Wednesday, October 22, 2008

മൂന്നു കൊംബുള്ള മുയലിനെ തേടി ഇന്ത്യ ചന്ദ്രനിലേക്ക്

ബ്രിട്ടീഷ് പ്രധാനമന്ത്രി ഗോർഡൻ ബ്രൌൺ ഇന്ത്യക്ക് നൾഗിയ ധനസഹായം £ 800,000,000. മുമ്പ് ചൈനക്കും ഉണ്ടായിരുന്നു ഇതുപോലെ ധനസഹായങ്ങൾ. ചൈന ചന്ദ്രനിലേക്ക് വാണം വിട്ടപ്പോൾ അതു് ബ്രട്ടൺ അവസാനിപ്പിച്ചു.

ഇന്ത്യയിൽ ദരിദ്ര ജനം: 800,000,000. ഇന്ത്യയുടെ 5%പോലും കുട്ടികളുടെ ക്ഷേമത്തിനു് നമ്മൾ ചിലവാക്കുന്നില്ല.
ഭാരതീയരെക്കാൾ ബ്രിട്ടിഷുകാർക്കാണു് ഭാരതത്തിലെ ജനക്ഷേമത്തേകുറിച്ചു് ചിന്ത. ജപ്പനും ബ്രിട്ടനും തരുന്ന പണം ദരിദ്ര്യനിവാരണത്തിനു് ഉപയോഗിക്കുന്നതിൽ നമ്മൾക്ക് ഒരു കുഴപ്പവുമില്ല. അവർ അവരുടെ vote bankഉകൾ ഉറപ്പുവരുത്താനാണെങ്കിൽ കൂടി അതു് നമുക്കു നല്ലതുതന്നെ. പക്ഷെ നമ്മൾ പണം എങ്ങനെ ചിലവാക്കണം എന്നു നമ്മൾ തീരുമാനിക്കണം. അതിനുള്ള ശേഷി നമുക്കുണ്ടാകണം. സ്വകാര്യ പഠന കേന്ദ്രങ്ങൾ സർക്കാർ നയങ്ങളെ ചോദ്യം ചെയ്യണം. അങ്ങനെ ഒരു സംസ്കാരം നമുക്കില്ല. പകരം നമ്മൾ നമ്മളുടെ കാശുമുടക്കി ചന്ദ്രനിലേക്ക് വാണം വിട്ടു. ഇനിയും വിടും.

ചന്ദ്രനിൽ പോയതിന്റെ കാരണം Helium 3 Isotope നേ കണ്ടുപിടിക്കാനാണെന്നാണു് ശാസ്ത്രജ്ഞർ പറയുന്നതു്. ഇതു് എത്രമാത്രം വിജയകരമാകും എന്നതിനു് യാതൊരു ഞ്യായികരണവും കാണുന്നില്ല. കടൽ വെള്ളത്തിൽ നിന്നും സ്വർണ്ണം ഉല്പാതിപ്പിക്കുന്നതു് ഇതിലും ചിലവു കുറഞ്ഞ പത്ഥതിയായിരിക്കും. മൂന്നു കൊംബുള്ള മുയലിനെ പിടിക്കാനാണു് ചന്ദ്രനിൽ പോകുന്നതു് എന്നു് ഇന്ത്യയിലെ ജനത്തിനോടു് പറയേണ്ട വിധത്തിൽ പറഞ്ഞാൽ അവർ വിശ്വസിക്കും. കാരണം വിശ്വാസികളുടെ നാടാണല്ലോ ഭാരതം.

ശാസ്ത്രത്തിന്റെ പേരിൽ ഇവർ ചെയ്യുന്നതു് ചോദ്യം ചെയ്യാനുള്ള വിവരം നമ്മുടെ ജനങ്ങൾക്ക് നഷ്ടപ്പെട്ടു. ഇന്ത്യയിലെ ഉപരിപഠനകേന്ദ്രങ്ങളിൽ mathematicsഉം physicsഉം പഠിക്കാൻ വിദ്ദ്യാർത്ഥികൾ കുറഞ്ഞുവരുന്ന കാലം. IT Parkഉകൾ നിർമിച്ചുകൂട്ടുന്നതിനിടയിൽ നമ്മുടെ നികുതി പണം എങ്ങനെ ചിലവാക്കണം എന്നു ചോദ്യം ചെയ്യാനുള്ള വിവരം നമ്മളുടെ ജനങ്ങൾക്കില്ലാതെ പോയി. ശാസ്ത്രം ഇവിടെ വിജയിക്കുകയല്ല. പരിതാപകരമായി പരാചയപ്പെടുകയാണു്.

ജയ് ഹിന്ദ്

46 comments:

 1. ഈ കാശോക്കേ എവുടത്ത്തെ ദാരിദ്രം തീര്‍ക്കാന്‍ ഉപയോഗിച്ചു കൂടെ . ചന്ദ്രനില്‍ പോയി പരീക്ഷണം നടത്തുന്ന പണിയൊക്കെ ഇവിടേ ഉള്ളവര്‍ക്ക് ആദ്യം ആഹാരം , വസ്ത്രം , പാര്‍പിടം, ആശുപത്രി എന്നിവ നര്കിയ ശേഷം മതി. കാശ് ധാരാളമായുള്ള രാജ്യങ്ങള്‍ ചെയ്യും . മയിലാടുന്നത് കണ്ടു കോഴി ആടിയാല്‍... അറിയാമല്ലോ

  ReplyDelete
 2. അവിടെ ഇരിക്കുന്നചില അവന്മാര്‍ക്ക് ചാന്ദ്രയാന്‍ ഒരു പ്രെസ്റ്റീജായിരീക്കുന്നു. വേറെ ചിലവന്മാര്‍ക്ക് ആറ്റംബോംബ് പൊട്ടിക്കണം. സകലതും ജനം ചുമക്കണം.

  മൊത്തം കേന്ദ്ര പദ്ധതിയേതര ബജറ്റ് വിഹിതത്തിന്റെ മുക്കാലേ മുണ്ടാണിയും പോകുന്നത് പട്ടാളസന്നാഹം,ആയുധം വാങ്ങല്‍,പട്ടാളശമ്പളം,പട്ടാള പെന്‍ഷന്‍ എന്നിങ്ങനെ. ബാക്കി ഒഴുകുന്നത് ഡിഫന്‍സ് റിസേര്‍ച്ചിനും ഇസ്രോ പോലുള്ള വെള്ളാനകള്‍ക്കും.

  ഇമ്മാതിരി പദ്ധതികള്‍ മിക്കതും പബ്ലിക് ഓഡിറ്റിംഗിനു വിധേയമാകാറില്ല അല്ലെങ്കില്‍ നിയമപരമായി ക്ലാസിഫൈഡ് ആക്കി വയ്ക്കാം എന്നുള്ള സൌകര്യം വച്ച് നടത്തുന്ന അഴിമതി ചില്ലറയല്ല.

  വിദ്യാഭ്യാസത്തിന്റെ കേന്ദ്രബജറ്റ് വിഹിതം 6% ! ആരോഗ്യത്തിനു 3%!!

  മനുഷ്യ വികസന സൂചികയില്‍ ഇന്ത്യ ലോകത്ത് 126-ആം സ്ഥാനത്താണ്. 177 രാജ്യങ്ങളില്‍ !!

  അതേ, ജയ് ഹിന്ദ് എന്നു തന്നെയാണ് പറയേണ്ടത് നമ്മള്‍... മുകളിലേക്ക് നോക്കി തലയ്ക്ക് കൈവച്ചാണെന്ന് മാത്രം.

  ReplyDelete
 3. ഗ്രഹാംബെല്‍ ടെലഫോണ്‍ കണ്ടുപിടിക്കാനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെട്ടപ്പോഴും, ആദ്യമായി ചന്ദ്രനില്‍ മനുഷ്യന്‍ കാലുകുത്താന്‍ തുനിഞ്ഞിറങ്ങിയപ്പോഴും മുതല്‍ എന്തിന് അധികം, അമ്മയെ തല്ലിയാല്‍ വരെ രണ്ട് പക്ഷം ഉണ്ട്. എതിര്‍പ്പിനെ വകവക്കാതെ മുന്നേറിയവര്‍, അവര്‍ക്കല്ലെങ്കിലും പിന്നീട് വരുന്ന തലമുറകള്‍ക്കെങ്കിലും എന്തെങ്കിലും തരത്തിലുള്ള ഉപയോഗം അവരുടെ കണ്ട്പിടുത്തങ്ങള്‍ കൊണ്ട് നല്‍കിയ ചരിത്രമാണ് കൂടുതലും.

  ഇക്കാര്യത്തില്‍ വിശദമായ ഒരു ചര്‍ച്ചക്കുള്ള സ്കോപ്പുണ്ട്. ആളുകള്‍ വരട്ടെ അഭിപ്രായം അറിയിക്കട്ടെ.

  കൈപ്പള്ളിയുടെ അഭിപ്രായത്തോട് എന്തായാലും എനിക്ക് വിയോജിപ്പാണുള്ളത്.

  ReplyDelete
 4. കുറുമാന്‍ , ഇപ്പോഴത്തേ സാമ്പത്തിക ശേഷി നോക്കുമ്പോള്‍ ഭാരതത്തിനു ഈ ചന്ദ്രയാന്‍ ദൌത്യത്തിന്റെ യാതൊരു ആവശ്യവുമില്ല . വികസിത രാജ്യങ്ങള്‍ ചെയ്യുന്നു എന്ന് വെച്ചു നമ്മളെന്തിനു ഇത്തരം സാഹസത്തിനു മുതിരണം ? കഴിയുമോ ഇല്ലയോ എന്നുള്ളതല്ല ഇവിടേ ചോദ്യം . ചന്ദ്രനില്‍ ഉള്ളവയെ കുറിച്ചു പഠിക്കേണ്ട ആവശ്യം ഈപ്പോ എന്തായാലും ഇന്ത്യ ക്കാര്‍ക്കില്ല. അതിനേക്കാള്‍ എത്രയോ ഇരട്ടി പ്രാധാന്യം കൊടുക്കേണ്ട പല കാര്യങ്ങള്‍ക്കും കാശില്ലാതെ ഇരിക്കുന്ന ഈ സമയത്താ , കോടികള്‍ മുടക്കി ഈ ചൂത് .

  ReplyDelete
 5. " The budgetary estimate for realising the proposed Indian lunar mission Chandrayaan-1 stands at Rs. 386.00 crores "
  - ISRO website

  ReplyDelete
 6. ഭാരതത്തിലെ വെറും 20% മാത്രമുള്ള സമ്പന്ന വർഗ്ഗം അഘോഷിക്കുന്ന ഒരു പൊങ്ങച്ചമായി മാത്രമെ എനിക്ക് ഇതിനെ കാണാൻ കഴിയൂ. ആഫ്രിക്കയിലുള്ളതിനേക്കാൾ ദാരിദ്ര്യം അനുഭവിക്കുന്ന ഒരു നാടാണു് ഭാരതം എന്ന സത്യം ഈ 20% വരുന്ന ജനത മറക്കുന്നു. ബാക്കി വരുന്ന 80% ദിവസേനെ 100 രൂപ പോലും സംബാദിക്കുന്നില്ല എന്നു് കൂടി ഓർകണം. Graham Bell പോയിട്ട് school bell പോലും കേട്ടിട്ടില്ലാത്ത പാവം ജനങ്ങൾക്ക് ചന്ദ്രനിൽ പോകുന്നതുകൊണ്ടു എന്തു ഗുണം. അടുത്ത ഒരു വർഷത്തിനുള്ളിൽ എന്തു ഗുണം. നാളെ കഞ്ഞിവെക്കാനുള്ള ഏർപ്പാട് ഉണ്ടാക്കിയിട്ടു മതി 10 വർഷത്തേക്കും 100 വർഷത്തേക്കും വേണ്ടിയുള്ള ചിന്ത. ആന തൂറുന്നകണക്ക് ആട് തൂറിയാൽ ....

