Wednesday, February 13, 2008

അമേരിക്കന്‍ മലയാളി (?)

അമേരിക്കന്‍ തിരഞ്ഞെടുപ്പ് തകര്‍ത്ത് നടക്കുന്നുണ്ടല്ലോ. അമേരിക്കന്‍ തിരഞ്ഞെടുപ്പ് അമേരിക്കകാരുടെ വിഷയമല്ലെ. ശരിയാണു്. അമേരിക്കകാരുടെ സ്വന്തം വിഷയം തന്നെ.

എനിക്ക് ചില ചോദ്യങ്ങള്‍ അപ്പോഴും മനസ്സില്‍ ബാക്കി.

വിദേശ പൌരത്വം സ്വീകരിച്ച മലയാളികള്‍ മലയളത്തില്‍ ബ്ലോഗ് എഴുതുന്നുണ്ടോ?

ഉണ്ടെങ്കില്‍ അവരില്‍ നിന്നും അവരുടെ അനുഭവങ്ങള്‍ (നാട്ടില്‍ 2nd Show കഴിഞ്ഞ വയല്‍ വരമ്പത്തുള്ള കരിക്ക് മോഷ്ടിച്ചതും, "മൂവാണ്ടന്‍ മാവിന്റെ മാങ്ങ തൊലിച്ചതും" അല്ല !) പുതുമയേറിയ അനുഭവങ്ങള്‍ കേള്‍ക്കാന്‍ നമുക്ക് താല്പര്യമില്ലെ?

അമേരിക്കയിലും ഇല്ലെ അമേരിക്കന്‍ പൌരത്വം സ്വീകരിച്ച മലയാളികള്‍? കാണും അല്ലെ? ഒന്നോ രണ്ടോ ബ്ലോഗുകള്‍ ഒഴികെ ഈ വിഷയം മറ്റെങ്ങും ചര്‍ച്ച ചെയ്ത് കണ്ടില്ല. അവര്‍ അവരുടെ രാഷ്ട്രീയ നിലപാടുകള്‍ കേരളത്തിലെ ജനങ്ങളുമായി പങ്കുവെച്ചിരുന്നു എങ്കില്‍ എത്ര നന്നായിരുന്നു എന്ന് ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. അമേരിക്കന്‍ രാഷ്ട്രീയത്തില്‍ മലയാളികള്‍ സജ്ജീവമായി പ്രവര്‍ത്തിക്കുന്നില്ലെ? ഉണ്ടെന്നാണു് ഞാനറിഞ്ഞത്. പക്ഷെ അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഒന്നും മലയാളത്തില്‍ ബ്ലോഗില്‍ എഴുതുന്നില്ലായിരിക്കും.
ദൈനംദിന കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ മലയാളം അനുയോജ്യമല്ല എന്നൊരു ധാരണ ഉണ്ടായിരിക്കാം. പള്ളിപ്പാട്ടും, ബൈബിളും മാത്രം വായിക്കാനുള്ള ഭാഷ ആയിരിക്കാം. മലയാളം വളരെ അപര്യാപ്തമായ ഭാഷയാണു് എന്നൊരു ധാരണ ഉണ്ടായിരിക്കാം.
എന്നാല്‍ "ചന്ദ്രനില്‍ പോലും മലബാറി ചായ വില്കുന്നുണ്ടല്ലോ" എന്ന പ്രപഞ്ച സത്യം ഞാന്‍ ഓര്‍ത്തു. പക്ഷെ മലബാറി ചന്ദ്രനില്‍ പോയാല്‍ അവന്‍ അവിടുത്തെ മണ്ണില്‍ അലിഞ്ഞുപോകും. മലയാളം ഓര്‍മ്മകളുടെ ഭാഗം മാത്രമായി തീരും. A vestige of nostalgia. A language of memoirs on the verge of extinction.

20 comments:

  1. പതിനാല്‍ വര്ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ തന്നെ അവതരിപ്പിച്ച seminarല്‍ വിളിച്ചു പറഞ്ഞ ചില കാര്യങ്ങള്‍. ഇതില്‍ ചിലതെല്ലാം മാറിയിട്ടുണ്ട് എന്ന് കരുതുന്നു.

    "The Malayalam Script and the associated Language can survive only if it disassociates from Kerala. Malayalam being the only Language that has widespread use of the Malayalam Script. Unlike Latin used to represent several hundred languages, including English.
    Malayalam has deep rooted cultural significance amungst the Expatriate Christian community in North America. Very similar to the Sephardic Jews of Europe. Their language survives only in their psalms and scriptures. There are less than 5000 people who use their language in Europe. The effort to digitise the Bible in Malayalam was also in line with this tradition (I am quite sure future editions of Windows NT will properly support Malayalam). To remind forthcoming generations of this language. A fossil for future study. I honestly do not believe Malayalam will survive the next 10 generations. Unless we actively engage in true digital communication. It is doomed to extinction along with hundreds of extinct languages.

