Wednesday, May 02, 2007

3D - പാഠം രണ്ടേ

എല്ലാ 3D ചിത്ര നിര്‍മ്മാണ ഉപകരണങ്ങളു ചില അഠിസ്ഥാന കാര്യങ്ങള്‍ പാലിച്ചേ മതിയാവു.

1) വസ്തു
2) പ്രകാശം
3) കാമറ

Potography യും 3D imagingഉം തമ്മില്‍ അടിസ്ഥാന കാര്യങ്ങളില്‍ ഒരുപോലെ തന്നെയാണു്. ഈ

മൂനു ഘടകങ്ങള്‍ എടുത്തെവെച്ച് പണിയുമ്പെഴാണു 3D ചിത്രങ്ങളുണ്ടാവുന്നത്. 3D എന്ന മായ പ്രപഞ്ജത്തില്‍ നമ്മളാണു പടച്ചതമ്പുരാന്‍. നമ്മള്‍ സൃഷ്ടിക്കുന്ന നിയമങ്ങള്‍ അനുസരിച്ചാണു രൂപങ്ങളും, ചിത്രങ്ങളും ഉണ്ടാവുന്നത്. അപ്പോള്‍ യാതൊരു പ്രശ്നവും ആര്‍ക്കും ഇല്ല. സാധാരണ ordinary.
("Maya"യുടെ കാര്യം പറഞ്ഞപ്പോഴാണു വേറെ ഒരു കാര്യം ഓര്‍മ്മ വന്നതു. ആ പേരില്‍ ഒരു ലോകപ്രശസ്തമായ 3D ഉപകരണവും ഉണ്ടായിരുന്നു. 3DS Maxന്റെ ഉടമസ്തരായ Autodesk അതിനെ അങ്ങ് വിഴുങ്ങി (വാങ്ങി). Maya വെച്ച് അവര്‍ എന്ത് ചെയ്യും എന്നിനി കണ്ടറിയണം.)

ദൈവങ്ങള്‍ക്കു് ഉള്ളതിനേക്കാള്‍ അല്പം കൂടിയ കഴിവുകളാണു 3D പ്രപഞ്ജത്തില്‍ നമുക്കുള്ളത്. ഉദാഹരണത്തിനു്. 3D യില്‍ നമുക്ക് Gravity, Collision, ‌Velocity, Energy. മുതലായ എല്ലാം നിയന്ത്രിക്കുകയും, ഇല്ലാതാക്കുകയു, കുഴച്ച് മറിക്കുകയും ചെയ്യാം. എങ്ങനയൊണ്ട്?

സങ്കല്‍പ്പിക്കാന്‍ കഴിയാമെങ്കില്‍ അത് നിര്‍മ്മിക്കാനും കഴിയും. അടിസ്ഥാനം ഇല്ലാത്ത അമ്പരചുമ്പികളും, യന്ത്രങ്ങളില്ലാത്ത വിമാനങ്ങളും, എല്ലാം സൃഷ്ടിക്കാം. Shehrazade പറഞ്ഞ കഥകളിലെ എല്ലാ ജന്തുക്കളേയും, Kafka എഴുതിയ Metomorphosisലെ പുഴുവിനേയും, Tolkien സങ്കല്പിച്ച Balrogനേയും, പുരാണങ്ങളിലെ ദേവന്മാരെയും നമുക്ക് സൃഷ്ടിക്കാം. പക്ഷെ നമ്മള്‍ (ഭാരതീയര്‍) ഇതൊന്നും വിശ്വസ്നീയമായി സൃഷ്ടിക്കുന്നില്ല എന്നുള്ളത് വേറെ കാര്യം.

