Tuesday, February 24, 2009

കലിപ്പ്

എനിക്ക് അല്പം ADHD ഉണ്ടെന്നുള്ളതു് ബ്ലോഗിലുള്ള ചില സുഹൃത്തുക്കളോടു ഞാൻ പറഞ്ഞിട്ടുള്ളതാണു്. പക്ഷെ എന്റെ പ്രശ്നം അതൊന്നുമല്ല. എന്താണെന്നറിയില്ല എന്തെടുത്താലും ഇപ്പോൾ എനിക്ക് കലിപ്പാണു്. തൊട്ടതിനും പിടിച്ചതിനും എല്ലാം കലിപ്പ്. പ്രശ്നം ഒരിക്കലും ഇത്ര രൂക്ഷമല്ലായിരുന്നു. സാമ്പത്തിക മാന്ത്യം എന്നെ മാന്തി മാന്തി ഞാനും ഒരു വഴിക്കായോന്നൊരു തോന്നൽ. ഈ അടുത്തായി വഴക്ക് ഏതിലെ പോയാലും എടുത്തു ചാടി ഓടി പോയി തള്ളിയിട്ടു് പിച്ചി ചീന്തുന്ന ഒരുമാതിരി വൃത്തികെട്ട സ്വഭാവം. എനിക്കു തന്നെ എന്നെ ഇഷ്ടപ്പെടാതെ വരുന്നു.

Anger Management ക്ലാസിനു് പോയാലോ എന്നു വരെ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. Is this a total degradation of my sanity? Perhaps this could be the beginning of something entirely beautiful. Or could it be the beginning of something frighteningly disastrous. എന്റെ ഇരുമ്പു വേലികൾൾ എനിക്ക് സഹിക്കാൻ കഴിയാത്ത വിധത്തിൽ ഇറുകുന്നതു് പോലെ തോന്നുന്ന്. പറയാനുള്ളതു് പലതും അടക്കി വെക്കുന്നതിന്റെ പ്രത്യാഖാതമായിരിക്കാം. അലെങ്കിൽ വേണ്ട. എനിക്ക് എല്ലാം ഒരു മടുപ്പുപോലെ അനുഭവപ്പെടുന്നു. ചിലപ്പോൾ പനി പിടിച്ചതിന്റെ ഇടങ്ങേറായിരിക്കാം. ചിലപ്പോൾ കിട്ടാനുള്ള കാശ് അവന്മാരെല്ലാം തിരികെ തന്നാൽ തീരുന്നതായിരിക്കാം.

------

12 comments:

 1. Harold Coffin said:"This is the awkward period when Father Time catches up with Mother Nature."

  Nicholas Butler: "Many peoples' tombstones should read 'Died at 30, burried at 60.'"

  Someone else said this is the time to do what you want to do.

  Jules Renard: "We don't understand life any better at forty than at twenty, but we know it and admit it."


  So, says me, another patient suffering:

  "composure is the mantra.
  time is the best heal.

  Everyone needs to go through this phase at his course of life.

  This is the final year in the school of wisdom.

  Cling to the loved and loving whom you can trust unconditionally and who will understand you unconditionally."

  In general, Philosophers shoot such patients, but in vain.

  ReplyDelete
 2. എന്റെ മാനസിക്കാവസ്ത വിശകലനം ചെയ്യാൻ ആരെയും അനുവതിച്ചിട്ടില്ല. വിശ്വപ്രഭ എന്നെ അറിയുന്ന എന്റെ സുഹൃത്താണു്, അദ്ദേഹത്തിന്റെ comment ഞാൻ ഇവിടെ ഇടുന്നു. ബാക്കിയുള്ള ഒരുത്തനേയും ഞാൻ അറിയുന്നില്ല. അവർ എന്റെ സുഹൃത്തുക്കൾ അല്ല. അതു കൊണ്ടു അവരിൽ നിന്നും ഒന്നും പ്രതീക്ഷിക്കുന്നില്ല. അതു ഞാൻ നീക്കം ചെയ്യുന്നു. എന്റെ അവസ്ഥ അവർക്ക് കോമാളി വേഷമായി തോന്നിയെങ്കിൽ അവരുടെ തെറ്റല്ല. അതു് അവർ വെറും മല്ലു ആയതിന്റെ കുഴപ്പം മാത്രം.

  ReplyDelete
 3. അവർ പറഞ്ഞ വാക്കുകൾ മറുമൊഴിയിൽ പോയി വായിക്കാം.

  ReplyDelete
 4. ആരെയും കോമാളിയാക്കാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല.

  കലിപ്പിനെ കുറിച്ചൊക്കൊ ബ്ലോഗിൽ എഴുതിയപ്പോൾ തമാശയായിട്ടാണെന്നാണ് ഈയുളളവന് തോന്നിയത്.

  തീർത്തും ഒരു തമാശ രൂപത്തിലാണ് ഞാൻ ആ കമ്ന്‍റ്റിട്ടത്.

  സോറി (ബുദ്ദിമുട്ടായിട്ടെണ്ടെങ്കിൽ) .

  എല്ലാ നന്മകളും.

