Sunday, October 15, 2006

Dunlin, Calidris alpina

 

ഇതു Dunlin (Calidris alpina). ഇതിന്റെ മലയാളം പേരു് അറിയാമോ. Posted by Picasa

5 comments:

  1. മലയാളതില്‍ പേരില്ലാത്ത പക്ഷികള്‍ക്ക് നാം എന്തു പേര്‍ വിളിക്കും. മലയാളം wiki യില്‍ ഇവയെ കുറിച്ച് എഴുതണം എന്നുണ്ട്. പേരുകള്‍ ഒരു പ്രശ്നമായി മുന്നില്‍ നില്കുന്നു.

    ReplyDelete
  2. ഡോ. സലിം അലി എഴുതിയ "ഇന്ത്യയിലെ സാധാരണ പക്ഷികള്‍"- മലയാളം വിവര്‍ത്തനം (ഡി സി ബുക്ക്സില്‍ കിട്ടുമായിരുന്നു, ഇപ്പോ ഉണ്ടോന്നറിയില്ല)സംഘടിപ്പിക്കാമെങ്കില്‍ മലയാളത്തില്‍ പേരുള്ള എല്ലാ പക്ഷികളേയും പൊക്കാം. ബാക്കിയുള്ളവക്ക്‌ ഇംഗ്ലീഷ്‌ പേരു തന്നെ മലയാളത്തിലെഴുതാനല്ലേ കഴിയൂ.
    നാട്ടിലെ പക്ഷിനീരിക്ഷകരുടെ ആചാര്യന്‍ ഇന്ദുചൂഡന്‍(പ്രൊഫസ്സര്‍ കെ കെ നീലകണ്ഠന്‍) എഴുതിയ കേരളത്തിലെ പക്ഷികള്‍ എന്ന പുസ്തകം ആയാലും മതിയാവും- കേരളത്തില്‍ ഇല്ലാത്ത മിക്ക പക്ഷികള്‍ക്കും മലയാളത്തില്‍ പേരുകാണാന്‍ സാദ്ധ്യത കുറവാണല്ലോ.

    fishbase.org പോലെ മലയാളം unicodeല്‍ പക്ഷികളുടെ ഒരു ആധികാരിക വിവരശേഖരം ഏത്‌ അഥോറിറ്റി എന്നുണ്ടാക്കുമോ ആവോ.

    ReplyDelete
  3. ദേവന്‍ ഉദ്ദേശിച്ചത് സലിം അലിയും, ലയീക്ക് ഫത്തേഹള്ളിയും ചേര്‍‌ന്നെഴുതിയ “സാധാരണ പക്ഷികള്‍” എന്ന പുസ്തകമാകണം. എന്റെ ഓര്‍‌മ്മ ശരിയാണെങ്കില്‍ ഇതു പ്രസിദ്ധീകരിച്ചത് നാഷണല്‍ ബുക്ക് ട്രസ്റ്റ് ആണ്‍. ശാസ്ത്രസാഹിത്യപരിഷത്തിന്റെ പുസ്തകമേളകളില്‍ പണ്ടു ലഭ്യമായിരുന്നു ഇത്. ഒരു കോപ്പി എന്റെ മൂവാറ്റുപുഴയിലെ ‘ബംഗ്ലാവി’ല്‍ കാണാന്‍ സാദ്ധ്യതയുണ്ട്, ആരും ഇതിനകം ചൂണ്ടിക്കൊണ്ടു പോയിട്ടില്ലെങ്കില്‍.

    ReplyDelete
  4. സാധനം ഇപ്പോഴും ഉണ്ട്. ഇതാ ലിങ്ക്. ഇന്ത്യയിലുള്ള ബ്ലോഗേഴ്സിനാര്‍ക്കെങ്കിലും വാങ്ങാന്‍ പറ്റിയാല്‍ കൊള്ളാം.

    ഇപ്പോള്‍ ആ പുസ്തകത്തിന്‍ 40 രൂപ. 1980ലോ 81ലോ എനിക്കു കിട്ടിയ കോപ്പിയ്ക്ക് 18 രൂപയായിരുന്നു അന്നും അന്നെന്റെ കയ്യിലുണ്ടായിരുന്ന പുസ്തകങ്ങളില്‍ ഏറ്റവും വിലപിടിച്ചത് അതായിരുന്നുവെന്നും ഓര്‍ക്കുന്നു.

    ReplyDelete
  5. പാപ്പാനേ, തെറ്റു തിരുത്തി തന്നതിനു നന്ദി . അതിനു മറ്റൊരു പങ്കാളി കൂടി ഉണ്ടെന്നു പോലും ഓര്‍മ്മയില്ലായിരുന്നു. പണ്ടെന്നോ ചേച്ചിയുടെ കൂടെ തൂങ്ങി ഡി സി ബുക്ക്സ്റ്റാളില്‍ പോയപ്പോള്‍ ഇതു വാങ്ങിയ ഓര്‍മ്മയേ ഉണ്ടായിരുന്നുള്ളു. (നാട്ടിലെ വീട്ടില്‍ ഇപ്പോഴും കാണും, പക്ഷേ എന്റെയല്ലല്ലോ ചൂണ്ടാന്‍ പറ്റില്ല)

    നാട്ടിലുള്ള ആരെങ്കിലും വാങ്ങിയാല്‍ എനിക്കും കൈപ്പള്ളിക്കും വിക്കിക്കും എല്ലാവര്‍ക്കും പ്രയോജനമായേനെ.

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..