Monday, March 26, 2007
വേണമെങ്കില്‍ ചക്ക വേരിലും...
Created by
Kaippally
On:
3/26/2007 07:33:00 PM
M.G. Roadല്‍ റോഡരുകില്‍ സ്ഥിതിചെയ്യുന്ന അനേകം പഴയ കെട്ടിടങ്ങള്‍ രണ്ടു ദിവസത്തിനകം ഇടിച്ചു നിരത്തി.
ഇന്നു വരെ M.G. Road വികസിപ്പിക്കാന്‍ നട്ടെല്ലുള്ള ഒരുത്തന്‍ പോലും ഇല്ലായിരുന്നു. ഇന്നലെ (25-മാര്‍ച് 2007) ഉണ്ടായി. തിരുവനന്തപുരത്തെ പൊന്നോമനപുത്രന്‍: District Collector ശ്രി N. അയ്യപ്പന്‍ (IAS) ആണു് ഇദ്ദേഹം. എന്റെയും നിങ്ങളുടേയും ഒരു Public Servant. ഇന്ന് എനിക്ക് തിരുവനതപുരത്ത് ഏറ്റവും ബഹുമാനമുള്ള വ്യക്തി. ഇതുപോലെ അനേകം അയ്യപ്പന്മാര്‍ എന്റെ നാട്ടിനു വേണം. ഉണ്ടാകും എന്നു പ്രതീക്ഷിക്കുന്നു. തിരികെ ദുബൈക്ക് പോകുന്നതിനു മുമ്പ് ഒരു നല്ല കാഴ്ച്ചയായിരുന്നു ഇതു. അടുത്ത വര്‍ഷം ഇതിലും നല്ലതെന്തെങ്കിലും പ്രതിക്ഷിക്കാം അല്ലെ? നാടു നന്നാവുന്ന ലക്ഷണങ്ങള്‍ കാണുന്നു.
Subscribe to:
Post Comments (Atom)
ആദ്യം പോസ്റ്റിയ പടങ്ങള്‍ മാറിപ്പോയി. ഷെമി !!
ReplyDeleteദ റോടു് വികസനത്തിനായി M.G. Roadലെ ഇടിച്ച് നിരപ്പക്കിയ കെട്ടിടങ്ങളുടെ പടം. വേണമെങ്കില്‍ ചക്ക...
നട്ടെല്ല് വളരെ ചുരുക്കം തന്നെയാണ് കൈപ്പള്ളിച്ചേട്ടാ നാട്ടില്‍. കൈപ്പള്ളിയുടെ ക്യാമറ കേരളത്തില്‍ നിന്ന് ഇനിയും സംസാരിക്കും എന്ന് പ്രതീക്ഷിയ്ക്കുന്നു.
ReplyDeleteഉം...കളക്ടര്‍ അയ്യപ്പന്‍ മറ്റൊരു കണ്ണന്താനം ആകാതെയിരുന്നാല്‍ കൊള്ളാം.......
ReplyDeleteപണച്ചാക്ക് ചുമക്കുന്ന കഴുതകള്‍ ഭരിക്കുന്ന നാടാണു ഭാരതം.
ReplyDeleteഓടുന്ന കുതിരകള്‍ കുറവാണു്.
കഴുതകളെ തിരഞ്ഞെടുക്കുന്നതും അവര്‍ തന്നെ. അല്ലെ sandoz?
അയ്യപ്പന്‍ എന്ന കളക്ടര്‍ ഒറ്റയ്ക്കാണോ ഇതൊക്കെ ചെയ്യുന്നത്? ഒരു ഗവര്‍മ്മെണ്ട് ഉദ്യോഗസ്ഥന്‍ എന്ന നിലക്ക് അദ്ദേഹം തന്റെ ജോലി ചെയ്യുന്നു. സര്‍ക്കാരിന്റെ ഇച്ഛാശക്തി എന്നൊന്നില്ലേ? ഹീറോ ആക്കി അദ്ദേഹത്തെ ഇല്ലാതാക്കണോ?
ReplyDeleteMoorty:
ReplyDelete100 വര്ഷത്തിനു മേല്‍ അതേപട് കിടന്ന റോഡാണു് അതു. എത്ര മുഖ്യ മന്ത്രിമാര്‍ വന്നു പോയി. I.G.മാര്‍, Collectorമാര്‍. ചങ്കുറപ്പുള്ളവനാണു അയ്യപ്പന്‍.
