Thursday, April 23, 2009

കാഴ്ചക്കപ്പുറം

കാഴ്ചക്കപ്പുറവും മനുഷ്യരെ കാണാൻ കഴിയണം എന്നു നമുക്ക് Susan Boyle പാടി തെളിയിക്കുന്നു. കാഴ്ചയിൽ ഒരു സാധാരണ വീട്ടമ്മയായി മാത്രം തെറ്റിധരിക്കപ്പെടാൻ സാദ്ധ്യതയുള്ള ഈ സ്ത്രീ പാടി തുടങ്ങിയാൽ എന്തു സംഭവിക്കും എന്നു കാണു.

കാണുക. കണ്ടു രസിക്കുക. കേരളത്തിലെ reality show എന്ന തട്ടിപ്പിനെ വെറുക്കാൻ വീണ്ടും ഒരു കാരാണം. (And do check out the smile on Simon)

http://www.youtube.com/watch?v=RxPZh4AnWyk

Wednesday, April 22, 2009

നമുക്കും വേണ്ടെ കുറേ Museumകൾ

ലോകത്തിന്റെ പല നഗരങ്ങളിലും Holocaustന്റേയും രണ്ടാം ലോക മഹാ യുദ്ധത്തിന്റെയും, ഒന്നാം ലോക മഹാ യുദ്ധത്തിന്റേയും എല്ലാം സ്മാരകങ്ങളും museumകളും സ്ഥാപിച്ചിട്ടുണ്ടു്. മനുഷ്യ സമൂഹം അനുഭവിച്ച ത്യാഗത്തിന്റേയും അർപ്പണത്തിന്റേയും സ്മരണകൾ നിലനിർത്താനായി നിർമിച്ചതാണു് ഇവയെല്ലാം.

കേരളത്തിൽ ബ്രിട്ടീഷ് ഭരണത്തിൽ അസംതൃപ്തരായ ജനത പല തവണ രക്തസാക്ഷികളായിട്ടുണ്ടു്. പഴസി രാജാവും, വേലുത്തമ്പി ദളവയും നയിച്ച പോരാട്ടത്തിൽ അനേകായിരം പേർ ജീവൻ ത്യഗം ചെയ്തു. പില്കാലത്തിൽ 1921ൽ മലബാര്‍ കലാപത്തിലും കേരളത്തിൽ ജനങ്ങളെ കൂട്ട കൊല ചെയ്യുകയുണ്ടായി. ഇവർക്ക് എപ്പോഴാണു് നമ്മൾ Museums പണിയുന്നതു്?

സത്യങ്ങൾ മറക്കാനും സിനിമകളിലൂടെ ചരിത്രം തിരുത്തി എഴുതാനുമുള്ള കഴിവു നമുക്ക് കൂടുതൽ ഉള്ളതുകൊണ്ടാണോ ഇവരുടേ സാഹസങ്ങൾ പ്രസക്തമല്ലാതാകുന്നതു്. പാഠ്യ പുസ്തകത്തിലെ താളുകളിൽ തളച്ചിടാനാവുന്നതാണോ ഇവരുടെ കഥകൾ?

തലസ്ഥാനത്തുള്ള Round aboutലും Secretariatന്റെ മുമ്പിൽ കാക്കക്കും പ്രാവിനും തൂറാൻ പ്രതിമകൾ സ്ഥാപിച്ചതുകൊണ്ടു മാത്രം ഈ ചരിത്രങ്ങൾ നിലനില്കുമെന്നു തോന്നുന്നില്ല.

ലോകത്തിലെ എല്ലാ സംസ്കാരങ്ങളും അവരവരുടേ പൈതൃകം സംരക്ഷിക്കാൻ കാണിക്കുന്ന ആർജ്ജവം കാണുമ്പോൾ നമുക്കും ഇങ്ങനെയൊക്കെ അഭിമാനിക്കാൻ ഒന്നുമില്ലെ എന്നു് മക്കൾ ചോദിക്കുമ്പോൾ ചൂണ്ടിക്കാണിക്കാനെങ്കിലും എന്തെങ്കിലും വേണ്ടെ?

ഒരു സംസ്കാരത്തിന്റെ ഓർമ്മകൾ നിലനിർത്തുന്ന ക്ഷേത്രങ്ങളാണു് മ്യൂസിയമുകൾ. മലയാള ഭാഷയിൽ museum എന്ന പദത്തിനു് സമാന അർത്ഥമുള്ള ഒരു പദം ഇല്ല. (കാഴ്ചബങ്ക്ലാവ് എന്ന് പദം  ഏതോ തിരോന്തരം  മന്ദബുദ്ധിയുടേ തലയിൽ ഉത്ഭവിച്ചതാകാനെ വഴിയുള്ളു ). പദം ഇല്ലാത്തതിന്റെ കാരണം അങ്ങനെ ഒരു സംഭവം നമുക്കില്ലാത്തതു കൊണ്ടു തന്നെ. തിരോന്തരത്തു് മഹാരാജാവിന്റെ കാലത്തു് ഉണ്ടാക്കി വെച്ച museum അന്നു് ഉണ്ടാക്കിയതു് കൊണ്ടു ഇപ്പോഴും അതെ നിലയിൽ (1900കളിൽ ഉണ്ടായിരുന്ന അതെ രീതിയിൽ) തുടരുന്നു.

