Saturday, June 23, 2007

Kaippally's Podcast 18 "ശ്രദ്ദയില്‍ പെട്ട ചില കമന്റുകള്‍"


powered by ODEO

ഇനി മുതല്‍ എല്ലാ ആഴ്ചയും podcast ചെയ്യഅന്‍ ശ്രമിക്കാം. ചില പുതിയ കാര്യങ്ങള്‍ കൂടി ചേര്‍ക്കുന്നതായിരിക്കും.

1) ഒരു ബ്ലോഗിന്റെ review ഉണ്ടാകുന്നതായിരിക്കും.
3) interesting comments
4) ഒരു ഫോട്ടോ പോസ്റ്റിനെ കുറിച്ചുള്ള review


ഇനിയും എന്തെങ്കിലും കൂടി വേണമെങ്കില്‍ പറയണം.

പലര്‍ക്കും odeo വഴി ഇതു കേള്‍ക്കാന്‍ കഴിയുന്നില്ല എന്ന് അറിഞ്ഞു. എന്നെ അറിയിച്ചാല്‍ ഞാന്‍ അതു് email ചെയ്തു തരുന്നതായിരിക്കും.

:)

37 comments:

  1. കൈപ്പള്ളിയേ, നിങ്ങള്‍ കൈപ്പള്ളി മാത്രമല്ല, കാല്‍പള്ളികൂടീയാണ്.

    എവിടുന്നു കിട്ടുന്നു ഭായ് ഇത്രയും വ്യത്യസ്തമാര്‍ന്ന വിഷയങ്ങള്‍......എന്തിനും കലക്കി കടുകു വറുത്തു....മൊത്തം കേട്ടിട്ടാ കേട്ടാ :)‌

    ReplyDelete
  2. ഞമ്മക്ക് ഒരു ഈമെയില്‍ കോപ്പി പ്ലീസ് കൈപ്പള്ളി അണ്ണാ....

    ReplyDelete
  3. എനിക്കിഷ്ടമായത്, കലക്കി പുളിശ്ശേരിയുണ്ടാക്കിയതാ ;)

    നന്നായി !

    ReplyDelete
  4. കലക്കി അണ്ണാ..കാലെടുത്തു വെയ്‌!

    ReplyDelete
  5. കൈപ്പള്ളീ, കലക്കി. :-)

    ReplyDelete
  6. ഡോ.. സമ്മതിക്കുവേല.. അല്ല്യോ..

    എന്നാ പിന്നെ അങ്ങനെയാവട്ടെ...പുതിയ സംരംഭത്തിന് ആശംസകള്‍...

    എക്കോ കൂടുതലാ... വോള്യം ഞാന്‍ കൂട്ടിയാ അയലോക്കത്തുള്ള ഇറാനി മുട്ടുകാലുകേറ്റിക്കൊല്ലും.. ഇച്ചിരെ കഷ്ടപ്പെട്ടിതൊന്നുകേള്‍ക്കാനേ..!

    ReplyDelete
  7. Noushadjii
    Would you please send me the file in my email.
    aliathik@gmail.com
    Thanks

    ReplyDelete
  8. കൈപ്പള്ളീ, നല്ല തീരുമാനം!
    (അപ്പോ തലമൂത്തോര് പറഞ്ഞാ കേക്കും, അല്യോ?)

    - ആ അഹങ്കാരത്തിന്റെ ഭാഷ, തന്‍പോരിമയുടെ ശബ്ദം, വ്യക്തിനിഗ്രഹണത്തിന്റെ ഭാവം എല്ലാം എല്ലാ ആഴ്ചയിലും!( ദേ, തല്ലാന്‍ വരല്ലേ...ഒരു സത്യം പറഞ്ഞതാണേ!)

    ReplyDelete
  9. പ്രിയ കൈപ്പള്ളീ,

    “പോഡ്കാച്ച്” കേട്ടു.

    നന്നായിരിക്കുന്നു. ശബ്ദഗാംഭീര്യം അവകാശപ്പെട്ടതുപോലെ ഉണ്ട് എന്നു സമ്മതിക്കാം.

