Friday, June 15, 2007

എഴുത്തും സ്വാതന്ത്ര്യവും.

ഗയി ദ് മോപസാങ് എന്ന ഫ്രെഞ്ച് ചെറുകഥ എഴുത്തുകാരന്‍ "കൂ ദ് റ്റ" എന്ന ചെറുകഥ എഴുതിയ വരികള്‍ ഓര്മ്മ വരുന്നു. എന്റെ പരിമിതമായ വാക്സാമര്ത്ഥ്യം വെച്ച് ഒരു പരിഭാഷ നടത്തട്ടെ.

"സെഡാനിലെ ദുരന്തം പാരിസ് നഗരം അറിഞ്ഞുവരുന്നതേയുള്ളു. ഫ്രാന്സ് ഒരു ജനാധിപത്യ രാജ്യമായി പ്രഖ്യാപിക്കപ്പെട്ടു. ദേശം മുഴുവനും ഈ ഉന്മാദത്തില്‍ ആറാടുകയാണു്.

തൊപ്പി തുന്നല്ക്കാരന്‍ സേനാധിപതി ആയി. സര്‍വ്വസൈന്യ മേധാവിയുടെ ഉദ്ദ്യോഗം നിര്‍വ്വഹിക്കുന്നു. ജനം വാളും തോക്കും പ്രദര്‍ശ്ശിപ്പിക്കുന്നു. സമാധാനം ആര്‍ത്ഥിക്കുന്ന വയറ്റിനു ചുറ്റും ചുവന്ന പട്ട കെട്ടി. ചെറു കച്ചവടക്കാരെല്ലാം ക്ഷുപിത സന്നദ്ദ സേനകളെ നയിക്കുന്ന പടത്തലവന്മാരായി. പൌരുഷത്തിനു മാറ്റുകൂട്ടാന്‍ കടല്‍ കൊള്ളക്കാരെ പോലെ അവര്‍ അലറി.

അന്നുവരെ തുലാസു് തൂക്കിയ കൈയ്യില്‍ അയുധം പിടിപ്പിച്ചപ്പോള്‍ അവര്‍ എല്ലാം ഉന്മത്തരായി. അപ്പോള്‍ അവര്‍ മറ്റുള്ളവരുടെ മുന്നില്‍ ഭീകരന്മാരായി. കൊല ചെയ്യാന്‍ അറിയാമെന്നു തെളിയ്യിക്കാന്‍ നിരപരാധികളെ നിര്‍ഭയം അവര്‍ കൊന്നു. ഒരു ശത്രു സൈന്യം പോലും കാലുകുത്താത്ത വനാന്തരങ്ങളില്‍ തെരുവു പട്ടിയേയും പുല്ലു മേഞ്ഞു നടന്ന പശുവിനേയും, കുതിരയേയും അവര്‍ കൊന്നു വീഴ്ത്തി.

ഈ പുതിയ ജനാധിപത്യത്തില്‍ ഒരു പങ്കു വഹിക്കുന്ന സേനാ നായകന്മാരായി അവര്‍ എല്ലാം ആത്മാര്‍ത്തമായി വിശ്വസിച്ച്. ഗ്രാമങ്ങളിലെ ചെറു ചായക്കടകളില്‍ കര്‍ഷകരും കച്ചവടക്കാരും പടക്കുപ്പായം ധരിച്ച് കൂടി ചേര്‍ന്നു. അവയെല്ലാം പട്ടാളത്താവളങ്ങളായി."


ഇതും മലയാളം ബ്ലോഗും തമ്മിലുള്ള ബന്ധം ഞാന്‍ അലോചിച്ച് ചിരിച്ചു ചിരിച്ചു ചിരിച്ചു മരിച്ചു.

കീ ബോര്‍ഡില്‍ മലയാളം എഴുതാന്‍ അറിയാവുന്നവനെല്ലാം എഴുത്തുകാരനായി. ഒരു വരി മുറിക്കാനറിയാവുന്നവനെല്ലാം കവിയായി. ഫോണില്‍ കാമറ പ്രവര്‍ത്തിപ്പിക്കാനറിയാവുന്നവനെല്ലാം ഫോട്ടോഗ്രാഫറായി.

32 comments:

  1. "എഴുത്തും സ്വാതന്ത്ര്യവും."

    ReplyDelete
  2. ഹ ഹ ഹ... കൈപ്പള്ളി. ആക്ഷേപഹാസ്യം കലക്കി. ശരിക്കും ചിരിച്ചു മയ്യത്തായി.അല്ല ഇതെവിടെ പോയി കെടക്കായിരുന്നു. ഇവിടെ എന്തലാം ബഹളായിരുന്നു..

    പാവമല്ലേ നമ്മുടെ അഗ്രജന്‍.. അവന്‍ രണ്ടു മൂന്ന് പടമെടുത്തോട്ടേന്ന്..
    (ഞാനിവിടെ ഇല്ല .. അഗ്രജന്‍ ചോദിച്ചാ പറയണം)

    ReplyDelete
  3. കീ ബോര്‍ഡില്‍ മലയാളം എഴുതാന്‍ അറിയാവുന്നവനെല്ലാം എഴുത്തുകാരനായി. ഒരു വരി മുറിക്കാനറിയാവുന്നവനെല്ലാം കവിയായി. ഫോണില്‍ കാമറ പ്രവര്‍ത്തിപ്പിക്കാനറിയാവുന്നവനെല്ലാം ഫോട്ടോഗ്രാഫറായി.

    മലയാളിമാമന്റെ കൈകളിലും പുരണ്ടു ചോര... ദെ.. നോക്യേ....
    http://mallu-ungle.blogspot.com/search/label/%E0%B4%92%E0%B4%A3%E0%B4%95%E0%B5%8D%E0%B4%95%20%E0%B4%95%E0%B4%B5%E0%B4%BF%E0%B4%A4
    രണ്ടു ഒണക്ക കവിതകള്‍...!

    ReplyDelete
  4. ettukannan | എട്ടുകണ്ണന്‍
    ഹ ഹ ഹ

    ഞാന്‍ എന്താണു് ഉദ്ദേശ്ശിച്ചതെന്നു് കുട്ടന്റെ എട്ടുകണ്ണിലും പെട്ടില്ലല്ലോ.

