Wednesday, July 04, 2007

Comment aggregator

കൂട്ടുകാരെ

എല്ലാ ബ്ലോഗിലും postന്റെ feed ഉള്ളതുപോലെ തന്നെ commentനും feed ഉള്ള കാര്യം അറിയാമല്ലോ
ഇത ഇതുപോലിരിക്കും കാണാന്‍


എല്ലാവരുടേയും ബ്ലോഗില്‍ നിന്നും ഇത് ശേഖരിച്ചാല്‍ comment agregator ഉണ്ടാക്കാം.
ഞാന്‍ അവിടുന്നും ഇവുടുന്നും എല്ലാം കൂടി 1050 മലബാറിസിന്റെ blog ശേഖരിച്ച്. എന്നിട്ട് ഇതുണ്ടാക്കി
http://feeds.feedburner.com/mallu_blog_Comments
എങ്ങനെ വേണേലും ഇട്ട് ഉണ്ടാക്കാം.

ഏതുവഴിയേപോയാലും പിടിക്കും. email എങ്ങോട്ടും വിടണ്ട. വിടുന്നവര്‍ക്ക് വിടാം.

yahoo pipes ഉപയോഗിച്ച് string & substring search filter ചെയ്യുകയും ചെയ്യാം. അതായതു പൂര്‍ണമായ വാക്കും വാക്കിന്റെ "കഷണങ്ങളും" തിരച്ചില്‍ നടത്താം എന്ന്.

ഇനി ഈ feed വെച്ച് (ഒരുത്തന്റേയും പരസ്യം ഇല്ലാതെ) സ്വന്തം blog digest ഉണ്ടക്കണം എന്നുണ്ടെങ്കില്‍ അതും ഉണ്ടാക്കാം.
ദാണ്ടേ ഇതുപോലെ.

http://www.pageflakes.com/kaippally

പിന്നെ സമയം അല്പം താമസിക്കും എന്നുമാത്രം. പിന്നെ ഈ കോപ്പെല്ലാം ഉടന്‍ വായിച്ചില്ലെങ്കില്‍ combleete ഊരി വീണുപോവുല്ലെ. എന്തായാലും എനിക്ക് ഇപ്പം സമധാനമായി.

ലാല്‍ സലാം

14 comments:

  1. groupsഉം emailഉം ഇല്ലാത്ത comment agregator

    ReplyDelete
  2. കൈപ്പള്ളിയണ്ണാ, ഒരു സംശയം, നമ്മള്‍ ഇങ്ങനെ കമന്റിന്റെ ഫീഡ് ഒരു റീഡറിലോ മറ്റോ കൊടുത്താല്‍.... ഉദാഹരണത്തിന്‌ ഒരു ബ്ളോഗിന്റെ ഏറ്റവും പുതിയ പോസ്റ്റിന്റെ കമന്റ് ഫീഡ് എടുത്ത് റീഡറില്‍ സബ്സ്ക്റൈബ് ചെയ്താല്‍ ആ കമന്റുകളെല്ലാം വായിക്കാന്‍ കഴിയുമെങ്കിലും ആ പോസ്റ്റ് കഴിഞ്ഞ് അയാള്‍ പുതിയ ഒരു പോസ്റ്റിട്ടാല്‍ വീണ്ടും പോയി പുതിയ പോസ്റ്റിന്റെയും കമന്റ് ഫീഡ് എടിക്കേണ്ടിവരുമോ? അതോ പഴയ കമന്റ്ഫീഡ് കൊണ്ടു തന്നെ പുതിയ പോസ്റ്റിന്റെയും കമന്റുകള്‍ കിട്ടുമോ? സമയമുണ്ട്ങ്കില്‍ ഒന്നു പറഞ്ഞു തരണേ.

    ReplyDelete
  3. പരീക്ഷിക്കാന്‍ തീരുമാനിച്ചു. പുതു വിവരങ്ങള്‍ നല്‍കുന്നതിന് നന്ദി.

    ReplyDelete
  4. ഷാനവാസ്
    അതിന്റെ ആവശ്യമില്ല ചെല്ല

    http://mallu-ungle.blogspot.com/feeds/comments/default
    എന്ന feed എന്റെ comment feed ആണു്

    comment ന്റെ എണ്ണം കൂട്ടന്‍ അവസാനം &n=100 എന്നോ n=1000 എന്നു കൊടുക്കാം
    ഇങ്ങനെ
    http://mallu-ungle.blogspot.com/feeds/comments/default&n=100


    ഒരു ബ്ലോഗിന്റെ latest 100 comment feed അങ്ങനെ കിട്ടും

    അങ്ങനെ 1050 (ആആആആആഅയിരത്തി അമ്പത്) ബ്ലോഗിന്റെ comment feedഉകള്‍ ലവിടെ ഉണ്ട്

    ഇതെല്ലാം ഒരു opml file ആയി എന്റെ പക്കല്‍ ഉണ്ട് ആവശ്യമുള്ളവര്‍ burj al arabല്‍ എന്നെ dinnerനു കൊണ്ട്പോയാല്‍ തരുന്നതായിരിക്കും.