  ReplyDelete
 5. ദേഷ്യം, ദു:ഖം, സന്തോഷം, കാമം, നിസ്സംഗത, വിരസത തുടങ്ങിയ മാനുഷിക വികാരങ്ങളൊക്കെ വരുന്ന മുറക്ക് ഹോള്‍ സെയ്‍ലില്‍ ഏറ്റെടുക്കുക, സമയം കഴിയുമ്പോ അതിന്‍റെ പാട്ടിന് അതു പൊക്കോളും. ഏതെങ്കിലും ഒന്ന് പിടിച്ചടക്കി വച്ചാല്‍, അത് മറ്റൊരു രൂപത്തില്‍ പുറത്തു വരുന്നു എന്ന് എന്‍റെ അനുഭവം. ദേഷ്യം കടിച്ചു പിടിക്കാതെ മുഴുവനായും പുറത്തു വന്നോട്ടെ. ഒടുക്കം സംഘര്‍ഷം അയയും.

  അഡ്വൈസ് തരാന്‍ ഡോക്‍റ്ററൊന്നുമല്ല, തോന്നിയത് പറഞ്ഞു എന്നു മാത്രം.

  ReplyDelete
 6. സുഹൃത്തുക്കള്‍ക്ക് മാത്രം വായിക്കാനാണെങ്കില്‍ അതു വല്ല ഓര്‍ക്കൂട്ടിലും കൊണ്ടിട്ടാല്‍ പോരായിരുന്നോ കൈപ്പള്ളി?

  ആദ്യം മുതല്‍ വന്ന കമന്റുകള്‍ക്ക് ഒരു കുഴപ്പവുമില്ലായിരുന്നു. അതു താങ്കള്‍ക്ക് ഇഷ്ടപ്പെട്ടില്ല എന്നതിനാല്‍ ഡിലീറ്റിയെങ്കില്‍ മോശമായിപ്പോയി.
  കൂട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും മാത്രം നടത്തുന്ന ഇടപാടാണ് ബ്ലോഗ്ഗെന്നറിഞ്ഞില്ല കേട്ടോ.

  ഇനി കലിപ്പിന്റ്റെ ലൈവ് ഡെമോയാണ് ഉദ്ദേശിച്ചതെങ്കില്‍ അതില്‍ വിജയിച്ചിരിക്കുന്നു.

  ആശംസകള്‍

  ReplyDelete
 7. അനില്‍@ബ്ലോഗ്

  എനിക്ക് തോന്നുന്ന comment delete ചെയ്യും. താനാര ചോദിക്കാൻ?

  ReplyDelete
 8. അനില്‍@ബ്ലോഗ്
  എല്ലാവർക്കും വായിക്കാം, എന്നെ അറിയാത്തവർക്ക് ഇങ്ങോട്ട് കയറി ഉപദേശിക്കാൻ യാതൊരു സ്വാതന്ത്ര്യവും തന്നിട്ടിഇല്ല. തനിക്കും

  ReplyDelete
 9. "ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
  ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ.."

  ഇതൊന്നു വായിച്ചപ്പോള്‍ കമന്റീട്ടു പോവാമെന്നു കരുതി
  എന്തെങ്കിലുമൊക്കെ കമന്റീട്ടിനി അധികപറ്റാവണ്‍ടെന്നുകരുതി തിരിച്ചു പോണു.

  ഇതെല്ലാം വായിച്ചിറ്റ് എന്റെ കമന്റെങ്ങാനും ഡിലിറ്റിയാല്‍... ആ.

  ReplyDelete
 10. ഹ ഹ, നല്ല പെര്‍ഫോമന്‍സ്.
  :)

  ReplyDelete
 11. പ്രതികരിക്കുന്നതിന് മുമ്പെ , തന്‍‌റ്റെ പ്രതികരണം ഈ സമയത്ത് ആവശ്യമുള്ളതാണോ , പ്രതികരിച്ചില്ലെങ്കില്‍ എന്തു സംഭവിക്കും തുടങ്ങിയത് മനസ്സില്‍ വരാത്തവരാണ് ' ചൂടന്‍‌മാര്‍ ' എന്ന പേരിലറിയപ്പെടുന്നത്. ഭവിഷ്യത്തിനെപ്പറ്റി ചിന്തിക്കാന്‍ ഇവര്‍ക്ക് പറ്റില്ല.

  പ്രതികരിക്കുന്നതോടെ അതങ്ങവസാനിക്കുന്നതിനാല്‍ ഭാഗ്യവാര്‍ന്‍‌മാരായാണ് ഞാനിവരെകാണുന്നത് അതായത് മനസ്സില്‍ കിടന്ന് കൂടുതല്‍ ചീയില്ലെന്നു ചുരുക്കം.

  ഇത്തരക്കാര്‍ക്ക് ജീവിതത്തില്‍ പല ബുദ്ധിമുട്ടുകളും ഉണ്‍ടാകും. പെട്ടെന്നുള്ള പ്രതികരണം കൊണ്ട് ഉദ്ദേശിക്കുന്നത് അതുപോലെ പ്രതിഫലിപ്പിക്കാനാവില്ല അതുകൊണ്ട് ഇവരെപ്പറ്റി തെറ്റായ ധാരണകളാവും കൂടുതലും അതുകൊണ്ട് തന്നെ പലപ്പോഴും പരിഹാസ്യനാവേണ്ടിവന്നേക്കും. കൂടുതല്‍ കൂട്ടുകാര്‍ ഉണ്‍ടാവില്ല പക്ഷെ അടുത്തറിഞ്ഞാല്‍ പിരിയുന്നവരും വിരളമാകും.

  കൈപ്പളീ കലിപ്പുണ്ടെങ്കില്‍ ധര്യായിട്ട് തീര്‍ത്തോ :)

  ReplyDelete
 12. OffTopic:
  padamudra is not working ..can you please renew its account.

  ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..