Wednesday, June 20, 2007

Kaippally's Podcast 17 മലയാളം ബ്ലോഗില്‍ സ്ത്രീ സംവരണവും "ഞരമ്പ്" രോഗവും

മലയാളം ബ്ലോഗില്‍ സ്ത്രീ സംവരണവും "ഞരമ്പ്" രോഗവും

powered by ODEO

സഹോദരിമാര്‍ വിഷമിക്കരുത്. നിങ്ങളുടെ കൃതികളുടെ പോരയ്മയല്ല ഇവിടെ പരാമര്‍ശിക്കുന്നത്. ഇവുടുത്തെ ആണുങ്ങളുടെ രോഗത്തെ ചൂണ്ടിക്കാണിച്ചു എന്നേയുള്ളു.

അവിടെ പോയി കേള്‍ക്കാന്‍ പറ്റൂലെങ്കില്‍ ദാണ്ടെ ഇഞ്ഞാട്ട് ഇട്ട് അമുക്ക്.

58 comments:

  1. Kaippally's Podcast 17 മലയാളം ബ്ലോഗില്‍ സ്ത്രീ സംവരണവും "ഞരമ്പ്" രോഗവും

    ReplyDelete
  2. ബെറ്റുവച്ചോ, ഇതില് വിരലിലെണ്ണാവുന്ന കമന്‍റ്സേ വരൂ! കാരണം ഈ പോഡ്കാസ്റ്റില് ‘കാര്യം’ കുറേ ഉണ്ട്.

    ReplyDelete
  3. ഞാനെന്തോന്നിടെ അതറ തറ team അണോ. ഇതൊന്നും commentനു വേണ്ടി അല്ലെ ചെല്ല. എവമാര്‍ക്കൊക്കെ വെവരം വെക്കാനല്ലെ

    ReplyDelete
  4. ഹഹഹ്! അണ്ണോ.. മര്‍മ്മത്തേല്‍ തന്നെ താങ്ങിയല്ലേ?

    ഇത്രേം ആയ സ്ഥിതിക്ക് പ്രശസ്തരായ 1-2 ന്യൂറോളജിസ്റ്റുകളുടെ അഡ്രസു കൂടി കൊടുക്കാമായിരുന്നു ;)

    ഡേ: പച്ചാളം .. നീ അണ്ണനു കൈക്കൂലി വല്ലോം കൊടുത്തോടാ?

    ReplyDelete
  5. ഞങ്ങള്‍ സ്ത്രീകള്‍ക്ക് ആവശ്യത്തിലേറെ ബാന്‍ഡ് വിഡ് ത്ത് ഉണ്ടെന്ന് കൈപ്പള്ളിക്കെങ്ങിനെ അറിയാം ?

    ReplyDelete
  6. Meera g:
    bandwidth ഉള്ളതുകൊണ്ടാണല്ലോ ചേച്ചി ഇപ്പോ ഈ 2.4mb mp3 ഫയല്‍ കേട്ടതും അതിനു മറുപടി എഴുതിയതും.

    ReplyDelete
  7. കൈപ്പള്ളിമാഷേ, ആദ്യമായിട്ടാണ്‌ നിങ്ങളുടെ പ്രക്ഷേപണങ്ങള്‌ കേള്ക്കുന്നത്‌ കേട്ടാ.ഒള്ളതു പറഞ്ഞാല്‌ കാര്യങ്ങള്‍ നിങ്ങള്‍ നല്ല പൊളപ്പനായിട്ട് പറഞ്ഞു. തള്ളേ, ആണുങ്ങളായാ ഇങ്ങനെ വേണം.ശബ്ദവും തരക്കേടില്ല, അവസാനം ഒരുഗുമ്മിന്‌ ആ ജെയ്ഹിന്ദും, കലക്കി. അഭിനന്ദനങ്ങള്‍!

    ReplyDelete
  8. Meera G.

    പിന്നെ ഒരു കാര്യം ഞാന്‍ ശ്രദ്ധിച്ചു. ആരാണു് ഈ meera. g
    മറ്റാരുടെ ബ്ലോഗിലും comment ഇടാത്ത ഈ meera g.

    എന്തായാലും ഫാനല്ല

    എന്തായാലും യുദ്ധം നേരില്‍ ആവും നല്ലത്. ആണുങ്ങളെ പോലെ.


    എന്നെ കൊല്ലാന്‍ നീ ശികണ്ഡി യുടെ രൂപത്തില്‍ അവതരിക്കണമെന്നില്ല. ഞാന്‍ ഭീഷമരല്ല .

    ഉദ്ധം നേരില്‍ ആകാം.

    ഒളിഞ്ഞിരുന്നാല്‍ അതിന്റെ വേദന അല്പം കൂടും.

    Please remember cyber stalking is a serious crime in the United Arab Emirates. You have created this account to comment only on my blog. Thats a bit disturbing. You can stop now.

    ReplyDelete
  9. ഈ ബ്ലോഗുകളില്‍ വിലസുന്ന ചേച്ചിമാരും, അമ്മായിമാരും എല്ലാം യഥാര്‍ത്ഥത്തില്‍ സ്ത്രീജനങ്ങള്‍ തന്നെയാണോ ? ചിലരുടെ പോസ്റ്റുകളും കമന്റുകളും വായിക്കുമ്പോള്‍ വാക്കുകളില്‍ പുരുഷച്ചുവ കണ്ടത്കൊണ്ട് ചോദിച്ചതാണേ ......

    ReplyDelete
  10. കൈപ്പള്ളീ,
    ആ ബ്ലോഗിലെ ഫോട്ടോ കണ്ടിരുന്നു, കമന്റനുള്ള നിലവാ‍രം കാണാത്തതു കൊണ്ട് പിന്നെ ആ വഴി പോയില്ല.30 - 40 കമന്റ് അവിടെ വരുന്നതു കൊണ്ടോ പാച്ചാളത്തിന്റ്റെ നല്ല ഫോട്ടോകള്‍ക്ക് കമന്റ് കിട്ടാത്തതോ പ്രശ്നമാക്കണ്ടേ കാര്യമില്ല.

    മോശം ചിത്രങ്ങള്‍ക്ക് / പോസ്റ്റുകള്‍ക്ക് കമന്റുകള്‍ ‘കിടിലം പടം, അടി പൊളി’ എന്ന രീതിയില്‍ വരുമ്പോഴാണ് ഇത് പ്രശ്നമാകുന്നത്. കഴിഞ്ഞ പോസ്റ്റുകളുടെ നിലവാരത്തിനൊത്ത് ഉയര്‍ന്നില്ല എന്നോ പറയാനാളില്ലാതെ വരുന്നതാണ് ബ്ലോഗുകളുടെ നിലവരം പിടിച്ചു നിര്‍ത്തുന്നത്.

    പാച്ചാളത്തിന്റെ ബ്ലോഗ് നല്ല ഫോട്ടോ ബ്ലോഗാണ്, പൊതുവെ ഫോട്ടോ ബ്ലോഗുകളില്‍ കമന്റുകള്‍ കുറവായിട്ടേ കാണാറൊള്ളൂ. അല്ലെങ്കില്‍ ഓഫടിക്കാനോ ഓര്‍മ്മകള്‍ ഉണര്‍ത്താനോ കഴിവുള്ള തരം ചിത്രങ്ങളായിരിക്കണം. അതു കൊണ്ട് പാച്ചൂ കമന്ര്റ്റുകളെ കുറിച്ച് വിഷമിക്കണ്ട, പടങ്ങള്‍ പോസ്റ്റിക്കോ. ഏറ്റവും നല്ല ഫോട്ടോകള്‍ വരുന്ന ബ്ലോഗുകളില്‍ ഒന്നായ ജാലകം ( ദോഹ - സ്പോര്‍ട്ട്സ് ഫോട്ടോഗ്രാഫര്‍) അവിടെ ഒരു കമന്റും കാണാറില്ലായിരുന്നു.

    നല്ലതിനെ നല്ലതെന്നും ചീത്തയെ ചീത്ത എന്നും തുറന്നു പറയുന്ന ആസ്വാദകര്‍ ബ്ലോഗുകളുടെ നിലവാരം നിലനിര്‍ത്തുന്നതില്‍ ഗണ്യമായ പങ്ക് വഹിക്കുന്നു.

    ReplyDelete
  11. പ്രിയ കൈപ്പള്ളീ,

    കേട്ടു. നന്നായിരിക്കുന്നു. കൈപ്പള്ളിയുടെ ശബ്ദം വളരെ ശ്രവണസുഖദമാണ്. റേഡിയോ നാടകങ്ങള്‍ ചിട്ടപ്പെടുത്തി അവതരിപ്പിച്ചാല്‍ കേട്ടിരിക്കാന്‍ നല്ലതായിരിക്കും.

    പിന്നെ അവതരണത്തില്‍ മാപ്പിളപ്പാട്ടിന്റെ ഒരു ശീലു കയറ്റിയത് കാവ്യാല്‍മകമായി എന്നു പറയാതിരുന്നാല്‍ അത് സത്യവിരോധമാകാനുള്ള സാധ്യത വളരെ വളരെ കൂടുതലാണു.