    ReplyDelete
  5. ഉഗ്രനായിട്ടുണ്ട്..വിവരത്തിനു നന്ദി..

    ReplyDelete
  6. നന്നായി. ഈ 1050 ഫീഡുകളെങ്ങനെ ഗൂഗിളില്‍ റീഡറില്‍ സബ്സ്ക്രൈബ് ചെയ്തു? ഓരോന്നും ഒറ്റൊയ്ക്കൊറ്റയ്ക്കായിട്ടാവില്ലല്ലോ.. ആ സൂത്രപ്പണി ഒന്ന്‌ പഠിക്കണമെന്നുണ്ട്‌.

    ReplyDelete
  7. കൊള്ളാം......പ്രയോജനപ്പെടും..... ഈ-മെയ്‍ലിനേക്കാള്‍ ഫ്ലെക്സിബിലിറ്റിയും ഉണ്ട്.....

    ReplyDelete
  8. cibu സിബു
    എല്ലാവരുടേയും comment feedന്റെ oru OPML file ഉണ്ടാക്കി. അതു google readerലേക്ക് export ചെയ്തു.

    ReplyDelete
  9. കൈപ്പള്ളീ.. ഈ പരിപാടി കൊള്ളാല്ലോ. ഫീഡ്ബേണറില്‍ നന്നായിട്ടുണ്ട്‌, പക്ഷേ പേജ്‌ഫ്ലേക്കില്‍ ഫോണ്ടുകള്‍ അത്ര സുഖം പോരാ.

    ഓരോരുത്തരും ഇങ്ങനെ മെനക്കെട്ടു ഇരുന്ന് ഉണ്ടാക്കണം. സമ്മതിച്ചു.

    ReplyDelete
  10. കൈപ്പള്ളിയണ്ണാ, എന്റെ ചോദ്യത്തിന്‍ മറുപടി നല്കിയതിന്‌ വളരെ നന്ദി. എന്റെ എട്ടുകാലിയണ്ണന്റെ പടം കണ്ടിട്ട് കൊള്ളമെന്നു പറഞ്ഞതിനും അതിയായ സന്തോഷമുണ്ട്. ഈ ഫീഡുകളെല്ലാം ഒരുമിച്ച് ഒറ്റ ഫയലില്‍ ആക്കി എക്സ്പോര്‍ട്ട് ചെയ്യുന്ന ടെക്നിക് അല്പം കൂടി വിശദീകരിക്കാമോ. പല ഫീഡുകളിലും  ഞെക്കിയാല്‍ ഉടനേ തന്നെ 'നിങ്ങള്‍ ക്കിത് സേവണോ ' എന്ന ചോദ്യമാണ്‍ കിട്ടുക. ഇങ്ങനെ സേവ് ചെയ്താല്‍ എങ്ങനെ യാണ്‌ അതെല്ലാം ഒന്നിച്ച് ഒരു ഫയല്‍ ആക്കുന്നത്? Burj Al Arabഎവിടെ യാണെന്നറിയില്ല, അടുത്ത പ്രാവശ്യം നാട്ടില്‍ വരുമ്പോള്‍ ചിലവ് ചെയ്യാം ആ ഫയല്‍  ഒന്ന് അയച്ചു തരുമോ അണ്ണാ?കാര്യമായിട്ടാ പറയുന്നേ പറ്റിക്കില്ല!

    ReplyDelete
  11. കൈപ്പള്ളീ,, ആ പേജ് ഫ്ലേക്സ്സിന്റെ പരിപാടി ഉഗ്രന്‍!!.

    ReplyDelete
  12. കൈപ്പള്ളീ, എന്നാല്‍ ചോദ്യം എങ്ങനെ ആ OPML ഫയല്‍ ഉണ്ടാക്കി എന്നാണ്? വല്ല സ്ക്രിപ്റ്റും ഉപയോഗിച്ചാണോ, ആണെങ്കില്‍ മെത്തേഡെന്ത്‌...

    ReplyDelete
  13. ഈ "മൊഴികളുടെ" എല്ലാം പ്രവാഹങ്ങള്‍ എനിക്ക് email ആയി കിട്ടാറുണ്ട്. ഇതിനായി ഒരു പ്രത്യേക account ഉണ്ട്.

    അതില്‍ വരുന്ന unique urls എല്ലാം filter ചെയ്തെടുത്തു. എന്നിട്ട് /feeds/comments/default?start-index=1&max-results=500
    എന്ന suffix add ചെതു.

    അപ്പോള്‍ എല്ലാവരുടെയും comment feed ആയി.

    :)

    ReplyDelete
  14. കൊള്ളാം വളരെ നല്ല കാര്യങ്ങള്‍...

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..