Sunday, February 10, 2008

മലയാളം ബ്ലോഗിനെ അവഹേളിക്കാന്‍ വേദി ഒരുക്കിയ കലാകൌമുദിയോടുള്ള എന്റെ പ്രതിഷേധം.

മലയാള ഭാഷയില്‍ ഉണ്ടായ ഏറ്റവും വലിയ ജനകീയ വാര്ത്താ വിനിമയ വിപ്ലവമാണു യൂണികോഡ് ഉപയോഗിച്ചുള്ള ശൃംഘലാപത്രങ്ങള്‍. സ്വതന്ത്രമായി എഴുതാനും വായിക്കാനും ചിന്തിപ്പിക്കാനും പ്രോത്സാഹിപ്പിക്കുന്ന ബൃഹത്തായ മാദ്ധ്യമമാണു ബ്ലോഗ്. ശ്രീ എം. കേ ഹരികുമാര്‍ കലാകൌമുദി മാസികയില്‍ മലയാളം ബ്ലോഗുകളെ കുറിച്ച് തെറ്റായ പ്രചരണം നടത്തുകയുണ്ടായി. മലയാളം ബ്ലോഗുകളെ അപമാനിച്ച ഈ ലേഖനത്തിനു് വേദി ഒരുക്കികൊടുത്ത കലകൌമുദിക്കെതിരെ ഞാന്‍ പ്രതിഷേധിക്കുന്നു.

മാസിക വാങ്ങി തീയിട്ട് കത്തിക്കാം എന്ന് കരുതി. ഇന്ന് രാവിലെ Rollaയില്‍ പോയി AED 18 കൊടുത്ത് ഈ ആഴ്ചത്തെ മൂന്നണ്ണവും കഴിഞ ആചത്തെ ഒന്നും വാങ്ങി. അപ്പോഴാണു അത് കണ്ടത്: ഞാന്‍ ഏറെ ബഹുമാനിക്കുന്ന ഭരത് ഗോപിയുടെ മുഖചിത്രമുള്ള പതിപ്പാണു ഈ ആഴ്ച കലകൌമുദി പുറത്തിറക്കിയത്. പക്ഷെ വ്യക്തിയല്ല പ്രസ്ഥാനമാണു് മുഖ്യം എന്ന കാര്യം ഞാന്‍ ഓര്ത്ത്. ആ മാസികയില്‍ അനേകം മഹത്വ്യക്തികളുടെ ചിത്രങ്ങളുണ്ടായിട്ടുണ്ടാവാം. അവര്‍ എഴുതിയ ലേഖനങ്ങള്‍ ഉണ്ടായിരിക്കാം. പക്ഷെ പ്രതിഷേധം അവരോടല്ല. മാസികയോടാണു. അവരോടൊന്നും എനിക്ക് വിരോധമില്ല. കലകൌമുദിയോടാണു് എന്റെ പ്രതിഷേധം.
40 Km ദൂരത്തുള്ള മണല്‍ കാട്ടില്‍ പോയി നാലണ്ണവും തീയിട്ട് ഞാന്‍ കത്തിച്ച്. അതിന്റെ ചിത്രങ്ങളാണു് ഇവ.



48 comments:

  1. എന്റെ അണ്ണാ... അണ്ണന്റെ ഒരു കാര്യം? :-D

    ReplyDelete
  2. ഇങ്ങനെ ആവുമ്മ്പോഴാണോ നമ്മളു പറയാറു, നിന്റെ ഒക്കെ കാര്യം കട്ട പൊക എന്ന്?

    കൈപ്പിള്ളീ ശൊന്നാ ശൊന്ന പടി!കണ്ട് പഠി.

    ReplyDelete
  3. ആളിക്കത്തുന്ന പ്രതിഷേധം

    ReplyDelete
  4. അത് വേണമായിരുന്നോ? പ്രതീകാത്മകമായി കോലം കത്തിക്കുന്നത് പോലെ ഒരു പുസ്തകം കത്തിക്കണോ? (മനുസ്മൃതി കത്തിച്ചതിനെ പറ്റി ഈയിടെ ഏതോ ബ്ലോഗില് വായിച്ചു)

    യൂണികോഡ് അല്ലേലും അതും അക്ഷരം തന്നെ അല്ലെ?

    അപ്പോള് ഏതെങ്കിലും വെബ്സൈറ്റില് ഇങ്ങനെ എഴുതിയാല്? എന്ത് കത്തിക്കും?

    ReplyDelete
  5. കത്തിയത് കത്തി. എന്നാല് എം ടി യുടെ നാലുകെട്ട് കത്തുന്നതിനു പകരം ആ ലേഖനം കത്തുന്നതിന്റെ പടം എന്തേ ഇട്ടില്ല?

    ReplyDelete
  6. The Internet is perhaps the most powerful liberating force ever encountered in our times. It will subdue all known intellectual boundaries. It will breakdown the monopoly and value of the printed media. It will usher in a new era of democratic knowledge. Knowledge to the masses. And knowledge is the ultimate liberator.
    Those who ridicule this medium ridicule free thought. And those who fail to embrace this revolution will become a minor footnote in the history of our culture.

    ReplyDelete
  7. കൈപ്പിള്ളി അഭിവാദ്യങ്ങള്‍ !!

    (ഓടോ : അക്കാദമിയുടെ നാലുകെട്ടാഘോഷവും കത്തിച്ചു. കുറെ വയസ്സന്മാര്‍ അണിനിരന്ന ആഘോഷം. മലയാള ഭാഷയുടെ ഫാവി എഴുത്തുകാരെ മുന്‍ നിരയില്‍ പോയിട്ട് സദസ്സില്‍ തന്നെ പിന്നില്‍ കൊണ്ടുപോയി നിര്‍ത്തി ആഘോഷിച്ച മഹാ ആഘോഷം. !!! )

    ReplyDelete
  8. പ്രിയാ
    വിരലില്‍ എണ്ണാവുന്ന മലയാളം കൃതികളെ വായിച്ചിട്ടുള്ളു.
    ഞാന്‍ കലാകൌമുദി വായിച്ചിട്ടില്ല., മനുസ്മൃതി പലവെട്ടം (തര്‍ക്കിച്ച് ജയിക്കാനായ്യി) വായിച്ചിട്ടുണ്ട്.

    കലാകൌമുദി മനുസ്മൃതിയോളം ബൃഹത്താണോ?

    അറിയില്ല.

    ReplyDelete
  9. പ്രിന്റെഡ് മീഡിയ എന്നതിനെ വിലകുറച്ചു കാണുന്നത് നമ്മുടെ അഹങ്കാരം ആകില്ലേ ? ഈ ഇന്റര്നെറ്റ് തീര്ച്ചയായും വളരെ വലിയൊരു വിപ്ലവം തന്നെയാണ്. പക്ഷെ ഇതു എത്ര ആളുകള്ക്ക് accessable ആണ്? എന്ന് ഇതു എല്ലാവര്ക്കും accessable ആകും?

    തീര്ച്ചയായും internetineyum blogineyum കുറിച്ചു പ്രിന്റെഡ് മീഡിയ വിവരക്കേട് എഴുതിയത് ശരിയല്ല. പക്ഷെ അവര് അര്ഹിക്കുന്നതിലും കൂടുതല് പ്രതികരണം ഇപ്പോള് ബ്ലോഗ് കൊടുക്കുന്നില്ലേ?

    കലകൌമുദിയുമ് മനുസ്മൃതിയും തമ്മില് അജഗജാന്തരം ഉണ്ട്. അത് ആ ബ്ലോഗില് കണ്ട ചര്ച്ചയില് കണ്ട ഒരു അഭിപ്രായം ഓര്ത്തത് കൊണ്ടു സൂചിപ്പിച്ചതാ .

    ReplyDelete
  10. കൈപ്പള്ളീ, സംഗതി ജോര്‍ , പക്ഷെ ഈ വിവരം കലാകൌമുദിക്കാരെ അറിയിക്കേണ്ടേ ?

