:00 PM
ബ്ലോഗിങ്ങ് വഴി കാശുണ്ടാക്കാമോ എന്നു പലരും ചോദിച്ചിട്ടുണ്ടു്. എന്റെ ഉത്തരം ഈ ലേഖനം വായിച്ചു കഴിയുമ്പോൾ നിങ്ങൾക്ക് മനസിലാകും.
ബ്ലോഗിൽ വെറും വിവാദങ്ങളും, വഴക്കും, ഗോമ്പറ്റീഷനും മാത്രം നടത്തിയിട്ട് സാമ്പത്തിക ലാഭം പ്രതീക്ഷിക്കരുതു്. അതു എന്തരായാലും നടക്കൂല്ല. ചുമ്മ കാള മൂത്രം പോലെ കവിത എഴുതിയാലോ, 200 പേജുള്ള കഥ എഴുതിയാലോ കാശുണ്ടാവുല്ല. കാരണം സാഹിത്യം വില്പന ചരക്കല്ല. അതിന്റെ format തന്നെ വില്പനക്കുള്ളതല്ല. അതു ചരക്കാവണമെങ്കിൽ ഒരുപാടു് അധ്വാനിക്കണം. പക്ഷെ ബ്ലോഗ് എഴുതാൻ അറിയാവുന്നവരിൽ പലരും മറ്റു് തൊഴിലുകൾ സ്വീകരിച്ചവരാണു്. അവരുടെ Professional Portfolio പ്രസിദ്ധപ്പെടുത്തിയാൽ ചിലപ്പോൾ prospective clientsനു അതു ഉപകരിക്കും. അതു വഴി വരുമാനവും ഉണ്ടാകും.
ഞാൻ എന്റെ professional portfolio ഒരു blog ആയി പ്രസിദ്ധീകരിക്കുകയാണു്. ഇതിന്റെ പ്രധാന ഉദ്ദേശം ജനസേവനവും മാങ്ങാതൊലിയും ഒന്നുമല്ല. സ്വയം സേവനം തന്നെയാണു്. ഇതുവഴി ആളുകൾ എന്നെ വിളിച്ചു projectകൾ ഏല്പ്പിക്കുക വഴി നാലു കാശുണ്ടാക്കാം എന്നു തന്നെയാണു ഉദ്ദേശം.
കഴിവുകൾ പ്രസിദ്ധപ്പെടുത്തുന്നതിൽ തെറ്റുണ്ട് എന്നെനിക്ക് അഭിപ്രായമില്ല. സ്വന്തം കഴിവുകൾ നാലാൾ അറിഞ്ഞാൽ മാത്രമെ ആരെങ്കിലും വിളിച്ച് പണി തരു. കഴിവുകൾ നല്ലതുപോലെ വിൽക്കപ്പെടണം, ഇല്ലെങ്കിൽ ആ കഴിവുകൊണ്ടു സാമ്പത്തിക ഗുണം ഉണ്ടാവില്ല. നമ്മുടെ കഴിവുകൾ അതുല്യമല്ല എന്ന തിരിച്ചറിവാണു് ഇങ്ങനെ ചെയ്യാൻ നമ്മളെ പ്രേരിപ്പിക്കേണ്ടതു്. നമ്മളുടെ കഴിവുകൾ അതുല്യമാണെങ്കിൽ നമ്മൾക്ക് ഒരു പ്രശ്നവുമില്ല. ചുമ്മ ഇരുന്നാൽ കാശു വീട്ടിൽ വരും. പക്ഷെ അങ്ങനൊരു അതുല്യമായ (unique) കഴിവു് ആർക്കും ഇല്ല. എല്ലാ കഴിവും വിപണിയിൽ ലഭ്യമാണു്. അപ്പോൾ ആ കഴിവുകൾ പ്രസിദ്ധപ്പെടുത്തണം. അതു് blog വഴി ചെയ്യുന്നതുകൊണ്ടു് ചില പ്രത്യേകതകളും ഉണ്ടു്.