  ReplyDelete
 7. കൈപ്പള്ളി പറഞ്ഞ അഭിപ്രായം പ്രസക്തമാണ്. ഇതിനെക്കുറിച്ചു ആദ്യം വന്ന പോസ്റ്റുകളിലൊന്ന് ടൊട്ടൊചാന്‍ ഇട്ട് പോസ്റ്റായിരുന്നു. അവിടെ ഞാന്‍ മടിച്ചു മടിച്ചാണ് എന്റെ വിയോജിപ്പു പറഞ്ഞത്, സ്വയം ഒരു മൂരാച്ചിയായി ഏറ്റു പറഞ്ഞുകൊണ്ടായിരുന്നു അത്. ദരിദ്രനാരായണന്മാരുടെ നാട്, ചന്ദനെപ്പിടിക്കുന്നതിനേക്കാള്‍ മുന്‍തൂക്കം നല്‍കേണ്ട വിഷയങ്ങള്‍ അനവധി. ഗവേഷണങ്ങള്‍ വേണ്ട എന്നല്ല, കഴിവിനും സമയത്തിനും അനുയോജ്യമായി ചെയ്യണം എന്നു മാത്രം.

  ReplyDelete
 8. ഡോട്ട്കോം പാള്‍സ്.....110 കോടി ജനസംഖ്യയുള്ള ഒരു രാജ്യത്ത് നിന്ന് 386 കോടി രൂപ ചിലവ് ചെയ്ത് ഒരു ചന്ദ്രയാന്‍ അയച്ചത് വേണ്ടാ എന്ന് വച്ചാല്‍ ആളൊന്നുക്ക് 3 രൂപ വച്ച് വീതിച്ച് തരാം. അതോണ്ട് എന്തെങ്കിലും രക്ഷ, ആര്‍ക്കെങ്കീലും? രാജ്യത്തെ വികസിക്കാന്‍ വിടരുത്, എന്തിനുമേതിനും മറ്റു രാജ്യത്തിനെ ആശ്രയിച്ചു തന്നെ ജീവിക്കണം എന്നാണ് ആശ എന്നാല്‍ എന്ത് ചെയ്യാന്‍ കഴിയും? സ്വന്തം രാജ്യത്തിന്റെ സാറ്റല്ലൈറ്റ് വിക്ഷേപിച്ച കണക്ഷന്‍ അല്ലാതെ, പ്രൈവറ്റായി ഇത്തരം ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച പ്രൈവറ്റ് കമ്പനികളുടെ മൊബൈല്‍ ഫോണുമായി നടക്കുമ്പോഴും റേഞ്ചിനെ കുറിച്ച് കുറ്റം പറയുന്നവര്‍ തന്നെ ഓരോ പൌരനും.

  ReplyDelete
 9. ലിങ്കു കൊടുക്കുക പതിവില്ല, എങ്കിലും ചര്‍ച്ച ഇതേ സബ്ജക്റ്റിനെ കുറിച്ചായതിനാല്‍ കൊടുക്കുന്നു.

  തെറ്റാണെങ്കില്‍ ഡിലീറ്റുക കൈപ്പള്ളീ.

  http://appoontelokam.blogspot.com/2008/10/chandrayan-1.html

  ഇതും വായിക്കുക.

  ReplyDelete
 10. ശരിയാണ്, അനാവശ്യകാര്യങ്ങള്‍ക്ക് ധാരാളം പണം നമ്മള്‍ ചിലവാക്കുന്നുണ്ട്. ഒന്നിനും ഒരു കണക്കും ആരോടും ബോധിപ്പിക്കേണ്ട താനും.

  ഉദാഹരണത്തിന് വിമാനങ്ങള്‍... എന്തിനാണ് നമുക്ക് വിമാനങ്ങളും വിമാനത്താവളങ്ങളും. ദാരിദ്ര്യരേഖയ്ക്ക് താഴെ കഴിയുന്ന ഒരാളും ഒരുപ്രാവശ്യം പോലും വിമാനത്തില്‍ കയറുന്നില്ല. കാശുള്ളവന്‍ പിന്നെയും കാശുണ്ടാക്കാന്‍ വല്ലയിടത്തും പോകുന്നതിന് പാവപ്പെട്ടവന്‍ എന്തുവേണം? ഒരു വിമാനത്തിനു തന്നെ ഇപ്പോള്‍ കോടികളാണ് വില... ഒരു എയര്‍ ബസ് 380 ന്റെ വില US$ 317.2 മില്യണ്‍ ആണെന്നൊക്കെ കേള്‍ക്കുന്നു-എയര്‍ ഇന്ത്യയും വാങ്ങുന്നുണ്ടത്രേ

  വിദ്യാഭ്യാസത്തിന്റെ കേന്ദ്ര ബഡ്‌ജറ്റ് ആറ് ശതമാനം. വാട്ടാനൈഡിയ എന്ന് പറഞ്ഞുകൊണ്ടുള്ള അഭിഷേക് ബച്ചന്റെ ഐഡിയ പരസ്യം ഓര്‍മ്മ വരുന്നു.

  ഡിഫന്‍‌സിനെക്കൊണ്ടുള്ള ഉപയോഗം അതിര്‍ത്തിയില്‍ വെടിവെക്കല്‍ മാത്രമായതിനാല്‍ അവര്‍ക്ക് അത്രയും വാരിക്കോരി കൊടുക്കുന്നത് ഒരിക്കലും ന്യായീകരിക്കാന്‍ പറ്റില്ല.

  ഇതിനിടയ്ക്ക് കണക്കും ബോധിപ്പിക്കാതെ പ്രസ്റ്റീജീഗോ സാറ്റിസ്‌ഫൈ ചെയ്യാനായി തോന്നുമ്പോള്‍ തോന്നുമ്പോള്‍ ആരോടും ചോദിക്കാതെ, ആരോടും പറയാതെ ഓരോ സാറ്റലൈറ്റുകള്‍ അങ്ങ് വിക്ഷേപിക്കും. ഇതൊക്കെ എങ്ങോട്ട് പോകുന്നു, എന്തിനുപയോഗിക്കുന്നു, ആര്‍ക്കൊക്കെ ഉപയോഗപ്പെടുന്നു എന്നൊക്കെ ആര്‍ക്കറിയാം. അല്ലാ ആര്‍ക്കറിയണം?

  പത്തമ്പത് കൊല്ലം കഴിയുമ്പോള്‍ പെട്രോളൊന്നും കാണില്ല ഈ ലോകത്തെങ്ങ് കേള്‍ക്കുന്നു. അതിനിപ്പോഴേ ആള്‍‌ട്ടര്‍നേറ്റ് ഫ്യൂവലിനെപ്പറ്റിയൊക്കെ അന്വേഷിക്കണോ‍? നാളത്തെ കഞ്ഞിയുടെ കാര്യം തീരുമാനിക്കാതെ അമ്പതുകൊല്ലത്തിനപ്പുറം ചിന്തിക്കാന്‍ മാത്രം ചിന്താശേഷിയില്ലാത്തവരായോ നമ്മള്‍? അമ്പത് കൊല്ലം കഴിയട്ടെ... ഏതെങ്കിലും സായിപ്പ് എന്തെങ്കിലും വഴിയുണ്ടാക്കും. അന്നേരം പബ്ലിക് ഓഡിറ്റിംഗിനൊക്കെ വിധേയമാക്കിയ പൈസകൊണ്ട് ഇങ്ങ് വാങ്ങിച്ചാല്‍ പോരേ. ഇതൊക്കെയറിയാന്‍ സെന്‍സും സെന്‍സര്‍ബോര്‍ഡും സെന്‍‌കുമാര്‍ സെന്‍‌ഗുപ്തയും വേണം. ആനമണ്ടന്മാര്‍.

  ഹീലിയം-3 യൊക്കെ എങ്ങിനെയായി വരുമെന്ന് ആര്‍ക്കറിയാം. പണ്ട് 1945 ലോ മറ്റോ ആര്‍തര്‍ ക്ലാര്‍ക്ക് കൃത്രിമ ഉപഗ്രഹങ്ങളെപ്പറ്റിയോ മറ്റോ എന്തോ പറഞ്ഞപ്പോളും അതൊക്കെ എന്തായി വരുമെന്നോ എങ്ങിനെയാവുമെന്നോ ആര്‍ക്കും അറിയില്ലായിരുന്നു. ഏതോ മണ്ടന്മാര്‍ അതില്‍ കയറിപ്പിടിച്ച് ഉള്ള കാശും ചിലവാക്കി എന്തൊക്കെയോ ചെയ്തതുകാരണം ഇപ്പോള്‍ എന്തൊക്കെ ബുദ്ധിമുട്ടുകളായി... ടീവീ കാണണം, ഫോണ്‍ വിളിക്കണം, ട്രങ്ക് ബുക്ക് ചെയ്യേണ്ട, മെയിലയയ്ക്കണം, അട്ടപ്പാടിയിലിരിക്കുന്നവനും അപ്പോളോയിലെ ഡോക്ടറോട് അട്ടപ്പാടിയിലിരുന്ന് തന്നെ കണ്‍‌സള്‍ട്ട് ചെയ്യണം...

  തിരുമണ്ടന്മാര്‍... എല്ലാവരും മണ്ടന്മാരല്ല എന്നൊരു ആശ്വാസം മാത്രമേ ഇപ്പോളുള്ളൂ.

  ReplyDelete
 11. എന്റെ മാഷെ..

  കമ്പ്യൂട്ടറല്ല വന്നാല്‍ തൊഴില്‍ പോകുമെന്ന് പേടിച്ചവരുണ്ട്, എന്നിട്ട് കമ്പ്യൂട്ടര്‍ വന്നപ്പോള്‍ ജോലി സാധ്യത കൂടി ചമ്പളം കൂടി, എന്റെ മാഷെ, നാളത്തെ തലമുറക്ക് ഈ പദ്ധ്യതി ഉപകാരപ്പെടില്ലെന്നു പറയാന്‍ പറ്റുമൊ? ഇനി ഇവിടെ പട്ടിണി മുഴുവന്‍ മാറ്റിയിട്ടുമതി പുതിയ റോഡ്, വ്യവസായങ്ങള്‍, വീമാനങ്ങള്‍ അങ്ങിനെയങ്ങിനെ അല്ലെ..

  വക്കാരി മാഷ് പറഞ്ഞതിനോട് തീര്‍ത്തും യോജിപ്പ്..നമ്മള്‍ മണ്ടമ്മാരല്ല ചിന്താ ശക്തിയുള്ളവര്‍ തന്നെ..!