സര്‍ക്കാരിന്റെ ഇച്ചാശക്തി. ചിരിപ്പിക്കല്ലെ.
ഡെല്‍ ഹിയിലെ വന്‍ മീനുകളെ ഭയക്കാതെ .......പല നല്ല കാര്യങ്ങളും ചെയ്തിട്ടുണ്ട് കണ്ണന്താനം......പല രാഷ്ട്രീയക്കാരെ വെറുപ്പിച്ചിട്ടുമുണ്ട്.......രാഷ്ട്രീയ കോമരങ്ങളെ എനിക്ക് വെറുപ്പാണെന്ന് വിളിച്ച് പറഞ്ഞ ആ മനുഷ്യന്‍ പിന്നെ വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത് ഐ.എ.എസ്...വലിച്ചെറിഞ്ഞ് കളഞ്ഞ് രാഷ്ട്രീയ കുപ്പായമിട്ടു കൊണ്ടാണു......കേരളത്തിലെ പാടങ്ങള്‍ നികത്തുന്ന പ്രശ്നത്തിന്റെ നൂലാമാലകള്‍ക്കിടയില്‍ പെട്ട്..ഒരു ആരോപണവും അദ്ദേഹത്തിന്റെ പേരില്‍ കേള്‍ക്കുകയുണ്ടായി.......കഴിഞ്ഞ ദിവസം നിയമസഭയില്‍ അദ്ദേഹം രസകരമായ ഒരു കാര്യം പറഞ്ഞു.....ശമ്പളം കൂട്ടണം...ഇപ്പോഴത്തെ കാശ് ഒന്നിനും തികയുന്നില്ലാ......പെണ്ണുമ്പിള്ള ചീത്ത വിളിക്കുന്നു എന്ന്......
ReplyDeleteഒരു സമൂഹത്തിനു അവരര്‍ഹിക്കുന്ന ഭരണാധികാരികളെ മാത്രമേ കിട്ടൂ......
അതിന്റെ മുകളില്‍ ചിലപ്പോള്‍ ഒരു അയ്യപ്പനും ഒരു ഋഷിരാജ് സിങ്ങുമൊക്കെ കുറച്ച് കാലം പറന്നേക്കാം....
റോഡേ ഇല്ലാത്ത കാലവും ഉണ്ടായിരുന്നു.100 വര്‍ഷം ഈ റോഡ് ഇതുപോലെയായിരുന്നു എന്ന് പറഞ്ഞു തന്നതിനു നന്ദി.
ReplyDeleteഎസ്.എം.വി സ്കൂള്‍(ഓവര്‍ബ്രിഡ്ജ്) മുതല്‍ കിഴക്കെക്കോട്ടവരെയുള്ള റോഡും ഇടുങ്ങിയതായിരുന്നു. ഇപ്പോള്‍ കണ്ടില്ലേ?
3 ദിവസം അടുപ്പിച്ച് അവധി വന്നപ്പോള്‍ പൊളിച്ചടുക്കിയതാണ് ആ റോഡിലെ പല പഴയ കെട്ടിടങ്ങളും. പട്ടം-കേശവദാസപുരം റോഡ് മറ്റൊരുദാഹരണം...
കരമന റോഡ് വേറൊരുദാഹരണം.പോയിട്ടുണ്ടോ?
ഏതെങ്കിലും ഹീറോ ചെയ്തതൊന്നുമല്ല അതൊക്കെ.
qw_er_ty
സാന്‍ഡോസേ,
ReplyDeleteഎം.എല്‍.ഏക്കും എം.പി.യ്ക്കും മന്ത്രിമാര്‍ക്കും അത്യാവശ്യം മാന്യമായി ജീവിക്കാന്‍ ശമ്പളം തികയുന്നില്ലെങ്കില്‍ കൂട്ടുക തന്നെ വേണം. അതിലൊരു തെറ്റുമില്ല.
പക്ഷേ അവര്‍ ആ തസ്തികകളില്‍ അവര്ര്ക്കു വന്നുചേരുന്ന ചുമതലകള്‍ ആത്മാര്‍ത്ഥമായി നിറവേറ്റണം എന്നു മാത്രം.
വേറെ ജോലിയുള്ളവരാണെങ്കില്‍ ആ ജോലിയില്‍ നിന്നും തല്‍ക്കാലത്തേക്ക് മുഴുവന്‍ ലീവെടുക്കാന്‍ സന്നദ്ധത കാട്ടണം.