Commercial ആവശ്യങ്ങൾക്ക് എപ്പോഴും സ്വന്തം domainഉം സ്വന്തം spaceഉം വാങ്ങുന്നതാണു് എപ്പോഴും നല്ലതു്. അതാകുമ്പോൾ അരും വന്നു് ങഞ്ഞ മുഞ്ഞ പറയും എന്ന പേടൊയും വേണ്ട.
2004ൽ പണ്ടുണ്ടാക്കിയ എന്റെ പഴയ Portfolio വലിച്ചു പറിച്ചു തൂര കളഞ്ഞു, എന്നിട്ടു് അവിടെ ഒരു English ബ്ലോഗ് Wordpressൽ തുടങ്ങി. Wordpressൽ bloggerനെ കാൾ കൂടുതൽ സൌകര്യങ്ങളുണ്ട് എന്നു് നേരത്തെ തന്നെ അറിയാമായിരുന്നു. പുതിയ ബ്ലോഗിൽ പണി ആരംഭിച്ചിട്ട് രണ്ടു ദിവസമായി. എന്തെല്ലാം ഉൾപ്പെടുത്തണം എന്നും ചില ആശയ ക്കുഴപ്പങ്ങൾ ഉണ്ടായിരുന്നു. ഔദ്യോഗിക കാര്യങ്ങൾ പലപ്പോഴും എന്റെ മലയാളം ബ്ലോഗുകളിൽ നിന്നും കരുതലോടെ ഞാൻ ഒഴിവാക്കിയിരുന്നു. അതെല്ലാം ഇനി ഈ ബ്ലോഗിൽ ഉൾപ്പെടുത്തുന്നതായിരിക്കും.
വിഷയം
ഏതു പ്രോഫഷൻ സ്വീകരിച്ചവരാണെങ്കിലും വെളിപ്പെടുത്താനാവുന്ന ഔദ്യോഗിക കാര്യങ്ങൾ എഴുതുന്നതാണു നല്ലതു്. ചെയ്ത projectന്റെ വിശത വിവരങ്ങൾ, അതിൽ നിങ്ങളുടെ പങ്ക്‍ തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തുക. ചിത്രങ്ങൾ, രൂപ രേഖകൾ, കണ്ണികൾ എല്ലാം ഉൾപെടുത്തുക. ലേഖനങ്ങൾ categaroy, tags, labels, തുടങ്ങിവ ഉപയോഗിച്ചു് വേർതിരിക്കുക.
അഭിപ്രായങ്ങൾ
ലേഖനങ്ങളിൽ പേരുകൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ ലേഖനം പ്രസിദ്ധീകരിക്കുന്നതിനു മുമ്പു തന്നെ clientsനേയും associatesനേയും ഈ കാര്യം എഴുതി അറിയിക്കണം. അവരുടേ അഭിപ്രായങ്ങളും endorsementകളും commentകളായി അവരെക്കൊണ്ടു എഴുതിപ്പിക്കുന്നതും നല്ലതായിരിക്കും. ഇങ്ങനെ ഒരു blog ഉണ്ടാക്കുമ്പോൾ സാധാരണ commentകൾ ഒട്ടും വേണ്ട എന്നു പറയാനും കഴിയില്ല. അതിനാൽ അതിൽ വരുന്ന മറ്റു് commentകൾ moderate ചെയ്യുന്നതു് നന്നായിരിക്കും. ജോലിയെക്കുറിച്ചുള്ള സംശയങ്ങൾ commentലൂടെ കൂടുതൽ വിശതീകരിക്കാൻ ഉപകരിക്കും. മല്ലു blogൽ സ്ഥിരം കാണുന്ന "(((((ഠേ)))) , കിടിലം മച്ചു, കൊടു കൈ, ഞാൻ ഇതിനേകുറിച്ചു അലോചിക്കുകയായിരുന്നു, Fantaaaaaastic!!!, അടിപൊളി.. " തുടങ്ങിയ copy+paste commentകൾ സ്വികരിക്കാതിരുന്നാൽ blogന്റെ നിലവാരം അല്പം ഉയർന്നിരിക്കും. അവശ്യമില്ലാത്ത ചർച്ചകൾ portfolio ബ്ലോഗുകളിൽ ഒഴിവാക്കുന്നതും നന്നായിരിക്കും.