3D സിനിമയില്‍ ഒരു ഭാഗമായി വരുമ്പെള്‍ അതിനെ CGI, എന്നാണു പറയുന്നത്. അതു് വിജയിക്കുന്നത് ചിത്രങ്ങള്‍ ജനം വിശ്വസിക്കുമ്പെഴാണു്. 3D കാണിക്കാന്‍ വേണ്ടി 3D കാണിക്കരുത്. ഭംഗിയുള്ള ദൃശ്യങ്ങള്‍ ചിത്രീകരിക്കാനാണു ഇതു് ഉപയെഗിക്കേണ്ടത്. പിന്നെ TV ചാനലുകള്‍ സ്ഥിരമായി എയ്യുന്നപോലെ, അണുങ്ങളുണ്ടാക്കിയ 3DS Maxന്റെ Tutorial ഫയലുകള്‍ എടുത്ത് നമ്മളേ കാണിക്കുന്നത് വെറും കഴിവുകേടു് മാത്രമാണു്.

അപ്പോള്‍ പറഞ്ഞു വന്നത്: എന്തരു് വേണമെങ്കിലും ഇതില്‍ ഇട്ടുണ്ടാക്കാം എന്നാണു്.


Mesh
3D ചിത്രങ്ങള്‍ ജനിക്കുന്നത് Mesh ആയിട്ടാണു്. മെഷ് എന്നാല്‍ സാദാരണ കെട്ടിടങ്ങളുണ്ടാക്കുമ്പെള്‍ concrete ഒഴിക്കുന്നതിനു മുമ്പ് കമ്പി കൊണ്ടുണ്ടാക്കുന്ന ഒരു രൂപമാണു, അതിന്റെ ചുറ്റും shutter അടിച്ചിട്ടാണു concrete ഒഴിക്കുന്നത്. ഇതുപോലെ തന്നെ 3D യിലും ആദ്യം wireframe mesh ഉണ്ടാക്കണം. ഇതിനു പല രീതികളുണ്ട്. ഏറ്റവും അടിസ്ഥാന രൂപകങ്ങളായ ഗോളം (sphere), പെട്ടി (cube,Box), Cone (ഗോപുരം ?), Tetrahydron (ചതുര്‍മുഖാകൃതി, hmmmm !!! എങ്ങനയോണ്ട് ? വിടൂല്ല). ഏറ്റവും അടിസ്ഥാന 3D വസ്തുവാണു ചതുര്‍മുഖം. ഇവനു നാലു മുഖങ്ങളും നാലു കോണുകളും ആറു വശങ്ങളുമുണ്ട്.

ഇതെല്ലാം ഒട്ടിക്കുകയും, തമ്മില്‍ ചേര്‍ക്കുകയും, ചപ്പിക്കുകയും, വലിച്ച് നീട്ടി ഉരുട്ടി പെരട്ടി..... എന്തുവേണോങ്കിലും
ചെയ്യാം.

ഒരു 3D വസ്തുവിനേ വീണ്ടും ചില ഘടകങ്ങളാക്കി ചുരുക്കാം. Sides (വശങ്ങള്‍), Faces (മുഖങ്ങള്‍) Vertices (കോണുകള്‍). എല്ലാ വസ്തുക്കളും ഈ മൂനു അഠിസ്താന ഘടകങ്ങള്‍ കൊണ്ടാണു നിര്‍മ്മിക്കപെടുന്നത്.

രണ്ടു കോണുകള്‍ ബന്ദിപ്പിക്കുബോള്‍ ഒരു വശം ഉണ്ടാവുന്നു. മൂനുവശങ്ങള്‍ ബന്ദിപ്പിക്കുമ്പോള്‍ ഒരു തൃകോണ മുഖമുണ്ടാവുന്നു. നാലു തൃകോണ മുഖങ്ങള്‍ ബന്ദിപ്പിക്കുമ്പോള്‍ ഒരു (മറ്റെ ലവന്‍ !! ) ചതുര്‍മുഖന്‍ ഉണ്ടാവുന്നു.

