എനിക്ക് മലയാളത്തില്‍ എഴുതി പരിചയം വളരെ കുറവാണു എന്ന കാര്യം അറിയാമല്ലോ. അറിയാവുന്നതെല്ലാം സാങ്കേതികമാണു. അതൊന്നും നമ്മളുടെ കൂട്ടര്‍ക്ക് താല്പര്യമില്ല. അങ്ങനെയുള്ള postകളൊന്നും ആരും വായിക്കാറുമില്ല.
ഇവിടെ മാങ്ങാ ഏറിന്റെ കാര്യത്തിലും, വിരഹം പങ്കുവെക്കുന്നതിന്റെ കാര്യത്തിലും, phd ഉള്ള പുള്ളികളുടെ ഇടയില്‍ ഞാന്‍ ഒരു അധികപറ്റായി എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.
ബ്ലോഗ് restrict ചെയ്തതിന്റെ കാരണം പലതാണു.
കുടുതല്‍ personal ആയി അറിയാവുന്നവര്‍ തമ്മിലാകുമ്പോള്‍ തെറ്റിധാരണകളുണ്ടാവില്ല. എന്നെയും എന്റെ (വട്ടന്‍!) ചിന്തകളേയും അറിയുന്നവരാണു എന്റെ material വായിക്കുന്നതെങ്കില്‍ അതാണു് നല്ലത്. ചുരുക്കി പറഞ്ഞല്‍ ഞാന്‍ ഒരു average serial-mallu അല്ല. എനിക്ക് സിനിമ നടിമാരെയൊന്നും അറിയില്ല്. വിരഹ ദുഖത്തിന്റെ കവിതയും, പ്രണയത്തിന്റെ കഥകളും എഴുതാന്‍ അറിയില്ല.
അനേകം "ഐറ്റംസ് " ചുമ്മ കൂടെ ഇറങ്ങി വരുന്ന ചുറ്റുപാടില്‍ വളര്‍ന്നുവന്നവനാണു ഞാന്‍. ചെറുപ്പത്തില്‍ മാങ്ങ എറിഞ്ഞ കഥകളൊന്നും അറിയില്ല. കാരണം അന്നു് അബു ദാബിയില്‍ മാവില്ലാത്തതുകൊണ്ടു തന്നെ. പണ്ടു ചെറുപ്പത്തില്‍ അറബി പിള്ളേരേയും ബങ്കാളികളേയും ഓട്ടിച്ചിട്ട് ഇടികൊടുത്ത കഥകള്‍ വേണമെങ്കില്‍ പറഞ്ഞുതരാം.
സമാജത്തില്‍ നാടകത്തിന്റെ അവസാനം "രക്തം" ശര്‍ദ്ദിക്കുന്നതിനു പകരം (baloonഇല്‍ ഇട്ട് "രക്തം" വായിലിട്ട് പോട്ടാത്തതുകൊണ്ടു ) ഹൃദയം പോട്ടി മരിച്ചു കാണിക്കേണ്ടി വന്നതിനെ പറ്റിയും, വേണമെങ്കില്‍ എഴുതാം. പക്ഷെ അതെല്ലാം വെറും അനുഭവങ്ങള്‍. ചരിത്രങ്ങള്‍. അതു വായിച്ചിട്ട് വരും തലമുറക്ക് എന്തു കിട്ടും? ഒരു രോമവും ഇല്ല.
നര്‍മ്മം അതിമനോഹരമായി എഴുതുന്ന sandozഉം, കുറുമാനും, വിശാലനും, ദില്ബനും എല്ലാം ഇവിടെയുള്ളപ്പോള്‍ ഞാന്‍ എന്തിനു് അതു ചെയ്യുന്നു?
അപ്പോള്‍ ഒന്നുകൊണ്ടും ഒരു average മലയാളിയുടെ ചിന്താഗതിയുമായി ഞാന്‍ ചെരില്ല. എന്റെ പല കാഴ്ചപാടുകളും വിവാദങ്ങളില്‍ ചെന്നവസാനിക്കാറുണ്ട്. അപോള്‍ അല്പം വിട്ടുമാറി നില്കുന്നതല്ലെ നല്ലത്? നിങ്ങള്‍ പറയൂ.