    ബ്ലോഗ് റിവ്യൂ , ഫോട്ടോപോസ്റ്റ് റിവ്യൂ എന്നിവ നല്ലതാണ്. സാഹിത്യവാരഫലം പോലെയുള്ള ഒന്നു. കൃഷ്ണന്‍ നായരുടേത് ലേഖനാധിഷ്ടിതമായിരുന്നു, ഇതു ശബ്ദാധിഷ്ടിതവും. ശബ്ദാധിഷ്ടിതമാകുമ്പോള്‍ ശ്രവണസുഖം കൂടി അനുഭവിക്കാം എന്നൊരു മെച്ചം കൂടി ഉണ്ട്.

    കൃതി വായിക്കാതെ ആരെങ്കിലും അഭിപ്രായം പ്രകടിപ്പിച്ചാല്‍ ചിലപ്പോള്‍ അബദ്ധം പിണയാം.

    “ഭാര്യ” ഓടിപ്പോയ പോസ്റ്റില്‍ ( അങ്ങിനെ ആരെങ്കിലും പോസ്റ്റിടുമോ എന്നത് ഒരു മള്‍ടൈ മില്യന്‍ ഡോളര്‍ ചോദ്യം !) തകര്‍പ്പന്‍, തകരപ്പന്‍ എന്നൊക്കെ കമന്റു ചെയ്യുകയോ അല്ലെങ്കില്‍ തേങ്ങ അടിക്കുകയോ ചെയ്താല്‍ വരുന്ന ഐറണീ ഓര്‍ത്തുനോക്കൂ!

    ഒരു കാര്യം ഞാന്‍ പറയാം. കാര്യഗൌരവമുള്ള വിഷയങ്ങള്‍ ഫലിതബിന്ദുക്കള്‍ കൂട്ടിച്ചേര്‍ത്ത് കാച്ചിവിടുന്ന ഈ “പോഡ്ക്കാച്ച്” നിതരാം ശ്രവണസൌഖ്യത്തേയും അതോടൊപ്പം ചിന്തിക്കാനുള്ള ചിന്തുകളെയും പ്രദാനം ചെയ്യുന്നു.

    അടുത്തത് പോരട്ടെ.

    സസ്നേഹം
    ആവനാഴി

    ReplyDelete
  10. പോസ്റ്റിന്റെ വിഷയം: അവര്‍ക്ക് വന്ന് പറയാല്ലോ; അവര്‍ ചിന്തിച്ചിരുന്നു, എഴുതണം എന്ന് വിചാരിച്ചിരുന്നു; എന്നൊക്കെ പറയുന്നതിലെന്താണ് കുഴപ്പം?

    ബ്ലോഗിന്റെ റിവ്യൂ എന്തിയേ? കേട്ടില്ലല്ലോ! അല്ലെങ്കില്‍ ഫോട്ടോ പോസ്റ്റിനെക്കുറിച്ച് (അവസാനത്തേത് ഫോട്ടോബ്ലോഗിന്റെ റിവ്യൂ ആയി, പോസ്റ്റിന്റേതല്ല) പറഞ്ഞില്ലല്ലോ!

    നിര്‍ദ്ദേശങ്ങള്‍:
    • ODEO-യില്‍ പോയി ഡൌണ്‍ലോഡ് ചെയ്താണ് ഞാനിത് കേട്ടത്. പക്ഷെ, ഇതിനെന്തിനാണ് 128 Kbps? ഞാനൊന്ന് 64Kbps-ലേക്ക് മാറ്റി നോക്കി. 3.59MB ഉണ്ടായിരുന്ന ഫയല്‍ 1.80MB-യിലേക്ക് ചുരുങ്ങി. 32Kbps തന്നെ ധാരാളമായിരിക്കും പോഡ്കാസ്റ്റിന്. ശബ്ദത്തിനൊന്നും ഒരു ഗാംഭീര്യക്കുറവുമില്ല കേട്ടോ! :) 32Kbps-ലുള്ളിലുള്ളതാണെങ്കില്‍ ബ്ലോഗിലുള്ള പ്ലേയറില്‍ തന്നെ കുഴപ്പമില്ലാതെ കേള്‍ക്കുവാനും സാധിച്ചേക്കാം...
    • കഴിഞ്ഞ പോഡ്കാസ്റ്റില്‍ വന്ന കമന്റുകള്‍ അവലോകനം ചെയ്ത്, ഈ പോഡ്കാസ്റ്റില്‍ മറുപടി നല്‍കുന്നതും നന്നായിരിക്കും. കമന്റിലൂടെ അവിടെ മറുപടി പറയാതെ...

