Wednesday, May 13, 2009

Professional Blogging

ബ്ലോഗിങ്ങ് വഴി കാശുണ്ടാക്കാമോ എന്നു പലരും ചോദിച്ചിട്ടുണ്ടു്. എന്റെ ഉത്തരം ഈ ലേഖനം വായിച്ചു കഴിയുമ്പോൾ നിങ്ങൾക്ക് മനസിലാകും.

ബ്ലോഗിൽ വെറും വിവാദങ്ങളും, വഴക്കും, ഗോമ്പറ്റീഷനും മാത്രം നടത്തിയിട്ട് സാമ്പത്തിക ലാഭം പ്രതീക്ഷിക്കരുതു്. അതു എന്തരായാലും നടക്കൂല്ല. ചുമ്മ കാള മൂത്രം പോലെ കവിത എഴുതിയാലോ, 200 പേജുള്ള കഥ എഴുതിയാലോ കാശുണ്ടാവുല്ല. കാരണം സാഹിത്യം വില്പന ചരക്കല്ല. അതിന്റെ format തന്നെ വില്പനക്കുള്ളതല്ല. അതു ചരക്കാവണമെങ്കിൽ ഒരുപാടു് അധ്വാനിക്കണം. പക്ഷെ ബ്ലോഗ് എഴുതാൻ അറിയാവുന്നവരിൽ പലരും മറ്റു് തൊഴിലുകൾ സ്വീകരിച്ചവരാണു്. അവരുടെ Professional Portfolio പ്രസിദ്ധപ്പെടുത്തിയാൽ ചിലപ്പോൾ prospective clientsനു അതു ഉപകരിക്കും. അതു വഴി വരുമാനവും ഉണ്ടാകും.

ഞാൻ എന്റെ professional portfolio ഒരു blog ആയി പ്രസിദ്ധീകരിക്കുകയാണു്. ഇതിന്റെ പ്രധാന ഉദ്ദേശം ജനസേവനവും മാങ്ങാതൊലിയും ഒന്നുമല്ല. സ്വയം സേവനം തന്നെയാണു്. ഇതുവഴി ആളുകൾ എന്നെ വിളിച്ചു projectകൾ ഏല്പ്പിക്കുക വഴി നാലു കാശുണ്ടാക്കാം എന്നു തന്നെയാണു ഉദ്ദേശം.

കഴിവുകൾ പ്രസിദ്ധപ്പെടുത്തുന്നതിൽ തെറ്റുണ്ട് എന്നെനിക്ക് അഭിപ്രായമില്ല. സ്വന്തം കഴിവുകൾ നാലാൾ അറിഞ്ഞാൽ മാത്രമെ ആരെങ്കിലും വിളിച്ച് പണി തരു. കഴിവുകൾ നല്ലതുപോലെ വിൽക്കപ്പെടണം, ഇല്ലെങ്കിൽ ആ കഴിവുകൊണ്ടു സാമ്പത്തിക ഗുണം ഉണ്ടാവില്ല. നമ്മുടെ കഴിവുകൾ അതുല്യമല്ല എന്ന തിരിച്ചറിവാണു് ഇങ്ങനെ ചെയ്യാൻ നമ്മളെ പ്രേരിപ്പിക്കേണ്ടതു്. നമ്മളുടെ കഴിവുകൾ അതുല്യമാണെങ്കിൽ നമ്മൾക്ക് ഒരു പ്രശ്നവുമില്ല. ചുമ്മ ഇരുന്നാൽ കാശു വീട്ടിൽ വരും. പക്ഷെ അങ്ങനൊരു അതുല്യമായ (unique) കഴിവു് ആർക്കും ഇല്ല. എല്ലാ കഴിവും വിപണിയിൽ ലഭ്യമാണു്. അപ്പോൾ ആ കഴിവുകൾ പ്രസിദ്ധപ്പെടുത്തണം. അതു് blog വഴി ചെയ്യുന്നതുകൊണ്ടു് ചില പ്രത്യേകതകളും ഉണ്ടു്.


Commercial ആവശ്യങ്ങൾക്ക് എപ്പോഴും സ്വന്തം domainഉം സ്വന്തം spaceഉം വാങ്ങുന്നതാണു് എപ്പോഴും നല്ലതു്. അതാകുമ്പോൾ അരും വന്നു് ങഞ്ഞ മുഞ്ഞ പറയും എന്ന പേടൊയും വേണ്ട.

2004ൽ പണ്ടുണ്ടാക്കിയ എന്റെ പഴയ Portfolio വലിച്ചു പറിച്ചു തൂര കളഞ്ഞു, എന്നിട്ടു് അവിടെ ഒരു English ബ്ലോഗ് Wordpressൽ തുടങ്ങി. Wordpressൽ bloggerനെ കാൾ കൂടുതൽ സൌകര്യങ്ങളുണ്ട് എന്നു് നേരത്തെ തന്നെ അറിയാമായിരുന്നു. പുതിയ ബ്ലോഗിൽ പണി ആരംഭിച്ചിട്ട് രണ്ടു ദിവസമായി. എന്തെല്ലാം ഉൾപ്പെടുത്തണം എന്നും ചില ആശയ ക്കുഴപ്പങ്ങൾ ഉണ്ടായിരുന്നു. ഔദ്യോഗിക കാര്യങ്ങൾ പലപ്പോഴും എന്റെ മലയാളം ബ്ലോഗുകളിൽ നിന്നും കരുതലോടെ ഞാൻ ഒഴിവാക്കിയിരുന്നു. അതെല്ലാം ഇനി ബ്ലോഗിൽ ഉൾപ്പെടുത്തുന്നതായിരിക്കും.

