Wednesday, December 23, 2009

എന്താണു് സദാചാരം?

പ്രായപൂർത്തിയായ, വിവാഹത്തിൽ ഏർപ്പെടാത്ത രണ്ടു വ്യക്തികൾ സ്വമനസാലെ ഒരു മുറിയിൽ തങ്ങുന്നതിൽ എന്തു് സദാചാര കുറവാണു് എന്നു മനസിലാകുന്നില്ല.  അതു് അവരുടേ സ്വകാര്യതയായി കാണാനുള്ള സംസ്കാരം കേരളത്തിലെ ജനത്തിനു ഇല്ല എന്നതാണു് ഉണ്ണിത്താൻ  പ്രശ്നം ചൂണ്ടിക്കാണിക്കുന്നതു്. ദൃശ്യ മാദ്ധ്യമങ്ങളിൽ ഇപ്പോൾ ചൂടേറിയ ചർച്ച വിഷയവും ഇതാണു്. "കേരളത്തിലെ സദാചാര ബോധം നഷ്ടമാവുകയാണോ"?

രണ്ടു വ്യക്തികളുടെ സ്വകാര്യതയിൽ എത്തിനോക്കിയതിൽ സദാചാര കുറവൊന്നും ഇല്ല. അവർ ആരോ ആയിക്കൊള്ളട്ടെ, അവർ ഇന്ത്യയിലെ ഏതു് നിയമങ്ങളാണു് ലംഘിച്ചതു് എന്നു ഇനിയും വ്യക്തമായിട്ടില്ല.

അഭ്യസ്ത വിദ്യരായ ചെറുപ്പക്കാർ 9 വയസു കാരിയെ ലൈംഗികമായി പീഠിപ്പിച്ചപ്പോൾ മാദ്ധ്യമങ്ങൾ ഈ ചോദ്യം ചോദിച്ചില്ല.

രാത്രി 8 മണിക്ക് ശേഷം സ്ത്രീകൾക്ക്  വീടിനു പുറത്തിറങ്ങി നില്ക്കാനാവാദായപ്പോഴെ  കേരളത്തിലെ സദാചാരം നഷ്ടമായി.

വ്യക്തി സ്വാതന്ത്ര്യം എന്തെന്നും  സ്വകാര്യതെ എന്തെന്നും, സദാചാരം എന്തെന്നും  വെളിവില്ലാത്ത കാടന്മാരുടേ നാടായി മാറിയിരിക്കുകയാണു് കേരളം.

6 comments:

  1. poornamayum yojikkunnu ennu parayukayallathe vere onnum ezhuthan vayya. Ammkoo, penganmarkoo, kettiyavalkoo, kaamukikoo vaikittu 7 mani kazhinju naattil purathirangaan paadilla...erangilyaal avalu "setup aanu" allengi "Pizha" aanu ennu oru charthum kittum.. bhranthaalayam thanne!!

    ReplyDelete
  2. സദാചാരം അല്ല ഇവിടത്തെ പ്രശ്നം.. എനിക്ക് കിട്ടാത്തത് അവനു വേണ്ട എന്നാ ലൈന്‍ ആണ് , അനാശ്യാസത്തിനു പിടിക്കപെട്ട രണ്ടു പേരെ ധെഹോദ്രപം ചെയ്യണം എന്നത് എന്ത് ന്യായം ? സദാചാരം ഇത്രയും ഉയരത്തില്‍ ഉള്ള കേരളത്തില്‍ ആണ് മകളെ അച്ഛന്‍ ഗര്‍ഭിണി ആക്കുന്നതും , പിഞ്ചു കുട്ടികളെ ബലാല്‍സംഗം ചെയ്ത് കൊല്ലുന്നതും. സിനിമ തിയേറ്റര്‍ പോലും വ്യാഭിജാര ശാല ആക്കുന്നവര്‍ ആണ് സാധാചാര പോലീസ് ആയി മറ്റുള്ളവരുടെ മെക്കിട്ടു കേറുന്നത്..

