
മലയെന്നുപറഞ്ഞാല്‍ ഇതാണു അണ്ണ മല. ഭൂനിരപ്പില്‍ നിന്നും 2000m മുകളില് നിന്നുമുള്ള കാഴ്ചകള്‍ പറഞ്ഞാലും തീരില്ല. പള്ളിയാണ വണ്ടി ഓടിച്ചപ്പം ഞാന്‍ കാര്യായിറ്റ് പ്യാടിച്ച് വെറച്ച്. താഴോട്ടുള്ള ഇറക്കം ഒരു അനുഭവം തന്ന.ഇരുവശവും barricade ഇല്ലാത്ത ചരിവുകള്‍ ഉള്ള റോഡ്‍.

ശരീരത്തില്‍ Adrenaline കാര്യമായിട്ട് pump ചെയ്യുന്നുണ്ടായിരുന്നു. ഹജര്‍ (അറബിയില്‍ ഹജര്‍ حجر എന്നാല്‍ കല്ല് എന്ന് അര്ത്ഥം) മലനിരയുടെ അരംഭം ഇവിടെയാണു. 30degree gradient ഉള്ള കയറ്റവും. ഞങ്ങള്‍ മുകളിലേക്ക് പോകുമ്പോള്‍ സമയം 3pm ആയിരിന്നു. ഇരുട്ടത്തു് തിരിച്ചുള്ള വഴി മനസില്‍ ഞാന്‍ സങ്കല്പിച്ചു. മുകളിലേക്ക് പോകുന്ന അതേസമയം തിരികെ വരാനും എടുക്കും. ഒറ്റക്കാണെങ്കില്‍ പ്രശ്നമില്ല. ഞങ്ങള്‍ ഭുനിരപ്പില്‍ നിന്നും 1000 മിറ്റര്‍ വരെ വണ്ടി ഓടിച്ചു. സുന്ദരമായ ചില കാഴ്ചകള്‍ കണ്ട് ആസ്വതിച്ചു.
caramel cakeന്റെ layerകള്‍ പോലുള്ള ഈ മലകള്‍ കാലാകാലങ്ങളായി ലാവ ഒഴുകി ഉണ്ടായതാണു. ചൂടായ gas കള്‍ പുറത്തേക്ക് വന്ന ഇടം

ഞങ്ങളുടെ വഴി തടഞ്ഞ ഒരു കഷണം കല്ലിനെ ഞാന്‍ ചുമ്മ തള്ളി നീക്കുന്നു !!

കല്ലില്‍ സുഷിരങ്ങളായി കാണാം. ഓരോ layerഉം ഓരെ volcanic eruption ആണു. 50 - 30 million വര്ഷങ്ങള്‍ പ്രായമുള്ള ഈ പ്രദേശം geology
വിദ്ധ്യാര്ത്ഥികള്‍ക്ക് ഒരു നല്ല പഠന വിഷയം ആയിരിക്കും.
പ്രകൃതി കല്ലില്‍ കൊത്തിവെച്ച ശിലകള്‍. അല്പം ഭാവന പ്രയോകിച്ചാല്‍ മുഖങ്ങള്‍ കാണാം. (Just like Mt.Rushmore !!).

മലക്കും കടലിനും ഇടയില്‍ തിവ എന്ന കൊച്ചു ഗ്രാമം.