    ഓഫ്: ആവനാഴി ചോദിക്കുന്നതു കേട്ടു, ഭാര്യ ഓടിപ്പോയത് പോസ്റ്റിടുമോന്ന്... ഭാര്യ ഓടിപ്പോയത് ഇട്ടിട്ടുണ്ടോ എന്നറിയില്ല, പക്ഷെ, പിണങ്ങിപ്പോയി എന്നര്‍ത്ഥം വരുന്ന ഒരു പോസ്റ്റ് പണ്ട് ആരോ ഇട്ടിരുന്നത് വായിച്ചതോര്‍ക്കുന്നു. കന്യാകുമാരിയിലേക്കൊരു യാത്ര എന്നോ മറ്റോ പറഞ്ഞ്. ഒരു പക്ഷെ, കമന്റുകളിലൂടെ ആ സുഹൃത്തിനെ അശ്വസിപ്പിക്കുവാന്‍ കഴിഞ്ഞാല്‍, അതും കൂട്ടായ്മയുടെ ഒരു നേട്ടം തന്നെ... :)
    --

    ReplyDelete
  11. കലക്കി.

    ഞാന്‍ ആദ്യമായാണ് കൈപ്പള്ളിയുടെ ഓഡിയോ ബ്ലോഗ് കേള്‍ക്കുന്നത്‌. വളരെ വളരെ ഇഷ്ടപ്പെട്ടു.

    അവസാ‍നത്തെ ഫോട്ടോ റിവ്യൂവില്‍ പറഞ്ഞിരിക്കുന്ന ബ്ലോഗിന്റെ ലിങ്ക്‌ മാത്രം ഈ പോസ്റ്റില്‍ ലിങ്ക്‌ ചെയ്തിരുന്നെങ്കില്‍ നന്നായിരുന്നു എന്ന്‌ തോന്നി. വെറുതെ ക്ലിക്ക്‌ ചെയ്താല്‍ മതിയല്ലോ.

    ReplyDelete
  12. haree ഹരീ
    quality 32kbps ആക്കി കുറച്ചാല്‍ എന്റെ സ്വരത്തിന്റെ ആ "ഗ്യാംഭീരാതാത്മകം" നഷ്ടമാകിലേ എന്നൊരു വല്ലാത്ത complex ഉണ്ട് കേട്ടോ. :) കാര്യങ്ങള്‍ "combleeeetly" നമ്മുടെ ശബ്ദത്തിലാണല്ലോ.
    (ചുമ്മ തമാശ തമാശ) ഹരി പറഞ്ഞ സ്ഥിധിക്ക് ഇനി മുതല്‍ അങ്ങനെ തന്നെ ചെയ്യാം 32kbps എങ്കില്‍ 32kbps മതി. സത്യത്തില്‍ ഈ കാര്യം വിട്ടുപോയതാണു്, പഴയതെല്ലാം 32ഉം 16ഉം ഒക്കെയായിരുന്നു.

    കഴിഞ്ഞ പോഡ്കാസ്തിന്റെ മറുപടി പോഡ്കാസ്റ്റ് ആക്കിയാല്‍ പിന്നെ അതു് ഒരു പൂര്‍ണമായ അവതരണം ആവില്ല എന്നാണു് എനിക്ക് തോന്നുന്നത്. നാലു മിനിറ്റിനുള്ളില്‍ എല്ലാം ചൂരുക്കി അവതരിപ്പിക്കാനാണു് ശ്രമിക്കുന്നത്.
    എങ്കിലും ചില രസകരമായ കമന്റുകള്‍ ഉള്‍പ്പെടുത്തുന്നതായിരിക്കും.

