Thursday, June 28, 2007

Kaippally's Podcast 19.


powered by ODEO

Blog Review: ചിത്രങ്ങള്‍ painting
(അതെ ചിത്രകാരന്റെ ചിത്രങ്ങള്‍ തന്നെ !!)
Photo Blog Review: ....പാപ്പരാസി...
വെള്ളത്തുള്ളികള്‍ എങ്ങനെ പോട്ടം എടുക്കാം.

MP3 Download Link

21 comments:

  1. കേട്ടു. ചിത്രാവലോകനം നന്നായിട്ടുണ്ട്. ഫ്രഞ്ചു സാഹിത്യകാരന്റെ കൃതിയിലെ കുരിശുമോഷണത്തെപ്പറ്റി ഓര്‍മ്മ വന്നു തുടങ്ങിയ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചതു രസകരമായി. ബ്ലോഗുകൃതികളുടെ നിരൂപണം നടത്തുന്നതിനു‍ പ്രസിദ്ധരായ സാഹിത്യകാരന്മാരുടെ കൃതികളിലെ ചില സന്ദര്‍ഭങ്ങളുമായി താരതമ്യപഠനം നടത്തുന്ന സങ്കേതം സ്വീകരിക്കുമ്പോള്‍ അത് ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന ഒന്നായിത്തീരുന്നു. എം.കൃഷ്ണന്‍ നായരുടെ സാഹിത്യവാരഫലം ഈ സങ്കേതത്തിലൂടെയാണു പ്രചുരപ്രചാരം നേടിയത്.

    ജലകണചിത്രീകരണത്തെക്കുറിച്ചുള്ള വിവരണം ഫോട്ടോഗ്രാഫിയില്‍ തല്പരരായവര്‍ക്ക് വിജ്നാനപ്രദമാണു. അല്ലാത്തവര്‍ക്കും പൊതുവിജ്നാനമെന്ന നിലയില്‍ പ്രയോജനപ്രദമാകുന്നു.

    അടുത്ത പോഡ്കാസ്റ്റ് പോരട്ടെ.

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. ക്യാട്ടു.
    കൊള്ളാം.
    മുക്കാലി കലക്കി!

    ReplyDelete
  4. ഫോട്ടോ എടുത്തു നോക്കട്ടെ..
    ഈ ട്രൈപ്പോഡ് ഒന്നും നടക്കില്ല.. വേറെയെന്തെങ്കിലും അഡ്ജസ്റ്റ്മെന്റ് നടത്തിനോക്കണം.. :-)

    ReplyDelete
  5. കേട്ടു..
    വെള്ളത്തുള്ളീടെ പടം.. ഹിഹി..ഞാന്‍ വിചാരിച്ചത് ഒരു കൈയില്‍ വാട്ടറ്ബോട്ടിലും മറ്റെ കൈയില്‍ കാമറയും തലക്കകത്ത് കുറച്ച് കലാബോധവും ഉണ്ടെങ്കില്‍ എടുക്കാന്‍ പറ്റുമെന്നായിരുന്നു. ഇതിപ്പൊ ഇംപോസിബ്ള്‍!

    qw_er_ty

    ReplyDelete
  6. കൈപ്പള്ളി,
    ടൂടോറിയല്‍ ഒത്തിരി ഒത്തിരി ഗുണകരമായി, നന്ദി! പരീക്ഷണങ്ങള്‍ നടത്തി നോക്കി ഫലം അറിയിക്കുന്നതായിരിക്കും.

    ഇനി, ഒരു കുറവ് എന്ന് എനിക്ക് തോന്നിയ കാര്യം:
    ഫ്ലാഷ് റിമോട്ടായിട്ട് വെച്ച് ട്രിഗര്‍ ചെയ്യിക്കാന്‍ ഒരു ‘സുനാമി’ വേണമെന്ന് പറഞ്ഞത് , സുനാമിക്ക് പകരം ആ ഉപകരണത്തിന്റെ പേര് പറയാമായിരുന്നു.

    അത് പറയാതിരുന്നത് കൊണ്ട് എനിക്കുണ്ടായ ഗുണം:
    എന്റെ പരിമിതമായ അറിവ് - റിമോട്ട് ഫ്ലാഷ് പ്രവര്‍ത്തിപ്പിക്കാന്‍ Nikon Flashes ഒരു SB800 മാസ്റ്ററായി, SB800/SB600 സ്ലേവ് ആയി Master Slave രീതിയില്‍ ഉപയോഗിക്കണം എന്നതാ‍യിരുന്നു. എനിക്ക് SB600 മാത്രമുള്ളതുകൊണ്ട് ഈ വെള്ളതുള്ളി പടം എടുക്കല്‍ സാധിക്കില്ലല്ലോ എന്ന് വിചാരിച്ച് വിഷമിച്ചിരിക്കുകയായിരുന്നു. ഇനി കൈപ്പള്ളി പറഞ്ഞ ‘സുനാമി’ വേറേ വല്ല trigger device ആണൊ എന്നറിയാന്‍ ഗൂഗ്ലി. അപ്പോള്‍ ദാ കാലില്‍ തട്ടി, ക്യാമറയിലെ built in flash ഉപയോഗിച്ച് SB600 റിമോട്ടായി പ്രവര്‍ത്തിപ്പിക്കുന്ന വിവരങ്ങള്‍, ഇത് ശരിയായി നടക്കുന്നുണ്ട്.ഈ അറിവ് വളരെയധികം സാധ്യതകള്‍ മുന്‍പില്‍ തുറന്നു തന്ന ഒരു അറിവാണ്, അത് കിട്ടിയത് കൈപ്പള്ളിയുടെ സുനാമി പ്രയോഗം വഴി!