ആദ്യത്തെ "Musaeum" Greeceൽ Ptolemyയുടെ കാലത്ത് കലാ സാഹിത്യ സാംസ്കാരിക പ്രോത്സാഹനത്തിനായി സ്ഥാപിച്ചതാണെന്ന് wiki പറയുന്നു.

അപ്പോൾ നമ്മൾ എന്നാണു് ഇതുപോലുള്ള കൊച്ചു കൊച്ചു museumങ്ങൾ പണിയാൻ പോകുന്നതു്? അങ്ങനെ ഒരു സംഭവത്തിനോടു് താല്പര്യം നമ്മളുടെ രക്തത്തിൽ ഇല്ലെ?

Finding Time

During the last Gompetetion series, several folks have asked me one common question. How do I find the time to do what I do? How do I dedicate time for the various things I do in my life. Imparting this secret is so easy. But I doubt many people will volunteer to try it out. Several close friends do know this fact.

The answer to saving time, my good friends, is this: Stop watching television. You will regain your back your life. You will spend more time with your family. Your life will not be dictated by some network company. You will begin to choose your entertainment. You will see the faces of your loved ones more often. You will have time to think about the important things that matter to you. You will ask the right questions.

When I say television I do not mean just the display device. I mean cable TV and the entire system of thousands of scheduled one way programmed entertainment. You can always have a large display device in your living room for watching movies. Some new models of HD TVs can be hooked up with PCs to watch Youtube and metacafe and other pay per view websites. Change the direction of choice. You decide what you want to watch. Not the studio executives.

See this too

Tuesday, April 21, 2009

Defining The Mallu Mindset

This is a comment I posted on സ്ത്രീ ഡൈമൻഷൻ

I have been asked often what the true definition of the word Mallu is. I must say it has really evolved over time. I guess in the last four years one post I have always wanted to write was the definition of my blog address. mallu-ungle. I don't think there will be a more opportune time to render it to words than now. I must thank you madam for presenting to the world what the true mind of an expatriate mallu is. Yes your mind. Which you have exposed while writing this post. I must say this is not the least bit surprising to me. I must have met a thousand such people in my life. Who constantly sing praises of Dubai or some gulf country and curse Kerala for the mosquitoes and power cuts . By the end of this comment you will learn why I am from a slightly different breed than you.

A Mallu (as per my definition) is someone who has left their homeland to seek new pastures of his/her own free will. This usually occurs mainly due to serious financial pressure. By virtue of the chosen objective, (Make some quick bucks at whatever cost), All peripheral interests have to be sacrificed. viz, art, further education, social involvements, environmental consciousness, etc. The very fabric of that individuals life revolves around this clearly identified objective: Wealth. However he carries with him so much psychological excess baggage that he rarely can fit in with the expatriate lifestyle. (please remember the applied meaning of the word Expatriate is usually reserved for white westerners working in the middle east).

The Mallu continues to maintain a whole bunch of complexes mixed with nostalgia and contempt for every other community on the face of the Earth. It is so true when they say "You can take the fellow off the village but never take the village off the fellow". The village is embedded into the Mallu psyche. It is his so deeply rooted somewhere inside, that to take it out would probably kill him. Unlike a Tamil or Kannadiga or a Mumbaikar who has no memory of a picturesque stream or cloud crowned mountain top. No astounding images to carry away and blab hours on end to every westerner he meets on the street of "Gods own Country". One might even wonder if every mallu is a paid agent of some discrete operation wing of the KTDC.

There does exist a second set of individuals who are the offsprings of the above mentioned mallu. Someone who shares some remote semblance of mallu culture but does not believe in the set mallu-objectives (Maximum wealth aquisition at all costs). Someone who may speak a bit of the rather complex language but rarely handle anything beyond that. A classic example of this unruly rebelious ABCD (Abu-Dhabi Born Confused Desi) is writing this very comment to you, (but I do write read write eat and poop malayalam quite well, its just that I am too lazy these days).

These individuals really had no choice in their status as expatriates, nor did they have a financial responsibilities common to most 1st generation mallus. Were mostly western educated and shares most of the western values, probably enjoys a better chance in life at careers and lifestyle. These individuals also had more time for liesure. So they spend more time on the peripheral pursuits of normal human life: like sports, arts, sex, travel, socety, environment, further education, etc.