    സാരമില്ല.

    ReplyDelete
  5. അതിലൊരു കുഴപ്പവും ചിത്രകാരന്‍ കാണുന്നില്ല. ആരും ചിത്രം വരക്കട്ടെ.. ഫോട്ടോ എടുക്കട്ടെ... കഥ എഴുതട്ടെ... കവിത രചിക്കട്ടെ. അതെല്ലാം അവരുടെ ക്രിയാത്മക രചനകളെന്ന നിലയില്‍ മാനിക്കപ്പെടുകതന്നെവേണം.
    പ്രത്യേകിച്ചൊരു കഴിവുമില്ലാത്തവര്‍ക്കും ഇവിടെ ജീവിക്കാന്‍ അവകാശമുണ്ട്‌ എന്നതുപോലെ, ക്രിയാത്മക സൃഷ്ടികള്‍ നടത്താനും അവകാശമുണ്ട്‌.

    എന്നാല്‍ ഒരു ജീവിതം കൂലി ചോദിക്കാതെ, അന്യര്‍ക്കുവേണ്ടി ഉരുകിത്തീരുംബോള്‍ മഹത്വമുള്ള ഒരു മനുഷ്യനായി തീരുന്നതുപോലെ.... കലാ-സാഹിത്യാദി പ്രവര്‍ത്തനങ്ങള്‍ സൃഷ്ടിയിലേര്‍പ്പെട്ടിരിക്കുന്നയാള്‍ക്കുപുറമേയുള്ള മനുഷ്യരുടെകൂടി ഹൃദയസ്പന്ദനമാകുംബോള്‍ സൃഷ്ടി മഹത്തരമാകുന്നു.

    അതിനാല്‍.., കലാസാഹിത്യ വിഷയങ്ങളില്‍ കുലമഹിമയോ, പാരംബര്യമോ, അതുപോലുള്ള മറ്റു പൊങ്ങച്ചങ്ങളോ മഹത്വത്തിന്റെ കാരണമാകുന്നില്ല.

    ക്രഫ്റ്റും, കലയും രണ്ടും രണ്ടാണ്‌.

    ReplyDelete
  6. ഡിയര്‍ കൈപ്പള്ളി,
    first of all, i respect u and the kind of work u'd done for malayalam blog arena .
    i think, you are a dedicated and sensible guy.

    ഇവിടെ ഉദ്ദേശിച്ചതെല്ലാം മനസ്സിലായീ... പക്ഷേ, പിന്മൊഴിയിലും മലയാളം ബ്ലോഗിലും കയറിവന്നവരെ ഇങനെ അടച്ച് ആക്ഷേപിയ്ക്കണോ? തൊപ്പിതുന്നല്‍ക്കരനും കച്ചവടക്കാരനും അധികാരം കൈയ്യാടക്കുമ്പോള്‍ അധികാരികള്‍ എന്തു ചെയ്യുകയായിരുന്നു? അക്ഷരം അറിയാത്തവര്‍ അക്ഷരം പഠിയ്ക്കുന്നത് അവനുമുന്‍പേ അക്ഷരമറിയുന്നവന്‌ ഭീഷണിയാണോ?? നിങള്‍ അങനെ വിശ്വസിയ്ക്കുന്നുവോ?

    പൊതുകക്കൂസകള്‍ കുത്തുന്നവര്‍ മുന്‍പേ കരുതിയിരിക്കണമായിരുന്നു, പറമ്പിലും മറ്റുപലയിടങളിലുമായി കാര്യം സാധിച്ചിരുന്നവര്‍ പൊതുകക്കൂസകള്‍ ഉപയോഗിച്ചുതുടങുമ്പോള്‍ അതു വൃത്തിക്കേടാവുമെന്നും വയറിളക്കം പിടിച്ചവനേയും ചുമരില്‍ വരയ്ക്കുന്നവനേയും തിരഞുപിടിയ്ക്കാന്‍ കഴിഞെന്നും വരില്ലെന്ന്... കക്കൂസകള്‍ ഉപയോഗിച്ചുതുടങിയവന് പിന്നെ പറമ്പില്‍ പോയിരിയ്ക്കാനുള്ള ആ ഒരു ക്ലിഷ്ടതയുണ്ടല്ലോ, അതാണിവിടത്തെ പ്രശ്നം.. അല്ലേ സാറേ?

    ReplyDelete
  7. ഇല്ല എട്ടുകണ്ണന്‍ ഞാന്‍ ആരെയും അടച്ചാക്ഷേപിച്ചില്ല.
    "തൊപ്പിതുന്നല്‍ക്കരനും കച്ചവടക്കാരനും അധികാരം കൈയ്യാടക്കുമ്പോള്‍ അധികാരികള്‍ എന്തു ചെയ്യുകയായിരുന്നു? "
    ഫ്രാന്സില്‍ അവരുടെ എല്ലാം തല വെച്ച് പാരിസിലെ തെരിവു പിള്ളേര്‍ പന്തു കളിക്കുകയായിരുന്നു. :)

    ഇനി ഇവുടുത്തെ കാര്യം:
    ആവിഷ്കാര സ്വാതന്ത്ര്യത്തിനായി മലയാളിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനമാണു മലയാളം ബ്ലോഗ്.
    എന്നിട്ട് നമ്മാള്‍ ഇന്നുവരെ എന്തെല്ലാം ചെയ്തു. എല്ലാരും സ്വയം ഒരു കണക്കെടുപ്പ് നടത്തണം.

    നമ്മുടെ ഭരണത്തെപ്പറ്റിയും, ചിന്തകളെ പറ്റിയും, മനുഷ്യന്റെ അവസ്ഥയേ പറ്റിയും, സ്വാതന്ത്ര്യത്തെപറ്റിയും നാം തുറന്ന് എഴുതണം. (ഇന്നുവരെ ആരും എഴുതിയിട്ടില്ലാ എന്നാല്ല ഞാന്‍ പറഞ്ഞുവരുന്നത്.) ഇനിയും എഴുതാന്‍ അനേകം വിഷയങ്ങള്‍ ബാക്കിയുണ്ട്.