ശമ്പളം പോരാ എന്നും പറാഞ്ഞ് കിമ്പളം വാങ്ങരുത്.
നല്ല അസ്സലു മാനേജുമെന്റ് ശമ്പളം തന്നെ ആയിക്കോട്ടെ. ഒരു കുഴപ്പവുമില്ല.
അതുപോലെ തന്നെ പോലീസുകാര്‍ക്കും മറ്റും. കൈനിറയേ ശമ്പളം കൊടുക്കണം. നല്ല അന്തസ്സുള്ള ജോലിയാവണം പോലീസിന്റെ. (ഇപ്പോഴുള്ള തരം വൃത്തികെട്ട അന്തസ്സല്ല).
കിമ്പളം വാങ്ങിയാല്‍ കൈ വെട്ടുകയും ചെയ്യണം.
നടക്ക്വോ?
ചുണ വേണം.
ചാത്തനേറ്: കേരളത്തില്‍ ചക്ക വേരില്‍ കായ്ക്കണേല്‍ മഹാബലി കേരളത്തില്‍ വന്നാല്‍ ഇവിടെപ്പിടിച്ച് കെട്ടിയിടേണ്ടി വരും.
ReplyDeleteഈ കടകളുടെ ഉടമകള്‍ക്ക് കളക്ടറുടെ മോളില്‍ പിടിക്കാന്‍ ടൈം കിട്ടിക്കാണില്ലാ...
ഇതുപോലെ ഒരു ആങ്കുട്ടീന്റ കഥ പണ്ടു് കോയിക്കോട്ടു് കേട്ടിരുന്നു, മാനാഞ്ചിറ സ്ക്വയറുമായി ബന്ധപ്പെട്ട്. പിന്നീടദ്ദേഹത്തിനെ അഴിമതിവീരനാക്കാന്‍ മാദ്ധ്യമങ്ങള്‍ മത്സരിക്കുന്നതാണു് കണ്ടതു്.
ReplyDeleteനമുക്കു് ഹീറോകളും സീറോകളും മതിയോ?
ഈ പാമ്പും കോണീം കളി മതിയാക്കിക്കൂടേ?
നമുക്കു് നാമേ പണിവതു് നാകം
നരകവുമതു്പോലെ.
Life is what we make it എന്നു് സായിപ്പും
സ്വസ്തി
കിമ്പളം വാങ്ങിയാല്‍ കൈവെട്ടല്‍......
ReplyDeleteഒരു കരാര്‍ മൊത്തം വിഴുങ്ങിയാല്‍ തല വെട്ടാം.....
ഹാ...എന്തു സുന്ദരമായ നടക്കാത്ത സ്വപ്നം.....
വിശ്വേട്ടന്‍ തമാശ പറഞ്ഞത് ആണോ.......
ബൈക്കിന്റെ ബുക്കും പേപ്പറും എപ്പോഴും കൈയില്‍ കരുതണമെന്ന് ഇല്ലാ....ആവശ്യപ്പെട്ടാല്‍ ഹാജരാക്കാന്‍ കുറച്ച് സമയം ലഭിക്കും എന്ന പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ഞാന്‍ ഒരു വഴിചെക്കിംഗ് എസ്.ഐയെ[മാഫിയ എന്നാ പറയണ്ടത്]ചോദ്യം ചെയ്തു.......
24 മണിക്കൂര്‍ കഴിഞ്ഞാ എനിക്ക് പിന്നെ എന്റെ ബൈക് കിട്ടിയത്......
പ്രതികരിക്കാം നമുക്ക് ..
ശക്തമായി തന്നെ....
വീടും...കുടുമ്പവും ഒന്നും ഇല്ലായിരിക്കണം ......ഒറ്റയാന്‍ ആയിരിക്കണം...പിന്നെ കൈയില്‍ പൈസയും വേണം......ചങ്കൂറ്റം പുറകേ വരും.......
നഷ്ടപ്പെടാന്‍ ഇല്ലാത്തവനു മുന്നും പിന്നും നോക്കണോ......
സാന്‍ഡോസേ,
ReplyDeleteമിടുക്കന്‍..!
നല്ലതു് -- അതൊരു തുടക്കമാവട്ടെ.
Rape hurts only when the victim fights എന്നല്ലേ?
മിണ്ടാതിരിക്കണോ വേണ്ടായോ എന്നുള്ളത് മനോധര്‍മ്മം പോലെ - അതാവും നാം മിക്കപ്പോഴും എല്ലാറ്റിനും വഴങ്ങുന്നത്.