    Malayalam may still survive as part of nostalgia amungst a few remaining expatriates. But as a cultural force may face extinction due to disuse. The Language has not even been approved as the Offical Language by the State Government of Kerala, where it is spoken. A Language does not survive due to sheer volume of litereature. If Literature was the sustenance of a language then we would still have native speakers of Latin and Sanscrit."


    വര്ഷങ്ങള്‍ക്ക് മുമ്പ് പറഞ്ഞതു് ഇന്ന് വായിച്ചിട്ട് ചിരി എനിക്ക് തന്നെ ചിരി വരുന്നു. ഇന്നത്തെ സ്ഥിവിശേഷങ്ങളും ഇതും തമ്മില്‍ ചെറിയ പുരോഗതികള്‍ സംഭവിച്ചിട്ടുണ്ട് എന്ന് കരുതുന്നു.

    ReplyDelete
  2. പ്രിയ കൈപ്പള്ളിച്ചേട്ടാ,
    ഞാനും ഈ വിഷയത്തെക്കുറിച്ചു ചിന്തിച്ചിരുന്നു. ഇവിടെയും വിശ്രമ സമയങ്ങളില്‍ ചൂടേറിയ ചര്‍ച്ചകള്‍ നടക്കാ‍റുണ്ട്. അമേരിക്കന്‍ മലയാളി മിണ്ടാതിരുന്നാല്‍ നമ്മള്‍ എന്തു ചെയ്യാനാ...!!! എന്തായാലും ഇത്തവണ ഒബാമ കയറിയാലും, ഹിലാരി കയറിയാലും (ഇവര്‍ക്കു രണ്ടാള്‍ക്കുമാണ് ജനസമ്മതി എന്നറിയുന്നു) ഇതുവരെയുള്ള പ്രസിഡന്റുമാരെക്കാ‍ളും വ്യത്യസ്തത ഉണ്ടാകും എന്നാണ് എന്റെ അഭിപ്രായം. ഹിലാരി ആദ്യത്തെ വനിതാ പ്രസിഡന്റ്റും, ഒബാമ ആദ്യത്തെ കറുത്തവര്‍ഗ്ഗ പ്രസിഡന്റ്റും. ആയേക്കാം.

    ReplyDelete
  3. അവര്‍ വല്ലതുമൊക്കെ പറയട്ടെ! നമുക്കൂ കാത്തിരിക്കാം

    ReplyDelete
  4. സംഗതി(ശരത്തിന്റെയല്ല) എന്താനുവെച്ചാ... മലയാളികള്‍ പ്രസംഗിക്കാന്‍ മുന്നിലാണ്‍ പ്രവര്ത്തിയില്‍ വളരെ പിന്നിലും അത് കേരളത്തിലെയവസ്ഥ, എന്നാല്‍ മറുനാടുകളില്‍ ചെന്നല്‍ പ്രസംഗംകേള്ക്കാനാളില്ലത്തതിനാല്‍ പ്രവര്ത്തിചെയ്തേമതിയാവൂ, പ്രവത്തി കൂടി പ്രസംഗത്തിന്റെ അര്ഥമില്ലയ്മ മനസ്സിലാകി ഒരുകൂട്ടം വേറേയുണ്ട് ആ ഗണത്തിലാണ്‍ മിക്ക യൂറോ-അമേരിക്കന്‍ മലയാളികളുമ്...വെറുതെ വായിട്ടലക്കാന്‍ അവറ്ക്കാവുന്നില്ല കാരണം ചന്ദനം ചാരിയാചന്ദനം മണക്കുമെന്നപോലെ പ്സംഗംകുറവുംപ്രവര്ത്തികൂടുതലുമുള്ളിടത്താണ്‍ അവരിപ്പൊ. എന്നാല്‍ മിഡിലീസ്റ്റിലെ അവസ്ഥ അങ്ങനെയല്ല കാരണം അറബികള്‍ പ്രവര്ത്തിയില്ല വായിട്ടലക്കും(പ്രസംഗമല്ല വെരുതെ കുണൂ കുണുന്ന് ജോലിക്കരോട് കയറ്ക്കുക)ആയതിനാല്‍ നമുക്ക് പ്രസംഗം മറവിയാവുന്നില്ല hope u understand.

