ഒരു നല്ല മലയാളം ഫോട്ടോ ബ്ലോഗർ ആകണമെങ്കില്‍ ഒരു നല്ല കവി കൂടി ആകണമോ?
കവിത ഇല്ലാതെയും നല്ല ഫോട്ടോഗ്രാഫുകൾക്ക് നിനനില്പ് ഉണ്ടാകുമോ?
പ്രശസ്തരായ ഫോട്ടോഗ്രാഫർമാരിൽ എത്രപേർ ഈ ഏർപ്പാടു് ചെയ്തിട്ടുണ്ടു്?
ചില മലയാളം ഫോട്ടോ ബ്ലോഗുകൾ സന്ദർശിച്ചാൽ ഇങ്ങനെ ചില ചോദ്യങ്ങൾ മനസിൽ ഉദിച്ചേക്കാം.
കവിത എന്നു ഉദ്ദേശിച്ചത് ചിത്രങ്ങളിലൂടെ ദൃശ്യമാകുന്ന രൂപാത്മക കവിതകളയെല്ല. എന്തെങ്കിലും ഒരു ചിത്രം, നല്ലതായാലും മോശമായാലും, എടുത്ത ശേഷം അതിന്റെ മൂട്ടിൽ:
അല്ലെങ്കിൽ യിംഗ്ലീസിൽ:
എന്നിങ്ങനെ സഗീറിയൻ മലയാളത്തിലും ഹരികുമാറിയന്‍ ഇംഗ്ലീഷിലും വള വളാന്നു എഴുതി വെക്കുന്ന ഏർപ്പാടിനെ കുറിച്ചാണു് പറയുന്നതു്.
Barber shopൽ താടി വടിക്കാൻ തല ഉയർത്തികൊടുക്കുമ്പോൾ ചുവരിൽ കാണുന്ന ചില posterകൾ ഉണ്ട്. എങ്ങാണ്ടുനിന്നും അടിച്ചു മാറ്റിയ ചിത്രങ്ങൾക്ക് കിഴേ വേറെ എങ്ങാണ്ടുനിന്നും അടിച്ചുമാറ്റിയ യാതൊരു ബന്ധവുമില്ലാത്ത ചില വരികൾ തിരുക്കിക്കയറ്റി തമ്പാന്നൂർ bus standൽ തറയിൽ ഇട്ട് വില്കുന്ന posterകൾ. ബ്ലോഗിൽ കാണുന്ന ചില നല്ല ചിത്രങ്ങളും അതിന്റെ കീഴിലെ വരികളും കാണുമ്പോൾ എനിക്ക് അതാണു് ഓർമ്മവരുന്നതു്.
ആ നിലവാരത്തിലേക്ക് ഫോട്ടോ ബ്ലോഗുകൾ എന്ന ഈ മാദ്ധ്യമം താഴ്ന്നുകൊണ്ടിരിക്കുകയാണു്. എല്ലാ മലയാള ബ്ലോഗ് ഫോട്ടോഗ്രാഫർമാരും ഇതാണു് ചെയ്യുന്നതു് എന്നു് പറയുന്നില്ല. ഒരു ഫോട്ടോഗ്രാഫിനെ കുറിച്ച് കവിത എഴുതാൻ ഒരിക്കലും പാടില്ല എന്നും ഞാൻ ശാഠ്യം പിടിക്കുകയല്ല.
ഏതൊരു കവിതയും ഒരു ഭാഷയുടേ മാത്രം ആവിഷ്കാരമാണു്. എന്നാൽ ഫോട്ടോഗ്രഫി അങ്ങനെയല്ല. ഫോട്ടോഗ്രാഫിനെ ഒരു ഭാഷയുടേ വരമ്പുകളിൽ ബന്ധിപ്പിക്കുന്നതു് വഴി ആ ചിത്രത്തിന്റെ പ്രേക്ഷകവൃത്തം ചുരുങ്ങുകയാണു്.
ഇന്നു മലയാളം ഫോട്ടോ ബ്ലോഗുകളുടെ പ്രേക്ഷകരുടെ അഭിപ്രായങ്ങൾ വായിച്ചാൽ മനസിലാകുന്നതു് അവർ ഫോട്ടോഗ്രഫിയല്ല ആസ്വദിക്കുന്നതു് എന്നാണു്. അതിന്റെ കൂടെയുള്ള മലയാള കവിതയാണെന്നു തോന്നാറുണ്ടു്. അങ്ങനെ കവിതകൾക്ക് മാറ്റുകൂട്ടാൻ വെറുമൊരു അലങ്കാര വസ്തുവായി ഫോട്ടോഗ്രഫി ചുരുങ്ങുകയാണു്. ഒരു ചിത്രത്തിനു് കവിതയുടെ അകമ്പടിയില്ലാതെ അതിന്റെ മേന്മയുടേ ബലത്തിൽ സ്വന്തമായി നില്ക്കാൻ കഴിയണം.