    ReplyDelete
  3. വളരെ പ്രസക്തമായ ചോദ്യമാണ് കൈപ്പള്ളി ഉന്നയിച്ചിരിക്കുന്നത്. പക്ഷെ ഈ കപട സദാചാരക്കാര്‍ക്കിടയില്‍ നിന്ന്‍ ഒരു ഉത്തരം പ്രതീഷ്കരുത്‌ !

    ReplyDelete
  4. എന്താണ് സദാചാരം ? നല്ല ( ഗുണകരമായ) പെരുമാറ്റം . അപ്പോള്‍ ആര്‍ക്ക് നല്ല പെരുമാറ്റം എന്ന ചോദ്യം വരും. അവനവന് നല്ല പെരുമാറ്റമാണ് സദാചാരമെങ്കില്‍ അത് അടിച്ചേല്പിക്കേണ്ട ആവശ്യമില്ല. അപ്പോള്‍ അവനവന് അത്ര നന്നല്ലാത്തതും ചുറ്റുമുള്ള സമൂഹത്തിന് നല്ലതുമായ പെരുമാറ്റം. സമൂഹത്തിന് സദ് ആയി തോന്നുന്ന ആചാരമാണ് സദാചാരം. അതായത് ഞങ്ങള്‍ക്ക് ദോഷം വരുന്നതൊന്നും ചെയ്യരുത്, ചെയ്താല്‍ ... എന്ന വ്യക്തിയോടുള്ള സമൂഹത്തിന്റെ ഭീഷണിയാണ് സദാചാരം. പറ്റുമെങ്കിലും പലരും കക്കാത്തത്, കൊതിയുണ്ടെങ്കിലും അന്യന്റെ ഇണയെ മോഹിക്കാത്തത് , മെനെകേടാണെന്ന് തോന്നുന്നെങ്കിലും വയസ്സായവരെ സംരക്ഷിക്കുന്നത് ഒക്കെ ഈ ഭീഷണിയുടെ ഫലമാണ്. ഒരു വ്യക്തിയുടെ മേല്‍ സമൂഹം അടിച്ചേല്പിക്കുന്ന വികലാംഗത്വമാണ് സദാചാരം എന്ന് പൊതുവില്‍ പറയാം.

    ReplyDelete
  5. എന്താണ് സദാചാരം ? നല്ല ( ഗുണകരമായ) പെരുമാറ്റം . അപ്പോള്‍ ആര്‍ക്ക് നല്ല പെരുമാറ്റം എന്ന ചോദ്യം വരും. അവനവന് നല്ല പെരുമാറ്റമാണ് സദാചാരമെങ്കില്‍ അത് അടിച്ചേല്പിക്കേണ്ട ആവശ്യമില്ല. അപ്പോള്‍ അവനവന് അത്ര നന്നല്ലാത്തതും ചുറ്റുമുള്ള സമൂഹത്തിന് നല്ലതുമായ പെരുമാറ്റം. സമൂഹത്തിന് സദ് ആയി തോന്നുന്ന ആചാരമാണ് സദാചാരം. അതായത് ഞങ്ങള്‍ക്ക് ദോഷം വരുന്നതൊന്നും ചെയ്യരുത്, ചെയ്താല്‍ ... എന്ന വ്യക്തിയോടുള്ള സമൂഹത്തിന്റെ ഭീഷണിയാണ് സദാചാരം. പറ്റുമെങ്കിലും പലരും കക്കാത്തത്, കൊതിയുണ്ടെങ്കിലും അന്യന്റെ ഇണയെ മോഹിക്കാത്തത് , മെനെകേടാണെന്ന് തോന്നുന്നെങ്കിലും വയസ്സായവരെ സംരക്ഷിക്കുന്നത് ഒക്കെ ഈ ഭീഷണിയുടെ ഫലമാണ്. ഒരു വ്യക്തിയുടെ മേല്‍ സമൂഹം അടിച്ചേല്പിക്കുന്ന വികലാംഗത്വമാണ് സദാചാരം എന്ന് പൊതുവില്‍ പറയാം.

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..