    ReplyDelete
  5. കടവന്‍
    Yes I think I understand the general idea of your comment. Although not in its complete literal sense. ഫോണ്‍ കാള്‍ എല്ലാം നിര്ത്തി വെച്ച ശേഷം നാലു വെട്ടം വായിച്ച ശേഷമാണു എന്തെങ്കിലും മനസിലാക്കിയത്.

    താങ്കള്‍ പറഞ്ഞത് ഞാന്‍ മനസിലാക്കിയ വിധത്തില്‍ ഒന്ന് വ്യക്തമക്കട്ടെ:
    അമേരിക്കയില്‍ പ്രവര്ത്തി കൂടുതലുള്ളത് കാരണമാണു് അമേരിക്കന്‍ മലയാളികള്‍ ബ്ലോഗില്‍ അമേരിക്കന്‍ രാഷ്ട്രീയം ചര്‍ച്ച് ചെയ്യാത്തത് എന്നാണു് ഉദേശിച്ചത്.


    Middle Eastല്‍ ഉള്ളവര്‍ വളരെ യാദനയും കഷ്ടതയും പ്രയാസങ്ങളും. മിക്കവരും മണ്ണു ചുമന്നും, petrol barrel ചുമന്നും, അറബിയുടെ ആട്ടും തുപ്പും സഹിച്ച് ജിവിക്കുന്നവരാണു് എന്നാണോ ഉദ്ദശിച്ചത്?

    Please reply if this is what you actually meant.


    :)

    ReplyDelete
  6. എന്റെ ഒരമേരിക്കന് സെറ്റില്‍ഡ് ബന്ഡു വിന്റെ മകള്‍ നാട്ടില്‍ വന്നപ്പോള്‍ എന്റെ വീട്ടില് വന്നപ്പോള് വഴിയില്‍ പശുവിന്റെ ചാണകം കണ്ടു
    മാതാപിതാക്കള് ഇറങ്ങിയിട്ടും
    അവള് കാറില്‍ നിന്നിറങ്ങാന്‍ മടിച്ചു. തിരിച്ചു പോയി.
    കാറിനകത്തിരുന്നു ഞാന്‍ നാട്ടിന്റെ കാര്യത്തില്‍ നൊസ്റ്റാള്‍ജിക്കായപ്പോള്‍ അവള്‍ പറയുകയാണ്, ചില എഴുത്തുകാരുണ്ട് ഇപ്പോള്‍ യൂറോപ്യന്‍ ക്ലോസറ്റു ഉപയോഗിച്ച് ശീലിച്ചു പഴയ “തണ്ടാസ്” കക്കൂസുകളെ യോര്‍ത്തു നൊസ്റ്റാള്‍ജിക്കാവുന്നവര്‍!”
    നാണം കെട്ടു.
    ചിലപ്പോള് എനിക്കും തോന്നിയിട്ടുണ്ട്. പല നൊസ്റ്റാള്ജിയകളും പരിഹാസ്യമല്ലെ എന്ന്.
    പക്ഷെ അമേരിക്കന്‍ മലയാളികള്‍ ഇപ്പോള്‍ നാട്ടിനെ ഓര്‍ത്തു തുടങ്ങി. അതിനു മലയാള ചാനലുകളും കമ്പ്യൂട്ടറിലെ മലയാളവും ചെറിയൊരൊളവില് സഹായിച്ചിട്ടുണ്ട്.

    ReplyDelete
  7. ‘ഡൈനാസ്റ്റി മണക്കുന്നല്ലോ കാറ്റേ’ എന്നൊരു പോസ്റ്റ് ഒരു അമേരിക്കന്‍ മലയാളിയല്ലേ എഴുതിയത്? എവിടെയിരുന്നാലെന്താ തലയിലെ കിഡ്നി ബഹുദൂരം യാത്ര ചെയ്യാന്‍ സന്നദ്ധമാണെങ്കില്‍, കേള്‍ക്കുന്നവരുടെ കിഡ്നി കൂടെ പിടിക്കുമെങ്കില്‍..പക്ഷേ ഒന്നുണ്ട് ‘അദ് എഴുതാത്തതെന്ത്, ഇദ് എഴുതാത്തതെന്ത് എന്നൊക്കെയുള്ള ചോദ്യങ്ങള്‍ ചോദിക്കുന്നയാളിന്റെ താത്പര്യത്തെയാണ് കാണിക്കുക, എത്രപേര്‍ക്കുണ്ടാവും സര്‍ക്കോസിയുടെ വിവാഹത്തില്‍ താത്പര്യം? എത്രപേര്‍ക്കുണ്ടാവും ഒബാമയില്‍ താത്പര്യം എത്രപേര്‍ക്ക്.... ഞാന്‍ വായനക്കാരുടെ കാര്യമാണേ പറഞ്ഞത്.. തെരെഞെടുപ്പ് കഴിയട്ടേ ഉശിരന്‍ ലേഖനങ്ങള്‍ ഇവിടെ മാദ്ധ്യമത്തിലും സമകാലിക മലയാളത്തിലും വരും..ഏത് അമേരിക്കന്‍ മലയാളി ബ്ലോഗെഴുതിയാലും അതിന്റത്ര ക്ലച്ചം പിടിക്കില്ലെന്നുറപ്പ്.. ഉപ്പില്‍ കിടക്കുന്നതിന്റത്ര വരില്ല, ഉപ്പ്..
    മധു നായര്‍ ന്യൂയോര്‍ക്കും പുസ്തകമൊക്കെ ഴുതിയിട്ടുണ്ട്.. ഞാന്‍ വായിച്ചിട്ടില്ല. അമ്മയാണെ സത്യം.