Now why this long winded definition about Mallus on your post. Becasue I am also a Mallu, but sooooo very different from you.

Your post has clearly defined how most first generation mallu think. contempt, complexes, disillusionment, escapism, use bribe as a means to get things done. etc. I clearly do not feel the way you do about Kerala. I know how bad it can be whit bribe. I refused to pay a whole lot of money (A whole lot meaning shitload of money!!!!!) as bribe to set up a large industrial complex in our state. But I do not hate Kerala. That is my home.
I do love it for all its problems, and issues. I love it for the freedom. For the adventure. For the challenges. For making us be creative. For giving us the opportunity to find a 1000 different uses of scrap metal sheets :)
You, madam, have probably never traveled outside Kerala, and your two bedroom flat in the gulf. So do travel. Please do see at least some parts of our great nation to appreciate Kerala.

As much as I would like to appreciate your frankness in this post, I must admit its folks like you who give Kerala and Malayalees abroad a bad name. Its folks like you who tarnish the names of second generation Mallus like me. Its folks like you who invite comments like "hindi mookh maafi" (ar: Indians have no brain).

There really was nothing much to say about this post. Its a typical mallu post written by a typical mallu. (Actually the last single line was the comment I wrote after reading your blah-de-blah. :) but it was too good an opportunity to miss.)

Monday, April 20, 2009

കലയും കച്ചവടവും

വിദേശത്തു് ജീവിച്ചിട്ടുള്ളവർ പലരും അനേകം ഹൃസ്വ ചിത്രങ്ങളും, ചിത്ര പ്രദർശ്ശനങ്ങളും കണ്ടിട്ടുണ്ടാകും. പ്രതിവർഷം 800ൽ അധികം സിനിമകൾ പുറത്തിറങ്ങുന്ന ഇന്ത്യയിൽ ഹൃസ്വ സിനിമകൾക്കായി എത്ര ചലചിത്ര മേളകൾ ഉണ്ടെന്നു അറിയില്ല. അങ്ങനെ ഒന്നുണ്ടെങ്കിൽ തന്നെ അതിനു് അത്രമാത്രം പ്രചാരവും ഇല്ല. കലയുടെയും, കവിതയുടെയും കാര്യവും ഈ ഗതി തന്നെ. Reality Show എന്നെ പേരിൽ കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും നടത്തുന്ന circus സംഗീതം എന്ന കലയെ കൊല ചെയ്യുകയാണെന്നു വേണമെങ്കിൽ പറയാം. സംഗീത മത്സരം എന്നാൽ Reality Show എന്നു വരെ ജനം തിരിച്ചും മറിച്ചും പറഞ്ഞു തുടങ്ങി. ഇതിന്റെ എല്ലാം കാരണം അനവേഷിക്കാൻ ഇറങ്ങിയപ്പോൾ മനസിലായ ചില കാര്യങ്ങളാണു് ഈ ലേഖനം എഴുതാൻ എന്നെ പ്രേരിപ്പിച്ചതു്.


ഇന്ത്യയിൽ മാദ്ധ്യമങ്ങളുടെ ഉദാരവല്കരണത്തിനു ശേഷം മലയാള സാഹിത്യത്തിനും ആവിഷ്കാരത്തിനും ഏറ്റ് ഏറ്റവും വലിയ പ്രശ്നം വ്യവസായിക അടിസ്ഥാനത്തിൽ കലയെ നിർമാതാക്കാൾ കണ്ടു തുടങ്ങി എന്നുള്ളതാണു്. കുറഞ്ഞ സമയം കൊണ്ടു ഏറ്റവും അധികം പ്രേക്ഷകരെ പ്രീതിപ്പെടുത്തുക എന്ന മാനദണ്ടത്തിൽ മാത്രം ഒതുങ്ങിയപ്പോൾ കല ഒരു വെറും കച്ചവട ചരക്കായി മാറി.

ഒരു ഉത്പന്നം വില്ക്കപ്പെടണമെങ്കിൽ അതു് വിപണിയിൽ പണം കൊടുത്തു വാങ്ങാൻ ഉപഭോക്താക്കൾ ഉണ്ടാവണം. ഉപഭോക്താവിനു സംത്രിപ്തി നൾഗുന്ന ഗുണ മേന്മയുള്ള ഉത്പന്നം ആയിരിക്കണം.

