Tuesday, October 25, 2011

സന്തോഷ് പഠിപ്പിക്കുന്ന പാഠം


സന്തോഷ് പണ്ഡിറ്റും അദ്ദേഹത്തിന്റെ ഭാവനയിൽ തോന്നിയ ആശയം അവതരിപ്പിച്ചു. അതിന്റെ പ്രതികരണം എങ്ങനെയായിരുന്നു എന്നു നോക്കാം.

സാധാരണ മിണ്ടാപ്രാണികളായ മൃഗങ്ങളാണു് വിയോജിപ്പ് കരഞ്ഞു വിളിച്ചു, തൊഴിച്ചും,  കൂവിയും വ്യക്തമാക്കുന്നതു്.  മലയാളി പ്രേക്ഷകനു  മോശമായി എന്തു തോന്നിയാലും  ഉടൻ അവന്റെ പരിമിതമായ രീതിയിൽ പ്രതികരിക്കും. ആ പരിമിതിയുടേ  തെളിവുകളാണു   Youtubeൽ തെറികളായി അവതരിച്ചതു്.


ഭൂരിഭാഗം മലയാളികൾ  നമ്മൾ കരുതുന്നതുപോലെ പ്രബുദ്ധരല്ല. പരമ കൂതറയും, അവസരം കിട്ടിയാൽ സ്വന്തം  അപ്പനെ വരെ പരിഹസിക്കുന്നവനുമാണു.   ഒരു കൊച്ചുകുട്ടി കാട്ടികൂട്ടുന്ന വികൃതികൾ എന്നപോലെ സന്തോഷിന്റെ സിനിമയെ കണ്ടു പ്രോത്സാഹിപ്പിക്കുന്നതിനു പകരം അദ്ദേഹത്തിന്റെ അച്ഛനേയും അമ്മയേയും വരെ ഈ പ്രബുദ്ധ മലയാളികൾ തെറി വിളിച്ചു.


സന്തോഷ് പണ്ഡിറ്റിന്റെ സിനിമ  മലയാളികളുടെ  സ്വഭാവ വൈഭവത്തെകുറിച്ച നിരവധി നിഗൂഢതകളാണു വെട്ടിപ്പോളിച്ചു മലർത്തി തരുന്നതു്.


 1. ആവിഷ്കാര സ്വാതന്ത്ര്യം എന്നാൽ എനിക്ക് മാത്രം ആവിഷ്കരിച്ച് ഉണ്ടാക്കി ഉരുട്ടി നിന്റെയൊക്കെ വായിലോട്ടു ഒഴിച്ചു തരാനുള്ളതല്ല.   ആവിഷ്കരിക്കാനുള്ള സ്വാതന്ത്ര്യം എനിക്കുള്ളതുപോലെ തന്നെ   നിങ്ങൾക്കുമുണ്ടു. അതിൽ  എതിർപ്പുകൾ ഉണ്ടെങ്കിൽ  സഭ്യമായ ഭാഷയുൽ   അറിയിക്കുന്നതാണു അതിന്റെ  മര്യയാത.
 2. ആവിഷ്കാര സ്വാതന്ത്ര്യം എന്താണെന്നു ഒരു പിടിയും മലയാളിക്ക് ഇല്ല. Mainstream അല്ലാതെയുള്ള കലാസൃഷ്ടികൾ കലയായി പോലും അംഗീകരിക്കാനുള്ള വിശാലത ഇല്ലാത്ത വെറും കഴുതകളാണു മലയാളികൾ. സംഗീതം എന്നാൽ യേശുദാസ് സിനിമയിൽ പാടിയതുപോലെ അനുകരിക്കലും, നൃത്തം എന്നാൽ 200 വർഷം മുമ്പ് ചിട്ടപ്പെടുത്തിയ കുറെ ആചാരങ്ങളും സമ്പ്രദായങ്ങളും അതേപടി പതിനായിരം വട്ടം അവതരിപ്പിക്കലുമാണു. Innovation എന്ന പദം മലയാളിക്ക് അറിഞ്ഞെകൂട. (ദാണ്ടെ പോയി dictionary എടുക്കാൻ). 
 3. മാനസീക വൈകല്യങ്ങൾ ഉള്ളവരെയും,  അന്ധന്മാരെയും, ബധിരന്മാരെയും, താണ  (എന്നു മലയാളി പൊതുവെ  കരുതപ്പെടുന്ന) ജാതിക്കാരെയും പരിഹസിച്ചുകൊണ്ടുള്ള കലാരൂപങ്ങൾ  ആവിഷ്കരിക്കുന്നതു് മോശമാണു എന്നു  സിനിമാ നിർമ്മാതാക്കളും മാദ്ധ്യമങ്ങളും അടുത്തിടയായി തിരിച്ചറിഞ്ഞു തുടങ്ങി. പക്ഷെ ഇങ്ങനെ പരിഹസിക്കുന്നതിൽ  മലയാളിക്ക്  യാതൊരു കുറ്റബോധവും ഇല്ല. അങ്ങനെ ഇരിക്കവെ യാധർശ്ചികമായി തന്നേക്കാൾ ബുദ്ധിയും, കഴിവും, സൌന്ദര്യവും കുറഞ്ഞ ഒരു വ്യക്തിയെ തരത്തിനു കിട്ടിയപ്പോൾ  മലയാളിയുടെ യധാർത്ഥ sadistic സ്വഭാവം പുറത്തു വരുത്തുകയും ചെയ്തു.  പണ്ടു റോമാക്കാർ  അടിമകളെ സിംഹത്തിനു തീറ്റിക്കുന്ന ക്രൂര വിനോദം കാണാൻ ജനം കൊളോസിയത്തിൽ ഇടിച്ചുകയറുമായിരുന്നു. കേരളത്തിൽ സന്തോഷിനെ പരിഹസിക്കാൻ ക്യൂ നിന്നു ഡിക്കറ്റ് എടുത്തു തിയറ്ററിൽ ഇരുന്നു തേറി വിളിച്ചു. 