  ReplyDelete
 12. ഇന്ത്യ എന്തിന് പോകുന്നു എന്നൊക്കെ പല പോസ്റ്റുകളിലും കമന്റുകളിലും ഞാനും കണ്ടിരുന്നു. ഒരു തരം പിന്തിരിപ്പന്‍ ചോദ്യമായി മാത്രം ഞാന്‍ അതിനെ കണക്കാക്കുന്നു. ഇന്ത്യ അവിടെ പോയത് കൊണ്ട് പട്ടിണിക്കാര്‍ക്ക് എന്തു നേട്ടം എന്നുവരെ ചോദിക്കുന്നവരുണ്ട്. ശരിയാണ്. പക്ഷേ പോയില്ല എന്നതു കൊണ്ട് പട്ടിണി മാറുമോ? ഇപ്പോള്‍ ചെയ്യുന്നതിന്റെ ഫലം അനുഭവിക്കുക ഒരു പക്ഷേ അടുത്ത തലമുറയോ അതിനടുത്ത തലമുറയോ ആയിരിക്കും. ഇന്നത്തേക്ക് ഇന്നുള്ളവര്‍ക്ക് മാത്രമുള്ളതല്ലല്ലോ ജീവിതം.

  386 കോടി രൂപകൊണ്ട് ഇവിടുത്തെ അഞ്ഞൂറ് പണക്കാര്‍ക്ക് വീട് വയ്ക്കാന്‍ പോലും തികയില്ല എന്ന് പറഞ്ഞാലോ? അങ്ങനെ നോക്കിയാല്‍ വേസ്റ്റ് ആക്കിക്കളയുന്ന എത്ര കാശ ഉണ്ട്? ഒരോ ഹര്‍ത്താലിനും ദേശീയ പണി മുടക്കിനും ഇന്ത്യക്ക് വരുന്ന നഷ്ടം എത്രയാ? ഇതൊക്കെ നോക്കാതെ നാളേക്ക് വേണ്ടി ചെയ്യുന്നതിനെ പോലും വിമറ്ശിക്കുന്നത് കാണുമ്പോള്‍ എന്താ പറയുക? ഇന്നു നാം അനുഭവിക്കുന്ന പലതും പണ്ട് ഇതു പോലെ ആരൊക്കെയോ വേസ്റ്റ് ആക്കിയ സമയത്തിന്റേയും പണത്തിന്റേയും ഫലം ആണെന്നെങ്കിലും ഓര്‍ക്കുക,

  (ഈ കമന്റ് ഇപ്പോള്‍ മൂന്നാമത്തെ സ്ഥലത്ത് ആണ് ഇടുന്നത്. നേരത്തെ വായിച്ചവര്‍ ക്ഷമിക്കുക.)

  ആരോ പറഞ്ഞപോലെ കടലില്‍ മീന്‍ പിടിക്കാന്‍ പോകുന്നവന്റെയും, കല്ലു കൊത്താന്‍ പോകുന്നവന്റേയും തുടങ്ങി തെണ്ടാന്‍ നടക്കുന്നവന്റെ വരെ മടിയില്‍ മൊബൈല്‍ ഉണ്ട്. ഇതിന്റെ ഒക്കെ തരംഗങ്ങള്‍ ഇതുപോലെ വിട്ട വാണങ്ങളില്‍ നിന്ന് തന്നെയല്ലേ വരുന്നത്? നമ്മുടെ ശാസ്ത്രജ്ഞന്മാര്‍ വാണം വിടുന്നതില്‍ ചിലക്കൊക്കെ ഭയങ്കര എതിര്‍പ്പാ അല്യോ?

  എയ്‌ഡ്സിനും മറ്റു പല രോഗങ്ങള്‍ക്കും മരുന്ന് കണ്ടുപിടിക്കാന്‍ എന്ന് പേരില്‍ ഉള്ള ഗവേഷണങ്ങള്‍ക്ക് ഇന്ത്യ എത്ര മില്യണ്‍ ചെലവാക്കി എന്ന് വല്ല കണക്കുമുണ്ടോ? എന്നിട്ട് ഫലപ്രദമായ മരുന്നു വല്ലതും കിട്ടിയോ? അത് വല്ല അമേരിക്കക്കാരോ, സമ്പന്ന രാജ്യങ്ങളോ കണ്ടുപിടിച്ചിട്ട് ഉപയോഗിച്ചാല്‍ പോരെ. ഇതും അതുപോലെയൊക്കെ കരുതിയാല്‍ മതി.

  ReplyDelete
 13. എന്തോക്കെ പറഞ്ഞാലും , ജനങ്ങളുടെ കോടികണക്കിനു കാശ് ചിലവാക്കി ചന്ദ്രനിലേക്ക് പോകാന്‍ മാത്രമൊന്നു നമ്മള്‍ വളര്ന്നിട്ടില്ല. കൈപ്പള്ളി പറഞ്ഞ പോലെ "ആന തൂറുന്ന കണക്കിന് ആടു തൂറിയാല്‍ " ?

  അമേരിക്കയും, ജപ്പാനും, യൂറോപ്യന്മാരുമെക്കെ ഈ കാശു ചിലവുള്ള പരിപാടികള്‍ ചെയ്യൂന്നത് അവരുടെ നാട്ടിലെ ജനങ്ങള്‍ക്ക് അത്യാവശ്യം സൌകര്യങ്ങളൊക്കെ ചെയ്ത ശേഷമാണ്.

  അതായത് ഇഗ്ലീഷില്‍ "ബേസിക്ക് ഇന്ഫ്രാസ്റ്റ്രക്‍ചര്‍ " എന്നു പറയും.

  അതായത്

  * പട്ടിണി കിടക്കുന്ന പൌരന്മാര്‍ക്ക് ആഹാരം.
  * മികച്ച സര്‍ക്കര്‍ സ്കൂളുകള്‍. ( ഇവിടെ അധികവും പോളിഞ്ഞു വീഴാറായവയാണ് )
  * മുതിര്ന്ന പൌരന്മാര്‍ക്കുള്ള സൌകര്യങ്ങള്‍ ( ഇവിടെ എന്താള്ളുത് അട്ടും തുപ്പും അല്ലാതെ? )
  * കര്ഷകര്‍ക്കുള്ള ആനുകൂല്യങ്ങള്‍ , സൌകര്യങ്ങള്‍ . (കര്ഷകര്‍ക്ക് റിയല്‍ എസ്റ്റേറ്റ് മുതലാളി ആവാനാണു എളുപ്പം )
  * പൌരന്‍ മാര്‍ക്കുള്ള വൈദ്യ സഹായം, - ആശുപത്രികള്‍ , മരുന്ന് , ... മുതലായവ
  * വാഹനങ്ങള്‍ക്കും കാല്‍ നട യാത്രകാര്‍ക്കും സുരക്ഷിതമായി ഉപയോഗിക്കന്‍ പറ്റിയ പാതകള്‍
  * ജനങ്ങളുടെ ജീവനും, സ്വത്തിനും സം രക്ഷണം നല്കാന്‍ മികച്ച് പോലീസ് & ഫയര്‍ സര്‍ വീസ്
  * പൊതു സ്ഥലങ്ങളില്‍ മല മൂത്ര വിസര്‍ജ്ജനത്തിനുള്ള സൌകര്യം .

  മുകളില്‍ പറഞ്ഞ വളരെ ബേസിക്‍ ആയ കാര്യങ്ങള്‍ കഴിഞ്ഞിട്ടു പോരെ മാധവന്‍ നായരുടെ ഈ ദൂര്‍ ത്ത് എന്ന് എത് എംബോക്കിയും സംശയിച്ചുപോകും.

  വാരത്താ വിനിമയത്തിനുള്ളാ സാറ്റലൈറ്റ്റ്റു വിടുന്നതുമായി ഈ ദൂര്ത്തിനെ താരതമ്യം ചെയ്യന്‍ പറ്റില്ല. വാര്ത്താ വിനിമയം നമ്മുടെ പുരോഗതിക്കു അത്യാവശ്യമാനണ്, പക്ഷെ ചന്ദ്രനില്‍ പോയുള്ള പരീക്ഷണത്തിന്‍റെ ആവശ്യം ഒട്ടുമില്ല.

  ReplyDelete
 14. മുകളില്‍ പറഞ്ഞ വളരെ ബേസിക്‍ ആയ കാര്യങ്ങള്‍ കഴിഞ്ഞിട്ടു പോരെ മാധവന്‍ നായരുടെ ഈ ദൂര്‍ ത്ത് എന്ന് എത് എംബോക്കിയും സംശയിച്ചുപോകും

  സംശയിക്കുന്നവരൊക്കെ ദക്ഷിണാഫ്രിക്കന്‍ പ്രസിഡണ്ട് എംബക്കിയാണെന്നാണോ കുത്ത്‌കോമപ്പാല്‍ പറയുന്നത്? :)

  പാലേ, ഇന്ത്യ വാര്‍ത്താവിനിമത്തിനുള്ള സാറ്റലൈറ്റ് അയയ്ക്കാനുള്ള ബേസിക് ഇന്‍ഫ്രാസ്ട്രക്ചര്‍ തുടങ്ങിയതെന്നാണെന്നറിയാമല്ലോ അല്ലേ-1960 കളില്‍. പാല്‍ പറയുന്ന പല ഇന്‍ഫ്രാസ്ട്രക്‍ചറുകളുടെയും അന്നത്തെ അവസ്ഥ ഇതിലും പരിതാപകരമായിരുന്നു. അന്നും പാലിനെപ്പോലുള്ളവര്‍ ഇതേ ചോദ്യം ചോദിച്ചിരുന്നു-ഇതാണോ ഇപ്പോള്‍ ഇന്ത്യയ്ക്ക് വേണ്ടതെന്ന്. അന്നത്തെ ആള്‍ക്കാര്‍ ഇതൊന്നുമല്ല വേണ്ടത് എന്ന് അന്ന് തീരൂമാനിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ഇത്ര ലളിതമായി വാര്‍ത്താവിനിമയത്തിനുള്ള സാറ്റലൈറ്റിനെ പാലിന് കാണാന്‍ പറ്റില്ലായിരുന്നു.

  വിദ്യാഭ്യാസത്തിനുള്ള കേന്ദ്ര ബഡ്‌ജറ്റ് വിഹിതം 6%; സ്പേസിനുള്ളത് ?%. പക്ഷേ സ്പേസിനുള്ള ശതമാനത്തിനകത്ത് വികസിപ്പിച്ച് വിക്ഷേപിച്ച സാറ്റലൈറ്റുപയോഗിച്ച് ഡല്‍ഹിയിലെ പ്രൊഫസര്‍ ഡല്‍ഹിയിലിരുന്ന് പഠിപ്പിക്കുന്നത് അട്ടപ്പാടിയിലെ കുട്ടി അട്ടപ്പാടിയിലിരുന്ന് കേട്ട് പഠിക്കുന്നതും കൂടി അറിയുമ്പോഴാണ് എത്ര രൂപയാണ് നമ്മള്‍ പാഴാക്കിക്കളയുന്നതെന്ന് മനസ്സിലാവുന്നത്.