ഭൂരിഭാഗം ഉപഭോക്താക്കളെ പ്രീതിപ്പെടുത്തുന്ന വ്യവസായിക അടിസ്ഥാനത്തിൽ ഉത്പാതിപ്പിക്കുന്ന "കല", കൂടുതൽ വേഗത്തിൽ എളുപ്പത്തിൽ വില്ക്കപ്പെടും. അങ്ങനെ കല ഒരു ചരക്കായി മാറി. ഭൂരിഭാഗം ജനങ്ങളെ പ്രീതിപ്പെടുത്തുന്ന കല അവർക്ക് മനസുഖം കൊടുക്കുന്ന ഉത്പന്നങ്ങളായിരിക്കണം. അവരെ പരാമർശ്ശിക്കുന്നതും, അവരുടെ സമൂഹത്തേ ചോദ്യം ചെയ്യുന്നതും, അവർക്ക് ദുഖം നൾഗുന്നതുമായാൽ ആ "കല" വിജയകരമായി വില്ലപ്പെടില്ല. അപ്പോൾ ആ ഉല്പന്നം പരാജയപ്പെടും.

സിനിമയും , സംഗീതവും, സാഹിത്യവും വ്യവസായിക അടിസ്ഥാനത്തിൽ നിർമ്മിക്കുമ്പോൾ സമൂഹത്തിനു് നഷ്ടമാകുന്നതു് കലക്കുവേണ്ട സൃഷ്ടിക്കുന്ന കലാകാരന്മാരെയാണു്. കലയെ പ്രോത്സാഹിപ്പിക്കാൻ മാദ്ധ്യമങ്ങളിൽ ഉപരി സമൂഹിക സംഘങ്ങൾ അത്യാവിശ്യമാണു്.

ഇന്ത്യയിൽ വളരെ ചുരുക്കം മാത്രം കണ്ടു വരുന്ന ഒരു കലാവഷിക്കാരമാണു് ഹൃസ്വ ചലച്ചിത്രങ്ങൾ. 5 മുതൽ 20 മിനിറ്റുവരെ ദൈർഘ്യമുള്ള കലക്കും ആവിഷ്ക്കാര ഭംഗിക്കും പ്രാധാന്യം കൊടുത്തു നിർമ്മിക്കുന്ന ചിത്രങ്ങൾ. ഹൃസ്വ ചിത്രങ്ങൾ നിർമ്മിക്കാൻ ചിലവ് വളരെ കുറവാണു്. അനേകം online മത്സരങ്ങൾ വരെ പല film instituteകളും സംഘടിപ്പിക്കാറുണ്ടു്. പക്ഷെ ഈ മാദ്ധ്യമം ഇന്ത്യയിൽ വളരെ ചുരുക്കം ചില സംഘങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്നു. സിനിമ ഒരു കലാരൂപം എന്നതിൽ ഉപരി ഒരു കച്ചവട ചരക്കായി മാറിയതിന്റെ തെളിവുകളാണെന്നു അനുമാനിക്കാം. ഈ അവസരത്തിൽ മലയാളം ബ്ലോഗിൽ തന്നെ അറിയപ്പെടുന്ന സനാതനനും കൂട്ടരും ചേർന്നു് നിർമ്മിച്ച സിനിമ വേറിട്ട് നിൽക്കുന്നു. അതുപോലുള്ള സിനിമകൾ ഉണ്ടാകാൻ ഏറ്റവും അധികം വളക്കൂറുള്ള മണ്ണും കേരളം തന്നെയാണെന്നു കരുതുന്നതിലും തെറ്റില്ല.

യാതൊരു പ്രതിഫലവും പ്രതീക്ഷിക്കാതെ നല്ല സൃഷ്ടികൾ കാഴ്ച വെക്കാൻ അവസരങ്ങൾ ഉണ്ടാവണം. ഈ അവസരങ്ങൾ private sponsorshipൽ നിന്നും തന്നെ ഉണ്ടാവണം. അനാവശ്യമായ ചില രാഷ്ട്രീയ പ്രകടനങ്ങൾക്കും വ്യവസായങ്ങൾ ചിലവാക്കി കളയുന്ന തുക ചില്ലറയല്ല. ഈ തുക കലയെ പ്രോത്സാഹിപ്പിക്കാൻ ചിലവാക്കിയിരുന്നു എങ്കിൽ കേരളത്തിന്റെ സാംസ്കാരിക അന്തരീക്ഷം തന്നെ മാറുമായിരുന്നു. ഒരുകാലത്തു് കേരളത്തിൽ ഉത്സവങ്ങളിൽ ജനങ്ങൾക്ക് മുമ്പിൽ സൌജന്യമായി അനേകം കലാപരിപാടികൾ അവതരിപ്പിച്ചിരുന്നു.