നിര്‍മ്മിക്കുന്ന എല്ലാ വസ്തുക്കളും അടഞ്ഞ വസ്തുക്കളായിരിക്കണം. ഒരു ഭാഗവും മുഖമില്ലാതെ തുറന്നു കിടക്കാന്‍ പാടില്ല. ഏതൊരു വസ്തുവിനും നിയമനുസൃതമായി 3D പ്രപഞ്ജത്തില്‍ നിലകൊള്ളണമെങ്കില്‍ ഈ നിയമങ്ങള്‍ പാലിച്ചിരിക്കണം.

ഇതെല്ലാം തൊലികളും നിറങ്ങളും കൊണ്ടു പൊതിഞ്ഞ ശേഷമാണു മറ്റെ dinosaucerഉം catപോത്തും ഉണ്ടാവുന്നത്. ഇതിന്റെയെല്ലം പുറത്ത് പിന്നെയാണു പൂടയും, തൂവലും, മുടിയും എല്ലാം വെക്കുന്നത്.3DS Max Command Panel നിര്‍ദ്ദേശ പലക
ഇതാണു ഇതിന്റെ എല്ലാ കാര്യ പരിപാടികളും നിര്‍ണയിക്കുന്ന സ്ഥാനം.
ഇതില്‍ ആറു് പ്രധാന Tabകളുണ്ട്.
സൃഷ്ടി (Create),
തിട്ടപെടുത്തല് (Modify)‍,
വസ്തുകളുടെ ക്രമ പട്ടിക (Hierarchy),
ദൃശ്യം (Display),
ഉപകരണ ശേഖരം (Utilities).
സൃഷ്ടി (Create)

3DS maxല്‍ ഈ വസ്തുക്കളെ നിര്‍ദ്ദേശ പലകയിലുള്ള (command panelല്‍ ഉള്ള), Standard Primitives (ഒരുവിധം കൊള്ളാവുന്ന കുടുമ്പത്തില്‍ പിറന്ന കാടുജാതിക്കാര്‍ അല്ല !! മറിച്ച് അടിസ്ഥാനമായ പ്രാകൃത രൂപങ്ങള്‍ എന്ന് മനസിലാക്കണം) ഇതില്‍ പിന്നെ മൂത്ത ഐറ്റംസ് ഒരുപാടുണ്ട്. അതെല്ലാം ഞെക്കി താഴ്തുന്ന പട്ടികയില്‍ കാണാം (ങേ ! ഒഹ് Drop Down Menu !!!), ഗോളം, ഗോപുരം, പെട്ടി, ചയ കേത്തല്‍, (തന്ന ഉള്ളത് തന്ന) എല്ലാമുണ്ട്. എന്തിനാണു ചായ കേത്തല്‍ ഉള്ളത്? അതു computer engineering ചരിത്രത്തിന്റെ ഒരു ഭാഗമാണു. അതിന്റെ ഓര്‍മ്മക്കായി അതിവിടയും ഇരിക്കട്ടെ എന്നു കരുതി കാണും Autodeskലേ അണ്ണന്മാര്‍. അതിനെ കുറിച്ച് ഇവിടെ വായിക്കം (http://www.sjbaker.org/teapot/) ഇപ്പോഴല്ലടെ !! പിന്നെ.
Bézier curve വരകള്‍, അഥവ Splines.
മലയാളത്തില്‍ പറഞ്ഞാല്‍...... വരകള്‍.
വൃത്തം, ചതുരം, ദീര്‍ഘ ചതുരം, ദീര്‍ഘ വൃത്തം, അക്ഷരങ്ങള്‍ (unicode malayalam ഒക്കുല്ല :( ), നക്ഷത്രം, തുടങ്ങി

എല്ലാ അടിസ്ഥാന 2D രൂപങ്ങളുമുണ്ട്.