    ചിലക്കാത്ത പെണ്ണുങ്ങളും ചിലക്കാത്ത കിളീകളും ഈ ഭൂലോകത്തുണ്ടോ? എനിക്കു സംശയമാണ്.

    സസ്നേഹം
    ആവനാഴി

    ReplyDelete
  12. ക്രിയാത്മകമായ എന്ത് സൃഷ്ടിയായാലും എനിക്ക് സ്ത്രീ എന്നോ പുരുഷനെന്നോ വിവേജനം ചെയ്ത് കാണാന്‍ അറിയില്ല. സൃഷ്ടിയെ വിലയിരുത്താന്‍ ലിങ്ക വിവേജനം തടസമാകരുത്.

    പ്രോത്സാഹനം എന്നാല്‍ ചുമ്മ വളവളാന്നുള്ള പുകഴ്തല്‍ അല്ല. സൃഷ്ടിയെ കുറിച്ച് നല്ല constructive criticism ആവാം. അല്ലെങ്കില്‍ ക്രമത്തിനുള്ള "ഓഫ"ടി ആകാം.

    ഇതു് ചുമ്മ പെണ്ണെന്ന് കേള്‍ക്കുമ്പം കുറ്റിം പറിച്ച് ഓടി വരും. സ്ത്രീ ആയതുകൊണ്ടു് മാത്രം ഒരു പോസ്റ്റില്‍ commentകള്‍ കാണുമ്പെള്‍ വല്ലാത്ത് ഒരു അറപ്പ് തോന്നിപ്പോകുന്നു.

    ഇനി ഇത് എനിക്ക് മാത്രം തോന്നുന്നതാണോ?
    qw_er_ty

    ReplyDelete
  13. കൈപ്പള്ളിച്ചേട്ടാ,
    ഇടത് കൈയ്യിലെ ആ ക്യാമറ താഴെ വെയ്ക്കൂ. ശ്വാസം നല്ലവണ്ണം വലിച്ച് വിടൂ. ഒരു കണ്ണടച്ച് നോക്കൂ.. ഇപ്പോള്‍ ഫീല്‍ഡ് ഓഫ് വിഷന്‍ പണ്ടത്തേതിനേക്കാള്‍ കമ്മിയായും ഞാന്‍ ആവശ്യമില്ലാതെ പോസ്റ്റില്‍ കയറി ഓഫടിക്കുന്നതായും തോന്നുന്നില്ലേ? ഉം...

    ഞരമ്പ് രോഗം ഇങ്ങനെയൊക്കെയാ വരുന്നത്. എനിക്കും ഇങ്ങനെ തന്നെയായിരുന്നു തുടക്കത്തില്‍. അടുത്ത സ്റ്റേജില്‍ വനിതാ ബ്ലോഗര്‍ എന്ന് കേട്ടാല്‍ ഒരു കുളിര് തോന്നും. പിന്നെ പിടിച്ചാല്‍ കിട്ടില്ല. എന്നെ പോലെ മുഴുത്ത ഒരു ഞരമ്പ് രോഗിയായി മാറും.ചേട്ടായിക്ക് ഇപ്പൊ ചികിത്സിച്ചാല്‍ ഭേദമാക്കാവുന്നതെയുള്ളൂ. മീരാജിയൊക്കെ ചികിത്സ തുടങ്ങിയല്ലോ..

    ഓടോ:പോഡ് കാസ്റ്റ് കേള്‍ക്കാന്‍ ഒരു വഴിയുമില്ലാത്ത ഈ രോഗി അടിച്ച ഓഫ് ഡിലീറ്റ് ചെയ്തേക്കൂ. കല്ലി വല്ലി!

    ReplyDelete
  14. ജീവിതത്തില്‍ എനിക്ക് ചുറ്റും സ്ത്രീകളായിരുന്നു. ഉമ്മയു, രണ്ടു സഹോദരിമാരും, മാമിമാരും, അവരുടെ നാത്തൂന്മാരും, അനേകം കൂട്ടുകാരികളും, സഹപാടികളും, പഠിക്കുമ്പെള്‍ ഉണ്ടായിരുന്ന കാമുകിമാരും. പിന്നെ (ഒരു !) ഭാര്യയും ഉള്ള ഞാന്‍: സ്ത്രീകളെ പറ്റി അല്പ സ്വല്പം അറിയാം എന്നല്ലാതെ full അറിയാം എന്ന് പറഞ്ഞാല്‍ അത് അഹംകാരമാകും. അങ്ങനെ ഒരു പുരുഷന്‍ ഇന്നുവരെ ഉണ്ടായിട്ടില്ല.

    സ്വന്തം ഭാര്യ(മാരെ) പുകഴ്താം. വസ്ത്രം, ആഭരണം, furniture, flat, കുട്ടികളുടെ വസ്ത്രം, അവള്‍ ഉണ്ടാക്കുന്ന ഭക്ഷണം ഈ വക കാര്യങ്ങള്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും എത്ര പുകഴ്തിയാലും മതിയാവില്ല. ഫലമുണ്ടാകും.

    പക്ഷെ അവര്‍ ക്രിയാത്മകമായി സൃഷ്ടിക്കുന്നതിനെ വെറുതെ പുകഴ്തി കുളമാക്കേണ്ട കാര്യമില്ല. അവരെ അവഹേളിക്കുന്നതിനു തുല്യമാണു്. creative synthesisല്‍ അവര്‍ അശക്തരായി കാണുന്നതിന്റെ ഫലമാണു്. അവര്‍ അശക്തരല്ല. അവര്‍ക്ക് പുരുഷന്മാരുടെ sympathy vote വേണ്ട. She is capable of standing onher own.

    ReplyDelete
  15. നനായി ചിരിച്ചു. ഉള്ളത് പറഞ്ഞാല്‍ ഉറിയും ചിരിക്കും.
    പറഞ്ഞത് ശരിയാണ് പല കേസിലും.( വിയോജിപ്പുകളും ഉണ്ട്) സ്ത്രീനാമം കണ്ടാല്‍ ആള് കൂടുന്ന ഒരു പ്രവണത വളരെയേറേ ഉണ്ട്.

    എല്ലാതരത്തിലും ഉള്ള സംവരണത്തിനും എതിരാണ് ഞാന്‍. കാരണം സംവരണമല്ല ദുര്‍ബലമായ സമൂഹത്തെ ഉയര്‍ത്തി കൊണ്ട് വരാനുള്ള യഥാര്‍ഥ മാര്‍ഗ്ഗം എന്ന് വിശ്വസിക്കുന്നു. എന്നാല്‍ ദുര്‍ബലായവര്‍ക്കു (സ്ത്രീയ്ക്കും)വേണ്ടി വാദിക്കേണ്ട എന്നതിനര്‍ഥമില്ല.

    എന്തായാലും എഴുത്തില്‍ സ്ത്രീയ്ക്ക് സംവരണം വേണ്ടാ.

    പച്ചാളത്തിന്റെ ബ്ലോഗില്‍ ആദ്യകാലത്ത് നല്ല കമന്റ്സ് ഉണ്ടായിരുന്നു എന്നാണ് ഓര്‍മ്മ. അവീടെ കമന്റ്സ് കൂടുതലാണ് എന്ന് പറഞ്ഞ് ഒരു അനോണി അടിപിടിയും ഉണ്ടാക്കിയിരുന്നു. പിന്നെ ഫോട്ടോബ്ലോഗില്‍ കമന്റ്സ് കുറവായിരിക്കും എന്ന് പലപ്പോഴും ശ്രദ്ധിച്ചീട്ടുണ്ട്. ഇവിടെ പരാമര്‍ശിച്ച ബ്ലോഗിന്റെ അവതരണ ശൈലി ഇത്തിരി വ്യതസ്തമായതു കൊണ്ടാണ് അവിടെ ആളുകള്‍ കമന്റ്സ് ഇടുന്നത് എന്നൊരു ചിന്തയും എനിക്കുണ്ട്.
    അതുകൊണ്ട് കമന്സിനെ കുറിച്ച് അത്ര വേവലാതി വേണ്ടാ എന്ന തോന്നുന്നു.

    അധികം സംസാരിക്കാത്ത (ചിലക്കാത്ത) സ്ത്രീകളും ഉണ്ടേ.
    “ആവശ്യത്തിലുള്ള ബാന്‍‌വീഡ്ത്തും ആവശ്യത്തിനുള്ള ടൈമും ഭര്‍ത്താന്മാര്‍ തന്നീട്ടുണ്ട്“- ഈ ഭര്‍ത്താക്കന്മാരെല്ലാം ബാന്‍ഡ്‌വിഡ്ത്തും ടൈമും വില്‍ക്കാന്‍ നടക്കുന്നവരാണോ? ശൊ കഷ്ടം.
    (ആത്മഗതം: ഞാനിന്ന് വാങ്ങിച്ച് കൂട്ടും :))

    ReplyDelete
  16. Daly Said:
    "ഇവിടെ പരാമര്‍ശിച്ച ബ്ലോഗിന്റെ അവതരണ ശൈലി ഇത്തിരി വ്യതസ്തമായതു കൊണ്ടാണ് അവിടെ ആളുകള്‍ കമന്റ്സ് ഇടുന്നത് എന്നൊരു ചിന്തയും എനിക്കുണ്ട്.അതുകൊണ്ട് കമന്സിനെ കുറിച്ച് അത്ര വേവലാതി വേണ്ടാ എന്ന തോന്നുന്നു."