Saturday, April 28, 2007
Friday, April 27, 2007
ആനകളും ആനപ്രേമികളും
Created by
Kaippally
On:
4/27/2007 04:25:00 PM
തൃശൂര്‍ പൂരത്തില്‍ ആന വിരണ്ടു.
പഞ്ചവാദ്യത്തിന്റെ മൂര്‍ധന്യാവസ്തയില്‍ ആനക്ക് ഹാലിളകി. അവന്‍ വിരണ്ടോടി തുടങ്ങി. കാട്ടില്‍ സ്വതന്ത്രമായി ജിവിക്കേണ്ട ജീവിയേ പിടിച്ച്, വിരട്ടി, മെരുക്കി,
ശബ്ദ കോലഹലങ്ങള്‍ക്കിടയില്‍ നിര്‍ത്തിയാല്‍ ഇതും ഇതിനപ്പുറവും സംഭവിക്കും.
ഈ പാവം ജീവികളെ ഇങ്ങനെ ഉപദ്രവിക്കുന്നതില്‍ കിട്ടുന്ന സുഖം "പ്രബുദ്ധരായ" മലയാളികള്‍ക്ക് നിര്‍ത്താറായില്ലെ.
കേരളത്തില്‍ ആനപ്രേമികള്‍ മാത്രമേയുള്ള് ആനയെ സംരക്ഷിക്കാന്‍ ജനമില്ലേ? ഉണ്ടായിരുന്നു എങ്കില്‍ എന്നെ ഈ ക്രൂരതകള്‍ നിന്നേനെ.

Monday, April 23, 2007
എന്ത എനിക്ക് അമ്പലത്തില്‍ കയറിക്കൂടെ?
Created by
Kaippally
On:
4/23/2007 07:37:00 AM
1995ല്‍ രാമകൃഷ്ണാ മിഷണ്‍ ഒരു non-hindu മിഷണ്‍ ആയി അംഗീകരിക്കപ്പെടാനായി supreme courtല്‍ ഒരു petition കൊടുത്തിരുന്നു. ആ petition കോടതി തള്ളി. അന്ന് Supreme Court Chief Justice ഗജേന്ദ്രഗഡ്കര്‍ ഇതേ കുറിച്ച് വളരെ വാചാലമായി തന്നെ വിശദീകരിക്കുകയും ചെയ്തു.
"(27). Who are Hindus and what are the broad features of Hindu religion, that must be the first part of our inquiry in dealing with the present controversy between the parties. The historical and etymological genesis of `the word `Hindu' has given rise to a controversy amongst indo-logists; but the view generally accepted by scholars appears to be that the word “Hindu” is derived form the river Sindhu otherwise known as Indus which flows from the Punjab. `That part of the great Aryan race", says Monier Williams, which immigrated from Central Asia, through the mountain passes into India, settled first in the districts near the river Sindhu (now called the Indus). The Persian pronounced this word Hindu and named their Aryan brother Hindus. The Greeks, who probably gained their first ideas of India Persians, dropped the hard aspirate, and called the Hindus `Indoi'.