    ReplyDelete
  8. This comment has been removed by a blog administrator.

    ReplyDelete
  9. ഞാനുദ്ദേശിച്ചത് പൂര്‍ണ്ണരൂപത്തില്‍ ലളിതമായെഴുതാനെനിക്ക് പറ്റിയില്ല എന്നത് നേര്, കാരണം ഒന്നുകിലെന്റെ കമ്മ്യൂണിക്കേഷന്‍ സ്കില്ലിന്റെ അപര്യാപ്തതമൂലമാവാം, പിന്നെ ഞാന്‍ രണ്ട്മൂന്ന് സിസ്റ്റെം ഒന്നിച്ച് റിപ്പെയര്‍ ചെയ്തു കൊണ്ടിരിക്കുന്നു അതിനാലുള്ള ധൃതിയില്‍ ആവാം..(ഞാനിവിടെ മെയിന്റെനന്സ് വിഭാഗത്തിലാണ്) എന്നാലും പറ്റുമ്പോളൊക്കെ ബ്ളോഗ്കള്‍ വായിക്കുന്നു കമന്റുന്നു. മിഡിലീസ്റ്റിലുള്ളവര്‍ എല്ലവരും പെട്റോള്‍ ചുമക്കുന്നെന്നോ കഷ്ടപ്പെടുന്നെന്നോ ഒന്നുമല്ല ഞാനുദ്ദെശിച്ചത്.. പൊതുവെ ഞാന്‍ കണ്ടയിടത്തോളം ഈ നാടിനോട് ഇണങ്ങിച്ചേരാന്‍ വിദേശികള്ക്കവുന്നത് ഞാന്‍ കണ്ടിട്ടില്ല, അറബ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പോലും പറയുന്നത്(പലരോടും ചര്ച്ചചെയ്യാറുണ്ട്)ഇവരുടേ രീതിയും ലോകത്തിലെ മറ്റുള്ള നാടുകളിലെ പൊതുസമൂഹവുമായുള്ള ബന്ധവും വ്യത്യസ്തമാണെന്നാണ്‍ അത് കൊണ്ട് തന്നെ എനിക്കു തോന്നുന്നത് മനസിനെ മറ്റു കാര്യങ്ങളിലേക്ക് വ്യാപരിപ്പിക്കാനുള്ള ഒരു പ്രവണത നമുക്കുണ്ടാവുന്നു, (അടുത്തടുത്തവീടുകളിലെ സൌദികള്‍ തമ്മില്പോലും ഒന്ന് വിഷ് ചെയ്യുന്ന രീതിയില്ല എന്ന് വിദേശത്തൊക്കെ പഠിച്ച് വരറുള്ള സൌദികള്‍ പോലും പറയാറുണ്ട്,കഴിഞ്ഞയാഴ്ച്ചയും ബ്രിട്ടനില്‍ കുറെക്കാലം പഠിച്ച് വന്ന ഒരു സൌദി ഈ കാര്യം ഡിസ്കസ് ചെയ്തു.
    പ്രശ്നം ഇതൊന്നുമല്ല, മിഡിലീസ്റ്റില്‍ ഞാന്‍ പതിനന്ച് വറ്ഷമായി, ഇതേ കാലയള്വ് ഞാന്‍ യൂറൊ-അമേരിക്ക കളിലായിരുന്നെങ്കില്‍ ഞാനവ്വിടെ സ്വന്തം വീടും വാങ്ങി അവിടുന്നു തന്നെ പെണ്ണുംകെട്ടി(;-)) ജീവിക്കുമ്പോള്‍ നാട്ടിലെ രാഷ്ട്രീയകാര്യഞ്ഞളോര്‍ത്ത് തലപുണ്ണാകാനുള്ളയാതൊരു സാധ്യതയുമില്ല, അത് കൈപ്പള്ളിയായാലും അങ്ങനെ തന്നെയായിരിക്കില്ലെ??. ഈയടുത്തൊരു സര്‍വെയെങ്ങനും നടന്നതില്(ലണ്ടനില്) ഭൂരിഭാഗം ഇങ്ലീഷ്കാരും മഹത്മാഗന്ധിയെന്നൊരു വ്യക്തി ജീവിച്ചിരുന്നിട്ടെയില്ലാന്‍ പറങ്ങത് കൈപ്പള്ളിയും വായിച്ചിരിക്കുമല്ലൊ, നമ്മളാണെങ്കില്‍ തറ പറ കൂട്ടിവായിക്കാന്‍ തുടങ്ങുന്നത് മുതല്‍ ഗ്രീസിലെ ദേവതാ ദേവന്മാരുടെ പേരും ജാപാനീസ് നാടൊടിക്കഥകളും വായിച്ചാണ്‍ വളരുന്നത് ഇത്തരം കാര്യങ്ങളില്‍ ഇന്റെരെസ്റ്റെദ് ആണ്, (i mean in world matters!!)
    ഏതെങ്കിലും അറബിക്കുട്ടിയോട് ഗാന്ദിയാരെന്ന് ചോദിക്കൂ യശ് ഗാന്ധി എന്ന് ചോദിക്കും (മിന്‍ എന്നല്ല യശ് എന്നു തന്നെ)നാട്ടിലെ ഒരന്ചാം ക്ളാസ്കാരനോട് അരാണ്‍ ഫഹദ് രാജവ് എന്ന് ചോദിക്കൂ..
    ഞാന്‍ കാടുകയറി എന്നറിയാം ക്ഷമി... sorry for wasting your precious time.
    പറഞ്ഞത് ജോലിക്കും വീടിനുമിടയില്‍ എഞോയ്മെന്റന്‍ ധാരാളം അവസരമുല്ലവര്‍ മറ്റൊന്നും അലോചിക്കെണ്ടി വരുന്നില്ല എന്നുമാണ്.