    Agreed... 100% (+ The images posted in that blog are shot with a pretty ordinary point-and shoot camera that may tell a lot on the quality of photos.)

    Kaipally maash could have found many other more suitable examples; for, what he said remains essentially true.

    ReplyDelete
  17. കൈപ്പള്ളീ താങ്കളുടെ അവതരണരീതി അതീവ രസകരം. ഒരു മേശക്കപ്പുറവും ഇപ്പുറവും ഇരുന്ന് മുഖാമുഖം സംസാരിക്കുമ്പോലെയുണ്ട്. പറഞ്ഞതൊക്കെ പതിരില്ലാത്തതും.

    എല്ലാം കൂട്ടങ്ങള്‍ സൃഷ്ടിക്കുന്നതാണ്. കമന്റുകളുടെ എണ്ണം മായയാണെന്നു പറഞ്ഞാല്‍ തോന്നരുത് കുമാര്‍ വേദാന്തം പറയുന്നു എന്ന്. സത്യമായിട്ടും മായയാണ്. അല്ലെങ്കില്‍ ഒരു ഉണ്ടാപ്രിയുടെ ദോശയുടെ പുറത്ത് അഞ്ഞൂറുകമന്റുകള്‍ (അതോ ആയിരമോ?) വിരിയില്ലായിരുന്നു. (അതില്‍ നാല്‍പ്പതോളം തവണ പബ്ലീഷ് ബട്ടണ്‍ ഞെക്കിയിട്ടുണ്ട് ഞാന്‍ :)

    പെണ്ണുങ്ങള്‍ക്ക് കമന്റുകിട്ടും എന്നുള്ളത് ഇവിടെ കണ്ട ഒരു സത്യമാണ്. പെണ്‍നാമത്തില്‍ എഴുതുന്ന പുരുഷ ബ്ലോഗേര്‍സും ഉണ്ട്. പലരും നാമങ്ങളില്‍ ആ ലിംഗമാറ്റം ചെയ്യുന്നതുതന്നെ അറ്റന്‍ഷന്‍ എന്ന ആകര്‍ഷണത്തില്‍ ആണ്.
    ആ ആകര്‍ഷണം തന്നെ കമന്റുകളായി വിരിയുന്നു.
    ചിലരുടെ പോസ്റ്റില്‍ എന്തു ചവറുവന്നാലും പോയി ഒരു കമന്റുവച്ചില്ലെങ്കില്‍ അവര്‍ക്കെന്തു തോന്നും എന്നുകരുതി ഒരു “:)“ ഇതെങ്കിലും വയ്ക്കുന്ന ഒരുപാടുപേരുണ്ട്.

    ആണെഴുത്തായാലും പെണ്ണെഴുത്തായാലും, ആദ്യത്തെ 3 കമന്റുകള്‍ ആ പോസ്റ്റിന്റെ കമന്റുവിധി നിര്‍ണ്ണയിക്കും. പലരും ഫോളോ ചെയ്യുകയാണ് പതിവ്. അവിടെയാണ് ഞാന്‍ തുടക്കത്തില്‍ പറഞ്ഞ ‘കൂട്ടം‘ എന്ന സങ്കല്പം വിളയുന്നത്. അതില്‍ ഒരാള്‍ ഒരു വിവാദത്തിന്റെ തിരികൊളുത്തിയാല്‍ അവിടെ പിന്നെ കമന്റുകള്‍ അതിന്റെ പിന്നാലെ പോകും അതാണ് ഞാന്‍ രണ്ടാമതു പറഞ്ഞ മായ. ഓഫുകളില്‍ സംഭവിക്കുന്നതും ഇതാണ്. ഒരുതരം മാസ് ഹിസ്റ്റീരിയ.
    പെണ്ണിന്റെ ചിത്രത്തിനും എഴുത്തിനും കൂടുതല്‍ ആണുങ്ങള്‍ കമന്റുവയ്ക്കുന്നു. അതെടുത്ത് ആഘോഷമാക്കുന്നു. ഇതാണ് പ്രശ്നം. , അതിന്റെ കാരണം ഓപ്പോസിറ്റ് സെക്സിനോടുള്ള ആകര്‍ഷണം എന്നേ എനിക്ക് തോന്നിയിട്ടുള്ളു. പ്രകൃതിദത്തം. ബ്ലോഗുലോകം ഒന്നില്‍ നിന്നും വ്യത്യസ്തമല്ല എന്ന് നമ്മളൊക്കെ തിരിച്ചറിഞ്ഞതാണ്. പിന്നെ അതില്‍മാത്രമെന്തിനു മാറ്റം?

    ഓഫ് ടോപിക് :
    നന്നായി. അവസരോചിതമായ ശബ്ദം.

    ReplyDelete
  18. പെണ്ണെഴുത്ത് എന്നു പലരും പരാമര്‍ശിച്ചു കേള്‍ക്കുന്നു. എന്താണതെന്നു മനസ്സിലായില്ല. എഴുത്തിനു ലിംഗഭേദമുണ്ടോ?

    ആരെഴുതി എന്നതു വിട്ട് എന്തെഴുതി എന്നാണു ശ്രദ്ധിക്കേണ്ടത്.

    നല്ല എഴുത്താണെങ്കില്‍ അതു നല്ലത് എന്നു തന്നെ പറയണം. അല്ലാത്തതിനെ അങ്ങനെ വിശേഷിപ്പിക്കാന്‍ കഴിയില്ല.

    എഴുത്തുകാര്‍ക്ക് ആണായാലും പെണ്ണായാലും പ്രത്യേക സംവരണം വേണ്ട.

    പക്ഷേ എല്ലാവര്‍ക്കും എഴുതാനും ആശയപ്രകടനത്തിനും ഒരു വേദി ഉണ്ടാകണം. ബ്ലോഗു വഴി ഗൂഗിള്‍ അങ്ങിനെ ഒരു സംവിധാനം നല്‍കിയിട്ടുണ്ട്.

    ലിംഗഭേദമന്യേ ആളുകള്‍ എഴുതിത്തെളിയട്ടെ. അതു നമ്മുടെ ഭാഷക്കൊരു മുതല്‍ക്കൂട്ടാകും.

    ReplyDelete
  19. Addition to my comment above: I know that Kaippally's aim wasn't criticising that blogger. What I wanted to say was that there is no reason for that particular blogger to feel discouraged, cuz she is doing well within her resources.

    But there is a question with regard to the method of looking at it. That there is a comment doesn't always mean that it is appretiative (more precisely so of the photos published in that particular post.)

    I myslef commented on that post, just by making a reference to a previous post and another side remark on a present post. That is, my comment does not say anything about the quality of photos there.

    I still think it remarkable that she does get some really good photos with her small camera and presents those photos in a really nice way.

    ReplyDelete
  20. manu
    I would have found a more suitable example. But I would not know that person that well.

    ആഷാ എന്ന ബ്ലോഗര്‍ നല്ല കഴിവും എനിക്ക് വളരെ പ്രതീക്ഷയുമുള്ള ഒരു ബ്ലോഗര്‍ അയതിനാലാണു് അവരെ ഉദാഹരണമായി എടുത്തത്. ഇതിന്റെ ഉദ്ദേശ ശുദ്ധി മനസിലക്കാന്‍ അശക്ക് കഴിയും എന്നും എനിക്ക് തോന്നുന്നു. വളര്‍ച്ചക്ക് critical analysis അത്യാവശ്യമാണു്. അതില്ലെങ്കില്‍ എല്ലാ creativtyയും നശിക്കും. വ്യര്ത്ഥമായ പുകഴ്വാക്കുകളാണു് നല്ല കലാകാരന്മാരെ തകര്‍ക്കുന്നത് എന്ന് ഞാനും മനസിലാക്കിയിട്ടുണ്ട്. ആഷയുടെ ബ്ലോഗില്‍ 37ല്‍ ഏറേ കമന്റുകള്‍ ഞാന്‍ കണ്ടു. അപ്പോള്‍ "ബ്ലോഗില്‍ സ്ത്രീ സംവരണവും ഞരമ്പ് രോഗികളും" എന്ന വിഷയം അവതരിപ്പിക്കാന്‍ ഒരു നല്ല അവസരം ഇതായിരിക്കും എന്നും എനിക്കും തോന്നി. ഇവിടെ പരാമര്‍ശിക്കുന്നത് ആഷയുടെ പോസ്റ്റല്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. അവരുടെ ബ്ലോഗില്‍ പ്രോത്സാഹന മനോഭവത്തിലോ "ഞരമ്പ് രോഗത്തിന്റെ" ഭാഗമായിട്ടോ വന്ന pointless comments ആണു് ഞാന്‍ പരാമര്‍ശിച്ചത്.

    ReplyDelete
  21. കൈപ്പള്ളി, ചിരിച്ചു മറിഞ്ഞു........അവതരണം നന്നായിരിക്കുന്നു. ഡോ മനുഷ്യാ മലയാള നാട്ടില്‍ ജനിക്കാതെ, പഠിക്കാതെ, ഇമ്മാതിരി കലക്ക്, ഇക്കണക്കിനു താനെങ്ങാനും നമ്മൂടെ ക്യാരളായില്‍ ജനിച്ചിരുന്നേല്‍ എന്താകുമായിരുന്നു?