    ബ്ലോഗ് postന്റേയും ഫോട്ടോ പോസ്റ്റിന്റേയും review ഇനി മുതല്‍ ഉണ്ടാകും.

    എന്തെല്ലാം വിഷയങ്ങള്‍ ഉള്‍പെടുത്തണം എന്നും ചില നിര്‍ദ്ദേശങ്ങള്‍ തന്നാല്‍ പരിഗണിക്കുന്നതായിരിക്കും.

    ReplyDelete
  13. കലക്കി, കടുകുവറുത്തു, എരിശ്ശേരി പുളിശ്ശേരി ആയി. ഹിഹിഹി. ഇങ്ങനെയൊക്കെയാണോ കമന്റ് സ്പീഡില്‍ വരുന്നത്?

    ReplyDelete
  14. കൈപ്പള്ളീ പോഡ്കാസ്റ്റിന്റ് ഇഷ്ടമായി. ഓണത്തിന്റെ ഇടയില്‍ ഒരു ഓഫുചോദ്യം.

    1.

    ശ്ശെടാ!
    ഞാന്‍ ഇങ്ങനെ ചെയ്യാനുള്ള ഐഡിയായും മനസ്സിലിട്ട് ‌ കസ്തൂരിമാമ്പഴമാക്കി ഉരുട്ടിയുരുട്ടി രണ്ടു ദിവസം പഴുക്കാന്‍ വെച്ചിരിക്കുകയായിരുന്നു!

    കാക്ക കൊത്തിക്കൊണ്ടുപോയി!
    എന്തായാലും നന്നായി!
    ഇനി അപ്പം തിന്നാതെ കുഴിയെണ്ണിയാല്‍ പോരേ!


    (മേല്‍പ്പറഞ്ഞ കമന്റ് പിന്മൊഴികളുടെ പിറവിക്കാലം തപ്പിപോയപ്പോള്‍ കണ്ട കമന്റാണ്.)



    2.
    പെരിങ്ങോടാ, ഇപ്പൊ എനിക്കിഷ്ടായി.
    നീ എഴുതിയില്ലെങ്കില്‍ ഇതേ വരികള്‍ ഞാന്‍ എഴുതാനിരിക്കുകയായിരുന്നു!

    അന്നൊക്കെ പെരിങ്ങോട്ടെ ഓട്ടോറിക്ഷാ സ്റ്റാന്‍ഡില്‍ ഇത്രയും ചെക്കന്മാരുണ്ടായിരുന്നില്ല. ആകെയുള്ള രണ്ടുപേര്‍ക്ക്, (അതും ചേട്ടന്മാര്‍) മുലയിലും വലിയ പ്രയോറിട്ടി ആയിരുന്നു വയറ്. അതും പലപ്പോഴും അഞ്ചാറെണ്ണം. അതും ഉണങ്ങിവലിഞ്ഞ് നട്ടെല്ലിനോടൊട്ടിച്ചേര്‍ന്നത്. മുലപ്പാല്‍ ‌പ്രായം എന്നേ കഴിഞ്ഞുപോയിരുന്നു...

    (ഇത് പെരിങ്ങോടന്റെ ഖകം എന്ന പോസ്റ്റിലും. ഇങ്ങനെയുള്ള കമന്റുകള്‍ ആണൊ കൈപ്പള്ളി ആദ്യം പരാമര്‍ശിച്ച കമന്റുകള്‍? ചുമ്മാ ചോദിച്ചതാണ്)