source :- Hinduism Today
ഇന്ന് ഹിന്ദു എന്നാല്‍ സംസ്കാരമല്ല. വംശമല്ല. വെറും ഒരു മതം മാത്രമായാണു അറിയപ്പെടുന്നത്. പൂജാ കര്‍മ്മങ്ങളിലും. ദീപാരാധനയിലും, നേര്‍ച്ചകളിലും അമ്പലങ്ങളെ നാം ചുരുക്കി. ഭാരതത്തില്‍ കാലു് കുത്തിയ എല്ല മതങ്ങളും നമ്മുടെ മണ്ണില്‍ അലിഞ്ഞു ചേര്‍ന്നു. ഇനി അവയെ വേര്‍പെടുത്താനാവില്ല. നമ്മുടെ സഹിഷ്ണതയണു് അതിനു കാരണം. യുഗങ്ങളായി സംഭവിച്ച ആ സങ്കലനത്തിന്റെ ഫലമാണു ഭാരതീയ സംസ്കാരം. മുസല്മാനായാലും, ക്രിസ്ത്യാനിയായാലും, യഹൂദനായാലും അവന്‍ ഇന്ത്യന്‍ വംശജനാണെങ്കില്‍ അവന്‍ ഹിന്ദുവാണു. അതില്‍ സംശയം വേണ്ട. ഹിന്ദു എന്നാല്‍ എന്റെ വംശമാണു. പൈതൃകമാണു. സംസ്കാരമാണു്. അതിനെ എന്നില്‍ നിന്നും അകറ്റാന്‍ കഴിയില്ല. എല്ലാ അമ്പലങ്ങളും എനിക്കും അവകാശപ്പെട്ട വിജ്ഞാന കേന്ദ്രങ്ങളാണു്. കലയും, സാഹിത്യവും, വിദ്യയും എല്ലാം ഉണ്ടായത് അവിടെയാണു്. അവ നമ്മുടെ സംസ്കാരത്തിന്റെ കേന്ദ്ര ബിന്ദുക്കളാണു്; ഉത്ഭവ സ്ഥാനങ്ങളാണു്. ഒരു ഭാരതീയനു് അമ്പല പ്രവേശനം നിഷേധിക്കുന്നത്, അവന്റെ പൈതൃകം തന്നെ നിഷേധിക്കുന്നതിനു് തുല്യമാണു്.
Sunday, April 22, 2007
Faith is just like orgasm
Created by
Kaippally
On:
4/22/2007 11:02:00 AM
don't question the logic of faith
because there is none
don't question the logic of sex
because there is none
you do it because you enjoy it
Some sell it in secret
Some sell it in public
Some have establishments to sell it
Some are local, others international
Some have it at home
Some have it outside
Some keep switching
Some stay faithful
Some have none at all
Its just a product.
f**k it if you like it
f**k it if you don't
because there is none
don't question the logic of sex
because there is none
you do it because you enjoy it
Some sell it in secret
Some sell it in public
Some have establishments to sell it
Some are local, others international
Some have it at home
Some have it outside
Some keep switching
Some stay faithful
Some have none at all
Its just a product.
f**k it if you like it
f**k it if you don't
Monday, April 16, 2007
To all those Mallu Tech-Junkies out there
Created by
Kaippally
On:
4/16/2007 08:10:00 AM
It has been a long and arduous seven years, and I am sick and tired of waiting for India Government funded donkey club agencies to do any serious relevant work to impliment regional language computing.
Having said that let me get to the point. We need a Uniscribe engine to run on Windows Mobile ver 5/6 , and Blackberry.
I am willing to set up a prize fund for the successful implimentation of indic-Unicode uniscribe engine on handheld devices. Just to let you guys know that I am not letting out hot air, I have already set aside an undisclosed sum as my contribution to the kitty. I am sure others will join in and do the same.
We will set up a team of experts, of our choosing, who will evaluate the software. Candidates will submit their software for evaluation to an e-mail address.
Please don't tell me this is a premature idea, and give lazy excuses for not doing some solid contribution to Malayalam language computing.
Ultimately we need to recognize the work done by people in this field.
Since there are no bodies in our sad country to recognize free enterprise and contribution to malayalam language computing, let us do it on our own.
Let me know what you think about this idea. I also want to know your pledges.
പിന്നെ സാമ്പിക സഹായമാണു് ഇവിടെ പ്രധാനം. Fund എത്ര raise ചെയ്യുന്നോ അത്രമാത്രം നല്ലത്.

Thursday, April 12, 2007
Windows Mobile ല്‍ മലയാളം
Created by
Kaippally
On:
4/12/2007 07:08:00 PM
Windows Mobile 5. ല്‍ ഇപ്പോള്‍ മലയാളം unicode content കാണുന്നത് ഇങ്ങനെയാണു. Indic-Unicode rendering ന്റെ ചില പ്രശ്നങ്ങള്‍ കാണുന്നുണ്ട്.
എല്ലാ സ്വരചിഹ്നങ്ങളും വ്യഞ്ജനങ്ങള്‍ക്ക് ശേഷമാണു കാണപ്പെടുന്നത്. പണ്ടു് windows 2000ല്‍ ഇതുപോലെ കണ്ടിരുന്നു usp10.dll പോലെ എന്തെങ്കിലും കുന്ത്രാണ്ടം ഈ സാദനത്തിലും ഉണ്ടൊ?