  വിമര്‍ശനത്തിലെ ശാസ്ത്രീയത :)

  ഇതും വായിക്കാം:
  http://www.atimes.com/atimes/South_Asia/JJ22Df02.html

  ReplyDelete
 15. വക്കാരിമഷ്‌ടാ , ഇഷ്ട്ന്‍ ഏതു ലോകത്തിലാ താമസം? പറച്ചില്‍ കേട്ടിട്ട് ഭാരതത്തില്‍ തന്നെ അല്ലെ എന്നു സംശയം ! നമ്മുടെ നാട് മുഴുവന്‍ ഒന്നു യാത്ര ചെയുതു നോക്കൂ അപ്പോ മനസ്സിലാകും എന്തിനാണ് പ്രയൊരിറ്റി കോടുക്കേന്‍ടതെന്ന്.... ചന്ദ്രനില്‍ പോകാനോ അതോ "ചന്ദ്രനെ" കഞ്ഞികുടിപ്പിക്കനോ എന്ന് ...

  ReplyDelete
 16. ഇതിനെല്ലാ ഉത്തരം ഉന്‍ടോ ?

  Critics of the country's space program would prefer that the unmanned launch be postponed indefinitely. Their complaints? First, that India is just reinventing the wheel: The moon mission proposes to do what other countries already have done. Second, that India is a poor country. Aren't there many other ways to put the funding the launch requires -- Rs. 386 crore (US$80 million) -- to better use?

  "The kind of money involved in a moon mission is very high compared to the benefits," says Vasant Natarajan, associate professor in the physics department at the Indian Institute of Science, Bangalore. "I think this money could be better spent on other things." India is generally viewed "as a Third World, poverty-stricken country," he notes. "If India puts a spacecraft into orbit [the perception will be] that India can do all this high-tech stuff but cannot provide its citizens with even basic necessities, and that there are people dying on the streets. This image is not going to change because of the moon mission."

  The negative voices are every bit as strident abroad. According to The Times of London, "Critics say it is a waste of money for a country where 800 million out of a population of 1.1 billion live on less than US$2 a day, and where child malnutrition is on a par with that of sub-Saharan Africa."

  "It's unquestionably true that India faces other tremendously important public policy challenges," says Jeremy Tobacman, Wharton professor of business and public policy who conducts research on the Indian agricultural sector, behavioral economics and development. "This might not be the best priority for India now."

  http://knowledge.wharton.upenn.edu/india/article.cfm?articleid=4327

  ReplyDelete
 17. പാല്‍‌സ്, പാല്‍‌സ് മലയാളത്തില്‍ പറഞ്ഞതൊക്കെത്തന്നെയല്ലേ ഇംഗ്ലീഷിലും കൊടുത്തിരിക്കുന്നത്. അതിനുള്ള മറുപടിയാണല്ലോ പലരും ഇവിടെ പറഞ്ഞുകൊണ്ടിരിക്കുന്നത്. അപ്പുവിന്റെ ബ്ലോഗില്‍ പറഞ്ഞതുപോലെ വികസനം എന്ന് പറഞ്ഞാല്‍ ഒരറ്റത്തുനിന്ന് തുടങ്ങി ഒരറ്റത്ത് എത്തിക്കേണ്ട ഒന്നല്ല എന്നാണ് എന്റെ അഭിപ്രായം. പല മുഖങ്ങളില്‍ നിന്ന് തുടങ്ങണം. ഒരു ഭാഗത്ത് തുടങ്ങുന്ന ഒരു വികസനത്തിന്റെ ഫലം വേറൊരു ഭാഗത്തും കിട്ടും. ഇന്ത്യന്‍ സ്പേസ് പ്രോഗ്രാം തന്നെ ഒരു ഉദാഹരണം.

  ഇന്ത്യയുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം ചന്ദ്രയാനാണെന്നൊന്നും ആരും അവകാശപ്പെടുന്നില്ലല്ലോ. എന്തിനും രണ്ട് പക്ഷമുള്ളത് നല്ലതാണ്. കൂടുതല്‍ ക്ലാരിറ്റി വരുമല്ലോ.

  1960 കളില്‍ ഇന്ത്യ റോക്കറ്റ് വിക്ഷേപണപരിപാടികള്‍ ആരംഭിച്ചതിനെപ്പറ്റി പാലിന്റെ അഭിപ്രായം എന്താണ്? അന്നും ഇന്ത്യയ്ക്ക് ഇപ്പോളുള്ളതിലധികം പ്രശ്‌നങ്ങളില്ലായിരുന്നോ? എന്നിട്ടും എന്തേ ഇന്ത്യ അന്ന് ഈ പരിപാടിക്ക് പോയി-ആള്‍ക്കാര്‍ക്ക് മുഴുവന്‍ ബേസിക് ഇന്‍ഫ്രാസ്ട്രക്‍ചര്‍ കൊടുക്കാതെ?

  ReplyDelete
 18. വക്കാരി
  താങ്കളുടെ അനവസരത്തിലെ sarcasm എത്രമാത്രം ഇവിടെ എറിക്കും എന്നു് വല്യ ഒറപ്പില്ല.

  മറ്റുള്ളവർ വള വളാന്നു് ഓരോന്നു പറയുന്നതുപോലെയല്ല താങ്കൾ പറയുന്നതു് ഞാൻ വിലയിരുത്തുന്നതു്. പറയുമ്പോൾ വസ്തുനിഷ്ടമായി പറയുക ഇല്ലെങ്കിൽ താങ്കൾ എന്റെ ലേഖനത്തിനെ പരിഹസിച്ച തരത്തിൽ മാത്രമെ ഞാൻ കണുകയുള്ളു.

  Transport infrastructure ഉണ്ടാക്കുന്നതുപോലെയോ ഒരു sattelite orbitൽ വിടുന്നതുപോലെയല്ല Helium 3 യുടെ എങ്ങും കിട്ടാത്ത Isotopനെ അന്വേഷിച്ച് ഈ ഇല്ലാത്ത കാശു മുടക്കി ചന്ദ്രനിൽ പോകുന്നതു്. മണ്ടന്മാർ തന്നെയാണു് ഈ project മുന്നോട്ട് പോകാൻ അനുവതിച്ചതു്. ഈ കാശുണ്ടായിരുന്നു എങ്കിൽ ഉപഹഗ്രഹങ്ങളും പേറി മൂന്നു് rocketഉകൾ ബഹിരാകാശത്തു് വിടാമായിരുന്നു. Technology Development എന്ന പേരിൽ കോടികൾ മുടക്കി തിന്നു് കൊഴുക്കുന്ന കോന്തന്മാർ ഉള്ള നാടാണു് നമ്മുടേതു്. അന്താരാഷ്ട്ര നിലവാരമുള്ള Top 10 ലിസ്റ്റിൽ ഭാരതത്തിൽ നിന്നും ഒരൊറ്റ സാങ്കേതിക കേന്ദ്രങ്ങൾ ഇല്ല.

  40 കൊല്ലം മുമ്പ് പല ദേശക്കാരും ചെയ്തു തഴമ്പിച്ച് മടുത്ത ഈ അഭ്യാസം ഒരു് engineering അത്ഭുതം ആയിട്ടുപോലും കാണാൻ കഴിയുന്നില്ല.

  പിന്നെ ISROയിലെ original ഇന്ത്യൻ technology. പഴെ soviet unionൽ നിന്നും കിട്ടിയ പൂത്ത instruction manual വെച്ചു ഒലത്തുന്ന technology അല്ലെ. അതിനെ പറ്റി വെളിയിൽ പറയാതിരിക്കുന്നതാ ഭേതം. അതുകൊണ്ടാണല്ലോ ചന്ദ്രനിൽ ചെന്നെത്താൻ ഇന്ത്യക്ക് 40 കൊല്ലം വെണ്ടിവന്നതു്.

  പിന്ന ഒരു ഗുണം ഉണ്ടായി ഈ പേരും പറഞ്ഞു് കുറേ അണ്ണന്മാർ അമേരിക്കയിലും, ജപ്പാനിലും പോയി പഠിക്കാൻ ഓരോ grandഉകൾ ഒപ്പിച്ചെടുത്തു്. അതുതന്നെ മിച്ചം.

  ReplyDelete
 19. എന്താ ചെയ്യാ.. ഈ പെട്രോള്‍ കൊണ്ടോടുന്ന വണ്ടിയെല്ലാം ഉപേക്ഷിച്ച്‌ 1ലിറ്റര്‍ ഹീലിയം കൊണ്ട്‌ 500 കിലോമീറ്റര്‍ ഒടുന്ന വണ്ടിയില്‍ കേറി ഞെളിഞ്ഞിരിക്കാം എന്നു കരുതിയതായിരുന്നു ഇവിടെയും പിന്തിരിപ്പന്‍ പ്രസ്താവനകള്‍ തന്നെ..എന്റണ്ണന്മാരെ പട്ടിണി കഴിഞ്ഞ്‌ വികസിപ്പിക്കാം എന്നു കരുതിയാല്‍ മൂത്ത്‌ നരച്ചു കുഴീ പൊകത്തെ ഉള്ളൂ.സ്വിസ്സ്‌ ബങ്കിലെ കണക്കു പ്രകാരം ഈ 360 കോടി എന്നു പറയുന്നത്‌ നമ്മുടെ രഷ്ട്രീയ അണ്ണന്‍ മാര്‍ക്‌ ഒരു നേരം മസലദോശ തിന്നാനെ ഉള്ളൂ..അവന്മാരുടെ ബാങ്കിലെ ബലന്‍സ്‌ എടുത്ത്‌ ചിലവാക്കുകയാണെല്‍ നമ്മുടെ രാജ്യത്തെ പട്ടിണി 10 കൊല്ലം മുന്‍പെ മാറിയേനെ എന്നാണ്‌ ആ സ്വിസ്‌ ബാങ്ക്‌ അണ്ണന്മാര്‌ പറയുന്നത്‌.. അപ്പൊ അതിനൊരു വഴികാണാതെ പിന്തിരിപ്പന്‍ വര്‍ത്താനങ്ങള്‌ പറഞ്ഞ്‌ നമ്മുടെ ശാസ്ത്രജ്ഞന്മാരെ വീര്യം കെടുത്തല്ലേന്ന്...യേത്‌

  ReplyDelete
 20. "ഡല്‍ഹിയിലെ പ്രൊഫസര്‍ ഡല്‍ഹിയിലിരുന്ന് പഠിപ്പിക്കുന്നത് അട്ടപ്പാടിയിലെ കുട്ടി അട്ടപ്പാടിയിലിരുന്ന് കേട്ട് പഠിക്കുന്നതും കൂടി അറിയുമ്പോഴാണ് എത്ര രൂപയാണ് നമ്മള്‍ പാഴാക്കിക്കളയുന്നതെന്ന് മനസ്സിലാവുന്നത്."

  ഇതൊക്കെ കേൾക്കുമ്പോൾ വക്കാരിക്ക് ഇന്ത്യയെ പറ്റിയുള്ള വിവരം ശുഷ്കമാണെന്നു തൊന്നും. കേരളമല്ല ഇന്ത്യ. ഭിഹാറിലും, ഒറിസ്സയിലും, ഉത്തർപ്രദേശിലും, മദ്ധ്യപ്രദേശിലും ഈ കോപ്പ് വെച്ചാണോ പിള്ളേരെ പഠിപ്പിക്കുന്നതു്. ഈ കോപ്പില്ലാതെ വിദ്യാഭ്യാസം വികസിപ്പിക്കാൻ പറ്റൂല്ലെ?