    എല്ലാ ആഴ്ചയിലും ഓരോന്നു പോരട്ടെ പ്ലീസ്

    ReplyDelete
  22. Thanks maashe. I think that clarification will make a lot of difference. Really nice of you.

    ReplyDelete
  23. To be honest , I came here expecting to be enlightened.
    all i got was just an oral reiteration of what many others had already expressed as their comments.

    I really dont think that women count themslves as good bloggers merely by the number of comments. Infact does anyone believe that?
    so what was undaapri? a successful blogger, or a successful woman blogger?or was that particular post just a bit too successful? paavam.

    by the way kumar, yaar intha maaya?

    ReplyDelete
  24. കൈപ്പള്ളീ

    സ്ത്രീ ബ്ലോഗേഴ്സിനു സംവരണം വേണ്ടാ, അല്ലാതെ തന്നെ അവര്‍ നന്നായിക്കൊള്ളും. കൊള്ളാം നല്ല വീക്ഷണം. അതുകൊണ്ട്, സ്ത്രീയായതു കൊണ്ടു അവരുടെ ബ്ലോഗില്‍ പോയി ‘ഞരമ്പു’രോഗികള്‍ കമന്റു വിക്ഷേപിയ്ക്കേണ്ട ആ നേരത്തു പോയി പൊസ്റ്റു വായിച്ച് കമന്റിട്. അതും ശരി തന്നെ.

    പക്ഷെ അതില്‍ നിന്ന് എല്ലാ സ്ത്രീ ബ്ലോഗേഴ്സിനും സ്ത്രീ ആയതു കൊണ്ട് കമന്റു കിട്ടുന്നു എന്നൊരു ധ്വനിയുണ്ട് എങ്കില്‍ (പോഡ്കാസ്റ്റ് കേട്ട ഓര്‍മ്മ വെച്ച് എഴുതുകയാണ്)അതു ശരിയല്ല എന്നും പറയട്ടെ.

    എന്റെ പോസ്റ്റുകളില്‍ കമന്റുകള്‍ വളരെ കുറവാണ്.ഏതായാലും ഈയിടെയായി കേള്‍ക്കുന്ന ഈ ആണ്‍-പെണ്‍ ആശയം, ചിരിയ്ക്കു വക തരുന്നു.അതു സ്ത്രീയോടുള്ള സംവരണ മനോഭാവം കൊണ്ടാണോ, അതോ ബഹുമാനക്കുറവുകൊണ്ടാണോ എന്നു തീര്‍ചയില്ല.

    ഉദ്; നേരേ വരാന്‍ പേടിയായതു കൊണ്ട് അജ്ഞാതനായിട്ടു ചോദിയ്ക്കുന്നതു കാണൂ
    “ഈ ബ്ലോഗുകളില്‍ വിലസുന്ന ചേച്ചിമാരും, അമ്മായിമാരും എല്ലാം യഥാര്‍ത്ഥത്തില്‍ സ്ത്രീജനങ്ങള്‍ തന്നെയാണോ ? ചിലരുടെ പോസ്റ്റുകളും കമന്റുകളും വായിക്കുമ്പോള്‍ വാക്കുകളില്‍ പുരുഷച്ചുവ കണ്ടത്കൊണ്ട്“

    എന്താ ഈ പുരുഷ ചുവ? വാക്കുകളില്‍ പുരുഷ ചുവയോ? annoni യുടെ ശബ്ദത്തെ entertain ചെയ്യരുത് എന്നറിയാം എങ്കിലും ഈ പറഞ്ഞത്, പലയിടത്തു ദഹിയ്ക്കാതെ തികട്ടി കിടക്കുന്ന ഒരാശയമാണ് എന്നു തോ‍ാന്നുന്നു. അതു കൊണ്ടാണ് ഇതു പറയുന്നത്.

    ലോകത്തില്‍ 60 ലക്ഷം ബ്ലോഗേഴ്സ് ഉണ്ട് എന്നു കഴിഞ്ഞ ദിവസം വായിച്ചു. അതിന്റെ ഒരു ചെറിയ അംശമേ വരു മലയാളി ബ്ലോഗേഴ്സ്.ബാക്കിയുള്ളവരില്‍ ഇങ്ങനെ ഒരു പ്രവണത ഉണ്ടൊ എന്നു സംശയിയ്ക്കുന്നു.

    ആശയങ്ങളെയോ ആണും പെണ്ണും തമ്മിലുള്ള ബണ്ഡത്തേയോ കുറിച്ച് നമ്മള്‍ ശരിയ്ക്കും മനസിലാക്കുന്നില്ല എന്നണോ ഇതില്‍ നിന്നൊക്കെ മനസിലാക്കേണ്ടത്?...


    So leave them alone. Let them mind their own business here, that is blogging. You said it, I hope they will hear it.

    ReplyDelete
  25. 1. "കഴിഞ്ഞ പോസ്റ്റുകളുടെ നിലവാരത്തിനൊത്ത് ഉയര്‍ന്നില്ല എന്നോ പറയാനാളില്ലാതെ വരുന്നതാണ് ബ്ലോഗുകളുടെ നിലവരം പിടിച്ചു നിര്‍ത്തുന്നത്"

    സപ്തനോട് യോജിക്കുന്നു. കുമാര്‍ജി പറഞ്ഞതുപോലെ, തുടക്കത്തിലെ ചില കമന്റുകള്‍ക്ക് അനുസൃതമായും എഴുതിയ ആളെ നോക്കിയും പലപ്പോഴും പിന്നെ വരുന്ന കമന്റുകളൊക്കെ ഊത്തകേറ്റം പോലെയായിപ്പോകുന്നു.

    2. “പാച്ചാളത്തിന്റ്റെ നല്ല ഫോട്ടോകള്‍ക്ക് കമന്റ് കിട്ടാത്തതോ പ്രശ്നമാക്കണ്ടേ കാര്യമില്ല“

    സപ്താ, അവിടെ വിയോജിക്കുന്നു. ക്വാളിറ്റിയുള്ള എല്ലാവരെയും ഒരു പോലെ പ്രോത്സാഹിപ്പിക്കുകയാണ് നമ്മുടെ ലക്ഷ്യമെങ്കില്‍ പച്ചാളത്തിന്റെ ബ്ലോഗില്‍ കമന്റു വീഴുക തന്നെ വേണം. പ്രോത്സാഹനം ഔദാര്യമല്ല, ഒരു നല്ല സൃഷ്ടി ആസ്വദിയ്ക്കുകയും ഒരു സ്മൈലി പോലും ഇടാതെ കൈയും വീശി മടങ്ങിപ്പോകുകയും ചെയ്യുന്നത് ശരിയല്ല.

    3. ആഷയുടെ ബ്ലോഗില്‍ കമന്റ് വീഴരുതെന്നല്ല. പരിമിതമായ റിസോഴ്സുകള്‍ കൊണ്ട് പ്രതീക്ഷ്യക്കപ്പുറം വിസ്മയകരമെന്നോണം നല്ല ചിത്രങ്ങളെടുക്കുന്ന ആഷ തീര്‍ച്ചയായും പ്രോത്സാഹനവും അംഗീകാരവും ആദരവും അര്‍ഹിക്കുന്നു. പക്ഷേ, വായനക്കാര്‍ പ്രോത്സാഹനമെല്ലാം unfair ആയി വീതിയ്ക്കുന്നിടത്താണ് പ്രശ്നം.

    4. ഈ പോഡ്കാസ്റ്റ് വരുന്നതിന് രണ്ട് ദിവസം മുന്നേയാണ് http://jaalagam.blogspot.com/ ശ്രദ്ധയില്‍ പെടുന്നതും അതിന്റെ ഉടമ ‘ഷാജഹാന്‍ മൊയ്തീന്‍‘ എന്ന ബ്ലോഗറോട് ആരാധന പോലും തോന്നിത്തുടങ്ങിയതും. ഇവിടെ തത്കാലമുള്ള മിക്ക ഫോട്ടോഗ്രാഫര്‍മാരും എടുക്കാന്‍ കൊതിക്കുന്ന തരം സ്പോര്‍ട്സ് ഫോട്ടോകളാണ് അദ്ദേഹത്തിന്റെ ബ്ലോഗില്‍. (he is a professional sports photographer) അത്തരം ബ്ലോഗുകളില്‍ ചുറ്റിപ്പറ്റി നിന്ന് പുതുതായി എന്തെങ്കിലും പഠിയ്ക്കുന്നതാണ് കൂടുതല്‍ ഉത്തമം എന്നും പറയാനാഗ്രഹിക്കുന്നു.

