Saturday, November 04, 2006

ഒരു പുതിയ പുലരി

ഇന്നു രാവിലെ ഉണര്‍ന്നതു വൈകിയാണു്. ഒരു പുത്യ സ്വാതന്ത്രിയത്തിന്റെ പുലരിയുടെ അനുഭൂതി. എന്റെ തപാലില്‍ കത്തുകള്‍ എല്ലാം അങ്കലയത്തില്‍ മാത്രം. ഇനി അതു മതി. ബ്ലോഗിന്റെ മലയാളം കമന്റ് തപാലുകള്‍ ഇനി ഉണ്ടാവില്ല. എത്ര സുന്ദരമായ നിര്‍‌വൃതി. ഉന്നും പ്രതീക്ഷിക്കാതെ എഴുതുന്ന സ്വാതന്ത്ര്യം. പ്രതികരികാതെ എഴുതുന്ന സുഖം.

അതുല്ല്യരുടെ അഭിപ്രായങ്ങള്‍ മാത്രമല്ലെ ഇവിടെയുള്ളു. അതുല്ല്യ എന്നു ഉദ്ദേശിച്ചതു "അതുല്ല്യ" എന്ന് പേരുള്ള ഒരു വ്യക്തിയെ ഉദ്ദേശിച്ചല്ല കേട്ടോ. വിമര്‍ശനങ്ങിളും ചര്‍ച്ചകളും ഇല്ലാത്ത പൊള്ളയായ പ്രശംസകള്‍. വ്യക്തിഹത്യ മാത്രം വശമുള്ള നിരീക്ഷണങ്ങള്‍. ഇവയെല്ലാം സ്വതന്ത്രമായ എഴുത്തിനും ചിന്തക്കും തടസമായി എനിക്കനുഭവപ്പെട്ട്.

പരാമര്‍ശങ്ങള്‍ മത്രം പ്രതീക്ഷിച്ചു എഴുതുന്നവരുടെ കുട്ടത്തിലേക്ക് ഞാനും പെടും എന്നു മറ്റുള്ളവര്‍ കരുതി തുടങ്ങി. എന്തായാലും എനിക്ക് അതുവേണ്ട. ലേബലുകള്‍. അര്‍ത്ഥശൂന്യമായ കുറേ കൂട്ടായ്മകള്‍. ബന്ദങ്ങള്‍ ചിന്തക്ക് കടിഞ്ഞാണ്‍ ഇടും. കൂട്ടായ്മകള്‍ വെറും തടസങ്ങളാണു്. ചിന്തക്കും പ്രവര്‍ത്തിക്കും ജനം ഏര്‍പെടുത്തുന്ന കടിഞ്ഞാണ്‍.

പുറം ചൊറിഞ്ഞു ചൊറിഞ്ഞു ചേരികള്‍ ഉണ്ടായി തുടങ്ങി. ചൊറികൊള്ളുന്നവരും ചൊറിയുന്നവരും എല്ലാം അടങ്ങുന്ന ഒരു ചേരി. ഇവര്‍ക്കിടയില്‍ ഭാരതത്തിന്റെ പതാകയെ അപമാനിച്ചാല്‍ ഒന്നും സംഭവിക്കില്ല. പക്ഷെ ഗുരുസ്ഥാനിയനായവരെ പറഞ്ഞാല്‍, പറഞ്ഞവനെ ഭീഷണി പെടുത്തും.

കൈപ്പള്ളി, നീയും അവരുടെ കൂട്ടത്തിലേക്ക് ഇറങ്ങിയതു് എത്ര വൃത്തി ഹീനമായി പോയി. തന്നെയും ആ പട്ടിക്കയില്‍ പെടുത്തിയല്ലോ. പുറം ചൊറിയുന്നതില്‍ നിര്‍‌വൃതി തേടുന്നവര്‍ ചെയുന്ന ആ "പിന്മൊഴി" സംഘവും ഉപേക്ഷിക്കാം. വായിക്കാനുള്ളവര്‍ വായിക്കട്ടെ. പ്രതികരണങ്ങള്‍ വേണ്ട. അതിനും വേണ്ടിയുള്ളതൊന്നും എന്റെ എഴുത്തില്‍ ഇല്ല. ചിത്രങ്ങളെപറ്റി പ്രതികരിക്കാന്‍ flickrല്‍ പോയി പ്രതികരിച്ചാല്‍ മതി.

3 comments:

  1. കമന്റിടാന്‍ പറ്റുമോ എന്നു നോക്കട്ടെ.
    കൂട്ടായ്മയെപ്പറ്റിപ്പറഞ്ഞത് കാര്യം. പക്ഷെ ഈ കൂട്ടായ്മയ്ക്കും, ഗൃഹാതുരത്വത്തിനുമൊന്നും ബ്ലോഗുകളുടെ പോക്കിനെ തടഞ്ഞു നിര്‍ത്താനാവില്ലെന്നാണെനിക്കു തോന്നുന്നത്, വേഗത കുറയ്ക്കുമായിരിക്കും. എന്നാലും ഇതുപോലെ ഇടയ്ക്കു ചില പൊട്ടിത്തെറികള്‍ ആവശ്യവുമാണു താനും.

    ReplyDelete
  2. nannai
    malayalathinte tudippukal atmavil sookshikkuna oru malayali...
    iniyum ezhutuka
    gud wishes

    draupathi.blogspot.com

    ReplyDelete
  3. draupathivarma
    എന്തോനു നന്നായി? കമന്റെഴുത്തു നിര്ത്തിയതോ?
    ഇവിടെവന്ന് സ്വന്തം ബ്ലോഗിന്റെ പരസ്യമിടുമ്പെള്‍ ഇവിടെ എഴുതിയത് വായിച്ചില്ല അല്ലെ? സാരമില്ല "ചാച്ചി"

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..