ഈ കവിത-ഫോട്ടോ-ബ്ലോഗ് സമ്പ്രദായം തുടരുകയാണെങ്കിൽ പുതുതായി വരുന്ന മലയാളി ഫോട്ടോഗ്രഫർമാർ കവിത എഴുത്ത് ഒരു അടിസ്ഥാന യോഗ്യതയായി തെറ്റിധരിക്കുകയും ചെയ്യും. എല്ലാവർക്കും എന്തു ചെയ്യാനും സ്വാതന്ത്ര്യമുണ്ടു്. പക്ഷെ എല്ലാവരും ഒരു trend തന്നെ പിന്തുടർന്നാൽ പിന്നെ അതിനെ അവിഷ്കാര സ്വാതന്ത്ര്യം എന്നു വിളിക്കരുതു്. ഭാവനക്ഷാമം എന്നാണു വിളിക്കേണ്ടതു്.

"അന്തരാളങ്ങളിൽ മുന്തിരിങ്ങ
കുന്തിരിക്കം പോലെ വെന്തൂലഞ്ഞു"
കുന്തിരിക്കം പോലെ വെന്തൂലഞ്ഞു"
അല്ലെങ്കിൽ യിംഗ്ലീസിൽ:
The wonders of unders
of the waters and the gutters.
why not this you see,
beuatiful of the blue sea

ഈ പോസ്റ്റിന്റെ ഉദ്ദേശശുദ്ധി മനസ്സിലാക്കുന്നു. കവിതകൾക്ക് മാറ്റുകൂട്ടുവാനുള്ള ഒരു അലങ്കാര വസ്തുവായി ഫോട്ടോഗ്രാഫുകൾ മാറുന്നതിനോട് എനിക്ക് യോജിപ്പില്ല. എന്നാൽ ഒരു ഫോട്ടോഗ്രാഫുകണ്ട് കവിത എഴുതാനറീയാവുന്ന ഒരാൾക്ക് കവിത തോന്നിയാൽ അതിനെ നിരുത്സാഹപ്പെടുത്തുന്നുമില്ല. ഞാൻ ചില ഫോട്ടോകൾക്ക് ക്യാപ്ഷൻ, അടിക്കുറിപ്പുകൾ എന്നിവ പറഞ്ഞുതരാമോ എന്ന് പലപ്പോഴും ചന്ദ്രകാന്തം സെറീന തുടങ്ങിയവരോട് ചോദിച്ചിട്ടുണ്ട്. അവരുടെ മറുപടികൾ സ്വീകരിച്ചിട്ടുമുണ്ട്. അപ്പോഴൊക്കെ മനസ്സിലായ ഒരു കാര്യമുണ്ട്. നമ്മൾ ഫോട്ടോഗ്രാഫർക്ക് കാണാനാവാത്ത പലതും (എല്ലാ ഫോട്ടോഗ്രാഫർമാരെയും ഞാൻ പറയുന്നില്ല, എന്റെ കാര്യമാണു പറയുന്നത്) ഒരു ഫ്രെയിമിനുള്ളിൽ കവിത എഴുതുന്നവരുടെ കണ്ണിൽ പെടാറുണ്ട്, അവരുടെ ഭാവനകൾ വേറൊരു തലത്തിലാണു താനും. അവർ പറഞ്ഞുതന്നിട്ടുള്ള തലക്കെട്ടുകളോളം പോന്ന ഒന്ന് ഒരിക്കലും എന്റെ ഭാവനയിൽ വന്നിട്ടുമില്ല, വരുമെന്നും തോന്നുന്നില്ല. ഉദാഹരണങ്ങൾ ഒരുപാട് എന്റെ മിഴിച്ചെപ്പ് ബ്ലോഗിൽ ഉണ്ട്. പെട്ടെന്ന് മനസ്സിൽ തെളിയുന്നവയിൽ ചിലത്.. “കൃഷ്ണം ദീപ്തം“, “മഴതൊട്ടുണർന്നവർ”, “തൊട്ടുനോക്കി കട്ടെടുത്തു”, “മധുരം ജന്മം”. ഈ തലക്കെട്ടുകൾ ഫോട്ടോഗ്രാഫിന് ഭംഗികൂട്ടിയിട്ടേയുള്ളൂ എന്നാണെന്റെ അഭിപ്രായം.
