[താടിയെല്ലാം വടിച്ച് കളഞ്ഞ് ഇത്തിരി ചെറപ്പമാവാം എന്നു വിചരിച്ച് പുള്ളാള് തമ്മയിക്കൂലാ എന്ന് വെച്ചാലെന്തരു് ചെയ്യും? ഇനി മാഷിന്റെ വേഷമെങ്കി മാഷിന്റെ വേഷം. മൈ...ന. (ദോ, പക്ഷി. പക്ഷി.!) ]
നേരത്തെ പറഞ്ഞു: നമ്മള് ഏത് വസ്തുവിനെ കാണണമെങ്കിലും മൂന്നു പ്രധാന ഘടകങ്ങള് വേണമെന്ന്.
1) കാണാനുള്ള കണ്ണ് (camera)
2) കാണാനുള്ള സാദനം. (ശേ !!)
3) വെട്ടം (light)
ഈ വെട്ടമാണു നിഴലിനെ നിയന്ത്രിക്കുന്നത്. നിഴലിന്റെ ഇരുണ്ട ഭാഗത്തെ umbra എന്നും. നിഴലിന്റെ വിളുമ്പിനെ penubra എന്നും പറയുന്നു. (ഇതിന്റെ ശരിയായ മലയാളം പദം കണ്ടുപിടിക്കുന്ന ആളിനു എന്റെ വക പഴംപൊരി ഇഞ്ജിപെണ്ണ് ഉണ്ടാക്കി തരുന്നതായിരിക്കും.)
മേഘവൃതമായ ആകാശം ഉള്ളപ്പോള് നിഴലുകള് ഉണ്ടാവാറില്ല. കാരണം സൂര്യ പ്രകാശത്തെ മേഘങ്ങള് സമാന്തരമായി പരത്തി അങ്ങ് വിടും. "പോട്ടം" പിടിക്കണ അണ്ണന്മാര് (Photographers) വെള്ള nylon കുടകള് Flashന്റെ മുന്നില് വെക്കുന്നത് ഇതിനാണു. (Mr. പച്ചcharles പ്ലീസ് യൂ മേക്ക് ദി നോട്ട് ഒഫ് ദി പോയിന്റ് ഒഫ് ദി മാറ്റര് ങെ! )
അപ്പോഴ് പ്രകാശം സൃഷ്ടിക്കുന്ന നിഴലുകള് മൃദുലമായി കാണപ്പെടും. ഇതിനെ പ്രകാശത്തിന്റെ (ദാ വരണു് പേടിക്കല്ലും !!! ) വികീര്ണ്ണനം (Diffusion) എന്നും പറയും. അപ്പോള് പ്രകാശത്തിന്റെ ശ്രോതസ്സിന്റെ വിസ്തീര്ണമാണു് നിഴലിന്റെ ഭാവം നിര്വചക്കുന്നത്.
ഈ ഉദാഹരണത്തില് ഒരു 60cm ഗോളത്തെ മൂന്നു വിവിധ വലുപ്പങ്ങളിലുള്ള പ്രകാശ ശ്രോതസ്സുകള് ഉപയോഗിച്ച് നിഴലുകള് സൃഷ്ടിക്കുകയാണു്. ഗോളത്തിനു കീഴെ നിഴലുകള് പതിക്കാനായി ഒരു ചതുരാകൃതിയിലുള്ള പ്രതലവും വേണം. യാധാര്ത്ഥമായി ഉപയോഗിക്കുമ്പെള് പ്രകാസ്രോതസ്സിനേ ഇതുപോലെ കാണിക്കാറില്ല. (സ്രോതസിനേ കാണിക്കാതെ പ്രകാശത്തെ കാണിക്കുന്ന വേറെ ഏത് ലോകത്തില് പറ്റും? യേത് !)
