Saturday, April 24, 2010

ശ്രി ഗോപാലകൃഷ്ണന്റെ ശാസ്ത്ര ലേഖനങ്ങൾ

ശ്രീ ഗോപാലകൃഷ്ണൻ എഴുതി എന്നു പറയുന്ന VEGETARIAN FOOD AND ITS SCIENCE AND APPLICATION എന്ന ലേഖനത്തിന്റെ PDF ഓടിച്ച് വായിക്കുക ഉണ്ടായി. (അതിൽ തന്നെ വ്യാകരണ തെറ്റുണ്ടു. VEGETARIAN FOOD: ITS SCIENCE AND APPLICATION ആണു ശരി)

പ്രത്യക്ഷത്തിൽ തന്നെ ഒരു കാര്യം പറഞ്ഞുകൊള്ളട്ടേ: 8-ആം classൽ പഠിക്കുന്ന ഒരു കുട്ടിക്ക് പോലും ഇതിലും നന്നായി ഒരു ലേഖനം prepare ചെയ്തു അവതരിപ്പിക്കാൻ കഴിയും. ആവശ്യത്തിലേറെ അക്ഷരതെറ്റുകളും വ്യാകരണ തെറ്റുകളും നിറഞ്ഞ വെറും ഒരു കുത്തഴിഞ്ഞ ലേഖനമാണു് ഇതു്.

ശാസ്ത്ര സാങ്കേതിക ലേഖനങ്ങൾ എഴുതുന്നതിനു് ചില നിബന്ധനകളും ശൈലിയും ഒക്കെയുണ്ടു്. അതിൽ പ്രധാനപ്പെട്ടതു് എഴുതുന്ന വസ്തുതകളുടെ reference കൊടുക്കുക എന്നതാണു്. Footnote, bibliography, quote ചെയ്യപ്പെട്ട വ്യക്തികളുടെ full credentials, തുടങ്ങിയ യാതൊരു സമ്പ്രദായങ്ങളും പിന്തുടർന്നതായി കാണുന്നില്ല.

ചിലയിടങ്ങളിൽ "The famous physician Dr. T.P Sethu Madhavan", "Prof. Vinburg, a famous doctor in Massachusetts institute of Technology in America" ഇങ്ങനെ മാത്രം കൊടുത്താൽ പോര, അവർ പ്രസിദ്ധീകരിച്ച Scientific Journalsന്റെ Volumeഉം Dateഉം കൂടി എഴുതണം. (മാതൃഭൂമി weekly ഒരു scientific journal അല്ല !) Quote ചെയ്യപ്പെടുന്ന വ്യക്തി Famous ആണോ അല്ലയോ എന്നതും പ്രസക്തമല്ല. Quote ചെയ്യപ്പെടുന്ന വ്യക്തി പറയുന്ന കാര്യങ്ങൾ അദ്ദേഹത്തിന്റെ പഠന മേഖലയിൽ പെട്ട കാര്യമാണോ എന്നാണു് നോക്കേണ്ടതു്.

ഈ ലേഖനത്തിൽ മിക്ക വൈദ്യ ശാസ്ത്ര നാമങ്ങളും തെറ്റായിട്ടാണു് രേഖപ്പെടുത്തിയിരിക്കുന്നതു്. ഒരു ശാസ്ത്ര വിഷയം അവതരിപ്പിക്കുന്ന ലേഖനത്തിൽ ഒരിക്കലും അനുവദിക്കാൻ പാടില്ലാത്ത ഒന്നാണു് ഇതു്.

Nutrients Contained in Vegetarian foods എന്ന ഭാഗത്തിൽ Page 2ൽ
7. The polyunsaturated acid which is very essential for body is obtained only from plants.
മത്സ്യത്തിൽ നിന്നും ഇതു് ലഭിക്കും എന്നു 1962ൽ Mitsu Kayamaയും Yasuhiko Tsuchiy, Tokyo Universityയിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ വളരെ വ്യക്തമായി തന്നെ തിളിയിച്ചിട്ടുണ്ടു്. (http://ir.library.tohoku.ac.jp/re/bitstream/10097/29392/1/KJ00000744250.pdf)

13 Vegetarian food which is rich in Carotene reduces the chances of the formation of cancer.
പുകവലിക്കുന്നവരിൽ β-Carotene ശ്വാസകോശത്തിൽ അർബുധം ഉണ്ടാക്കാൻ സഹായിച്ചു എന്നാണു ചില പഠനങ്ങൾ സൂചിപ്പിക്കുന്നതു്. (http://www.ajcn.org/cgi/content/full/69/6/1345S)