  അപ്പോൾ ഇതില്ലാത്ത രാജ്യങ്ങളിൽ കുട്ടികളെ പഠിപ്പിക്കുന്നില്ലെ? സ്വന്തം sattelite ബഹിരാകാശത്തു് ഉണ്ടെങ്കിൽ മാത്രമെ ഇതു് നടുക്കുകയുള്ളോ. ഇതു് ഉണ്ടായിട്ട് കൃഷിയും വിദ്ധ്യാഭ്യാസവം അങ്ങ് പോക്കത്തിലാണല്ലോ ഇപ്പോൾ. ബഹിരാകാശത്തു് ഈ സൂത്രം ഉണ്ടെങ്കിൽ മാത്രമെ വിദ്ധ്യാഭ്യസിക്കാൻ പറ്റൂ എന്നൊന്നുമില്ലല്ലോ.

  ഓന്നു് പോ സാറെ.

  കോഴവാങ്ങാൻ മന്ത്രിമാരും "ശാസ്ത്രജ്ഞന്മാരും" കൂടി ചേർന്നു് ആസൂത്രണം ചെയ്യുന്ന ഈ പത്ഥതികൾ എന്നും എല്ലാരും വിശ്വസിച്ചെന്നിരിക്കില്ല.

  പക്ഷെ ഏറ്റവും പരിതാപകരം വിവരമുണ്ട് എന്നു് കരുതുന്ന ചിലർ ഈ പത്ഥതികളെ പിന്തുണക്കുമ്പോഴാണു് നാടു് മുടിയുന്നതു്. അതാണു് ഞാൻ ലെഖനത്തിൽ സൂചിപ്പിച്ചതു് ഈ കള്ള പത്ഥതികളെ ചോദ്യം ചെയ്യാനുള്ള വിവരമുള്ളവർ ഭാരതത്തിൽ കുറഞ്ഞുവരുന്നു എന്നു്.

  ReplyDelete
 21. Prasad
  Satellite Launch Technology വെണ്ട എന്നു് പറഞ്ഞില്ല. ചന്ദ്രനിൽ പോകേണ്ട ആവശ്യമാണു് ചോദ്യം ചെയ്തതു്. പൊതുജന സ്വത്ത് ധൂർത്തടിക്കുന്നതിനെ ചോദ്യം ചെയ്യുന്നതു് പിന്തിരിപ്പൻ മനോഭാവമാണെങ്കിൽ ഞാൻ അല്പം പിന്തിരിപ്പൻ തന്നെ.
  ഒരു Commercial Sattelite വിക്ഷേപിച്ചാൽ അതിന്റെ ഗുണം ഇന്ത്യക്ക് ഉടൻ തന്നെയുണ്ടാകും. താങ്കളും ഞാനും ഉൾപെടുന്ന വർഗ്ഗം മാത്രമല്ല ഭാരതത്തിലുള്ളതു്. അഭിപ്രായ സ്വാതന്ത്ര്യമില്ലാത്ത 800,000,000 ജനത്തിനു് ഈ ചന്ദ്രനിൽ പോക്ക് അടുത്ത ഒരു വർഷത്തിനുള്ളിൽ എന്തു ഗുണം ഉണ്ടാകും എന്നാണു് ഞാൻ ചോദിച്ചതു്.

  നേരത്തെ പറഞ്ഞ കാര്യം വീണ്ടും വീണ്ടും പറയുന്നു. ചന്ദ്രനിൽ rocketവിടുന്നതും ഒരു commercial sattelite വിടുന്നതും തമ്മിലുള്ള വിത്യാസം ഒരു average ഇന്ത്യാക്കാരനു മനസിലാകും എന്നു് തോന്നുന്നില്ല. അതു മനസിലക്കി ചോദ്യങ്ങൾ ചോദിക്കാൻ കഴിയുന്നവരുടെ അഭാവത്തിലാണു് ഇതുപോലുള്ള ധൂർത്ത് സംഭവിക്കുന്നതു്.

  ReplyDelete
 22. ഇവിടെ നടക്കുന്ന ചര്‍ച്ചയിലെ കമന്റുകള്‍ വായിക്കുമ്പോള്‍ എനിക്ക് ഉണ്ടായ ഒരു സംശയം ഇവിടെ ചോദിക്കട്ടെ. നമ്മുടെ ഇന്ത്യയിലെ അടിസ്ഥാനസൌകര്യങ്ങളുടെ വികസനത്തിന് തടസ്സമായി നില്‍ക്കുന്ന കാരണങ്ങള്‍ എന്തൊക്കെയാണ്? സ്വാന്തന്ത്ര്യം കിട്ടി കൊല്ലം 63 ആയിട്ടും പിന്നെയും ശങ്കരന്‍ തെങ്ങേല്‍ തന്നെ എന്ന രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ട് പോകുന്നു. എനിക്ക് ഡൌട്ട് തോന്നിയ ഏരിയകള്‍ ഇതൊക്കെയാണ്: ശരിയോ തെറ്റോ?‍

  1. രാജ്യത്തിന്റെ വിസ്തൃതിയും ജനസംഖ്യയും?
  2. ഭാഷ, കള്‍ച്ചര്‍ വ്യത്യാസം?
  3. ജനാധിപത്യം കൈകാര്യം ചെയ്യാനറിയാത്ത / അതെന്തെന്നറീയാത്ത ഭൂരിഭാഗം ജനങ്ങള്‍?
  4. വ്യക്തമായ വികസന ലക്ഷ്യവും കാഴ്ചപ്പാടുകളും ഇല്ലാത്ത രാഷ്ട്രീയ നേതൃത്വങ്ങള്‍, പാര്‍ട്ടികള്‍?
  5. ഒരു ദേശീയ ബോധത്തേക്കള്‍ ഉയര്‍ന്ന പ്രാദേശിക ചിന്തകളുടെ മുന്‍‌തുക്കം ?
  6. ജനാധിപത്യമാണ് നടക്കുന്നതെങ്കിലും, ഏറെക്കുറെ രാജാപ്പാര്‍ട്ടില്‍ നടക്കുന്ന ഭരണ സംവിധാനം?
  7. പുതിയ ടെക്നോളജിയും, അടിസ്ഥാന സൌകര്യനിരമ്മാണരീതികളും സ്വികരിക്കുന്നതിലെ വിമുഖത, വൈമനസ്യം (ഉദാഹരണം, റോഡ്, പാലം, കെട്ടിടങ്ങള്‍ തുടങ്ങീയവയുടെ നിര്‍മ്മാണത്തിന് ഇന്നും മുളയും, തട്ടടിയും, വാര്‍ക്കലും ഒക്കെത്തന്നെ - പുതിയ എഞ്ചിനീയറീംഗ് രിതികള്‍ കാണുന്നതേയില്ല - എനിക്കിതിനെപ്പറ്റി വിശദമായി പറയാനറിയില്ല, ഒരൂ ഉദാഹരണം ഗള്‍ഫുനാടുകളില്‍ അവലംഭിക്കുന്ന പാലങ്ങളുടെ നിര്‍മ്മാണരീതി [പ്രീഫാബ്രിക്കേറ്റഡ്), വളരെവേഗം പാലം റോഡ് തുടന്‍ങ്ങീയവ പണീതീരുന്നു)

  8. ഗവര്‍മെന്റ് തല തീരുമാനങ്ങള്‍ താഴേക്കിടയില്‍ വരെ എത്തുന്നതിനു തടസ്സമായി നില്‍ക്കുന്ന പല പല കാര്യങ്ങള്‍.

  9. കാര്യമായ അടിസ്ഥാനവിദ്യാഭ്യാസത്തിന്റെ അഭാവം,
  10. അടിസ്ഥാന്‍ കൂലിയുടെ ഏകീകരണമില്ലായ്മ, (കേരളത്തില്‍ ഒരു ദിവസക്കൂലിക്കാരന് 250 രൂപ കിട്ടുമ്പോള്‍ വടക്കേയിന്ത്യയിലെ കുഗ്രാമങ്ങളില്‍ 25 മാത്രം).

  11. സാമ്പത്തിക വ്യവസ്ഥിതി?

  ഇനിയും ഒട്ടനവധികാരണങ്ങള്‍ ഉണ്ടാകും എന്നു ഞാന്‍ വിശ്വസിക്കുന്നു. എന്തുകൊണ്ടാണ് ഇന്ത്യ ഇതില്‍നിന്നൊക്കെ വിമുകത്മാകാത്തത്? അതോ ഒരിക്കലും ഇതൊന്നും ആവാതെ ഇങ്ങനെതന്നെ കഴിയുമോ?

  ReplyDelete
 23. ഇവിടെ ചന്ദ്രയാനം ആണ് കൈപ്പള്ളിയുടെ പ്രശ്നം എന്നു തോന്നുന്നു. ആ ചിന്തയിൽ വ്യക്തതയുണെങ്കിലും ശുഷ്കമാണ്. 386 കോടി രൂപ ഇപ്പോൾ ഒരു സിനിമ പിടിക്കുന്ന കാശേ ആവുന്നുള്ളൂ. പക്ഷെ ആ ചിലവ് ഒഴിവാക്കിയതുകൊണ്ടുമാത്രം തീരുന്ന പ്രശ്നമല്ല ഇന്ത്യയുടേത്‌ എന്ന് ഇവിടെ വിശദീകരിക്കേണ്ടതില്ല. ജനങ്ങളുടെ കഷ്ടപ്പാടുകൾ മാറ്റാൻ ശാസ്ത്രത്തിന്റെ ആവശ്യം ഇല്ല. ജനങ്ങൾക്കും ഭരിക്കുന്നവർക്കും രാഷ്ട്രീരക്കാർക്കും സേവന മനോഭാവം മാത്രം മതി. പഠിക്കുന്ന കാലത്തെ ഒരു കാര്യം ഓർമ്മ വരുന്നു. 1977 ൽ സർക്കാർ നിരോധിച്ച ‘കിസാ കുർസീ കാ’ എന്ന സിനിമയുടെ സ്ക്രിപ്റ്റ് വായിച്ചിരുന്നു. അതിൽ പറയുന്ന ഒരു കാര്യം, TOYS ഉണ്ടാക്കുന്ന factory തുടങ്ങിയാൽ പാവപ്പെട്ടവരുടെ കുട്ടികൾക്ക് വിശക്കുമ്പോൾ ഓരോ TOY കളിക്കാൻ കൊടുത്താൽ വിശപ്പ് തീരുമോ എന്നു ചോദിക്കുന്നുണ്ട്. കുറെ പേർക്ക് തൊഴിൽ കിട്ടും എന്നും പണക്കാരുടെ പിള്ളേർ toys ഉപയോഗിക്കുമ്പോൾ അതിന്റെ ഫലം ഈ പറയുന്നവർക്കാണ് കൂടുതൽ കിട്ടുക എന്നും ഉള്ള കാര്യം അതിൽ മറച്ചു പിടിക്കുന്നു. നേരിട്ട് ഗുണമൊന്നും തോന്നാത്ത പല കാര്യങ്ങളിലും പരോക്ഷമായി പല നേട്ടങ്ങളും ലഭിക്കുന്നുണ്ട്. ഡൈനാമിട്ട് മുതൽ സൂപ്പർ സോണിക് വിമാനങ്ങൾ വരെയുള്ള പല സാധനങ്ങളും കണ്ടുപിടിച്ചിട്ടുള്ളത് മനുഷ്യനെ എങ്ങിനെ എളുപ്പത്തിൽ കൊല്ലാം എന്നുള്ള അന്വേഷണത്തിന്റെ ഫലമായിരുന്നു എന്നും പറയാം.