വെട്ടം:
പ്രകാശം പല വിധത്തിലുമുണ്ട്. നിഴലുള്ളതും നിഴലില്ലാത്തതും, വസ്തുവിനെ തുളച്ചു അങ്ങേപുറത്ത് വരുന്നതുമായ
പ്രകാശവുമുണ്ട്. വല്യ സര്‍ക്കസ് ഒന്നും കാണിക്കാന്‍ പറ്റാത്ത് ആഗോളാന്തര പ്രകാശവുമുണ്ട് (Ambient Light).
പിന്നെയുമുണ്ടു ഒരുപാട് lightഉകള്‍. ചിലതൊക്കെ 3DS Maxല്‍ നമുക്ക് വാങ്ങി തിരുകി-കയറ്റല്‍ (plug-in)

സാമഗ്രികള്‍ ആണു. ഇതിനൊക്കെ നല്ല വിലയുമാണു്. അപ്പോള്‍ പിന്നെ ആ കാര്യത്തിലേക്ക് നമുക്ക് കടക്കണ്ട. ഇതാണു നിര്‍ദ്ദേശ പലകയിലുള്ള പ്രകാശങ്ങള്‍.

തുടരണോ?

27 comments:

 1. രണ്ടേ കൂുുുുുുുുയി

  ReplyDelete
 2. യ്യോ.. എന്തൊരു ചോദ്യം മാഷേ..തല്ലിക്കൊന്നാലും ഗാഫിക്സ് പഠിക്കൂല്ല എന്നും പറഞ്ഞ് വീട്ടിലിരുന്ന നമ്മളെ വിളിച്ചോണ്ട് വന്ന് ദക്ഷമിണേം വാങ്ങിച്ചിട്ട് തുടരണോന്നോ..

  തമാശല്ല.. the way you explain it ...make things really look simple and above all attainable. but I need time to grasp elementary things and begin to do things inorder to be able to ask substantial doubts. ബാക്കിയുള്ളവരും ഏതാണ്ട് ആ ലൈനിലായിരിക്കും എന്നാണെന്റെ വിചാരം

  ReplyDelete
 3. തുടരണം, തുടരണം. ഇത്ര രസിച്ച്, മനസ്സിലാക്കി വായിച്ച ഒരു പാഠം ഈ അടുത്തകാലത്തെങ്ങുമില്ല.

  കമാന്റ് പാനലിലെ ആറ് ടാബുകളില്‍ രണ്ടെണ്ണം സൃഷ്ടി തന്നെയാണ് എഴുതിയിരിക്കുന്നത് (സൃഷ്ടിയില്‍ തുടങ്ങി സൃഷ്ടിയില്‍ അവസാനിച്ചു).

  ഇതിന്റെ ട്രയല്‍ വെര്‍‌ഷന്‍ ഡൌണ്‍‌ലോഡ് ചെയ്താല്‍ മുപ്പത് ദിവസം കൊണ്ട് എന്തെങ്കിലുമൊക്കെ പഠിക്കാന്‍ പറ്റുമായിരിക്കുമല്ലേ, നിഷാദിന്റെ പാഠങ്ങളില്‍ കൂടെ?

  ReplyDelete
 4. കൈപ്പള്ളിക്കിനി ഭ്രാന്ത് പിടിക്കുന്നത് എപ്പോഴാണെന്നറിയില്ല. ഇത്തിരി മുന്‍പ് തന്റെ ബ്ലോഗ് വായിച്ചവരെല്ലാം തെണ്ടീകളായിരിന്നു എന്നാണ് അദ്ദേഹത്തിന്റെ മതം. ഇനി ഭ്രാന്ത് പിടിക്കുമ്പോള്‍ എന്താണാവോ വിളിച്ചു പറയുക. തെറി കേള്‍ക്കണ്ടാ എന്നാഗ്രഹമുള്ളോര്‍ ഈ ലൊക്കാ‍ലിറ്റിയില്‍ നിന്നുമകന്നു നില്‍ക്കുക.

  ReplyDelete
 5. ഷിഹാബ് എന്ന അഞ്ചല്‍കാര:
  എനിക്ക് ഭ്രാന്തുണ്ടെന്ന് ഞാന്‍ തന്നെ പലപ്പോഴും പറഞ്ഞിട്ടുള്ളതാണു്. അതില്‍ നിങ്ങള്‍ ആശ്ചര്യപെടരുത്.

