Wednesday, February 11, 2009

നമ്മൾ വെറും ചേരിപ്പട്ടികളോ?

ഭാരതത്തിന്റെ സ്പന്ദനമായ മുംബൈ നഗരത്തെ Slumdog Millionaire എന്ന സിനിമയിലൂടെ ചിത്രീകരിച്ചു് ലോക ശൃദ്ധ പിടിച്ചുപറ്റിയ വിവരം നിങ്ങൾ അറിഞ്ഞിരിക്കുമല്ലോ.

മുംബൈ നഗരത്തിലെ ദരിദ്ര ജനങ്ങളെ ചേരിപ്പട്ടികൾ എന്നു വിളിച്ചതിൽ പ്രതിഷേധിക്കാൻ ആ നാടിന്റെ രക്ഷകൻ എന്നു സ്വയം വിശേഷിപ്പിക്കുന്നവർ പോലും പ്രതിഷേധിക്കാതെ പോയതിൽ എനിക്ക് അത്ഭുതം തോന്നുന്നു. അജ്ഞരായ സാധാരണക്കാർ ഈ സിനിമ ഒരു സ്വദേശ നിർമിത സിനിമയായി കാണുന്നുണ്ടാകും. എന്നാൽ വിദേശത്തു് ഭാരതത്തിന്റെ വാണിജ്ജ്യ തലസ്ഥാനത്തെ കുറിച്ചും, മുംബൈ പോലിസിനെ കുറിച്ചും, അവിടുത്ത പാവപ്പെട്ട ജനങ്ങളെ കുറിച്ചും തെറ്റായ ഒരു ചിത്രമാണു ഇതിലൂടെ പ്രചരിക്കപ്പെടുന്നതു്.

ഹിന്ദുക്കളുടേയും, മുസ്ലീമുകളുടെയും ആരാധന പാത്രങ്ങളെ കുറിച്ചു് ചിത്രങ്ങൾ രചിച്ചാൽ ഇന്ത്യയിലെ മത വികാരങ്ങൾ വൃണപ്പെടും. എന്നാൽ പാവപ്പെ ജനങ്ങളെ അമേദ്യത്തിൽ മുങ്ങി കുളിച്ച വെറും തെരിവു പട്ടിയെ പോലെ വിദേശരാജ്യങ്ങളിൽ ചിത്രീകരിച്ചാൽ ഒരു ചുക്കും ഉണ്ടാവില്ല. അതു കണ്ടു കയ്യടിക്കാനും ജനം ഉണ്ടാകും.

80-കളിൽ ഇന്ത്യയിൽ ഇറങ്ങിയ അനേകം സിനിമകളുടെ ഒരു സങ്കര ചിത്രമാണു Slumdog Millionaire. പാമ്പാട്ടികളുടെ നാട് എന്ന പാശ്ചാത്യ സംകല്പത്തിന്റെ ഒരു പുതിയ പതിപ്പായി മാത്രമെ ഈ സിനിമയെ കാണാൻ കഴിയു. മുംബൈ അധോലോകത്തെ കുറിച്ചും ചേരികളെ കുറിച്ചും അനേകം സിനിമകൾ നമ്മൾ കണ്ടിട്ടുണ്ടു്. സാങ്കേതിക പരമായി Slumdog Millionaire ഉയർന്ന നിലവാരം പുലർത്തി എങ്കിലും, Deewar, Sathya, Company, Chandni bar, എന്നീ സിനിമകളെകാൾ പുതിയ ആശയങ്ങൾ ഒന്നും തന്നെ ഇതിൽ കാണാൻ എനിക്കു് കഴിഞ്ഞില്ല.

ഇതോടു കൂടി ഒരു കാര്യം മനസിലായി ഇന്നും ഇന്ത്യയിൽ സായിപ്പിനെ കണ്ടാൽ കവാത്തു മറക്കുന്നവർ ഉണ്ട്.

17 comments:

  1. എതിരന്‍ (കതിരന്‍) അഭിപ്രായം രേഖപ്പെടുത്തുന്നു.