നാട്ടുകാരുടെയും കച്ചവടക്കാരുടെയും തുച്ചമായ സംഭാവന കൊണ്ടു മാത്രമാണു് അഞ്ച് മുതൽ പത്തു ദിവസം നീണ്ടു നിന്നിരുന്ന നാടൻ കല പരിപാടികൾ ജനം കണ്ടിരുന്നതു്. ഈ അവസ്ഥ മാറുകയാണു്. ഉത്സവത്തിന്റെയും വേലകളുടേയും ദൈർഖ്യം കുറയുന്നതിനോടൊപ്പം ഉത്സവ പറമ്പുകളും ചുരുങ്ങി വരുന്നു. ജനങ്ങൾക്കിടയിലേക്ക് സൌജന്യമായി കലയും സാമൂഹിക വിഷയങ്ങളും അവതരിപ്പിച്ച ഉത്സവപ്പറമ്പിനു പകരം പ്രതിഷ്ടിക്കുന്നതു് Telivision എന്ന മാദ്ധ്യമമാണു്. ഉത്സവപ്പറമ്പിന്റെ പ്രേക്ഷകനല്ല ടീവീയുടെ മാദ്ധ്യമം. ഒരു വലിയ പ്രേക്ഷക വൃത്തത്തെ പ്രീതിപ്പെടുത്താൻ ശ്രമിക്കുന്ന ഈ മാദ്ധ്യമത്തിനു് ഏറ്റവും താഴേക്കടയിൽ ഉള്ളവനേയും പ്രീതിപ്പെടുത്താൻ കഴിയണം. ഭൂരിഭാഗം വരുന്ന ജനത്തെ പ്രീതിപ്പെടുത്തുമ്പോൾ കല കലയല്ലാതെ ആയിത്തീരും. കലയും ആവിഷ്കാര സ്വാതന്ത്ര്യവും അവിടെ ഇല്ലാതാകുന്നു.

കല ജനാതിപത്യത്തിന്റെ പരിധിയിലോ സോഷ്യലിസത്തിന്റെ ഭാഗമോ ഒന്നുമല്ല. അപ്പോൾ കലയെ വളർത്താനുള്ള ദൌത്യം സർക്കാറിന്റേതല്ല. ഏത കല വളരണം എന്നുള്ള തീരുമാനവും ജനാതിപത്യപരമായി തീരുമാനിക്കേണ്ട ഒന്നല്ല. കല ഉദാത്തമാകണമെങ്കിൽ കലക്ക് പ്രതിഫലം ലഭിക്കാൻ പാടില്ല അപ്പോൾ പിന്നെ കലയെ ആരു വളർത്തും.

ഇതിന്റെ പരിഹാരം തന്ത്രപരമായ Private Sponsorship തന്നെയാണു്. ഇതു വഴി ഓരോ സംഘങ്ങൾക്കും അവരടെ ആദർശ്ശത്തിനും ഇഷ്ടാനിഷ്ടങ്ങൾക്കും അനുസരിച്ച കലയെ വളർത്താനുള്ള സ്വാതന്ത്യം ഉണ്ടാകും.

Googleന്റെ Bloggerഉം Youtubeഉം Flickrഉം എല്ലാം ഒരു കണക്കിനു ലോക കലയെ subsidise ചെയ്യുന്നുണ്ടു. ഈ മാദ്ധ്യമങ്ങൾ ആയിരിക്കും വരും കാലങ്ങളിൽ കലയെ പ്രോത്സാഹിപ്പിക്കുന്ന സ്വതന്ത്ര മാദ്ധ്യമം. Internet കേരളത്തിലും ഇന്ത്യയിലും പ്രചാരം വളരെ കുറവായതുകൊണ്ടു തന്നെ ഇതൊരു പ്രധാന വിനിമയ മാദ്ധ്യമായി വളരാൻ ഇനിയും പതിറ്റാണ്ടുകൾ പിന്നിടും.

Tuesday, April 14, 2009

ലോല ഹൃദയങ്ങളെ പരാമർശിച്ചാൽ....

ബ്ലോഗ് കവികളുടെ വർഗ്ഗ ബോധം ഞാൻ കഴിഞ്ഞ പോസ്റ്റിൽ ശരിക്കും മനസിലാക്കിയ ഒന്നാണു്. ഭാവിയിൽ ബ്ലോഗിൽ കവികളെ കുറിച്ച് ആരും ഒന്നും പറയാൻ പാടില്ല.

എന്തെഴുതിയാലും വായനക്കാരൻ അതു മോശമാണെന്നു മാത്രം പറയരുതു്. കാരണം ലോല ഹൃദയന്മാർ ചൂടായാൽ പലതും സംഭവിക്കും. ഇരിട്ടടി മുതൽ മക്കളെ kidnap ചെയ്തു കൊണ്ടുപോയി കൊന്നുകളയും എന്നു വരെ ഭീഷണി ഉണ്ടാകും. കുടുമ്പത്തെ ഓർത്ത കവികളെ അങ്ങനെ ചെയ്യരുതെന്നു അപേക്ഷിക്കുകയാണു് ഈ പാവം കൈപ്പള്ളി.