    ReplyDelete
  15. ചിന്തിച്ച കാര്യം കമന്റായി പറഞ്ഞതേ ഉള്ളൂവെങ്കില്‍ അതുകൊണ്ട് പ്രശ്‌നമില്ലല്ലോ. അതൊരു അവകാശവാദമൊക്കെയാക്കാതിരുന്നാല്‍ മതിയല്ലോ. എന്തായാലും ബ്ലോഗില്‍, ഉള്ള കാര്യം ഉള്ളതുപോലെ പറയാതിരിക്കുന്നത് തന്നെയാണ് ബുദ്ധി എന്ന് തോന്നുന്നു. നമ്മുടെ മനസ്സിലുണ്ടായിരുന്ന ഒരാശയം വേറൊരാള്‍ പോസ്റ്റാക്കിയാല്‍, “കൊള്ളാം, ഞാന്‍ എഴുതണമെന്നോര്‍ത്തതാണ്, പക്ഷേ ഞാന്‍ എഴുതുമായിരുന്നതിനെക്കാള്‍ നന്നായി നിങ്ങള്‍ എഴുതിയിരിക്കുന്നു“ എന്നുപോ‍ലും പറഞ്ഞാല്‍ പിന്നൊരുദിവസം പറഞ്ഞയാ‍ള്‍ക്കിട്ട് കൊട്ടാന്‍ വെമ്പല്‍ കൊണ്ടുനടക്കുന്നവരൊക്കെ ആ പറഞ്ഞതൊക്കെയെടുത്തിട്ടായിരിക്കും പോയിന്റ്സ് ഉണ്ടാക്കുന്നത്- പറഞ്ഞയാള്‍ വെറുതെ അയാളുടെ മനസ്സ് തുറന്നതാണെങ്കില്‍ കൂടി. എല്ലാവരും നമ്മള്‍ മലയാളികള്‍ തന്നെയാണല്ലോ.

    ആവനാഴി പറഞ്ഞതുപോലെ ശബ്ദാധിഷ്ഠിത വിശകലന പരിപാടി നല്ല പരിപാടി. സമയം കിട്ടുന്ന മുറയ്ക്ക് ഇനിയും പോരട്ടെ.

    (Dr. ഇടിക്കുളേ, ഇവിടെ കാണുന്നതുപോലെയും സംഭവിച്ചിട്ടുണ്ടല്ലോ)

    ReplyDelete
  16. കൈപ്പള്ളീ,

    ഞാന്‍ എഴുതിയ കഥയ്ക്ക് കമന്റായി ഉമേഷ്ജി ഇട്ടിരുന്നു ഒരു കമന്റ്. അദ്ദേഹം കുറേ വര്‍ഷങ്ങളായി ആ ആശയം മനസ്സില്‍ കൊണ്ടുനടക്കുകയായിരുന്നു എന്നും പറഞ്ഞ്. ഉമേഷ്ജി എഴുതിയിരുന്നെങ്കില്‍ ആ കഥയിലും നന്നായേനെ. പിന്നെ വിചാരിച്ചു, ഉമേഷ്ജിയ്ക്ക് തിരക്കാവുകയോ, വേറെ നല്ല കാര്യങ്ങള്‍ക്ക് ഉമേഷ്ജി സമയം കളയുകയോ ചെയ്തതുകൊണ്ടാവും എനിക്കത് ആദ്യം എഴുതാന്‍ പറ്റിയതെന്ന്. എന്തായാലും അങ്ങനെ പറയുന്നവര്‍, എഴുതണമെന്ന് വിചാരിച്ച സമയത്ത് മറ്റുള്ളവരുടെ കുറ്റവും കുറവും ചിക്കിച്ചികഞ്ഞ് നടക്കില്ല. ആ സമയത്ത് അവര്‍ അതിലും നല്ല കാര്യങ്ങള്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടാവും.

    ReplyDelete
  17. കൂട്ടുകാരെ.

    conservation of enegy യില്‍ പെട്ട ഒരു കാര്യമാണു് അനാവശ്യമായി സംസാരിക്കുക എന്നുള്ളത്. ഒരാശയ വിനിമയം നടത്തുന്നതു കൊണ്ട് ഒന്നും സംഭവിക്കുന്നില്ലെങ്കില്‍ ആ വിനിമയം ഒഴിവാക്കാം എന്നു് ഞാന്‍ വിശ്വസിക്കുന്നു.

    lets stop sating the obvious.