"Disease that Spread through Non-vegetarian food" എന്ന ഭാഗത്തിൽ മാംസഭോജികൾക്ക് പിടിപെടാറുള്ള രോഗങ്ങളുടെ പട്ടികയിൽ കൊടുത്തിരിക്കുന്ന ചില രോഗങ്ങൾ:
 1. [Page 8] Anaxtuberculosis എന്നു് പറയുന്നു. ഇങ്ങനെയൊരു രോഗത്തെപറ്റി കേട്ടവർ ആരും ഇല്ല.
  ഇനി Anthraxഉം Tuberculosisഉം ആണോ ഉദ്ദേശിച്ചതു്. അങ്ങനെയെങ്കിൽ ഈ രണ്ടു രോഗങ്ങളും മാംസഭോജികൾക്ക് മാത്രം വരുന്ന രോഗങ്ങളല്ല.
 2. Bruseleocis എന്നു് എഴുതിയിരിക്കുന്നതു് Brucellosis ആണു്, ഇതും പാൽ കുടിച്ചാലും വരും.
 3. Rat fever എന്നു എഴുതിയിരിക്കുന്നതു് Leptospirosis എന്ന രോഗമാണു് എന്നു കരുതുന്നു. ശാസ്ത്ര ലേഖനങ്ങളിൽ രോഗങ്ങളുടെ പേരു് എഴുതുമ്പോൾ നാടൻ പദങ്ങൾ സാധാരണ ഉപയോഗിക്കാറില്ല. പ്രത്യേകിച്ചും എലി പകർത്തുന്ന അനേകം രോഗങ്ങൾ ഉള്ളപ്പോൾ.
  Leptospirosis ആണു ഉദ്ദേശിക്കുന്നതു് എങ്കിൽ അതു് മാംസം ഭക്ഷിക്കാതെ തന്നെ പകരും.

വീണ്ടും ചില അക്ഷര തെറ്റുകൾ:
 1. Tiniasis Meningitis = Teniasis Meningitis
 2. Tenia saginata = Taenia saginata
 3. Tenia solium = Taenia solium
 4. Ecinococcus granulose = Echinococcus granulosus
 5. Trechnella spralise = Trichinella spiralis

വായിച്ച ആദ്യത്തെ pdfൽ ഇത്രമാത്രം തെറ്റുകൾ, English വ്യാകരണ തെറ്റുകൾ വേറേയും. അതിൽ കിണ്ടിയിട്ട് കാര്യമില്ല എന്നറിയാം. പുള്ളിയുടെ വിഷയം അതല്ലല്ലോ. ഇതു വായിച്ചു കഴിഞ്ഞാൽ വൈദ്യ ശാസ്ത്രവും പുള്ളിയുടെ വിഷയമല്ല എന്നു മനസിലാകും.

ശ്രീ ഗോപാലകൃഷ്ണന്റെ വിഷയം വൈദ്യ ശാസ്ത്രമല്ല. ഏതോ ഒരു മൃഗ വൈദ്യൻ ഏതോ ഒരു മാസികയിൽ എഴുതിയ അഭിപ്രായങ്ങൾ quote ചെയ്താൽ ശാസ്ത്ര ലേഖനം ആകുമോ? അത് Scientific Journal ആകുമോ?

എനിക്ക് വൈദ്യശാസ്ത്രത്തിൽ ബിരുദം ഒന്നുമില്ല. ഈ വിഷയത്തിൽ വലിയ പരിചയം ഇല്ലാത്ത എനിക്ക് പോലും ഈ ലേഖനം എഴുതിയ വ്യക്തിയുടെ പൊള്ളത്തരം വളരെ വ്യക്തമായി തെളിയുന്നുണ്ടു്. അപ്പോൾ വിഷയം നല്ലതുപോലെ അറിയാവുന്നവർ വായിച്ചാൽ എന്തായിരിക്കും സ്ഥിതി.

ഇതിൽ നിന്നും ഒരു കാര്യം വ്യക്തമായല്ലോ? അറിയാത്ത വിഷയങ്ങളിൽ പാണ്ഡിത്യം ഉണ്ടെന്നു നടിക്കരുതു്.

8 comments:

 1. s. rajan kizhakkekkalluveettilApril 24, 2010 3:38 AM

  രണ്ടാം എപ്പിസോഡ് വെടിക്കെട്ടിനു തുടക്കമിട്ടതിനു നന്ദി കൈപ്പ്സേ. അണ്ണന് അടുത്ത കൊടുക്കാന്‍ ടൈമായി. ക്വാണ്ടം ഹീലിംഗ്, വിഗ്രഹ റേഡിയേഷന്‍, ശിവലിംഗം ന്യൂക്ലിയര്‍ റിയാക്റ്റര്‍, ആത്മാവിന്റെ അബോര്‍ഷന്‍, വെജിറ്റേറിയന്‍ ഉഡായിപ്പുകള്..... ഒന്നുരണ്ടാഴ്ചയ്ക്കുള്ളില്‍ ബാക്കികൂടി ശരിയാക്കാനുണ്ട് ;))

  - സൂരജ്

  ReplyDelete
 2. കാക്കരApril 24, 2010 4:21 PM

  എല്ലാവരും കൂടി അങ്ങേരുടെ കഞ്ഞികുടി മുട്ടിക്കും!