ReplyDeleteഫോട്ടോ കണ്ടിട്ട് ആസ്വാദനം എഴുതരുത് എന്നു പറഞ്ഞില്ലല്ലോ. താങ്കൾ ചെയ്തതിൽ ഒരു തെറ്റുമില്ല. ഫോട്ടോ എടുത്തിട്ട് മറ്റൊരാളിനോട് (ഭാഷയും കവിതയും അറിയാവുന്ന ഒരു പ്രേക്ഷകനോടു്) എടുത്ത ചിത്രത്തേകുറിച്ച്, അടിക്കുറിപ്പോ, കവിതയോ, കഥയോ എന്തായാലും എഴുതാൻ അഭ്യർത്ഥിക്കാം. അതാണല്ലോ art appreciation, interpretation എന്നെല്ലാം പറയുന്നതു്. ചിത്രം എടുത്ത ആൾ തന്നെ അതു പറയേണ്ടതില്ല എന്നാണു എന്റെ പക്ഷം.
ReplyDeleteചിത്രത്തെകുറിച്ച് ഒരു ഭാഷയിൽ കവിത എഴുതിയാൽ ആ സൃഷ്ടിയുടെ പൂർണ്ണത ആസ്വദിക്കുന്നവർ ആ ഭാഷ മനസിലാകുന്നർ മാത്രം അല്ലെ?
ReplyDeleteതീർച്ചയായും; നല്ല തലക്കെട്ട് ഒരു ഫോട്ടോയ്ക്ക് ഒരു മുതൽക്കൂട്ടാണ്. എന്നാൽ കവിതയോടൊപം ചേർത്ത് ഫോട്ടോഗ്രാഫിനെ പ്രസിദ്ധീകരിക്കുമ്പോൾ ആസ്വാദനം പകുതി കവിതയിലേക്കു പോകുന്നുണ്ട് (നല്ല കവിതയാണെങ്കിൽ). അർത്ഥമില്ലാത്ത വരികളാണെങ്കിൽ, ഈ പോസ്റ്റിൽ പറഞ്ഞതുതന്നെ !!
ReplyDeleteഒരു തരത്തിലും ജീവിക്കാന്‍ സമ്മതിക്കില്ലേടെ :)
ReplyDeleteജീവിച്ചു പോട്ടണ്ണാ :)
എന്റെ അഭിപ്രായത്തില്‍ നല്ലൊരു ഫോട്ടോയ്ക്ക് ഒരടിക്കുറിപ്പു തന്നെ ധാരാളം!. മറ്റെല്ലാം അതാസ്വദിക്കുന്നവര്‍ കമന്റായി നല്‍കിക്കോട്ടെ.ഇവിടെയും നോക്കുക
ReplyDeleteഎന്റെ ഫോറ്റൊബ്ലോഗിനെ ഈ ഗണത്തില്‍ ബഹു:കൈപ്പള്ളി പെടുത്തരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നു. അതില്‍ ഞാന്‍ ഫോട്ടോ ഫീച്ചര്‍ അല്ലെങ്കില്‍ ഫോട്ടോ ഡോക്യുബ്ലോഗ് ആയിട്ടാണ് കാണുന്നത്. നിങ്ങള്‍ അങ്ങനെ കണ്ടില്ലെങ്കില്‍ സോറി.
ReplyDeleteഇത് പലപ്പോഴും എനിക്കും തോന്നിയിട്ടുള്ളതാണ്, പക്ഷേ പറയാനുള്ള ധൈര്യം പോരായിരുന്നു, എനിക്ക് ഒരിക്കല്‍ മാത്രമേ അടിക്കുറിപ്പായി കവിത കൊടുക്കണമെന്ന് തോന്നിയിട്ടുള്ളൂ, അപ്പോള്‍ ഞാന്‍ പലരോടും സഹായം അഭ്യര്‍ത്ഥിച്ചിരുന്നു, സഹായിച്ചത് കുറുമാനും, കവിത എഴുതിയത് സാരംഗിയും, പക്ഷേ ആ കവിത ആ ചിത്രത്തിനെ കൂടുതല്‍ മിഴിവുള്ളതാക്കുകയേ ചെയ്തുള്ളൂ, അതേ പോലെ എല്ലാ ചിത്രങ്ങള്‍ക്കും അതേ പോലെ വന്നാല്‍ അത് ലക്ഷണക്കേടുതന്നെയാണ്, എന്നാല്‍ നല്ല ലക്ഷണമൊത്ത തലക്കെട്ട് സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ വളരെ നല്ലതാണ്, അപ്പു പറഞ്ഞപോലെ “കൃഷ്ണം ദീപ്തം“, “മഴതൊട്ടുണർന്നവർ”, “തൊട്ടുനോക്കി കട്ടെടുത്തു” തുടങ്ങിയവ. അവ തീര്‍ച്ചയായും നല്ല തലക്കെട്ടുകളാണ്, എന്നാല്‍ അടിക്കുറിപ്പുകള്‍ വേറെ ഭാവമാണ് നല്‍കുന്നത്, അത് തീര്‍ച്ചയായും നമ്മളെ ചിത്രത്തില്‍ നിന്നും അകറ്റി കവിതയിലേക്ക് കൊണ്ടുപോകും.