ഈ മാനസീക രോഗം സാമൂഹിക അടിസ്ഥാനത്തിൽ പകർന്നു പിടിച്ചിരിക്കുകയാണു്. പല മാദ്ധ്യമങ്ങളിലും  ഈ Sadistic സ്വഭാവം പ്രകടമായി കാണാം.

സന്തോഷെ, മോനെ  നീ അവതരിപ്പിക്കുന്നതു് എന്തായാലും,  എനിക്ക് ഇഷ്ടമായാലും ഇല്ലെങ്കിലും അതു് അവതരിപ്പിക്കാൻ നിനക്ക് അവകാശമുണ്ടു്. ആ അവകാശത്തെ പിന്താങ്ങുന്നതു് ഞാൻ ആവിഷ്കാര സ്വാതന്ത്യത്തെ ബഹുമാനിക്കുന്നതു കൊണ്ടാണു്. മറ്റുള്ളവരുടേ അവകാശങ്ങൾ സംരക്ഷിക്കാനായി സംഖം ചേർന്നു സമരം ചെയ്യുന്നവരാണു മലയാളി. പക്ഷെ ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടി സ്വരം ഉയർത്താനും വേണ്ടി മലയാളി വളർന്നിട്ടില്ല.  

2 comments:

 1. കൈപ്പള്ളി ഞാനിപ്പോള്‍ ഓര്‍ക്കുന്നു. അന്ന് നിങ്ങള്‍ എന്റെ കൂതറ യൂട്യൂബ് വീഡിയോ നെറ്റില്‍ ഇട്ടു എന്നെകുറിച്ച് എഴുതിയത്. അന്ന് ഞാന്‍ നിങ്ങളോട് പരുഷമായി പ്രതികരിച്ചു. ക്ഷമ ചോദിക്കുന്നു. എനിക്കും സന്തോഷ്‌ പണ്ഡിത്ജിയുടെ പാത തുറന്നുകിട്ടുവാന്‍ അന്ന് അവസരം ഉണ്ടായത്‌ ഞാന്‍ അന്ന് മനസ്സിലാക്കിയില്ല. :)

  ReplyDelete
 2. പ്രിയ കൈപ്പള്ളി..

  താങ്കളെ ഞാന്‍ ഇഷ്ടപ്പെടുന്നത് ഈ തുറന്നെഴുത്തിന്റെ ആസ്വാദകന്‍ എന്നാ നിലയില്‍ ആണ്. സന്തോഷ്‌ ഏതോ അന്യഗ്രഹ ജീവിയാണെന്നും തങ്ങള്‍ ഇത് വരെ കണ്ടു കേട്ട് പഠിച്ചു /വായിച്ചു ശീലിച്ചത് മാത്രമാണ് കലയെന്നും കരുതുന്ന വിവരം കേട്ട മനുഷ്യരുടെ ജല്‍പ്പനങ്ങളും അവരെ അക്ഷരം പ്രതി ആസാക്കാനും ഉള്ള സന്തോഷിന്റെ കഴിവിനെയാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. മികച്ചതെന്നു സന്തോഷ്‌ പോലും അവകാശപ്പെടുന്നില്ല. എന്നാല്‍ പരീക്ഷണം സാമ്പത്തിക വിജയം നേടി താനും. സാദാ മലയാളികള്‍ കഴുത കാമം കരഞ്ഞു തീര്‍ക്കും എന്നത് വീണ്ടും വീണ്ടും തെളിയിച്ചു.. സന്തോഷിന്റെ ഏറ്റവും വലിയ നേട്ടം ഈ കാലഘട്ടത്തിലും മുഖ്യധാരയിലോ അന്തര്‍ധാരയിലോ മലയാളികളില്‍ ഒരു വെത്യാസവും ഉണ്ടായില്ല ഇന്നും പഴയ പൊട്ടക്കിണറ്റിലെ തവളയാണെന്നു കാണിച്ചു കൊടുക്കാന്‍ ഒരു ദര്‍പ്പണത്തിന്റെ ഫലം ചെയ്തു.. നല്ല എഴുത്ത്..

  ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..