    ReplyDelete
  11. ശ്രീ കൈപ്പള്ളീ, ഇതില്‍ കുറച്ചു “ബിസിനസ്” കാര്യം കൂടി പറയാം. ആ ചെറ്റത്തരം കാണിച്ച മാധ്യമക്കാരും, അതിന്റെ ലേഖകനും, 10 പൈസ ചിലവില്ലാതെ ഇപ്പോള്‍ കൂടുതല്‍ അറിയപ്പെടുകയും, അവരുടെ ഉല്‍പ്പന്നം കൂടുതല്‍ വില്‍ക്കുകയുമാണു ഇപ്പോള്‍ ചെയ്യുന്നതു. മനുഷ്യന്റെ ഒരു ജന്മവാസന ആണു “നെഗറ്റീവ്” ആയിട്ടുള്ള വിവരങ്ങള്‍ അറിയാനും, വായിക്കാനും ഉള്ള ആഗ്രഹം. അവര്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്യും. (ആള്‍ക്കൂട്ടത്തില്‍ അലമ്പന്മാര്‍, വേശ്യകള്‍, മദ്യപന്മാര്‍, തെമ്മാടികള്‍ മുതലായവരല്ലെ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നവര്‍- അറിയാതെ ആണങ്കിലും!) ഇവരെ തൃണവല്‍ഗണിച്ചു തഴഞ്ഞു കളയൂ!എന്റെ അമ്മ പറയുമായിരുന്നു: “എരണം കെട്ടവന്‍ എതിരെ വന്നാല്‍ നാമങ്ങു മാറി കൊടുത്തേക്കുക, നമുക്കു നാറുകയുമില്ല - അവനൊരു മാനവും ആയി” എന്നു!

    ReplyDelete
  12. കൈയിലെ പൈസ കൊടുത്തു തന്നെ വാങ്ങി കത്തിച്ചു പ്രതിഷേധിയ്ക്കണോ കൈപ്പള്ളീ‍......നിവൃത്തികേടുകൊണ്ട് നടുറോഡില്‍ മുണ്ടു പൊക്കി കാണിയ്കേണ്ട അവസ്ഥയിലെത്തിലെ കൌമുദിയെ അതിന്റെ നിലവാരത്തിലങ്ങു ശ്രദ്ധിയ്ക്കാതിരുന്നാല്‍ ഇതിലും കേമം .......

    ReplyDelete
  13. Arson isn't usually done with intent of committing arson, ... but to conceal other acts of criminal behavior. പറഞ്ഞതു Doug Williams

    വൌ!

    ReplyDelete
  14. This comment has been removed by the author.

    ReplyDelete
  15. This comment has been removed by the author.

    ReplyDelete
  16. ഹഹഹ! എന്നാലും കാശു കൊടുത്ത് വാങ്ങി ചുമ്മാ കത്തിച്ചോ? ഹോ അതിലും നല്ലത് കുറച്ചു ദിവസം ടോയ്ലറ്റ് റോളിനു പകരം ഉപയോഗിക്കുന്നതായിരുന്നു ;) പടമിടാന്‍ പറ്റില്ലല്ലോ ല്ലേ?

    അവന്മ്മാരു അവരുടെ സ്വന്തം മാധ്യമത്തില്‍ (പ്രിന്റില്‍) ബ്ലോഗമ്മാരെ പറ്റി ചീത്തയെഴുതി..

    ബ്ലോഗമ്മാരു, അതിന് പകരം സ്വന്തം മാധ്യമത്തില്‍ (ബ്ലോഗില്‍) കലാകൌമുദിയെ ചീത്തവിളിച്ചു.. തെറിയെഴുതി!!
    \

    ദേ ഇപ്പോ ഒരു ബ്ലോഗന്‍ ലോ ലവന്മ്മാരുടെ മാധ്യമത്ത്തെ തന്നെ തീയിടുന്നു!!!

    ഇനി ലവന്മാര്‍ എത്ര ബ്ലോഗുകളു കത്തിക്കുമെന്നു കണ്ടറിയാം! പടം അടുത്ത കലാകൌമുദി പത്രത്തിലും കണ്ടേക്കാം ;)

    ഇതൊരു മാധ്യമ മഹായുദ്ധത്തിനു വഴിവക്കുമോ ന്റെ പത്രാവേ.. സോറി...കര്‍ത്താവെ

    ReplyDelete
  17. മുസാഫിര്‍

    കലകൌമുദിയെ അറിയിക്കുകയോ അറിയിക്കാതിരിക്കുകയോ ചെയ്യാം. I care less of what they think about my protest. It is my right and privilege to protest, so I protest. In short in the words of the great sage Osho. "Fuck Them". They wont survive this century. The blogs will, in some form or the other.

    ഒരു “ദേശാഭിമാനി”:
    ചെറ്റത്തരം കാണിക്കുന്നവനെ പരാമര്‍ശിച്ചാല്‍ അവന്‍ വലുതായിപ്പോകും എന്ന് കരുതി ഇരുന്നത് കൊണ്ടാണു് നാട്ടില്‍ ചെറ്റകള്‍ വര്‍ദ്ധിക്കുന്നത്.

    പണ്ട് Hitlerനെ പരിഷ്കൃത രാജ്യാങ്ങള്‍ ചോദ്യം ചെയ്യാതിരുന്നതിന്റെ ഫലമായി കുറെ രാജ്യങ്ങള്‍ നശിച്ചു.

    ഈ വിവാദം വലുതാക്കണം കാരണം വരും കാലങ്ങളില്‍ ഇല്ലാതാകാന്‍ പോകുന്ന ഒരു പ്രക്രിയയാണു് അച്ചടി മാദ്ധ്യമം. അവര്‍ അല്പം കാശുണ്ടാക്കിക്കോട്ടെ.

    പക്ഷെ ഈ വിവാദത്തിലൂടെ ബ്ലോഗ് എന്ന സ്വതന്ത്ര മദ്ധ്യമം നേരിട്ട അവഹേളന എക്കാലവും ഇവിടെ തന്നുണ്ടാകും. തിരിഞ്ഞുനോക്കാന്‍ എന്നും ഇവിടെ കാണും.

    ഇടിവാള്‍.
    ബ്ലോഗിനെ കത്തിക്കാനാവില്ല. അതിനു് ശരീരമില്ല അത്മാവ് മാത്രം. ആശയം മാത്രം. അത് തിരിച്ചറിയാനുള്ള ബോധം ചിലപ്പോള്‍ പത്രമാദ്ധ്യമത്തില്‍ നിന്ന് എത്തിനോക്കുന്നവര്‍ക്ക് ഉണ്ടാവില്ല.

    ReplyDelete
  18. കലാകൌമുദിയുടെ ഏറ്റവും വലിയ ധൈര്യം വയനക്കാരുടെ മറവിയാണു്. ഈ വിവാദം കലാകൌമുദി മറക്കും. public access digital archive ഇല്ലാത്ത മാസികയിലെ വാര്ത്താ ആര്‍ ഓര്‍ക്കാന്‍. ആര്‍ അന്വേഷിക്കാന്‍.

    അഞ്ച് നൂറ്റാണ്ട് പഴക്കമുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രസിദ്ധീകരിക്കുന്നു എന്നുള്ളതാണല്ലോ അച്ചടി മാദ്ധ്യമത്തിന്റെ പ്രത്യേകതയും വൈകല്യവും.

    ReplyDelete
  19. കലാകൌമുദിയുടെ ഏറ്റവും വലിയ ധൈര്യം വയനക്കാരുടെ മറവിയാണു്. ഈ വിവാദം കലാകൌമുദി മറക്കും. public access digital archive ഇല്ലാത്ത മാസികയിലെ വാര്ത്താ ആര്‍ ഓര്‍ക്കാന്‍. ആര്‍ അന്വേഷിക്കാന്‍.

    അഞ്ച് നൂറ്റാണ്ട് പഴക്കമുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രസിദ്ധീകരിക്കുന്നു എന്നുള്ളതാണല്ലോ അച്ചടി മാദ്ധ്യമത്തിന്റെ ആനുകൂല്യവും പരിമിതിയും .

    ReplyDelete
  20. “തകര്‍ക്കണം ചെറുക്കണം
    കൌമുദി തന്‍ കാടത്തം
    കണ്ടില്ലെന്നു നടിപ്പതൊ
    കഷ്ടമാണു ബ്ലോഗറെ..!

    ഹരികുമാറാം എഴുത്തുകാരന്‍
    കാട്ടിടുന്ന വിഡ്ഡിത്തം
    കണ്ടില്ലെന്നു നടിപ്പതൊ
    കഷ്ടമാണു കൌമുദീ..!“

    കൈപ്പള്ളി അണ്ണാ.. കത്തിച്ചതെ കത്തിച്ച്.. ഇടിവാള്‍ സാര്‍ പറഞ്ഞപോലെ ഉപയോഗിച്ചിട്ട് കത്തിക്കാമായിരുന്നു..;)

    മറ്റെ പേപ്പറിനൊക്കെ എന്താ വെല..!

    ReplyDelete
  21. കൈപ്പള്ളിയണ്ണാ,
    പ്രതിഷേധം നന്നായി. ബൂലോഗം പകുതിയും ഇപ്പോഴും പ്രതിഷേധിക്കണോ വേണ്ടയോ, പ്രിന്റിനാണോ യൂണിക്കോഡിനാണോ വെയിറ്റു കൂടുതല്‍, നാളെയാണോ ഇന്നാണോ വലുത്‌ എന്നൊക്കെ ശങ്കിച്ചു നില്‍ക്കുകയാണ്‌.

