Monday, August 24, 2009

പത്തു മിനിറ്റിൽ 68 പട്ടികളെ തിന്നു ലോക റെക്കോർഡ് സ്ഥാപിച്ചു


paper 24-Aug-09 6-36-35 PM.bmp


ഇതു ദേശാഭിമാനിയിൽ വന്ന വാർത്ത.

ഇവിടെ മൂന്നു മണി കഴിഞ്ഞാൽ റെസറ്റാറന്റുകൾ എല്ലാം അടക്കും അപ്പോൾ ഇവിടെ ഷാർജ്ജ industrial areaയിലുള്ളവർക്ക് Epcco, Emarat പെട്രോൾ പമ്പുകളാണു ആശ്രയം.  5 ദിർഹം കൊടുത്താൽ നല്ല ഊക്കൻ hot dog ഉണ്ടാക്കി തരും.  അപ്പോൾ ഇത്രയും കാലം നമ്മളെല്ലാം പട്ടിയിറച്ചി തിന്നതു് മിച്ചം.

ദേശാഭിമാനിയുടെ പത്ര ലേഖകനു hot dog എന്താണെന്നു അറിയില്ലായിരിക്കാം പക്ഷെ ഈ കോവർ കഴുതക്ക് ഇതെന്തു കുന്തമാണെന്നു google അമ്മച്ചിയോടെങ്കിലും ചോദിക്കാമായിരുന്നു. ചുമ്മ English വാർത്തകൾ internetൽ നിന്നും അതുപോലെ പകർത്തിയെഴുതിയാൽ പോരെ, ഇത്തിരി കിഡ്ണി കൂട വേണം.

ലോകത്തു ഒരു ജോലിയും ചെയ്യാനുള്ള വിവരമില്ലാത്തവർക്ക് പറ്റിയ പണിയാണു് പത്രപ്രവർത്തനം എന്നു വീണ്ടു വീണ്ടും തെളിയിച്ചുകൊടുക്കുകയാണു് നമ്മുടെ പ്രിയ "സഗാക്കൾ"

ഇനി ജീവിതത്തിൽ Hot Dog കണ്ടിട്ടില്ലാത്തവർ ഇവിടെ ഞെക്കി പഠിക്കുക. ദേശാഭിമാനിയുടെ editor ഇത്തിരി ബലം പ്ര്യോഗിച്ചു്  ഞെക്കുക.

ദേശാഭിമാനി അടിച്ചുമാറ്റിയ original news story

ഈ വാർത്ത എന്റെ ശ്രദ്ധയിൽ പെടുത്തിയതു് dotcompals പ്രശാന്ത്

16 comments:

 1. കൈപ്പള്ളി കുറേ നാളായി ബ്ലോഗ്‌ വായിക്കാറില്ലെന്നു തോന്നുന്നു. ഈ വാർത്ത ബ്ലോഗിൽ വന്നിട്ട്‌ നാളുകുറേ ആയി.

  ReplyDelete
 2. First of all, ethu avar front page il thanne eetu!! Apara dhayryam.

  Secondly, oru CPIM MLA , america thakarnu, avidethukar pattikaleyanu thinnunnathu ennu puchathil niyamasabhyil ee pathravartha kanichu ravile prasagichu.

  Sagakale..lal salalm

  Pinne, pittenathe pathrathil, kshamapanam undarunnu!

  ReplyDelete
 3. Kaippally :: കൈപ്പള്ളിAugust 25, 2009 12:21 AM

  ഞാൻ എന്റെ ബ്ലോഗ് പോലും വയിക്കാറില്ല. അതുപോട്ടെ. ഒന്നുകൂടി ഇതു് അവതരിപ്പിക്കുന്നതുകൊണ്ടു് കുഴപ്പം ഒന്നുമില്ലല്ലോ.

  ReplyDelete
 4. Kaippally :: കൈപ്പള്ളിAugust 25, 2009 12:22 AM

  മുകളിലത്തെ കമന്റെ സഖാവു ഉറുമ്പിനോടാണേ

  ReplyDelete
 5. നാണക്കേട്‌, കൈപ്പള്ളിയെപ്പോലെ ഒരാൾ ഇത്ര ഔട്ഡേറ്റഡ്‌ ആകാമോ ? ദേശാഭിമാനിക്കാരന്റെ അത്രയും വിവരക്കേട്‌ കൈപ്പള്ളിക്കുമുണ്ടോ?.
  അതിഷ്ടപ്പെട്ടു. ചുളുവിൽ ഞാനൊരു സഖാവായി.
  കൈപ്പള്ളി എന്നെ സഖാവാക്കി..