    സുഹൃത്തേ, നന്ദി!

    How to remotely trigger SB600 Flash using
    Nikon D70/D70s builtin flash article: Click Here

    ReplyDelete
  7. ആ ഉപകരണത്തിന്റെ പേരു് പറയാത്തത് എന്റെ തെറ്റ്. ക്ഷമിക്കണം.

    ഇത് ഒരു flash പോലത്തെ സൂത്രമാണു്. പ്രകാശത്തിനു പകരം Infrared രശ്മികളാണു് പ്രസരിപ്പിക്കുന്നത്. Remote Flash ഇതിന്റെ signal ലഭിച്ച ഉടന്‍ Flash ചെയ്യും.

    ReplyDelete
  8. കുറ്റം പറയട്ടേ?
    ഫ്ലാഷ്-മുക്കാലിയുടെ കാര്യം രണ്ടുപ്രാവശ്യം ആവര്‍ത്തിച്ചിട്ടുണ്ട്. :)

    അതേ, ഇതൊക്കെ എഴുതിവെച്ച് വായനയാണോ, അതോ ചുമ്മാ അങ്ങ് പറഞ്ഞ് റീക്കാഡ് ചെയ്യുന്നതാണോ? അതുപോലെ ഒറ്റ ടേക്കാണോ? ‘ബിഹൈന്‍ഡ് ദിസ് പോഡ്കാസ്റ്റ്’ ഒന്നു വിവരിച്ചാല്‍ നന്നാവും. ജാക്കിച്ചാന്റെ പടങ്ങളുടെ അവസാനം, പറ്റിയ അബദ്ധങ്ങള്‍ കാണിക്കും പോലെ... ;)

    ട്യൂട്ടോറിയല്‍ ഒക്കെ നന്നായി, പക്ഷെ ചെയ്യാന്‍ പറ്റുന്ന എന്തെങ്കിലുമൊക്കെ കൂടെ ഉള്‍പ്പെടുത്തണേ, ഇത്രയധികം ‘setup' ഒന്നും ആവശ്യമില്ലാത്ത... :) ‘ജാലകം’ ബ്ലോഗ് കണ്ടപ്പോള്‍ ഞാനും വിചാരിച്ചതാണ്... എന്തേ അവിടെ കമന്റ് വീഴുന്നില്ലെന്ന്!
    --

    ReplyDelete
  9. എന്റെ Recording sessions നല്ല ഒരു തമാശതന്നെയാണു്. അവധിയായതു കൊണ്ട് ഏഴു് വയസുകാരന്‍ പുത്രന്‍ എപ്പോഴും മുറിയില്‍ ചുറ്റി പറ്റി നില്കും.

    ഒരുപാടു outtakes ഉണ്ടാകും. എന്റെ കേള്‍കാന്‍ എനിക്ക് തീരെ ഇഷ്ടമല്ലാത്തതിനാല്‍ സൂക്ഷിച്ച് വെക്കാറില്ല.

    ഇനി ഒരു video podcast ആയാലോ എന്നാലോചിക്കുകയാണു്.

    പക്ഷെ എത്രപേര്‍ക്ക് broadband ഉണ്ടെന്ന് എനിക്കറിയില്ല.

    ReplyDelete
  10. ഇപ്പോള്‍ ആണ്‍ പോഡ്കാസ്റ്റുകള്‍ കാണുന്നത് കൈപ്പള്ളിച്ചേട്ടാ..
    ഉഷാറ് ആയിട്ടുണ്ട്. പുതുമയുള്ള അവതരണ രീതിയുംകൂടി ആയപ്പോള്‍ കൂടുതല്‍ ഭംഗിയായി.:)

    ReplyDelete
  11. ബ്ലോഗ് റിവ്യൂ യും കൊള്ളാം, ടൂട്ടോറിയലും വളരെ ഉപകാര പ്രദം തന്നെ, ‘സെറ്റപ്പ്’ എല്ലാം സ്വന്തമാക്കിയാല്‍ പരീക്ഷിച്ചു നോക്കുന്നതായിരിക്കും.
    സാധാരണ പോയിന്‍റ് ആന്‍ഡ് ഷൂട്ട് ക്യാമറകള്‍ക്കും ഗുണമുള്ള എന്തെങ്കിലും ട്രിക്കുകളോ, ടിപ്പുകളോ കൂടി വരും പോഡ്കാസ്റ്റുകളില്‍ പ്രതീക്ഷിച്ചോട്ടെ?