    പ്രിന്റ്‌ വായനക്കാരാരും ഇതൊന്നും അറിയാന്‍ പോണില്ല. പ്രതിഷേധമാകട്ടെ അനുമോദനമാകട്ടെ, അവരറിയണമെങ്കില്‍ പ്രിന്റിലേക്ക്‌ ഇറങ്ങി ചെല്ലേണ്ടിവരും, അല്ലെങ്കില്‍ അഞ്ഞൂറു വര്‍ഷം കഴിയുമ്പോഴേ അവരിതറിയൂ. ലങ്ങോട്ട്‌ പെയ്‌ എഴുതണോ?

    ഓഫ്‌:
    തലാല്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ പോയി നോക്കി. അവിടെ ടേക്ക്‌ വണ്‍ മുതല്‍ ക്രൈം വാരിക വരെ ഉണ്ട്‌, ഭാഷാപോഷിണിയുണ്ട്‌, സമകാലിക മലയാളം ഉണ്ട്‌, ദേശാഭിമാനിയുണ്ട്‌, മാതൃഭൂമിയുണ്ട്‌, വനിതയും മനോരമയുമുണ്ട്‌, കലാകൌമുദി മാത്രമില്ല. ഞാന്‍ എന്തരു കത്തിക്കും? ലിവിടങ്ങളില്‍ ആര്‍ക്കും കൌമുദി വ്യാണ്ടെന്ന് തന്നെ തോന്നണത്‌.

    ReplyDelete
  22. കൈപ്പള്ളി അണ്ണാ..\
    ബ്ലോഗു കത്തിക്കും എന്നതിനു ശേഷമുള്ള സ്മൈലി കണില്ലേ?? ങ്ങേ>> ?? ങേ? ങ്ങോ? ങ്ങാ?

    വന്നു വന്നു സ്മൈലിക്കൊന്നും യിപ്പൊ ഒരു വെലയുമില്ലാതായാ??


    മല്ലു ബ്ലോഗമ്മാരെല്ലാം ഈ ഹരികുമാര്‍ ഇഷ്യൂ ഊതിപ്പെരുപ്പിച്ചു എന്നാണെനിക്കു തോന്നുന്നത്..(പേഴ്സണലായി ലാലു അലക്സ് സ്റ്റൈലില്‍..)
    പലരും പറഞ്ഞ കാര്യമാണെങ്കിലും വീണ്ടും പറയട്ടേ: ബ്ലോഗിനെതിരെ ആരും ശബ്ദിക്കരുത് എന്ന ചിന്താഗതിയും ശരിയല്ല.. അവരു വിമര്‍ശിക്കട്ടേ..ബ്ലോഗിനെ ഭാവിയുടെ മാധ്യമമായി സ്വീകരിക്കുമോ എന്നത് വായനക്കാര്‍ തീരുമാനിക്കട്ടേ...

    ബ്ലോഗ് 2015 ഇല്‍ അതാവും ഇതാവും എന്നു വീമ്പിളക്കിയിട്ട് കാര്യമില്ലല്ലോ അതിനു വേണ്ടി കഴിയുന്ന സംഭാവനകള്‍ എല്ലാവരും നല്‍കണം.. നല്ലത് ഒരിക്കലും തിരസ്കരിക്കപ്പെടില്ലല്ലോ...

    അല്ലാതെ, നിങ്ങളെല്ലാം ബ്ലോഗിനെ അംഗീകരിച്ചോണം..അല്ലേ..ദേ വെവരമറിയും എന്ന ലൈന്‍ ഒരു തരം ഫോര്‍ഴ്സിങ്ങ്, അഗ്രസീവ് മെന്റാലിറ്റിയാണേന്നാണെനിക്കു തോന്നിയത്! വിമര്‍ശനങ്ങളെ ധൈര്യമായിട്ടു നേരിടണം..പായിന്റ് ബൈ പായിന്റ്റ് ആയി ഖണ്ഢിച്ച് വിമറ്ശകന്റ്റെ ആപ്പീസ് പൂട്ടിക്കണം..

    തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണേല്‍ പോട്ടേ മാഷേ.. ;)

    പക്ഷേ.. മേല്‍പ്പറഞ്ഞതിനര്‍ത്ഥം ഞാന്‍ നമ്മടെ അരികുമാരന്‍ ചേട്ടന്റെ ഫാന്‍ ആണെന്നല്ല.. പുള്ളീക്ക് വേണ്ടിയിരുന്നത് ഒരു ക്വിക്ക് നെഗറ്റീവ് പബ്ലിസിറ്റിയായിരുന്നു.. വെറും വിപണന തന്ത്രം.. ഞാന്‍ ഇയാളുടെ ബ്ലോഗില്‍ ആദ്യം വന്നു നോക്കുന്നത് ആരോ ഇയാളെ തെറി വിളിച്ചത് മറുമൊഴിയില്‍ കണ്ടിട്ടാ.. ഇപ്പ മനസ്സിലായല്ലോ ഞാനൊരു ടിപ്പിക്കല്‍ മലയാളിയാനെന്നു?? ;)

    ഇഗ്നോറന്‍സ് ഈസ് ദ ബെസ്റ്റ് ഇന്സള്‍ട്ട് എന്ന പോളിസിയില്‍ ഒരു 70% വിശ്വസിക്കുന്നവനാ ഞാന്‍.. എത്രേം ഇഗ്നോര്‍ ചെയ്തിട്ടും പിന്നേം പിന്നേംചൊറിഞ്ഞോണ്ടു വരുവാണേല്‍.. “ഡേ..പീഡാബ്ലിയൂഡി മോണേ..” ന്നും വിളിച്ച് ചെകളേമ്മെ ഒരെണ്ണം കൊടുക്കാനും അറപ്പില്ലാത്തവനാ..

    കാരണം..”ശാരദേ..ഞാനൊരു വികാ‍ാ‍ാര ജീവിയാണ്!| [ കടപ്പാട്: ശ്രീ ഉമ്മര്‍]

    ReplyDelete
  23. യ്യോ.. മറന്നു..
    ദേവ്വേട്ടോ..

    ഈ ഹരികുമാരും കലാകൌമുദിയും “തലാല്‍“ സൂപ്പര്‍മാര്‍ക്കറ്റുകാരേയും തെറി വ്വിളിച്ചു കാണും ;) അതാ അവിടെ ലതു കിട്ടാത്തത്!

    ReplyDelete
  24. “മലയാള ബ്ലോഗിങ്ങ് വിമര്‍ശനത്തിനതീതമാണോ?” എന്ന ഇടിവാളിന്റെ ചോദ്യം കലാകൌമുദി ലേഖനത്തിന്മേല്‍ നടന്ന ചര്‍ച്ചയില്‍ പലരും ഉന്നയിച്ച് കേട്ടതാണ്. ബ്ലോഗിങ്ങും വിമര്‍ശനത്തിനതീതമല്ല എന്നത് തന്നെയാണ് വസ്തുത. സ്വതന്ത്രമായും നിഷ്പക്ഷമായും ബ്ലോഗിങ്ങിനേയും ആര്‍ക്കും വിമര്‍ശിക്കാം. തെറ്റു തിരിത്താം. അതൊക്കെയും വിശാലാര്‍ത്ഥത്തില്‍ തന്നെ ബൂലോകം ഉള്‍കൊള്ളുകയും ചെയ്യും. പക്ഷേ അഭിപ്രായം സ്വതന്ത്രമായിരിക്കണം. ഇവിടെ സംഭവിച്ചത് എന്താണ്?

