ഏകദേശം നൂറു് കിളികളുടെ വിശദമായ പഠനം ഇതുവരെ നടത്തിയിട്ടുണ്ട്. ഇതിന്റെയെല്ലാം ചിത്രങ്ങളും ഞാന്‍ ഇട്ടിട്ടുണ്ട്. അറിയാവുന്ന ചെറിയ കാര്യങ്ങള്‍ നാലാളിനു് ഗുണം ചെയുന്നെങ്കില്‍ അതല്ലെ നല്ലത് എന്നു കരുതി എന്റെ പക്ഷി ചിത്രങ്ങളെല്ലാം ഞാന്‍ wikipediaക്ക് സംഭാവന ചെയ്യുകയാണു്.
എന്നെ സഹായിക്കാം എന്നു വാഗ്ദാനം തന്നവര്‍ക്ക് ഇത ഒരു നല്ല അവസരം.
ഈ വിക്കിപീഡിയ വിക്കിപീഡിയാ എന്നു പറഞ്ഞാല്‍ വിക്കി വിക്കി മലയാളം എഴുതുന്ന എന്നെ പോലുള്ളവരെ ഉദ്ദേശിച്ചാണു് എന്ന് ഇപ്പോള്‍ മനസിലായി. പക്ഷികളെ കുറിച്ച് അറിയാവുന്ന ഒരുപാട് കാര്യങ്ങള്‍ എഴുതണം എന്നുണ്ട്. മലയാള പദങ്ങളാണു് തലവേദനയായി നില്ക്കുന്നത്.
ഉദാഹരണത്തിന്. "Breeding Plumage" എന്നതിനു് "ഇണചേരുന്ന കാലത്തില്‍ മാറിവരുന്ന തൂവല്‍"എന്ന് എഴുതിയാല്‍ ജനം എങ്ങനെ പ്രതികരിക്കും എന്നറിയില്ല.
ചില ജാതി പക്ഷികള്‍ക്ക് രണ്ടു നിറങ്ങള്‍ ഉണ്ടാകാറുണ്ട്. Dark phase ഉം Light Phase ഉം. ഇതിനും വാക്കുകള്‍ അറിയില്ല.
ഇതൊക്കെയാണു ഇപ്പോള്‍ അറിയാത്ത പദങ്ങള്‍. ശ്രദ്ദിക്കുക, പക്ഷിയുടെ appearanceഉമായി ബന്ധപ്പെട്ട പദങ്ങളാണിതു്.
Upper Mandible
Lower Mandible
Nape
Talon
Rump
Crown
Vent
Gland
Migratory
non-migratory
Distribution
Parental Care
Nocturnal
വിക്കി വിക്കി ഞാനും wikഉന്നു. ml.wikipediaയില്‍ ഇനി കൈപ്പള്ളിയുടെ അക്ഷരത്തെറ്റുകളുടെ മഹ സുണാമി ഉണ്ടാകാന്‍ പോകുന്നു. എല്ലാരും കരുതലോടെ ഇരിക്കുക.
ReplyDeleteമാഷെ അഭിനനന്ദനങ്ങള്‍.. ലേഖനപരമ്പര ഇടുന്ന മുറക്ക് ഇവിടെ അറിയിച്ചാല്‍ കഴിയുന്നത്രവേഗം വായിച്ചുനോക്കി എന്റെ ശ്രദ്ധയില്‍ വരുന്ന typos മാറ്റിയേക്കാം...
ReplyDeletenocturnal : ഈ വാക്കിന്റെ പരിഭാഷ
1. a nocturnal bird : ഒരു രാപ്പക്ഷി pl. രാപ്പക്ഷികള്‍
2. but in other cases such as of animals better to use the stand-alone adjective like രാത്രിഞ്ചരം (neut. sing) രാത്രിഞ്ചരങ്ങള്‍ (neut.pl) രാത്രിഞ്ചരര്‍ (collective plural). മറ്റു വാക്കുകളോ സംയുക്തങ്ങളോ കണ്ടേക്കാം
ഒന്നു രണ്ട് വാക്കുകള്‍ കൂടി ഞാന്‍ പറയാം... (മെച്ചപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ഉള്ളവര്‍ ദയവുചെയ്ത് തിരുത്തണെ)
ReplyDelete1. migratory എന്ന വാക്ക് പക്ഷികളുമായി ബന്ധപ്പെട്ട് ‘ദേശാടന’ എന്നാണ് പരിഭാഷിക്കുക. ഉദാ migratory bird ദേശാടനപ്പക്ഷി.