    ReplyDelete
  10. I am an American citizen. Politics is less of a daily life here.
    Why don't I write on politics? No idea. Perhaps I am not knowledgeable enough.

    ReplyDelete
  11. ഞാന്‍ അമേരിക്കന്‍ സിറ്റിസണ്‍ അല്ല എങ്കിലും പോളിറ്റിക്സ് ചര്‍ച്ച ചെയ്യാറുണ്ട്. ഇന്നു അമേരിക്കയില്‍ ഉള്ള 98% മലയാളികളും (അതായതു റെസിഡന്റ് വിസയില്‍ വന്നിട്ടുള്ള, അഞ്ചു വര്‍ഷമെങ്കിലുമായി അമേരിക്കയില്‍ താമസമാക്കിയ മലയാളികള്‍) അമേരിക്കന്‍ സിറ്റിസണ്‍സ് ആണു. അവരില്‍ കുറച്ചു പേരെങ്കിലും അമേരിക്കന്‍ ഇലക്ഷണില്‍ പങ്കാളികള്‍ ആണു. ഇടക്കു മത്സരിക്കാറും ഉണ്ട് (മിക്കവരുടെയും മാതാപിതാക്കളുടെ മാതാ പിതാക്കളിലാരെങ്കിലും കേരളത്തില്‍ ജനിച്ചു എന്നുള്ള ഒരു ബന്ധമേ കേരളമായി ഇവര്‍ക്കുണ്ടാകാറുള്ളൂ, പക്ഷെ മത്സരിക്കാന്‍ നേരത്തു കേരളത്തിന്റെ അഭിമാന പുത്രന്‍/പുത്രി എന്നൊക്കെ പത്രത്തില്‍ വരും)

    പല മലയാളി അസോസിയേഷനും ഒന്നുകില്‍ ഒബാമയുടെ അല്ലെങ്കില്‍ ഹിലരിയുടെ സപ്പോര്‍ട്ടേര്‍സ് ആണു. അവര്‍ കാമ്പെയിനുകളില്‍ പങ്കെടുക്കാറും ഉണ്ട്.

    കഴിഞ്ഞ കൊല്ലം ഹിലരി കാമ്പെയിനില്‍ വാളണ്ടിയര്‍ ആയി പ്രവര്‍ത്തിക്കാന്‍ ഇന്‍വിറ്റേഷന്‍ കിട്ടിയിരുന്നു പക്ഷെ സിറ്റിസണ്‍ അല്ലാത്തതു മൂലം പോയില്ല. മലയാളി സദസ്സുകളില്‍ ഇലക്ഷന്‍ സദാ ചര്‍ച്ചയും ആവാറുണ്ട്.