കവിഹൃദയങ്ങളുടെ വർഗ്ഗ ബോധം ഇത്രയും ദൃഡപ്പെട്ടതാണെന്നു അറിഞ്ഞതിൽ സത്യത്തിൽ ചെരിയ അസൂയയും തോന്നുന്നുണ്ട്. എന്താ എനിക്കും ഇങ്ങനെ ലോല ഹൃദയം വരാത്തതു് എന്നു പലപ്പോഴും ആലോചിച്ചിട്ടുണ്ടു്. ഇങ്ങനെ വരിമുറി കവിതകൾ എഴുതിയാൽ എനിക്കും ഈ വർഗ്ഗത്തിൽ അങ്ങത്തം ലഭിക്കുമോ?

രണ്ടു ദിവസം മുമ്പ് നജ്ജൂസ് എന്ന ബ്ലോഗ് "കവി"യുടെ കവിതയെ പരാമർശിച്ചപ്പോൾ ഒരു Latheesh Mohan എന്ന ഒരു കൊച്ചനിയൻ അവിടെ ഒരു comment ഇട്ടു.

latheesh mohan said...

നല്ല കവിത
എന്‍ ബി: പമ്പര വിഡ്ഡികളോട് സംസാരിച്ച് സമയം കളയുന്നത് കവിതയെഴുതുന്നവര്‍ക്കു ചേര്‍ന്ന ഗുണമല്ല :)


അദ്ദേഹത്തിനു് ഞാൻ സ്വകാര്യമായി ഒരു ഒറ്റവരി e-mailൽ ചോദിച്ചു:

☮ Kaippally കൈപ്പള്ളി ☢ to latheesh.mohan 6:46 PM
ആരാണു സാർ,സാർ ഉദ്ദേശിച്ച വിഡ്ഢി


എനിക്ക് കിട്ടിയ മറുപടി:Latheesh Mohan to me 7:09 PM

താന്‍ തന്നെയാണ് . എന്തെങ്ങിലും കുഴപ്പം ഉണ്ടോ? മറുപടി പറഞ്ഞിടത്ത് പറയണം.

Don't send me peronal mails. I don't have time to waste.

Fuck offഒരു ബ്ലോഗ് "കവി"യുടെ സൃഷ്ടിയിൽ സഭ്യമായ രീതിയിൽ അഭിപ്രായം രേഖപ്പെടുത്തിയപ്പോൾ ആ ബ്ലോഗിൽ ഒരുവൻ എന്നെ വിഡ്ഢി എന്നു വിളിച്ചു. അതു് എന്നെ തന്നെയാണോ എന്നു ചോദിച്ചപ്പോൾ കിട്ടിയ മറുപടിയാണു് മുകളിൽ ഇട്ടതു്.

കവികളെ പരാമർശിച്ചാൽ തെറിവിളിക്കുന്ന സ്വഭാവമാണോ ലോല മൃദുല ഹൃദയങ്ങൾക്ക് ഉടമകളായ ബ്ലോഗിലെ കവികൾ. Latheesh Mohan എന്ന സുഹൃത്തു് പച്ച തെറി എഴുതിയതു് കൊണ്ടല്ല ഈ ചോദിക്കുന്നതു്. ഇദ്ദഹവുമായി ഒരിക്കൽ പോലും ഒരിടത്തും ഞാൻ തർക്കിച്ചിട്ടില്ല എന്നുള്ളതാണു് എന്നെ അത്ഭുതപ്പെടുത്തിയതു്. അദ്ദേഹത്തിന്റെ കവിതകൾ വായിച്ചിട്ടുണ്ടെങ്കിലും അഭിപ്രായം രേഖപ്പെടുത്തിയിട്ടില്ല.

അപ്പോൾ എനിക്ക് മനസിലാകുന്നതു് ഇതാണു്: സമൂഹത്തിൽ നിന്നും ശരിക്കും പിന്തള്ളപ്പെട്ട ഒരു പറ്റം ജനങ്ങളുടെ കൂട്ടായ്മയാണു് മലയാളം ബ്ലോഗിൽ അധികവും. അവരിൽ ഏറ്റവും ഒറ്റപ്പെട്ടവരാണു് കവിത എഴുതുന്നവർ. അവർക്ക് ഒരു അപ്രത്യക്ഷമായ ഒരു സംഘവലയമുണ്ടു. ഒരുവനെ പരാമർശിച്ചാൽ എല്ലാവരെയും പരാമർശിക്കുന്ന പോലെയാണു് അവർ കരുതുന്നതു്. പരാമർശങ്ങൾ ഉൾകൊള്ളാനും അതിനെ ആശയപരമായി കാണാനും ശ്രമിക്കാത്തവരാണു് പലരും. എന്തും ചെയ്യാൻ മറ്റിക്കത്തവരാണെന്നു വേണമെങ്കിൽ പറയാം.