വിഷയം
ഏതു പ്രോഫഷൻ സ്വീകരിച്ചവരാണെങ്കിലും വെളിപ്പെടുത്താനാവുന്ന ഔദ്യോഗിക കാര്യങ്ങൾ എഴുതുന്നതാണു നല്ലതു്. ചെയ്ത projectന്റെ വിശത വിവരങ്ങൾ, അതിൽ നിങ്ങളുടെ പങ്ക്‍ തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തുക. ചിത്രങ്ങൾ, രൂപ രേഖകൾ, കണ്ണികൾ എല്ലാം ഉൾപെടുത്തുക. ലേഖനങ്ങൾ categaroy, tags, labels, തുടങ്ങിവ ഉപയോഗിച്ചു് വേർതിരിക്കുക.

അഭിപ്രായങ്ങൾ
ലേഖനങ്ങളിൽ പേരുകൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ ലേഖനം പ്രസിദ്ധീകരിക്കുന്നതിനു മുമ്പു തന്നെ clientsനേയും associatesനേയും ഈ കാര്യം എഴുതി അറിയിക്കണം. അവരുടേ അഭിപ്രായങ്ങളും endorsementകളും commentകളായി അവരെക്കൊണ്ടു എഴുതിപ്പിക്കുന്നതും നല്ലതായിരിക്കും. ഇങ്ങനെ ഒരു blog ഉണ്ടാക്കുമ്പോൾ സാധാരണ commentകൾ ഒട്ടും വേണ്ട എന്നു പറയാനും കഴിയില്ല. അതിനാൽ അതിൽ വരുന്ന മറ്റു് commentകൾ moderate ചെയ്യുന്നതു് നന്നായിരിക്കും. ജോലിയെക്കുറിച്ചുള്ള സംശയങ്ങൾ commentലൂടെ കൂടുതൽ വിശതീകരിക്കാൻ ഉപകരിക്കും. മല്ലു blogൽ സ്ഥിരം കാണുന്ന "(((((ഠേ)))) , കിടിലം മച്ചു, കൊടു കൈ, ഞാൻ ഇതിനേകുറിച്ചു അലോചിക്കുകയായിരുന്നു, Fantaaaaaastic!!!, അടിപൊളി.. " തുടങ്ങിയ copy+paste commentകൾ സ്വികരിക്കാതിരുന്നാൽ blogന്റെ നിലവാരം അല്പം ഉയർന്നിരിക്കും. അവശ്യമില്ലാത്ത ചർച്ചകൾ portfolio ബ്ലോഗുകളിൽ ഒഴിവാക്കുന്നതും നന്നായിരിക്കും.

സാമ്പത്തിക മാദ്യം രൂക്ഷമാകുന്ന ഈ വേളയിൽ എല്ലാവരും ഈ മാർഗ്ഗം സ്വീകരിക്കുന്നതിൽ തെറ്റില്ല എന്നാണു എന്റെ അഭിപ്രായം. പരസ്പരം കഴിവുകൾ വിളിച്ചറിയിക്കുന്നതുവഴി നമുക്ക് ഒരു professional networkഉം ഉണ്ടാക്കാൻ കഴിയും.

5 comments:

  1. maashe, aa page il comment idaan pattunnilla. Ithenthaayalum kidilam ennu parayaathirikkan nivarthiyilla.

    ReplyDelete
  2. Wordpressനെക്കുറിച്ച്‌ ഒരു സംശയം. ഞാൻ ഒരു Wordpress ബ്ലോഗിലെ ഒരു പോസ്റ്റിൽ കമന്റിട്ടാൽ ആ പോസ്റ്റിൽ തുടർന്നുവരുന്ന കമന്റുകൾ എങ്ങനെ Goggle Reader തുടങ്ങിയ സങ്കേതമുപയോഗിച്ച്‌ ട്രാക്ക്‌ ചെയ്യും? എന്തെങ്കിലും മാർഗ്ഗമുണ്ടോ? ഇതുവരെ കണ്ടിട്ടുള്ളത്‌ ആ സൈറ്റിലെ എല്ലാ പോസ്റ്റുകളിലുമുള്ള കമന്റുകൾ മൊത്തത്തിൽ ട്രാക്ക്‌ ചെയ്യുന്ന രീതി മാത്രമാണ്‌. ഞാൻ കമന്റിട്ട പോസ്റ്റ്‌ മാത്രം ട്രാക്ക്‌ ചെയ്യാൻ എന്തു വഴി? അറിയുമെങ്കിൽ please help.

    ReplyDelete
  3. @deepdowne
    നിങ്ങളുടെ പിന്നാലെ ഇട്ട commentകൾ email വഴി ലഭിക്കാൻ ഇതു install ചെയ്യുക.

    ReplyDelete
  4. ഐഡിയ ഗൊള്ളാം കൈപ്സേ.
    പക്ഷേ...രണ്ട് മെഡി: ലേഖനം കാശിനു വിറ്റപ്പോ എന്തരോ ഒരു ഇദ്...എന്നാപ്പിന്നെ “ഫ്രീയായിട്ട് നീ എടുത്ത് പബ്ലിഷിക്കോഡേയ്” എന്നൊട്ട് പറയാനും തോന്നണില്ല.(‘മെനക്കെട്ട് എഴുതിയതല്ലേ, അത് വച്ച് ലവന്‍ അങ്ങനിപ്പം ഓസിന് കാശൊണ്ടാക്കണ്ടാ’ന്ന ലൈന്‍ ).

    അതോണ്ട് തല്‍ക്കാലം കമേര്‍ഷ്യലൈസേഷന്‍ പരീക്ഷിക്കണില്ല.
    നമ്മടെ ഫീല്‍ഡിലാണെങ്കി അതിനൊരു പഞ്ഞവുമില്ലല്ല് :)))

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..