2. gland ഗ്രന്ഥി... translit. granthhi
ചില സമാന മലയാള പദങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:
ReplyDeleteUpper Mandible - മേല്‍ത്താടിയെല്ല്
Lower Mandible - കീഴ്ത്താടിയെല്ല്
Nape - പിന്‍കഴുത്ത്
Talon - നീണ്‍ട് കൂര്‍ത്ത നഖം
Distribution - വിന്യാസം, വിതരണം
Rump എന്നത് വാലിനോട് ചേര്‍ന്ന പിന്‍ഭാഗം എന്നും Vent എന്നത് ദ്വാരം എന്നും പരിഭാഷപ്പെടുത്താം, എങ്കിലും പക്ഷികളെപ്പറ്റിയാവുമ്പോള്‍ കൂടുതല്‍ യോജിക്കുന്ന സമാന പദം കണ്ടേക്കാം.
Crown എന്നതിന് കിരീടം എന്നാണര്‍ത്ഥമെങ്കിലും ‘തൊപ്പി’യാണ് കൂടുതല്‍ ചേരുക എന്ന് തോന്നുന്നു.
Dark phase എന്നത് ഇരുണ്ട നിറ ഘട്ടം എന്നും Light Phase എന്നത് ഇളം നിറ ഘട്ടം എന്നും ആകാം.
Gland - ഗ്രന്ഥി
ReplyDeleteMigratory - ദേശാടന
non-migratory - ദേശാടനേതര
Distribution - നിരത്തല്‍
Parental Care - മാതൃ/പിതൃ ലാളന
Nocturnal - നിശാചാരിയായ
Breeding Plumage - പ്രജനനകാലത്തെ തൂവല്‍നിര
The terms 'distribution' and ‘parental care’ need to be translated according to context.
ReplyDeleteFor 'nocturnal' Suralogam's word works better than mine, though in reference to the birds raapakshi may sound better than nizachaariyaaya pakshi .
ഇതാണു കൂട്ടരേ കൂട്ടായ്മ, കൂട്ടായ്മ എന്നു പറഞ്ഞാല്‍. “ഒത്തുപിടിച്ചാല്‍ കിളിയേം പിടിയ്ക്കാം” :) എന്നു കൈപ്പള്ളിച്ചൊല്ലാണോ? :)
ReplyDeleteനല്ലകാര്യം.
നല്ല സന്തോഷം.
പ്രിയ കൈപ്പള്ളീ,
ReplyDeleteUpper Mandible: മേല്‍ത്താടി, കിളികളെപ്പറ്റിയാകുമ്പോള്‍ മേല്‍ച്ചുണ്ട് എന്നു പ്രയോഗിക്കാമെന്നു തോന്നുന്നു.
Lower Mandible :കീഴ്ത്താടി, കിളികളെപ്പറ്റി പറയുമ്പോള്‍ കീഴ്ച്ചുണ്ട് എന്നു പറയാമെന്നു തോന്നുന്നു.
Nape:കഴുത്തിന്റെ പിന്‍ഭാഗം, പിന്‍കഴുത്ത്, പിടലി
Talon:പക്ഷിനഖരം
Rump : പൃഷ്ഠഭാഗം, പൃഷ്ഠം
Crown:ശീര്‍ഷം, മൌലി ( കിളികള്‍ക്കാവുമ്പോള്‍ തലപ്പൂവ് എന്നു പറയാമെന്നു തോന്നുന്നു.
നെറ്റിയില്‍ പൂവുള്ള സ്വര്‍ണ്ണച്ചിറകുള്ള പക്ഷീ, നീ പാടാത്തതെന്തേ ? കൈപ്പള്ളീ ഈ പാട്ട് പാടി ഒന്നു പോഡ്കാസ്റ്റ് ചെയ്യൂ, കേള്‍ക്കട്ടെ! :) )
Vent:ദ്വാരം, രന്ധ്രം, ഗുദം, ബഹിര്‍ഗ്ഗമനമാര്‍ഗ്ഗം
Gland: ഗ്രന്ഥി
Migratory: ദേശാടന Migratory birds: ദേശാടനപ്പക്ഷികള്‍
non-migratory: ഒരു സ്ഥലത്ത് /ദേശത്ത് സ്ഥിരതാമസമായ, സ്ഥിരദേശവാസിയായ . Non-migratory birds: സ്ഥിരദേശവാസിയായ പക്ഷികള്‍. വാസസ്ഥിരവിഹഗങ്ങള്‍ അല്ലെങ്കില്‍ സ്ഥിരവാസവിഹഗങ്ങള്‍ എന്നു പറയാമെന്നു തോന്നുന്നു. കൂടുതല്‍ അറിവുള്ളവര്‍ അഭിപ്രായം പറയട്ടെ.
