മലയാളത്തില്‍ നിലവില്‍ അഞ്ജ് ചില്ലുകളും ഒരു "സംശയ" ചില്ലും ഉണ്ടു. സംശയ ചില്ലെന്നു പറഞ്ഞതു്. "യ" യുടെ ചില്ലിനെയാണു്. മറ്റുള്ളതു നിങ്ങള്‍ക്കെല്ലാം
അറിയാമല്ലോ. എന്നാല്‍ ണ, ര, റ, ല, ത, ഴ, ന, ള,. എല്ലാവരും ചേര്ന്ന്‍ എങ്ങനയോ നമുക്ക് അഞ്ജ് ചില്ലുകള്‍ മാത്രമെ ഉണ്ടാക്കിയുള്ളു.
ഞാന്‍ peter constableനോടു പറഞ്ഞ് ഒരണ്ണം കൂടി (ക യുടെ ചില്ല്) UNICODE consortium കാരോടു ചേര്‍ക്കാന്‍ പണ്ടു പറയിപ്പിച്ചു. അതു ചേര്ത്തോ എന്നറിയില്ല. സംവാദം നടക്കുകയല്ലെ. നടക്കട്ടെ.
പക്ഷെ ഒരണ്ണം കൂടി തിരുക്കി കയറ്റിയാലോ എന്നൊരു സ്വാര്ത്ഥമായ ആഗ്രഹം മനസില്‍ കൂടിയിട്ട് ഒരുപാടു നാളായി. മലയാളത്തില്‍ ഇതുവരെ ഇല്ലാത്ത ഒരു അക്ഷരമായിരിക്കും. "ങ" എന്ന അക്ഷരത്തിന്‍റെ ചില്ല്. ഇതിന്‍റെ സ്വരം. തിരുവനതപുരത്തുള്ള ചില വാക്കിന്‍റെ പ്രയോഗത്തില്‍ വരും.
ഞാന്‍ = ഞായ്ങ്
അവന്‍ = അവയ്ങ്
ഇവന്‍ =ഇവയങ്
ലവന്‍ = ലവയ്ങ്
ചിരിക്കല്ലെടേ. ഞായുങ് കാര്യം പറഞ്ഞതല്ലെ. അതിനു നീ ചിരിക്കണതെന്തിനു?
പക്ഷെ അതിനൊരു രൂപം വേണ്ടെ. ഇതാണു അതിന്‍റെ അക്ഷര മുദ്ര.
ന്ന പിടിച്ചോടെ. ഒരു പുതിയ അക്ഷരം. തിരോന്തരത്തിനു മാത്രമുള്ള ഒരു ചില്ല്
ReplyDeleteഛായ്ങ്... :-)
ReplyDeleteഉള്ള ഭാഷ മര്യാദയ്ക്ക് എഴുതാന്‍ പറ്റിയിട്ട് പോരെ അണ്ണാ പുതിയ അക്ഷരയ്ങ്ങ്.. ആ ഡിസൈന്‍ കൊള്ളാം കേട്ടോ. :-) (ഇത് സ്മൈലിയൈങ്..)
ദില്‍ബാസുരന്‍
ReplyDeleteതന്ന തന്ന്
വഴിയേപോണവമ്മാരെല്ലം കേറി മലയാളത്തിനെ കുറിച്ചും ലിപിയെകുറിച്ചും എല്ലാം "അതി"പ്രായം പറയുമ്പം. എന്‍റ്റ വക മിണി ബെലിയ ഒരണ്ണം ചുമ്മ ഇരിക്കട്ടടേയ്.