    സങ്കല്പിക്കുക:
    ഒരു മംഗള കര്‍മ്മം നടന്നു കൊണ്ടിരിക്കുന്ന ഭവനം. ബന്ധുക്കള്‍,മിത്രങ്ങള്‍,പൌരപ്രമുഖര്‍,കുഞ്ഞുകുട്ടികള്‍ എല്ലാവരും ഒത്തു ചേര്‍ന്ന് കൊച്ചു വര്‍ത്തമാനമൊക്കെ പറഞ്ഞ് അവിടെ നടക്കുന്ന വിശേഷത്തില്‍ തങ്ങളാല്‍ കഴിയുന്ന തരത്തില്‍ സഹകരിച്ചും പരസ്പരം സഹായിച്ചും നീങ്ങുന്നു. പെട്ടെന്ന് ആ സൌഹൃദാന്തരീക്ഷത്തെ തകര്‍ത്തുകൊണ്ട് ഒരു മദ്യപാനി ഫുള്‍ വെള്ളത്തില്‍ ഉടുത്തിരുന്നത് ഊരി തലയില്‍ കെട്ടി പച്ചത്തെറിയുമായി കടന്നു വരുന്നു. അദ്ദെഹത്തിന്റെ വായില്‍ നിന്നും സ്പിരിറ്റിന്റെ സ്പിരിറ്റില്‍ വീഴുന്നത് ഒക്കെയും തികച്ചും അടികൊള്ളിത്തരവും. കാര്‍ന്നോന്മാര്‍ കഴിയാവുന്നതരത്തിലെല്ലാം പറയുന്നു “കുഞ്ഞേ നീ പോ...ഇവിടെ അലമ്പാക്കരുത്” എന്ന്. എവിടെ അദ്ദേഹം കേട്ടാലും സ്പിരിറ്റി കേള്‍ക്കില്ലാല്ലോ? ഒടുവില്‍ കരണം പൊകഞ്ഞ് കിട്ടേണ്ടുന്നത് കിട്ടേണ്ടിടത്ത് കിട്ടേണ്ടുന്ന സമയത്ത് വാങ്ങി കൂട്ടി അദ്ദേഹം അവിടെ നിന്നും പിന്‍ വലിയുന്നു. എന്നിട്ട് കിട്ടിയതിന്റെ പ്രതികാരം തീര്‍ക്കാന്‍ കവലയില്‍ വന്ന് “ദേണ്ടെ ആ വീട്ടില്‍ ആരും പോകല്ലേ...അവിടെ കള്ളുകുടിയന്മാരുടേയും ആഭാസമ്മാരുടേയും ഒരു ബഹളം തന്നെ. ഞാനും അവിടെ പോയിരുന്നു. ഹെന്റമ്മോ...ഭയാനകം. മാന്യന്മാര്‍ക്ക് അങ്ങോട്ടെത്തി നോക്കാന്‍ പോലും കഴിയില്ല.” എന്ന് പറയുന്നതിനെ എങ്ങിനെ ന്യായീകരിക്കാന്‍ കഴിയും.

    ഒരിടത്ത് നടക്കുന്ന അനാശാസ്യ പ്രവത്തനങ്ങളെ കണ്ടിട്ട് “അവിടെ നിങ്ങള്‍ പോകരുത്. അവിടെ തെമ്മാടികൂട്ടങ്ങളുടെ തെമ്മാടിത്തരമാണ് നടക്കുന്നത്” എന്ന് പറയുന്നതിനെ നമ്മുക്ക് ഉള്‍കൊള്ളേണ്ടി വരും. എങ്ങിനെ? 1. അവിടെ നടക്കുന്നത് തെമ്മാടിത്തരം ആയിരിക്കണം.2. വരുന്നയാള്‍ തെമ്മാടിയായിരിക്കരുത്.

    ഇവിടെ കലാകൌമുദിയില്‍ വന്ന ലേഖനം “മദ്യപാനിയുടെ പകരം വീട്ടലിന് തുല്യമായിരുന്നു.” ഇന്നി ഹരികുമാറല്ല മറ്റാര് ഇങ്ങിനെ ചെയ്താലും അതൊക്കെയും അപലപിക്കപ്പെടും.

    ഈ ചര്‍ച്ച പലപ്പോഴും വഴിപിരിഞ്ഞിരുന്നത് “മുഖ്യധാരാ മാധ്യമങ്ങളും ബ്ലോഗിങ്ങും തമ്മിലുള്ള മത്സരം” എന്ന നിലക്കായിരുന്നു. അത് അങ്ങിനെയല്ലേ അല്ല. കലാകൌമുദിയില്‍ വന്ന ലേഖനം ഹരികുമാറിന്റെ വികലമായ മാനസികാവസ്ഥയില്‍ നിന്നും ഉത്ഭവിച്ചതാണ്. ആ ശിഥില ചിന്തകള്‍ അതേ പടി പകര്‍ത്തിയ കലാകൌമുദിക്കെതിരേയാണ് പ്രതിഷേധം. അല്ലാതെ മുഖ്യധാരാ മാധ്യമങ്ങള്‍ക്കെതിരേ അല്ലേയല്ല. മുഖ്യധാരാ മാധ്യമങ്ങള്‍ക്കും ബ്ലോഗിങ്ങിനും അതിനതിന്റേതായ ധര്‍മ്മങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ട്. രണ്ടിനും അതിനതിന്റേതായ ഗുണദോഷങ്ങള്‍ ഉണ്ട്.

    പിന്നെ വന്നൊരു സംശയം കലാകൌമുദിയോടുള്ള പ്രതിഷേധത്തില്‍ എല്ലാ ബ്ലോഗര്‍മാരും പങ്കു ചേര്‍ന്നില്ലല്ലോ എന്നാണ്. പ്രതിഷേധം ആപേക്ഷികമാണ്. ഒരാള്‍ ആഹ്വാനം ചെയ്യുകയും മറ്റെല്ലാവരും അനുസരിക്കുകയും ചെയ്യുന്ന ഒരു കൂട്ടായ്മയോ ഒരു പ്രസ്ഥാനമോ അല്ല മലയാ‍ളം ബ്ലോഗ് സമൂഹം അല്ലെങ്കില്‍ ബൂലോകം. ഒരോരുത്തരും അവരവര്‍ക്ക് കഴിയുന്ന തരത്തില്‍ ബ്ലോഗ് സമൂഹത്തിനെ തെറ്റായി വിശകലനം ചെയ്ത ഒരു ലേഖനത്തിനെതിരേ പ്രതികരിച്ചിട്ടുണ്ട് എന്നത് തന്നെയാണ് ശരി. ആ പ്രതിഷേധം തുടരുകയും ചെയ്യുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ടു വന്ന പോസ്റ്റുകളില്‍ കമന്റിടാത്തവര്‍ പോലും മലയാള ബ്ലോഗേഴ്സിനെ അക്രമിക്കുന്നത് നിര്‍ത്തുക എന്ന ഓണ്‍ലൈന്‍ പെറ്റീഷനില്‍ ഒപ്പ് വെച്ചിട്ടുണ്ട്. എന്നാല്‍ പോസ്റ്റുകളിലൂടെയും കമന്റുകളിലൂടെയും പ്രതിഷേധിച്ചവരില്‍ പലരും ഓണ്‍ലൈന്‍ പെറ്റീഷനില്‍ ഒപ്പു വെച്ചിട്ടുമില്ല. ചിലര്‍ കലാകൌമുദിയുമായി നേരിട്ട് ബന്ധപ്പെട്ട് തങ്ങളുടെ പ്രതിഷേധം അറിയിച്ചു. മറ്റു ചിലര്‍ ഈ മെയിലുകളിലൂടെ തങ്ങള്‍ക്ക് പറയാനുള്ളത് പറഞ്ഞു. അതുകൊണ്ട് തന്നെ ഇന്നിയാരെങ്കിലും പ്രതിഷേധിക്കാനുണ്ടെങ്കില്‍ അവരും ഇതിലെന്തെങ്കിലും ഒക്കെ ചെയ്യണം എന്ന് പറയുന്നതിനേയും ന്യായീകരിക്കാന്‍ കഴിയില്ല. എല്ലാം അവരവര്‍ക്കിഷ്ടം പോലെ എന്ന ബ്ലോഗിങ്ങിന്റെ അടിസ്ഥാന തത്വത്തെ ചോദ്യം ചെയ്യലാകും ആ വാദം.

    ചര്‍ച്ചയും പ്രതിഷേധവും തീരുന്നില്ല. കൈപ്പള്ളി കലാകൌമുദി കത്തിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പ്രതിഷേധത്തിന്റെ വ്യാപ്തിയാണ് പുറത്ത് വരുന്നത്. പേര്..പേരക്കാ ഒരു ലോഗോ ഉണ്ടാക്കിയപ്പോള്‍ അദ്ദേഹത്തിന്റെ അമര്‍ഷം മുഴുവന്‍ ആ ലോഗോയിലൂടെ പുറത്ത് വരുന്നു. ചില പോസ്റ്റുകളിലും കമന്റുകളിലും കാണുന്ന തീവ്രമായ വാക്കുകള്‍ ബൂലോകം എത്രമാത്രം ഈ വിഷയത്തെ ഗൌരവമായി കാണുന്നു എന്നതിന് തെളിവാണ്.

    “ബൂലോകത്ത് നിന്നും കലാകൌമുദിക്ക് ഖേദപൂര്‍വ്വം” എന്ന പോസ്റ്റും ചര്‍ച്ചകളും പ്രിന്റെടുത്തപ്പോള്‍ നൂറ്റി നാല്‍പ്പത്തി ഏഴ് പേജ്. അത് കലാകൌമുദിക്ക് കൊരിയര്‍ ചെയ്തിട്ടുണ്ട്. ഖേദപ്രകടനം കലാകൌമുദിയില്‍ നിന്നും പ്രതീക്ഷിച്ചിട്ടല്ല. പ്രതികരണ ശേഷി നഷ്ടപ്പെടാത്ത മലയാളത്തില്‍ ചിന്തിക്കുന്ന ഒരു സമൂഹം ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്ന് കലാകൌമുദിയെ ഓര്‍മ്മപ്പെടുത്താന്‍ മാത്രം.