  ലോകത്തില്‍ ഒരുപാടു പ്രഗല്ഭന്മാര്‍ (ഞാനൊന്നും അവരുടെ ബാത്രൂമിന്റെ ഏഴയലത്ത് പോലും എത്തില്ല !!) ഭ്രാന്ദന്മാരായിരുന്നു.
  The difference between insanity and ingineuity is sucess my friend. അത് മനസിലാവണമെങ്കില്‍ ഭ്രാന്തന്മാരുടെ ചിന്ത അറിയണം.

  ചിത്രകാരനായിരുന്ന Vincent van Goghഉം, എഴുത്തുകാരനായിരുന്ന വൈക്കം മോ. ബഷീറിനും, ഗണിത ശാസ്ത്രജ്ഞനായിരുന്ന ജോണ്‍ നാഷിനും എല്ലാം ഒരിക്കലെങ്കിലും ഭ്രാന്തുണ്ടായിരുന്നു.

  ഇതേകുറിച്ചുള്ള ഒരു ലേഖനത്തിന്റെ ഒരു കഷണം.
  "Another theory is that experiencing cycles of depression and mania facilitates the development of artistic insight by allowing sufferers to experience extreme emotional lows and highs. This is illustrated by a quote from Professor Jamison, who wrote: “I honestly believe that as a result of [my illness] I have felt more things, more deeply; had more experiences, more intensely; loved more, and have been more loved; laughed more often for having cried more often; appreciated more the springs, for all the winters... Depressed, I have crawled on my hands and knees in order to get across a room and have done it for month after month. But normal or manic I have run faster, thought faster, and loved faster than most I know."

  ഭ്രാന്തില്ലാത്തവര്‍ എല്ലാം സാധാരണക്കാരാണു. അതുണ്ടെങ്കില്‍ ഭാഗ്യവാന്‍. അപ്പോള്‍ എനിക്കും ആ ഭ്രാന്തു ഇടക്കിടേ ഉണ്ടാവട്ടെ എന്ന് ഞാന്‍ അഗ്രഹിക്കുനു.

  ഈ സൌഭാഗ്യം എപ്പോഴും എന്നോടൊപ്പം ഉണ്ടാവും. സംശയം വേണ്ട.

  അഭിപ്രായത്തിനു് നന്ദി.

  ReplyDelete
 6. വക്കാരി സാന്‍
  തെറ്റു തിരുത്തി, നന്ദി

  ReplyDelete
 7. കൈപ്പള്ളീ...:)

  മനു പറഞ്ഞതു തന്നെയാണ് എനിക്കും പറയാനുള്ളത്.
  സാറന്മാര് സ്ഥലം മാറിപ്പോയ സര്‍ക്കാര്‍ പള്ളിക്കൂടത്തിലെ പിള്ളാരുടെ ഗതിയിലാക്കരുതേ:)

  കൈപ്പള്ളി പറഞ്ഞു തരുന്ന രീതി വളരെ നല്ലതാണ് .ഒന്നു ശ്രമിച്ചു നോക്കട്ടെ വല്ലതും നടക്കോന്ന്‌

  ReplyDelete
 8. പോസ്റ്റുകള്‍ കിടിലോല്‍ക്കിടിലം!
  കൈപ്പള്ളിച്ചേട്ടാ..ഈ ഹൈടെകിനെ കുറിച്ച് ഒരു കുന്തവും അറിയാത്ത എനിക്കു പോലും ഇപ്പൊള്‍ താല്പര്യം വന്നു തുടങ്ങി!;)

  ReplyDelete
 9. തുടരണം .

