July 3, 2009
അവധി ദിവസമായിരുന്നു. രാവിലെ മരിച്ച മയ്യം പോലെ കിടന്നു് ഉറങ്ങുന്ന എന്നെ പ്രീയപ്പെട്ട പ്രിയ വിളിച്ചുണർത്തി. 40-ആം പിറനാളിനു എന്താണു പരിപാടി എന്നു ചോദിച്ചു. അപ്പോഴാണു എനിക്ക് ആ കാര്യം ഓർമ്മ വന്നതു്: എന്റെ "Thirty something" അന്നു് expire ആയി എന്ന വിവരം.
ഞാൻ പിറന്നതിനു ശേഷം പ്രപഞ്ചത്തിന്റെ ഈ കോണിൽ, അപ്രസക്തമായ ഈ കൊച്ചു സൌരയുധത്തിൽ, അപ്രസക്തമായ ഒരു കൊച്ചു ഗൃഹം ഈ സൂര്യനെ 40 വെട്ടം വലം വെച്ചതു കൊണ്ടു പ്രപഞ്ചത്തിനോ, സൂര്യനോ, ഭൂമിക്കോ, അതിൽ വസിക്കുന്ന ജീവജാലങ്ങൾക്കോ ഒരു വ്യത്യാസവും സംഭവിച്ചിട്ടില്ല. അപ്പോൾ ഈ ജന്മം ആഘോഷിക്കുന്നതിൽ ഒരു പ്രത്യേകതയും എനിക്ക് തോന്നുന്നില്ല. കുറേ ചോറും മീനും കപ്പയും പോത്തും whiskeyയും കുടിച്ചും തിന്നും തീർത്തു. പിന്നെ കുറേ തൂറി. അത്രത്തന്നെ. 36,500,000 calories കത്തിച്ചു കളഞ്ഞു. ഇതിൽ എന്താഘോഷിക്കാൻ.
"ആഘോഷം ഒന്നുമില്ലെടെ?" എന്നു ചോദിക്കുന്നവരോടെല്ലാം ഇതു എടുത്തു് വെച്ച് കാച്ചാം എന്നു ഞാൻ മനസിൽ കരുതി.
പക്ഷെ ഞാൻ അറിയാതെ തന്നെ ചില രഹസ്യ നീക്കങ്ങൾ നടക്കുന്നുണ്ടായിരുന്നു. എന്റെ ചില സുഹൃത്തുക്കളും എന്റെ ഭാര്യയും ചേർന്ന് എന്നെയും എന്റൊരു സുഹൃത്തിനേയും 40-ആം പിറനാൾ ആഘോഷിക്കാൻ നാലു ദിവസത്തേക്ക് ബെയ്ജിങ്ങിൽ അയക്കാൻ ഒരുക്കങ്ങൾ നടത്തുകയായിരുന്നു.
ബെന്ദുമിത്രതികൾ Phoneലും, SMSവഴിയും, Facebook വഴിയും, ആശംസകൾ അറിയിച്ചു. അന്നു രാത്രി ഞങ്ങൾ Dinnerനു പൊയപ്പോഴാണു പ്രിയ ഈ surprise യാത്രയുടെ വിവരം അറിയിക്കുന്നതു്.
നേരത്തെ പറഞ്ഞ എന്റെ വളിച്ച philosophy ഞാൻ നല്ലകാലത്തിനു അവളെ അറിയിച്ചില്ല. അതെങ്ങാനം പറഞ്ഞിരുന്നു എങ്കിൽ മൊത്തം ചളമായിപ്പോകുമായിരുന്നു. "ഈ മനുഷ്യനു ഇതൊന്നും പറഞ്ഞിട്ടില്ല എന്നു കരുതി ആഘോഷം അവൾ dinnerൽ ഒതുക്കുമായിരുന്നു."