    ReplyDelete
  25. കമന്റ് നീണ്ടുപോയതിന് കൈപ്പള്ളിയോട് ക്ഷാമപണം.

    ReplyDelete
  26. കൈപ്പള്ളീ,

    നിങ്ങളൊരു ചുണക്കുട്ടി.
    അഭിവാദ്യങ്ങള്‍.

    ReplyDelete
  27. കൈപ്പള്ളി മാഷെ അഭിവാദ്യങ്ങള്‍. അപ്പൊ അതാണ് അല്ലെ രണ്ടു ദിവസമായി ഒരു ചീഞ്ഞ മണം .

    ReplyDelete
  28. ഹരികുമാരിന്റെ ബ്ലോഗു സന്ദര്‍ശിക്കുകയോ വായിക്കുകയോ ചെയ്യാതിരുന്നതിനാല്‍ കാര്യത്തിന്റെ ചരിത്രമറിയാന്‍ പല ബ്ലോഗുകള്‍ വായിക്കേണ്ടി വരികയും അഞ്ചല്‍ക്കാരന്റെ ബൂലോഗ ക്ലബിലെ പ്രതിഷേധവും അസംഖ്യം കമണ്ടുകളും കൈപ്പള്ളിയുടെ പ്രതിഷേധ പോസ്റ്റും വായിച്ചു തീര്‍ക്കാന്‍ താമസമെടുത്തു .
    ഹരികുമാരിനു മലയാളം ബ്ലോഗിനെകുറിച്ചുണ്ടായ ധാരണ അബദ്ധമെന്നല്ലാതെ എന്തു പറയാന്‍!
    തന്റെ പോസ്റ്റില്‍ വന്ന കമണ്ടിനു ഹരികുമാര്‍ ബ്ലൊഗിലൂടെ മറുപടിപറയുന്നതിനു പകരം കുറ്റാരോപിതരായ ബ്ലോഗേര്‍സിനു സംസാരാവകാശം നിഷേധിക്കപ്പെട്ട കലാകൗമുദിയിലൂടെ ബ്ലൊഗിനെ തേജോവധം ചെയ്തതില്‍ തീവൃമായ പ്രതിഷേധമുണ്ട്‌.
    ഹരികുമാറിന്റെ പല അരോപണങ്ങളും വാസ്തവ വിരുദ്ധമാണെന്നു ദീര്‍ഘകാലം മലയാളബ്ലോഗുമായി അടുത്തിടപഴകിയിട്ടുള്ള എനിക്കറിയാം.
    വിവേകത്തിനെക്കാള്‍ വികാരം ഭരിച്ചപ്പോള്‍ അദ്ദേഹത്തിനു തോന്നിയ ഒരു പ്രതികാര ചിന്തയാവാം ഈ വെളിപാടിനു കാരണം.

    ഞാന്‍ ഏറേ ഇഷ്ടപ്പെട്ടിരുന്ന കലാകൗമുദിയും സഹോദര പ്രസിദ്ധീകരണങ്ങളും ഇറങ്ങുന്ന ഒരു പ്ന്റുമാധ്യമത്തില്‍ നിന്നാണു എഡിറ്റോറിയല്‍ ബോര്‍ഡിന്റെ കണ്ണില്‍ പെടാതെയോ മനപ്പൂര്‍വ്വമോ ഈ അനീതി നടന്നിരിക്കുന്നത്‌.
    ഒരു ബ്ലോഗര്‍ എന്ന നിലക്കുള്ള എന്റെ കടമ പാലിക്കേണ്ടതിലേക്കു കലാകൗമുദി മലയാളം ബ്ലോഗേര്‍സിനോടു നിരുപാധികം മാപ്പു പറയണമെന്നു ഞാന്‍ അപേക്ഷിക്കുന്നു.
    ചില ബ്ലോഗേര്‍സിനെ പുകഴ്‌ത്തിപ്പാടുകയും മറ്റു ചിലരെ ഇകഴ്‌ത്തുകയും ചെയ്യുന്ന പൊളിറ്റിക്സ്‌ പത്രത്തിലൂടെ കാണാന്‍ തുടങ്ങിയതു ഇപ്പോള്‍ മുതലല്ല. ഇതു പഴയ ബ്രിട്ടീഷ്‌ നയമായിരുന്ന ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന തത്ത്വമല്ലാതെ മറ്റെന്താണ്‌.
    പക്ഷെ കാലം മാറിയതു മനസ്സിലാവാത്ത ആരെങ്കിലും ഇതിനു ചേര്‍ന്നു നിന്നാല്‍ അവര്‍ തികച്ചും നിങ്ങള്‍ക്കു ചേര്‍ന്നവര്‍ തന്നെ എന്നു മാത്രമേ പറയാനുള്ളൂ.

    ReplyDelete
  29. എന്താ കൈപ്പള്ളി... തനിക്കു ഭ്രാന്തുപിടിച്ചോ?
    പ്രിന്റിലായാലും,നെറ്റിലായാലും അക്ഷരം ..അക്ഷരം തന്നെയാണ്.
    ഓരോ അക്ഷരവും അത് ആരുടേതാണെങ്കിലും ഒരു അഭിപ്രായത്തിന്റെ തരിയാണ്. അതിനെ ബഹുമാനിച്ചേ മതിയാകു. അതാണു സംസ്കാരം.അതില്ലെങ്കില്‍ ലജ്ജാവഹം എന്നേ പറയേണ്ടു. പ്രധിഷേധം സഹിക്കാന്‍ വയ്യെങ്കില്‍ അടുപ്പില്‍ വിറകു കത്തിക്കുന്നതുപോലെ കീശയില്‍ നിന്നും കാശുമുടക്കി ഏതു പ്രസിദ്ധീകരണവും കത്തിച്ചുകൊള്ളുക.കുഴപ്പമില്ല. അല്ലാതെ,തന്റെ പണത്തിന്റെ ഹുങ്ക് നാലാളെ അറിയിക്കാന്‍ അതിന്റെ പടങ്ങള്‍ ബ്ലോഗിലിട്ട് ബ്ലോഗിനെ ഇങ്ങനെ അപമാനിക്കേണ്ട കാര്യമില്ലായിരുന്നു. ബ്ലോഗിലുള്ളവരു മുഴുവന്‍ കൈപ്പള്ളിയോളം തറയല്ലെന്നറിയിക്കാന്‍ ഇനി വല്ല പ്രതിഷേധ യജ്ഞവും നടത്തേണ്ടിവരുമോ?
    കൈപ്പള്ളി മറ്റുള്ളവരുടെ അഭിപ്രായത്തെ അപമാനിക്കുകയാണ് അക്ഷരങ്ങളെ ബ്ലോഗിലിട്ടു കത്തിക്കുന്നതിലൂടെ ചെയ്തിരിക്കുന്നത്. ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിനോടും, അന്യരോടുമുള്ള അപമാനവും,ബലാത്സഗം പോലുള്ള അധമ പ്രവര്‍ത്തിയുമായതിനാല്‍ ചിത്രകാരന്‍ ഈ നീച പ്രവര്‍ത്തിയെ അതി നിശിതമായി അപലപിക്കുന്നു.
    കലാകൌമുദിയുടെ സര്‍ക്കുലേഷന്‍ മാനേജരായി മാത്രമെ കൈപ്പള്ളിയുടെ പ്രവര്‍ത്തി വിലയിരുത്തപ്പെടു.

    ReplyDelete
  30. പ്രിന്റും ബ്ലോഗും ഇഷ്ടപെടുന്നു ഞാന്‍.രണ്ടിനും രണ്ട് ഗുണങ്ങളാണുള്ളത് അധികവും. ഒന്നിനില്ലാത്തത് ഒന്നിനുണ്ടാവും.കമ്പ്യൂട്ടര്‍സാക്ഷരത നൂറ് ശതമാനം കൈവരിക്കുന്ന ഒരു കാലമുണ്ടാവാം. അന്ന് പ്രിന്റുകള്‍ താളിയോല ഗ്രന്ഥങ്ങളെ പോലെ മ്യൂസിയത്തിലോ മറ്റോ ആവാം കാണാന്‍ കിട്ടുന്നത്.കത്തിക്കുന്നതിനു പകരം ആ വാരികയില്‍ വന്നിരിക്കുന്നതിനേക്കാള്‍ മികച്ച 2 ബ്ലോഗുകളുടെ ലിങ്ക് അടങ്ങിയ ഒരു കത്ത് വാരികയ്ക്ക് അയച്ചു കൊടുത്ത് തെറ്റ് തിരുത്തിച്ചാല്‍ മതിയാരുന്നു.