വലിയ അറിവില്ല. ഉള്ളവര്‍ ഉപദേശിച്ചാല്‍ കൊള്ളാമായിരുന്നു.
പിന്നെ കേവിന്‍ ഉണ്ടാക്കിയ അഞ്ജലി Nokia 9500 / 9300i യില്‍ പ്രവര്ത്തിക്കുന്നുണ്ട്. അതിലും അക്ഷരങ്ങളുടെ spacing പ്രശ്നമാണു. ഒന്നിലും പഴയലിപി കാണാന്‍ കഴിയുന്നില്ല.

മുകളിലത്തേ ചിത്രം Windows Mobile handheld deviceന്റെ screen capture ആണു്.

മലയാളം ചൊവ്വെ ഒക്കാത്തത്-കൊണ്ട് 3G internet connection വഴി VPN Tunnel ചെയ്ത് remote systemഉപയോഗിച്ച് notepadല്‍ Type ചെയ്യുന്നു.
എനിക്ക് dll എഴുതാനുള്ള പരിഞ്ജാനവും സമയവും ഒന്നുമില്ല, ഒള്ളവമ്മാരാണെങ്കില്‍ വല്ലവന്മാര്‍ക്കും പണി പണിഞ്ഞുകൊണ്ടിരിക്കുകയാണു്. സമയവും ഇത്തിരി വെളിവും ഉള്ള IT പുലികള്‍ ഈ പ്രശ്നത്തിനു പരിഹാരം കാണുന്നതുവരെ തല്കാലം എനിക്ക് വീട്ടിനു പുറത്തിരുന്ന് മലയാളത്തില്‍ Type ചെയ്യാന്‍ ഈ മാര്‍ഗ്ഗം മാത്രമേയുള്ളു. യേത്?

Wednesday, April 04, 2007
നാട്ടിലുള്ള വന്‍ I.T. പുലികളെ...
Created by
Kaippally
On:
4/04/2007 09:27:00 PM
ഒരു ചെറിയ സഹായം ചെയ്യാമോ?
Windows Mobile 6.0 പുറത്തിറങ്ങിയതായി അറിയുന്നു. ഇതില്‍ മലയാളം ഉള്‍പ്പെടുന്ന Indic-Unicode ഏതെങ്കിലും വിധത്തില്‍ പ്രവര്‍ത്തിപ്പിച്ചു് കണ്ടവര്‍ ഉണ്ടെങ്കില്‍ ദയവായി അറിയിക്കുക.
കൊള്ളാവുന്ന ഒരു smartphone വാങ്ങാനാണേ.
താങ്കു.

Sunday, April 01, 2007
പ്രസാദകനില്ലാത്ത പ്രസിദ്ധീകരണങ്ങള്‍ ഭവഃ
Created by
Kaippally
On:
4/01/2007 05:13:00 PM
ഈ അവധിക്ക് നാട്ടിലുണ്ടായിരുന്നപ്പോള്‍ വിശാലന്റെ (സജീവ് ഇടത്താടന്റെ) കൊടകരപ്പുരാണം വാങ്ങാനായി അറിയാവുന്ന പുസ്തക ശാലകളിലെല്ലാം തപ്പി. കിട്ടീല്ല.
തിരുവനന്തപുരത്തും, ആലപ്പുഴയിലും, കൊല്ലത്തും, പത്തനംതിട്ടയിലും അന്വേഷിച്ച്. തിരുവനന്തപുരത്തുള്ള് Current Booksലും ഒന്നിലധികം തവണ തിരക്കി. ഫലമുണ്ടായില്ല. സാദനം കിട്ടാനില്ല. തുടക്കത്തില്‍ 1000 പുസ്തകം മാത്രം അച്ചടിച്ചു എന്നാണു പ്രസാദകര്‍ പറഞ്ഞത്. പുസ്തകം വായിച്ചവര്‍ക്കെല്ലാം നല്ല അഭിപ്രായങ്ങളാണു്. ഇനിയും ഒരു 5000 പുസ്തകം കൂടി ചിലവാകും എന്നാണു എനിക്ക് തോന്നുന്നത്. അപ്പോള്‍ ആദ്യത്തെ 1000 കോപ്പി ഒരു വന്‍ വിജയമായി പ്രഖ്യാപിക്കാം. അല്ലെ?