    ReplyDelete
  2. കൈപ്പള്ളി, ചിത്രം ഒരു വിദേശിയുടെ സൃഷ്ടി ആയത് കൊണ്ട്ട് മാത്രമാണ് ഇത്തരം കമന്റുകള്‍ വരുന്നത്. ഈ ഒരു ചിത്രം കണ്ടിറ്റ് ഇന്ത്യ ഇങ്ങനെ മാത്രം ആണ് എന്ന് വിലയിരുത്താന്‍ മാത്രം വിഡ്ഢികള്‍ അധികം ഉണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നില്ല. ഒരു സിനിമയ്ക്ക് അതിന്റെ പ്രതിപാദ്യ വിഷയം മാത്രം ചിത്രീകരിച്ചാല്‍ പോരെ? അല്ലാതെ ഇന്ത്യയിലെ എല്ലാം അതില്‍ കാണിക്കേണ്ടതുണ്ടോ?

    "നാന്‍ കടവുള്‍" എന്നൊരു തമിഴ് ചിത്രം ഈയിടെ പുറത്തിറങ്ങി. ചിത്രത്തില്‍ ഭിക്ഷാടനത്തെ കുറിച്ച് നീണ്ട ചിത്രീകരണം ഉണ്ട്ട്. സ്ലാംടോങിനെ കുറ്റം പറഞ്ഞവരൊന്നും ഒരു ഇന്ത്യന്‍ അതെ സബ്ജക്റ്റ് ചിത്രീകരിച്ചപ്പോള്‍ ഒന്നും പറയാനില്ല. ഇതൊരു ഇരട്ടതാപ്പ് അല്ലെ?

    ReplyDelete
  3. ഈ സിനിമയെക്കുറിച്ച് കേട്ടപ്പോള്‍ തന്നെ താങ്കള്‍ ഇവിടെ എഴുതിയതിന് സമാനമാ‍യ ഒരു ചിന്ത എന്റെ മനസ്സിലും തോന്നി തുടങ്ങിയിരുന്നു.

    “എന്നാൽ പാവപ്പെ ജനങ്ങളെ അമേദ്യത്തിൽ മുങ്ങി കുളിച്ച വെറും തെരിവു പട്ടിയെ പോലെ വിദേശരാജ്യങ്ങളിൽ ചിത്രീകരിച്ചാൽ ഒരു ചുക്കും ഉണ്ടാവില്ല. അതു കണ്ടു കയ്യടിക്കാനും ജനം ഉണ്ടാകും.“

    പാമ്പാട്ടികളുടെ നാടാണ് നമ്മുടെ ഇന്ത്യ എന്ന പാശ്ചാത്യ സങ്കല്പത്തിന് ഇപ്പോഴും ഒരു മാറ്റവും ഇല്ല എന്ന് തോന്നുന്നു.

    ReplyDelete
  4. ആ ഗോള സാമ്പത്തീക പതിസന്ധികൾ അംബാനിമാരുട്ടെ സംബത്തിനെ എങ്ങിനെ ബാധിക്കും കുറിച്ച് വ്യാകുലപ്പെടുന്നവർ ധാരാളം ഉള്ള നാട്ടിൽ,ഏറ്റവും കൂടുതൽ ഗൾഫ് പണം ഒഴുകിയെത്തുകയും അതിന്റെ മാത്രം ബലത്തിൽ പൊലിമനിലനിർത്തുകയും ചെയ്യുന്ന കേരളത്തിലെ ഭരണാധികാരികൾ “ഗൾഫുകാരെ സംരക്ഷിക്കേണ്ടത് കേന്ദ്രത്തിന്റെഉത്തരവാദിതവം എന്ന്” പ്രസ്ഥാവനയിറക്കി രക്ഷപ്പെടുന്ന നാട്ടിൽ, എങ്ങിനെ ഈ ചേരിക്കാരെ കുറിച്ച് വേവലാതിപ്പെടു?

    പിന്നെ ബോംബെയിലെ രാഷ്ടീയ തമ്പുരാക്കന്മാർ ജനങ്ങളെ ചൂഷണം ചെയ്ത് വോട്ടുനേടുവാൻ മാത്രം ആണ് അവിടത്തെ വിഷയങ്ങളെ കാണുന്നതും സ്വദേശിപ്രേമം നടിക്കുന്നതും.

    സലം ഡോഗിലെ ദൃശ്യങ്ങൾ തീർച്ചയായും വിദേശികൾക്ക് തെറ്റായ ധാരണ നൽകുന്നതാകാം.കാരണം ആ ചിത്രം പ്രദർശിക്കപ്പെടുന്ന ഇടങ്ങളിൽ ഈ ചേരികളും അവിടത്തെ ജീവിതവും ശ്രദ്ധിക്കപ്പെടും.