അണ്ണാ,
ReplyDeleteയൂണിക്കോഡിലെ മലയാള ഭാഷയെ പറ്റിയാണ് ഞാന്‍ പറഞ്ഞത്. 23 വയസ്സ് വരെ മലയാളം അക്ഷരം കണ്ടാല്‍ ജിലേബി പോലെ തോന്നിയിരുന്ന ആള്‍ പിന്നീട് ഒറ്റയ്ക്ക് പഠിച്ച് എഴുതുന്ന ആ ഭാഷയെ എനിയ്ക്ക് ബഹുമാനമാണ്. അതിനെ പറ്റിയല്ല. :-)
ചില്ലിനു വേണ്ടിയുള്ള പോരാട്ടമായിരുന്നൊ ഇത് :-)
ReplyDeleteകൈപ്പള്ളി ചേട്ടനോടു ഞാന്‍ ആത്മാര്‍ത്ഥമായി യോജിക്കുന്നു. ഇതു തീര്‍ച്ചയായും പരിഗണിക്കപ്പെടേണ്ടതാണു്. മലയാളത്തില്‍ ഇത്ര ചില്ലേ പാടുള്ളൂവെന്നൊന്നും യുണീക്കോഡ് നിര്‍ബന്ധം പിടിക്കുന്നില്ല. അപ്പോ പിന്നെ മലയാളികള്‍ക്കാവശ്യാനുസരണം ചില്ലുകള്‍ ഉണ്ടാവുന്നതിനോടു് എനിക്കെതിര്‍പ്പുമില്ല, മാത്രമല്ല, അടുത്ത അഞ്ജലിയുടെ പതിപ്പില്‍ ഈ ചില്ലുകൂടി ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ചു് സീരിയസ്സായി ചിന്തിക്കുകയും ചെയ്യുന്നു. ആര്‍ക്കെങ്കിലും വിരോധമുണ്ടെങ്കില്‍ കാര്യകാരണസഹിതം ഇവിടെ ബോധിപ്പിക്കണമെന്നു്........
ReplyDeleteഅണ്ണാ ലതിന്‍റെ ശബ്ദ രൂപം കൂടി ഒന്ന് ചേര്‍ക്കാവോ?
ReplyDeleteസര്‍,
ReplyDeleteദയവ് ചെയ്‌ത് ഫയര്‍ഫോക്‌സില്‍ എങ്ങനെ മലയാളം യൂണികോഡ് കിട്ടും എന്നും പറഞ്ഞു തരുമോ... എനിക്ക് ഇപ്പോള്‍ ഇന്റര്‍നെറ്റ് എക്‌സപോളറില്‍ മാത്രമേ മലയാളം യൂണികോഡ് ശരിക്ക് വായിക്കാന്‍ കഴിയുന്നുള്ളൂ... ഫയര്‍ ഫോക്‌സില്‍ വരുന്ന മലയാളം ശരിക്കല്ല.... പ്ലീസ് ഹെല്‍പ് മി....
വിപ്ലവം ജയിക്കട്ടെ
മൊട്ടുസൂചി
ദാ ഇത് നോക്കൂ പൂച്ചേ, ചിലപ്പോള്‍ സഹായപ്പെട്ടേക്കാം..
ReplyDeleteയ്ങ് എന്നുള്ളതു കുറഞ്ഞതു യ-യും ങ-യും ചേര്‍ത്താലെങ്കിലും എഴുതിക്കാട്ടാം, ല്ലേ?
ReplyDeleteകാളയെയും പശുവിനെയും ഒക്കെ നിയന്ത്രിക്കുന്ന നേരത്ത് ഉപയോഗിക്കാറുള്ള സ്റ്റ് സ്റ്റ് (സ്റ്റ എന്നല്ല, മേല്‍പല്ലുകള്‍ക്കിടയില്‍, ഓഷ്ഠവ്യവും താലവ്യവും അല്ലാത്ത സ്ഥാനത്ത് നാക്കു ചേര്‍ത്തു നിര്‍ത്തി വാകൂം നിര്‍മ്മിച്ചതിനു ശേഷം പൊടുന്നനെ നാവു പിന്നോക്കം വലിക്കുമ്പോഴത്തെ ആ ശബ്ദം -- അതാണുദ്ദേശിക്കുന്നത്) -- ഇതു ഏറെക്കുറേ കേരളത്തില്‍ അങ്ങോളമിങ്ങോളം കൃഷീവലന്മാര്‍ ഉപയോഗിക്കാറുണ്ട് എന്നു പറയുന്നതില്‍ വല്ല്യ തെറ്റുണ്ടാവില്ല.
നിഷേധാത്മകമായി, ജ്യൂസ് രസിച്ചൂ് കുടിക്കുന്ന തരത്തിലുള്ള
മറ്റൊരു സ്റ്റു -വും ഉണ്ട്.