ReplyDeleteചിലപ്പോൾ ചില ഫോട്ടോകൾക്ക് അടിക്കുറിപ്പായി കവിത വന്നാൽ ഞാൻ എന്ത് ചെയ്യണം? എനിക്ക് കവിത വന്ന എന്റെ സ്വന്തം ഫോട്ടോകളുടെ ലിങ്ക് അയക്കാം. തെറ്റ് ആയി തോന്നിയെങ്കിൽ അറിയിച്ചാൽ ഈ സ്വഭാവം മാറ്റാം.
ReplyDeletehttp://mini-chithrasalaphotos.blogspot.com/2010...
http://mini-chithrasalaphotos.blogspot.com/2010...
knowing what you like doesn't mean that you should only like what you know.
ReplyDeleteThe article is addressing a trend.
ReplyDeleteIf blindly following any trend is your definition of free expression then that shows some serious creative shortcomings.
എന്റെ അഭിപ്രായത്തിൽ..
ReplyDeleteസ്വന്തം ഫോട്ടോയ്ക്ക് പ്രേക്ഷകരുടെ മനസ്സിലേക്ക് അതെന്താണെന്നുള്ള സംഭവം മനസ്സിലാക്കി കൊടുക്കാനുള്ള കഴിവില്ലയ്മ ഉണ്ടെന്നു തോന്നുമ്പോളാകണം..
അടിക്കുറിപ്പുകൾ ഗദ്യമായും, പദ്യമായും എഴുതേണ്ട ഒരു ആവശ്യകത ഫോട്ടോഗ്രാഫെർക്ക് ഉണ്ടാകുന്നതെന്നു..
എനിക്കു തോന്നുന്നത്..
ഞാനും ആ ഗണത്തിൽ ചിലപ്പോഴൊക്കെ പെടുന്ന ആളായതു കൊണ്ട്..
എനിക്കു തോന്നിയ വസ്തതയാണു ഞാൻ നിരത്തുന്നത്..
(ഞാൻ കതിവയൊന്നും എഴുതാറില്ലാട്ടോ..
അതറിയില്ല..:)
ഗദ്യം..
മിക്കവാറും എഴുതാറുണ്ട്..
കാരണം മുൻ പറഞ്ഞതു തന്നെ..)
പിന്നെ ചില ആസ്വാദകർക്ക്..
ഫോട്ടോയുടെ കീഴിൽ പദ്യമെഴുതിയാലും..
ഗദ്യമെഴുതുയാലുമേ സംഭവം എന്താണെന്നു മനസ്സിലകത്തുള്ളു..
എത്ര അർത്ഥവത്തായ ഫോട്ടോയാണെങ്കിലും..
കാരണം..
തിരക്കിനിടയിൽ ഫോട്ടോ പേജ് ചുമ്മാ മറിച്ചു നോക്കി..
എക്സെല്ലെന്റ്..
കിടു..
ഗുഡ് ലൈറ്റിങ്ങ്..
മുതലായ..
കുറെ..
സ്ഥരം വേറ്ഡ്സ് എഴുതുക അവരുടെ പതിവു ഹോബികളിൽ പെട്ടതാകുന്നു..
പടത്തിലേക്കു മുഴുകാനോ..
അതിലെന്തെങ്കിലും ആകർഷകമായതോ; സന്ദേശം തരുന്നതോ ആയ സംഭവം ഉണ്ടോ..
എന്നു ചിന്തിക്കനോ ഉള്ള..
സമയമോ?
ക്ഷമയോ..
ഒന്നും ആർക്കുമില്ല..
!!!!