    ReplyDelete
  26. കൈപ്പിള്ളീ.. ആദ്യമായാണ്‌ താങ്കളുടെ ശബ്ദബ്ലോഗ്‌ കേള്‍ക്കുന്നത്‌ :-)

    ആശയം വ്യക്തം... നല്ല ഉപദേശം :-)

    ReplyDelete
  27. പെണ്ണെഴുത്തെന്നത് പെണ്ണെഴുതുന്നത്, ആണെഴുത്തെന്നത് ആണെഴുതുന്നത് - അങ്ങിനെയാണോ, അല്ലല്ലോ? എഴുത്തില്‍ വരുന്ന ചിന്തകള്‍ക്കല്ലേ ഈ രണ്ട് ഭാവവും കല്‍പ്പിക്കപ്പെടുന്നത്? ഒരു പെണ്ണു കാണുന്ന രീതിയിലാവില്ലല്ലോ ഒരു ആണ് സമൂഹത്തെ നോക്കിക്കാണുന്നത്.
    ഉദാ: രാത്രി പത്തുമണി. ഒരു പെണ്‍കുട്ടി ഒരു വഴിയിലൂടെ ഒറ്റയ്ക്ക് വരുന്നു. അവള്‍ ചിന്തിക്കുന്നതുപൊലെയോ പ്രവര്‍ത്തിക്കുന്നതുപോലെയോ ആവില്ലല്ലോ അതേ വഴിയിലൂടെ അതേ സമയം നടന്നുവരുന്ന ഒരു ആണ്‍കുട്ടി ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും? ആ ഒരു വ്യത്യാസം എഴുത്തിലും വന്നുകൂടായ്കയില്ലല്ലോ? ഉണ്ടോ? ചില വായനക്കാര്‍ പെണ്‍കുട്ടിയുടെ കാഴ്ചപ്പാടുകള്‍ വായിക്കുവാന്‍ ആഗ്രഹിക്കുന്നു, ചിലവര്‍ ആണ്‍കുട്ടിയുടെ വിചാരങ്ങള്‍ അറിയുവാന്‍ താല്പര്യപ്പെടുന്നു. അതിലും പ്രശ്നമുണ്ടോ?

    ഒന്നിലധികം സിനിമകളില്‍ കണ്ടിട്ടുണ്ട്. പെണ്ണെന്നു കരുതി ഡൈനിംഗ് ടേബിളിന്റെയടിയില്‍ കാലു തടവുന്നതും, പിന്നെ കാലുമാറി അതൊരു ആണിന്റെ കാലാണെന്നറിയുമ്പോള്‍ ചമ്മുന്നതും... കമന്റിന്റെ കാര്യത്തില്‍ കുമാര്‍ പറഞ്ഞതുപോലെ, അപ്പോള്‍ ഈ വികാരങ്ങളും മായ തന്നെ... അതില്‍ നിന്നും പുറത്തു കടക്കുവാന്‍ കഴിയുന്നില്ലെങ്കില്‍ ആ രീതിയില്‍ പെണ്ണെന്നു പ്രൊഫൈല്‍ പേര്‍ കണ്ട് കുറേപ്പെര്‍ കമന്റിയെന്നിരിക്കും, കമന്റട്ടെ... അര്‍ക്കു ചേതം?

    പച്ചാളത്തിന്റെ ചില ചിത്രങ്ങള്‍ കണ്ടിട്ടുണ്ട്, ഇതില്‍ പ്രതിപാദിച്ചിരിക്കുന്ന സ്ത്രീ ഫോട്ടോഗ്രാഫറുടെ ബ്ലോഗ് ഓര്‍മ്മയില്‍ വരുന്നുമില്ല (പോഡ്കാസ്റ്റില്‍ ലിങ്ക് നല്‍കുവാന്‍ പറ്റില്ല, അല്ലേ ;) പക്ഷെ, മറ്റു പല ആണ്‍ ഫോട്ടോഗ്രാഫര്‍മാരുടെ ബ്ലോഗുകളും ബൂലോകത്തുണ്ടല്ലോ? പലരും പ്രൊഫഷണലുകളുമാണ്‌, അവര്‍ക്കും കമന്റിന്റെ കാര്യത്തില്‍ എണ്ണം വളരെക്കുറവാണ്, അതൊക്കെയും അവര്‍ ആണുങ്ങളായതുകൊണ്ടാണോ? പക്ഷെ, എതിര്‍ലിംഗത്തോടുള്ള ആകര്‍ഷണമായിരുന്നെങ്കില്‍, അവരുടെയൊക്കെ പോസ്റ്റില്‍ ഇവിടെയുള്ള വനിതാബ്ലോഗേഴ്സ് പോയി കമന്റേണ്ടതല്ലേ?

    ഓഫ്: കൈപ്പള്ളി മാഷേ, മാഷിന്റെ എഴുത്തിലെന്താണ് ഇത്രയധികം തെറ്റുകള്‍ വരുന്നത്? താങ്കളുടെ ബൈബിളില്‍ തെറ്റുകളൊന്നും ശ്രദ്ധയില്‍ പെട്ടതുമില്ല! (താങ്കളെ അധികം പരിചയമില്ലാത്തതുകൊണ്ടാണ്, ആക്കിയതല്ല... അങ്ങിനെ ധരിക്കരുത്... :)
    --

    ReplyDelete
  28. കൈപ്പള്ളി: എനിക്ക്‌ പഞ്ചാരയടിക്കാന്‍ പറ്റിയ പ്രായമല്ല അതിനാല്‍ എന്റെ പോസ്റ്റുകളില്‍ കമെന്റിലും താല്പര്യമില്ല. വേണമെന്നുള്ളവര്‍ വായിക്കട്ടെ വേണമെങ്കില്‍ കമെന്റിടട്ടെ. കൈപ്പള്ളിയേ തെറിവിളിച്ചാല്‍ അവിടെയും കിട്ടും കുറെ കമെന്റുകള്‍. (ഞാനതിനില്ല കേട്ടോ) കമെന്റുകള്‍ മോഡറേറ്റ്‌ ചെയ്യൂ എല്ലാ ഞരമ്പ്‌രോഗവും താനെ അവസാനിക്കും. ഞാനും ഇപ്പോള്‍ സംവരണപട്ടികയിലാണ് ”കമെന്റുകള്‍ കുറവും സന്ദര്‍ശകര്‍ കൂടുതലും”.

    ReplyDelete
  29. Haree | ഹരീ
    O.T.
    I was never accademically trained to read, write or speak in Malayalam.

    What you read is my own understanding of the language.

    :)

    Hence the errors.

    ReplyDelete
  30. "എഴുത്തില്‍ വരുന്ന ചിന്തകള്‍ക്കല്ലേ ഈ രണ്ട് ഭാവവും കല്‍പ്പിക്കപ്പെടുന്നത്? ഒരു പെണ്ണു കാണുന്ന രീതിയിലാവില്ലല്ലോ ഒരു ആണ് സമൂഹത്തെ നോക്കിക്കാണുന്നത്."

    ഹരി എഴുതിയ മേല്‍പ്പറഞ്ഞ വാക്കുകളാണ് ഇതെഴുതാന്‍ എന്നെ പ്രേരിപ്പിക്കുന്നത്.

    ഒരു നല്ല എഴുത്തുകാരനു ഒരു വസ്തുതയെ അല്ലെങ്കില്‍ സന്ദര്‍ഭത്തെ ഒരു സ്ത്രീയുടെ കാഴ്ച്ചപ്പാടിലൂടെയോ പുരുഷന്റെ കാഴ്ച്ചപ്പാടിലൂടെയോ
    എഴുതാന്‍ കഴിയും എന്നാണു ഞാന്‍ വിശ്വസിക്കുന്നത്.
    അതുകൊണ്ട് എഴുത്തു കണ്ട് അതിന്റെ കര്‍ത്താവ് ആണോ പെണ്ണോ എന്നു സംശയലേശമന്യേ നിര്‍‌ണ്ണയിക്കാന്‍ കഴിയുമോ? എഴുത്തിന്റെ സാരാംശവുമായിട്ടാണു സംവദിക്കേണ്ടത്. എഴുതിയ ആളുടെ ലിംഗം നോക്കിയല്ല.

    ReplyDelete
  31. ആവനാഴിയോട്,
    തീര്‍ച്ചയായും... അതു തന്നെയാണ് ഞാനും വിശ്വസിക്കുന്നത്. ഒരു നല്ല കഥാകാരന്/കാരിക്ക് രണ്ടു ഭാവങ്ങളിലും എഴുതുവാന്‍ കഴിയും. പക്ഷെ, ഞാനിവിടെ പറഞ്ഞത് അത് വായിക്കുന്നവരുടെ കാര്യമാണ്. ചിലവര്‍ക്ക് പെണ്‍ഭാവനകളോടായിരിക്കാം (അത് ആണെഴുതിയാലും പെണ്ണെഴുതിയാലും) മതിപ്പ്, അതില്‍ കുഴപ്പം കാണേണ്ടതില്ല എന്നും ഞാന്‍ വിശ്വസിക്കുന്നു. എഴുതുന്നയാളുടെ ലിംഗനിര്‍ണയത്തെക്കുറിച്ച് ഞാന്‍ പറഞ്ഞിട്ടില്ലല്ലോ, വായനക്കാര്‍ എന്തുകൊണ്ട് പെണ്ണെഴുത്തിനെ തേടിയെത്തുന്നു എന്നതിനെക്കുറിച്ചുള്ള എന്റെയൊരു തോന്നല്‍, അതാണു ഞാന്‍ പറയുവാന്‍ ഉദ്ദേശിച്ചത്.