അപ്പോൾ എന്നേപ്പോലെ, ജീവനിലും സ്വത്തിലും കൊതിയുള്ള സാധാണക്കാർ ഒരിക്കലും ബ്ലോഗിലെ കവികളെ പരിഹസിക്കുകയോ പരാമർശിക്കുകയോ ചെയ്യരുതു്. ലോലഹൃദയങ്ങൾ എപ്പോഴാണു് ആക്രമിക്കുന്നതു് എന്നു പറയാനാവില്ല. ജാഗ്രതൈ

Sunday, April 12, 2009

മലയാളം - Nostalgiaയുടെ മാത്രം ഭാഷ

മലയാളിയുടെ Nostalgia മലയാള ഭാഷയുടെ ഏറ്റവും വലിയ ശാപമാണു്. ഭാഷ വെറും ഓർമ്മകൾ അയവിറക്കാനുള്ള വിനിമയ ഭാഷയായി മാറുന്നു. പഴമ മാത്രം അവതരിപ്പിക്കുമ്പോൾ പുതിയ ആശയങ്ങളും ചിന്താ ധാരയും അവതരിപ്പിക്കാനുള്ള വ്യഗ്രത നഷ്ടമാകുന്നു. പുതിയ ചിന്തകളും ആശയങ്ങളും സാങ്കേതിക വിദ്യകളും അവതരിപ്പിക്കാനുള്ള അവസരം ഇല്ലാതാകുന്നു.

പലരും ചില പുതിയ ആശയങ്ങളും സംവിധാനങ്ങളും അവതരിപ്പിക്കാൻ വാക്കുകൾ തപ്പുന്നതിന്റെ കാരണവും ഇതാണു്. മലയാള ഭാഷ nostalgiaയുടെ ഭാഷയായി പിന്തള്ളപ്പെടുന്നു. വാക്കുകൾ ഉണ്ടാവണമെങ്കിൽ ഭാഷ ഇന്നത്തെ വിഷയങ്ങൾ കൈകാര്യം ചെയ്യണം.

ഇതു ചുമ്മ പറയുന്നതല്ല. 1200 ബ്ലോഗുകൾ പരിശോദിച്ചപ്പോൾ 74.6% മലയാളം ബ്ലോഗുകളും കൈകാര്യം ചെയ്യുന്ന വിഷയം വികാരങ്ങളും, പഴമയും മാത്രമാണു്.

പുതിയ വിഷയങ്ങൾ മലയാളത്തിൽ അവതരിപ്പിക്കാൻ ആരും തയ്യാറാകുന്നില്ല. മലയാള ഭാഷ വളരുന്നില്ല. ജീർണിക്കുകയാണു എന്നു തോന്നുന്നു.

എന്തെഴുതണം എന്നു പറയുന്നില്ല. പക്ഷെ ഒരു കാലഘട്ടത്തിൽ നിന്നും മലയാളി മുന്നോട്ട് പോകുന്നില്ല എന്നു പലപ്പോഴും തോന്നിയിട്ടുണ്ടു്. കഥ ആണെങ്കിൽ പോലും മലയാളം ബ്ലോഗിൽ Science fiction, Crime story, Fantasy, തുടങ്ങിയ തരത്തിൽ പെട്ട കഥകൾ വളരെ കുറവാണു്.

മലയാള ഭാഷയുടെ പുരോഗമനം statisticsലൂടെ കാണാൻ ശ്രമിക്കുമ്പോൾ കിട്ടിയ അറിവുകളാണു് ഇവ. എന്റെ ആശങ്കയും നിഗമനങ്ങളും തെറ്റായിരിക്കാം. ചിലപ്പോൾ ഇതായിരിക്കാം മലയാളിയുടെ പ്രത്യേകതകൾ. ഇതായിരിക്കാം ഈ ഭാഷയുടെ ഗതി.

നിങ്ങൾക്കും ആകാം ഒരു വരിമുറിവീരൻ

ഈ അടുത്ത് നടന്ന ചില blog meetകളിൽ ചില പുസ്തകങ്ങൾ വാങ്ങുകയുണ്ടായി. അവ "കവിത" പുസ്തകങ്ങൾ ആണെന്നതിൽ എഴുതിയിട്ടുമുണ്ടു്. മലയാളം ബ്ലോഗിലും കണ്ടുവരുന്ന ചില സൃഷ്ടികൾക്കും ഈ സ്വഭാവം കാണാം.