    ബെര്‍ളി തോമസും, "പപ്പന്‍" (padmanabhan namboothiri) അണ്ണനേയും പോലുള്ള പത്ര പ്രവര്ത്തകരെ നിരുത്സാഹപ്പെടുത്താതെ ഇങ്ങോട്ട് ആഹ്വാനം ചെയ്യണം. ബാലചന്ദ്രന്‍ ചുള്ളിക്കാടനും, ബെന്യമീനേയും പോലുള്ള എഴുത്തുകാരെ ഇങ്ങോട്ടു് കൊണ്ടുവരണം. വെറുതെ പെണ്ണുങ്ങളുടെ ബ്ലോഗില്‍ പോയി ചളുക്ക് കമന്റുകള്‍ ഇടാതെ അവര്‍ എഴുതിയ പോസ്റ്റകള്‍ വായിക്കണം. മനസിലായാല്‍ മാത്രം കമന്റണം. ചളുക്കിനെ ചളുക്കെന്നും നല്ലതിനെ നല്ലതെന്നും പറയാന്‍ പഠിക്കണം. പെണ്ണ് എഴുതുന്ന ബ്ലോഗ് ആയതു കൊണ്ട് മാത്രം അവിടെ പോയി നിരങ്ങി ആണുങ്ങളുടെ വില കളയരുത്.

    ബ്ലോഗ് ഉണ്ടായപ്പോള്‍ (മലയാളിക്ക് എഴുതാന്‍ സ്വാതന്ത്ര്യം കിട്ടിയപ്പോള്‍) അവന്‍ മുന്‍പുണ്ടായ മാദ്യമത്തെ അടച്ചാക്ഷേപിച്ചു. ഞാന്‍ അടക്കമുള്ള പലരും അവരെ തെറി പറഞ്ഞു. പരിഹസിച്ചു. പഴഞ്ചന്‍ മാധ്യമങ്ങള്‍ എന്നു വിളിച്ചു. ഞാന്‍ അപ്പോള്‍ ധരിച്ചത് ബ്ലോഗില്‍ ബ്രഹത്തായ ശ്രഷ്ടികള്‍ എഴുതാന്‍ ബ്ലോഗര്‍മാര്‍ അങ്ങനെ വീര്‍പ്പുമുട്ടി കിടക്കുകയായിരുന്നു എന്നാണു്. അനേകായിരം എഴുത്തുകാര്‍ ആശയഗര്‍ഭം ധരിച്ച് ജീവിതം തള്ളി നീകുകയായിരുന്നു എന്നാണു്. എന്നാല്‍ എനിക്ക് തെറ്റി. "വെരി വെരി" തെറ്റി. അങ്ങനെ ഒന്നും സംഭവിച്ചില്ല. ബ്ലോഗില്‍ മലമറിക്കുന്ന ഒരു കോപ്പും ആരും ശ്രിഷ്ടിച്ചില്ല. അച്ചടി മാദ്ധ്യമങ്ങള്‍ ആരും ഇവരെ ഇന്നുവരെ കാര്യമായി ശ്രദ്ധിച്ചുമില്ല. ഞാന്‍ പറഞ്ഞതെല്ലാം അസ്ഥാനത്തായി പോയി. ഇന്നും അച്ചടി മാദ്ധ്യമങ്ങള്‍ തന്നെ creative content നിര്‍മിക്കുന്നത്. അപൂര്‍വ്വം ചില പ്രതിഭകള്‍ (രണ്ടോ മുന്നോ !!) ഇവിടെ നിന്നും അറിയപ്പെട്ടിട്ടുണ്ട് എന്നുള്ളതും സത്യം. പക്ഷെ അവര്‍ 1000 മൂന്നു മാത്രം !!!.

    സമകാലിക മലയാള സാഹിത്യവും ബ്ലോഗിലെ സാഹിത്യവും തമ്മില്‍ മുട്ടുശാന്തിക്കുപോലും താരതമ്യം ചെയ്യാന്‍ കഴിയില്ല. വെളിവുള്ളവര്‍ അതു കേട്ടല്‍ ചെവികുറ്റിക്ക് അടി തരും. അപൂര്‍വ്വം ചില കഥകളും കവിതകളും ഒഴിച്ചാല്‍ മറ്റെല്ലാ സാദനങ്ങളും താരതമ്യേനെ മഹാ തറ നിലവാരം തന്നെയാണു്. മലയാളം ബ്ലോഗില്‍ ഇന്ന് മുറിമൂക്കന്മാര്‍ രാജാക്കന്മാരായി വാഴുന്നു. ഇന്നു് അയിരം ബ്ലോഗ്ഗര്‍ എങ്കില്‍ അടുത്ത വര്ഷം അതു 5000 ആകും. ഇവിടെ എഴുതാന്‍ അറിയാവുന്ന കെങ്കേമന്മാര്‍ വരും. അപ്പോള്‍ ഇവിടെ കിടക്കുന്ന ചില "കവിതകളും" ലേഖനങ്ങളും അവര്‍ വായിച്ച് പോട്ടി ചിരിക്കും. പരിഹസിക്കും.

    O.T.
    pinmozhiയുടെ അപര്യപ്തതയും അപ്രസക്തിയും പരിഗണിച്ച് നല്ല കൃതികള്‍ ചൂണ്ടിക്കാണിക്കാന്‍ നമുക്ക് ഒരു നല്ല വാരിക ആവശ്യമാണു്.
    ഇത്രയും ആയ സ്ഥിധിക്ക് ഒരുനിര്‍ദേശം ഞാന്‍ മുന്നോട്ട് വെക്കട്ടേ. ദിനപ്ത്രം.കൊം ഈ ഒഴിവിലേക്ക് കടന്നു വരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

    ReplyDelete
  8. അതെ ആവിഷ്കാരസ്വാതന്ത്ര്യത്തിനു മലയാളിക്കു കിട്ടിയ ഏറ്റവും വലിയ സമ്മാനമാണു മലയാളം ബ്ലോഗ് എന്നുള്ളതില്‍ ഒട്ടും സംശയമില്ല.