  ReplyDelete
 6. Kaippally :: കൈപ്പള്ളിAugust 25, 2009 12:36 AM

  അയ്യട. എന്നു രാവിലെ ഈ പുളിച്ച നാറിയ ചെവല പേപ്പർ വായിക്കലല്ലെ എന്റെ main പണി.

  ReplyDelete
 7. ദേശാഭിമാനിയുടെ മറ്റൊരതിക്രമം കുറെക്കൂടി കടുത്തതായിപ്പോയി

  എന്താണെന്നോ വളരെ സിമ്പിള്‍ (ഭരത്‌ മുരളി അന്തരിച്ച വാര്‍ത്തയോടൊപ്പം കൊടുത്ത ചിത്രം കെ.മുരളീധരന്റെ അതായത്‌ കെ.കരുണാകരന്‍ മകന്‍. ഹോട്ട്‌ ഡോഗ്‌ എന്നത്‌ നമ്മുടെ നാട്ടില്‍ അത്ര പരിചയമുള്ള പേരല്ല എന്നു കരുതാം, മറ്റേതോ..??????

  ReplyDelete
 8. ലിങ്ക് കാണുക:

  http://visvaasyatha.blogspot.com/2009/07/blog-post.html

  http://anonyantony.blogspot.com/2009/07/blog-post_08.html

  ReplyDelete
 9. നിങ്ങള്‍ ഒക്കെ ദേശാഭിമാനിയുടെ പുറകെയാണല്ലോ.. ഭരത് മുരളിക്ക് രണ്ട് അച്ഛന്മാരുണ്ടെന്നു മനോരമ കണ്ടെത്തിയപ്പോഴോ മഹാതമാഗാന്ധിയെ രാഷ്ട്രപതി ആക്കിയപ്പോഴോ ഈ ആഘോഷമൊന്നും കണ്ടില്ലല്ലോ..ദേശാഭിമാനിക്കൊരു തെറ്റ് പറ്റി.. അതറിഞ്ഞ ഉടന്‍ പിറ്റേ ദിവസത്തെ പത്രത്തില്‍ തിരുത്ത് കൊടുത്ത് ക്ഷമാപണം നടത്താനുള്ള മാന്യത അവര്‍ കാണിച്ചു. പക്ഷെ മുരളിയുടെയോ, ഗാന്ധിജിയുടെയൊ കാര്യത്തില്‍ മനോരമ തെറ്റു തിരുത്തിയോ വായനക്കരോട് ഏറ്റു പറഞ്ഞോ.. സര് വ പുച്ഛം നടിക്കുന്ന ബൂലോക മേലാളന്മാരൊക്കെ എന്തേ അതിനേക്കുറിച്ചൊന്നും മിണ്ടാത്തത്.

  ReplyDelete
 10. പിന്നെ " എന്റെ ബ്ലോഗ് ഞാന്‍ പോലും വായിക്കറില്ല" എന്ന നമ്പരൊക്കെ പഴയതല്ലെ കൈപ്പള്ളീ.. ബ്ലോഗിനോടൊക്കെ അത്ര പുച്ഛമാണെങ്കില്‍ പിന്നെ കാശുമുടക്കി ഡൊമൈനൊക്കെ ഉണ്ടാക്കി ഈ പണിക്കു പോകുന്നതെന്തിനാ.. അങ്ങു നിര്ത്തിക്കൂടെ

  ReplyDelete
 11. news@kerala

  ഞാന്‍ എന്തായാലും ദേശാഭിമാനിയുടെ പിറകേയോ മനോരമയുടെ മുന്‍പേയോ അല്ല. മലയാളിയായ എഡിറ്റര്‍ കൈകാര്യം ചെയ്ത കാര്യം ചൂണ്ടിക്കണിച്ചു എന്നേയുള്ളൂ.

  പിന്നെ മനോരമയില്‍ വന്ന കാര്യം (ഞാന്‍ അത്‌ കണ്ടില്ല്ല..) ഭരത്‌ മുരളിക്ക്‌ രണ്ടച്‌ഛന്മാരുണ്ടായിരുന്നത്‌..
  അതാണ്‌ ശരി.
  ഏഷ്യാനെറ്റില്‍ ഗോപകുമാറുമായി നടത്തിയ ഒരു അഭിമുഖത്തില്‍ മുരളി തന്നെ അത്‌ പറയുന്നുണ്ട്‌. പഴയകാലത്തെ നായര്‍ കുടുംബങ്ങളില്‍ അങ്ങനെ ഒരു രീതി ഉണ്ടായിരുന്നത്രേ..

