Saturday, June 09, 2007

Where is our intelligentsia?

Where is our intelligentsia?
ഇഞ്ജിയുടെ ഈ പോസ്റ്റും കമന്‍റ്റുകളും വായിച്ച ശേഷം ഒരു കാര്യം വ്യക്തമായി. നാട്ടില്‍ ലൈങ്കിക പ്രശ്നങ്ങള്‍ ഉള്ള മാനസീക രോഗികള്‍ വളരെ അധികം കൂടി വരുന്നുണ്ട്. ശ്രേഷ്ടമായ പ്രകൃതിയുടെ ഈ സുന്ദര മുഹൂര്ത്തതെ ചൊല്ലി മലയാളികള്‍ നിരന്ദരം സംവാദം നടത്താറുണ്ട്. അതില്‍ വിവരമുള്ളവരും വിവരം തീരെ ഇല്ലാത്തവരും പെടും. പക്ഷെ ഇതേകുറിച്ച് എന്തെ ആരും കാര്യമായി ഒരു പഠനം നടത്താത്തത്. അതിനും കാരണമുണ്ട്. പഠനങ്ങള്‍ നടത്തി അധികൃതരെ ഉപദേശിക്കാന്‍ പോലും പ്രാപ്തിയുള്ള പണ്ഡിത വര്‍ഗ്ഗം ഇല്ലാത്ത ഒരു ഗതികെട്ട ദേശമാണു് നമ്മുടേത്. ഗവേഷണങ്ങള്‍ സര്‍ക്കാര്‍ grant കിട്ടാനുള്ള തട്ടിപ്പ് മാത്രമായിപ്പോയി. നാടിന്‍റെ intelligentsia ആയി തിളങ്ങേണ്ടവര്‍ call-centreല്‍ വിദേശ Insurance companyകള്‍ക്കായി കൂലി പണി ചെയ്യുന്നു. മസ്തിഷ്കത്തെ മുരടിപ്പിക്കുന്ന ഈ ഏര്‍പ്പാടു ഒരു കാരണം തന്നെയാണു്.

4 comments:

 1. മറ്റേ പോസ്റ്റ് എവിടെ ? കൈപ്പള്ളിയുടെ മികച്ച ഒരു കലാപ്രകടനമായിരുന്നല്ലോ അത് ?

  ReplyDelete
 2. കൈപ്പള്ളീ,
  കേരളത്തിലെ ഡെമോഗ്രഫിക്ക്‌ ഡെവലപ്പ്മെന്റിനെക്കുറിച്ച്‌ ഗൌരവമായി ആരും ഒരു പഠനവും നടത്തുന്നില്ലല്ലോ എന്ന് സങ്കടപ്പെട്ടിരിക്കുമ്പോള്‍ ഡോ. ആര്‍ വി ജി മേനോന്റെ പ്രൌഢമായൊരു ലേഖനം സമകാലിക മലയാളം വാര്‍ഷിക പതിപ്പില്‍ വന്നു. കൈപ്പള്ളി പലപ്പോഴായി പറഞ്ഞ പല കാര്യങ്ങള്‍ ഡോ. മേനോന്റെ ലേഖനത്തില്‍ പലയിടത്തും വരുന്നുണ്ട്‌ വിശാലമായി എഴുതാന്‍ സമയം കിട്ടുമ്പോള്‍ ഡോ. മേനോണ്‍ പഠനം ഇതില്‍ തന്നെ വിശകലനം ചെയ്യുന്നുണ്ട്‌. ഐ ടി കൂലിപ്പണി എന്നതിനു പ്രതിവിധി ( how to have the right kind of human resource in a knowledge based economy പുള്ളി അതില്‍ പറയുന്നുമുണ്ട്‌

  ReplyDelete
 3. കൈപ്പള്ളീ,
  ദേവേട്ടന്‍ പറഞ്ഞ,സമകാലികമലയാളത്തിലെ RVG യുടെ ലേഖനം വായിക്കേണ്ടതു തന്നെ. ഒരുപക്ഷേ ആ പതിപ്പിലെ മറ്റു ചിലലേഖനങ്ങളും ഇതേ ടോപ്പിക്കിലാണ്‍. നല്ല നിലവാരമുള്ള ലേഖനങ്ങള്‍.

  പോസ്റ്റിനെപറ്റി പറയാതെ വാരികയെ പറ്റി പറയേണ്ടി വന്നതില്‍ ക്ഷമിക്കുക!

  ReplyDelete
 4. വളരെ നല്ല പോസ്റ്റ്‌.
  ഇത്തരം വിഷയങ്ങള്‍ ശാസ്ത്രീയമായി കീറിമുറിച്ച്‌ വിശകലനം ചെയ്ത്‌ സാമൂഹ്യ മാറ്റത്തിനുവേണ്ടിയുള്ള അടിത്തറകള്‍ നിര്‍മ്മിക്കാന്തക്ക വിവരമുള്ളവരുടെ അഭാവമുണ്ട്‌. ബുദ്ധിയുള്ളവനെ മുഴുവന്‍ കശുവണ്ടിപോലെ കയറ്റിയയച്ച്‌ നാലു ചക്രം സംബാദിക്കാനുള്ള വിവരവും മാത്രമേ നമ്മുടെ സമൂഹത്തിനുള്ളു.
  ദാസന്മാരുടെ ദാസന്മാരായ ഒരു സമൂഹം സ്വന്തം തറവാട്ടിലെ സ്വര്‍ണബഞ്ചിലിരുന്ന് കഞ്ഞികുടിക്കുംബോഴും, സ്വര്‍ണബഞ്ച്‌ ഇരിക്കാനുള്ള വസ്തുവാണെന്നുള്ള തിരിച്ചറിവേ അവനുണ്ടാകു. സ്വന്തം വീട്ടിലെ രാജവാണെന്ന തിരിച്ചറിവുണ്ടാകാത്തിടത്തോളം അയാള്‍ ഒരു ശൂദ്രന്റെ ആത്മാഭിമാനത്തോടെ സ്വര്‍ണബെഞ്ചില്‍ ഇരുന്ന് ഉറക്കം തൂങ്ങും.
  ദാസാഭിമാനത്തില്‍ ഊറ്റംകൊള്ളുന്ന മലയാളിയെ രാജാവിന്റെ ആത്മബോധത്തിലേക്കുയര്‍ത്താന്‍ നൂറുകണക്കിനു കൈപ്പള്ളിമാരും,ദേവന്മാരും ചങ്കുപൊട്ടി ഗര്‍ജിക്കേണ്ടിവരും.
  മയത്തില്‍ എണ്ണയും കുഴംബുമിട്ട്‌ വെടിപറഞ്ഞിരിക്കുന്ന സാഹിത്യ-സാമൂഹ്യപ്രവര്‍ത്തകരെയല്ലാ... തന്തക്കുപിറന്ന മനുഷ്യസ്നേഹികളെ നമുക്കുവേണം.
  അവരെ ഉണര്‍ത്താന്‍ ഈ പൊസ്റ്റിനു കഴിയട്ടെ.

  ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..