    നിലവിലുള്ള ഇംഗ്ലീഷ് കീബോഡുപയോഗിച്ച് മലയാളത്തില്‍ എഴുതുവാനുള്ള സാങ്കേതികസംവിധാനമുണ്ടാക്കി ആ സംവിധാനത്തെ സൌജന്യമായി മലയാളിക്കുപയോഗിക്കാന്‍ നല്‍കിയ ശില്‍പ്പികള്‍ നമ്മുടെയെല്ലാം പ്രശംസയര്‍ഹിക്കുന്നു.

    ആ സ്വാതന്ത്ര്യത്തെ ആവേശത്തോടെ വാരിപ്പുണരുന്നുണ്ട് മലയാളികള്‍ എന്നത് സ്തുത്യര്‍ഹമാണു.

    എന്നാല്‍ അവരുടെ കൃതികള്‍ കുറ്റമറ്റതായിരിക്കണം എന്നും അച്ചടിമാധ്യമങ്ങളില്‍ വരുന്ന കൃതികള്‍ പോലെയോ അതിലപ്പുറമോ നിലവാരം പുലര്‍ത്തണം എന്നും ശഠിച്ചാല്‍ അതിനോടു യോജിക്കാന്‍ പ്രയാസമുണ്ട്.

    എഴുത്ത് ഒരു പരിധി വരെ ഒരു സിദ്ധിയാണെന്നു പറയാം. ആ സിദ്ധി എല്ലാവര്‍ക്കും ഉണ്ടായിരിക്കണമെന്നില്ല.

    എന്നാല്‍ സ്ഥിരപരിശ്രമം കൊണ്ട് ഒരു വ്യക്തിക്കു ആ സിദ്ധി അനല്പമായെങ്കിലും കരഗതമാകും എന്നു വിശ്വസിക്കുന്ന കൂട്ടത്തിലാണു ഞാന്‍.

    അല്ല, ഇനി മലയാളം ബ്ലോഗുകളില്‍ അങ്ങേയറ്റം നിലവാരമുള്ളവരേ എഴുതാവൂ എന്നാരെങ്കിലും കരുതുന്നുവെങ്കില്‍ സ്ഥിതപ്രതിഷ്ഠരായ എം.മുകുന്ദന്‍, കെ.എല്‍ മോഹനവര്‍മ്മ, മാധവിക്കുട്ടി, സുകുമാര്‍ അഴീക്കോട്, സക്കറിയ, യു.എ. ഖാദര്‍ ഇങ്ങിനെ ചുരുക്കം എഴുത്തുകാരുടെ കൃതികളേ വെളിച്ചം കാണൂ.

    അത്തരം എഴുത്തുകാരുടെ കൃതികള്‍ പ്രിന്റ് മീഡിയകളില്‍ വരുന്നുണ്ട്.

    ബ്ലോഗിന്റെ ഉദ്ദേശം തന്നെ മുഖ്യധാരാ പബ്ലിക്കേഷനുകളില്‍ കയറിക്കൂടാന്‍ സാധിക്കാത്ത തുടക്കക്കാരായ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാനും കൂടിയായിരിക്കുമല്ലോ..

    നമ്മുടെ ഭരണത്തെപ്പറ്റിയും, ചിന്തകളെ പറ്റിയും, മനുഷ്യന്റെ അവസ്ഥയെപറ്റിയും, സ്വാതന്ത്ര്യത്തെപറ്റിയും നാം തുറന്ന് എഴുതണം എന്നു കൈപ്പള്ളി പറയുന്നതിനോടു ഞാന്‍ യോജിക്കുന്നു.

    സമകാലിക പ്രശ്നങ്ങളെക്കുറിച്ചു നാം ബോധവാന്മാരാവേണ്ടതാണ്. അത്തരം കാര്യങ്ങള്‍ നാം ഗഹനമായി അവതരിപ്പിക്കുമ്പോള്‍ മലയാളം ബ്ലോഗുകള്‍ ബൌദ്ധികമായി കുറേക്കൂടി ഉയര്‍ന്ന തട്ടില്‍ നില്‍ക്കുകയും ചെയ്യും.

    അതോടൊപ്പം ബ്ലോഗുകളുടെ എന്റര്‍ടെയിന്മെന്റ് വാല്യൂ തള്ളിക്കളയാവുന്നതല്ല. പലരും ജോലിയൊക്കെ കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍, അതല്ലെങ്കില്‍ ജോലിക്കിടയില്‍ എങ്ങിനെയെങ്കിലും തട്ടിക്കൂട്ടിക്കിട്ടുന്ന നിമിഷങ്ങളീല്‍ ഒരു മനോലാഘവത്തിനു വേണ്ടിയാണ് ബ്ലോഗുകളെ ആശ്രയിക്കുന്നത്. അതു തെറ്റാണെന്നു പറയാന്‍ കഴിയില്ല.

    അതോടൊപ്പം ഗഹനമായ ചര്‍ച്ചകളും ഇവിടെ നടക്കുന്നുണ്ട്. എല്ലാ വിശ്വാസികള്‍ക്കും ക്ഷേത്രങ്ങളില്‍ പ്രവേശനം അനുവദിക്കണം എന്നു പറഞ്ഞെഴുതിയ സംവാദങ്ങള്‍ അതിലൊരുത്തമ ഉദാഹരണമാണു.

    എല്ലാവരും അവരവരുടെ സര്‍ഗ്ഗശക്തിയെ ഉണര്‍ത്താനും പരിപോഷിപ്പിക്കാനും വേണ്ടി താന്താങ്ങള്‍ക്കു കഴിയും വിധം സൃഷ്ടി നടത്തട്ടെ. അവ ലേഖനമായാലും, ആക്ഷേപഹാസ്യമായാലും, കവിതയായാലും, ചിത്രങ്ങളായാലും അവരതു ബ്ലോഗില്‍ പ്രസിദ്ധീകരിക്കട്ടെ.

    വായനക്കാര്‍ അതില്‍ പ്രതികരിക്കട്ടെ. നല്ലതിനെ നല്ലതെന്നും, പോരായ്മകളുണ്ടെങ്കില്‍ അവയെ ചൂണ്ടിക്കാടിയും നമുക്ക് നമ്മുടെ ഭാഷയെ വളര്‍ത്താന്‍ ശ്രമിക്കാം.