  ReplyDelete
 24. രാജ്യത്തിന്റെ എല്ലാ പ്രശ്നങ്ങളും തീര്‍ത്തിട്ട് റോക്കറ്റ് വിട്ടാല്‍ മതി എന്നോ ബഹിരാകാശഗവേഷണ ഡിപ്പാര്‍ട്ട്മെന്റിനു വര്‍ഷം കിട്ടുന്ന 3600 കോടി രൂപാ വേറെ വല്ല പ്രോജക്റ്റിനും വഴിമാറ്റണമെന്നുമെന്നോ ഈ പ്രോജക്റ്റിന്റെ ആദ്യചെലവായ 380 കോടി കൊണ്ട് നാട്ടാര്‍ക്ക് അരിവാങ്ങിച്ചുകൊടുക്കണമെന്നോ ഒന്നും പറയുന്നില്ല.

  ഭൂരിപക്ഷം വരുന്ന ജനത്തിന്റെ ജീവിതനിലവാരം ഉയര്‍ത്താന്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ശാസ്ത്രസാങ്കേതിക പുരോഗതികള്‍ ഉപയോഗപ്പെടുത്തുകയും സാമൂഹികമായ ഒരു മുന്നേറ്റം സാധ്യമാക്കുകയും ചെയ്തിട്ടൊക്കെയാണ് രാജ്യം ചന്ദ്രനിലെ വെള്ളം തപ്പാനും ഹീലിയം തേടാനും ചന്ദ്രനില്‍ ആളെനടത്താനും പോകുന്നതെങ്കില്‍ യാതൊരു പരാതിയുമില്ല.

  നേരത്തേ ചന്ദ്രനില്‍ കൊടിനാട്ടിയ റഷയേം അമേരിക്കയേം ജപ്പാനേം ഇപ്പോള്‍ കണികാ പരീക്ഷണം നടത്തുന്ന രാജ്യങ്ങളേം വച്ചൊന്നും ഇന്ത്യയുടെ മുത്തുക്കുടപിടിത്തം താരതമ്യം ചെയ്യാന്‍ പോവല്ലേ, ചിരിച്ച് വയറുളുക്കും.

  30 വര്‍ഷങ്ങളോളം മുന്‍പ് വിക്രം സാരാഭായ് പറഞ്ഞത് :

  We don’t have the fantasy of competing with the economically advanced nations in the exploration of the moon or manned flights. But we are convinced that to play a meaningful role nationally and in the community of the nations, we must be second to none in the application of advanced technologies to the real problem of man and society which we find in our country.

  ReplyDelete
 25. കൈപ്പള്ളീ, ചന്ദ്രയാന്‍ പദ്ധതിയെ പരിഹസിക്കുന്നവരെ പരിഹസിക്കുക തന്നെയാണ് ഞാന്‍ ചെയ്തത്. ആ പദ്ധതിയെ പരിഹസിക്കുന്നവര്‍ നിരത്തുന്ന വാദങ്ങള്‍ കേള്‍ക്കുമ്പോള്‍ എനിക്ക് ആദ്യം തോന്നുന്ന വികാരം പരിഹസിക്കുന്നവരോടുള്ള പരിഹാസം തന്നെയാണ്.

  ഇതൊക്കെ കേൾക്കുമ്പോൾ വക്കാരിക്ക് ഇന്ത്യയെ പറ്റിയുള്ള വിവരം ശുഷ്കമാണെന്നു തൊന്നും. കേരളമല്ല ഇന്ത്യ. ഭിഹാറിലും, ഒറിസ്സയിലും, ഉത്തർപ്രദേശിലും, മദ്ധ്യപ്രദേശിലും ഈ കോപ്പ് വെച്ചാണോ പിള്ളേരെ പഠിപ്പിക്കുന്നതു്. ഈ കോപ്പില്ലാതെ വിദ്യാഭ്യാസം വികസിപ്പിക്കാൻ പറ്റൂല്ലെ?

  അട്ടപ്പാടി പ്രതീകാത്മകം മാത്രമാണെന്നും ആ കോപ്പ് വെച്ച് ഒറീസ്സയിലും ഉത്തര്‍ പ്രദേശിലും മദ്ധ്യപ്രദേശിലുമെല്ലാം പിള്ളേര്‍ പഠിക്കുന്നുണ്ടെന്നും വ്യക്തമായി പറയാതിരുന്നതിന് മാപ്പ്. ഈ കോപ്പില്ലാതെയും വ്യദ്യാഭ്യാസം വികസിപ്പിക്കാമായിരിക്കാം-പക്ഷേ ഈ കോപ്പില്‍ കൂടിയും വികസനം പറ്റും എന്നേ പറഞ്ഞുള്ളൂ.

  1960 കളില്‍ ഇന്ത്യ ബഹിരാകാശ പദ്ധതി തുടങ്ങിയപ്പോളും ഇപ്പോളത്തെ ചന്ദ്രയാന്‍ പദ്ധതിയോടുള്ള എതിര്‍പ്പുകള്‍ പോലുള്ള എതിര്‍പ്പുകള്‍ ധാരാളമുണ്ടായിരുന്നു.അന്ന് വിക്രം സാരാഭായ് ഇതും പറഞ്ഞിരുന്നു:

  Thequestion is not whether India can afford to spend money for space research, the question is whether India can afford not to spend money for it!

  തന്ത്രപരമായ ക്വോട്ടിംഗില്‍ ഇതങ്ങ് ഒഴിവാക്കി സാരാഭായ് പറഞ്ഞ, We don’t have the fantasy of competing with the economically advanced nations in the exploration of the moon or manned flights ലെ exploration of the moon ഭാഗമെടുത്ത് സാരാഭായ് തന്നെ ഇന്ത്യ ചന്ദ്രനിലേക്കെങ്ങും പോകരുതെന്ന് അറുപതികളിലും എഴുപതുകളിലും പറഞ്ഞിരുന്നു എന്ന രീതിയിലൊക്കെ അവതരിപ്പിക്കുന്ന രീതിക്കു മുന്‍‌പില്‍ ഒരു വന്ദനം :) പറഞ്ഞത് ഇന്ത്യയുടെ ബഹിരാകാശപദ്ധതികളുടെ തുടക്കത്തിലായിരുന്നു എന്നതും അന്നത്തെ ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യ എന്നതും അന്നത്തെ ലോകമല്ല ഇന്നത്തെ ലോകമെന്നതുമൊക്കെ നമുക്ക് മറക്കാം.

  ReplyDelete
 26. 360 കോടി രൂപ കൊണ്ടു ഇന്ത്യ മുഴുവനും ദാരിദ്രിം മാറ്റാന്‍ പറ്റുമോ. Lavlin caseil നമ്മുടെ രാഷ്ട്രിയക്കാര്‍ എത്ര തിന്നു. എന്തെകിലും പ്രയോചനം നമുക്കു ഉണ്ടായോ. ചന്ദ്രയാന്‍ മൂലം നാളേക്ക് ഒരു പ്രതിക്ഷ എങ്കിലും ബാക്കി. എന്തിനേയും എതിര്‍ക്കുക എന്നത് നമ്മുടെ നയം ആണോ. അനില്‍ പറഞ്ഞ പോലെ വീട് പണിയാന്‍ സമ്പന്നര്‍ ഇതിലും എത്രയോ കൂടുതല്‍ ചിലവാക്കുന്നു. അതും പാവപെട്ടവന്റെ ചോരയല്ലേ. അംബാനി രണ്ടു ബില്ല്യന്‍ ഡോള്ലെര്‍ വീട് കെട്ടി. ആരും ഒന്നും പറഞ്ഞു കണ്ടില്ല. ചന്ദ്രയാന്‍ മൂലം നമ്മുടെ കയ്യിലുള്ള അറിവ് പ്രയോഗിക്കാന്‍ പറ്റിയല്ലോ. നല്ലത് ചിന്തിക്കു.

  ReplyDelete
 27. baba
  അംബാനി സ്വന്തം കാശുമുടക്കി വീടുപണിയുന്നതും, നാട്ടുകാരുടെ പണം മുടക്കി ചന്ദ്രനിൽ പോകുന്നതും ഒന്നാണോ?

  Accountability ഇല്ലാത്ത, ശുഷ്കമായ പണ്ഠിതവർഗ്ഗമുള്ള, സർക്കാർ പത്ഥതികളിൽ അഴിമതി നടക്കുന്ന ഒരു രാജ്യത്തുമാത്രമെ ഇതുപോലൊരു ഏർപ്പാടു് നടക്കു.

  ReplyDelete
 28. വക്കാരി
  You seem to think that I am generally against the entire Indian space program. I am most definitely not against the advancement of science. But this is a poorly thought out program. The only purpose this serves is to show the rest of the world that we have an even bigger dick than China.

  We Indians do not even have a non-governmental science community to question the validity of such an endeavor. Our private faculties in science and technology are limited to assembling western know-how. And the rest of the bunch have jumped on the IT band wagon. So the so-called educated masses are not educated in pure sciences. Their focus and understanding is on run-of-the-mill technology that yields revenue. The large majority of the production-line-educated masses do not have interest in pure sciences. Hence their capacity to evaluate the viability of such a mission is limited to asses only the political and strategic advantage.

  I still object object this specific mission to explore the lunar surface. I don't understand why you tend to beat about the bush with lame analogies. Try to stay within the subject.

  ReplyDelete
 29. ഒരു പഠനത്തിനുമല്ലാതെ വെറുതെ അയെക്കുകയാണെങ്കിലും ഈ പ്രൊജക്റ്റ്‌ ആവശ്യമുണ്ട് എന്നാണ് എന്റെ അഭിപ്രായം. കാരണം, earth orbit ല്‍ കറങ്ങിക്കൊണ്ടിരുന്നാല്‍ ഇവിടെ ചുറ്റിത്തിരിയുകയേ ഉള്ളൂ... helium 3 കിട്ടിയാല്‍ കിട്ടി...ഇല്ലെങ്കില്‍ ചുമ്മാ പോട്ടെ.. നാളെ ചൊവ്വയിലേക്ക് പോകണമെങ്കില്‍ ടെക്നോളജിയെ മുന്നോട്ടു കൊണ്ടുപോയെ പറ്റൂ...ഇന്ത്യയിലെ ദാരിദ്ദ്ര്യം തീര്‍ത്തിട്ട് ഇതൊന്നും നടക്കാന്‍ പോകുന്നില്ല.. ഇതു രണ്ടും കൂട്ടി വായിക്കേണ്ട കാര്യവുമല്ല.. basic infrastructure development & social uplift അതിന്റെ വഴിക്ക് നടക്കട്ടെ. space programme അതിനു പാരലല്‍ ആയി പോകുന്ന കാര്യമല്ലേ..

