Thursday, October 09, 2008

An interesting coincidence


ഇടതു വശത്തുള്ളതു് എന്റേ വണ്ടിയും വലതു വശത്തുള്ളതു് എന്റെ അയൽവാസിയുടെയും വണ്ടികൾ ആകുന്നു.
So
അല്പം വിത്യാസമുള്ള numberകളുള്ള ഒരുപോലുള്ള രണ്ടു വണ്ടികൾ sharjaയിൽ ഉണ്ട്. പോലിസിൽ വിളിച്ചുപറയുമ്പോൾ ശ്രദ്ദിക്കുമല്ലോ,
Posted by Picasa

11 comments:

 1. അതെന്തായാലും പറഞ്ഞതു നന്നായി ഇല്ലേൽ അയൽ‌വാസിക്ക് ഒത്തിരി ബുദ്ധുമുട്ടേണ്ടി വരും....ഹഹ

  ReplyDelete
 2. അയല്‍ക്കാരന്റെ ‘വണ്ടി‘ക്ക് ഇത്ര സാമ്യോ?
  ന്റീശോയേ.....
  (അങ്ങനെ കൈപ്പിന്റെ വണ്ടീം സ്റ്റാര്‍ ആയി!)

  ReplyDelete
 3. സാധു.
  ആ അയല്‍ക്കാരനെ ഓര്‍ത്തു രണ്ടിറ്റ് കണ്ണുനീര്‍...
  സഹതപിയ്ക്കാനല്ലാതെ എന്തു ചെയ്യാന്‍?

  ReplyDelete
 4. നിഷാദ് ചേട്ടാ, ഏതാ ഈ കാറുകള്‍ ( മോഡല്‍ )

  ReplyDelete
 5. രണ്ടും Mitsubishi pajero ആണു്. optionsലും engineലും അല്പം വിത്യാസം ഉണ്ടെങ്കിലും നിറം ഒന്നാണു്.

  ReplyDelete
 6. Mitsubishi pajero - അതെ.. പണ്ടു കന്മദം സിനിമാ ഷൂട്ടിംഗ് കാണാന്‍ മലമ്പുഴയില്‍ പോയപ്പോള്‍ നമ്മുടെ മോഹന്‍ലാല്‍ ഏട്ടന്‍ ഈ സാധനത്തിലാ വന്നത്.. ഒരു സംഭവം തന്നെ ആ വണ്ടി .

  ReplyDelete
 7. എപ്പോഴെങ്കിലും വണ്ടി മാറിക്കയറാന്‍ ശ്രമിച്ചിട്ടുണ്ടോ.. അബദ്ധത്തില്‍..?

  ReplyDelete
 8. കൈപ്പള്ളീ,


  “അല്പം വിത്യാസമുള്ള numberകളുള്ള ഒരുപോലുള്ള രണ്ടു വണ്ടികൾ sharjaയിൽ ഉണ്ട്. പോലിസിൽ വിളിച്ചുപറയുമ്പോൾ ശ്രദ്ദിക്കുമല്ലോ”

  അപ്പഴേ ഒരു സംശയം. ആരോടാ ശ്രദ്ധിക്കണമെന്നു പറയുന്നത്.

  പോലീസ് വണ്ടിയുടെ നമ്പര്‍ നോക്കി കമ്പ്യൂട്ടറില്‍ ഉടമസ്ഥനെ കണ്ടു പിടിച്ചു അയാളോടല്ലേ വിളിച്ചു പറയൂ. അതായത് കൈപ്പള്ളിയോട് അല്ലെങ്കില്‍ ആ അയല്‍വാസിയോട്, അല്ലേ?

  അപ്പോള്‍ നിങ്ങള്‍ രണ്ടാളും ശ്രദ്ധിച്ഛാല്‍ പോരെ? വേറെ പോസിബിളിറ്റി ഇല്ലല്ലോ. അതോ‍, ഉവ്വോ?

  സസ്നേഹം
  ആവനാഴി

  ReplyDelete
 9. ആവനാഴി
  അതു ശരി തന്നെ.
  ഇനി അല്പം ഷാർജ്ജയിലെ ജീവിത രീതികൾ:
  ഇവിടെ പാർക്കിങ്ങ് സൌകര്യം കുറവായതിനാൽ യേവെനെങ്കിലും പാതിരാത്രി ദുബൈയിലെല്ലാം ചുറ്റിക്കറങ്ങി മരിയാതക്കാരായി ജീവിക്കുന്ന നമ്മളുടെ വണ്ടിയുടെ മുമ്പിലും പിൻബിലും അവന്മാരു വണ്ടി കൊണ്ടിടും. അപ്പോൾ ഞങ്ങൾ രാവിലെ പ്വാലിസിനെ വിളിച്ചു വണ്ടി നമ്പർ പറയണം. അവർ വണ്ടിയുടെ ഉടമസ്ഥനെ ഫോണിൽ വിളിച്ചു് എണീപ്പിക്കും. ഇതാണു് ഇവിടുത്തെ സ്തിരം ഏർപ്പാടു്.