  ReplyDelete
 12. പിന്നെന്തിനാണാവോ വാര്ത്ത വന്നു 2 മണിക്കൂറിനുള്ളില്‍ ആ വാര്ത്തയുടെ പേജ് മനോരമ വെബ്സൈറ്റില്‍ നിന്നും അപ്രത്യക്ഷമായത്.. രാഷ്ട്രപതി മഹാത്മാ ഗാന്ധിയുടെ കാര്യവും അങ്ങിനെ തന്നെ... ഇതൊന്നും മാത്രമല്ല വേണമെങ്കില്‍ ഒരു നൂറ് തെറ്റ് കാണിക്കാം വിവിധ പത്രങ്ങള്‍ക്കു പറ്റിയത് ..തെറ്റൊക്കെ പറ്റും അത് ഏറ്റുപറഞ്ഞ് ക്ഷമാപണം നടത്താനുള്ള ആര്‍ജവത്തെ അംഗീകരിക്കേണ്ടെ..

  ReplyDelete
 13. ഇനി മാധ്യമം പത്രത്തിനു പറ്റിയ തെറ്റു നോക്കൂ നൈജീരിയന്‍ പോരാളികള്‍ക്ക്‌ അവിടുത്തെ സ്ര്‍ക്കാര്‍ പൊതുമാപ്പ്‌ നല്‍കുന്നതാണ്‌ വിഷയം. ആംനസ്റ്റി എന്നതിന്‌ പൊതുമാപ്പ്‌ എന്ന അര്‍ഥം കൂടിയുണ്ടെന്ന്‌ മനസ്സിലാക്കാത്ത വിദഗ്‌ധ ജേണലിസ്റ്റ്‌ നൈജീരിയായില്‍ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആമ്നെസ്റ്റി പ്രവര്ത്തനം ആരംഭിക്കുന്നു എന്നാണ് റിപ്പോര്‍ട്ട് ചെയ്തത്. പോരാളികള്‍ക്ക്‌ പൊതുമാപ്പ്‌ നല്‍കുന്നതിന്‌ തുടക്കമായി എന്നതിന്‌ പകരം മാധ്യമം എഴുതിവച്ചിരിക്കുന്നത്‌ നൈജീരിയയില്‍ ആംനസ്റ്റി ഇന്റര്നാഷണലിന്റെ പ്രവര്‍ത്തനത്തിന്‌ തുടക്കമായി എന്നാണ്‌. ബാക്കി ഭാഗങ്ങളൊക്കെ നല്ല ഭാവനാ വൈദഗ്‌ധ്യമുള്ള മാധ്യമത്തിലെ സബ്‌ എഡിറ്റര്‍ വളരെ വിദഗ്‌ധമായി അര്‍ഥം വച്ചൊപ്പിച്ചിട്ടുണ്ട്‌.
  ബ്ലോഗ് ക്രുത്യമായി എഴുതുമെങ്കിലും സ്വന്തം ബ്ലോഗ് പോലും "വായിക്കാത്ത" കൈപ്പള്ളി ലോകത്തെ മുഴുവന്‍ പുച്ഛത്തോടെ വിമര്ശിക്കുന്നതിനു മുന്‍പ് മിനിമം പത്രങ്ങളെങ്കിലും വായിക്കണം..

  ReplyDelete
 14. mangroves എന്നത് മാങ്ങാ ചെടികള്‍ എന്ന് മാറ്റിയ ഒരു പത്രവുമുണ്ടായിരുന്നു.ആന്‍‌ഡമാന്‍ ദ്വീപിനെ സുനാമിയില്‍ നിന്ന് രക്ഷിച്ചത് മാങ്ങാചെടികള്‍..

  ReplyDelete
 15. ഉറുമ്പ്‌ /ANTAugust 25, 2009 8:31 PM

  Kaippally :: കൈപ്പള്ളിAugust 24, 2009 at 8:21 pmഞാൻ എന്റെ ബ്ലോഗ് പോലും വയിക്കാറില്ല. അതുപോട്ടെ. ഒന്നുകൂടി ഇതു് അവതരിപ്പിക്കുന്നതുകൊണ്ടു് കുഴപ്പം ഒന്നുമില്ലല്ലോ.

  കുഴപ്പമൊന്നുമില്ല കൈപ്പള്ളീ,
  "ഡയാനാ രാജ്ഞി കാറപകടത്തിൽ മരണമടഞ്ഞു"

  ഈ വാർത്തകൂടി കൊടുക്കരുതോ ? ഒരിക്കൽകൂടി കൊടുക്കുന്നതുകൊണ്ടു കുഴപ്പമൊന്നുമില്ലാല്ലോ ?

  ReplyDelete
 16. puthiya varthakal undakkanayi manushyanu ingane vattu pidichal enthu cheyyum? vayichittu arappu thonni

  ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..