    കൈപ്പള്ളിയോട്,
    :) പക്ഷെ, നന്നായെഴുതുവാന്‍ ശ്രമിക്കാവുന്നതാണ്... :)
    --

    ReplyDelete
  32. കൈപ്പള്ളീ,
    താങ്കള്‍ ഒരു പ്രാവശ്യം കൂടി വാ തുറന്നു, ഒരു സത്യം കൂടി പറഞ്ഞു. കൊട് കൈ!

    അധികം കമെന്റുകള്‍ വരുന്ന ചില ബ്ലോഗുകള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? പോസ്റ്റിനല്ല കമെന്റ്; ആരെങ്കിലും എഴുതിയ കുനുട്ട്, കുന്നായ്മ, കുശുമ്പ്, പരദൂഷണം എന്നിവയെയായിരിക്കും അവ പിന്തുടരുന്നത്.

    പോഡ്കാസ്റ്റ് വീക്‍ലിയാക്കാന്‍ ശ്രമിച്ചൂടെ!

    ReplyDelete
  33. Haree | ഹരീ said...

    നീ എനിക്ക് കാശു് താ. ഞാന്‍ നന്നായി എഴുതാം

    ReplyDelete
  34. ക്ഷമിക്കണം ചര്‍ച്ച തുടരട്ടെ.

    ഹരീ
    O.T.

    തമാശിച്ചതാണെ. നീ യുദ്ധം ഒന്നും പഖ്യാപിക്കല്ലെ.

    ReplyDelete
  35. ഏതായാലും പച്ചാളത്തിനെ കൊണ്ട് ഇനിയും കമന്‍സ് ഇടാന്‍ പറയണം മാഷെ, കൈക്കൂലികൊടുക്കണം കെട്ടൊ...!!!
    ഇങ്ങനെ തന്നെ വേണം മാഷെ.ജയ്ഹിന്ത്.!!!

    ReplyDelete
  36. forever (എന്താണ്ടോ ഒന്ന്)
    ഇങ്ങോട്ട് കമന്റാന്‍ പ്രായമാകുമ്പെള്‍ അറിയിക്കാം.

    ReplyDelete
  37. പ്രായം മനസ്സിനാണൊ..?അതൊ ശരീരത്തിനാണൊ..?

    ReplyDelete
  38. ഡീയര്‍ നിഷാദ് ... താങ്കളുടെ പോഡ്കാസ്റ്റ് ഇന്നലെ കേട്ടിരുന്നു. ആശയവും , അവതരണവും ഇഷ്ടപ്പെട്ടു !

    ReplyDelete
  39. Saji കുട്ട (Friendz4ever)
    O.T.

    നല്ലതുപോലെ പറഞ്ഞാല്‍ അനിയനു് മനസിലാവില്ല എന്ന് തോന്നുന്നു.

    അനിയന്‍ പറഞ്ഞത് ഞാന്‍ comment അര്ത്ഥിക്കുന്ന ഒരു വെറും തറ ബ്ലോഗര്‍ അണെന്നാണു്.

    അനിയനെ പോലെ dozen കണക്കിനു senti ബ്ലോഗ് ഉണ്ടാക്കി വിടാന്‍ നമുക്ക് അറിഞ്ഞുംകൂട അതിനുള്ള പ്രായവും കഴിഞ്ഞു.


    അവിടെ പൊപുലര്‍ അവന്‍ അനിയന്‍ ഇനി ഇങ്ങോട്ട് വന്ന് ശര്‍ദ്ദിക്കരുത് please. പോസ്റ്റുമായി ബധമില്ലാത്തത് ഞാന്‍ delete ചെയ്യും.

    പിന്നെ പ്രായം:
    പ്രായം മനസില്‍ തന്നെയാണു്. അതല്ലെ ഞാനും പറഞ്ഞത്. 24 വയസിന്‍റെ ഒന്നും തന്നില്‍ കാണുന്നില്ല എന്നാണു് ഞാന്‍ പറഞ്ഞത്.

    qw_er_ty

    ReplyDelete
  40. കഥയും കവിതകളും ഉടലെടുക്കുന്നത് ഒരിക്കലും പ്രായം കൊണ്ടല്ലൊ എന്നു പറഞ്ഞതില്‍ നന്നി.!!താങ്കളുടെ ആശയങ്ങള്‍ക്കെ ഞാന്‍ മറുപടി പറഞ്ഞുള്ളൂ.അല്ലാതെ താങ്കള്‍ എന്ന വ്യക്തിക്കല്ലാ
    nwy thnkz bye.!!

    ReplyDelete
  41. കൈപ്പള്ളീ, ഞരമ്പുരോഗം പോസ്റ്റും തുടര്‍ന്നു നടന്ന കോലാഹലങ്ങളും ദേ ഈപ്പോ ഇതും ഒക്കെ കൂടെ കേള്‍ക്കേം വായിക്കേം ഒക്കെ ചെയ്തപ്പോ ഒരു ശങ്ക. ആണായാലും പെണ്ണായാലും നന്നായാല്‍ നന്ന് എന്നും മോശമായാല്‍ മോശം എന്നും (ചിലരൊക്കെ മോശമാണെന്നു തോന്നിയാല്‍ കമന്റിടാതെ ഒഴിയാറുമുണ്ട്)ചിലപ്പോ ഒന്നു കൂടെ നന്നാക്കാന്‍ പറ്റും എന്നു തോന്നുമ്പോള്‍ അതും പറയാറുള്ള കുറച്ച് ബ്ലോഗര്‍മാരുണ്ട്... ! ഇങ്ങനെയൊക്കെയാണ് ബ്ലോഗേര്‍സിന്റെ മനോഭാവമെങ്കില്‍ എഴുതുന്നത് പെണ്ണാണെങ്കില്‍, ക്രിയാത്മകമായി അവര്‍ക്കു കിട്ടേണ്ടിയിരിക്കുന്ന ചില കമന്റുകളെങ്കിലും നഷ്ടപ്പെടാന്‍ ഇടയാവില്ലേ ഇത്തരം പോയിന്റ് ബ്ലാങ്ക് വെടിവെപ്പ് നടത്തിയാല്‍..!!!? പെണ്ണൂങ്ങള്‍ എഴുതുന്നത് എല്ലായ്പ്പോഴും നന്നാവാതിരിക്കാന്‍ കാരണമൊന്നുമില്ലല്ലോ. തുറന്നു പറഞ്ഞാല്‍ ഞാന്‍ ബ്ലോഗ് വായന തുടങ്ങിയശേഷം ശ്രദ്ധയില്‍ പെട്ട കഥകളില്‍ - എന്റെ വായനയുടെ നിലവാരം വെച്ചാണേ പറയുന്നത് ‌‌- `മികച്ച നിലവാരമുള്ള അഞ്ചു കഥകള്‍ തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ തീര്‍ച്ചയായും അതില്‍ രണ്ടെണ്ണമെങ്കിലൂം പെണ്ണുങ്ങള്‍ എഴുതിയവയാണ് എന്നു പറയേണ്ടിവരും. അതില്‍ തന്നെ ഇട്ടിമാളു എന്ന ബ്ലോഗര്‍ എഴുതിയ “മാംസത്തുണ്ടുകള്‍ ചിതറും മുന്നെ” (കഥയുടേ പേര് ഓര്‍മ്മയില്‍ നിന്നെഴുതിയതാണ് - തെറ്റു വരാം)എന്ന കഥയോട് കിടപിടിക്കൂന്ന കഥകള്‍ അധികമൊന്നും ബ്ലോഗില്‍ എടുത്തു കാണിക്കാനും ഇല്ലെന്നു തോന്നുന്നു. (ഇതെന്റെ മാത്രം അഭിപ്രായമാണ് - ഇട്ടിമാളു എന്നത് ഒരു സ്ത്രീ ബ്ലോഗറാണ് എന്ന ഉത്തമ വിശ്വാസത്തിലുമാണ് ഇത് പറഞ്ഞത് - ഇതിന്റെ പേരില്‍ ഇവിടെ ഒരു തര്‍ക്കം വേണ്ട)അപ്പോള്‍ പറഞ്ഞു വന്നത് ബ്ലോഗില്‍ ഇങ്ങനെ വരുന്ന ഒരുപാടു കുറിപ്പുകളും ദാ ഇപ്പോ കൈപ്പള്ളീടെ പോഡ്കാസ്റ്റും ഒക്കെ കൂടെ ച്ചേര്‍ന്ന് മൊത്തം സ്ത്രീനാമങ്ങളില്‍ എഴുതുന്ന ബ്ലോഗുകളില്‍ പോയി കമന്റിട്ടാല്‍ “ഡോക്ടര്‍, അതൊരു ഞരമ്പു രോഗത്തിന്റെ ലക്ഷണമാണോ?” എന്നൊരു ശങ്കയ്ക്ക് വകുപ്പുണ്ടാക്കണോ എന്നൊരാശങ്ക ജനിപ്പിക്കുമെങ്കില്‍, തദ്വാരാ “വേണ്ട എന്തിനാപ്പൊ ഇത്“ എന്നൊരു പുനരാലോചനയുടെ പുറത്ത് ആ കമന്റ് വേണ്ടെന്നു വെയ്ക്കുമെങ്കില്‍ കൈപ്പള്ളീ, ഇങ്ങനെ കാടടച്ചു വെടിവെയ്ക്കുന്നത് ഒരളവു വരെ ബ്ലോഗിലെ നാമമാത്രമായെങ്കിലും കണ്ടുവരുന്ന സര്‍ഗാത്മകതയ്ക്ക് യാതൊരു പ്രയോജനവും ചെയ്യില്ല എന്നതാണെന്നു തോന്നുന്നു എന്റെ ശങ്ക (ആവോ?)

