Wednesday, April 22, 2009

നമുക്കും വേണ്ടെ കുറേ Museumകൾ

ലോകത്തിന്റെ പല നഗരങ്ങളിലും Holocaustന്റേയും രണ്ടാം ലോക മഹാ യുദ്ധത്തിന്റെയും, ഒന്നാം ലോക മഹാ യുദ്ധത്തിന്റേയും എല്ലാം സ്മാരകങ്ങളും museumകളും സ്ഥാപിച്ചിട്ടുണ്ടു്. മനുഷ്യ സമൂഹം അനുഭവിച്ച ത്യാഗത്തിന്റേയും അർപ്പണത്തിന്റേയും സ്മരണകൾ നിലനിർത്താനായി നിർമിച്ചതാണു് ഇവയെല്ലാം.

കേരളത്തിൽ ബ്രിട്ടീഷ് ഭരണത്തിൽ അസംതൃപ്തരായ ജനത പല തവണ രക്തസാക്ഷികളായിട്ടുണ്ടു്. പഴസി രാജാവും, വേലുത്തമ്പി ദളവയും നയിച്ച പോരാട്ടത്തിൽ അനേകായിരം പേർ ജീവൻ ത്യഗം ചെയ്തു. പില്കാലത്തിൽ 1921ൽ മലബാര്‍ കലാപത്തിലും കേരളത്തിൽ ജനങ്ങളെ കൂട്ട കൊല ചെയ്യുകയുണ്ടായി. ഇവർക്ക് എപ്പോഴാണു് നമ്മൾ Museums പണിയുന്നതു്?

സത്യങ്ങൾ മറക്കാനും സിനിമകളിലൂടെ ചരിത്രം തിരുത്തി എഴുതാനുമുള്ള കഴിവു നമുക്ക് കൂടുതൽ ഉള്ളതുകൊണ്ടാണോ ഇവരുടേ സാഹസങ്ങൾ പ്രസക്തമല്ലാതാകുന്നതു്. പാഠ്യ പുസ്തകത്തിലെ താളുകളിൽ തളച്ചിടാനാവുന്നതാണോ ഇവരുടെ കഥകൾ?

തലസ്ഥാനത്തുള്ള Round aboutലും Secretariatന്റെ മുമ്പിൽ കാക്കക്കും പ്രാവിനും തൂറാൻ പ്രതിമകൾ സ്ഥാപിച്ചതുകൊണ്ടു മാത്രം ഈ ചരിത്രങ്ങൾ നിലനില്കുമെന്നു തോന്നുന്നില്ല.

ലോകത്തിലെ എല്ലാ സംസ്കാരങ്ങളും അവരവരുടേ പൈതൃകം സംരക്ഷിക്കാൻ കാണിക്കുന്ന ആർജ്ജവം കാണുമ്പോൾ നമുക്കും ഇങ്ങനെയൊക്കെ അഭിമാനിക്കാൻ ഒന്നുമില്ലെ എന്നു് മക്കൾ ചോദിക്കുമ്പോൾ ചൂണ്ടിക്കാണിക്കാനെങ്കിലും എന്തെങ്കിലും വേണ്ടെ?

ഒരു സംസ്കാരത്തിന്റെ ഓർമ്മകൾ നിലനിർത്തുന്ന ക്ഷേത്രങ്ങളാണു് മ്യൂസിയമുകൾ. മലയാള ഭാഷയിൽ museum എന്ന പദത്തിനു് സമാന അർത്ഥമുള്ള ഒരു പദം ഇല്ല. (കാഴ്ചബങ്ക്ലാവ് എന്ന് പദം  ഏതോ തിരോന്തരം  മന്ദബുദ്ധിയുടേ തലയിൽ ഉത്ഭവിച്ചതാകാനെ വഴിയുള്ളു ). പദം ഇല്ലാത്തതിന്റെ കാരണം അങ്ങനെ ഒരു സംഭവം നമുക്കില്ലാത്തതു കൊണ്ടു തന്നെ. തിരോന്തരത്തു് മഹാരാജാവിന്റെ കാലത്തു് ഉണ്ടാക്കി വെച്ച museum അന്നു് ഉണ്ടാക്കിയതു് കൊണ്ടു ഇപ്പോഴും അതെ നിലയിൽ (1900കളിൽ ഉണ്ടായിരുന്ന അതെ രീതിയിൽ) തുടരുന്നു.

ആദ്യത്തെ "Musaeum" Greeceൽ Ptolemyയുടെ കാലത്ത് കലാ സാഹിത്യ സാംസ്കാരിക പ്രോത്സാഹനത്തിനായി സ്ഥാപിച്ചതാണെന്ന് wiki പറയുന്നു.

അപ്പോൾ നമ്മൾ എന്നാണു് ഇതുപോലുള്ള കൊച്ചു കൊച്ചു museumങ്ങൾ പണിയാൻ പോകുന്നതു്? അങ്ങനെ ഒരു സംഭവത്തിനോടു് താല്പര്യം നമ്മളുടെ രക്തത്തിൽ ഇല്ലെ?

2 comments:

  1. ചില ഓര്‍മ്മകളൊക്കെ ഉണ്ടാകാതിരിക്കുന്നതല്ലേ ഇന്നത്തെ രാഷ്ട്രീയ നേതൃത്വത്തിന് നല്ലത്?

    ReplyDelete
  2. പുതിയ സ്മാരകങ്ങള്‍ നിര്‍മ്മിക്കുന്നത് പോകട്ടെ, ഉള്ളവ സംരക്ഷിക്കാനെങ്കിലും എന്തെങ്കിലും ചെയ്താല്‍ മതിയായിരുന്നു. ഉള്ളവയുടെ കാര്യവും മഹാ കഷ്ടത്തിലാ..പലതും നശിച്ചുകൊണ്ടിരിക്കുന്നു. ഇടയ്കല്‍ഗുഹകളിലെ അപൂര്‍വ്വ ശില്പലിപികള്‍ പോലും നശിച്ചുകൊണ്ടിരിക്കുന്നു എന്നാണ് വിലയിരുത്തലുകള്‍..
    സംസ്കാരത്തില്‍ അഭിമാനിക്കുന്നവര്‍ക്കാണ് തങ്ങളുടെ സ്മാരകങ്ങള്‍ നിലനിര്‍ത്താനും അവയെ വരുംതലമുറകള്‍ക്കായി പുനര്‍നിര്‍മ്മിക്കാനുമൊക്കെ തല്പര്യമുണ്ടാവുക. നാം അതൊക്കെ എന്നേ മറന്നുതുടങ്ങിയില്ലെ? മറ്റുള്ളവരുടെ സംസ്കാരം പറിച്ചുനട്ട് നനച്ചുകൊണ്ടിരിക്കാനാണ് നമുക്കിന്നു പ്രിയം. അതിനാണ് മാര്‍ക്കറ്റും.

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..