    ReplyDelete
  9. പ്രിയ കൈപ്പള്ളീ,

    "മുറിമൂക്കന്‍ രാജാവായി വാഴുന്നു " എന്നുള്ള ആ പ്രയോഗം രസിച്ചു .

    പക്ഷേ അതിനുള്ള അവസരം എങ്ങനെ ഉണ്ടായി ? ഒന്നുകില്‍ അവനു വായനക്കാര്‍ ഉണ്ടായി അവനെയും പ്രോത്സാഹിപ്പിക്കാന്‍ ആളുകളുണ്ടായി. അവനെക്കാള്‍ നല്ല എഴുത്തുകാര്‍ വരുമ്പോള്‍ അവര്‍ക്കും ആ ഗതി ഉണ്ടാകും അതു നല്ലതല്ലേ?
    ഞാനൊന്നും ഒന്നും ആകുവാന്‍ വന്നതേ അല്ല.

    എന്റെ പുതിയ തസ്തികയിലും സൗകര്യങ്ങളിലും എനിക്കു ധാരാളം free time ലഭിക്കുന്നു , കമ്പനി എനിക്കു സൗജന്യമായി എന്റെ ഇഷ്ടത്തിന്‌ net ഉപയോഗിക്കുവാന്‍ അവസരം നല്‍കുന്നു, എന്റെ വീട്ടിലും മക്കള്‍ ഒക്കെ ദൂരെ ആയതിനാല്‍ ഇടവേളകള്‍ ധാരാളം ലഭിക്കുന്നു ഇതൊക്കെ കൊണ്ട്‌ ഞാനും എന്റെ നല്ല പാതിയും പാട്ടു പാടിയും പാട്ടു കേട്ടും മറ്റും മറ്റും ഇവിടെ കിട്ടിയ പുതിയതായി കിട്ടിയ സൗഹൃദം ആവോളം ആസ്വദിക്കുന്നു.
    നാളെ ഇതില്ലെങ്കില്‍ എനിക്കു പുല്ല്‌ അത്രയേ ഉള്ളു. മറ്റ്‌ എന്തെങ്കിലും ഇതിനെക്കാള്‍ നല്ലതുണ്ടാകും.
    അല്ലാതെ എല്ലാവരും കാളിദാസനെ പോലെ എഴുതണം എന്നു നാം വാശി പിടിച്ചാല്‍ നടക്കുമോ.
    So Let us enjoy with what we have

    ReplyDelete
  10. എല്ലാവരും എഴുതട്ടെ, എന്റെ കൈപ്പള്ളിമാഷേ... തൊപ്പിതുന്നല്‍ക്കാരനും തോട്ടിപണിക്കാരനും ഇറച്ചിവെട്ടുകാരനും എല്ലാം... ജീവിയ്ക്കാന്‍ വേണ്ടി പലരും പലതുമായെങ്കില്‍ അതവരുടെ പ്രതികൂലസാഹചര്യങ്ങള്‍... അവസരങ്ങള്‍ കിട്ടുമ്പോള്‍ മാറാന്‍ കഴിയുന്നവര്‍ മാറട്ടെ.. അതിനു നമ്മള്‍ എന്തിനു വിലക്കണം?

    കഴിവുള്ള എഴുത്തുകാര്‍ മടങ്ങിപോകുന്നത്‌ ഇവര്‍ മൂലമെന്ന് വിശ്വസിയ്ക്കാന്‍ പ്രയാസമുണ്ട്‌... അത്‌ ഒരു തരം കൊമ്പ്ലെക്സ്‌ അല്ലെ ? പുതിയ എഴുത്തുകാര്‍ തൊപ്പിതുന്നല്‍ക്കാരനും തോട്ടിപണിക്കാരനും ഇറച്ചിവെട്ടുകാരനും ആകുവാന്‍ പാടില്ലെന്നുണ്ടോ?

    ഒളിഞ്ഞുകിടക്കുന്ന സര്‍ഗ്ഗാത്മകവാസനകള്‍ ഉള്ളവരൊക്കെ എഴുതട്ടെ... അത്‌ 1000 വും 10000വും ലക്ഷങ്ങളുമായാല്‍ കഴിവുള്ള എഴുത്തുകാര്‍ക്ക്‌ അത്‌ ഭീഷണിയാവുന്നുണ്ടോ? വെല്ലുവിളികള്‍ നേരിടാന്‍ ചങ്കൂറ്റമില്ലാത്തവരാണോ ഇവര്‍? നമ്മള്‍ മാത്രം നന്നായാല്‍ മതിയൊ? നമ്മുടെ സമൂഹവും നന്നാവേണ്ടെ?.. അങ്ങനെയല്ലേ നിലനില്‍പിന്റെ സാമൂഹ്യവ്യവസ്ഥതയുടെ ഘടന? ഇന്ത്യാഹെറിറ്റേജും ആവനാഴിയും ഇതുതന്നെയല്ലെ ഉദ്ദേശിയ്ക്കുന്നത്‌? നല്ലതും ചീത്തയും ജനങ്ങള്‍ തിരഞ്ഞെടുക്കട്ടെ...അഭിപ്രായങ്ങള്‍ അവര്‍ക്കുവിടുക...

    ReplyDelete
  11. കൈപ്പള്ളി ദേ വീണ്ടും കേറി ഫോമിലായി.

    മോപസാങ്ങിന്റെ “കൂ ദി റ്റാ” ( ഇങ്ങിനെയാണ് പ്രൊനന്‍സ് ചെയ്യേണ്ടത് എന്ന് എം കൃഷ്ണന്‍ നായര്‍ പറഞ്ഞതോര്‍മ്മ വരുന്നു)വച്ചുള്ള കളി നന്നായി. അലോ‍ചിച്ചപ്പോ തോന്നി കൈപ്പള്ളി പറഞ്ഞത് ശരിയാണല്ലോ എന്ന്.

    ഉദാത്തമായ സാഹിത്യമാണിവിടെ ജനിക്കുന്നതെന്നാര് പറഞ്ഞൂ? വായനാസുഖം തരുന്ന ചില രചനകള്‍ ഉണ്ടാകുന്നു എന്നത് തനെ ആശ്വാസകരം.