Distribution: വിഭജനം,പകുക്കല്‍, വിതരണം, ഇനം തിരിക്കല്‍, തരംതിരിവ്, ഇനംതിരിവ്
Parental Care: പിതൃ/മാതൃനിര്‍വിശേഷമായ പരിരക്ഷ, തള്ളക്കിളി നല്‍കുന്ന പരിരക്ഷ
Nocturnal: രാത്രിഞ്ചരയായ . Nocturnal birds: രാപ്പക്ഷികള്‍
സസ്നേഹം
ആവനാഴി
Distribution: ഈ വാക്കു കൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത് ചില പക്ഷികള്‍ ചില പ്രത്യേക പ്രദേശത്തു മാത്രം കാണപ്പെടുന്നു എന്ന അര്‍ത്ഥത്തിലായിരിക്കും; അല്ലേ?
ReplyDeleteDistribution of birds :വിഹഗവിന്യാസം എന്നു പരിഭാഷപ്പെടുത്താം.
Breeding plumage: പക്ഷികളുടെ മിഥുനകാല തൂവല്‍ജാലം
ReplyDeleteകൈപ്പള്ളീ,
ReplyDeleteഇതാ വീണ്ടും പരിഭാഷകള്‍/പര്യായങ്ങള്‍
Upper Mandible: മേല്‍ക്കൊക്ക്.
Lower Mandible: കീഴ്ക്കൊക്ക്
(പ്രണയമസൃണരായ ക്രൌഞ്ചമിഥുനങ്ങള്‍ കൊക്കുരുമ്മിയിരുന്നു.)
Nocturnal birds: രാക്കിളികള്‍, നിശാവിഹഗങ്ങള്‍
Nocturnal flies: നിശാശലഭങ്ങള്‍
Dark phase: കടുംനിറ ഘട്ടം
Light Phase : ഇളംനിറ ഘട്ടം
Talons: കൂര്‍ത്ത നഖങ്ങള്‍
Parental Care: മാതൃ/പിതൃലാളനം ; പെണ്‍കിളീയുടെ/ആണ്‍കിളിയുടെ പരിലാളനം
സസ്നേഹം
ആവനാഴി
Manu, സുരലോഗം || suralogam, ജ്യോതിര്‍മയി, ആവനാഴി,
ReplyDeleteവളരെ വളരെ വളരെ നന്ദി.
:)
ഇനിയും ഇതുപോലെ സഹായങ്ങള്‍ പ്രതീക്ഷിക്കാം എന്ന് കരുതുന്നു.
നിങ്ങളെല്ലാം അറിയാവുന്ന വിഷയങ്ങള്‍ wikiയില്‍ എഴുതണം. നാളത്തെ പിള്ളേരാരും ഈ ബ്ലോഗൊന്നും വായിക്കാന്‍ പോകൂന്നില്ല. പോണതിനു് മുമ്പ് എന്തെങ്കിലും തിരിച്ച് കൊടിത്തിട്ട് പോ.
:)
മച്ചാ
ReplyDeleteആളു പുലിയാണല്ലോ
ഇതിന്റെയൊക്കെ മലാളം കണ്ടത്താന്‍ ഒരു വഴീണ്ട്,
ലാലേട്ടന്റെ ഒരു പടത്തില്
തടിയന്‍ പക്ഷിശാസ്ത്രജ്ഞനുണ്ട്
അങ്ങേരിപ്പ ഫ്രീയാ
പണിയൊന്നുല്ലാ
ചോദീര് മച്ചാ
പുട്ടാലു said:
ReplyDeleteമച്ചാ
ആളു പുലിയാണല്ലോ
ഇതിന്റെയൊക്കെ മലാളം കണ്ടത്താന്‍ ഒരു വഴീണ്ട്,
ലാലേട്ടന്റെ ഒരു പടത്തില്
തടിയന്‍ പക്ഷിശാസ്ത്രജ്ഞനുണ്ട്
അങ്ങേരിപ്പ ഫ്രീയാ
പണിയൊന്നുല്ലാ
ചോദീര് മച്ചാ
Dear friend,
I see from your profile that you are a relatively new user. Please try not to post off-topic comments and jokes to the blog-posts that deal with knowledge and information. That will only be evaluated as bad taste.
പുട്ടാലു
ReplyDeleteനിര്‍ദേശത്തിനു് നന്ദി ഗുരൂ. ഈ വഴി വന്നതില്‍ ഞാന്‍ ധന്യനായി. വീണ്ടും ഇതുപോലുള്ള വിഞ്ജാനപ്രദമായ ഭീകര അഭിപ്രായാങ്ങള്‍ താങ്കളില്‍ നിന്നും ഉണ്ടാകും എന്നു് പ്രതീക്ഷിക്കുന്നു.