    ചേരിക്കാർക്കല്ല ശരിക്ക് അപമാനം അവരെ ഇന്നും ചേരിക്കാരായും കേവലം വോട്ടുബാങ്കായും നിലനിർത്തുന്ന ഭരനക്കാർക്കും രാഷ്ടീയപ്രസ്ഥാനങ്ങൾക്കും ആണ്.

    ചേരിക്കാരന്റെ ചെരിപ്പുപോലും നക്കും അവർ വോട്ടുകിട്ടുവാൻ.....കാത്തിരുന്നു കാണുക.

    കേരളരക്ഷക്കായി നടത്തുന്ന യാത്രക്കാരെ കണ്ടില്ലെ?ജോലി നഷ്ടപ്പെട്ട് നാട്ടിൽ വരുന്ന ഗൾഫുകാരനെ എങ്ങിനെ ഇവർ സ്വീകരിക്കും എന്ന് നോക്കാം.

    ReplyDelete
  5. "ഇതോടു കൂടി ഒരു കാര്യം മനസിലായി ഇന്നും ഇന്ത്യയിൽ സായിപ്പിനെ കണ്ടാൽ കവാത്തു മറക്കുന്നവർ ഉണ്ട്."
    hahaha...
    ഇന്ത്യ ഇപ്പോഴും സായിപ്പുതന്നെയല്ലേ ഭരിക്കുന്നത് ?
    സായിപ്പാണു ദൈവം.
    ഭരിക്കുന്നത് ഏതു സായിപ്പാണെന്നുപോലും
    നമുക്കറിയില്ല.
    അതിനും സായിപ്പു കനിയേണ്ടിവരും.

    പിന്നെ,
    ഇന്ത്യ ചേരികളുടെയും കൂടി നാടാണെന്ന്
    പറയുന്നതില്‍ തെറ്റൊന്നുമില്ല.
    തീര്‍ച്ചയായും അതു പറയേണ്ടതുതന്നെയാണ്.
    അഭിമാനികള്‍ക്ക് വേണമെങ്കില്‍
    ചേരിയെ തള്ളിപ്പറഞ്ഞ്
    സായിപ്പാകാനുള്ള സ്വാതന്ത്ര്യമുണ്ടല്ലോ.

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. നമ്മള്‍ ചേരിപ്പട്ടികളോ, ചത്തകുതിരയോ, ഉറങ്ങുന്ന സിംഹമോ... എന്നതൊക്കെ വിദേശി കൂവുമ്പോള്‍ മാത്രം നമ്മള്‍ തിരിച്ചറിയുന്നു... അതെന്താണപ്പാ അങ്ങിനെ ?!! സായിപ്പ് സുയിപ്പാക്കുമ്പോളെല്ലാം വെറുതെ സുയിപ്പാകാന്‍ നിന്നുകൊടുക്കുന്നത് ക്കൊണ്ടല്ലേ...സായിപ്പിനോടു പോയി പണിനോക്കാന്‍ പറ.. ഞമ്മന്റെ കാര്യം നമ്മ നോക്കും ല്ലേ.. ഹ ഹ ഹ.

    ReplyDelete
  8. സിനിമ കണ്ടില്ല. പക്ഷെ ആ സ്ലം 'ഡോഗ്' എന്ന വിശേഷണതിനപ്പുറം അതില്‍ ഇല്ലാത്തതൊന്നും പറഞ്ഞിട്ടില്ല എന്ന് തോന്നുന്നു. ചേരിയും അതിലെ ദുരിതവും നമ്മള്‍ പലപ്പോഴും കാണാറുള്ളതല്ലേ? അതൊന്നും മാറാത്ത സ്ഥിതിക്ക് ലോകം കണ്ടല്ലോ എന്ന് വിലപിച്ചിട്ട് കാര്യമുണ്ടോ? ആവോ?

    ലോകത്തെ ഏറ്റവും സമ്പന്നരിലും ഇന്ത്യക്കാര്‍ ഉണ്ടെന്നുള്ളത് ലോകത്തുള്ളവര്ക്കും അറിയാവുന്നതാണല്ലോ. ബാലന്സഡ്. പിന്നെന്താ പ്രശ്നം?

