Sunday, January 15, 2012

Straight Talk with John Brittas: പ്രവാസ സാഹിത്യം

13 comments:

  1. വെരി ഗുഡ്‌ ... നല്ല പോയിന്റ്സ് പറഞ്ഞു
    നാലാണ്ടന്‍ എന്താ സംഗതി ?? നാലാണ്ടന്‍ അണ്ണാനോ ?? :)

    ReplyDelete
  2. കൈപള്ളിയുടെയും കൊടകരയുടെയും അഭിപ്രായങ്ങളിലെ സ്വാഭാവികത ഇഷ്ടം ആയി. ധീരവും വ്യത്യസ്തവും കാമ്പ് ഉള്ളതും ആയ അഭിപ്രായങ്ങള്‍ നന്നായി കൈപള്ളി അവതരിപ്പിച്ചു. ബസിലും പ്ലസിലും ഒന്നും കൈപ്സ് കാണിക്കാറില്ലാത്ത ക്ഷമ, പ്രതിപക്ഷ ബഹുമാനം എനിവ്വ എല്ലാം ഉള്ള കൈപ്പള്ളിയെ ഇവിടെ കാണാന്‍ ആയി. അതോ തെറിവിളി ഇനി എഡിറ്റ്‌ ചെയ്തതാണോ?

    ഗൃഹാതുരത്വം തൊട്ടുണര്‍ത്തുന്ന നാടിന്‍റെ ഓര്‍മ്മകള്‍ കൈപ്പളിക്ക് ഇല്ലാതെ പോയത് കൊണ്ടാവാം, കൈപള്ളിക്ക് അത് അരോചകം ആയി പലപ്പോഴും തോന്നുന്നത്. എനിക്ക് നാടിനെ കുറിച്ചുള്ള പല അനുഭവങ്ങളും വായിക്കുമ്പോള്‍ സമാനം ആയ പലതും ആയി ബന്ധിപ്പിക്കാന്‍ കഴിയാറുണ്ട്. വെറും ഒരു ഓര്‍മ എന്നതില്‍ ഉപരി ആവേശം കൊള്ളിക്കുന്ന ഒരു വികാരം ആണ് നമ്മുടെ നാട്. അതിന്‍റെ യുക്തി ചോദിക്കരുത് :(

    വേണ്ടത്ര മലയാള ഭാഷ വികസിച്ചിട്ടില്ലാത്തത് കൊണ്ട് തന്നെ ആവണം, ചില സാഹിത്യശാഖകള്‍ നമ്മുടെ ഭാഷയില്‍ ഇല്ലാതെ പോയത്. പറയുമ്പോഴും, എഴുതുമ്പോഴും ഭാഷയുടെ ഈ പരിമിതി എനിക്ക് തോന്നിയിട്ടുണ്ട്, സാങ്കേതിക വിഷയങ്ങളില്‍ പ്രത്യേകിച്ചും.

    ReplyDelete
  3. ബസിലൂടെയും പ്ലസിലൂടെയും കൈപള്ളിയെ മനസിലാക്കി വെച്ചത് മാറ്റണമല്ലോ

    ReplyDelete
  4. കൊള്ളാം ... നന്നായിരിക്കുന്നു ....വളരെ പക്വമായ സംഭാഷണം.പാന്റിന്റേം ഷര്‍ട്ടിന്റേം ഇസ്തിരി ചുളിയാതിരിക്കാനാണോ എന്തോ, ബ്രിട്ടാസ് ഇങ്ങനെ നിന്ന് വട്ടം കറാങ്ങുന്നതെന്തിനാണാവോ... ഒരു സ്റ്റൂളോ കസേരയോ കക്ഷിക്ക് ആരെങ്കിലും സംഘടിപ്പിച്ചു കൊടുക്കേണ്ടതായിരുന്നു.