    ReplyDelete
  42. സുഹൃത്തുക്കളെ

    ദിവ (diva), ഡാലി, Manu, ആവനാഴി, സപ്തന്‍, കുമാര്‍, അചിന്ത്യ, Haree | ഹരീ,  മാവേലി കേരളം.


    എന്റെ podcast കേട്ടതിനും പ്രതികരിച്ചതിനും എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. നിങ്ങള്‍ തരുന്ന പ്രോത്സാഹനവും പരാമര്‍ശ്ശങ്ങളുമാണു് എന്റെ പ്രചോദനം എന്നു് നിങ്ങള്‍ക്കറിയാമല്ലോ.

    പച്ചാളം
    ബെറ്റില്‍ ഞാന്‍ ജയിച്ചിരിക്കുന്നു. ബ്ലോഗില്‍ ക്രിയാത്മകമായ  നല്ല ചര്‍ച്ചകളും നടക്കും എന്നതില്‍ സംശയം വേണ്ട.

     

    സജി (friends4ever)
    എന്റെ ബ്ലോഗില്‍ എന്നെ പുകഴ്തണ്ട. ഞാന്‍ എഴുതിയതിനെ കുറിച്ചും പറഞ്ഞ ആശ്യത്തെ കുറിച്ചും പരാമര്‍ശിക്കു. കേള്‍ക്കാം. ചര്‍ച്ച ചെയ്യാം. എന്നെ ബഹുമാനിക്കണ്ട, പക്ഷെ എന്നെ അറിയാതെ എന്റെ ഉദ്ദേശശുദ്ധിയെ വിലയിരുത്താന്‍ ശ്രമിക്കരുത്. ജനം, എന്നെ അല്ല, അനിയനെ അളക്കും.

    ഇടിവാള്‍:
    ആ മര്‍മ്മം വലടത്തോട്ടും അല്പം ഒതികി വെക്കു please. :) കൊമ്മെന്റിനു നന്ദി.


    chithrakaran ചിത്രകാരന്‍

    നന്ദി

    ഷാനവാസ്‌ ഇലിപ്പക്കുളം, സൂര്യോദയം, കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി:
    എന്റെ വളിപ്പ് സംഭാഷണം  ഇഷ്ടപ്പെട്ടതില്‍ സന്തോഷം. ഇനിയും വരിക. അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു.

    ആവനാഴി
    രാഘവേട്ടന്‍ പറഞ്ഞു വരുന്നത് എനിക്ക് professional (ഉത്സാപറമ്പ്) നാടകവേദികളുടെ നടന്മാരുടെ സ്വര ഗാംഭീര്യം ഉണ്ടെന്നാണോ? ഹോ ഞാന്‍ happyയായി. ഒരു credit എനിക്കും ഇരിക്കട്ടേ. 4 മിനിറ്റിന്റെ ഒരു നല്ല ഏകാങ്ക നാടകം എഴുതി തന്നാല്‍ യാതൊരു പ്രശ്നവും ഇല്ലാതെ ഞാന്‍ അതു് അവതരിപ്പിക്കാം. ചുമ്മ പറഞ്ഞതല്ല. ചിലക്കാത്ത കിളികള്‍ അനേകം ഉണ്ട്. ചിലക്കാത്ത  പെണ്ണുങ്ങളാണു് ഇല്ലാത്തത്.

    ദില്‍ബാസുരന്‍
    ഇനി നമ്മള്‍ തമ്മില്‍ കാണുമ്പെള്‍ എന്റെ podcast കേള്‍ക്കാന്‍ മാത്രമായി നിനക്ക് ഒരു mp3 player വാങ്ങി തരാം. ഓര്‍മ്മിപ്പിക്കണം


    മാവേലി കേരളം

    ഈ പേരിനെ കുറിച്ച് എനിക്ക് പണ്ട് ഒരു confusion ഉണ്ടായിരുന്നത് ഓര്‍ക്കുമല്ലോ. ഇപ്പോഴാണു എനിക്ക് ആ പേരിന്റെ ഗുണം മനസിലായത്. അങ്ങ് ഒരു സ്ത്രീ ആണു് എന്ന് അറിയാവുന്നവര്‍ കുറവാണു്. അതിനാല്‍ commentകള്‍ക്ക് അല്പം കൂടി focus ഉണ്ടാകും. സ്ത്രീ എന്ന elementല്‍ അപ്പോള്‍ ആരും ശ്രദ്ധ ചലിത്തില്ല. അതിന്റെ പിന്നിലെ ആശയത്തിനോടു എനിക്ക് ബഹുമാനം തോന്നുന്നു.

    ദിവ
    http://jaalagam.blogspot.com/  എന്ന ബ്ലോഗിനെ കുറിച്ച് പറഞ്ഞല്ലോ. വളരെ പ്രത്യേകത ഉള്ള ഒരു photographer ആണു അദ്ദേഹം. പരിചയപ്പെടുത്തിയതിനു് നന്ദി. നമുക്ക് അദ്ദേഹത്തെ ആവശ്യമുണ്ട്.

    kaithamullu : കൈതമുള്ള്

    നല്ല വിഷയം ഉണ്ടെങ്കില്‍ മാത്രം  podcast ചെയ്താല്‍ പോരെ. ബ്ലോഗ് എഴുതാന്‍ വേണ്ടി എഴുതിയാല്‍ വിരസമാകുന്നതുപോലെ തന്നെ  podcastഉണ്ടാക്കാന്‍ വേണ്ടി ഞാന്‍ സംസാരിച്ചാല്‍ അതു വിരസമാകും.


    physel
    ഇവിടെ പരാമര്‍ശിച്ചത് സ്ത്രീ ബ്ലോഗുകളില്‍ കണ്ടു വരുന്ന അനാവശ്യമായ പുകഴ് വാക്കുകളെ കുറിച്ചാണു്. നല്ല ക്രിയാത്മകമായ commentകളെ കുറിച്ചല്ല. സ്ത്രീ ആയതു കോണ്ട് മാത്രം അവരെ പ്രത്യേകം പ്രോത്സാഹിപ്പിക്കേണ്ട കാര്യവും ഇല്ല എന്നാണു് ഞാന്‍ പറഞ്ഞത്.


    മറ്റു ശ്രോതക്കളെ
    പ്രതികരിക്കാതെ നിശബ്ദരായി 243 പേരു്  ഈ episode ഇതുവരെ കേട്ടിട്ടുണ്ട്. നിങ്ങള്‍ക്കും എന്റെ നന്ദി ഇതോടൊപ്പം പ്രകാശിപ്പിക്കട്ടേ. നിങ്ങള്‍ക്ക് ബ്ലോഗില്‍ പ്രതികരിക്കാന്‍ കഴിയില്ലെങ്കില്‍ എനിക്ക് email അയക്കാം kaippally(അറ്റ്)gmail.com

    ReplyDelete
  43. കൈപ്പള്ളീ വളരെ ഇഷ്ടപ്പെട്ടു ഈ പ്രക്ഷേപണം.
    പക്ഷേ സ്ത്രീയായത് കൊണ്ട് മാത്രമാണു ആളുകള്‍ അവിടെ കമന്റിട്ടത് എന്നു തോന്നുന്നില്ല, അതിന്റെ ഒരു കഥ പോലെ കൊടുത്ത വിവരണവും കൂടെ കണ്ടിട്ടായിരിക്കും. അത് നന്നായിരുന്നുതാനും. പിന്നെ പലരും, 'വായിച്ചു' അല്ലെങ്കില്‍ 'കണ്ടു' എന്ന് അറിയിക്കാനും കൂടെയാണു കമന്റുന്നത്. സൗഹൃദവും കമന്റുകളുടെ എണ്ണത്തെയും സ്വഭാവത്തെയും സ്വാധീനിയ്ക്കുന്നുണ്ട്

    ReplyDelete
  44. ഒരു നിരീക്ഷണം
    പ്രിയ കൈപ്പള്ളീ, സഹൃദയരായ സുഹൃത്തുക്കളെ

    ഞാന്‍ ഇവിടെ എന്റെ ഒരു എളിയതും എന്നാല്‍ പ്രസക്തമെന്നു എനിക്കു തോന്നിയതുമായ ഒരു നിരീക്ഷണം പ്രസിദ്ധീകരിക്കാന്‍ ആഗ്രഹിക്കുന്നു.

    മലയാളഭാഷ മനോഹരിയായ ഒരു തരുണിയാണ്. അവളുടെ കയ്യും കാലും തല്ലി ഒടിച്ച് ചട്ടുകാലിയാക്കി അവളുടെ തൊണ്ടിപ്പഴങ്ങളെ‍ തോല്‍പ്പിക്കുന്ന അധരങ്ങളെ കൃപാണം കൊണ്ട് മുറിച്ച് മുറിച്ചുണ്ടിയാക്കി അവളുടെ നെറ്റിയിലെ കുങ്കുമപ്പൊട്ടു മാച്ച് കരി വാരിത്തേച്ച് വികൃതയായിട്ടാണ് സാധാരണയായി കൈപ്പള്ളീ തന്റെ കൂടെ കൊണ്ടു നടക്കുക പതിവ്.