    ഇവിടെ ‘തൊമ്മന്‍’ എന്ന ചേട്ടന്‍ ഇലക്ഷന്‍ ന്യൂസ് അപ്ഡേറ്റ് ചെയ്യാറുണ്ടല്ലോ. കാണാറില്ലേ??

    http://vaayana-nireekshanam.blogspot.com

    അതാണു ആ ചേട്ടന്റെ ലിങ്ക്.

    അതു പോലെ തന്നെ കേരള രാഷ്ട്രീയവും, ഇന്‍ഡ്യന്‍ രാഷ്ടീയവും ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. ഒരു പക്ഷേ കേരളത്തില്‍ ഉള്ളവരേക്കാളും കൂടുതല്‍ ഇന്‍ ഡെപ്ത് കോണ്‍വര്‍സേഷന്‍സ് നടക്കാറുള്ളതും ഇവിടെ ആയിരിക്കാം.

    പിന്നെ ഹിലരിക്കു നോമിനേഷന്‍ കിട്ടിയാലും, ഒബാമക്കു നോമിനേഷന്‍ കിട്ടിയാലും എനിക്കു തോന്നുന്നത് മക്കൈയിന്‍ തന്നെ പ്രസിഡന്റ് ആവും എന്നാണു. കറുത്ത വര്‍ഗ്ഗത്തില്‍ പെട്ടവനെയോ സ്ത്രീയേയൊ പ്രസിഡന്റ് ഇവിടത്തെ ജനം ആക്കും എന്നു തോന്നുന്നില്ല. മാത്രം അല്ല ഹിലരിക്കു നോമിനേഷന്‍ കിട്ടിയാല്‍ ഒബാമയുടെ ആളുകള്‍ ‘മക്കൈയിനു‘ വോട്ട് ചെയ്യും, അതു പോലെ തന്നെ ഒബാമക്കു കിട്ടിയാല്‍ മക്കെയിനു വൊട്ട് ചെയ്യും ഹിലരി സപ്പോര്‍ട്ടേഴ്സ്. അത്രക്കും രൂക്ഷമായിട്ടുണ്ടു ഇവര്‍ തമ്മില്‍ ഉള്ള അഭിപ്രായ വിത്യാസങ്ങള്‍.

    ബുഷിനേ പോലെ ഇന്‍ഡ്യയെ സപ്പോര്‍ട്ട് ചെയ്യുന്ന (ആണവ കരാര്‍)ഇന്‍ഡ്യന്‍ ഫ്രണ്ടലി പ്രസിഡന്റ് ആയിരിക്കില്ല അടുത്തത്. ആരു പ്രസിഡന്റ് ആയാലും സൈന്യത്തിനു ഇറാക്കില്‍ നിന്നുമൊരു പൂര്‍ണ്ണ വിട്ടു വരവും ഉണ്ടാകില്ല.

    ReplyDelete
  12. ഞാ‍ന്‍ അമേരിക്കയില്‍ ആണെങ്കിലും ഞാന്‍ സിറ്റിസണ്‍ അല്ല. ഇവിടെ ഇലക്ഷന്‍ നമ്മുടെ നാട്ടിലെപ്പോലെ ജനങ്ങളില്‍ അത്ര ഇം‌പാക്റ്റ് ഉണ്ടാക്കാറില്ല. ചുറ്റുമുള്ള ഒരാള്‍ പോലും അതിനെക്കുറിച്ച് സംസാരിക്കുന്നത് കേട്ടിട്ടില്ല.
    ഇവിടെ ടി.വി.യില്‍ മാത്രമേ ഉള്ളു ഇലക്ഷന്‍ ചൂട്.

    പിന്നെ ബ്ലോഗില്‍ തൊമ്മന്‍ എഴുതുന്ന കുറിപ്പുകള്‍ ഞാന്‍ വായിക്കറുണ്ട്. വിന്‍സ് അതിന്റെ ലിങ്ക് കൊടുത്തിട്ടുണ്ടല്ലോ...അവിടെ ആരും ഇതുവരെ ഒന്നും ചര്‍ച്ച ചെയ്തതായി കണ്ടിട്ടില്ല.

    ReplyDelete
  13. കടവന്‍:
    സുഹൃത്തെ അമേരിക്കയില്‍ പൌരത്വം സ്വീകരിച്ചവരോടുള്ള ചോദ്യമായിരുന്നു. താങ്കളുടെ commentല്‍ പറഞ്ഞത് വളരെ ശരിയാണു്.