ഇനി ഒരു പ്രസാദകരുടേയും ആവശ്യമില്ലാതെതന്നെ പുസ്തകം പുനഃപ്രസിദ്ധീകരിക്കാം എന്നാണു് എനിക്ക് തോന്നുന്നത്. മാത്രമല്ല ഇടനലക്കാര്‍ക്ക് നമ്മളെന്തിനു എന്തിനാ കാശ് വെറുതേകൊടുക്കണം? തലെക്കെന്ത ഓളമുണ്ടോ?
ഇതുപോലുള്ള കുത്തകകളുടെ സ്വാധീനം ഇല്ലതാകുന്നതും ഒരുകണക്കിനു് നന്നായിരിക്കും. അറിയപ്പെടാത്ത് എഴുത്തുകാരുടെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ പ്രസാദകര്‍ പലപ്പോഴും മടികാണിക്കാറുണ്ട്. ആ പ്രശ്നവും ഒഴിവാകും. അവര്‍ എത്ര പുസ്തകങ്ങള്‍ അച്ചടിച്ചു എന്നും എഴുത്തുകാര്‍ക്ക് അറിയാനും കഴിയില്ല. പുതുമയേറിയ ആശയങ്ങള്‍ ഇവര്‍ പലപ്പോഴും നിരുത്സാഹപ്പെടുത്തുകയും ചെയ്യും. എങ്ങനെ നോക്കിയാലും ഈ third party പ്രസാദകര്‍ സംസ്കാരത്തിനും ഭാഷക്കും ഒരു തലവേദനെ തന്നെയാണു. എന്നുകരുതി ഇവര്‍ നല്ലതൊന്നും ചെയ്യുന്നില്ല എന്നും പറഞ്ഞൂട.
ശരിയാണു് ഞാന്‍ തന്നെ പല വേദികളില്‍ അച്ചടിച്ച് മാദ്ധ്യമങ്ങളെ എതിര്‍ത്തിട്ടുണ്ട്. എഴുത്തിലൂടെ ബ്ലോഗിലെ എഴുത്തുകാര്‍ അവരുടെ അനുഭവങ്ങളും ഭാവനയും നമുക്ക് ആസ്വതിക്കാന്‍ ഒരവസരം അവര്‍ നല്‍കുന്നു. അതിനു പ്രതിഭലമല്ലെങ്കിലും പ്രോത്സാഹനം എന്ന നിലക്ക് അവരുടെ പുസ്തകങ്ങള്‍ നാം വാങ്ങി വായിക്കണം. Online payment mechanism ജനം ഉപയോഗിച്ചു വരുന്നവരെയെങ്കിലും പുസ്തകം അച്ചടിച്ചല്ലാതെ വേറെ ഒരു മാര്‍ഗ്ഗവും ഇപ്പോഴില്ല.
മലയാളം ബ്ലോഗില്‍ തലയില്‍ മുടിയില്ലെങ്കിലും ആള്‍ താമസമുള്ള അനേകം പ്രതിഭകളുണ്ട്. അങ്ങനെ ഒരു സുഹൃത്താണു രാഗേഷ് K. ഉണ്ണികൃഷ്ണന്‍ എന്ന കുറുമാന്‍. അദ്ദേഹത്തിന്റെ നര്‍മ്മത്തില്‍ പൊതിഞ്ഞ യുറോപ്പ്യന്‍ സ്വപ്നങ്ങള്‍ എന്ന blog postuകളുടെ പരമ്പര പ്രസിദ്ധീകരണത്തിനു് യോഗ്യതയുള്ള് കൃതികളാണു്. അദ്ദേഹത്തിന്റെ പുസ്തകം പ്രസാദകരില്ലാതെ പ്രസിദ്ധീകരിക്കുന്നത് ആലോചിക്കേണ്ട കാര്യമാണു്. അങ്ങനെ ഈ digital യുഗത്തിലെ മലയാള സാഹിത്യത്തില്‍ ഒരു പുതിയ വിപ്ലവം കൂടി സൃഷ്ടിക്കാം. അത് അനേകം ബ്ലോഗ് എഴുത്തുകാര്‍ക്ക് ഒരു പ്രചോദനവും ആകും. പുട്ടടിക്കാന്‍ അല്പം കാശും ഉണ്ടാക്കാം. (എന്തടെ പറ്റൂലെ ? കൈക്കൂല്ലല്ലെ?)