അദ്യം ഇതില് ഉപയോഗിച്ചിരിക്കുന്ന പ്രകാശം mr AreaOmni (മിസ്റ്റര് അല്ലെടേയ് !! Mental Ray എന്നതിന്റെ ചുരുക്കമാണത്. അയ്യെ ! ) എന്ന പ്രകാശമാണു. Rendering > Common Tab > Assign Renderer > Production ഇതില് mental Ray Renderer തിരഞ്ഞെടുക്കുക. ഈ സാദനമില്ലെങ്കില് mr AreaOmni പ്രവര്ത്തിക്കില്ല.
1) പ്രകാശ സ്രോതസ്സന്റെ വലുപ്പം നിയന്ത്രിക്കുന്നത് പ്രകാശം നിര്മ്മിച്ചതുനു ശേഷം
Modify > Lights> Area Light Parameters ല് ചെന്ന് മാറ്റം വരുത്തുക.
2) Samples U = 12, V = 12
പ്രകാശ സ്രോതസ്സിന്റെ വലുപ്പം 3cm
പ്രകാശ സ്രോതസ്സിന്റെ വലുപ്പം 10cm
പ്രകാശ സ്രോതസ്സിന്റെ വലുപ്പം 50cm
ഇനി പ്രകാശത്തെ നമുക്ക് ഗോളത്തിന്റെ മുകളിലേക്ക് നീക്കാം.
യധാര്ത്ഥമായ (Realistic) lighting
പ്രപഞ്ജത്തില് പ്രകാശം, വായൂ മണ്ഡലത്തിലും, അന്തരീക്ഷത്തിലെ പോടിപടലങ്ങളിലും, മറ്റു വസ്തുക്കളിലും തട്ടി തടഞ്ഞാണു പ്രകാശം പരത്തുന്നത്. 3D Studio Maxലും ഈ പ്രക്രിയ നമുക്ക് സൃഷ്ടിക്കാന് കഴിയും. അപ്പോള് ചിത്രങ്ങള്ക്ക് കൂടുതല് സ്വാഭാവികത തോന്നിപ്പിക്കും. കമ്പ്യൂട്ടര് ഇതു വരച്ചെടുക്കാന് സമയവും കൂടുതല് എടുക്കും. നേരത്തെ ചെയ്ത അഭ്യാസത്തേക്കാള് നാലു മടങ്ങ് സമയം കൂടുതല് ഇടുത്തെന്നും വരാം.
1) ഗോളത്തിനു മുകളില് ഇപ്പോഴുള്ള പ്രകാശത്തെ അഴിച്ചുകളഞ്ഞതിനു ശേഷം അവിടെ Skylight സ്ഥാപിക്കു.
2) Rendering > Common Tab > Assign Renderer > Production ഇതില് Default Scanline Renderer തിരഞ്ഞെടുക്കുക.
3)Rendering > Advance Lighting > Radiosity തിരഞ്ഞെടുക്കുക.
4) ഗോളത്തിനു ചുറ്റും ഒരു മതില് കെട്ട് സൃഷ്ടിക്കു.
Create > AE Objects > Wall തിരഞ്ഞെടുതതിനു ശേഷം പ്രതലത്തിനുചുറ്റും
ചുവരുകള് ഉണ്ടാക്കുക. പ്രകാശം ചുവരില്‍ തട്ടിയശേഷം ഗോളത്തില് പതിക്കാനാണു ഇതു നിര്മ്മിക്കുന്നത്.
ഇനി render ചെയ്യാം. പഴയ computer ഉള്ളവര് ഒരു ചായ കുടിച്ചിട്ട് വരുന്നതായിരിക്കും നല്ലത്. ദേവന് എന്തായാലും ഇനി നാളെ ഇതേ സമയത്ത് വന്ന് screen നോക്കിയാല് മതി. പോകുമ്പെള് ആ AC ഇട്ടേച്ച് പോണേ, CPU ചൂടാകും.