എല്ലാം ആപേക്ഷികം ആണല്ലോ അപ്പോൾ ആഘോഷങ്ങളും അങ്ങനെ ആയിരിക്കണം. എന്നെ സമ്പന്തിച്ചിടത്തോളം ഈ പ്രപഞ്ചത്തിന്റെ കേന്ദ്രബിന്ദു (ഒരു ദിവസത്തേക്കെങ്കിലും !) ഞാൻ തന്നെയാണു് എന്നു കരുതാൻ തീരുമാനിച്ചു. എന്റെ പിറനാൾ എനിക്ക് ഒന്നു് അടിച്ചുപൊളിക്കണം എന്നു ഞാനും കരുതി.
അങ്ങനെയെങ്കിൽ എല്ലാം എന്റെ സുഹൃത്തുക്കളുടെ ഇഷ്ടം പോലെ എന്നു ഞാനും കരുതി. So Beijing Here I come.
July 6 Abu Dhabi
Abu Dhabiയിൽ നിന്നും Etihad Airwaysന്റെ 7 മണിക്കൂർ ദൈർഖ്യമുള്ള യാത്ര Beijing വിമാനത്തവളത്തിൽ അവസാനിച്ചു.
യാത്ര
വിമാനത്താവളം
പന്നിപ്പനി (H1N1) പകരാതിരിക്കാൻ Airport ജീവനക്കാർ എല്ലാം തന്നെ മുഖത്ത് maskകൾ ധരിച്ചിരുന്നു. എന്നിട്ടുപോലും അവരുടെ പെരുമാറ്റരീതിയിൽ ഭവ്യതയും ആധിഥേയ മര്യാദയും മനസിലാക്കാൻ കഴിയുമായിരുന്നു. ഓരോ immigration counterന്റെ മുന്നിലും യത്രക്കാരുടെ അഭിപ്രായം രേഖപ്പെടുത്താനായി ഒരു electronic feedback console ഉണ്ടായിരുന്നു. "Immigration officerന്റെ പെരുമാറ്റം നിങ്ങൾക്ക് എങ്ങനെ അനുഭവപ്പെട്ടു" എന്നായിരുന്നു ചോദ്യം. മറുപടിക്കായി അഞ്ച് buttonകൾ ഉണ്ടായിരുന്നു. "Very satisfied, Satisfactory, Unsatisfactory, Very Unsatisfactory, Rude. യത്രക്കാർ ഏതു button ആണു അമർത്തുന്നതു് എന്നു് officerനു് കാണാൻ കഴിയില്ല. ഇതുപോലൊരു സംവിധാനം ഇന്ത്യയിലുള്ള എല്ലാ പൊതുമേഖല സ്ഥാപനങ്ങളിലും ഉണ്ടായിരുന്നു എങ്കിൽ എന്തായിരിക്കും സ്ഥിധി എന്നു ഞാൻ ഒരു നിമിഷത്തേക്ക് വെറുതെ ചിന്തിച്ചു നിന്നുപോയി. എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം.
വിശാലമായ മേൽക്കൂര
2008 Olympicsനു വേണ്ടി വിശാലമാക്കിയ Terminal 3 ലൊകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ airport terminal ആണു. കെട്ടിടത്തിന്റെ നിർമ്മാണ രീതിയും പ്രത്യേകത ഉള്ളതാണു്.
ഒരു് മാർബ്ൾ കല്ലു കൊണ്ടു നിർമിച്ച ചുവർ-ശില്പം
ചിലവും ഭാരവും കുറഞ്ഞ വസ്തുക്കൾ ഉപയോഗിച്ചാണു മേൽക്കൂര പണിഞ്ഞിരിക്കുന്നതു്. ഭാരം കുറഞ്ഞതിനാൽ തൂണുകളുടെ അകല്ച കൂട്ടി നിർമിച്ച വളരെ വിശാലമായ Terminal. കെട്ടിടത്തിന്റെ മേല്ക്കുരയുടെ നിർമാണത്തിൽ Concrete ഒട്ടും തന്നെ ഉപയോഗിച്ചിട്ടില്ല. എല്ലാം Steelഉം Aluminium panelsഉം കൊണ്ടു നിർമിച്ചിരിക്കുന്നു. തറയിൽ തേച്ചുമിനുക്കിയ granite flooring.
