Thursday, October 20, 2011

ദിവസക്കൂലി 1000 രൂപയാകുമ്പോള്‍

Daily wages to go upto Rs1000,ദിവസക്കൂലി 1000 രൂപയാകുമ്പോള്‍ -Commentary, Mathrubhumi Business:


ശ്രീ രാം മോഹൻ എഴുതിയ ഈ ലേഖനത്തെ കുറിച്ചു് രണ്ടു കാര്യങ്ങൾ പറയാനുദ്ദേശിക്കുന്നു.

1) എല്ലാ തൊഴിലിനും അതിന്റേതായ മാന്യതയുണ്ടെന്ന് പറഞ്ഞയാള്‍ അയാളുടെ മകളെ ഒരു ചെരുപ്പുകുത്തിക്ക് കെട്ടിച്ചു കൊടുക്കുമോ? തീര്‍ച്ചയായും ഇല്ല.

ആടു, പശു, എരുമ തുടങ്ങിയ വീടുമൃങ്ങളെ  ബീജസങ്കലനം ചെയ്യിപ്പിക്കുന്നതുപോലെ   മനുഷ്യ സ്ത്രീകൾ  ആരുടേയും സ്വകാര്യ സ്വത്തല്ല. അതുകൊണ്ടു അവരെ കെട്ടിച്ചുകൊടുക്കേണ്ട ആവശ്യവും ഉണ്ടെന്നു തോന്നുന്നില്ല. എന്റെ സുഹൃത്തു് രാംമോഹൻ പോലും  ഈ ദിശയിലാണു് ചിന്തിക്കുന്നതു് എന്നറിഞ്ഞതിൽ അല്പം അത്ഭുതം തോന്നുന്നു.


2) മാന്യതയില്ലാത്ത ജോലികള്‍ക്ക് ആളെ കിട്ടാതെ വരുന്നത് നല്ല കാര്യമാണ്. സമൂഹം പുരോഗമിച്ചു എന്നര്‍ത്ഥം. യന്ത്രവത്ക്കരണവും അവനവന്റെ ജോലികള്‍ പലതും അവനവന്‍ തന്നെ ചെയ്തു തുടങ്ങലുമൊക്കെയാണ് ഇതിനുള്ള പരിഹാരങ്ങള്‍.

പക്ഷെ അങ്ങനെയല്ലല്ലോ ഇപ്പോഴത്തെ രീതി. കഴക്കൂട്ടത്തുള്ള ടെക്നോപൂറിന്റെ  പരിസരത്തു ഉയർന്നു നഗര പ്രദേശത്തു്   "മാന്യത ഇല്ലാത്ത" പണികൾ ചെയ്യുന്നതു് അന്യ സംസ്ഥാനത്തു നിന്നും കൊണ്ടുവന്നിട്ടുള്ള non-union തൊഴിലാളികളെയാണു്. ഇങ്ങനെ ചെയ്യുന്നതുകൊണ്ടു പല നേട്ടങ്ങളാണു മലയാളികൾക്കുള്ളതു്.


  1. അവർ മലയാളികൾ അല്ലാത്തതിനാൽ, മാദ്ധ്യമങ്ങൾ അവരെ കുറിച്ച് ഒന്നും മിണ്ടില്ല.
  2. യൂണിയനിൽ അംഗത്വം ഇല്ലാത്തതിനാൽ ഗൂണ്ട പിരിവു നല്ലതുപോലെ നടത്താം.
  3. താമസ സൌകര്യങ്ങൾ, വിദ്ധ്യാലയങ്ങൾ, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൌകര്യങ്ങൾ  ഒന്നും ഇവർക്ക് കൊടുത്തു കാശു കളയണ്ട. 

ചുരിക്കി പറഞ്ഞാൽ  ഗൾഫ് രാജ്യങ്ങളിൽ  മലയാളികൾ ക്ക്  ലഭിക്കുന്ന ആനുകൂല്യങ്ങൾ പോലും  ഇന്ത്യൻ പൌരന്മാരായ ബിഹാറികൾക്കും, ആന്ധ്രാകാർക്കും കേരളത്തിൽ കോടുക്കേണ്ട യാതൊരു ആവശ്യവും ഇല്ല.

Now on a serious note:
എല്ലാ തൊഴിലിനും  മാന്യതയുണ്ടെന്നു പറയുമ്പോൾ, "മാന്യത" എന്ന പദം വ്യക്തമാക്കേണ്ടിയിരിക്കുന്നു.

മാന്യത ആപേക്ഷികമാണു്.  മണിക്കൂറിനു 10ഉം 50ഉം 100ഉം വേദനം വാങ്ങുന്ന മൂന്നു വിഭാഗം  ഉൾപ്പെടുന്ന ഒരു ചെറിയ സമൂഹത്തിൽ 100 വാങ്ങുന്നവനു കൂടുതൽ മാന്യത തോന്നും. പക്ഷെ ഈ സമൂഹം വിട്ടു ഒരു വലിയ സമൂഹത്തിൽ ഇറങ്ങുമ്പോൾ ഈ മാന്യത വീണ്ടും നിർണ്ണയിക്കേണ്ടതായി വരും.

മാദ്ധ്യമങ്ങൾ ലോകത്തെ വളരെ ചെറിയ ഒരു പ്രദേശമാക്കി മാറ്റിയിട്ടുണ്ടു്. എല്ലാവർക്കും എല്ലാവരുടേ മാന്യതയുടേ നിലവാരം വ്യക്തമായി മനസിലാക്കാൻ കഴിയുന്നു. പക്ഷെ എല്ലാവരും  ജീവിക്കുന്ന പ്രാദേശിക സാഹചര്യങ്ങൾ  ഒരുപോലെയല്ലത്തതിനാൽ  ലഭിക്കുന്ന ധനവും ആഗ്രഹിക്കുന്ന മാന്യതക്കും വളരെ വലിയ വിത്യാസം ഉണ്ടാകും.


3 comments:

  1. എല്ലാവർക്കും എല്ലാവരുടേ മാന്യതയുടേ നിലവാരം വ്യക്തമായി മനസിലാക്കാൻ കഴിയുന്നു. പക്ഷെ എല്ലാവരും ജീവിക്കുന്ന പ്രാദേശിക സാഹചര്യങ്ങൾ ഒരുപോലെയല്ലത്തതിനാൽ ലഭിക്കുന്ന ധനവും ആഗ്രഹിക്കുന്ന മാന്യതക്കും വളരെ വലിയ വത്യാസം ഉണ്ടാകും.

    ReplyDelete
  2. "ടെക്നോപൂറിന്റെ"

    Change it kaippally. You are reputed among malayalam and Photographic blogs.

    ReplyDelete
  3. @അപ്പുണ്ണി.

    Kindly avoid imposing your moral values on me.

    Thank you.

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..