മുകളില് കണ്ട Radiosity എന്ന function പാവം കമ്പ്യൂട്ടറിനെകൊണ്ടു് വളരേ അധികം കണക്കുകൂട്ടലുകള് ചെയ്യിപ്പിക്കുന്നുണ്ട്. എങ്കിലും വിട്ടുകൊടുക്കരുത് !!! (ഇപ്പോള് ഒരു പന്തല്ലേയുള്ളു, പന്തുകളുടെ എണ്ണം കൂടുമ്പെളുള്ള സ്ഥിതി ഒന്നാലോചിച്ചു നോക്ക്. പള്ളിയാണ തള്ളിപ്പോവേയൊള്ള് കെട്ട. !!! )
ഇനി അതേ ചിത്രം വലിയ തെറ്റില്ലാതെ തന്നെ നമുക്ക് ചില "പറ്റിക്കല്" പരിപാടി വെച്ച് എളുപ്പത്തില് render ചെയ്യാനും സാധിക്കും.
അടുത്ത് പാഠത്തില് "പറ്റിക്കല് lighting"
താടിയെല്ലാം വടിച്ച് കളഞ്ഞ് ഇത്തിരി ചെറപ്പമാവാം എന്നു വിചരിച്ച് പുള്ളാള് തമ്മയിക്കൂലാ എന്ന് വെച്ചാലെന്തരു് ചെയ്യും? ഇനി മാഷിന്റെ വേഷമെങ്കി മാഷിന്റെ വേഷം.
ReplyDeleteഇനി നിങ്ങള്‍ എത്രപേര്‍ 3D Studio ഇപോള്‍ download ചെയ്ത് ഉപയോഗിക്കുന്നുണ്ട്.
ReplyDeleteഞാനുണ്ട്
Deleteഇതോടൊപ്പം പോഡ്കാസ്റ്റുകൂടിയുണ്ടായിരുന്നെങ്കില്‍ നന്നായിരുന്നു. കേട്ടുകൊണ്ട് ചെയ്യാനാണ് എളുപ്പം.(താങ്കളുടെ പരിശ്രമശീലം അത്ഭുതാവഹം തന്നെ.ഇതിനൊക്കെ എപ്പോള്‍ സമയം കണ്ടു പിടിക്കുന്നു ? എന്തായാലും ക്ലാസ്സ് വളരെ നന്നാകുന്നുണ്ട്.)
ReplyDeleteThis comment has been removed by the author.
ReplyDeleteനേരിട്ട് അഞ്ചാം ക്ളാസ്സിലോട്ട് പ്രമോഷന്‍ തരുമോ എന്തോ..നാട്ടിലോട്ടുള്ള യാത്രയില്‍ മിസ്സ് ആയ ബാക്കി നാലു ക്ളാസ്സും ദാ, ഇന്നാണു കണ്ടത്..അത്യാവശ്യം 3D മാക്സ് ഉപയോഗിക്കുന്നെങ്കിലും ( ആര്‍ക്കിടെക്ചറല്‍ റെന്‍ഡറിങ്ങിനു മാത്രം) തനിയെ പഠിച്ചത് മൂലമുള്ള സംശയങ്ങള്‍ ഒരുപാടുണ്ട്..അതൊക്കെ ദുരീകരിക്കാന്‍ ഒരു വേദിയൊരുക്കിയതിനു ആശംസകള്‍. ചോദ്യങ്ങളും സംശയങ്ങളും ക്ളാസ്സു കഴിയുന്നമുറയ്ക്ക് ചോദിക്കാല്ലോ, അല്ലേ.. ?വിശദമായി കമണ്റ്റ് പിന്നീട്. ആശംസകളോടെ..
ReplyDeleteumbra: നിഴല്‍, ഛായ
ReplyDeletepenumbra:ഉപഛായ, മിശ്രഛായ
പാഠങ്ങളൊക്കെ നന്നായിട്ടുണ്ട്. ഉദാഹരണങ്ങള് വീഡിയോയില് കാണിക്കാമോ.
ReplyDelete