    കൂടുതല്‍ പറയാനും തല്ലുകൊള്ളാനും ഞാനില്ല.എന്നാലും

    “വെറുതെ പെണ്ണുങ്ങളുടെ ബ്ലോഗില്‍ പോയി ചളുക്ക് കമന്റുകള്‍ ഇടാതെ അവര്‍ എഴുതിയ പോസ്റ്റകള്‍ വായിക്കണം. മനസിലായാല്‍ മാത്രം കമന്റണം. ചളുക്കിനെ ചളുക്കെന്നും നല്ലതിനെ നല്ലതെന്നും പറയാന്‍ പഠിക്കണം. പെണ്ണ് എഴുതുന്ന ബ്ലോഗ് ആയതു കൊണ്ട് മാത്രം അവിടെ പോയി നിരങ്ങി ആണുങ്ങളുടെ വില കളയരുത്.“
    -ഇതിനോട് യോജിക്കുന്നു!

    ReplyDelete
  12. ബ്ലോഗ് ഉണ്ടായപ്പോള്‍ (മലയാളിക്ക് എഴുതാന്‍ സ്വാതന്ത്ര്യം കിട്ടിയപ്പോള്‍) അവന്‍ മുന്‍പുണ്ടായ മാദ്യമത്തെ അടച്ചാക്ഷേപിച്ചു. ഞാന്‍ അടക്കമുള്ള പലരും അവരെ തെറി പറഞ്ഞു. പരിഹസിച്ചു. പഴഞ്ചന്‍ മാധ്യമങ്ങള്‍ എന്നു വിളിച്ചു. ഞാന്‍ അപ്പോള്‍ ധരിച്ചത് ബ്ലോഗില്‍ ബ്രഹത്തായ ശ്രഷ്ടികള്‍ എഴുതാന്‍ ബ്ലോഗര്‍മാര്‍ അങ്ങനെ വീര്‍പ്പുമുട്ടി കിടക്കുകയായിരുന്നു എന്നാണു്. അനേകായിരം എഴുത്തുകാര്‍ ആശയഗര്‍ഭം ധരിച്ച് ജീവിതം തള്ളി നീകുകയായിരുന്നു എന്നാണു്. എന്നാല്‍ എനിക്ക് തെറ്റി. "വെരി വെരി" തെറ്റി. അങ്ങനെ ഒന്നും സംഭവിച്ചില്ല. ബ്ലോഗില്‍ മലമറിക്കുന്ന ഒരു കോപ്പും ആരും ശ്രിഷ്ടിച്ചില്ല. അച്ചടി മാദ്ധ്യമങ്ങള്‍ ആരും ഇവരെ ഇന്നുവരെ കാര്യമായി ശ്രദ്ധിച്ചുമില്ല. ഞാന്‍ പറഞ്ഞതെല്ലാം അസ്ഥാനത്തായി പോയി. ഇന്നും അച്ചടി മാദ്ധ്യമങ്ങള്‍ തന്നെ creative content നിര്‍മിക്കുന്നത്. അപൂര്‍വ്വം ചില പ്രതിഭകള്‍ (രണ്ടോ മുന്നോ !!) ഇവിടെ നിന്നും അറിയപ്പെട്ടിട്ടുണ്ട് എന്നുള്ളതും സത്യം. പക്ഷെ അവര്‍ 1000 മൂന്നു മാത്രം !!!.


    മനസ്സിലായ കാര്യം നിസ്സങ്കോചം വിളിച്ച് പറയാന്‍ കാണിക്കുന്ന ഈ ആര്‍ജ്ജവത്തിനെ ഞാന്‍ അഭിനന്ദിക്കുന്നു കൈപ്പള്ളിച്ചേട്ടാ. എനിക്കും ധാരണകള്‍ പലതും തെറ്റി. ചേട്ടന്റെയും തെറ്റി എന്ന് എനിക്ക് ബോധ്യമായിരുന്നു. പറഞ്ഞത് നന്നായി.

    qw_er_ty

    ReplyDelete
  13. കമന്റുകള്‍ മോഡരേറ്റ് ചെയ്യാനുള്ള ഓപ്ഷ്ന്‍ ഉണ്ടെന്നിരിയ്ക്കെ, അതുപയോഗിയ്ക്കാതെ, വനിതാബ്ലോഗേര്‍സ് ഇങനെ വലിയവായില്‍ നിലവിളിയ്ക്കുന്നതെന്ത്?...

    പിന്നെ മാധ്യമങളില്‍ പ്രസിദ്ധീകരിയ്ക്കുന്ന ഓരോ കൃതിയ്ക്കും നല്ല തുക കിട്ടുമെന്നിരിയ്ക്കേ... നല്ല കൃതികള്‍ ബ്ലോഗ്ഗിലിട്ടു നശിപ്പിയ്ക്കാന്‍ ആര്‍ക്കാ മാഷേ താല്പര്യം?

    ReplyDelete
  14. കൈപ്പള്ളി പറഞ്ഞതിനോട് മുഴുവനുമില്ലെങ്കിലും ഒരു പരിധി വരെ യോജിക്കുന്നു. തെറ്റുകള്‍ തിരിച്ചറിയുന്നത്, കൂടുതലും വൈകിയാണ്. പക്ഷെ തെറ്റാണെന്നു തിരിച്ചറിഞ്ഞിട്ടും, വീണ്ടും തെറ്റുകള്‍ ആവര്‍ത്തിക്കുന്നത് തെറ്റു ചെയ്യാനുള്ള ത്വരകൊണ്ടോ, ശീലമായതുകോണ്ടോ അല്ല, തെറ്റുകളും ശരിയാണെന്നംഗീകരിക്കുന്നവര്‍ ഒപ്പം നില്‍ക്കുന്നതുകൊണ്ടാണ്.