    ReplyDelete
  31. പോയി കലാകൗമുദി വാങ്ങിക്കുക. നാല്പ്പത് കിലോമീറ്ററ് ഡ്രൈവ് ചെയ്ത് അതു കൊണ്ട് കത്തിക്കുക, അതിന്റെ ഫോട്ടോ എടുക്കുക, തിരിച്ച് നാല്പ്പത് കിലോമീറ്റര്‍ ഓടിച്ചു വരിക, എന്നിട്ട് അതിനെപ്പറ്റി ബ്ലോഗില്‍ ഒരു ലേഖനം എഴുതുക.

    എന്റമ്മേ! എനിക്കിതില്‍ ഒരു കാര്യം ചെയ്യാനുള്ള നേരം കിട്ടിയിരുന്നെങ്കില്‍!

    ടൈം മാനേജ്മെന്റിന്‌ കൈപ്പള്ളി എന്നെങ്കിലും ട്യൂഷന്‍ എടുക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ പറയണേ.

    ReplyDelete
  32. കൈപ്പേ,(കട്:ആവനാഴിമാഷ്)
    പ്രതിഷേധം നന്നായി.
    -പ്രതിരൂപാത്മകമായി, പഴയ ശേഖരത്തില്‍ നിന്നും തപ്പിയെടുത്ത കലാകൌമുദി വിശേഷാല്‍ പ്രതിയുടെ ഒരു പേജെടുത്ത് കത്തിച്ച് കൊണ്ട്, ഞാനും പങ്ക് ചേരുന്നൂ!

    ReplyDelete
  33. കൈപള്ളി: ശ്രി. എം.കെ. ഹരികുമാ‍റിന്റെ ബ്ലോഗിനെതിരെയുള്ള വികലമായ തീര്‍പ്പിനു കലാകൌമുദി തടയിടേണ്ടതായിരുന്നു, അല്ലെങ്കില്‍ കലാംകൌമുദി നെറ്റ് ഏഡിഷനില്‍ പ്രസിദ്ധീകരിച്ച് എല്ലാ ലേഖനങ്ങള്‍ക്കും വയനാക്കാര്‍ക്കു കമെന്റു മോഡെറേഷനില്ലാതെ കമെന്റിടാന്‍ അനുവദിക്കണമായിരുന്നു. ഇതൊന്നുമില്ലെങ്കില്‍ പ്രതിഷേധിക്കാന്‍ കത്തിക്കുകയോ, പുഴുങ്ങി തീന്നുകയോ ചെയ്യട്ടെ. കൈപള്ളി. നന്നായിരിക്കുന്നു.

    പ്രിന്റഡ് മീഡിയയില്‍ ഈ സംഭവവികാസങ്ങള്‍ ആരെങ്കിലും എഴുതുമായിരിക്കണം.

    ReplyDelete
  34. dE... njanippam varaam malayalaththilezhuthaan

    ReplyDelete
  35. ചിത്രക്കാര.
    തനിക്ക് കാര്യമായ പ്രശ്നങ്ങള്‍ ഉണ്ട്. ഞാന്‍ അത് മനസിലാക്കുന്നു. സാരമില്ല, എങ്കിലും വിശതീകരിക്കാം
    ഞാന്‍ കാശു മുടക്കി വാങ്ങിയ മാസിക എനിക്ക് ഇഷ്ടമുള്ളതുപോലെ ഉപയോഗിക്കും. ചിലപ്പോള്‍ അത് കത്തിച്ചെന്നും വരും. പടം എടുത്ത് ബ്ലോഗില്‍ ഇടുകയും ചെയ്യും.

    പരിമിതമായ എന്റെ അറിവില്‍ സ്വന്തം പണം മുടക്കി വാങ്ങി കത്തിക്കുന്നത് ഒരു criminal കുറ്റമല്ല. ചിത്രകാരന്റെ painting ഞാന്‍ കാശു് മുടക്കി വാങ്ങി എന്ത് ചെയ്യുന്നൂ എന്നുള്ളത് ചിത്രകാരന്‍ അന്വേഷിക്കണമെന്നില്ല. ചിത്രകാരനു് നല്ലതുപോലെ അറിയാം ഞാന്‍ ഈ പ്രതിഷേധം കൊണ്ട് ഉദ്ദേശിച്ചത് എന്താണെന്ന്. പിന്നെ സാധാരണ കല്യാണ സദ്ധ്യയില്‍ അളിയന്മാരെ ഗവിനിക്കാത്തപ്പോള്‍ ചിലപ്പോള്‍ പിണങ്ങുന്നത് കണ്ടിട്ടില്ലെ. ഇതും ആ തരത്തില്‍ എടുക്കുന്നതേയുള്ള. വെറുതേ പിണങ്ങാതെ ചിത്രാ.

    മാസിക തീയിട്ട് കത്തിച്ചാല്‍ നശിക്കുന്നതല്ല അക്ഷരം. അതെല്ലാം മണ്ടന്മാര്‍ കരുതുന്ന ചില വിഡ്ഢിത്തരങ്ങള്‍. മാസികയാണു കത്തിച്ചത്. അക്ഷരത്തേയല്ല.

    മലയാളം പഠിച്ചിട്ടുണ്ടല്ലോ?
    അക്ഷര = നശിക്കാത്തത്, ക്ഷയിക്കാത്തത്, പരബ്രഹ്മം, പ്രകൃതി, എന്നെല്ലാം അര്ത്ഥമില്ലെ. അതിനു് മരണമുണ്ടോ?

    ReplyDelete
  36. എന്റെ കൈപ്പള്ളീയണ്ണാ.. നാട്ടില്‍ ഇല്ലാഞ്ഞത് നന്നായി. മരുഭൂവില്‍ ആയതിനാല്‍ നാല്‌ കലാകൗമുദികള്‍ അല്ലേ കത്തിച്ചാമ്പലാക്കിയുള്ളൂ.. നാട്ടില്‍ ആയിരുന്നേല്‍ കലാകൗമുദി കെട്ടിടം തന്നെ ഒരു പക്ഷെ, അണ്ണന്റെ കോപാഗ്നി ജ്വാലകള്‍ വിഴുങ്ങിയേനേ!

    അതുചെയ്യാന്‍ കെല്‍‌പുള്ള ആരും ഇല്ലേ (ഞാനടക്കം) ഈ ബൂലോഗത്തില്‍!!

    ReplyDelete
  37. കൈപ്പള്ളീ!!!

    ഇക്കാണിച്ചത് വളരെ പൈശാചികവും മൃഗീയവുമായിപ്പോയി.. (കട്: ഏ.കെ.ആന്റണി) കൈപ്പള്ളിയുടെ ഈ ചെയ്തിനോട് ഞാനൊരു നിലക്കും യോജിക്കില്ല. തെമ്മാടിത്തരം!

    പതിനെട്ട് ദിര്‍ഹംസ് അല്ലേ കളഞ്ഞേ?? അക്രമം. അതും ഈ ചവര്‍ വാങ്ങാന്‍!!

    കത്തിക്കാന്‍ പഴേ കലാകൌമുദി വേണംന്ന് പറഞ്ഞിരുന്നേല്‍ നമ്മക്ക് അണ പൈ ചിലവില്ലാതെ സംഘടിപ്പിക്ക്യാര്‍ന്നില്ലേ കൈപ്പള്ളീ??

    പിന്നെ, അക്ഷരം, കൂട്ടക്ഷരം, ചന്ദ്രക്കല, കെട്ടുവള്ളീ, ദീര്‍ഘം, ചില്ല്, എന്നൊക്കെ പറഞ്ഞ് സെന്റിമെന്റ്സ് വര്‍ക്കൌട്ട് ചെയ്യുന്നവര്‍ അറിയാന്‍. നമ്മെയോ നമ്മുടെ വീട്ടുകാരെയോ കാര്യമില്ലാത്ത കാര്യത്തിന് മെക്കട്ട് കയറി ചവിട്ടി അരക്കാന്‍ നോക്കിയാല്‍... ഏത് അമ്മേകെട്ടിയ അപ്പനായാലും (എത്ര വല്യ മഹാനായാലും എന്ന് വിവക്ഷ) നമ്മളില്‍ എത്ര പേര്‍ പിന്നെ അയ്യാളെ വില വക്കും??? കിട്ടാവുന്ന ചാന്‍സിനെല്ലാം പണി കൊടുക്കില്ലേ??