ഇനി, അതും പോരാഞ്ഞു്, മേല്‍പല്ലുകള്‍ക്കരികില്‍, കവിളോനോട് നാവ് ചേര്‍ത്തു വെച്ചു് വായു കയറ്റിയും ഇറക്കിയും മറ്റൊരു തരം ( “ക്സ്രേ” മാതിരി) ശബ്ദവും ഉണ്ടാക്കാം.
ഇതിനെല്ലാം കൂടി ദ്യോതകങ്ങള്‍ വേണം -- എന്നിട്ടു വേണം ഒരു കാള പൂട്ടുകാരന്റെ ജീവിത കഥ എഴുതാന്‍. :)
എവൂരാനേ, അതിനേക്കാളെല്ലാം മുമ്പു് വേറൊരു പുതിയ അക്ഷരം മലയാളത്തിനു നിര്‍ബന്ധമായും വേണം. കൈപ്പള്ളിചേട്ടാ, ഒന്നു മനസ്സിരുത്തി ഒരെണ്ണം വരയ്ക്കണം.
ReplyDeleteഅതെന്താന്നു വെച്ചാല്‍ തിരുവനന്തപുരത്തുകാര്‍ക്കു് ഭാര്യയെ വിളിക്കാനായി, പള്ളിയില്‍ പോകുമ്പോള്‍ കൃസ്ത്യാനികള്‍ക്കു ഫാദറിനെ വിളിക്കാനായി ഒരു അക്ഷരം. ഫാര്യയിലെ ഫ മാറ്റി ആ ശബ്ദത്തിനു പുതിയൊരു അക്ഷരം വരയ്ക്കണം. ഫാദര്‍ എന്നെഴുതാന്‍ പുതിയൊരു fa വേണം. ഫലം എന്നതിലെ ഫ ദുരുപയോഗം ചെയ്യാന്‍ തുടങ്ങിയിട്ടു കുറച്ചുകാലമായി, ആ അക്ഷരത്തിന്റെ യഥാര്‍ത്ഥ ശബ്ദം തന്നെ മാറിപ്പോയി. അപ്പോ മലയാളത്തിനു് യുദ്ധകാലാടിസ്ഥാനത്തില്‍ പുതുതായി വേണ്ട അക്ഷരങ്ങളുടെ ഒരു പട്ടിക വേഗം ഇങ്ങുപോരട്ടെ.
ഓണത്തിനും മറ്റു വിശേഷ ദിവസങ്ങളിലുമൊക്കെ കേരളത്തിലങ്ങോളം ഇങ്ങോളം ഉയര്‍ന്നു കേള്‍ക്കുന്ന ഒരു ശബ്ദമുണ്ട്. ആറപ്പോ വിളിയാണെന്ന് കരുതിയവര്‍ക്ക് കേരളം പരിചയമില്ല.
ReplyDeleteഈ ശബ്ദം, ഇന്നത്തെ ശബ്ദം- വാളുവയ്ക്കുന്ന ശബ്ദം.
അതെങ്ങനെ എഴുതും?
ഗ്വാ? അല്ല ഗ്യേ? അല്ല. ബ്വോ? നഹി. ഏം? നോ. പത്തമ്പത്തൊന്ന് അക്ഷരമുണ്ടെന്ന് പറഞ്ഞിട്ടെന്തു കാര്യം, എല്ലാ ശബ്ദവും എഴുതാന്‍ പറ്റുന്നില്ല.
ദേവാ,
ReplyDeleteകേരളത്തിന്റെ അഭിമാനമായ കേരള കര്‍ഷകരും, പിന്നെ കാളവണ്ടിക്കാരും കാളയെ വേഗതയില്‍ ഓടിക്കാനുപയോഗിക്കുന്ന ഒരു ശബ്ദമുണ്ട്.
കൃകൃകൃ എന്നോ ക്ല്ക്ല്ക്ല്ക്ല് എന്നൊ അല്ലെല്‍ ‘ക്ര്ല്ക്ര്ല്ക്ര്ല്’ എന്നോ.