  ReplyDelete
 3. മുഹമ്മദ്‌ ഷാന്‍April 24, 2010 11:19 PM

  സൂരജ്‌ അടുത്ത വെടിക്കെട്ടിന് തിരി കൊടുക്കുക ......ഭാവുകങ്ങള്‍ ....

  ReplyDelete
 4. പാവം ഗോപാലക്യഷ്ണൻ

  ReplyDelete
 5. ഇത് പണ്ട് സ്കൂളിലുണ്ടായിരുന്ന മോറല്‍ സയന്‍സ് എന്ന സന്മാര്‍ഗ്ഗപാഠത്തിന്റെ കാര്യം പറഞ്ഞപോലെയാണ് എന്നു തോന്നുന്നു. അവര്‍ എന്തെങ്കിലുമൊക്കെ ഗുമാണ്ടന്‍ സിദ്ധാന്തങ്ങള്‍ അവതരിപ്പിക്കും, എന്നിട്ട് ജെര്‍മ്മനിയിലെ ഡൊക്ടര്‍ ബ്രണ്ണന്‍ ഇതെപ്പറ്റി ഇങ്ങനെ പറഞ്ഞു അല്ലെങ്കില്‍ പതിനൊന്നാം നൂറ്റാണ്ടിലെ മുസ്ലീം ചിന്തകന്‍ ഹുസൈന്‍ അങ്ങനെ പറഞ്ഞു എന്നൊക്കെ അങ്ങു സമര്‍ത്ഥിച്ചുകളയും!
  പൊത്തകത്തില്‍ അച്ചടിച്ചുവച്ചതായതുകൊണ്ട് ആരു ചോദിക്കാന്‍(അല്ലെങ്കിലും ആരു ചോദിക്കാന്‍!!!)

  ReplyDelete
 6. കൈപ്പള്ളി, ലേഖനം നന്നായി... ഇത്തരം ആ.ഭാ.സം. പ്രതിനിധികളുടെ പൊള്ളത്തരങ്ങള്‍ ഒരിക്കല്‍ കൂടി വെളിവായി... സൂരജിനും ഉമേഷിനും കിരണിനും കാല്‍വിനും, സര്‍വോപരി, ഇതു തുടങ്ങി വെച്ച ചന്ദ്രഹരിക്കും നന്ദി.

  രഘൂ.. ഈ ട്രിക്ക് ഗോക്രിയോ സന്മാര്‍ഗപാഠ പൊത്തകക്കാരോ കുത്തക ആക്കിയതൊന്നുമല്ല. ബി. സി. ലാറയുടെയും, ജോണ്‍ ടെറിയുടെയും ആര്‍ ആര്‍ ഡോനെയ്ലിയുടെയും പുറം ലോകം അറിയാത്ത എത്രയെത്ര മഹദ് വചനങ്ങള്‍ എന്റെ മാനേജ്‌മെന്റ് ഉത്തരക്കടലാസുകളിലൂടെ വെളിച്ചം കണ്ടിട്ടുണ്ട്.. നോക്കുന്ന അധ്യാപകന്മാര്‍ക്ക് വിവരം ഉണ്ടാകില്ല എന്ന ഒരൊറ്റ ആശ്വാസത്തില്‍ എഴുതി വിടുന്നതല്ലേ! പലതും നല്ല മാര്‍ക്കിലും അല്ലാത്തവ മോശമല്ലാതെയും പാസ്‌ ആവുകയും ചെയ്തു. പിന്നെയാ...!!

  വ്യതിചലനം: കൈപ്പള്ളി, ആ അക്ഷരതെറ്റുകള്‍ കൈപ്പള്ളി തന്നെ ചൂണ്ടിക്കാണിക്കണമായിരുന്നോ? പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്നല്ലേ? :D

  ReplyDelete
 7. "കൈപ്പള്ളി, ആ അക്ഷരതെറ്റുകള്‍ കൈപ്പള്ളി തന്നെ ചൂണ്ടിക്കാണിക്കണമായിരുന്നോ? പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്നല്ലേ? :D"

  Academic value ഉള്ള എന്റെ ഏതെങ്കിലും paperൽ അക്ഷരതെറ്റുകൾ ചൂണ്ടികാണിച്ചാൽ ഞാൻ നന്ദിപൂരവ്വം ഇതു അതിനൊരു തെളിവാണു് http://bible.nishad.net
  തിരുത്തിയിട്ടേയുള്ളു.

  തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നതുവഴിയാണു് ഏതൊരു സംരംഭവും വളരുന്നതു് എന്നു വിശ്വസിക്കുന്നവനാണു് ഞാൻ.

  ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..