Saturday, May 02, 2009

കേരള സർക്കാറിന്റെ siteകൾ

കേരള സർക്കാറിന്റെ siteകളിൽ പലതും ഇപ്പോഴും Unicode compliant അല്ല.

http://vuatkerala.org
"വെർച്വൽ യൂണിവേഴ്സിറ്റി ഫോർ അഗ്രികൾചറൽ ട്രെഡ്" (വട്ട് കേരള അല്ല വാട്ട് കേരള എന്നായിരിക്കണം). ഇതിന്റെ തലക്കെട്ട് എഴുതിയവനെ സമ്മതക്കണം. ഇം‌ഗ്ലീഷ് അറിഞ്ഞൂടാത്ത ഒരുത്തനും ഇതിന്റെ പേരു് വായിച്ചാൽ മനസിലാവരുതു്. ഇം‌ഗ്ലീഷ് അറിയാവുന്ന മലയാളം ലിപി വായിക്കാൻ അറിയവുന്ന കർഷകർ മാത്രം വായിച്ചാൽ മതി എന്നായിരിക്കും.


http://www.karshikakeralam.gov.in/
കാർഷിക കേരളം

http://www.prd.kerala.gov.in/retrdv.php
Information and Public Relations Department
മലയാളം unicodeൽ ഒന്നും ഇല്ല.


എന്തുകൊണ്ടാണു കേരള സർക്കാറിനു unicode സ്വീകാര്യമല്ലാത്തതു് എന്നു ഇപ്പോഴും എനിക്ക് മനസിലാകുന്നില്ല. സർക്കാറിൽ തൊഴിൽ ചെയ്യുന്ന ഏതെങ്കിലും IT തൊഴിലാളി ഇതിനെ കുറിച്ചു് ഒരു വിശതീകരണം തരുമോ?

1 comment:

  1. vuatkerala.org അല്ലെ കൈപ്പള്ളീ?

    താങ്കള്‍ ഉദ്ദേശിക്കുന്നപോലെ ഒരു ഐ.ടി വിങ്ങ് കേരള സര്‍ക്കാരിനില്ല.ഐ.ടി മിഷന്‍ ടീമിനെപ്പോലെയുള്ളവരാണ് ഐ.ടി ഡിപ്പാര്‍ട്ട്മെന്റ്റ്മായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത്.

    വിവിധ വകുപ്പുകളുടെ വെബ് സൈറ്റുകള്‍ NIC യോ അല്ലെങ്കില്‍ ചില സമയങ്ങളില്‍ സ്വകാര്യ ഏജന്‍സികളോ ആണ് ചെയ്യുന്നത്.

    കേരള സര്‍ക്കാരിന്റേതായ ഐ.ടി പോളിസി പ്രാബല്യത്തിലായിട്ടില്ല, ഇപ്പോഴും കടലാസില്‍ തന്നെ.

    ഇനി പോളിസി നടപ്പായാല്‍ തന്നെ നിലവിലുള്ള സൈറ്റുകള്‍ യൂണിക്കോഡിലേക്ക് മാറ്റപ്പെടുമെന്ന് കരുതാനാവില്ല, അതിനാവശ്യമായ ചിലവും മറ്റും സര്‍ക്കാര്‍ ചട്ടങ്ങള്‍ക്ക് ചേരില്ലെന്നാണ് എന്റ്റെ വിലയിരുത്തല്‍.

    ഓപ്പണ്‍ ഓഫ്ഫീസ്, unicode എന്നിവ തന്നെ ഉപയോഗിക്കണം എന്ന് ഇപ്പോള്‍ നിര്‍ദ്ദേശം വന്നിട്ടുണ്ട്, ഭാവിയില്‍ ഇതിനനുസരിച്ച് സൈറ്റുകള്‍ തയ്യാറാക്കപ്പെടുമെന്ന് കരുതാം.

    ഞാന്‍ ഐ.ടി മേഖലയുമായി ബന്ധപ്പെട്ട ആളല്ല, അതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ മറ്റ് ആരെങ്കിലും പറയും എന്ന് പ്രതീക്ഷിക്കുന്നു.

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..