പ്രതികരിച്ചാല്‍ ക്രൂശിക്കപ്പെട്ടുവെന്നും വരാം. പക്ഷെ എത്ര നാള്‍ ആ ഭയം പാവം ജനം പേറും?
പ്രതികരിച്ചില്ലെങ്കില്‍ രാജ്യവും ജനാധിപത്യവും ഒപ്പം നമ്മളും നശിക്കും.
പ്രതികരിക്കണമെന്നുള്ളവര്‍ക്ക് ബ്ലോഗൊരു വേദിയാവട്ടെ എന്നു ആത്മാര്‍ത്ഥമായി കൊതിക്കുന്നു.
എം.ജി.റോഡ് വികസനം വളരെ നാളായി തിരുവനന്തപുരത്തു കാരുടെ സ്വപ്നമായിരുന്നു.അതിലിപ്പോള്‍ സര്‍ക്കാരോ, കളക്റ്ററോ ആരാണ്‍ മുന്‍ കൈയെടുത്തതെങ്കിലും നല്ല കാര്യമാണ്‍. കവടിയാര്‍ മുതല്‍ പാളയം വരെ മാത്രമായിരുന്നു (രാജവീഥി) വീതിയുള്ള റോഡുണ്ടായിരുന്നത്. നഗരവികസനം സാക്ഷാത്കരിക്കണമെങ്കില്‍ ഈ റോഡുകള്‍ വികസിക്കേണ്ടിയിരിക്കുന്നു.ഒപ്പം കച്ചവടക്കാരെ മാന്യമായ രീതിയില്‍ പരിഗണിക്കുകയും വേണം.
ReplyDeleteകൈപ്പള്ളീ നന്ദി.
കൈപ്പള്ളീയുടെ കാമറയും...കീ ബോര്‍ഡും ഇനിയും.. ഇങ്ങനെ സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങള്‍ക്കൂന്നല്‍ നല്‍കട്ടെ...
ReplyDeleteഅതാണു ശരി...
അതു തന്നെ യാണു ശരി..(കഴിഞ്ഞ പോസ്റ്റുകളും ചേര്‍ത്ത്)
എന്‍. അയ്യപ്പന്‍! ഗായകനായ ഐ.എ.എസ്. കാരന്‍!
ReplyDeleteകൈപ്പള്ളീ, ആ നല്ല മനുഷ്യനെ സുരേഷ് ഗോപിയാക്കല്ലേ...!
സാന്റോസിന്റെ പോലെ, പ്രതികരിച്ചതിനു എനിക്കും പണി കിട്ടിയിട്ടുണ്ട് :-) ഇങ്ങനെ പ്രതികരിച്ച് പ്രതികരിച്ച് എല്ലാവരുടെയും പ്രതികരണശേഷിയുടെ മൂര്‍ച്ച പോകുകയല്ലേ. കുറച്ചു നാള്‍ കേരളത്തിനു വെളിയില്‍ നിന്നാല്‍ തിരിച്ചു കിട്ടിയേക്കും :-)
ReplyDeleteഞാനീ നാട്ടുകാരനല്ല്ലേ...എന്നാലും പൊളിക്കേണ്ടതെല്ലാം പൊളിക്കേണ്ട സമയത്ത് പൊളിക്കേണ്ടവര്‍ പൊളിക്കണം.വികസിപ്പിക്കേണ്ടിടമെല്ലാംവികസിപ്പിക്കണം. അത് ചെയ്യാത്തവര്‍ ക്കെതിരെ പ്രതികരിക്കണം.ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കണം.
ReplyDeleteകൈപ്പള്ളീ ഇനിയും ആര്‍ജ്ജവത്തോടെ പൊതുനന്മക്കായി പോസ്റ്റുമെന്ന് പ്രതീക്ഷിക്കുന്നു.
ഒരാള്‍ നന്നായതുകൊണ്ടൊന്നും കേരളം നന്നാവാന്‍ പോകുന്നില്ല. കുറ്റം പറയുന്നവര്‍ ആദ്യം നന്നാവണം. ഒരാള്‍, എന്തെങ്കിലും വികസനം നടത്തിയേക്കാം എന്നും വിചാരിച്ച് ഇറങ്ങിപ്പുറപ്പെട്ടാല്‍, അടുത്ത ദിവസം, ഏതെങ്കിലും പട്ടിക്കാട്ടിലേക്ക് ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ കിട്ടും.