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. ബ്രിട്ടാസിന് പകരം കൈപള്ളിയായിരുന്നുവെങ്കില്‍. ഈ ചര്‍ച്ചയെകുറിച്ചു താങ്കളുടെ ഒരു പോഡ്‌കാസ്റ്റ് പ്രതീക്ഷിക്കുന്നു.

    ReplyDelete
  7. കൊള്ളാം ഇഷ്ട്ടപെട്ടു നല്ല അഭിപ്രായങ്ങള്‍ പറഞ്ഞു
    എന്‍റെ മുറ്റത്തെ മുവാണ്ടന്‍ മാവിലെ മാങ്ങ പഴുക്കുംപോം രണ്ട് മാങ്ങയണ്ടി അങ്ങോട്ട്‌ അയച്ചുതരാം മാവില്ലാതോണ്ട് ഇനി ആശയം വന്നില എന്ന് വേണ്ട :-)))))))))

    ReplyDelete
  8. G+ൽ എഴുതിയ അഭിപ്രായങ്ങൾ ഇവിടെയും യോജിക്കും എന്നു കരുതുന്നു:

    മലയാള സാഹിത്യം വളരണമെങ്കിൽ ഭാഷ വളരണം. അധുനിക യുഗത്തിനും തലമുറക്കും വായിക്കാൻ തക്ക വിധത്തിൽ സാങ്കേതിക വിഷയങ്ങൾ അവതരിപ്പിക്കാൻ അനുയോജ്യമായ പദസമ്പത്തു് ഉണ്ടായിരിക്കണം. ഇല്ലെങ്കിൽ ഉണ്ടാക്കണം.

    മലയാളത്തിൽ പദങ്ങൾ ഉണ്ടു് പക്ഷെ അതു് ഉപയോഗിക്കാനുള്ള ധൈര്യം ഇന്നത്തെ എഴുത്തുകാർക്ക് ഇല്ല. അവ കഥകളിൽ പ്രയോഗിച്ചാൽ മനസിലാകുന്നവർ ഉണ്ടാവില്ല.


    അറബി ഭാഷയിലും, ജാപ്പനീസ് ഭാഷയിലും, തമിഴിലും, അന്യഭാഷകളിൽ നിന്നും പദങ്ങൾ കടമെടുത്തു സ്വദേശവൽക്കരിച്ച് അവർ science fiction സൃഷ്ടിക്കുന്ന. Science fiction എന്ന പദത്തിനു പോലും മലയാളത്തിൽ പദമില്ല.

    പ്രവാസമായാലും സ്വദേശമായാലും മലയാള സാഹിത്യത്തിൽ science fiction, fantasy, murder mystery, thriller, adventure തുടങ്ങിയ വിഷയങ്ങൾ അവതരിപ്പിക്കാൻ ഭാഷ തന്നെ അപര്യാപ്തമാണു. ചരിത്രത്തിൽ തന്നെ ഏറ്റവും പ്രസിദ്ധമായ (അല്പസ്വല്പം മറ്റു സാഹിത്യസൃഷ്ടികളിൽ നിന്നും കടമെടുത്തതാണെങ്കിൽ പോലും) രണ്ടു വിശ്വസാഹിത്യ കൃതികൾ ഭാരതത്തിൽ ഉണ്ടായിട്ടുണ്ടു്. മഹാഭാരതവും രാമായണവും. പക്ഷെ അതിനു ശേഷം ഭാരതത്തിൽ ഒരു പുതിയ ലോകം സൃഷ്ടിക്കാൻ ഒരുത്തനും കഴിഞ്ഞിട്ടില്ല. hayao miyazaki യിം J.R.R. Tolkien, Dr. Seussഉം, C.S. Lewisഉം, George Lucasഉം J.K. Rowlingsഉം പ്രപഞ്ചങ്ങൾ തന്നെ സൃഷ്ടിച്ചു. ഇന്ത്യയിൽ നിന്നും കഴിഞ്ഞ ഇരുനൂറു് വർഷങ്ങൾക്കുള്ളിൽ എന്തു് മൈരു് ഉണ്ടായി?

