പെരിങ്ങോടര്‍ പറഞ്ഞപോലെ 1987 മുതല്‍ മലയാളം കൈകാര്യം ചെയ്ത ആള്‍ എന്ന നിലയ്ക്ക് മലയാളം അറിയേണ്ടതാണു്.
മലയാളത്തില്‍ ആക്‍റ്റിവായി എഴുതി തുടങ്ങുന്നതു. 1999ല്‍ ആണു. ബൈബിള്‍ പ്രോജക്റ്റില്‍ പകര്‍ത്തി ടൈപ്പ് ചെയ്യല്‍ മാത്രമെ ഉണ്ടായിരുന്നൊള്ളു. അതും ചിലയിടങ്ങളില്‍ മാത്രം. ടൈപ്പ് ചെയ്യാന്‍ സഹായിക്കാന്‍ ശിഷ്യഗണത്തില്‍ പെട്ട "സെല്‍വന്‍" എന്ന ഒരാളിനെ ജോലിക്കും വെച്ചു. എനിക്ക് സ്വന്തമായി എഴുതാന്‍ അവസരം കിട്ടിയതു് ബ്ലോഗ് എഴുതി തുടങ്ങുമ്പോള്‍ തന്നെയാണു്.
ജോലിയില്‍ പ്രവേശിച്ചതോടെ മലയാളികളുമായി ബന്ധം കുറഞ്ഞുവന്നു. മലയാളം കൈകാര്യം ചെയ്യാന്‍ അവസരങ്ങളും വളരെ കുറവായിരുന്നു.
ഒരു കാര്യം ടൈപ്പ് ചെയ്യാന്‍ ഭാഷ അറിഞ്ഞിരിക്കണം എന്നില്ല. ഭാഷ അറിയാതെ തന്നെ ഞാന്‍ Russian, Czech, Bengali, Farsi ഭാഷകളുടെ പല പ്രോജക്‍റ്റിന്റേയും consultant ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. ലിപിയും അക്ഷരങ്ങളും അക്ഷരങ്ങളുടെ സ്ഥാനങ്ങളും അറിഞ്ഞിരുന്നാല്‍ മതി. ഭാഷയും വിഷയവും അറിയുന്ന ഒരു വിദഗ്ധന്‍ സംഘത്തില്‍ ഉണ്ടായിരുന്നാല്‍ മതി. Microsoftലും UNICODE Consortium-ലും ഭാരതത്തിലെ ഭാഷകള്‍ കൈകാര്യം ചെയുന്നവരെല്ലാം ഭാഷ അറിയുന്നവരല്ല. അങ്ങനെ ആയിരുന്നു എങ്കില്‍ ഈ പ്രശ്നങ്ങള്‍ എന്നേ തീര്‍ന്നേനെ!
ഒരു കാര്യം നാം മനസിലാക്കണം. മലയാളി മലയാളം നല്ലതുപോലെ കൈകാര്യം ചെയ്യുന്നത് നല്ല കാര്യമാണു്. ഇന്ന് തമിഴും ഹിന്ദിയും ഉള്‍പ്പെട്ട ലോക ഭാഷകളിലെല്ലാം തന്നെ proofing tools ലഭ്യാമാണു്. മലയാളത്തിനു് ഇതുവരെ ഒരണ്ണം ഉണ്ടാക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. ഇതുണ്ടായിരുന്നു എങ്കില്‍ എന്നെ പോലുള്ള അനേകം പേര്‍ക്ക് എഴുതാന്‍ ധൈര്യം ഉണ്ടാകും. എന്റെ സഹോദരി പറയുന്നത് ഞാന്‍ അക്ഷരതെറ്റോടുകൂടി മലയാളത്തില്‍ എഴുതുന്നത് എനിക്ക് തൊലിക്കട്ടി കൂടിയിട്ടാണെന്നാണ്. :-). ശരിയായിരിക്കാം. പക്ഷെ അതുകണ്ടിട്ട് ആരെങ്കിലും എഴുതിതുടങ്ങിയിട്ടുണ്ടെങ്കില്‍ അതിന്റെ മൊത്തം creditഉം എനിക്കുതന്നെയാണു് :-)
മലയാളിക്ക് വായിക്കാന്‍ വലിയ താല്പര്യമാണു്, അവര്‍ക്ക് എന്തുകൊടുത്താലും വായിക്കും. അവര്‍ക്ക് എഴുതാന്‍ ധാരാളം വിഷയങ്ങള്‍ മനസ്സിലുണ്ട്. പലരും സാങ്കേതിക കാരണങ്ങളാല്‍ മാറിനില്‍ക്കുന്നു. ആ കൂട്ടത്തില്‍ എന്നെ പോലെ അക്ഷരപിശാചിന്റെ ബാധ വിട്ടുമാറാത്ത ചിലരും :-).
എന്റെയത്ര തൊലിക്കട്ടിയില്ലാത്ത ഒരുപാട് പേര്‍ എഴുതാന്‍ മടിക്കുന്നതിന്റെ കാരണവും അക്ഷരതെറ്റുകള്‍ തന്നെയാവും. നമുക്ക് എല്ലാ കാര്യങ്ങളും ചെയ്യാന്‍ യന്ത്രങ്ങള്‍ ഉണ്ട്. മലയാളത്തിലെ അക്ഷരതെറ്റ് തിരുത്താന്‍ യന്ത്രമില്ല. Shame on all of us. >:(
പരസ്പരം അക്ഷരതെറ്റുകളെകുറിച്ച് വഴക്കുപറഞ്ഞ് പിരിഞ്ഞ് പോകുന്നു. എല്ലാവരും ഈ വിഷത്തെപറ്റി മൌനം പാലിക്കുന്നു. മലയാളി developers എല്ലാം അത്രക്കും പണ കോതിയന്മാരാണോ? പിന്നെ എന്തേ ഇതിനൊരു പരിഹാരം കാണാത്തത്?
കാവേരിയെ കുറിച്ച് മിണ്ടിപോകരുത്. ഞാന്‍ ഓട്ടിച്ചിട്ട് ഇടിക്കും!
സര്‍ക്കാറിന്റെ നാണമില്ലാത്ത ഒരുകൂട്ടം developers-നെ ആശ്രയിച്ചിരിക്കുകയാണോ? ഇന്നുവരെ മലയാളം യൂണികോഡില്‍ സ്വന്തമായി ഒരു കോപ്പും ഉണ്ടാക്കാത്ത, പാവപ്പെട്ട നാട്ടുകാരുടെ നികുതി കാശു തിന്നു കോഴുക്കുന്ന നെറികെട്ട വര്‍ഗ്ഗം!
നിങ്ങളുടെ MLA മാരോടും മന്ത്രിമാരോടും ഈ വിവരങ്ങള്‍ പറഞ്ഞ് മനസിലാക്കണം. ചിന്തിക്കു. കത്തുകള്‍ അയക്കു (എനിക്കല്ല!)
സോഫ്റ്റ്വെയര്‍ സംബന്ധിയായ കാര്യങ്ങളിലുള്ള എന്റെ അറിവ് നിസാരമാണ്. എന്നാലും ഈ പോസ്റ്റ് വായിച്ചപ്പോള്‍ കുറച്ചെന്തൊക്കെയോ മനസിലായി.നന്ദി
ReplyDelete