  “പക്ഷെ നമ്മള്‍ (ഭാരതീയര്‍) ഇതൊന്നും വിശ്വസ്നീയമായി സൃഷ്ടിക്കുന്നില്ല എന്നുള്ളത് വേറെ കാര്യം“

  അത്രയ്ക്കങ്ങ് വിശ്വസനീയമായി സൃഷ്ടിച്ചാല്‍ കാണുന്നവര്‍ അത് വിശ്വസിക്കില്ല എന്നു കരുതീട്ടാവും :)

  ReplyDelete
 10. പ്രിയ കൈപ്പള്ളി,

  ഇതുപോലെയുള്ള നല്ല നല്ല ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കൂ. വായിക്കാം. പ്രയോഗിക്കാം. മനുഷ്യോപകാരപ്രദമായ ലേഖനമാണിത്. തുടരൂ ധൈര്യമായി.

  ആ കൈപ്പള്ളിയന്‍ പ്രതിഭ വിളങ്ങട്ടേ.

  സസ്നേഹം
  ആവനാഴി.

  ReplyDelete
 11. സാറന്മാര് സ്ഥലം മാറിപ്പോയ സര്‍ക്കാര്‍ പള്ളിക്കൂടത്തിലെ പിള്ളാരുടെ ഗതിയിലാക്കരുതേ:)
  കൈപ്പള്ളി പറഞ്ഞു തരുന്ന രീതി വളരെ നല്ലതാണ്
  തല്ലിക്കൊന്നാലും ഗാഫിക്സ് പഠിക്കൂല്ല എന്നും പറഞ്ഞ് വീട്ടിലിരുന്ന നമ്മളെ വിളിച്ചോണ്ട് വന്ന് ദക്ഷമിണേം വാങ്ങിച്ചിട്ട് തുടരണോന്നോ..
  തുടരണം, തുടരണം.

  ReplyDelete
 12. കൈപ്പള്ളി, കുറേ കാലമായുള്ള ആഗ്രഹമായിരുന്നു, ഇത് പഠിക്കണമെന്നുള്ളത്. ഞാനും പഠിക്കാന്‍ തുടങ്ങിയിരിക്കുന്നു, തീര്‍ച്ചയായും തുടരണം.

  ഇത്രയും വിശദമായി എഴുതുന്നതിന് നന്ദി.

  ReplyDelete
 13. തുടരൂ‍ൂ കൈപ്പള്ളീമാഷെ,
  വളരെ നന്നായിട്ടുണ്ട്. ആ താഴേക്കുള്ള മെനു ഇതിനൊക്കെ ബ്രാക്കറ്റില്‍ ഡ്രോപ് ഡൌണ്‍ മെനു എന്നൊക്കെ കൊടുക്കുന്നത് നന്നായി. അല്ലെങ്കില്‍ അതെന്തുവാന്ന് നോക്കി ഞാന്‍ ഇരുന്നേനെ.

  ReplyDelete
 14. ‘സാങ്കേതികം‘ എന്ന് എവിടെ കണ്ടാലും ഓടുന്ന ആളാ ഞാന്‍. നാളെ, വെള്ളിയാഴ്ച്ചയല്ലേ, ഇരുന്നൊന്ന് വായിച്ച് നോക്കട്ടേ.

  ദാങ്‌ക്‍സ്, കൈപ്പള്ളീ!

  ReplyDelete
 15. വായിച്ചു. പഠിക്കലും മനസ്സിലാക്കലും പിന്നെ ആയ്ക്കോളാം. നന്ദി.

  ReplyDelete
 16. നിര്‍ത്തിയാ അമ്മച്ചിയാണെ എന്റെ സ്വഭാവം മാറുമേ....

  ഗുരോ, ഇത് ഇങ്ങനെ ഇത്ര രസകരവും (അതേ സമയം തന്നെ ആധികാരികവുമായി) പഠിപ്പിക്കാന്‍ നിങ്ങളെ കൊണ്ട് മാത്രമേ ആകൂ...

  എനിക്ക് പഠിക്കണം......