കഴിഞ്ഞയിടെ ഞാൻ ഒരു ഫോട്ടോയ്ക്കൊരു കമന്റിട്ടു..
റെഡ് ഓക്സൈഡ് ആണോ നിലം..
എന്നും ചോദിച്ച്..!!
എന്തമ്മോ..!!
മറ്റൊരു പോസ്റ്റിൽ അനോണി അണ്ണൻസ് എന്നെ എടുത്തിട്ടു കുടഞ്ഞല്ലോ..!!
വിഡ്ഡിയായ പാവം ഞാൻ..
ഞാൻ ഇത്രയേ ചിന്തിച്ചൂളു..
ആ പോസ്റ്റിൽ കണ്ട ലൈറ്റിങ്ങ്..
അതു..
മാർബിൾ തറയിലോ?
മൊസൈക് തറയിലോ?
ഗ്രനൈറ്റ് തറയിലോ?
ഇത്രക്കു റിഫ്ലെക്ഷൻ തരില്ല..
അപ്പോൾ..
ആ റിഫ്ലെക്ഷൻ തരാൻ സാധിക്കുക ഏതു വസ്തു നിലത്തു പൂശിയാലാകും?
എന്റെ എളിയ അറിവിൽ..
റെഡ് ഓക്സൈഡിനാണു അതു സാധിക്കുക..
പാവം ഞാൻ..
എന്റെ സുഹൃത്തിന്റെ ഫോട്ടോയിലെ ലൈറ്റിങ്ങ് കണ്ടു വണ്ടെറടിച്ചു..
പ്രസ്തുത കാര്യങ്ങൾ ചിന്തിച്ചു സംശയ നിവാരണത്തിനായി..
‘റെഡ് ഓക്സൈഡാണോ” നിലം എന്നൊന്നു ചോദിച്ചു പോയി..
നോക്കണെ പൂരം..!!
മറ്റൊരു പോസ്റ്റിൽ..
അനോണികൾ..
എന്നെ വലിച്ചു കീറുകയല്ലായിരുന്നോ??!!
ഇതിവിടെ സൂചിപ്പിച്ചതെന്താണെന്നറിയോ??
മാഷ് പറഞ്ഞപോലെ..
എല്ലാരും..
പദ്യവും
ഗദ്യവും
മാത്രേ ശ്രദ്ധിക്കുന്നുള്ളു..
ഫോട്ടോയിൽ ഒരിത്തിരി..
ശ്രദ്ധ കൊടുത്ത എനിക്കു കിട്ടിയ മറുപടി..
താങ്കളുടെ ശ്രദ്ധയിൽ പെടുത്താൻ വേണ്ടി മാത്രം..!!
പിന്നെ ഈ പോസ്റ്റ് താങ്കൾ ഇടാനുണ്ടായ നിദാനം എന്താണെന്നെനിക്കറിയാം..
http://wwwgolmohar.blogspot.com/2010/04/blog-po...
ഈ പോസ്റ്റല്ലേ കാരണം..
അല്ലെങ്കിൽ.. വിട്ടേരേ ട്ടോ
ഹഹാ..:)
ആ ചിത്രത്തെക്കുറിച്ചുള്ള പരാമർശ്ശം ഞാൻ ഒരു punctuationൽ ഒതുക്കിയതു് ഹരീഷ് ശ്രദ്ധിച്ചു കാണുമല്ലോ.
ReplyDelete100 ഫോട്ടോ ബ്ലോഗുകളിൽ നിന്നും ചിത്രങ്ങൾ pottum agaragatorൽ പ്രത്യക്ഷപ്പെടുന്നുണ്ടു്. കഴിഞ്ഞ 5 വർഷങ്ങളുടെ statistics ഇപ്പോൾ അതു് ശേഖരിച്ചിട്ടുണ്ടു്.
ഇതിൽ നിന്നും തയ്യാറാക്കിയ ചില statistics പരിശോദിക്കുമ്പോൾ മനസിലാകുന്ന കാര്യങ്ങൾ ഇവയാണു്.
1) കവിത ഉള്ള ഫോട്ടോകളിൽ commentകൾ കൂടുതൽ വരുന്നു്.
2) ഫോട്ടോയുടെ കൂടെ കവിത എഴുത്തിന്റെ എണ്ണം 2005 മുതൽ 2010 വരെ 44.6% ശതമാനം വർധിച്ചു.
അപ്പോൾ ഈ trend കൂടി വരുകയാണു് എന്നു മനസിലാക്കാൻ കഴിഞ്ഞു.