Frankfurtൽ ഉള്ളതിനേക്കാൾ ദൈർഖ്യമുള്ള Airportനുള്ളിൽ മാത്രം പ്രവർത്തിക്കുന്ന metro സംവിധാനം
Arrivalൽ നിന്നും Airportന്റെ പുറത്തേക്കു കടക്കാൻ shuttle train സവിധാനമുണ്ടു്. അത്രമാത്രം വലുതാണു് Terminal 3. പുറത്തിറങ്ങിയപ്പോൾ തറയിൽ ഞാൻ എങ്ങും കണ്ടിട്ടില്ലാത്ത (5mm) grooved granite flooring കണ്ടു. തിരിച്ചു പോകുമ്പോൾ Dubaiയിൽ ഇറക്കാവുന്ന നല്ല ഒരു product ആണു് എന്നു ഞാൻ മനസിൽ കുറിച്ചിട്ടു.
രാവിലെ 9 മണിയോടെ Airportൽ നിന്നും Hotelലേക്ക് പോയി. ഞാൻ കണ്ട ചൈന എന്റെ സങ്കല്പത്തിൽ ഉണ്ടായിരുന്നതിലും വിത്യസ്തമായിരുന്നു. വൃത്തിയും വെടുപ്പുമുള്ള വിശാലമായ പാതകൾ. പാശ്ചാത്യരാജ്യങ്ങളിൽ കാണുന്ന അതേ മാതൃകയിൽ നിർമ്മിച്ച വിശാലമായ നാലുവരി പാതകൾ. ഇരുവശത്തും വൃക്ഷങ്ങൾ. നഗരം എത്തിയപ്പോൾ എന്റെ കണ്ണു് bulb ആയിപ്പോയി. ഗമണ്ടൻ കെട്ടിടങ്ങൾ. New Yorkനെയും, Dubaiയേയും വെല്ലുന്ന അമ്പരചുമ്പികൾ നിറഞ്ഞ Beijing നഗരം.
CCTV കെട്ടിടം
ചൈന ഒരു് ഏകകക്ഷി രാഷ്ട്രിയത്തിൽ ഭരണം നടപ്പാക്കുന്നൊരു രാഷ്ട്രമാണെന്നു് എനിക്ക് തോന്നിയില്ല. ഇതൊരു Communist രാജ്യമാണെന്നു പറഞ്ഞില്ലെങ്കിൽ ആരും അറിയില്ല. road അരികിൽ trade union കാരുടെ രക്തസാക്ഷി മണ്ടപങ്ങളും കുരിശടികളും ഒന്നും കണ്ടില്ല. സത്യത്തിൽ പ്രതീക്ഷിച്ചു പക്ഷെ കണ്ടില്ല. കേരളത്തിൽ കമ്മ്യൂണിസത്തിന്റെ ലക്ഷണങ്ങൾ ഞാൻ കണ്ടിട്ടുള്ളതു് ഇങ്ങനെയായിരുന്നു: കണിയപുരത്തുള്ള ഞങ്ങളുടെ കടകളിൽ ലോറിയിൽ സാദനങ്ങൾ വരും. അപ്പോൾ നമ്മളുടെ പണിക്കാരു് load ഇറക്കി warehouseൽ വെക്കും. അപ്പോൾ ആലുമ്മൂടു junctionൽ നിന്നും മുണ്ടു മടക്കി കുത്തി ബീടിയും കടിച്ചുപിടിച്ചു തലയിൽ ചെവല കെട്ടും കെട്ടി നാലഞ്ച് CITU നേതാക്കന്മാർ വന്നു മിണ്ടാതെ നില്ക്കും. അപ്പോൾ ഞങ്ങൾ ആയിരവും രണ്ടായിരവും അവർക്ക് കൊടുക്കും. അവർ മിണ്ടാതെ ഒരു ജോലിയും ചെയ്യാതെ കാശും കൊണ്ടു പോകും. കഴിഞ്ഞ 30 വർഷമായി നടന്നുകൊണ്ടിരിക്കുന്ന ഒരു പ്രക്രിയയാണിതു്. സത്യത്തിൽ ഞങ്ങൾക്ക് ഈ വ്യവസ്ഥയിൽ യാതൊരു എതിർപ്പുമില്ല. ഇതാണു യധാർത്ഥ communism. പക്ഷെ കമ്മ്യൂണിസത്തിന്റെ wholesale കച്ചവടക്കാരായ ചൈനയുടെ തലസ്ഥാനത്തിൽ ഈ teamനെ എങ്ങും കണ്ടില്ല.