  ReplyDelete
 17. കൈപ്പള്ളി, ഇത് തുടരണം , വളരെ നന്നായിട്ടുണ്ട്..
  ഇതിന്റെ ഒക്കെ ടെക്നിക് നമുക്കൂടെ ഒക്കെ അറിഞ്ഞിരിക്കാമല്ലോ..ദാങ്ക്സ്!

  ReplyDelete
 18. ആദ്യത്തെ ഭാഗം വായിച്ച്‌ ചിരിച്ച്‌ കൊടലു മറിഞ്ഞാ ഇങ്ങോട്ടു വന്നത്‌...

  നല്ല പഠിപ്പീര് തന്നെ മാഷേ...

  തുടരൂ‍.... (ചക്കാത്തിനായതു കൊണ്ട് തുടരാന്‍ പറയാന്‍ എന്നാ എളുപ്പമാ.)

  ReplyDelete
 19. ഒരു റിവിഷനു വന്നതാണു ഗുരോ...

  ‘ഒട്ടിക്കുകയും, തമ്മില്‍ ചേര്‍ക്കുകയും, ചപ്പിക്കുകയും, വലിച്ച് നീട്ടി ഉരുട്ടി പെരട്ടി.....‘

  ഇതിലെ ചപ്പിക്കുക ഉരുട്ടുക പെരട്ടുക മുതലായ കര്‍മങ്ങള്‍ മെനു ആയി വന്നാല്‍ എങ്ങനെയിരിക്കുമെന്നോര്‍ത്തിട്ട് എന്റെ ഇന്നത്തെ പഠിത്തം മൊടങ്ങിയ ലക്ഷണമാ..

  ഇതു pdf എങ്ങാനും എടുത്തോണ്ട്പോയി മുറീലിരുന്നു പഠിച്ചില്ലെങ്കില്‍ എന്റെ മാനോം പോവും..

  ReplyDelete
 20. ഹാ ഹാ

  കൈപ്പള്ളീസ് കോളേജില്‍ ഞാനും ചേര്‍ന്നു. മാഷിന്റെ സ്റ്റൈല്‍ അപാരം :-) ഇതൊരു പോഡ്കാസ്റ്റായിക്കൂടി കേള്‍ക്കാന്‍ പറ്റിയിരുന്നെങ്കില്‍ !

  :)

  ReplyDelete
 21. കൈപ്പള്ളിക്കോലോത്തെ കുഞ്ഞിക്കണ്ണന്‍ അവന്‍ കരളുറപ്പുള്ള പടക്കുറുപ്പ്.

  ഗുരുവേ.....ദാ ശിഷ്യന്‍ ബ്ലാക്ക് ലാബലും ദക്ഷിണ വച്ച് ക്ലാസില്‍ കയറി ഗ്ലാസ്സുമായിരിക്കുന്നു......

  അലഭ്യലഭ്യശ്രീയുള്ള ഗുരുവാ....

  കാത്തു രക്ഷിക്കണം കന്നിമായേ, കന്നിമൂല ഗണപതിയേ, കാത്തുരക്ഷിക്കേണം, കനിവു കാട്ടണം, കന്നിമൂല ഗണപതിയേ