    ഹരികുമാര്‍ എന്നൊരു വ്യക്തിയുടെ ചൊരുക്ക് തീര്‍ക്കാന്‍‍ ബ്ലോഗിലെഴുതുന്നവരെ മൊത്തം അടിസ്ഥാനരഹിതമായ, സത്യവിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞ് അടച്ചാക്ഷേപിക്കാന്‍ വേദിയൊരുക്കുക വഴി കലാകൌമുദി ബ്ലോഗേഴ്സിനോട് ചെയ്തത് മഹാ അപരാധം തന്നെയാണ്. ഇത്രമാത്രം പ്രതിഷേധിച്ചിട്ടും അവര്‍ ‘മെളു വില’ കൊടുത്തോ അതിന്??

    വീണോടത്തുനിന്നെണീക്കാനും തല്ലിയോനെ തിരിച്ച് തല്ലാനും എന്തിറ്റാ ഇപ്പോ അധികം ആലോചിക്കണ്? കലാകുമുദിയും ഹരികുമാറും ബ്ലോഗിനെ വിമര്‍ശിക്കുകയല്ല ചെയ്തത്, ബ്ലോഗര്‍മ്മാരുടെ കരണം കുറ്റിക്കിട്ട് പെടക്കുകയാ ചെയ്തേ... എന്നിട്ട് അടിം കൊണ്ട് തലയും ചൊറിഞ്ഞ് കെട്ടുവള്ളിം കൂട്ടക്ഷരോം ന്ന് പറഞ്ഞ് സെന്റിയടിച്ച് വരുന്നൂ...!

    പ്രിന്റ് മീഡിയയേം അതിലെഴുതുന്നവരേം അടച്ചാക്ഷേപിക്കുന്ന നിലപാടിനോട് ഞാന്‍ അനുകൂലിക്കുന്നില്ലെങ്കിലും, ഹരികുമാറും കൌമുദിയും വെറും കല്ലി വല്ലി!

    ReplyDelete
  38. കൈപ്പള്ളിയുടെ പ്രതിഷേധം തികച്ചും വികാരപരമായ ആത്മാര്‍ത്ഥതയായി ഞാന്‍ കാണുന്നു.അമ്മയെ തല്ലിയാലും രണ്ടഭിപ്രായം എന്നുള്ളതുകൊണ്ട് ഇവിടെയുള്ള എതിര്‍പ്പിന്റെ സ്വരം സ്വാഭാവികം, ചിത്രക്കാരന്റെ കമന്റിനോട് പ്രതികരിക്കാതിരിക്കാന്‍ വയ്യ കാരണം അദ്ദേഹത്തെ വളരെ അടുത്തറിയുന്ന ഒരാളായത് കൊണ്ട്. ചിത്രക്കാരാ . ഒരു സൃഷ്ടി എന്നത് സൃഷ്ടിച്ചവന് മാത്രം അവകാശപ്പെട്ടതല്ല മറിച്ച് അതൊരു സമൂഹത്തിന്റെ മൊത്തം മുതലാണ് അതിനെ നശിപ്പിയ്ക്കുക എന്നത് ഏറ്റവും വലിയ അപരാധമാണ് തനിക്ക് ചുറ്റും ജീവിയ്ക്കുന്നവരോട് .. ഇങ്ങനെയുള്ള അപരാധം എത്ര തവണ ചിത്രക്കാരന്‍ ചെയ്തിരിക്കുന്നു ... തന്റെ നല്ല ചിത്രങ്ങളെ സമൂഹത്തോടും തന്നെ ഭത്സിച്ചവരോടുമുള്ള പ്രതിഷേധത്തിനോ .. സ്വയം തോന്നിയ നിന്ദയില്‍ നിന്നോ തോന്നിയ കേവല വികാരങ്ങളുടെ പുറത്ത് കുത്തി കീറി നശിപ്പിച്ചിട്ടുണ്ട് ആ ചിത്രക്കാരനെങ്ങനെ പറയാനാവും കൈപ്പള്ളിയ്ക്ക് ഭ്രാന്താണന്ന് ? നമ്മുക്ക് ചുറ്റും എത്ര പുസ്തകങ്ങള്‍ കച്ചറകളില്‍ കിടയ്ക്കുന്നുണ്ട് ? വഴിയോരങ്ങളില്‍ മത്സ്യം വില്‍ക്കുന്ന കച്ചവടക്കാര്‍ ഈ അക്ഷരങ്ങളുള്ള പത്ര താളുകളില്ലല്ലേ മത്സ്യം പൊതിഞ്ഞു കൊടുക്കുന്നത് ? ഇങ്ങനെ എഴുതാന്‍ തുടങ്ങിയാല്‍ അതിനൊരുവസാനമുണ്ടാവില്ല. ചിത്രക്കാരന്റെ കയ്യിലെ പണം ചിലവാക്കി പെയിന്റും ക്യാന്‍‌വാഷും വാങ്ങി ദിവസങ്ങളോളം കഷ്ടപ്പെട്ട് വരച്ച ചിത്രം കുത്തി കീറിയത് ചിത്രക്കാരന്റെ പണത്തിന്റെ ഹുങ്ക് കാണിക്കാനായിരുന്നുവോ ?.

    പ്രിന്റ് മാധ്യമത്തെ ഇവിടെ ആരും ഇകഴ്ത്തിയിട്ടില്ല അങ്ങനെ തോന്നുന്നത് ശരിയുമല്ല.
    എന്റെ ജിവിതത്തിലിതുവരെ ഒരു കലാമൌദിയും ക്യാഷ് കൊടുത്ത് വാങ്ങിയിട്ടില്ല ഇനിയത് കത്തിയ്ക്കാനാണെങ്കില്‍ പോലും ഞാന്‍ അടിച്ചു മാറ്റിയതേ കത്തിയ്ക്കൂ .പ്രതിഷേധം എന്റെ വക ക്യാഷ് ആരേന്റെയും. നമ്മുടെ നാട്ടിലെ രഷ്ട്രീയക്കാരുടെ ശൈലി .
    1) ഹരികുമാര്‍ ബ്ലോഗിനേയും ബ്ലോഗേര്‍സ്സിനേയും തരം താണ രീതിയില്‍ ഇകഴ്ത്തിയതിന് ആദ്യത്തെ പ്രതിഷേധം.
    2) ചിത്രക്കാരനെ വ്യക്തിപരമായി അവഹേളിച്ചതിനും പ്രതിഷേധം.
    3) തന്റേതായ മാര്‍ഗ്ഗത്തിലൂടെ പ്രതിഷേധിച്ച ഒരു പ്രവര്‍ത്തി കണ്ട് ചിത്രക്കാരന്‍ കൈപ്പള്ളിയെ അവഹേളിച്ചതിനും പ്രതിഷേധം.

    പ്രതിഷേധം പ്രതിഷേധം പ്രതിഷേധം.

    ReplyDelete
  39. കലക്കി.ഭ്രമരന്‍റെ അനുഭാവങ്ങള്‍

    ReplyDelete
  40. കൈപ്പള്ളി,
    ഇത്രയെങ്കിലും ചെയ്തില്ലെങ്കില്‍ ആത്മവഞ്ചനയാകും.

    ഹരികുമാറിനു ആവശ്യമില്ലാത്ത പബ്ലിസിറ്റി കിട്ടുമെന്ന കാരണം കൊണ്ട് ആത്മവഞ്ചന ന്യായീകരിക്കാനാകില്ല.

    പ്രിന്റ് മീഡിയയുടെ കാര്യവും വിട്. അധികാരത്തിന്റെ രുചിയില്‍ ആത്മവഞ്ചനയും മധുരിച്ചേക്കും.