    "ഞാന്‍ കാടുകയറി എന്നറിയാം ക്ഷമി... sorry for wasting your precious time."

    കാടു കയറുകയും ചെയ്ത് എന്റെ വിലപ്പെട്ട സമയവും കളഞ്ഞു.


    പ്രശ്നം ഇതൊന്നുമല്ല, മിഡിലീസ്റ്റില്‍ ഞാന്‍ പതിനന്ച് വറ്ഷമായി, ഇതേ കാലയള്വ് ഞാന്‍ യൂറൊ-അമേരിക്ക കളിലായിരുന്നെങ്കില്‍ ഞാനവ്വിടെ സ്വന്തം വീടും വാങ്ങി അവിടുന്നു തന്നെ പെണ്ണുംകെട്ടി(;-)) ജീവിക്കുമ്പോള്‍ നാട്ടിലെ രാഷ്ട്രീയകാര്യഞ്ഞളോര്‍ത്ത് തലപുണ്ണാകാനുള്ളയാതൊരു സാധ്യതയുമില്ല, അത് കൈപ്പള്ളിയായാലും അങ്ങനെ തന്നെയായിരിക്കില്ലെ??.

    ഇല്ല.

    അത് കൈപ്പള്ളിയേ അറിയത്തത് കൊണ്ടു മാത്രം. സാരമ്ലില്ല.

    25വര്ഷം അബുദാബിയില്‍ ജീവിച്ചിട്ട് Americaയിലും Europe (Germany, Netherlands)ലും പഠിച്ചും ജോലിചെയ്തും Europeല്‍ Permanent Residency എടുത്തിട്ടും മതിയായിട്ടാണു തിരിച്ച് Sharjahയിലേക്ക് Retire ചെയ്തത്. അവിടുള്ള് ഒരുത്തിയെയും കെട്ടിയതുമില്ല അവരുടെ പൌരത്വം സ്വീകരിച്ചതുമില്ല.

    അതിനു കാരണം പ്രായം ചെന്ന വാപ്പായും ഉമ്മായി ഉള്ളതുകൊണ്ടും നാടുമായിട്ടുള്ള ബന്ധങ്ങള്‍ നിലനിര്ത്താനും മാത്രം.

    ഏതെങ്കിലും അറബിക്കുട്ടിയോട് ഗാന്ദിയാരെന്ന് ചോദിക്കൂ യശ് ഗാന്ധി എന്ന് ചോദിക്കും (മിന്‍ എന്നല്ല യശ് എന്നു തന്നെ)നാട്ടിലെ ഒരന്ചാം ക്ളാസ്കാരനോട് അരാണ്‍ ഫഹദ് രാജവ് എന്ന് ചോദിക്കൂ..

    ഒരു ജനതയെ പരാമശിക്കുമ്പോള്‍ അവരുടെ ഭാഷയും സാഹിത്യവും സംസ്കാരവും അറിഞ്ഞിരിക്കണം. അറബികള്‍ എഴുതിയ ഒരു പേജ് എങ്കിലും വായിച്ചിരിക്കണം. അല്ലാത്ത അഭിപ്രായം കുരുടന്റെ മഴവില്ല വര്ണന പോലിരിക്കും.

    ഞാന്‍ മനസിലാക്കിയത് അറബികളുമായി ഇടപെടാന്‍ അവസരം കിട്ടിയാലും ഉപയോഗിക്കാത്തവരാണു് മലയാളികള്‍. ഇവിടെ പഠിക്കുന്ന കാലത്ത് അനേകം കൂട്ടുകാരും, കൂട്ടുകാരികളും !! എനിക്ക് ഉണ്ടായിട്ടുണ്ട്. അതുകൊണ്ടു മാത്രം ഇന്നുവരെ നിങ്ങള്‍ നടത്തിയ പോലൊരു uninformed generalisation നടത്തേണ്ടി വന്നിട്ടില്ല. പക്ഷെ അതു് വേറൊരു വിഷയം.

    But I am still amazed that you can make such a childish comparison. But yet it is interesting. You have managed to qualify 400 million Arabs as ignorant fools. Interesting.

    അപ്പോള്‍ താങ്കള്‍ക്ക് ലോകം കണ്ട മലയാളികളേയും പരിചയമില്ല, നല്ല അറബികളേയും പരിചയമില്ല. പിന്നെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല.

    ReplyDelete
  14. വെള്ളെഴുത്തും, വയനാടന്‍, ഹരിത്, കടവന്‍, കരീം ഭായി.

