Wednesday, January 17, 2007

നിങ്ങള്‍ ആവശ്യപ്പെട്ട അക്ഷരങ്ങള്‍:




ചില ശബ്ദങ്ങളെഴുതാന്‍ ഒരു ചെറിയ വൃത്തം അക്ഷരത്തിനോടു കൂടെ ഉപയോഗിക്കാം. വായു അകത്തേക്കു വലിച്ചുണ്ടാക്കുന്ന ശബ്ദങ്ങള്‍ക്ക് വൃത്തം അക്ഷരത്തിന്റെ താഴെയും. വായു പുറത്തേക്ക് വിടുന്ന ശബ്ദത്തിനു് അക്ഷരത്തിന്റെ മുകളിലും കാണിക്കാം.


Number 1 ഈവുരാനു്:
താങ്കള്‍ക്ക് കാളയെ വിളിക്കാന്‍ ഉള്ള ശബ്ദം ആണിത്. കാള വിളികേട്ടിലെങ്കില്‍ അതു താങ്കളുടെ പ്രശ്നം. ബ്ലോഗില്‍ ഈ സ്വഭാവമുള്ള ആരെയെങ്കിലും വിളിച്ചു പരീക്ഷിക്കാം.
(മേല്‍‌പല്ലുകള്‍ക്കിടയില്‍, ഓഷ്ഠവ്യവും താലവ്യവും അല്ലാത്ത സ്ഥാനത്ത് നാക്കു ചേര്‍ത്തു നിര്‍ത്തി വാകൂം നിര്‍മ്മിച്ചതിനു ശേഷം പൊടുന്നനെ നാവു പിന്നോക്കം വലിക്കുമ്പോഴത്തെ ആ ശബ്ദം -- അതാണുദ്ദേശിക്കുന്നത്)


Number 2.

സാധരണ മല്ലുസ് Restaurantല്‍ കൈ കഴുകുംബോള്‍ വെള്ളം വായില്‍ കൊണ്ടിട്ട് അതിമനോഹരമായ ഈണത്തില്‍ കാര്‍ക്കിച്ചു ഉണ്ടാക്കുന്ന ശബ്ദം.

Number 3 സിയ:

ചുംബനത്തിന്റെ ബ്ചും ബ്ചും,,,
വളരെ കരുതി ഉപയോഗിക്കേണ്ട ശബ്ദം.

Number 4 സിയ:
നേരം കുറേക്കഴിയുമ്പോള്‍ വെളിക്കിരിക്കാനൊരു അപായ സൂചന..ബ് ര്‍ ര്‍ ര്‍....
മറ്റുള്ളതൊന്നും ഇപ്പോഴ് ഇല്ല. ശെടാ !!! ഞാനൊരാള്‍ എന്തൊക്കെ ചെയ്യും?




Number 5. സുല്‍ | Sul

ഇതു താങ്കളുടെ അക്ഷരം.
കേരളത്തിന്റെ അഭിമാനമായ കേരള കര്‍ഷകരും, പിന്നെ കാളവണ്ടിക്കാരും കാളയെ വേഗതയില്‍ ഓടിക്കാനുപയോഗിക്കുന്ന ഒരു ശബ്ദമുണ്ട്.

പോരെ?


Number 6. അതുല്യ
ഇപ്പോഴും പട്ടന്മാരുടേ ഇടയില്‍, ഉണ്ണുന്നതിനു മുമ്പ്‌, ഗായത്രി പറഞ്ഞ്‌, വെള്ളം കൈക്കുള്ളിലാക്കി വലിയ്കുമ്പോഴും ഇത്‌ പോലേ
മതിയോ?


ദേവന്‍:
ആ ശബ്ദം എനിക്ക് പരിചയമില്ല. നാട്ടില്‍ നിന്നും താങ്കള്‍ വന്നിട്ട് സമാധാനമായിട്ട് നല്ല ഒഴിഞ്ഞ സ്ഥലം നോക്കി ഇരുന്നു ആ വിളി എന്നെ കേള്‍പിക്കണം. അതും നമുക്ക് ഉണ്ടാക്കണം.

8 comments:

  1. നിങ്ങള്‍ ആവശ്യപ്പെട്ട അക്ഷരങ്ങള്‍:"

    ReplyDelete
  2. അണ്ണാ,

    ഞാന്‍ മുന്നേ പറഞ്ഞു,

    ഇതിന്റെ ശബ്ദരൂപങ്ങളുടെ ഓഡിയോ കൂടി ഇവിടെ ഇടണം, ഇത് വരെയിട്ട ചില്ലുകളുടെ അടക്കം, എന്നിട്ട് മതി അടുത്ത പോസ്റ്റ്.

    (ഭീഷണിയാണ്, അടുത്തൊന്നും ഫുജൈറക്ക് വരുന്നില്ലല്ലോ :) )

    ReplyDelete
  3. അണ്ണേയ്.
    പോഡ്കാസ്റ്റാക്കീം...

    ReplyDelete
  4. നീയൊര്‌ പൊലി തന്നപ്പീ.....പിന്ന പ്പാടുമ്പ ഇതെക്ക എങ്ങന പ്യാടും?""""""

    ReplyDelete
  5. കൈപ്പള്ളി അണ്ണാ.. ഞായ്ങ് ഇപ്പള് തന്നെ ഇതു കാണണത്...
    തള്ളേ പൊളപ്പന്‍ തന്നെ കേട്ടാ.. അല്ലണ്ണാ ഒരു സംശയം ചോയിച്ചോട്ടെ, അണ്ണന്‍ പണ്ട് ആകാശവാണീല് അനൌണ്‍സറാരുന്നാ...അല്ലപ്പീ, ഈ ആവിശപ്പെട്ട എന്താരോ ഒക്കെ സപ്ലൈ ചെയ്യണ കൊണ്ട് ചോയിചതാ കേട്ടാ...ഒന്നും തോന്നരുത്, എന്തരോ വരട്ട്....!

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..