    ReplyDelete
  9. ചിത്രകാരൻ പറയുന്നതിനോട് യോജിക്കുന്നു.

    ബോംബെയില്ക്കൂടി പോകുംബോൽ ഒന്നു പുറത്തെക്ക് കണ്ണോടിച്ചാൽ മനസ്സിലാകും ഇവർ ചേരിപ്പട്ടികൾ ആണോയെന്ന്, പ്രാഥമിക കരമ്മം മുതൽ ഉറങ്ങുന്നതു ഊട്ടുന്നതും വരെ ലൈവ് ആയീട്ട് കിട്ടും.

    എന്ത് കൊണ്ട് ഇന്ത്യ പോലെ വലിയ "മഹാരാജ്യത്തിൽ" ഈ ചേരിയിൽ താമസിക്കുന്ന ആളുകളെ പുനരധിവിസിപ്പിക്കാൻ നമുക്ക് കഴിയുന്നില്ല.

    അതോക്കെ കണ്ട് അവരെ രക്ഷിക്കാനെൻകിലും വിദേശിയുടേ ഫണ്ട് വരുന്നതു വരെ കാത്തു നില്ക്കാം. അങ്ങനെയെൻകിലും അവർക്ക് ഉപകരിക്കാം ഈ സിനിമ ലോകമൊട്ടാകെ പ്രചരിക്കുന്നതിലൂടെ.

    ഈ സിനിമ ഞാൻ കണ്ടിട്ടില്ല, വായിച്ച അറിവേ ഉള്ളൂ.

    ReplyDelete
  10. മുഖം നന്നാവാത്തതിന് കണ്ണാടി തല്ലിപ്പൊട്ടിച്ച് കാര്യമുണ്ടോ?

    ReplyDelete
  11. ഇതൊരു "മഹത്തായ" സിനിമയാണെന്നും ഈ ചിത്രത്തിനു ഓസ്കാര്‍ അവാര്‍ഡിനു 11 നോമിനേഷന്‍ കിട്ടിയെന്നുമൊക്കെയുള്ള വാര്‍ത്ത കേട്ടിട്ടാണ് പൈറേറ്റഡ് സി ഡി ആണെങ്കിലും 2 മണിക്കൂര്‍ ഇതിനു പുറകേ ചിലവാക്കിയത്! ഏതായായും ഓസ്കാറിനോടുള്ള മതിപ്പ് ഇതോടെ കുറഞ്ഞുകിട്ടി ! എങ്കിലും ചില സിനിമാ സാങ്കേതികവിദഗ്ദന്മാര്‍ക്ക് കിട്ടിയ നോമിനേഷനിപ്പോഴും ബഹുമാനത്തോടെ തന്നെ നോക്കി കാണുന്നു...

    ഈ ചിത്രത്തെക്കുറിച്ചുള്ള ഒരു മുംബൈക്കാരന്റെ തുറന്ന റിവ്യൂ ഇവിടെ കാണാം . ഒപ്പം ഏഷ്യയിലെ ഏറ്റവും വലിയ ചേരി എന്ന കുപ്രസിദ്ധിയാര്‍ജ്ജിച്ച 550 ഏക്കറില്‍ പരം പരന്നുകിടക്കുന്ന 1440 കുടുംബങ്ങള്‍‍ക്ക് പ്രാഥമിക കര്‍മ്മം നിര്‍വ്വഹിയ്ക്കാന്‍ ഒരു കക്കൂസ് എന്ന ആനുപാതമുള്ള മുംബൈയിലെ ധാരാവി എന്ന ചേരിയെക്കുറിച്ചും മുകേഷ് അംബാനിയുടെ പുതിയ വീടിനെക്കുറിച്ചും ഇവിടെ വായിയ്ക്കാം !!

    ReplyDelete
  12. Kaippally ... Athine oru cinima mathramayi kanu. Avarkkum abhipraya swathandryamundallo. Best wishes.

