Tuesday, October 04, 2011

ഒരണ്ണം നമുക്കും തരണെ...


സോണിയ ഗാന്ധിക്ക് സമാധാനത്തിനുള്ള നോബൽ പുരസ്കാരം കിട്ടണം എന്നു് IAC എന്ന (ഇന്നുവരെ ആരും കേട്ടിട്ടില്ലാത്ത) സംഘടന നോബൽ കമ്മറ്റിക്ക് സുപാർശ്ശ ചെയ്തിരിക്കുന്നു.

ഗാംഗ്രസ്സു് പാർട്ടിക്കാരുടേ poster campaignകളിലൂടെ അവർക്ക് സുപരിചിതനും ആരാധന മൂർത്തിയുമായ ശ്രീ M.K. ഗാന്ധിക്കുപോലും കിട്ടാത്ത സാദനമാണു് ഈ പുരസ്കാരം എന്ന കാര്യം ഇവർ ഓർക്കണം. (M.K. ഗാന്ധി Indian Natioanal Congress പിരിച്ചുവിട്ടതു് ഇന്നത്തെ എല്ലാ ഗാംഗ്രസ്സുകാർക്കും അറിയില്ല)

നോബൽ കമ്മറ്റി വീക്കന്റിൽ വെള്ളമടിച്ച് കോൺ തിരിഞ്ഞു നിൽക്കുന്ന അവസരത്തിലെങ്ങാനം സോണിയക്ക് ഇതു് കോടുക്കാൻ തീരുമാനിച്ചാൽ തന്നെ M.K. ഗാന്ധിക്ക് കൊടുക്കാത്ത സാദനം സോണിയ ചേച്ചി സ്വീകരിക്കുന്നതു് പാർട്ടിയുടേ ആരാധന മൂർത്തിയെ അപമാനിക്കലാകും.


ഗാന്ധി ജീവിച്ചിരുന്ന കാലത്തു രണ്ടു മൂന്നു തവണ ശരിക്കും ശ്രമിച്ചു നോക്കി ഒരു നോബൽ പുരസ്കാരം ഒപ്പിച്ചെടുക്കാൻ. നോബൽ കമ്മറ്റി തിരുഞ്ഞുപോലും നോക്കിയില്ല. പാശ്ചാത്യ സാമ്രാജ്യത്തത്തിനെതിരെ പോരാടുന്ന ഗാന്ധിക്ക് സമാധാനത്തിനുള്ള പുരസ്കാരം കൊടുത്താൽ ബാക്കിയുള്ള വെള്ളക്കാർ എന്തു വിചാരിക്കും.

വെളുത്ത വർഗ്ഗം 27 വർഷം ജയിലിൽ അടച്ചപ്പോൾ നെൽസൺ മണ്ടേലക്ക് നോബൽ സമ്മാനം കിട്ടിയില്ല. കറുത്ത വർഗ്ഗക്കാർ അധികാരമേറ്റപ്പോഴാണു് നോബൽ കമ്മറ്റിക്കാരുടേ കണ്ണു തുറന്നതു്.

അമേരിക്കൻ പ്രസിഡന്റ് ബരാൿ ഒബാമ വെറും രണ്ടര ആഴ്ച കസേരയിൽ ഇരുന്ന് ഇരിപ്പുറക്കുന്നതിനു മുമ്പ് തന്നെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിനു നോമിനേഷൻ പോയിക്കഴിഞ്ഞിരുന്നു. ഈ രണ്ട ആഴ്ചക്കുള്ളിൽ ഏതു് സമാധാന ചർച്ചക്കാണു് ഒബാമ നേതൃത്വം കൊടുത്തതു്  എന്നു് വ്യക്തമല്ല.
എട്ടര മാസത്തിനുള്ളിൽ സമാധാനത്തിനുള്ള പുരസ്കാരം ഒബാമക്കു  കിട്ടുകയും ചെയ്തു.

അപ്പോൾ ഒരു കാര്യം വ്യക്തമാണു്. ഈ നോബൽ സമ്മാനം എന്നൊക്കെ പറയുന്നതു് നമ്മുടെ പത്മഭൂഷനും നാഷണൽ അവാർഡും പോലെ യാതൊരു വിലയും ഇല്ലാത്ത വേറെ ഒരു അവാർഡ് ആണു്.

1 comment:

  1. This socalled Delhi organisationകാര്‍ എല്ലാം വരിയുടക്കപ്പെട്ട ഷണ്ഡന്മ്മാരോ (sorry for the expression അവരെ വര്‍ണ്ണിക്കാന്‍ വേറെ വാക്കുകള്‍ കിട്ടുന്നില്ല) അതോ മന്ദ ബുദ്ധികളോ??!! . . .

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..