    ഒരാള്‍ ഒരാശയം മനസില്‍ വിചാരിച്ചിരുന്നു എന്ന അത് പ്രകടമായിതിനു ശേഷം പറയുന്നതില്‍ എന്ത് നേട്ടമാണുള്ളത്. പറയ്യുന്നത് കൊണ്ട് വിരോധമില്ല. എനിക്ക് അത് ബോറായി തോന്നും.

    ReplyDelete
  18. മാഷേ,
    അത്രയൊന്നും കോമ്പ്ലിക്കേഷനാക്കാതെ, സിമ്പിളായൊന്ന് ആലോചിച്ചേ... ഒരു കാര്യം എഴുതണമെന്നു വിചാരിച്ചിരുന്നതാണ്, മറ്റു പല കാര്യങ്ങള്‍ക്കിടയില്‍ സമയം കിട്ടിയില്ല, അപ്പോള്‍ അതേ ആശയത്തിലൂന്നി മറ്റൊരു പോസ്റ്റ്; അതു കാണുമ്പോള്‍ ഒരു പ്രത്യേക ഫീലിംഗല്ലേ? സന്തോഷവുമല്ല, സങ്കടവുമല്ല... ഇനിയിപ്പോള്‍ ഞാനെഴുതിയാല്‍ ആശയമൊഷണമാണെന്ന് വരുമല്ലോ എന്നൊരു ചിന്ത... എല്ലാം കൂടി... അപ്പോളങ്ങിനെയൊരു നിര്‍ദ്ദോഷമായ കമന്റ്, അത് ഒരു ആശ്വാസം! അത് ഒരു വേസ്റ്റാണോ? ;)
    --

    ReplyDelete
  19. കൈപ്പള്ളി പറഞ്ഞതിനോടു യോജിക്കുന്നു.
    പച്ചാളത്തിന്റേയും തുളസിയുടേയും ബ്ലോഗുകളില്‍ (മാത്രമല്ല) കമന്റാത്തതു അവര്‍ക്കു നല്ല ഭാവി കാണുന്നുണ്ട് എന്നതു കൊണ്ടു മാത്രം. നല്ലവണ്ണം എഴുതിയിരുന്നവരെ പൊക്കി പൊക്കി നിലത്തേക്കിടുന്നത് പോലെ വേണ്ടാ! ആ രക്തത്തിലെനിക്കു പങ്ക് വേണ്ടാ :)

    Dr ഇടിക്കുള, ആ ലിങ്കികള്‍ക്കു നന്ദി...കൈപ്പള്ളി അതു പറഞ്ഞപ്പോള്‍ ഞാനു ഇങ്ങനെയൊന്നു സേര്‍ച്ചിനോക്കിയതാ.. “ഞാനെഴുതാനിരുന്നതായിരുന്നു” എന്നൊക്കെ ഇട്ട്.. പക്ഷെ ഇതൊന്നും കിട്ടിയില്ല.

    ReplyDelete
  20. ഈ ബ്ലോഗ് വാ(പാ‍)രഫലം ഒരു നല്ല ഐഡിയ തെന്നെ. കേള്‍ക്കുമ്പോള്‍ വായിക്കുന്നതിനെക്കാള്‍ ആസ്വാദ്യകരം.
    നിതിന്റെ പോട്ടങ്ങളുടെ ലിങ്ക് തന്നതിനു നന്ദി. നല്ല പോട്ടങ്ങള്‍ .

    ReplyDelete
  21. ഇതടിപൊളി - സത്യായിട്ടും മുഴുവനും കേട്ടു :)

    ഈ പരിപാടി തുടരനാക്കാനുള്ള തീരുമാനം വളരെ നല്ലത്!

    ReplyDelete
  22. നിഷാദ്..

    എന്താ പറയുക എന്നറിയില്ല.

    താങ്കളുടെ,
    വേറിട്ട കാഴ്ച്ചകള്‍‍ക്കും,
    ഐഡിയകള്‍ക്കും, പ്രവര്‍ത്തനങ്ങള്‍ക്കും എല്ലാവിധ ആശംസകളും നേരുന്നു.