-സുല്‍
ഏവൂരാനെ, ദേവനേ(ഞമ്മലൂ പോയില്ല്യേ ഇത് വരെ?) പണ്ട് പിഞ്ഞാണ പാത്രത്തിലു, (വെള്ള ഇനാമലു പോലെയുള്ള പാത്രത്തിലു, നീല ബോര്‍ഡറുള്ള പാത്രം), കഞ്ഞിയും മോരും ഉപ്പുമിട്ട് ചിലര്‍ വലിച്ച് കുടിയ്കുമ്പോ, (ഇപ്പോഴും പട്ടന്മാരുടേ ഇടയില്‍, ഉണ്ണുന്നതിനു മുമ്പ്, ഗായത്രി പറഞ്ഞ്, വെള്ളം കൈക്കുള്ളിലാക്കി വലിയ്കുമ്പോഴും ഇത് പോലേ) ആ ശബ്ദത്തിനു ഏത് അക്ഷരം?
ReplyDeleteദേവനേ ആള്‍ ദ ബെസ്റ്റ്..
നവദ്വാരങ്ങളിലൂടെയും പുറപ്പെടുന്ന ശബ്ദങ്ങള്‍ക്കെല്ലാം ലിപികള്‍ വേണമെന്നത് അതിശാഠ്യമല്ലേ ചേട്ടന്മാരേ?
ReplyDeleteഒന്നാന്തരമൊരു സദ്യയെന്നു കേള്‍ക്കുമ്പോള്‍ വായില്‍ കപ്പലോടിക്കാനുള്ള കൊതിരസം നിറയുന്നതിന്റെ ഗുളു ഗുളു...
സദ്യയെല്ലാം കഴിഞ്ഞ് ഈണത്തിലൊരേമ്പക്കം..ര്‍ങേവൂൂൂൂൂ...
നേരം കുറേക്കഴിയുമ്പോള്‍ വെളിക്കിരിക്കാനൊരു അപായ സൂചന..ബ് ര്‍ ര്‍ ര്‍....
ആ നേരത്തുള്ള പലമാത്രി മുക്കലും മൂളലുകളും...
ചുംബനത്തിന്റെ ബ്ചും ബ്ചും,,,
രതിയിലെ സീല്‍ക്കാരങ്ങള്‍..അ ആ എ ഈ ഉ ഊ...
പൂച്ചയെ ഉണ്ണാന്‍ ക്ഷണിക്കുന്ന ങ്ചും ങ്ചും...
കാളയെ മുന്നോട്ടു തെളിക്കുന്ന ങ്ഗ്ര് ര്‍ ഡ്ര് ര്‍...
ഇവക്കെല്ലാം അക്ഷരമുദ്രകള്‍! നമ്മടെ മലയാളം ഗിന്നസ് ബുക്കില്‍ കേറുകേം ചെയ്യും...
അമ്പത്താറ് (ആവോ!)ആറ്റിക്കുറുക്കി ഒരു ‘റിഫൈന്‍ഡ്’ യൂണിക്കോഡ് അക്ഷരമാലക്ക് വേണ്ടിയാവട്ടെ സംവാദം.
സിയാ പരീക്ഷിക്കാത്തതാണു നമ്മള്‍ നമ്മളോടു കാട്ടന്ന ദ്രോഹങ്ങള്‍.
ReplyDeleteഈ സംവാദം എവിടം വരെ പോകും എന്നറിയാന്‍ താങ്കള്‍ക്ക് ആഗ്രഹമില്ലെ? എനിക്ക്കുണ്ടു്.
ഞാന്‍ കാണാത്ത പുതിയ തലങ്ങള്‍ നിങ്ങള്‍ എല്ലാവരും ഇവിടെ എഴുതി. That is synthessis of knowledge.
:)
ലക്ഷകണക്കിനക്ഷരങ്ങളുണ്ടായതു കൊണ്ടു് ചൈനീസിനോ, ജപ്പാനീസിനോ, കൊറിയനോ ഒരു കുഴപ്പവും നേരിട്ടില്ല. അവര്‍ അവരുടെ ഭാഷയില്‍ മാത്രം കമ്പ്യൂട്ടറും സകലകുണ്ടാമണ്ടികളും ഉണ്ടാക്കുന്നു, ഉപയോഗിക്കുന്നു. പിന്നെന്തേ സിയാ നമ്മുടെ മലയാളത്തിനിത്തിരി കൂടെ ആയാലു്? ആര്‍ക്കെങ്കിലും നഷ്ടമുണ്ടോ? അല്ല ഉണ്ടെങ്കി പറയണം. വെറുതെ ബലം പിടിക്കല്ലേ, എന്തിനാ?
ReplyDelete