  പിന്നെ ചിലർ (ഞാനല്ല കെട്ട) റോഡിൽ കന്നംതിരുവു് കാണിച്ചാലും പ്വാലിസിനെ വിളിച്ചുപറഞ്ഞാൽ ഫൈൻ അടിപ്പിക്കാനും പറ്റും.

  ReplyDelete
 10. പ്രിയ കൈപ്പള്ളി,

  ഇപ്പഴല്ലേ സംഗതിയുടെ ഗുട്ടന്‍സ് മനസ്സിലായത്.

  അതായത് ഷാര്‍ജയില്‍ ഒരേ മാതിരി ആയതും (ഒരേ കളര്‍) ഏകദേശം ഒരു പോലെ തോന്നിക്കുന്ന നമ്പറുകള്‍ ‍ ഉള്ളതും ആയ രണ്ടു പജേറോകളുടെ ഉടമകളാണു കൈപ്പള്ളിയും അയല്‍‌വാസിയും.

  ഇവിടെ കൈപ്പള്ളി അപേക്ഷിക്കുന്നു : സുഹൃത്ത്തുക്കളെ, ഈ രണ്ടു വണ്ടികളുടേയും നമ്പറുകള്‍ തമ്മീല്‍ ചെറിയ വ്യത്യാസമേ ഉള്ളു എന്നതിനാലും, നിറവും ബ്രാന്റും ഒന്നു തന്നെയാണു എന്നതിനാലും പോലീസിനെ വിളിക്കുമ്പോള്‍ ശ്രദ്ധിക്കണേ.

  ഇനി എന്തു സംഭവിക്കുന്നു എന്നു നോക്കാം.

  “പിന്നെ ചിലർ (ഞാനല്ല കെട്ട) റോഡിൽ കന്നംതിരുവു് കാണിച്ചാലും...” എന്നു പ്രസ്താവിച്ചിട്ടുള്ളതിനാല്‍ കൈപ്പള്ളി നിയമം വിട്ടു ഒരിഞ്ചു മാറുന്നവനല്ല എന്നു വ്യക്തം.

  എന്നാല്‍ മറ്റവനെപ്പറ്റി അങ്ങനെ പറയാന്‍ ധൈര്യം പോ‍രാ. അവന്‍ കറങ്ങി അടിച്ചു വേറേ വണ്ടികളുടെ മുമ്പില്‍ കൊണ്ടു പോയി പാര്‍ക്കു ചെയ്യാനുള്ള സാധ്യത തള്ളിക്കളയാവുന്നതല്ല.

  അതു കൊണ്ടു എന്റെ പൊന്നു സുഹൃത്തുക്കളെ, നാട്ടുകാരെ, നിങ്ങള്‍ പോലീസിനെ വിളിക്കും മുമ്പ് ദയവായി അവന്റെ വണ്ടീടെ നമ്പറ് തെറ്റാതെ നോക്കണേ.

  അല്ലെങ്കില്‍ അതിരാവിലെ ഇളം തണുപ്പില്‍ മൂടിപ്പുതച്ചുറങ്ങുന്ന എന്നെ വെറുതെ പോലീസുകാരു വിളിക്കും. എന്റെ വണ്ടി ദേ എന്റെ മുറ്റത്തു കിടക്കുന്നു നിരപരാധിയായിട്ടു. ഞാന്‍ നിയമം വിട്ടു ഒരിഞ്ചു വ്യതിചലിക്കുന്നവനല്ല എന്നറിയാമല്ല്.

  പിന്നെ വീണ്ടും നിങ്ങള്‍ നമ്പറ് നോക്കാന്‍ പോണം. അങ്ങിനെ സമയത്തിനു നിങ്ങള്‍ക്കു പോകാന്‍ പറ്റാണ്ടും വരും.

  എപ്പടി?

  :)

  സസ്നേഹം
  ആവനാഴി.

  ReplyDelete
 11. ഷാര്‍ജയില്‍ താമസിക്കാത്തത് ഭാഗ്യം. ഇവിടത്തെ പോലീസുകാര്‍ക്ക് ഈ വിദ്യ ഇല്ലാത്തതും ഭാഗ്യം.

  ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..