Sunday, August 02, 2009

പ്രാർത്ഥനയുടെ ഫലം

പ്രമേഹ രോഗിയായ മകളെ ആശുപത്രിയിൽ എത്തിക്കുന്നതിനു പകരം അന്ധവിശ്വാസിയായ അച്ഛനും ബന്ദുമിത്രാതികൾ രോഗിയുടെ ചുറ്റും വളഞ്ഞു നിന്നു ദൈവത്തിനോട് പ്രാർത്ഥിച്ചു. സംഭവം നടക്കുന്നതു് അന്ധവിശ്വാസത്തിന്റെ head quarters ആയ കേരളത്തിൽ ഒന്നുമല്ല. അമേരിക്കയിൽ വിസ്കോൺസിൻ സ്റ്റേറ്റിലാണു. 47 വയസുകാരനായ ന്യൂമനും ഭാര്യ ലെയ്ലാനിയും മിക്കവാറും 25 വർഷം കമ്പിയെണ്ണേണ്ടി വരും.

ഈ നൂറ്റണ്ടിലും എന്തുകൊണ്ടാണു് ഇതു് സംഭവിക്കുന്നതു്. അമേരിക്ക പോലൊരു വികസിത രാജ്യത്ത് ഇന്നും ഇത്തരം വാർത്തകൾ ഉണ്ടാകുന്നുണ്ട് എന്നറിയുമ്പോൾ ലോകം ഇനിയും എത്രമാത്രം മുന്നോട്ട് പോകേണ്ടിയിരിക്കുന്നു എന്നു ഓർത്തുപോകുന്നു.

ABC News
BBC News
Wisconsin Radio
Associated Press (via Youtube)

5 comments:

 1. അന്ധവിശ്വാസിയായ അച്ഛനും ബന്ധുമിത്രാതികളും ഇതല്ലെ ചെയ്യൂ...

  പ്രാര്‍ത്ഥനയിലൂടെ രോഗശാന്തി ശുശ്രൂഷ...

  മുടന്തര്‍ കാണുന്നു, കുരുടര്‍ കേള്‍ക്കുന്നു, ചെകിടര്‍ ഓടുന്നു...:)

  ReplyDelete
 2. വട്ടന്മാര്‍!
  നമ്മടെ സാക്ഷാല്‍ വത്തിക്കാന്‍ പോപ്പ് ഈയിടെ കുളിമുറിയില്‍ അടിച്ചു തല്ലി വീണിട്ട് ആശുപത്രിയില്‍ പോയി കൈയ്യിനു പ്ലാസ്റ്ററിട്ടതാ.
  അല്ലാതെ ഈശോയേഏ ഏ.. ഈ ഒടിവ് അങ്ങ് മാറ്റിത്തരണേ എന്ന് മുട്ടേല്‍ വീണ് പ്രാര്‍ത്ഥിക്കുവല്ലായിരുന്നു.

  ചിലര്‍ക്ക് രാജാവിനേക്കാള്‍ വലിയ രാജഭക്തിയാ!

  ReplyDelete
 3. അമേരിക്കയില്‍ പ്രാക്ടിസ് ചെയ്യുന്ന മെഡിക്കല്‍ ഡോക്ടര്‍മാരോട് ചോദിച്ചുനോക്കൂ, പ്രാക്റ്റീസിനിടയ്ക്ക് വന്നുപെട്ടിട്ടുള്ള ഏറ്റവും വലിയ സന്ദിഗ്ധാവസ്ഥ എന്തായിരുന്നുവെന്ന്. നല്ലൊരുശതമാനവും പറയുക ഇതുപോലുള്ള വിശ്വാസം-വേഴ്സസ്-മെഡിസിന്‍ കുടുക്കുകളെക്കുറിച്ചാവും. കുഞ്ഞിന്റെ മരണകാരണമാകമെങ്കില്‍ പോലും മതത്തിന്റെയടിസ്ഥാനത്തില്‍ (യഹോവാസാക്ഷി)രക്തദാനം തടയാന്‍ മാതാപിതാക്കള്‍ക്ക് അവകാശമുള്ള വിചിത്രമായ വിശ്വാസസ്വാതന്ത്ര്യമാണ് ഇവിടെ !

  (ഭാഗ്യവശാല്‍ ഇതൊരു ന്യൂനപക്ഷമാണ്.)

  ReplyDelete
 4. നാട്ടിലെ വിശ്വാസം വിറ്റഴിക്കുന്നതിണ്റ്റെ വഴികള്‍ - കലാകാരന്‍മാരും കളിക്കാരും (സിനിമാക്കാരും, ക്രിക്കറ്റ്‌ കളിക്കാരും തന്നെ തന്നെ!) പോകുന്ന ആരാധനാലയങ്ങളെ വലിച്ച്നീട്ടി വര്‍ണ്ണിച്ച്‌ location map, വണ്ടിക്കൂലി സഹിതം ആനുകാലികങ്ങളില്‍ സുലഭമാക്കുന്നു. 'മുഹൂര്‍ത്തവും' കക്ഷത്തിടുക്കി വരുന്ന സഹപ്രവര്‍ത്തകര്‍ - ഒരു ലിസ്റ്റ്‌ സൈറ്റിലിടുന്നതിന്‌ പോലും രാഹുകാലം നോക്കുന്നവര്‍. സമീപകാലത്ത്‌ IAS നല്‍കപ്പെട്ട വ്യക്തിയുടെ ഈെ വക ഗുണം വല്ലാതെ പെരുപ്പിച്ചത്‌ കണ്ടല്ലോ? ആകെ വട്ട്‌ മയം.

  ReplyDelete
 5. അമേരിക്കയില്‍ തല്ക്കാ‍ലം ടി അന്ധവിശ്വാസികള്‍ക്ക് ശിക്ഷയെങ്കിലും ലഭിക്കുമല്ലോ !,ആശ്വാസം ,നമ്മുടെ നാട്ടിലോ ?!
  പിന്നെ അമൃതാനന്ദമയിയും, ശ്രീ ശ്രീയും ഹൈടെക്ക് ആത്മീയത എന്ന അന്ധവിശ്വാസത്തിന്റെ കയറ്റുമതിക്കാരല്ലേ ?
  ഇവരുടെ സ്റ്റഫ് സനാതനധര്‍മ്മത്തിന്റെ പാഠങ്ങളില്‍നിന്നുള്ളതായതുകൊണ്ട് അന്ധവിശ്വാസമല്ല എന്നു വാദിക്കുന്നു സനാതനധര്‍മ്മവാദികള്‍ !

  ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..