Thursday, July 29, 2010

എന്താണു് കല

അർത്ഥശൂന്യമാ ചോദ്യം. കലരൂപം എന്നു മുദ്രകുത്തുന്നതു് എന്തും കലയാണു്. എം എഫ് ഹുസൈൻ ചിത്രങ്ങളും, കാനായി ശില്പങ്ങളും, ഡ വിഞ്ചി ചിത്രങ്ങളും, എന്തിനു് സിൽസില പോലും കലാ സൃഷ്ടിക്കളാണു്. സൃഷ്ടികർത്താവു് അതിനെ കലയായി അവതരിപ്പിച്ചു കഴിഞ്ഞാൽ പിന്നെ അതു്  കലയായി കഴിഞ്ഞു. അതെല്ലാം കലയാണോ അല്ലയോ എന്ന കാര്യത്തിൽ തർക്കം ഇല്ല.

പക്ഷെ അവിടെ തീരുന്നില്ല. കലാകാരൻ കലരൂപം സൃഷ്ടിക്കുന്നതു് അവന്റെ മനസിൽ ഉതിക്കുന്ന ആശയം ജനങ്ങളെ വിളിച്ചു കാട്ടണം എന്ന വ്യഗ്രത ഉള്ളതുകൊണ്ടു തന്നെയാണു്.  സൃഷ്ടിക്കപ്പെട്ട കലാരൂപം ഏതു് തരത്തിൽ പെടുത്തണം എന്നു തീരുമാനിക്കെണ്ടതു് കലാകാരനല്ല.  അതു് തീരുമാനിക്കേണ്ടതു് ഞാനും നിങ്ങളും ഉൾപ്പെടുന്ന പ്രേക്ഷകരാണു്. കല ശ്രേഷ്ടമായിരിക്കാം, ബോർ ആയ്യിരിക്കാം, വെറും കൂതറ, ആയിരിക്കാം, അസഭ്യം വിളിച്ചു പറയത്തക്കതായിരിക്കാം. ഇതെല്ലാം തീരുമാനിക്കാനുള്ള അവകാശം  പ്രേക്ഷനുണ്ടു്.

ഒരു കലാ രൂപം നല്ലതാണോ എന്നു തീരുമാനിക്കാൻ ആഗോള തലത്തിൽ മാനദണ്ഢങ്ങൾ ഉണ്ടോ?

ഇല്ല.  Bureau Veritas ഈ മേഖലയിൽ certification കൊടുക്കുന്നുമില്ല.   ആകെയുള്ള മുഴക്കോൽ പണം മാത്രമാണു്.  മോഹ വില. പ്രേക്ഷകനു് ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ കലാരൂപം വാങ്ങാൻ കൊടുക്കുന്ന പണം.  അപ്പോൾ പണം  കൊണ്ടു കലയെ അളക്കാൻ പറ്റുമോ?  അവിടെയും വിശാലമായ ഒരു തർക്കത്തിനു് ഇടമുണ്ടു്.

കല ജനങ്ങൾക്ക് എന്തു് ഗുണമാണു് നൾഗുന്നതു്? കലാസൃഷ്ടികൾ നമ്മളെ നല്ല മനുഷ്യരാക്കാൻ സഹായിക്കുമോ? തീർച്ചയായും കഴിയും എന്നു തന്നെ പറയണം. ഞാൻ കല ആസ്വദിക്കുന്ന ഒരു വ്യക്തിയാണു്. പ്രത്യക്ഷത്തിൽ കാണാൻ കഴിയാത്ത പലതും കലാ ബിമ്പങ്ങളിലൂടെ കാണാനും ആസ്വദിക്കാനും സഹായിക്കുന്നു. അപ്പോൾ കലരൂപങ്ങൾ പ്രേക്ഷകന്റെ മനസിനെ ഉണർത്തുന്ന ഒന്നാണു്. സൃഷ്ടികർത്താവു് ഉദ്ദേശിക്കാത്ത തലങ്ങളിൽ ആ കലാസൃഷ്ടി പ്രേക്ഷകന്റെ മനസിനെ സ്വധീനിക്കുമ്പോൾ ആ വ്യക്തിയെ സംബന്ധിച്ചിടത്തോളം അതു് മികച്ച കലാസൃഷ്ടിയായി തീരുന്നു. അസ്വാദനം ആപെക്ഷികമാണു് എന്നും പ്രേക്ഷകൻ ഉൾക്കൊള്ളുമ്പോൾ എല്ലാ കലാരൂപങ്ങളും അതു് പ്രേക്ഷരിൽ വ്യതസ്ത വികാരങ്ങൾ സൃഷ്ടിക്കുന്നു എന്നു മനസിലാക്കാൻ കഴിയും.