    രാഷ്ടീയം, പ്രണയം, വിരഹം, വേർപാടു, ലൈംഗികം, കുടുമ്പ ബന്ധങ്ങൾ തുടങ്ങിയ വിഷയങ്ങൾ അവതരിപ്പിക്കാൻ പുതിയ പദങ്ങൾ ആവശ്യമില്ല. ഇതിന്റെയെല്ലാം combination and permutation തിരിച്ചും മറിച്ചും ഉണ്ടാക്കി മലയാള സാഹിത്യം എത്രകാലം ഓടിക്കാമോ അത്രയും കാലം ഓടും.

    --------

    ഇന്നത്തെ ജീവിതത്തിൽ നല്ലതൊന്നും ഇല്ലാത്തതുകൊണ്ടാണല്ലോ ഇന്നലകളെ കേമമായി കാണുന്നതു്. ആ മനുഷ്യന്റെ ഇന്നത്തെ പരിതാപകരമായ അവസ്ഥയല്ലെ അതു ചൂണ്ടിക്കാണിക്കുന്നതു്. ആ ജിവിതം എനിക്ക് പ്രചോദനം തരുന്നില്ല. എന്നലകളേക്കാൾ നല്ല രീതിയിൽ ജീവിതം ഇന്നു ആഘോഷിച്ചു ജീവിക്കുന്നവനാണു പുരോഗമിച്ച മനുഷ്യനായി ഞാൻ കരുതുന്നതു്. കഷ്ടതകളും വേദനകളും നിറഞ്ഞ ഇന്നലകളെ ഓർത്തു് അതു മറ്റുള്ളവരുടേ മുമ്പിൽ മസല പുരട്ടി വിളമ്പി വാണം അടിക്കുന്നതിൽ എനിക്ക് താത്പര്യമില്ല.


    സാഹിത്യം വളരണമെങ്കിൽ കാലത്തിനൊത്ത രീതിയിൽ ഭാഷയും വളരണം. ഇല്ലെങ്കിൽ രണ്ടും ജീർണിക്കും.


    --------
    The study of expatriate literature and its social implication falls outside the scope of literature and into the realm of sociology. Therefore we have to understand the social implications of such labour exodus before we evaluate their literary merits. Long before Malayalis migrated to the Middle East we should realize that people have migrated to other countries and there have been exemplary literary works that merit close examination. Two such communities were the Chinese in the 1700and Africans who were brought as slaves. A casual study of their literary evolution in American soil will give us a better understanding on this phenomenon.

    Expatriate literature have always displayed constrains of immediacy and personal struggles. They seldom venture into the luxury of fantasy and fiction. They mostly been a silent class rebellion that spoke of the sufferings and pains of the working class. One of the most memorable freedom struggles in history began from the writings of an Indian expatriate in Britain who later travelled to South Africa. There is no limit to the power of nostalgia when it can affect social change, revolutions and civil unrest, but when it is used as material for mental masturbation for the writer it becomes utterly boring for others.

    ReplyDelete
  9. കൈപ്പള്ളി പറഞ്ഞതിനൊരു അനുബന്ധവും കൂടി പറയട്ടെ.ഇതിനെല്ലാം ഒരു മൂലകാരണമെന്നത് ജനുവിനിറ്റി ആണ്.ഒരുത്തനു ജനുവിൻ ആയി എന്തെങ്കിലും ചെയ്യണമെന്നുണ്ടെങ്കിൽ(എഴുതാനോ,വരക്കാനോ,പാടാനോ)മുട്ടിയാൽ അതെന്തായാലും എന്ത് കഷ്ടപ്പെട്ടാലും ചെയ്തിരിക്കും,നിർഭാഗ്യവശാൽ ഈ പറയുന്ന ഭൂരിഭാഗം ബ്ലോഗുകളും സാഹിത്യവും മറ്റും ഹോബികളാണ്.അതിനാൽത്തന്നെ കൈപ്പള്ളി പറഞ്ഞ ഒരു സീരിയസ്നെസ് ഇതിൽ വരണമെന്നില്ല.വ്യത്യസ്തതക്ക് പകരം സുഖിപ്പീരു-കളിപ്പീരു-സോപ്പിടൽ പ്രകാശനങ്ങളായി സാഹിത്യമോ മറ്റെന്ത് തന്നെയായാലും അങ്ങനെ തുടർന്ന് പോവും..how do you expect them to grow if they don't hate where they are ?