  പിന്നെ ISRO ഒരു വെള്ളാനയൊന്നുമല്ല. Antrix Corporation ന്റെ കഴിഞ്ഞ fiscal year turnover 664 കോടി രൂപയാണെന്ന് കണ്ടു. (ഇവിടെ നോക്കൂ). അങ്ങിനെയെങ്കില്‍ moon mission അവരുടെ സ്വന്തം കാശ് കൊണ്ടാണെന്ന് പറയേണ്ടി വരും..

  ReplyDelete
 30. സുഹൃത്തുക്കളെ

  ഈ വിഷയവുമായി ബന്ധമുള്ള ഒരു 3D ചിത്രം ഞാൻ ഉണ്ടാക്കിയിട്ടുണ്ടു്. ചർച്ച ഇവിടെ തന്നെ തുടരട്ടെ.

  ReplyDelete
 31. The only purpose this serves is to show the rest of the world that we have an even bigger dick than China.

  പൂര്‍ണ്ണമായും തെറ്റ്. ചൈന എന്തിനിവിടെ വന്നു എന്നുതന്നെ മനസ്സിലാവുന്നില്ല. ഈ മിഷന്റെ ഒബ്‌ജക്ടീവ്‌സ് ഐ.എസ്.ആര്‍.ഓ യുടെ വെബ്‌സൈറ്റ് അടക്കം പലയിടങ്ങളിലും ലഭ്യമാണ്. ഈ മിഷന്റെ ഏക ഉദ്ദേശലക്ഷ്യം മുകളില്‍ പറഞ്ഞതാണ് എന്ന് ഇതിന്റെ ഒബ്‌‌ജക്ടീവ്സ് ശരിയായ രീതിയില്‍ പക്ഷപാതവും മുന്‍‌വിധിയും ഇല്ലാതെ വിലയിരുത്തുന്ന ആരും പറയുമെന്ന് എനിക്ക് തോന്നുന്നില്ല. അതുകൊണ്ട് lame analogy ആണോ lame argument (against) ആണോ ഇതെല്ലാം എന്ന് വായിക്കുന്നവര്‍ തീരുമാനിക്കട്ടെ.

  ഈ മിഷനെപ്പറ്റി ചര്‍ച്ച ചെയ്യപ്പെടാവുന്ന ഒരു കാര്യമായി എനിക്ക് തോന്നുന്നത് ഇതിന്റെ ഒബ്‌ജക്ടീവ്‌സിനെപ്പറ്റിയാണ്. ഹീലിയം-3 ഒരു വയബിള്‍ ആള്‍ട്ടര്‍നേറ്റ് എനര്‍ജിയാണോ? ന്യൂക്ലിയര്‍ ഫ്യൂഷന്‍ വഴി എനര്‍ജി ഉല്‍‌പാദനം എത്രമാത്രം സാധ്യമാണ്? ചന്ദ്രനിലെ മിനറല്‍‌സിനെപ്പറ്റി അറിയുന്നതിന്റെ ആവശ്യകത എന്താണ്? ഹീലിയം-3 ഒരു വയബിള്‍ ആള്‍ട്ടര്‍നേറ്റ് എനര്‍ജിയാ‍ണ് എന്നതും ന്യൂക്ലിയര്‍ ഫ്യൂഷന്‍ വഴി എനര്‍ജി ജെനറേഷന്‍ പ്രാക്ടിക്കലി പോസിബിള്‍ ആണ് എന്നതും ശരിയാണെങ്കില്‍ ഹീലിയം-3 ചന്ദ്രനില്‍ നിന്നും ഭൂമിയിലേക്ക് കൊണ്ടുവരാന്‍ സാധിക്കുമോ? ചന്ദ്രനെപ്പറ്റി നമ്മള്‍ എല്ലാം അറിഞ്ഞോ?എല്ലാം അറിയേണ്ടതുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് ചര്‍ച്ച ചെയ്യുന്നതെങ്കില്‍ അതാണ് ഈ മിഷനെ സംബന്ധിച്ചിടത്തോളം staying within the subject എന്നാണ് എന്റെ അഭിപ്രായം. അല്ലാതെ ഈ മിഷനേ ആവശ്യമില്ല എന്ന വാദം തികച്ചും ബാലിശമായ ഒരു വാദമാണ്. അതിന് കാരണമായി നിരത്തുന്ന ഇന്ത്യയിലെ ദാരിദ്ര്യവും മറ്റും, ഒരു കാര്യം വേണ്ട എന്ന് ആദ്യമേ തീരുമാനിച്ചിട്ട് എന്തിന് അത് വേണ്ട എന്നത് സ്ഥാപിക്കാനായി നിരത്തുന്ന കാക്കത്തൊള്ളായിരം വാദങ്ങളിലൊരു വാദം പോലെ മാത്രമാണ്(എന്നുവെച്ച് ഇന്ത്യയിലെ ദാരിദ്ര്യത്തിന് നേരേ ഞാന്‍ കണ്ണടച്ചു എന്നരീതിയിലൊക്കെ വ്യാഖ്യാനിച്ചാലും പ്രശ്‌നമൊന്നുമില്ല-കാരണം അടിസ്ഥാനപരമായി നമ്മളെല്ലാം മലയാളികളാണല്ലോ).

  ഓരോ വകുപ്പിനും ഓരോ ചുമതലകളുണ്ട്. ദാരിദ്ര്യം നീക്കുക എന്നതല്ല ഐ.എസ്.ആര്‍.ഓ യുടെ മുന്‍‌‌ഗണന- അതേ സമയം പാവപ്പെട്ടവനും പണക്കാരനും അവരുടെ ഗവേഷണ ഫലങ്ങള്‍ നല്‍‌കുക എന്നത് അവരുടെ ഉദ്ദേശ ലക്ഷ്യങ്ങളില്‍ പെട്ടതാണ് താനും. ചന്ദ്രയാനുള്‍പ്പടെ അവരുടെ എല്ലാ പ്രൊജക്ടുകളും ആ ലക്ഷ്യവും കൂടി മുന്നില്‍ കണ്ടുകൊണ്ടാണ് അവര്‍ ആസൂത്രണം ചെയ്യുന്നതെന്നാണ് എന്റെ അഭിപ്രായം.

  I don't understand why you tend to beat about the bush with lame analogies.

  ബീറ്റിംഗ് എബൌട്ട് ദ ബുഷൊക്കെ കൈപ്പള്ളിക്ക് തീരുമാനിക്കാം. I don't understand എന്ന ഭാഗം അംഗീകരിക്കുന്നു.

  Try to stay within the subject

  സബ്‌ജക്ടില്‍ തന്നെയാണ് ഞാനിപ്പോഴും എന്നാണ് എന്റെ വിശ്വാസം. കൈപ്പള്ളി മുന്‍‌കമന്റുകളില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് തന്നെയാണ് ഞാന്‍ അതിനുശേഷം മറുപടി പറഞ്ഞതും-എഡ്യൂസാറ്റ് ഉള്‍പ്പടെ.

  രണ്ടാം പാരഗ്രാഫില്‍ പറഞ്ഞ കാര്യങ്ങള്‍ എന്തിനവിടെ പറഞ്ഞു എന്ന് എനിക്ക് മനസ്സിലായില്ല. എന്തായാലും ആ പറഞ്ഞ കാര്യങ്ങള്‍ ചന്ദ്രയാന്‍ പദ്ധതി വേണ്ട എന്നതിനെ സാധൂകരിക്കുന്നുമില്ല.

  Lame ആയി എനിക്ക് തോന്നിയത്, അപ്പോൾ ഇതില്ലാത്ത രാജ്യങ്ങളിൽ കുട്ടികളെ പഠിപ്പിക്കുന്നില്ലെ? സ്വന്തം sattelite ബഹിരാകാശത്തു് ഉണ്ടെങ്കിൽ മാത്രമെ ഇതു് നടുക്കുകയുള്ളോ. ഇതു് ഉണ്ടായിട്ട് കൃഷിയും വിദ്ധ്യാഭ്യാസവം അങ്ങ് പോക്കത്തിലാണല്ലോ ഇപ്പോൾ. ബഹിരാകാശത്തു് ഈ സൂത്രം ഉണ്ടെങ്കിൽ മാത്രമെ വിദ്ധ്യാഭ്യസിക്കാൻ പറ്റൂ എന്നൊന്നുമില്ലല്ലോ തുടങ്ങിയ വാദങ്ങളാണ്. ഹീലിയം-3 യെപ്പറ്റിയുള്ള പരാമര്‍ശങ്ങളും ഇതുപോലുള്ള ഗവേഷണങ്ങളുടെ ഫലം തൊട്ടടുത്ത കൊല്ലം തന്നെ സാധാരണക്കാരന് കിട്ടിക്കൊള്ളണം എന്ന രീതിയിലുള്ള വാദങ്ങളും അതുപോലെതന്നെ ബാലിശമായി തോന്നി.

  ഇനി ഇതിന്റെ “രാഷ്ട്രീയ” വശം നോക്കിയാല്‍ തന്നെ, മറ്റേത് പദ്ധതിയേയും പോലെ പാര്‍ലമെന്റ് അംഗീകരിച്ച പദ്ധതിയാണ് ഈ പദ്ധതിയും. പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമറ്റി ഇത്തരം എന്ത് പദ്ധതിയാണെങ്കിലും ഏറ്റവും അധികം അറിയാന്‍ ആവശ്യപ്പെടുന്നത് സാധാരണക്കാരനും പാവപ്പെട്ടവനും ഇത്തരം പദ്ധതികളുടെ പ്രയോജനങ്ങളാണ്. അവരും മണ്ടന്മാര്‍, ശാസ്തജ്ഞരും മണ്ടന്മാര്‍, നമ്മള്‍ മാത്രം മിടുക്കന്മാര്‍ എന്ന നിലപാടിനോട് യോജിപ്പില്ല. നമ്മള്‍ കണ്‍‌വിന്‍‌സ്‌ഡ് ആയില്ല എന്നത് നമുക്ക് എതിര്‍ക്കാനുള്ള ന്യായീകരണമേ ആവുന്നുള്ളൂ. നമ്മളേക്കാളും ഇക്കാര്യങ്ങളില്‍ അറിവുള്ളവര്‍ നാട്ടിലുണ്ട് എന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ പറ്റിയാല്‍ പല സംശയങ്ങളും മാറും.

  ReplyDelete
 32. "നമ്മള്‍ കണ്‍‌വിന്‍‌സ്‌ഡ് ആയില്ല എന്നത് നമുക്ക് എതിര്‍ക്കാനുള്ള ന്യായീകരണമേ ആവുന്നുള്ളൂ. നമ്മളേക്കാളും ഇക്കാര്യങ്ങളില്‍ അറിവുള്ളവര്‍ നാട്ടിലുണ്ട് എന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ പറ്റിയാല്‍ പല സംശയങ്ങളും മാറും."

  വക്കാരിമഷ്‌ടാ... ഞാന്‍ അതിനോട് പൂര്‍ണ്ണമായും യോജിക്കുന്നു.

  :)

  ReplyDelete
 33. ഇതിപ്പം മൂന്നു കൊമ്പൊള്ള മുയലിനെ ആദ്യമേ പിടിച്ച് കെട്ടിയിട്ട പോലെയാണല്ലോ കൈപ്പള്ളിയണ്ണാ വാദത്തിന്റെ ഉശിര്!