    Apt post.
    വിവരണവും.
    Don't worry...
    "ഗ്യാംഭീരാതാത്മകം" നഷ്ടമായിട്ടില്ല.
    all the best.

    ReplyDelete
  23. കൈപ്പള്ളീ.. രസായിട്ടുണ്ട്.

    ഞാന്‍ സ്ഥിരമായി ഉപയോഗിക്കുന്ന ചില വാക്കുകള്‍ ഉപയോഗിക്കാന്‍ ഒരു മടി..എന്താണാവോ?? ;)

    ReplyDelete
  24. പ്രിയ കൈപ്പള്ളി,
    എല്ലാ പോഡ് കാസ്റ്റുകളും കേട്ടിരുന്നു. എന്നാല്‍ 18 കെള്‍ക്ക്ക്കാനാവുന്നില്ല. അതും ഇനി വരുന്ന എല്ലാ പോഡ് കാസ്റ്റുകളും കേള്‍ക്കാനാഗ്രഹമുണ്ട്. ഈ മെയില്‍ ആയി അയച്ചു തരുവാന്‍ അപേക്ഷ
    email: mallukkuttan at gmail.com

    ReplyDelete
  25. ഞാനെഴുതാനിരുന്നതായിരുന്നെന്നോ അല്ലെങ്കില്‍ ഈ ആശയം എനിക്കുമുണ്ടായിരുന്നുമെന്നോ ഒക്കെ പലപ്പോഴും പറയുന്നത് കുറച്ചൊക്കെ വ്യക്തിപരവും കൂടിയാണെന്ന് തോന്നുന്നു. ആ ഒരു സ്വാതന്ത്യം എടുക്കാം എന്ന് തോന്നുന്ന ആള്‍ക്കാരുടെ പോസ്റ്റുകളിലൊക്കെയാണ് പലപ്പോഴും അത്തരം കമന്റുകള്‍ കണ്ടിരിക്കുന്നത്. അങ്ങിനത്തെ കമന്റുകള്‍ക്ക് കമന്റിട്ടയാളും പോസ്റ്റിട്ടയാളും തമ്മിലുള്ള അടുപ്പവും ഒരു കാരണമാവാം.

    ചില കാര്യങ്ങള്‍ ഞാന്‍ പറയണമെന്ന് വിചാരിച്ചത് മറ്റാരെങ്കിലും പോസ്റ്റായോ കമന്റായോ പറയുമ്പോള്‍ ചിലയിടത്തൊക്കെ ഞാനും പറഞ്ഞിട്ടുണ്ട്/അല്ലെങ്കില്‍ വിചാരിച്ചിട്ടുണ്ട് എനിക്കും ഇത് നേരത്തെ തോന്നിയിരുന്നു എന്ന്. ഉദാഹരണങ്ങള്‍ വേണമെങ്കില്‍ ഇന്നത്തെയും ഇന്നലത്തെയും ബ്ലോഗ് പോസ്റ്റുകളില്‍ തന്നെയുണ്ട്. പക്ഷേ നേരത്തെ പറഞ്ഞതുപോലെ മനസ്സില്‍ തോന്നിയ കാര്യം അതേപോലെ ബ്ലോഗില്‍ പറയാത്തത് തന്നെയാണ് നല്ലതെന്ന എന്റെ തോന്നല്‍ കൂടുതല്‍ കൂടുതല്‍ ശക്തമാവുന്നു :)

    ReplyDelete
  26. കൈപ്പള്ളി..
    പോഡ്കാസ്റ്റ് mp3കള്‍ മെയിലില്‍ അയച്ചു തന്നാല്‍ സന്തോഷമായി..
    ഇവിടെ download block ആണ്.
    anaz.kabeer@wipro.com
    സസ്നേഹം
    സൂഫി

    ReplyDelete
  27. kindly send a copy to ettukannan@gmail.com

    if u dont mind, do it always!

    :)

    ReplyDelete
  28. kaippaly,

    പോഡ്‌ കാസ്റ്റിനോട്‌ യോജിയ്ക്കുന്നു...