കല മനുഷ്യനെ മനുഷ്യനാക്കുന്നു. ചുറ്റും നടന്നുകൊണ്ടിരിക്കുന്ന കോലാഹലങ്ങളിൽ നിന്നും വ്യക്തത തരുന്നു. മറ്റൊരു ജീവജാലങ്ങളും അറിഞ്ഞുകൊണ്ടു മറ്റുള്ളവർക്ക്  ആസ്വദിക്കാൻ വേണ്ടി കലാരൂപങ്ങൾ സൃഷ്ടിക്കുന്നില്ല. കല എന്നെ മൃഗവികാരങ്ങളിൽ നിന്നും ചിന്തിക്കുന്ന മനുഷ്യനാക്കി ഉയർത്തുന്നു. ഭക്ഷിക്കുകയും, ഭോഗിക്കുകയും, ശ്വസിക്കുകയും ചെയ്യുന്ന വെറും ഒരു മാംസപിണ്ഡമല്ല എന്ന തിരിച്ചറിവു തരുന്നു്.

4 comments:

  1. [...] This post was mentioned on Twitter by kaippally, latest blog posts. latest blog posts said: എന്താണു് കല- കൈപ്പള്ളി http://bit.ly/b5pwPx [...]

    ReplyDelete
  2. 'കലാസൃഷ്ടികൾ നമ്മളെ നല്ല മനുഷ്യരാക്കാൻ സഹായിക്കുമോ? തീർശ്ചയായും കൈയും എന്നു തന്നെ പറയണം...'
    അപ്പോള്‍ മനുഷ്യരെ ചീത്ത മനുഷ്യരാക്കാനും കലയ്ക്കു കഴിയണമല്ലോ . അങ്ങിനെയുള്ള കലയെ മോശം കല എന്ന് പറയാമല്ലോ...!

    ReplyDelete
  3. ഞാന്‍ ഒരു അഭിപ്രായം പറഞ്ഞു എന്ന് മാത്രം. ഏതെങ്കിലും പ്രത്യേക കലാ സൃഷ്ടി മോശമാണെന്ന് ഞാന്‍ ഉദ്ദേശിക്കുന്നില്ല. ഓരോരുത്തര്‍ക്കും അവരുടെ ഭാവനയ്ക്കും കഴിവിനും അനുസരിച്ച് കലാ സൃഷ്ടി നടത്താന്‍ അവകാശമുണ്ട്‌....

    ReplyDelete
  4. നാസ്തൊത്ത്August 27, 2010 12:40 AM

    ഇരുപത് ഇരുപത്തന്‍ച് വര്‍ഷങ്ങളുക്ക് മുമ്പ് പത്താം ക്ളാസിലെ മലയാള പാഠ പുസ്ത്കം ഓര്‍മ്മ വരുന്നു. കല അനുകരണമാണ് -- പരീക്ഷക്ക് ഉപന്യസിച്ചത് ഈ വിഷയംആയിരുന്നെന്നും മാത്രം ഓറ്മ്മയുണ്ട്.ഓരൊ വസ്തുവും / ജീവനുള്ളവയുള്‍പ്പടെ നൂറ് ശതമാനം പൂര്ണ്ണമായവയുല്പ്പടെയുള്ളത് പ്രകൃതിയിലെ കൈ കടത്തലുകള് കാരണം - പുഴുക്കളുടെ രൂപത്തില് പോലും - കാരണം അപൂറ്ണ്ണമാക്കപ്പെടുന്നത് പൂറ്ണ്ണമാക്കുക എന്നതാണ് കലയുടെ ലക്ഷ്യം . കല ചീത്തയും നല്ലതും ഇല്ലായിരിക്കാം. നല്ലത് മാത്രമേയുണ്ടാവുകയുള്ളു എന്ന് .
    പക്ഷെ ഉപയോഗത്തില് നല്ലതും ചീത്തയുമാക്കാം. അതായത് ഏതിലെയും പോലെ ഉദ്ദേശത്തില് ശുദ്ധി വേണം. അത്രമാത്രം. മൊബൈല് ഫോണില് ഡോക്മെന്റിറി സിനിമയും എടുക്കാം , വഴിയെ പോകുന്ന സ്ത്രിയ്ടെയൊ കൂടെ പഠിക്കുന്ന പെണ്കൊച്ചിന്റ്റെ പഠമെടുത്ത് നെറ്റിലുമിടാം.

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..