    qw_er_ty

    ReplyDelete
  15. കൈപ്പള്ളിയുടെ സ്വയം വിമര്‍ശനാത്മകമായ, കമന്റുകള്‍ മനസ്സിലാക്കി അതില്‍ താദാത്മ്യം പ്രാപിച്ചു നോക്കൂ.. അദ്ദേഹം പറഞ്ഞതില്‍ കാര്യമില്ലേ?.വെറുതെ ചവറുകള്‍ എഴുതികൂട്ടി പത്തു കമന്റുകള്‍ വാങ്ങി കൂട്ടുന്നതിനേക്കാള്‍, എത്രയോ ഉത്തമമാണ് നല്ല എഴുത്തുകളെ പ്രോത്സാഹിപ്പിക്കുകയും, മുഖ്യധാരാ എഴുത്തുക്കാര്‍ക്ക് നല്ലോരു വേദിയാണ് ബ്ലോഗുകള്‍, എന്ന ധാരണം ഉണ്ടാക്കുകയും ചെയ്യുക എന്നത്. നമ്മുക്കിടയിലെ നല്ല എഴുത്തുക്കാരെ നല്ല രീതിയില്‍ പ്രോത്സാഹിപ്പിക്കുകയും, ചെയ്യുന്നതിന് പകരം ഞാനടക്കമുള്ളവര്‍ അവരെ നിരൂത്സാഹിപ്പിക്കുന്ന സമീപനമല്ലേ എടുത്തത്.എന്തെങ്കിലും വിവാദമുണ്ടാക്കി പത്തു കമന്റുകള്‍ കൂടുതല്‍ വാങ്ങുക എന്നത് നമ്മുക്കിടെയിലെ ഒരു രോഗമായിരുന്നില്ലേ?(ഞാനടക്കമുള്ളവര്‍). കൈപ്പള്ളി പറഞ്ഞതു പോലെ മാറണം, നമ്മുക്കു നമ്മേ മാറ്റിയെടുക്കണം, തെറ്റുകള്‍ സ്വയം മനസ്സിലാക്കി, ആതെറ്റുകള്‍ തിരുത്തണം, അങ്ങനെ തിരുത്തുന്നവരെ തീര്‍ത്തും നിരൂത്സാഹപ്പെടുത്തുന്ന സമീപനവും മാറ്റണം.

    ReplyDelete
  16. കൈപ്പള്ളീ,
    ചവറുകളെഴുതുന്നതെന്തുകൊണ്ട്. കാശു മുടക്കി പത്രമിറക്കുന്നിടത്തേയ്ക്ക് അയച്ചു കൊടുത്താ‍ല്‍ വലിച്ച് ചവറ്റുകൊട്ടയില്‍ കളയുന്നവ ആരുടേയും ഔദാര്യത്തിനു കാത്തു നില്‍ക്കാതെ സ്വന്തം രീതിയില്‍ ഇടാമെന്നുള്ള സ്വാതന്ത്ര്യമുള്ളതു കൊണ്ടാണ്‍. അതു തന്നെയാണ്‍ ബ്ലോഗിലേയ്ക്ക് ആള്‍ക്കാരെ ആകര്‍ഷിക്കുന്ന പ്രധാന കാരണവും. നല്ലതും ചവറും വേര്‍തിരിക്കാനുള്ള ഒരു എഡിറ്ററിതിനില്ലല്ലോ!? അപ്പോള്‍ സഹിക്കുവാനെ കഴിയൂ. നല്ലതെന്നു തോന്നുന്നതു മാത്രം വായിക്കുക മറ്റുള്ളവ തഴയുക.
    നാട്ടില്‍ തന്നെ എന്തുമാത്രം പ്രസിദ്ധീകരണങ്ങളാണുള്ളതു എന്നു കരുതി അവയെല്ലാം നമ്മള്‍ വായിക്കാ‍റില്ലല്ലോ?.

    ReplyDelete
  17. ഇങ്ങിനെയുന്നും പറഞ്ഞൊഴിഞ്ഞിട്ടു കാര്യമില്ല.പെണ്ണും പിള്ളയോട് വഴക്കിട്ട് നടത്തുന്ന ബ്ലോഗിങ്ങും,ഫോട്ടം പിടിക്കലും പക്ഷിനിരീക്ഷണവും അവസാനിപ്പിച്ചിട്ട് അരങ്ങൊഴിഞ്ഞ് കാണിച്ചു താ.നീള ത്തിലും വണ്ണത്തിലും ഇങ്ങിനെയൊക്കെ പറയാനെന്താ പാട് ?

    ReplyDelete
  18. നിലവാരമില്ലാത്ത ബ്ളോഗുകള്‍ എല്ലാം ഡിലീറ്റ് ചെയ്ത്, വരാനിരിക്കുന്ന ആ അയ്യായിരം പേര്‍ വന്നിട്ടുമതി ഇനി മുറിക്കഥകളും 'കപി' കളുമെന്ന് ഒരന്ത്യശാസനം കൊടുത്താലോ കൈപ്പള്ളീ? അടുത്ത പോസ്റ്റ് അതാക്കിയാലോ?എങ്കിലും  അവരിങ്ങെത്തുന്നതുവരെ നമ്മള്‍ രണ്ട്പേരും ഇവിടെ കാണുമെന്നുള്ളതാ വയനക്കാര്‍ക്കെല്ലം ഒരാശ്വാസം! നമ്മള്‍ രണ്ടുപേരെ കൂടാതെ ഈ 3ആമത്തെ അപൂര്‍വ്വപ്രതിഭ ആരാണ്ര്ന്ന് മനസ്സിലായില്ല!നമ്മളില്ലായിരുന്നെങ്കില്‍..ഓര്‍ക്കുമ്പോള്‍ ഹോ! ഡേയ്പിള്ളാരേ! ഞ്ങ്ങളുടെ അടുത്ത പോസ്റ്റ് വരുമ്പോഴേക്കും ബ്ളോഗെല്ലാം ഡിലീറ്റാക്കി, പടംപിടുത്തവുമെല്ലാം മതിയാക്കി സ്ഥലംവിട്ടോ! :):):)

    ReplyDelete
  19. meera g.
    ഒന്നും മനസിലായില്ല. വ്യക്തമാക്കാന്‍ സമയമുണ്ടെങ്കില്‍ ദയവായി വിശദമാക്കി തരൂ.