    ReplyDelete
  41. പ്രീയ കൈപ്പള്ളി,
    കൊച്ചി ആഗോളതാപനത്തിന്റെ ഏറ്റവും വലിയ വിപത്ത് അനുഭവിക്കാന്‍ പോകുന്ന നഗരം എന്ന പഠനറിപ്പോര്‍ട്ട് വന്നുകഴിഞ്ഞു. വിരലുകൊണ്ട് മണ്ണിലെഴുതി പഠിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. പത്രങ്ങള്‍ക്കും, ബുക്ക് പുസ്തകങ്ങള്‍ക്കുമായി വെട്ടിനിരത്തിയ മരങ്ങള്‍ കൊണ്ടുണ്ടാക്കിയ പേപ്പര്‍ മുതലായവയല്ലെ ആഗോളതാപനം വര്‍ദ്ധിക്കുവാനുള്ള കാരണം. കൈപ്പള്ളി കലാകൗമുദി ചുട്ട് കരിച്ച ചാരം പത്ത് പുല്‍ക്കൊടികള്‍ക്കിട്ട് പ്രകൃതിയെ സംരക്ഷിക്കുന്നതില്‍ ഭാഗഭാക്കകൂ. അക്കാര്യത്തില്‍ പ്രകൃതിസ്നേഹികള്‍ക്കഭിമാനിക്കാം. ഇത്തരത്തില്‍ ഒരു പ്രതിക്ഷേധം മുളകളും, യൂക്കലി തുടങ്ങിയ മരങ്ങളും മറ്റും വെട്ടി നശിപ്പിച്ച് മത്സരിച്ച് പേപ്പര്‍ ഉണ്ടാക്കുന്നവര്‍ക്കെതിരെയും കൂടി ആകട്ടെ. പേനയില്ലാതെ, മഷിയില്ലാതെ, പേപ്പറില്ലാതെ, ബുക്കില്ലാതെ, ബോര്‍ഡില്ലാതെ എഴുതി സൂക്ഷിക്കുവാന്‍ കഴിയുന്ന ഇന്റെര്‍ നെറ്റ് ഏറ്റവും വലിയ പ്രകൃതി സംരക്ഷകന്‍ തന്നെയാണ്. നമുക്ക് അഭിമാനിക്കാം.
    കൈപ്പള്ളി പ്രസിദ്ധീകരിച്ച ചിത്രം എന്തുതന്നെ ആയിക്കൊള്ളട്ടെ അത് "സാറ്റര്‍ഡേ ഡൈജസ്റ്റ്" അനുവാദമില്ലാതെയോ, സോഴ്സ് കാണിക്കാതെയോ പ്രസിദ്ധീകരിച്ചത് തെറ്റ് തെറ്റ് തെറ്റ്. ഞാന്‍ എന്റെ പ്രതിക്ഷേധം അറിയിക്കുന്നു.

    ReplyDelete
  42. കൈപ്പള്ളീ അഭിവാദ്യങ്ങള്‍.....

    താങ്കളുടെ ഈ പ്രതിഷേധത്തെ ഞാനും പിന്തുണക്കുന്നു.

    പിന്നെ ബഹുമാന്യ കേരളഫാര്‍മര്‍(ചന്ദ്രേട്ടന്റെ) അഭിപ്രായത്തോടു പൂര്‍ണ്ണമായും യോജിപ്പില്ല എന്ന് ആ വിഷയത്തിലും ഒരു ചര്‍ച്ച ആവശ്യമാണ് എന്ന അഭിപ്രായത്തോടു കൂടി ഇവിടെ അറിയിക്കട്ടെ.

    “പേനയില്ലാതെ, മഷിയില്ലാതെ, പേപ്പറില്ലാതെ, ബുക്കില്ലാതെ, ബോര്‍ഡില്ലാതെ എഴുതി സൂക്ഷിക്കുവാന്‍ കഴിയുന്ന ഇന്റെര്‍ നെറ്റ് ഏറ്റവും വലിയ പ്രകൃതി സംരക്ഷകന്‍ തന്നെയാണ്. നമുക്ക് അഭിമാനിക്കാം“

    ഈ അഭിമാനത്തോടൊപ്പം ഇ വേസ്റ്റുകള്‍ എന്നറിയപ്പെടുന്ന,പ്രകൃതിയെ മലിനപ്പെടുത്തുകയും വിഷമയമാക്കുകയും ചെയ്യുന്ന ഉപയോഗശൂന്യമായ കമ്പ്യൂട്ടര്‍ അനുബന്ധ ഉല്പന്നങ്ങള്‍ കൂടി ഇന്റര്‍നെറ്റിന്റെ മുതല്‍ക്കൂട്ടാണെന്നു തിരിച്ചറിയേണ്ടതാണ്.

    അമേരിക്ക പോലുള്ള വികസിത രാഷ്ട്രങ്ങള്‍ ഇന്ത്യയെപ്പോലുള്ള വികസ്വര രാഷ്ട്രങ്ങളെ ഈ മാലിന്യങ്ങള്‍ തള്ളാനുള്ള കുപ്പത്തൊട്ടിയായി മാറ്റിക്കൊണ്ടിരിക്കുമ്പോള്‍ ചന്ദ്രേട്ടന്റെ വാദത്തോടു യോജിക്കാന്‍ കഴിയുന്നില്ല.

    ReplyDelete
  43. ശരിയാണ് പൊതുവാള് "അമേരിക്ക പോലുള്ള വികസിത രാഷ്ട്രങ്ങള്‍ ഇന്ത്യയെപ്പോലുള്ള വികസ്വര രാഷ്ട്രങ്ങളെ ഈ മാലിന്യങ്ങള്‍ തള്ളാനുള്ള കുപ്പത്തൊട്ടിയായി മാറ്റിക്കൊണ്ടിരിക്കുമ്പോള്‍ ചന്ദ്രേട്ടന്റെ വാദത്തോടു യോജിക്കാന്‍ കഴിയുന്നില്ല."
    കൊച്ചിയില്‍ സമുദ്രനിരപ്പുയരുന്നതിന് ഈ വേസ്റ്റോണോ കാരണം? ഈ വേസ്റ്റിന് പരിഹാരം കണ്ടെത്തേണ്ടിയിരിക്കുന്നു എന്ന് സമ്മതിക്കുന്നു.

    ReplyDelete
  44. പ്രിയ ചന്ദ്രേട്ടന്‍ തെറ്റിദ്ധരിക്കാതിരിക്കുക
    താങ്കളുടെ വാദത്തോടു പൂര്‍ണ്ണമായും യോജിപ്പില്ല എന്നു മാത്രമാണ് ഞാന്‍ പറഞ്ഞത് അല്ലാതെ അമിതമായ പ്രകൃതി ചൂഷണം ആഗോളതാപനത്തിന് കാരണമാകുന്നില്ല എന്നു ഞാന്‍ പറഞ്ഞിട്ടില്ല.
    പിന്നെ “ഇന്റെര്‍ നെറ്റ് ഏറ്റവും വലിയ പ്രകൃതി സംരക്ഷകന്‍ “ എന്നു വായിച്ചപ്പോള്‍ അതിനും ഒരു മറുവശം (അതും അതിഭീകരമായ അഥവാ വിഷലിപ്തമായ) ഉണ്ടെന്നു ഓര്‍മ്മപ്പെടുത്തുക മാത്രമേ ചെയ്തിട്ടുള്ളൂ .

    മരം വെട്ടുമ്പോളുള്ള പ്രശ്നം പകരം നട്ടുപിടിപ്പിക്കുകയാണെങ്കില്‍ തീരാവുന്നതേയുള്ളൂ എന്നാല്‍ ഉപയോഗശൂന്യമായ ഇ വേസ്റ്റുകള്‍ നശിപ്പിക്കുമ്പോഴും അതേ പടി വലിച്ചെറിയപ്പെടുമ്പോഴും ഭൂമി പീഠിപ്പിക്കപ്പെടുന്നു എന്നാണെനിക്കു മനസ്സിലാക്കാന്‍ സാധിക്കുന്നത്.

    ReplyDelete
  45. കലാകൌമുദി കാശുകൊടുത്തുവങ്ങിയിട്ട് നാളുകുറേയായി.
    സമകാലിക പ്രശ്നങ്ങളെ നിരുത്തരവാദ്ത്തോടെ കാണുന്ന പത്രാധിപന്‍.
    ഹരികുമാറിന്റെ കമന്റുമാത്രം മതി ആ വാരിക വെറുക്കാന്‍.
    എല്ലാത്തിനും അവസാനവാക്കുപറയാനുള്ള ടിയാന്റെ കഴിവ്.,അപാരതൊലി.

    ReplyDelete
  46. വാരികയിലും മാസികയിലും മാത്രമേ മലയാളം ഉള്ളൂ എന്ന് വിചാരിചിരുക്കുന്ന കുറേ മൂപ്പന്മാര്‍ ഇവിടെ ഉണ്ട് . കൈപള്ളി ചെയ്തതില്‍ യാതൊരു തെറ്റുമില്ല . അദ്ദേഹത്തിനു പ്രതിഷേധിക്കുന്നതിനുള്ള അവകാശവും സ്വാതന്ത്രവും ഉണ്ട് .ബാക്കിയുള്ളതെല്ലാം "ചുമ്മാ "

    ReplyDelete
  47. കലാകൗമുദി ഒരു ചെറ്റത്തരം കാണിച്ചു. താന്‍ അതിനേക്കാള്‍ വലിയ ചെറ്റത്തരം കാണിച്ചു.ഇപ്പൊ ആരാ വലിയ ചെറ്റ? ഹരികുമാറോ താനോ
    താന്‍ സ്കൂളിലൊന്നും പഠിച്ചിട്ടില്ലെടാ, ഒരു പ്ലസ്ടു പയ്യന്റെ പക്വത പോലുമില്ലല്ലോ.

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..