  ReplyDelete
 22. ബഹു: കൈപ്പള്ളി
  കൈപ്പള്ളിയുടെ രസകരമായ ഈ ക്ലാസ് കണ്ട് അന്തം വിട്ടിരിക്കുകയാണ് ബൂലോകം മുഴുവന്‍, പത്താം ക്ലാസില്‍ കെമിസ്റ്റ്രി എടുത്തിരുന്ന ഒരു മജീദ് മാഷിനെ ഓര്‍ക്കുന്നു ഉപ്പുമാങ്ങ ഇടാന്‍ പോലും പറ്റാത്ത ഞങ്ങളുടെ മണ്ടയ്ക്കുള്ളില്‍ തന്മാത്രകളും ആ ജാതി കെമിസ്റ്റ്രിയിലെ രാസനാമങ്ങളും മനസ്സില്‍ തങ്ങി നില്‍ക്കും വിധം ക്ലാസെടുത്തിരുന്നത് കൈപ്പള്ളിയുടെ ഈ സ്റ്റൈല്‍ കണുമ്പോള്‍ .. നമിക്കുന്നു മാഷെ 3ഡി പഠിയ്ക്കാനുള്ള സാഹചര്യം ഇപ്പോള്‍ ഇല്ലെങ്കിലും കുറച്ചു കഴിഞ്ഞാല്ലെങ്കിലും ഞാന്‍ തീര്‍ച്ചയായും പഠിക്കും എന്ന ദൃഢനിശ്ചയം ഈ ക്ലാസില്ലൂടെ എന്‍റെ മനസ്സില്‍ ഉറപ്പിച്ച് കഴിഞ്ഞു ഇപ്പോള്‍ ഇത് പഠിയ്ക്കുന്നവര്‍ക്കും പഠിയ്ക്കാന്‍ താല്‍‍പര്യമുള്ളവര്‍ക്കും ഒത്തിരി ഒത്തിരി ഉപകാരപ്രദമായിരിക്കും താങ്കളുടെ ഈ ക്ലാസും അതിനേക്കാളുപരി പഠന രീതിയും സര്‍വ്വ ഭാവുകങ്ങളും , കലേഷ് പറഞ്ഞത് പോലെ ദേ ഇതങ്ങാനും നിര്‍ത്തിയാല്‍ ... :)

  ReplyDelete
 23. പ്രിയ കൈപ്പള്ളി, നല്ല സംരംഭം. മുടങ്ങാതെ വായിക്കുന്നുണ്ട്. ഒരു സംശയം. ഈ 3ഡി മാക്സ് ഉപയോഗിക്കുന്ന സങ്കേതങ്ങള്‍ ഏതൊക്കെയാണെന്ന് ഒന്ന് വിശദീകരിക്കാമോ ?

  ReplyDelete
 24. കുട്ടന്മേനൊന്‍::KM
  3D Studio Max എന്ന ഉല്പന്നം ഉപയോഗിക്കുന്നത് പ്രധാനമായും, gaming, TV, വാസ്തുശില്പം (Architectural engineering), Visualization, തുടങ്ങി ഉടേറെ മേഖലകളുണ്ട്.

  ഇതിന്റെ പഠനം പല വിഭഗങ്ങളായി കാണണം.

  1) Modeling (വാസ്തു നിര്‍മ്മാണം)
  2) Animation (ജീവസഞ്ചരണം)
  3) Character Animation (കഥാപാത്ര അംഗവിക്ഷേപം)


  ഇതെല്ലാം പഠിക്കണമെന്നും ഇല്ല. ഇതില്‍ ഏതെങ്കിലും ഒരു വിഷയം കേന്ത്രികരിച്ചാല്‍ തന്നെ പൂര്‍ണമാകും എന്നാണു എന്റെ വിശ്വാസം.

  പ്രോത്സാഹനം നല്ഗിയ കൂട്ടുകാര്‍ക്കെല്ലാം നന്ദി.

  ReplyDelete
 25. mashe.. please continue..am verymuch interested in this.

  ReplyDelete
 26. കൈപ്പള്ളീസ്,
  ആ പുറകിലെ ബെഞ്ചില്‍ ഒരു മൂലയ്ക്കായി ഡിങ്കനും കൂടട്ടെ ഈ ഇസ്ക്കൂളില്‍. ഡെയ് കുറുമാന്‍സ് ഒന്നു നീങ്ങിയിരുന്നേ.

  ത്രീഡിയെ കുറിച്ച് വിശദമായി ചിത്രങ്ങള്‍ സഹിതം ഇട്ട് ഇത്ര ബുദ്ധിമുട്ടി ഞങ്ങളെ ഒക്കെ പഠിപ്പിക്കുന്ന താങ്കളുടെ നല്ല മനസ്സിന് ഹൃദയം പിളര്‍ന്ന നന്ദി.

  ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..