    ഷാനവാസ് ഇലിപ്പക്കുളം
    നിലവാരമില്ലാത്ത ബ്ലോഗ് delete ചെയ്യാന്‍ പറഞ്ഞിട്ടില്ല അണ്ണ. നിലവാരമുള്ള ബ്ലോഗും, പോസ്റ്റ് വായിച്ച് മനസിലാക്കിയ ശേഷം comment ചെയ്യാനുമാണു് പറഞ്ഞത്. അല്ലാതെ പ്രിയപ്പെട്ട ഷാനവാസ് ചെയ്യുന്നകണക്കുള്ള commentഅടി അല്ല വേണ്ടത്.

    എങ്കിലും അവരിങ്ങെത്തുന്നതുവരെ നമ്മള്‍ രണ്ട്പേരും ഇവിടെ കാണുമെന്നുള്ളതാ വയനക്കാര്‍ക്കെല്ലം ഒരാശ്വാസം!

    അയ്യോ! എന്നെ അണ്ണന്‍റെ കൂട്ടത്തില്‍ കൂട്ടണ്ടായിരുന്നു!

    ReplyDelete
  20. കൈപ്പള്ളി,
    പ്രഥമ യു എ ഇ മീറ്റിലെ കൈപ്പള്ളിയുടെ പ്രസംഗം ഇപ്പൊഴും ഓര്‍ക്കുന്നു.അതു കൊണ്ട് ഈ വികാര പ്രകടനം മനസ്സിലാക്കാനാവുന്നതെയുള്ളു.ആശ കൈ വിടാതിരിക്കുക.വരും കാലത്ത് ഇതിന്റെ കതിരും പതിരും തിരിച്ചറിയാറാവും.

    ഓ ടൊ :ഇപ്രാവശ്യത്തെ പ്രൊഫൈല്‍ പടത്തിനു ഒരു വില്ലന്‍ ലുക്കാണല്ലോ !

    ReplyDelete
  21. ഞാനാലോചിക്കയായിരുന്നു ഈ മൂന്നാമത്തെയാള്‍ ആരാണെ. അതിപ്പം മനസ്സിലായി. കൈപ്പള്ളിയും ഷാനവാസും പിന്നെ.....

    ഇനി കൂടുതലാളൊന്നും വേണ്ട ചങ്ങാതീ.

    ReplyDelete
  22. ഞാനാലോചിക്കയായിരുന്നു ഈ മൂന്നാമത്തെയാള്‍ ആരാണെന്ന്. ഇപ്പോഴല്ലേ അത് തിരിഞ്ഞത്. “കൈപ്പള്ളിയും ഷാനവാസും പിന്നെ...”

    ഇനി കൂടുതലാളെ ഈ വണ്ടിയില്‍ കേറ്റണ്ട ചങ്ങാതീ. നമ്മുക്ക് സുഖമായി യാത്ര ചെയ്യാം. ഹല്ല പിന്നെ.

    ReplyDelete
  23. അഞ്ചല്‍കാരന്‍
    comment ഇട്ടിലേലും വിഷമില്ല. please comment on the post not on the comments.
    ഒന്നുകൂടി വ്യക്തമാക്കിത്തരാം. പോസ്റ്റിനെ കുറിച്ച് (വായിച്ച ശേഷം !) കമന്‍റുക. ലവിടെ (pinmoziയില്‍) കമന്‍റ് നോക്കി ഇങ്ങോട്ട് വന്നതാണെന്ന് അറിയാം. അങ്ങനെ നിര്‍ബന്ധമുണ്ടെങ്കില്‍ ഓ.ടോ. (off topic) എന്ന് വ്യക്തമായി പറയുക.

    ഇവിടെ (എന്‍റെ ബ്ലോഗില്‍) അല്പം desipline നിര്‍ബന്ധമാണു്. ഇനി ശ്രദ്ധിക്കുമല്ലോ.

    :)

    (ദാണ്ടെ ഇസ്മായിലും എത്തി)

    ReplyDelete
  24. 37 വയസ്സുള്ള ഒരു കുട്ടിയാണ്‍ ഞാനെന്ന് പണ്ട് കൈപ്പള്ളി പറഞ്ഞതോര്‍‌മ്മയുണ്ടോ ? പറഞ്ഞത് കൈപ്പള്ളിയായതുകൊണ്ട് ഇനിയും ഇതു മാറിയെന്നു വരാം.ബ്ലോഗുലോകത്തിലെ മാധവിക്കുട്ടിയാണ്‍ നമ്മുടെ കൈപ്പള്ളി.

    ReplyDelete
  25. ദാണ്ടേ.. :) "കൈപ്പള്ളി ദി വാരിയര്‍" (ഇംഗ്ലീഷ്‌ വാക്കാ)- ഓര്‍ - "കൈപ്പള്ളി സ്‌ട്രൈക്ക്‌സ്‌ എഗെന്‍!!"
    (ആംഗലേയ ഉച്ചാരണത്തില്‍ നിരൂപകമഹാനായിരുന്ന എം. കൃഷ്‌ണന്‍ നായരെ സ്മരിച്ചുകൊണ്ട്‌..)

    ReplyDelete
  26. മീര ഗുരുനീ. നമിച്ചു.

    രണ്ടു തലയുണ്ടായിരുന്നു എങ്കില്‍ ഒരണ്ണം പള്ളിയാണ്‍ ഇപ്പം ഞാന്‍ തല്ലി പൊട്ടിക്കുമായിരുന്നു.

    നടക്കട്ടെ.

    എന്തായാലും എനിക്ക് ഇതു് മതിയായി.

    ReplyDelete
  27. പ്രിയപ്പെട്ട കൈപ്പള്ളീ, ഉരുളയ്ക്കുപ്പേരി!ഇത്ര ബഹുമാനം വേന്ടായിരുന്നു! എനിക്കിട്ടായിരുന്നെങ്കിലുംരസിച്ചു! നിലവാരമില്ലാത്ത ബ്ലോഗ് delete ചെയ്യാന്‍ താങ്കള്‍ പറഞ്ഞെന്ന് ഞാനും പറഞ്ഞില്ല! ഞാന്‍ ഇവിടെ നിര്‍ത്തി!

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..