Saturday, October 11, 2008

'സാമി'യെ മോചിപ്പിക്കുക

വംശനാശ ഭീഷണി നേരിടുന്ന ഒരു പാവം മത്സ്യത്തെ കൂട്ടിലടച്ചതിൽ പ്രതിഷേധിക്കു.
കൂടുതൽ വിവരങ്ങൾ ഇവിടെ

8 comments:

 1. ലോക ശ്രദ്ധ പിടിച്ചുപറ്റിയ ഈ വാർത്ത വായിക്കാൻ മലബാറികൾ ആരുമില്ലെ?

  http://www.gulfnews.com/nation/Environment/10251237.html

  ReplyDelete
 2. പ്രതിഷേധത്തില്‍ പങ്ക് ചേരുന്നു...

  ReplyDelete
 3. ഇതേത് ആ’സാമി’ എന്നന്വേഷിച്ചു പോയതാണ അണ്ണെ? നാട്ടിലെ സാമിമാരെ പിടിക്കാന്‍ പോയതിന്റെ ആഫ്റ്റര്‍ എഫക്റ്റായി ;)

  -സുല്‍

  ReplyDelete
 4. ഇവനെ തുറന്ന് വിടണം എന്ന് ഞാനും ആവശ്യപ്പെടുന്നു.

  കൂടെ ഇതു കൂടി.. ഇവിടെ മാത്രമല്ലല്ലോ കൈപ്പള്ളീ ഇതിനെ തടഞ്ഞു വച്ചിരിക്കുന്നത്. ലോകത്തിന്റെ പല സ്ഥലത്തും അക്വേറിയങ്ങളില്‍ ഇവയെ ഇട്ടിട്ടുണ്ട്. പലരും പോയീ കാണുകയും ഫോട്ടൊ എടുക്കുകയും ചെയ്യുന്നു. ഇവിടെ ഇത് ഗള്‍ഫ്ന്യൂസുകാര്‍ ഇതവരുടെ പബ്ലിസിറ്റിക്ക് വേണ്ടി കൂടുതല്‍ ഉപയോഗിച്ചു എന്ന് വേണം കരുതാന്‍. (അറ്റ്ലാന്റയില്‍ ലോകത്തെ ഏറ്റവും വലിയ അക്വേറിയം എന്ന് പറഞ്ഞിരുന്ന ടാങ്കില്‍ കിടന്ന് ഇവ രണ്ടെണ്ണം ചത്തിരുന്നു.) അവിടേക്ക് അവയെ കൊണ്ടുവന്നത് എങ്ങനെ എന്ന് കാണൂ.. http://whalesharks.wildlifedirect.org/2008/08/09/whale-sharks-in-an-aquarium-whatever-next/

  അതുപോലെ ജോര്‍ജിയായിലെ അക്വേറിയത്തില്‍ നാലെണ്ണത്തിനെ സൂക്ഷിച്ചിരിക്കുന്നു എന്നാണ് അറിഞ്ഞത്.

  ഇവിടെ എന്താണ് പ്രശനം എന്ന് വച്ചാല്‍ ഇവര്‍ക്ക് ഇതിനെ വളര്‍ത്താനുള്ള അനുമതി കിട്ടിയിട്ടില്ല എന്നതാണ്. അത് കിട്ടിക്കഴിഞ്ഞാല്‍ അവര്‍ക്ക് ഇതിനെ ഇവിടെ വളര്‍ത്താം. അതിന് മുമ്പ് എന്തെങ്കിലും ചെയ്താലേ ഇതിന് തടയിടാന്‍ കഴിയൂ..

  കടുവയേയും സിംഹത്തിനേയും അനധികൃതമായി വീട്ടില്‍ വളര്‍ത്തുന്നുണ്ട് ദുബായില്‍...അതുപോലെ വംശനാശം നേരിടുന്ന പലതിനേയും.... അതിനെതിരെ കൂടി ഗള്‍ഫ്‌ന്യൂസ് രംഗത്തെത്തിയിരുന്നെങ്കില്‍,,,

  ReplyDelete
 5. വിശാലമായ അണ്ഡകടാഹത്തിലെ ഒരു പൊടി മീന്‍ - വംശനാശ ഭീഷണി-അറ്റലാന്റ ഹോറ്റെല്‍- കാമ്പൈന്‍- FREE SAMMY THE SHARK BADGE - എല്ലാം കൂടി ചേര്‍ത്തു വായിച്ചു ഞാനും പ്രതിഷേധിക്കുന്നു.

  http://archive.gulfnews.com/indepth/whaleshark/sub_story/10251412.html

  http://archive.gulfnews.com/images/08/10/08/09_ae_sammy_badge00.jpg

  ഓഫ്: മിനിയാന്ന് കണ്ണൂര്‍ പോലീസ് മൈതാനിയില്‍ അരങ്ങ് തകര്‍ക്കുന്ന ‘ജെമിനി സര്‍ക്കസ്സില്‍ എന്താ നടക്കുന്നത് എന്നറിയാന്‍ കയറി നോക്കിയിരുന്നു, ആറ് ആനകള്‍, മൂന്നു ഒട്ടകം, ആറ് നായക്കള്‍, എട്ട് തത്തകള്‍, രണ്ടു കുതിര, എല്ലാറ്റിനേയും കൊണ്ടു ഇന്നതു ചെയ്തുകൂട എന്നൊന്നുമില്ല, കൂടാതെ രണ്ടു മുട്ടനാടുകളും,നാലു പൂച്ചകളും, പാവം ആടിനേം പൂച്ചേം വരെ വെറുതെ വിട്ടില്ല പന്നിനായ്ക്കള്‍.

  ReplyDelete
 6. സന്തോഷേട്ടന്യാന്നാ‍ ഞാന്‍ വിചാരിച്ചേ.
  ;)

  ReplyDelete
 7. മൃദുല്‍ രാജ് /\ mrudulan
  "ഇവനെ തുറന്ന് വിടണം എന്ന് ഞാനും ആവശ്യപ്പെടുന്നു."

  ചെട്ട ഈ മീൻ ആണല്ല പെണ്ണാണെ !

  ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..