    ReplyDelete
  13. ഹഹ .ചിരിപ്പിക്കല്ലേ കൈപ്പള്ളി . കൈപ്പള്ളിക്ക് ഇപ്പോഴാണോ നേരം വെളുത്തത് .ജനുവരിയില്‍ ഞാന്‍ ഈ കാര്യം പറഞ്ഞതാണ് .അപ്പോള്‍ എനിക്ക് കിട്ടിയതാണ് ചില നാറിയ സനോണി അനോണികളുടെ കയ്യില്‍ നിന്നും പുഴുത്ത തെറി .താഴെ ലിങ്ക് കൊടുത്തിട്ടുണ്ട്‌ .

    http://kaappilaan.blogspot.com/2009/01/blog-post_17.html

    ReplyDelete
  14. എന്റെ ചോദ്യം വളരെ simple ആണു്. ഇത്രമാത്രം കൊട്ടിഘോഷിക്കാൻ ഈ സിനിമയിൽ എന്താണുള്ളതു്?

    പലവെട്ടം അനേകം നല്ല സിനിമകൾ ഇതേ വിഷയം ഇന്ത്യൻ സിനിമ കൈകാര്യം ചെയ്തപ്പോൾ ആരും oscarഉം Golden താറമുട്ടയും ഒന്നും കൊണ്ടു തന്നില്ല. ഒരു വെറും average Holywood director ഈ വിഷയം അവതരിപ്പിച്ചപ്പോൾ ഇതു് ശ്രദ്ധിക്കപ്പെട്ടു.


    O.T.
    കാപ്പിലാനെ അവിടെ പിള്ളേരു് തെറി വിളിച്ചതു് slumdog millionaire എന്ന സിൻനമയെ പറ്റി എഴുതിയതിനല്ലല്ലോ?

    ReplyDelete
  15. slumdog millionaire സാങ്കേതികമായി മികവ് പുലര്‍ത്തുന്നു എന്ന് കൈപ്പള്ളി പോസ്റ്റിന്റെ അവസാനം പറയുന്നുണ്ട് .

    അതാണ്‌ (ഈ ‍oscarഉം Golden താറമുട്ടയും ) കാരണമായി തീര്‍ന്നത്

    എന്‍റെ സംശയം അതല്ല .

    വിവര സാങ്കേതികമായി ഉന്നതത്തില്‍ നില്‍ക്കുന്ന കൈപ്പള്ളി എന്തേ ഇത്രയും താമസിച്ചു പോയി എന്നതാണ് . ബൂലോകത്ത് തന്നെ പലരും പയറ്റിയ വിഷയമാണ് ഇത് .

    OT

    പിന്നെ എന്നെ തെറി വിളിച്ചതിന്റെ പല കമെന്റുകളും ഞാന്‍ ഡിലീറ്റ് ചെയ്തു കളഞ്ഞു .അതൊക്കെ എന്‍റെ ഭാക്ഷയില്‍ ഒന്നുകില്‍ വളര്‍ത്തു ദോഷം അല്ലെങ്കില്‍ സംസ്കാരത്തിന്റെ കുറവ് .

    അങ്ങനെ ഒരു പ്രശനം ഉണ്ടെങ്കില്‍ തന്നെ മാന്യമായ ഭാക്ഷയില്‍ പറയാമല്ലോ . ഞാന്‍ അത് എഡിറ്റ് ചെയ്തേനെ .ഞാന്‍ ഇവന്മാരെ പേടിച്ച് അനോണി കളഞ്ഞിട്ടുമില്ല .

    ഓഫിനു ക്ഷമിക്കണേ .

    ReplyDelete
  16. I saw the movie last week, there were a large crowd, i guess the movie is perceived by American's in a slightly different way from what we perceive. The movie became a hit not because it shows slums, but in a slumping economy it gives hope to the people, that things are written, essentially it was a right wing movie which talked about poverty and honesty something that does not happen very often. I too was disgusted with the way Indian slums were portrayed , not sure you have seen 'City of God', Brazilians could equally argue that potrays brazil in bad light. The average american has respect towards india mostly because indians are centrists and educated - not reflective of the real india, i had atleast a few americans comment to me , the educational system in india is far superior than ours. I hope this movie is seen for what it is , a film potraying that hope and honesty is possible even in circumstances it is not thought to be possible, it may be awkward that a slum in india was chosen as that circumstance

    ReplyDelete
  17. കൈപ്പള്ളി ഇതു കണ്ടിരുന്നോ . ഒരുപാട് മുന്‍പേ ഇട്ടതാണ്‌.

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..