    ഇതു കണ്ട് നമ്മുടെ സുഹൃത്തായ ശ്രീമാന്‍ ഹരി ഇപ്രകാരം ചോദിച്ചു:

    “ കൈപ്പള്ളി മാഷേ, മാഷിന്റെ എഴുത്തിലെന്താണ് ഇത്രയധികം തെറ്റുകള്‍ വരുന്നത്? താങ്കളുടെ ബൈബിളില്‍ തെറ്റുകളൊന്നും ശ്രദ്ധയില്‍ പെട്ടതുമില്ല! (താങ്കളെ അധികം പരിചയമില്ലാത്തതുകൊണ്ടാണ്, ആക്കിയതല്ല... അങ്ങിനെ ധരിക്കരുത്... :)”

    ഹരി ചോദിച്ചത് ഒരു ഐറോണീകത കണ്ടതു കൊണ്ടാണു.

    അതിനു മറുപടിയായി കൈപ്പള്ളി ഇപ്രകാരം മറുപടിയേകി:

    “നീ എനിക്ക് കാശു് താ. ഞാന്‍ നന്നായി എഴുതാം ”

    പിന്നെയാണ് കൈപ്പള്ളീ ഈ പോസ്റ്റിനു അഭിപ്രായം പ്രകടിപ്പിച്ചവര്‍ക്കൊക്കെ നന്ദി പറഞ്ഞു കൊണ്ട് മറു കമന്റുകളിട്ടത്.

    അപ്പോള്‍ കൈപ്പള്ളിയോടൂ ചേര്‍ന്നു ഒരു തരുണീ നില്‍പ്പുണ്ടായിരുന്നു. സൂക്ഷിച്ചുനോക്കൂ സുഹൃത്തുക്കളേ. മലയാളഭാഷാതരുണീയാണത്. അവള്‍ക്കു മുറിച്ചുണ്ടില്ല, അവളുടെ നെറ്റിയില്‍ കുങ്കുമവും കുളീര്‍ചന്ദനവും, അധരങ്ങളീല്‍ ചെഞ്ചായം, കപോലങ്ങളില്‍ അരുണീമ , ഉടുത്തിരിക്കുന്നതോ വിലയേറിയ കാഞ്ചീപുരം സാരി, കമനിയകാന്തി വിതറുന്ന പ്രൌഢയായ കുല വനിത.

    അപ്പോള്‍ ഞാന്‍ സുഹൃത്തായ ഹരിയോടു ഒരു ചോദ്യം ചോദിക്കട്ടെ:

    “സുഹൃത്തേ, അങ്ങു കൈപ്പള്ളിക്കു കായ് എത്രയാണു കൊടുത്തു?”

    :)

    സസ്നേഹം
    ആവനാഴി

    ReplyDelete
  45. പ്രിയ കൈപ്പള്ളീ,

    പെണ്ണുങ്ങളുടെ സൈറ്റില്‍ മാത്രം കമന്റിടുന്നവരെക്കുറിച്ചുള്ള ഈ പോഡ്‌കാസ്റ്റ്‌ കേട്ടു..

    നന്നായി പറഞ്ഞിരിക്കുന്നു...

    ഉദാഹരണത്തിന്‌ ആശയെക്കാള്‍ നല്ലൊരു സൈറ്റും പോസ്റ്റും ഉണ്ടായിരുന്നു...

    ( https://www.blogger.com/comment.g?blogID=36106694&postID=8235381157542462252 )

    കാണാന്‍ കൊള്ളാവുന്ന ആണുങ്ങളുടെ സൈറ്റില്‍ പെണ്ണുങ്ങള്‍ എങ്ങനെ "മണിയനീച്ചകളെപ്പോലെ" പാറിപറക്കും എന്നതിനും ഗുണനിലവാരം നോക്കാതെ ഒരു പോസ്റ്റില്‍ ബ്ലോഗ്‌ ലോകത്തെ മഹാന്മാരൊക്കെ എങ്ങനെ എത്തിചേരുമെന്നും അവിടെ കമന്റിട്ടുപോകുമെന്നും ഈ പോസ്റ്റും കമന്റുകളും ഉത്തമ ഉദാഹരണമാകുന്നു...

    വിവാദം സൃഷ്ടിച്ച ഇഞ്ചിപ്പെണ്ണെന്ന ബു. ജീ. മഹിള മാത്രം എത്ര വട്ടമാണ്‌ അവിടെ 'ലതി'ട്ടുപോയെന്ന് അവിടെ പോയിതന്നെ കാണേണ്ടിയിരിയ്ക്കുന്നു...

    ഇന്ന് വീരവാദം മുഴക്കുന്ന എല്ലാ മഹാന്മാരുടെയും പൂര്‍വ്വകാലമനസ്ഥിതിയും മലയാളബ്ലോഗിനെ ഇന്നത്തെ അവസ്ഥയില്‍ കൊണ്ടെത്തിയ്ക്കാന്‍ ഇവര്‍ വഹിച്ച പങ്കും ഈ ഒറ്റ പോസ്റ്റിന്റെ പ്രസക്തിയും കമന്റുകളും വായിച്ചാല്‍ മനസ്സിലാകും...

    അപ്പോള്‍, ഒരു "ജയ്‌ ഹിന്ദ്‌" എന്റെ വക...

    ക്ഷമിക്കണം, മുന്‍പിട്ട കമന്റില്‍, ആ പോസ്റ്റിന്റെ ലിങ്ക്‌ ഇടാന്‍ മറന്നു പോയി... അതുകൊണ്ട്‌, അതു delete ചെയ്തു.. ഇതു പോസ്റ്റി...

    ReplyDelete
  46. കൈപ്പള്ളിയുടെ പോസ്റ്റിനും,അതിലേറെ എട്ടുകണ്ണന്റെ കമന്റിനും ആയിരമായിരം ആശംസകള്‍ ! ഞരമ്പുരോഗികള്‍ പലവേഷങ്ങളിലുണ്ട് ബൂലോഗത്ത്. ഈ ഇഞ്ചിയും സൂവുമെല്ലാം പെണ്ണുങ്ങള്‍ തന്നെയാണോ ? അതോ പെണ്‍‌വേഷം കെട്ടിയ ഞരമ്പുരോഗികളോ ?

    ReplyDelete
  47. അയ്യേ... അപ്പോ എട്ടുകണ്ണന്‍ ഈ ബ്ലോഗും പോസ്റ്റും കണ്ടില്ല അല്ലേ? നോക്കണേ, സമയം കിട്ടുമ്പോള്‍. ;) ലിങ്ക് വെക്കുമ്പോള്‍ അങ്ങനെയുള്ളതൊക്കെ വെക്കണ്ടേ.


    http://cookundapri.blogspot.com/2007/04/blog-post_27.html


    (കൈപ്പള്ളീ, ഓഫിന് മാപ്പ്)



    പിന്നെ unknown,

    മര്യാദയ്ക്ക് സംസാരിച്ചാല്‍ നല്ലത്. എല്ലാവര്‍ക്കും നിന്റെ രോഗമുണ്ടെന്ന് കരുതരുത്.

    ReplyDelete
  48. Dear സു | Su,

    thanks for the info..

    i was not aware of that post ..
    which is also a great example..

    i dont think this is a 'off talk', it is relevent to the topic, and i hope kaipally will agree to that.

    ReplyDelete
  49. സൂ തന്ന ലിങ്കില്‍ പോയി നോക്കി.
    ശരിയാ എട്ടുകണ്ണാ.. ആ ചുള്ളന്റെ ബ്ലോഗില്‍ മാത്രമല്ല ഉണ്ടാപ്രിയുടെ ബ്ലോഗിലും ആ സംഘം തകര്‍ത്തു. (കൊച്ചുണ്ടാപ്രിയും ഒന്നിനോളം പോന്ന ഒരു ആണുതന്നെ) അപ്പോള്‍ എട്ടുകണ്ണന്‍ പറഞ്ഞത് കറക്ട്!

    കൈപ്പള്ളീ വിഷയത്തില്‍ നിന്നും മാറാത്തതായതുകൊണ്ട് ക്ഷമ ചോദിക്കുന്നില്ല.

    ReplyDelete
  50. http://cochinites.blogspot.com/2006/11/blog-post_116325094264834510.html


    അയ്യോ...അപ്പോ നിങ്ങളിതുകണ്ടില്ല അല്ലേ? ;)


    (കൈപ്പള്ളീ ക്ഷമിക്കൂ)

    ReplyDelete
  51. കൈപ്പള്ളി,
    പ്ലീസ് ഇതിന്റെ ഒരു mp3 എനിക്കു ഈമെയിലയച്ചു തരുമോ?
    ഞാന്‍ പലതവണ ശ്രമിച്ചിട്ടും എനിക്കിതു കേള്‍ക്കാന്‍ കഴിഞ്ഞില്ല.ഒന്നു കമണ്ടാന്‍ തുടിക്കുന്നു.
    പക്ഷെ എന്റെ നാശം സിസിറ്റം.

    ReplyDelete
  52. This comment has been removed by a blog administrator.

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..