ഒരു ചിന്ന ചീന post
ReplyDeleteആ സിസിടിവി കെട്ടിടത്തിന്റെ രൂപം കൊള്ളാമല്ലോ. ഇങ്ങനെ ട്വിസ്റ്റ് ചെയ്തു് നിര്‍ത്തുന്നതു്...
ReplyDeleteഇതുപോലൊരു സംവിധാനം ഇന്ത്യയിലുള്ള എല്ലാ പൊതുമേഖല സ്ഥാപനങ്ങളിലും ഉണ്ടായിരുന്നു എങ്കിൽ എന്തായിരിക്കും സ്ഥിധി എന്നു ഞാൻ ഒരു നിമിഷത്തേക്ക് വെറുതെ ചിന്തിച്ചു നിന്നുപോയി....
ReplyDeleteഎങ്കില്‍ ... ശരിക്കുള്ള ഉത്തരത്തിന് വേറെ വല്ല ബട്ടണും ഫിറ്റ് ചെയ്യേണ്ടി വന്നേനെ...
ദുബായിലെ വല്യ വല്യ ബര്‍ജുബുര്‍ജു കണ്‍സ്റ്റ്രക്ഷന്‍ പ്രൊജക്ടുകളിലെ rebar consumption നെ കുറിച്ച് ഗീര്‍വാണം വിടുന്നവരോട്, GCC contries ല്‍ മൊത്തം യൂസ് ചെയ്യുന്ന സ്റ്റീലിനേക്കാളും കൂടുതല്‍ re-inforcement bar ബീജിങ്ങിലെ ഒരു സ്റ്റ്രീറ്റില്‍ മാത്രം ഉണ്ടാകും എന്നു തട്ടിവിടാറുണ്ട്.
ReplyDeleteശെരിയാണോ ..ആവോ.. ബീജിങ്ങ് കണ്ടാലറിയാം.
മുന്‍പാരോ അച്ഛന്റെ ചാവടിയന്തിരത്തിന് വിളിക്കാഞ്ഞതിന്; എന്റെ അച്ഛനും മരിക്കും എന്ന് പരിഭവിച്ചതുപോലെ, കൈപ്സേ എനിക്കും നല്ല സുഹൃത്തുക്കളുണ്ടാകും എന്നു സമാധാനിക്കുന്നു.
Oops; i have dropped the "U" from countries.
ReplyDelete“കുറേ ചോറും മീനും കപ്പയും പോത്തും whiskeyയും കുടിച്ചും തിന്നും തീർത്തു!!“
ReplyDeleteഎന്നാലും ആ നൂലപ്പത്തിന്റെം മൊട്ടക്കറീഡേം കാര്യം മറക്കരുതായിരുന്നു!
:) കലക്കുന്നുണ്ട് ട്ടാ കൈപ്പള്ളീ!
ഓടോ:വിമാനത്തിന്റെ അകം, ഇന്റര്‍നെറ്റ് കഫേ പോലുണ്ടല്ലോ?
ആഹ അപ്പൊ Happy Belated Birthday Wishes... :)
ReplyDeleteഇന്റര്‍നെറ്റ് കഫെ ന്‍റെഅകത്തു കേറി ഫോട്ടോ എടുത്ത് വിമാനാണെന്നും പറഞ്ഞു പാവം ഇന്ത്യക്കാരെ പറ്റിക്കാണല്ലേ...?? B-)
കൈപ്പള്ളി മാഷ് പറഞ്ഞതൊക്കെ വളരെ ശരിയാണ്.
ReplyDeleteഈ പോസ്റ്റിനും ചിത്രത്തിനും വളരെ നന്ദി.
പുതിയ ഒരു അറിവ് ഇതിലൂടെ ലഭിച്ചു :-)