തിവ കടല്‍ തീരം
ആകാശവും ഭൂമിയും പിന്നെ കുറേ പാറക്കല്ലുകളും (എപിഡോസ്സ് 2) The Mountain
ReplyDeleteഉഗ്രന്‍ ഫോട്ടോകള്‍..
ReplyDeleteഎന്തൊരു ഫംങ്ങി!!!
വലത്തേ അറ്റത്തെ പാറയില്‍ ഞാന്‍ ഒരപ്പൂപ്പന്റെ മൊഹം കണ്ടു.ഫാവന ഫാവന :-)
വെള്ളത്തിലെറങ്ങിയില്യോ കൈപ്പള്ളീജീ? നല്ല പൊളപ്പന്‍ വെള്ളം! കണ്ടിട്ട് ഒരു ട്രിപ്പിള്‍കുത്തടിക്കാന്‍ തോന്നുന്നു!
എപിഡോസുകള്‍ തുടര്‍ന്നാലും!
കിടിലോല്‍കിടിലന്‍ കൈപ്പള്ളി.
ReplyDelete-സുല്‍
അരവിന്ദ് :
ReplyDeleteവെള്ളത്തില്‍ ഇറങ്ങനുള്ള വലിയ അഗ്രഹമുണ്ടായിരുന്നു. പക്ഷെ വെള്ളത്തിനു് അവിടെ 5ºC തണുപാണു്, വല്ല "പിനിമിനോണിയ" എങ്ങാനം പിടിച്ചാലോ?
കിടിലന്‍ ഫോട്ടോസ്...
ReplyDelete...ന്നാലും കൈപ്പള്ളി, യിത്തിരി പോന്നൊരു പാറക്കക്ഷണം നീക്കിയിടാനാണോ ഇത്രേം പെടാപ്പാട് പെടണേ :))
ഞങ്ങളുടെ വഴി തടഞ്ഞ ഒരു കഷണം കല്ലിനെ ഞാന്‍ ചുമ്മ തള്ളി നീക്കുന്നു - ഹ ഹ, അടിക്കുറിപ്പ് കലക്കി. മനോഹരമായ സ്ഥലമാണല്ലോ കൈപ്പള്ളീ.
ReplyDeleteഅങ്ങോട്ട് പോകാനുള്ള ആര്‍ത്തി, ആക്രാന്തം, കൂടി കൂടി വരുന്നു.
കൈപ്പള്ളീ... യമ്മ! സൂപ്പര് സ്ഥലം.
ReplyDeleteപിന്നെ ചേട്ടായി, ഇത്തരം കല്ലുകള്‍ അങ്ങിനെ നിന്ന് തള്ളാന്‍ പാടില്ല.
ബിക്കോസ്, ഒറ്റ ത്തള്ളിന് ഫുള്ളായി ഉരുളാതെ വന്നാല്‍, ചിലപ്പോള്‍ തേങ്ങ; ഇപ്രത്തേക്ക് ഉരുണ്ടുവരും. അന്നേരം തള്ളണ ആള് ചിലപ്പോള്‍ പണ്ടൊരു അണ്ണാന്‍ പെട്ട പോലെയാവും!
:)
ഹൌ! എന്താ രസം.
ReplyDeleteഎനിച്ചും പോണം അങ്ങോട്ട്.
ഉഗ്രന്‍ ഫോട്ടോകള്‍. വിവരണം രസകരം.
ReplyDeleteവിശാലന്‍ പറഞ്ഞത് കാര്യം. ഒറ്റയ്ക്ക് തള്ളരുത്. ദേവേട്ടനും കൂടി തള്ളുകയായിരുന്നെങ്കില്‍ പിന്നെ പ്രശ്‌നമില്ല.:)
കുറുമാനേ, അവിടെ പോയി ഈ കല്ലിലൊന്നും ചാരി നിക്കല്ലേ. അതങ്ങ് മറിഞ്ഞ് പോയാലോ :)
കൈപ്പള്ളി,വിയെം ഇവിടെ ശ്രദ്ധിക്കൂ..
ReplyDeleteഇതുപോലെയുള്ള ചെറിയ പാറകള്‍ തള്ളി നീക്കുന്നതിന് പകരം തട്ടിക്കേറ്റി ചുമന്ന് കൊണ്ടു കളഞ്ഞാല്‍ മതി.
അതാണ് ഞാന്‍ ഇവിടെ ചെയ്യാറ്. ഗ്രിപ്പ് കിട്ടാന്‍ അല്പം എണ്ണ കൈവെള്ളയില്‍ തേയ്ചാല്‍ നന്നായിരിക്കും.
താഴെയിടുമ്പോള്‍ പാറ കാലില്‍ വീഴരുത്. പാറ പൊട്ടിപ്പോകും. പിന്നെ അതുമതി പരിസ്ഥിതിവാദികള്‍ക്ക്.
ശ്രദ്ധിക്കുമല്ലോ.
കൈപ്പള്ളി,
ReplyDeleteകിടിലം പടങ്ങള്‍ നിരത്തി പുതു വര്‍ഷം തകര്‍ക്കുവാണെല്ലോ!
കുറച്ചു കൂടി സൈസ്സ് ഉള്ള പാറക്കഷ്ണം ആയിരുന്നെങ്കില്‍ പേപ്പര്‍ വെയ്റ്റ് ആയിട്ട് ഉപയോഗിക്കാമായിരുന്നു :(
താങ്കളോടെനിക്ക് അസൂയയാന്ന് പറഞ്ഞത് ദാ, പിന്നേം കൂടി.
ReplyDeleteവളരെ മനോഹരമായ ഇടം, ചിത്രങ്ങളും
എല്ലാരും കൂടിയെന്നെയൊരു ട്രിപ്പടിപ്പിച്ചേ അടങ്ങൂന്നാ തോന്നുന്നത്.
(ഫ്ലിക്കറില്‍ പോയി എല്ലാ പടവും കണ്ടപ്പാഴാ ഒരാശ്വാസം ആയത്) ആശംസകള്‍
യ്യോ.. ഇതടിപൊളി
ReplyDeleteഎനിക്കും അവിടെ പോകണം
ഹായ് എന്തു ഭംഗി!
ReplyDeleteകണ്ടിട്ടും കണ്ടിട്ടും മതിയാവണില്ല. നേരത്തെ കൊടുത്തിരുന്ന ലിങ്കില്‍ പോയി കുറെ കണ്ടിരുന്നു.
കൈപ്പള്ളി എല്ലാ ആഴ്ചയും ഇതുപോലെ ഓരോരോ സ്ഥലത്ത് പോയിരുന്നെങ്കില്‍!
വളരെ ഇഷ്ടപ്പെട്ടു കൈപ്പള്ളീ...
ReplyDeleteഅവസാനത്തെ പോട്ടം സൂപ്പര്‍.കണ്ടിട്ടും മതി വരുന്നില്ല.കൈപ്പള്ളീ അഭിനന്ദനങ്ങള്‍.
ReplyDeleteകൈപ്പളിക്ക്,
ReplyDeleteഇനി ഇപ്പം വിശാലന്റെ പേരു പറഞ്ഞ് അഹങ്കരിക്കാന്ന് കരുതി,അവനിപ്പൊ ബെല്ല്യ നെലേലല്ലേ!നിങ്ങളെ പറ്റിയൊക്കെ വായ്തോരാതെ പറഞ്ഞിട്ടുണ്ട്.എന്നെ ഈ കൂട്ടായ്മയുടെ ലോകത്തേക്ക് സ്നേഹത്തിലേക്ക് കൈ പിടിച്ച് കൊണ്ടുവന്നവന്‍.ചിത്രങ്ങള്‍ കണ്ടു,നന്നായിട്ടുണ്ട്....പാറ തള്ളിനീക്കുന്നത് സൂക്ഷിച്ചു വേണട്ടോ,ഇല്ലെങ്കി................ഇതെവടാാാാ സ്ഥലം ?