    (ഡിങ് ഡിങ് ഡിങ് അല്ലാ ബ്ലും ബ്ലും ബ്ലും ;)

    ReplyDelete
  12. hello, have a look at this

    http://www.freebird.in/wp/?p=119


    u can delete this comment once u check it. :-)

    ReplyDelete
  13. കൈപ്പളീ,
    ഒത്തിരി സന്തോഷം,താങ്കളുടെ പോഡ്‌കാസ്റ്റില്‍ എന്റെ ഫോട്ടോ ബ്ലോഗ്ഗിനെ പറ്റി പറഞ്ഞ്‌ കേട്ടപ്പോള്‍..കമന്റിന്റെ കാര്യത്തില്‍ എനിക്ക്‌ സങ്കടമൊന്നുമില്ല.വരുന്നവര്‍ കാണട്ടേ അത്രേ ഞാന്‍ കരുതുന്നുള്ളൂ.പിന്നെ പിന്മൊഴിയെ കുറിച്ച്‌ അറിഞ്ഞതും ബ്ലോഗ്ഗ്‌ തുടങ്ങി കുറെ നാള്‍ കഴിഞ്ഞാണ്‌...നന്ദി ഒരിക്കല്‍ കൂടി എന്റെ ബ്ലോഗ്ഗില്‍ വന്നതിന്‌.

    ReplyDelete
  14. ഓ പിന്നേ പിന്നേ... ആ സാനിയയുടെ ഫോട്ടോയിലെങ്ങാനും കമന്റിട്ടിട്ടു വേണം ഞരമ്പുരോഗമാ‍ണെന്ന് പറയാന്‍...

    ഞാന്‍ ഓടി....

    (ഓടുന്ന വഴിക്ക്: ചിത്രകാരനെക്കുറിച്ച് ബോധമുള്ളവരെങ്കിലും എന്തെങ്കിലും എഴുതുകയും പറയുകയും ചെയ്യുന്നത് നന്നായി...)

    ReplyDelete
  15. കൈപ്പള്ളീ..

    കേട്ടു. രസാ‍യിട്ടുണ്ട്. വെള്ളത്തുള്ളിയുടെ പടം എനിക്കും എടുക്കണം എന്നൊരു മോഹമുണ്ടായിരുന്നു ഇത്രനാളും. അതിമോഹമായിരുന്നു അതിമോഹം.

    ReplyDelete
  16. കൈപ്പള്ളീ,

    പൂച്ചക്കെന്ത് കാര്യം പൊന്നുരുക്കിന്നടത്ത്?
    - എങ്കിലും ആസ്വദിച്ച് കേട്ടു.
    എന്നിട്ടെന്താ തോന്നിയതെന്നോ: ഓ, വെള്ളത്തുള്ളീന്റെ പോട്ടം ആവശ്യം വന്നാ കൈപ്പള്ളീന്റെ കൈയീന്ന് കടം വാങ്ങാം!

    ReplyDelete
  17. ഇഷ്ടപെട്ടില്ലേല്‍, അങ്ങനെ പറയണമെന്നു പറഞ്ഞോണ്ടാണെന്നു കരുതരുത്‌.. യേത്‌???....
    പോഡ്‌ കാസ്റ്റില്‍ കൈപ്പള്ളി ഉണ്ടാക്കുന്ന വി എസ്‌ സ്റ്റെയിലിലുള്ള ആ "നീട്ടല്‍..." , അരോചകമുളവാക്കുന്നു.

    ഒഴിവാക്കിയാല്‍ല്‍ല്‍..ല്‍..ലതു കാായ്പള്ളീീീീീയ്ക്കും കേള്‍ക്കുന്നവര്‍ര്‍ര്‍..ക്കും നല്ലത്‌... യേത്‌????

    ഈ പോഡ്‌ കാസ്റ്റിന്‌ 5 നക്ഷത്രത്തില്‍ മൂന്നെണ്ണം...

    ReplyDelete
  18. പോഡ്കാസ്റ്റ് ആകുമ്പോള്‍ കേട്ടിട്ട് അഭിപ്രായം പറയാനും എളുപ്പമുണ്ട്.
    മൈക്ക് എടുക്കുക, സംഭവം ഇഷ്ടപ്പെട്ടില്ലേല്‍ ഒരൊറ്റ കൂവല്‍. കൊള്ളാമെങ്കില്‍ കയ്യടി. റെക്കോര്‍ഡ്, അപ്ലോഡ്, ലിങ്ക്...

    ReplyDelete
  19. This comment has been removed by a blog administrator.

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..