എന്ത കുറുമാന്‍ ഒരു പുസ്തകം എഴുതിയാല്‍, 70 രൂപ കൊടുത്ത് നിങ്ങള്‍ അതു് വാങ്ങില്ലെ? ആയിരം കോപ്പി അച്ചടിക്കാന്‍ ഒരുപാടു രൂപയൊന്നും വേണ്ട. എന്തെ ബ്ലോഗ് വായനക്കാര്‍ മാത്രം വിചാരിച്ചാല്‍ പുസ്തകങ്ങള്‍ വിറ്റുപോകില്ലെ? സ്വകാര്യമായി അച്ചടിച്ച്, പോസ്റ്റ് വഴി വിതരണം ചെയ്യാവുന്നതുമാണു്. എന്ത ഇടനിലക്കാരനില്ലതെ പുസ്തകം വില്ക്കാന്‍ കഴിയില്ലെ? നല്ല ഒരു marketing campaign ലൂടെ പ്രചരിപ്പിക്കാവുന്നതേയുള്ളു. മലായാളം ബ്ലോഗിനു് എന്തുമാത്രം reach ഉണ്ടെന്ന് പരീക്ഷിച്ചു നോക്കാം അല്ലെ?
സമകാലിക മലയാള സാഹിത്യ ലോകത്തില്‍ അപ്രസക്തനായ ഒരു വ്യക്തിയെ ഈ ബൂലോഗത്തിലൂടെ പ്രശസ്തനാക്കാമെങ്കില്‍. അദ്ദേഹത്തിന്റെ പുസ്തകത്തിന്റെ എല്ലാ കോപ്പികളും (ഞാന്‍ മനസിലാക്കിയടത്തോളം) വിറ്റൊഴിഞ്ഞെങ്കില്‍. ഒരു പ്രസാദകന്റെ ആസനവും താങ്ങാതെ തന്നെ ഒരു പുസ്തകം വില്കുന്നത് നമുക്കൊരു പ്രശ്നമാണോ? കുറുമാനെ നീ ധൈര്യമായിട്ട് അച്ചടിക്ക്. ബാക്കി മലയാളം ബൂലോകത്തിനു് വിട്ടു കൊടുക്കു.
-------------
ഈ പോസ്റ്റ് ഇട്ടത്ത് നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അനുഭവങ്ങളും പ്രതീക്ഷിച്ചുകൊണ്ടാണു. ഇവിടെ കൈപ്പള്ളി ഒരു വിരല്‍ ചൂണ്ടി മാത്രം (കണ്ണുകള്‍ അല്പം മാറ്റി പിടിക്കണം !). മറ്റെ ഞഞ്ഞ മുഞ്ഞ അഭിപ്രായങ്ങളാണെങ്കില്‍ പറയണ്ട. പിന്നെ പൂര്‍വ്വ വൈരാഗ്യം വെച്ച് എന്റെ ആറാമാലിക്ക് താങ്ങാനായി കാത്തിരിക്കുന്ന Tagഇട്ട കുഞ്ഞനിയന്മാര്‍ക്ക് വേറെ അവസരങ്ങള്‍ ഞാന്‍ തരാം. ഇവിടെ കയറി പണിയാതിരിക്കു. പിന്നെ കാര്യമായിട്ടെന്തെങ്കിലും പറയാനുണ്ടെങ്കില്‍ ധൈര്യമായിട്ട് പറയു. കേള്‍ക്കാം
വിജയ് ഭവഃ

![]() |
| അദ്ദേഹത്തിന്റെ പുസ്തക പ്രസിദ്ധീകരണത്തെ കുറിച്ചു ചോദിച്ചപ്പോള്‍ കുറുമാന്‍ പ്രതികരിച്ചത് ഇങ്ങനെ |

Subscribe to:
Posts (Atom)