വെറുതെ ഗദ്യത്തിലെ വരികളെ മുറിച്ചാൽ ഈ സൃഷ്ടി ഉണ്ടാകും എന്നു മനസിലാക്കാം. ഉദാഹരണം ഈ ലേഖനം തന്നെ എടുക്കു. ഇതിനെ ഈ രൂപത്തിൽ ഇങ്ങനെ ആക്കാം.

ഉദാഹരണം:
വെറുതെ
ഗദ്യത്തിലെ
വരികളെ
മുറിച്ചാൽ
ഈ സൃഷ്ടി
ഉണ്ടാകും
എന്നു മനസിലാക്കാം.

ഏതു് ലേഖനവും
ഈ രൂപത്തിൽ
ഇങ്ങനെ
ആക്കി എടുക്കാം.


ഈ പുതിയ രൂപത്തിനെ "വരിമുറി" എന്ന പേരാണു് കൂടുതൽ അന്യൊജ്യം. വളരെ എളുപ്പം ചെയാവുന്ന ഒരു ഏർപ്പാടുമാണു് ഇതു്. മലയാളികൾ പൊതുവെ വികാര ജീവികളായതുകൊണ്ടു വിരഹം, പ്രേമം, ചില്ലറ തെറി, മുതലായവ ഇതിൽ തിരിക്കി കയറ്റിയാൽ വരിമുറി സൃഷ്ടികൾ വൾരെ പെട്ടന്നുതന്നെ popular ആകാം.

പുസ്തകങ്ങൾ അച്ചടിച്ച് ഇറക്കാനും വളരെ എളുപ്പമാണു്. 100 പേജ് വരുന്ന ഒരു കഥ എഴുതുന്നതിന്റെ 1/50 മാത്രം എഴുതിയാൽ മതി. ഒരു മണിക്കൂർ കൊണ്ട് വേണമെങ്കിൽ ഒരു പുസ്തകത്തിനുള്ള വരിമുറികൾ ഉണ്ടാക്കാം.

എത്ര എളുപ്പത്തിൽ വരിമുറി സൃഷ്ടികൾ പുറത്തിറക്കാം എന്ന് അറിയണമെങ്കിൽ പ്രശസ്ത വരിമുറി വീരന്മാരുടെ ബ്ലോഗുകൾ സന്ദർശിച്ചാൽ മതിയാകും.

വരിമുറികളെ പരാമർശിക്കുന്നതു് വിവരമില്ലാത്തതു കൊണ്ടും ഉയർന്ന സഹിത്യ ചിന്താഗതി ഇല്ലാത്തതുകൊണ്ടാണെന്നും ഒരു ധാരണ നിലവിലുള്ളതിനാൽ അധികം ആരും ഇതിനെ പരാമർശിക്കില്ല. അതായതു് വായിൽ തോന്നുന്ന എന്തും എഴുതാം. മറിച്ച് ജനങ്ങൾ അനുമോദനങ്ങൾ commentകളായി അറിയിക്കുകയും ചെയ്യും. അപ്പോൾ ശ്രദ്ദിക്കേണ്ട കാര്യങ്ങൾ വീണ്ടും ഓർമ്മിപ്പിക്കുന്നു,

  • തോന്നുന്നതെന്തും ചുമ്മ എഴുതുക,
  • ഒരു വരി ഇടക്കിടെ repeat ചെയ്യുക.
  • വയനക്കാരെ കൂട്ടാനായി സഭ്യമല്ലാത്ത ചില പദങ്ങൾ വേണമെങ്കിൽ ചേർക്കാം.
  • എന്നിട്ടു് വെറുതെ വരി മുറിക്കുക. ഇതാണു് ഈ സൃഷ്ടിയുടെ ഏറ്റവും പ്രയാസമുള്ള പണി.


നിങ്ങൾ എല്ലാം ഇതു പരിക്ഷിച്ചു നോക്കുക. ഈ April 1നു ഞാനും അഞ്ചൽക്കാരനും ചേർന്നു 20 Minute കൊണ്ടാണു് തമരക്കുളം ഷിബുവിന്റെ ബ്ലോഗിൽ 10 കവിതകൾ എഴുതിയതു്. കവിതയുമായി പുലബന്ധം പോലുമില്ലാത്ത എനിക്ക് ഇത്രമാത്രം എഴുതാമെങ്കിൽ നിങ്ങൾക്കും ആകാം.

Tuesday, April 07, 2009

ചില കാഴ്ചകൾ

ഞാൻ താമസിക്കുന്ന പരിസരത്തു് കണ്ട ചില കാഴ്ചകൾ.
അക്ഷരതെറ്റില്ലാത്ത ഇം‌ഗ്ലീഷ് "Decument Tyiping"നും ബന്ധപ്പെടുക.