    ഓ.ടോ. ഞാന്‍ മറുമൊഴിയിലേയ്ക്കു മാറി

    ReplyDelete
  29. ഓഡിയോ മെയിലു വഴി കിട്ടി. ആദ്യമായിട്ടാണ്‌ കൈപ്പള്ളി മാഷിന്റെ ശബ്ദം കേള്‍ക്കുന്നത്‌ .
    അണ്ണാ കലക്കി കടുകു വറുത്തു എന്നൊക്കെ പറഞ്ഞാല്‍ ഇനി എന്നെയും നാളെ പോഡ്‌കാസ്റ്റ്‌ ചെയ്തളയും. അതു വേണ്ടരപ്പീ.. ചുമ്മാ ജീവിച്ച്‌ പോട്ട്‌.
    എന്തായാലും അവതരണം നന്നായി. നര്‍മം ഇടകലര്‍ത്തി കാര്യങ്ങള്‍ പറയുന്ന ശൈലിയും.
    ഗാംഭീര്യത്തിന്റെ ഇടക്ക്‌ മിമിക്രിഭാഷയിലേക്ക്‌ ഭാഷണം വഴുതുന്നു എന്നൊരു തോന്നല്‍.
    കൈപ്പള്ളി... ബ്ലോഗ്‌ വിട്‌ ആനുകാലിക സംഭവങ്ങളൊക്കെ എടുത്ത്‌ അലക്കെന്ന്... പ്രതികരണ ശേഷിയുള്ള ഒരു മനസ്സുണ്ടല്ലോ അത്‌ മതി

    സസ്നേഹം
    സൂഫി

    ReplyDelete
  30. കൈപ്പള്ളീ യോജിക്കുന്നു.കലം കമത്തി! (അങ്ങനെ പറയാല്ലോ..)

    [ശ്ശെടാ.. ഇതു പോലൊരു പോഡ്‌കാസ്റ്റ് ഇടണം എന്നു ഞാന്‍ വിചാരിച്ചിരിക്കുവാരുന്നു.]

    ReplyDelete
  31. കൈപ്പള്ളിമാഷേ, പോട്കാസ്റ്റ് കേട്ടില്ല പക്ഷേ സംഗതി കലക്കി കടുവറുത്തു പൊട്ടിച്ചുകേട്ടോ!

    ReplyDelete
  32. Kaippally,

    Heard the podcast; Haven't read the comments. If my comment is a repetition... forgive me :)

    It would be nice if you can give the link to the blog you mention in the podcast. When you simply spell the address out, it's too fast to grasp.

    Sandeep.

    qw_er_ty
    _qw_er_ty_
    _qwerty_

    ReplyDelete
  33. ഒരു ഇ-മെയില്‍ കോപ്പി കിട്ടാനെന്താ വഴി?
    വിലാസം: komath.iringal@gmail.com

    ReplyDelete
  34. ചേട്ടായീ, ഒറ്റവരി കമന്റിടുന്നത് വായിക്കാതെ, ഒഴിവാക്കാന്‍ വേണ്ടി ആണെന്ന് പറഞ്ഞതില്‍ ഞാന്‍ പ്രതിഷേധിക്കുന്നു.
    ഞാനിടാറുണ്ട് ഒറ്റ കമന്റുകള്‍ - പക്ഷേ അത് വായിച്ചിട്ടേ ഇടൂ.
    വായിച്ചിട്ട് ഇഷ്ടപ്പെട്ടില്ലേല്‍ മിണ്ടാതെ പോകും.

    ഞാനിനീം ഒറ്റവരിക്കമന്റുകള്‍ ഇടും!

    ReplyDelete
  35. കസറി............................................................ഇപ്പോള്‍ രണ്ടു വരിയായോ.

    ReplyDelete
  36. ഇതു കൊള്ളാലോ!! എനിക്ക് കീരാങ്കുരുക്കിന്റെ സമണ്ട് അല്ലായിരുന്നെങ്കി ഞാനും ഒന്നു രണ്ടു വാക്ക് പറയുമൈനി. ആ തിരോന്തോരം ടച്ച് കസറി, ഹെ ഹെ ഹെ!!!

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..