  ReplyDelete
 34. വായിച്ചു. കൈപ്പള്ളിയുടെ രാമലീലയില്‍ രാവണന്‍റെ കോലം ആദ്യമേ അദ്ദേഹം ഉണ്ടാക്കിക്കഴിഞ്ഞു. ഇനി എങ്ങനെ അതിനെ കത്തിക്കണം എന്നു മാത്രം തീരുമാനിയ്ക്കണമെന്നാണ് അദ്ദേഹത്തിന്‍റെ വാദഗതി.

  ലോകത്ത് ആദ്യ ട്രയിന്‍ ഓടിയ്ക്കാന്‍ തുടങ്ങിയപ്പോഴും, ഇന്ത്യയില്‍ കളര്‍ റ്റെലികാസ്റ്റ് തുടങ്ങിയപ്പോഴും ഉയര്‍ന്ന ചൂടുള്ള ചര്‍ച്ചകള്‍ ഓര്‍ത്തുപോയി.

  ReplyDelete
 35. ഊതി കുടിക്കാന്‍ കഞ്ഞിയില്ല ; തരിവളയിട്ടു കിലുക്കാന്‍ മോഹം !

  ReplyDelete
 36. നൂറ്റീഴുപത്തേഴു രാജ്യങ്ങളില്‍ അവസാനമായി ചാന്ദ്രയാനം നടത്തുന്ന രാജ്യമേതായിരിക്കും.

  ReplyDelete
 37. ആകാശത്തോളം മോഹിച്ചാലേ കുന്നോളം കിട്ടുകയിള്ളൂ.. അപ്പോള്‍ പിന്നെ തരിവള ഇടാന്‍ ‍മോഹിച്ചതില്‍ എന്താണ് തെറ്റെന്ന് മനസ്സിലാകുന്നില്ല.

  ReplyDelete
 38. ഇവിടെ കേട്ട ചില തമാശകള്‍

  1. 40 കൊല്ലം മുമ്പ് പല ദേശക്കാരും ചെയ്തു തഴമ്പിച്ച് മടുത്ത ഈ അഭ്യാസം ഒരു് engineering അത്ഭുതം ആയിട്ടുപോലും കാണാൻ കഴിയുന്നില്ല

  ""യേതു ദേശക്കാരാണവോ... കൈപ്പള്ളി
  അണ്ണനില്‍ നിന്നും ഈ തമാശ തീരെ പ്രിതിക്ക്ഷിച്ചില്ല...
  you mean US

  അവന്മാര്‍ പഴയ നസീറു പടം പോലെ സ്ക്രീനിന്റെ മുന്‍പില്‍ നിന്നു പടം പിടിച്ച കാര്യം ഇപ്പം നമ്മുടെ അട്ടപ്പാടിലെ കുട്ടികളുവരെ Discovery channelil kanunnundu """""

  2. അപ്പോൾ ഇതില്ലാത്ത രാജ്യങ്ങളിൽ കുട്ടികളെ പഠിപ്പിക്കുന്നില്ലെ? സ്വന്തം sattelite ബഹിരാകാശത്തു് ഉണ്ടെങ്കിൽ മാത്രമെ ഇതു് നടുക്കുകയുള്ളോ. ഇതു് ഉണ്ടായിട്ട് കൃഷിയും വിദ്ധ്യാഭ്യാസവം അങ്ങ് പോക്കത്തിലാണല്ലോ ഇപ്പോൾ. ബഹിരാകാശത്തു് ഈ സൂത്രം ഉണ്ടെങ്കിൽ മാത്രമെ വിദ്ധ്യാഭ്യസിക്കാൻ പറ്റൂ എന്നൊന്നുമില്ലല്ലോ.
  """ this is called
  നല്ല വെളുവത്തരം ആന്‍ഡ്‌ മണ്ടത്താരം"""""

  3. baba
  അംബാനി സ്വന്തം കാശുമുടക്കി വീടുപണിയുന്നതും, നാട്ടുകാരുടെ പണം മുടക്കി ചന്ദ്രനിൽ പോകുന്നതും ഒന്നാണോ?

  """"
  അംബാനി സ്വന്തം കാശുമുടക്കി ... uuuuuvveeee uuuvvuuvee
  Mera baap ka sapna ... Sabka maal apna !!!!""""

  ReplyDelete
 39. ajessh

  അപ്പോൾ അമേരിക്ക ചന്ദ്രനിൽ പോയിട്ടില്ല എന്നാണു് അജീഷ് വിശ്വസിക്കുന്നതു്. Let me say this once again: A large majority of Indians (which includes you) do not even have the capacity to distinguish science from pseudo science. അതുകൊണ്ടാണല്ലോ Idot Boxൽ കാണിക്കുന്ന ഇതുപോലത്തെ വിഡ്ഢിത്തങ്ങൾ പരസ്യമായ വിളിച്ചു പറയുന്നതു്.

  O.T.
  എങ്കയോ കേട്ട കുറൽ. ഇപ്പോൾ അല്ലെ ആളിനെ മനസിലായതു്.

  എന്തു പറ്റി "Globel" Newspaper മതിയാക്കിയോ?

  ReplyDelete
 40. well educated like u should not think like a stupic arrogant communist who is more commited to party/china than to nation/people.

  ReplyDelete
 41. This comment has been removed by a blog administrator.

  ReplyDelete
 42. My Days

  ചങ്ങനാശേരി തൊമ്മിച്ച, ഞാൻ communist കാരനല്ല. അഭിപ്രായം പങ്കിട്ടതിനു് നന്ദി.

  ReplyDelete
 43. "പിന്നെ ISROയിലെ original ഇന്ത്യൻ technology. പഴെ soviet unionൽ നിന്നും കിട്ടിയ പൂത്ത instruction manual വെച്ചു ഒലത്തുന്ന technology അല്ലെ. അതിനെ പറ്റി വെളിയിൽ പറയാതിരിക്കുന്നതാ ഭേതം. അതുകൊണ്ടാണല്ലോ ചന്ദ്രനിൽ ചെന്നെത്താൻ ഇന്ത്യക്ക് 40 കൊല്ലം വെണ്ടിവന്നതു്.

  പിന്ന ഒരു ഗുണം ഉണ്ടായി ഈ പേരും പറഞ്ഞു് കുറേ അണ്ണന്മാർ അമേരിക്കയിലും, ജപ്പാനിലും പോയി പഠിക്കാൻ ഓരോ grandഉകൾ ഒപ്പിച്ചെടുത്തു്. അതുതന്നെ മിച്ചം."

  എങ്ങനെ താങ്കള്‍ക്കിതൊക്കെ ഇത്ര ആധികാരികമായി പറയാന്‍ പറ്റുന്നു?

  ഞാനും scientific രംഗത്ത് ജോലി ചെയ്യുന്ന ആളാണ്‌. താങ്കള്‍ പറയുന്ന അണ്ണന്മാര്‍ക്ക് അമേരിക്കയിലും ജപ്പാനിലും മറ്റേത് രാജ്യത്തും പോയി പഠിക്കാന്‍ ചന്ദ്രയാന്‍ ഒന്നും ആവശ്യമില്ലെന്നും അറിയുക. അതിനൊക്കെയുള്ള കോപ്പൊക്കെ കയ്യിലുള്ളവര്‍ തന്നെയാണവര്‍. എന്താണ്‌ താങ്കള്‍ ഇന്ത്യന്‍ ശാസ്ത്രസമൂഹത്തെ പറ്റിയും അതിനു ലോകത്തിനു മുന്നിലുള്ള സ്ഥാനത്തെ പറ്റിയും വിചാരിച്ചത്? ഇന്ത്യാക്കാരും അല്ലാത്തവരുമായ പല ശാസ്ത്രജ്ഞരുമായും ഞാന്‍ പരിചയപ്പെട്ടിട്ടുണ്ട്. വിദേശികളുമായി ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഈ 'ഇന്ത്യക്കാരണ്ണന്മാര്‍' ഒരു പിണ്ണാക്കുമറിയാത്തവരാണെന്ന് ഇതുവരെ തോന്നിയിട്ടില്ല. മറ്റേത് രാജ്യത്തെ ശാസ്ത്രസമൂഹവുമായും കിടപിടിക്കുന്ന ഒന്നാണ്‌ നമ്മുടേത്. താങ്കള്‍ക്ക് ഈ "അണ്ണന്മാര്‍" എത്ര പേരെ നേരിട്ടറിയാം? കാര്യങ്ങളെ പറ്റി വ്യക്തമായ ഗ്രാഹ്യമില്ലാതെ എന്തും വിളിച്ച് പറയരുത്.
  കൂടുതല്‍ പറയാന്‍ ഉദ്ദേശിക്കുന്നില്ല. ഈ ചര്‍ച്ചയില്‍ പങ്കെടുത്ത പലരുടെയും ബ്ലോഗ് സ്ഥിരമായി വായിക്കുന്ന ഒരാളാണ്‌ ഞാന്‍. ഇപ്പോള്‍ ഞാന്‍ ഒരു കാര്യം മനസ്സിലാക്കുന്നു; പലരും പലപ്പോഴായി കണ്ടെത്തിയവ സ്വന്തം നിലയില്‍ പകര്‍ത്തിയെഴുതി ശാസ്ത്രബ്ലോഗുകള്‍ ഉണ്ടാക്കാന്‍ വളരെയെളുപ്പമാണ്‌. പക്ഷേ അതിനു പിന്നിലുള്ള അര്‍പ്പണബോധവും കഠിനാദ്ധ്വാനവും മനസ്സിലാക്കാന്‍ എളുപ്പമല്ല. കാരണം അവയൊന്നും ഒരു പുസ്തകത്തിലും ആരും എഴുതി വച്ചിട്ടുണ്ടാവില്ല.

  ReplyDelete
 44. നത്താഷ
  IIT kharagpur, TIFR, ISRO എന്നി സ്ഥാപനങ്ങളിൽ ഗവേഷണം ചെയ്യുന്ന researchersനേയും ശാസ്ത്രജ്ഞന്മാരെയും എന്താ എനിക്കു പരിചയപ്പെടുകൂടെ?

  ഇന്ത്യൻ ശാസ്ത്രജ്ഞന്മാർ മോശക്കാർ ആണെന്നു എനിക്ക് അഭിപ്രായമില്ല. ഈ പത്ഥതി ഇപ്പോൾ അനാവശ്യമാണു് എന്നാണു് എന്റെ അഭിപ്രായം.

  ReplyDelete
 45. അപ്പെ ഇനി പറ. ഈ ISROയിൽ ഉള്ള അണ്ണന്മാർ എന്തെ ഇത്രയും നാളായിട്ടും ഈ വിട്ട satellite കൾ ഉപയോഗിച്ചു ഒരു GIS topographic map ഉണ്ടാക്കി പെരിയാർ നതി തീരത്തുള്ള flooding simulation ചെയ്യാത്തതു്?

  ReplyDelete
 46. "ഈ ISROയിൽ ഉള്ള അണ്ണന്മാർ എന്തെ ഇത്രയും നാളായിട്ടും ഈ വിട്ട satellite കൾ ഉപയോഗിച്ചു ഒരു GIS topographic map ഉണ്ടാക്കി പെരിയാർ നതി തീരത്തുള്ള flooding simulation ചെയ്യാത്തതു്? "

  അതല്ലേ കൂവ്വേ ഇന്നലെ റൂർക്കിയുമായി ഒപ്പു വച്ചത്...

  ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..