    അഭിപ്രായങ്ങള്‍ എഴുതിയതിനു നന്ദി.

    mallu_wood
    പരസ്യം ചെയ്യാന്‍ ഇങ്ങോട്ട് ഇനിമേലാല്‍ വരരുത്. ചളമാകും.

    ReplyDelete
  15. വെള്ളെഴുത്തും, വയനാടന്‍, ഹരിത്, കടവന്‍, കരീം ഭായി, വിന്സ്.

    അഭിപ്രായങ്ങള്‍ എഴുതിയതിനും linkകള്‍ തന്ന് കൂടുതല്‍ കര്യങ്ങള്‍ പറഞ്ഞു തന്നതിനും നന്ദി.

    mallu_wood
    പരസ്യം ചെയ്യാന്‍ ഇങ്ങോട്ട് ഇനിമേലാല്‍ വരരുത്. ചളമാകും.

    ReplyDelete
  16. ഞാന്‍ അമേരിക്കയില്‍ താമസം തുടങ്ങിയിട്ട് മൂന്നു വര്‍ഷം കഴിയുന്നു. ഞാന്‍ എഴുതുന്നത് അങ്ങു വായിക്കാറില്ല എന്ന് തോന്നുന്നു.എന്‍റെ കവിതകള്‍ മിക്കതും അമേരിക്കയെ ചുറ്റി പറ്റിയാണ്.ഞാന്‍ അമേരിക്കയെ കുറിച്ചൊരു കഥ എഴുതി." അന്നമ്മ അഥവാ അന്ന നികല്സണ്‍ " പിന്നെ ഇപ്പം ഒരെണ്ണം എഴുതികൊണ്ടിരിക്കുന്നു." തോമസുകുട്ടിക്കൊരു പെണ്ണ് വേണം " ഇതെല്ലാം അമേരിക്കയെ കുറിച്ചാണ്.
    വല്ലപോഴുഴും അങ്ങോട്ടും സ്വാഗതം

    ReplyDelete
  17. ഞാന്‍ അമേരിക്കയില്‍ താമസം തുടങ്ങിയിട്ട് മൂന്നു വര്‍ഷം കഴിയുന്നു. ഞാന്‍ എഴുതുന്നത് അങ്ങു വായിക്കാറില്ല എന്ന് തോന്നുന്നു.എന്‍റെ കവിതകള്‍ മിക്കതും അമേരിക്കയെ ചുറ്റി പറ്റിയാണ്.ഞാന്‍ അമേരിക്കയെ കുറിച്ചൊരു കഥ എഴുതി." അന്നമ്മ അഥവാ അന്ന നികല്സണ്‍ " പിന്നെ ഇപ്പം ഒരെണ്ണം എഴുതികൊണ്ടിരിക്കുന്നു." തോമസുകുട്ടിക്കൊരു പെണ്ണ് വേണം " ഇതെല്ലാം അമേരിക്കയെ കുറിച്ചാണ്.
    വല്ലപോഴുഴും അങ്ങോട്ടും സ്വാഗതം

    ReplyDelete
  18. ഒബാമ തിരഞ്ഞെടുപ്പിന് ഇറങ്ങിയതു മുതല്‍ ഞാന്‍ എന്റെ ബ്ലോഗില്‍ പ്രൈമറി തിരഞ്ഞെടുപ്പ് ട്രാക്ക് ചെയ്യുന്നുണ്ട്. അതിന്ന് കുറച്ച് വായനക്കാരുമുണ്ട്; അമേരിക്കന്‍ മലയാളി മിണ്ടുന്നില്ല എന്നൊക്കെ പറയാന്‍ വരട്ടെ. ഗൂഗിളില്‍ “ഒബാമ” എന്ന് തിരഞ്ഞാല്‍ ആദ്യ പേജില്‍ തന്നെ എന്റെ ബ്ലോഗിലേക്കുള്ള ലിങ്കു കാണാം.

    അമേരിക്കന്‍ മലയാളിക്ക് ഇവിടത്തെ രാഷ്ട്രീയത്തില്‍ ഇറങ്ങി പ്രവര്‍ത്തിക്കാന്‍ പറ്റും. ചെറിയ പട്ടണങ്ങളിലും മറ്റും മലയാളികള്‍ തിരഞ്ഞെടുപ്പുകളില്‍ വിജയിച്ചിട്ടുമുണ്ട്. അതുകൊണ്ടാവാം നാട്ടിലെ രാഷ്ടീയം ഇവിടെ വലിയ ചൂടാവാത്തത്.

    വിന്‍സ് - എന്റെ പോസ്റ്റിനെക്കുറിച്ച് സൂചിപ്പിച്ചതിന്ന് നന്ദി.

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..