ReplyDeleteസാന്‍ഡോസ് പറഞ്ഞത് തന്നെയാണ് കാര്യം.
ശക്തമായിത്തന്നെ പ്രതികരിക്കാം.
ഒന്നുകില്‍ വീടും കുടുംബവും ഇല്ലാതിരിക്കണം. അല്ലെങ്കില്‍, വീട്ടുകാര്‍, മുഴുവന്‍ വിദേശത്ത് സ്ഥിരതാമസം ആക്കിയവര്‍ ആയിരിക്കണം. റിട്ടേണ്‍ ടിക്കറ്റും എടുത്ത് ഇവിടെ വന്ന് പ്രതികരിച്ച്, മടങ്ങിപ്പോയാല്‍ മതിയല്ലോ. ;)
ഏ സിയ്ക്കുള്ളില്‍, കറങ്ങുന്ന കസേരയിലിരുന്നു, വെയിലത്ത് കല്ലും മണ്ണും ചുമക്കുന്നവനെക്കണ്ടിട്ട്, ഇവനൊക്കെ സൂര്യപ്രകാശം ഏറ്റ് കറുക്കാതിരിക്കാന്‍, ക്രീം പുരട്ടി ജോലി ചെയ്താല്‍ എന്താണെന്ന് പറയാന്‍ കഴിയും. കാറിന്റെ മുന്നില്‍ ഒരു കല്ലുവന്നിട്ടുണെങ്കില്‍, അതെടുത്തുമാറ്റാന്‍, വഴിയെ പോകുന്നവനെ വിളിക്കുകയും ചെയ്യും.
പൊങ്ങച്ചക്കാര്‍ക്ക് ഔചിത്യം തീരെയില്ല. വാചകമടിക്കുന്നതും പ്രവര്‍ത്തിയും വേറെ വേറെ ആണല്ലോ. ;)
su:
ReplyDeleteഅവസാനത്തെ രണ്ട പാരഗ്രാഫില്‍ ഫുള്ള കാടു കയറി. at least മുനു ആന എങ്കിലും സൂവിന്റെ ചവിട്ടേറ്റ് മരിച്ചുകാണും. :)
വിഷയം M.G. Road വികസനം. :)
ആന ചെരിഞ്ഞു കാണും എന്നാ പറയേണ്ടത്. അതോ സു ചവിട്ടിയാല്‍ മരിക്കുകയേ വഴി ഉള്ളു എന്നാണോ? ( ഓടോ വിനു ക്ഷമി!)
ReplyDeleteപ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കണം. പേടിത്തൂറികളായി പ്രതികരിക്കാതെയിരുന്നാല്‍ രാജ്യം കുട്ടിച്ചോറാവും.
ReplyDeleteപ്രതിമാസം ശമ്പളം എണ്ണിവാങ്ങുന്ന ഉദ്യോഗസ്ഥന്‍ കിമ്പളം കൈ നിറച്ചു കിട്ടിയാലേ ഫയല്‍ നീക്കൂ എന്നു വച്ചാല്‍! ഞാന്‍ പറഞ്ഞാല്‍ കൂടിപ്പോവും. അവന്റെയൊക്കെ #$%@()*&!@!@!^%$. അല്ല പിന്നെ.
as long as the union rules the govt employees organisation, you cant lift a single finger against them.
ReplyDeleteEven Chief minister has to obey those idiots.
firt remove those jobs and privatise it. if someone is not doing their job suspend/terminate him. these action can not be done with current union setup.
pinney pratikarikkal...
I had many many incidents to explain.
have you ever gone to city for getting your birth certificate?
what about a marriage certificate copy?
Sales Registration office?
yeh.. you will lose all your patients after all this incidents :)
പൊളിച്ചിട്ട് ഇപ്പോള്‍ വര്‍ഷം രണ്ടാകുന്നു.
ReplyDeleteപൊളിക്കല്‍ മാത്രമേ നടന്നുള്ളൂ.
നാളിതുവരെയായിട്ടും ബാക്കി ഒന്നും നടന്നില്ല.
ഏതെങ്കിലും ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ ജാഥ വന്നാല്‍
അതു കടന്നുപോയിട്ട് കാല്‍നടക്കാരന്‍ പോലും പോയാല്‍ മതി. പൊളിക്കല്‍ മാത്രം നടത്തിയിട്ട് കാര്യമില്ല. അതിന്‍്റെ ബാക്കികൂടി ചെയ്താല്‍ നന്നായിരുന്നു.