സാമ്പത്തിക മാദ്യം രൂക്ഷമാകുന്ന ഈ വേളയിൽ എല്ലാവരും ഈ മാർഗ്ഗം സ്വീകരിക്കുന്നതിൽ തെറ്റില്ല എന്നാണു എന്റെ അഭിപ്രായം. പരസ്പരം കഴിവുകൾ വിളിച്ചറിയിക്കുന്നതുവഴി നമുക്ക് ഒരു professional networkഉം ഉണ്ടാക്കാൻ കഴിയും.

Saturday, May 02, 2009
കേരള സർക്കാറിന്റെ siteകൾ
Created by
Kaippally
On:
5/02/2009 04:46:00 PM
കേരള സർക്കാറിന്റെ siteകളിൽ പലതും ഇപ്പോഴും Unicode compliant അല്ല.
http://vuatkerala.org
"വെർച്വൽ യൂണിവേഴ്സിറ്റി ഫോർ അഗ്രികൾചറൽ ട്രെഡ്" (വട്ട് കേരള അല്ല വാട്ട് കേരള എന്നായിരിക്കണം). ഇതിന്റെ തലക്കെട്ട് എഴുതിയവനെ സമ്മതക്കണം. ഇംഗ്ലീഷ് അറിഞ്ഞൂടാത്ത ഒരുത്തനും ഇതിന്റെ പേരു് വായിച്ചാൽ മനസിലാവരുതു്. ഇംഗ്ലീഷ് അറിയാവുന്ന മലയാളം ലിപി വായിക്കാൻ അറിയവുന്ന കർഷകർ മാത്രം വായിച്ചാൽ മതി എന്നായിരിക്കും.
http://www.karshikakeralam.gov.in/
കാർഷിക കേരളം
http://www.prd.kerala.gov.in/retrdv.php
Information and Public Relations Department
മലയാളം unicodeൽ ഒന്നും ഇല്ല.
എന്തുകൊണ്ടാണു കേരള സർക്കാറിനു unicode സ്വീകാര്യമല്ലാത്തതു് എന്നു ഇപ്പോഴും എനിക്ക് മനസിലാകുന്നില്ല. സർക്കാറിൽ തൊഴിൽ ചെയ്യുന്ന ഏതെങ്കിലും IT തൊഴിലാളി ഇതിനെ കുറിച്ചു് ഒരു വിശതീകരണം തരുമോ?

കേട്ടതു്
Created by
Kaippally
On:
5/02/2009 12:51:00 PM
ഇന്നലെ വൈകുന്നേരം കുടമ്പ സമേതം ഷാർജ്ജ അൽ-വഹ്ദ തെരിവിലുള്ള KFCയിൽ കോഴി തിന്നാൻ കയറി.
പുറകിൽ ഇരുന്ന മലയാളി കുടുമ്പം ഭക്ഷണം കഴിച്ചുകഴിഞ്ഞു. Restaurantൽ പലയിടത്തായി സ്ഥാപിച്ചിരിക്കുന്ന stainless steel കുപ്പത്തൊട്ടികളെ ചൂണ്ടി അവരുടെ മകൻ ചോദിച്ചു: അച്ഛ ഈ Trayയും എച്ചിലും അവിടേ കൊണ്ടുപോയി കുപ്പത്തൊട്ടിയിൽ കളയണ്ടെ, ?.
അപ്പോൾ അച്ഛൻ പറഞ്ഞു: അയ്യോ അതൊന്നും നമ്മൾ ചെയ്യണ്ട. അതെ അവരു് ആരെങ്കിലും ചെയ്തുകൊള്ളും.
അദ്ദേഹം എന്തിനു് അങ്ങനെ പറഞ്ഞു?

Subscribe to:
Posts (Atom)