    ReplyDelete
  10. ചെറുതായൊരു ബ്ലോഗിന് നിറം കൊടുക്കാന്‍ തുടങ്ങിയിട്ടേയുള്ളൂ.... കൈപ്പള്ളി പറഞ്ഞ പോലെ തന്നെ വെറും മാവും പൂവും ഒക്കെ തന്നെയേ അതിലും ഉള്ളൂ....
    എന്തോ, ഇവിടെ നില്‍ക്കുമ്പോ നാടിനെ മറ്റൊരു വാതിലിലൂടെ കാണാന്‍ സാധിക്കുന്നു. അത് കൊണ്ടാവാം ഞാനും ആ ലിസ്റ്റില്‍ പെട്ട് പോയത്.

    എങ്കിലും വല്ലാതെ വൈകുന്നതിനു മുമ്പേ തന്നെ, എഴുത്തിന്റെ പുതിയ മേഖലകളെ കുറിച്ചു ബോധാവാനാക്കിയ കൈപ്പള്ളിക്ക് അകം തൊട്ട നന്ദി.... വീഡിയോ കണ്ടത് മുതല്‍ ഭാഷയുടെ പരിമിതിക്കുള്ളില്‍ നിന്ന് എങ്ങനെ പുതിയൊരു സൃഷ്ട്ടി മെനഞ്ഞുണ്ടാക്കാം എന്ന ചിന്ത എന്നെ ഇത് വരെ എഴുതിയ പോസ്റ്റുകളെ പരിതാപത്തോടെ മാത്രം നോക്കാന്‍ പ്രേരിപ്പിക്കുന്നു.... എങ്കിലും അതൊന്നും എനിക്ക് തീരെ ഒഴിവാക്കാന്‍ പറ്റുകയുമില്ല എന്നതും ഒരു യാഥാര്‍ത്യമാണ്... ഓര്‍മ്മകള്‍ വരികളാക്കുന്നതിനു നിബന്ധനകളുടെ ചങ്ങലക്കിലുക്കം തടസ്സമാകാതെ ഞാനും ഒരു പരീക്ഷണം നടത്താന്‍ ആഗ്രഹിക്കുന്നു.... വളരെ നന്ദി...

    ReplyDelete
  11. This comment has been removed by the author.

    ReplyDelete
  12. Kaippally, you have presented it very well. It was annoying to see Brittas interrupting without any discretion. Please post subsequent sections.

    ReplyDelete
  13. കഷ്ടം.പ്രവാസിത്വത്തെ പ്രതിനിധീകരിക്കാന്‍ പോയവര്‍ ഇത്ര കൂപമണ്ടൂകങ്ങളായിപ്പോയല്ലോ.
    വിശാലന്‍ മാത്രമാണ് അല്പം ഒരിജിനാലിറ്റി കാണിച്ചത്.ബാക്കിയെല്ലാം വെറും ഊത്ത്.
    കൈപ്പള്ളി ഒരു പ്രവാസിയേ അല്ല(പ്രവാസിത്വം ഒരു മാനസികാവസ്ഥയാണ്.അതു മനസിലാവണമെങ്കില്‍ നാട്ടില്‍ ജനിച്ചു വളര്‍ന്നു അന്ന്യനാട്ടില്‍ ജീവിക്കണം)
    കൈപ്പള്ളിയെ ആരാണ് ഇതിനു ഷണിച്ചത്..?

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..