Sunday, November 16, 2008

മതം

ബഹുജനഭീതി
കൌശലനീതി
ചഞ്ചലരീതി
മതമിതുതന്നെ

13 comments:

  1. ഒരു മിഡ് ൽ ക്ലാസ് സവർണഹിന്ദു ഇതിനാൽ ഒപ്പിട്ടിരിക്കുന്നു.

    ReplyDelete
  2. ജാതി-മത ബന്ധമില്ലാത്ത ഒരു മനുഷ്യനും ഇവിടെ ഒപ്പിട്ടിരിക്കുന്നു !!!

    ReplyDelete
  3. kaippalliyum kavitha ezhuthan thudangiyo...easwara!!!!

    ReplyDelete
  4. Babu Kalyanam | ബാബു കല്യാണം
    കൈപ്പള്ളി കവിവിച്ചാൽ കൈക്കുമോ?

    ReplyDelete
  5. കൈക്കില്ല!!!എന്താ വിക്കുണ്ടോ? "കവിവിച്ചിരിക്കുന്നത്" കൊണ്ടു ചോദിച്ചതാ! ;-)

    ReplyDelete
  6. മതമേതായാലും
    ബ്ലോഗ് നന്നായാല്‍ മതി.
    ഇപ്പൊ ദേ കൈപ്പള്ളി
    ബ്ലൊഗിലും മതിക്കാനെത്തി

    ReplyDelete
  7. ചഞ്ചലമായ മനസ്സുകള്‍ക്ക്, ആരുമില്ലെന്ന തോന്നലുണ്ടാകുന്നവര്‍ക്ക്, മനസ്സില്‍ ഭീതിയുള്ളവര്‍ക്ക്, തെറ്റായ കാര്യങ്ങള്‍ ചെയ്യുന്നുവെന്ന് ബോധമുള്ളവര്‍ക്ക് പലപ്പോഴും ആശ്വാസമായും അങനെയുള്ളവരില്‍ വളരെ എളുപ്പം അടിച്ചേല്പിയ്ക്കാവുന്നതുമായ ഒന്നാണ് മതം.

    ReplyDelete
  8. മനുഷ്യത്തം എന്നൂള്ളതിന്‍റെ ചുരുക്കെഴുത്താണ് മതം

    ReplyDelete
  9. വെല്‍ക്കം റ്റു ദ ക്ലബ് !

    :)))))))))))))))

    ReplyDelete
  10. കൈപള്ളീ : കുഞ്ഞുണ്ണിക്കവിതപോലെ നാലുവരിയാണെങ്കിലും കാന്താരികുളകിന്റെ കണ്‍ഫൂഷ്യന്‍ ഉണ്ടാക്കുന്നുണ്ട്. കവിതയുടെ അലങ്കാരം കേകയായിരിക്കണം. അതാ, ഭീതി,രീതി, നീതി, എന്നൊക്കെ കണ്ടപ്പോല്‍ അതു താനല്ലയോയിത് എന്നു വര്‍ണ്ണത്ത്യല്‍ ആശങ്കയായത്. :)


    ബഹുജനഭീതി = നാട്ടുകാരെ ഭയന്നിട്ട് ചെണ്ടയില്‍ കയറിയ

    കൌശലനീതി = കുട്ടനും മുട്ടനും തമ്മിലടിപ്പിച്ചു രക്തം കുടിക്കുന്ന കുറുക്കന്റെ

    ചഞ്ചലരീതി = കൊമ്പുകള്‍തോറും ചാടിചാടിക്കളിക്കുന്ന

    മൂന്നാംക്ലാസ് വെവരം ഇങ്ങിനെയൊക്കെയാ ഇതിനു അര്‍ത്ഥം നല്‍കുന്നത്. എന്തായാലും മതം എന്തോ കുഴപ്പമാണെന്നു പുടികിട്ടി.

    അയല്‍കാരന്‍:
    അടിമത്വം എന്നതിന്റെ ചുരുക്കെഴുത്താണ് മതം, വെറും കണകുണാ അടിമത്വമല്ല, നല്ല ഒന്നാംതരം സമ്പൂര്‍ണ്ണ അടിമത്വം, തന്റെ ജീവിതവും മരണവും ബന്ധവും ബന്ധനങ്ങളും എല്ലാം പുതപ്പിച്ചു കിടത്തിയുറക്കുന്ന അടിമത്വം. ഉറക്കത്തില്‍ തലപൊങ്ങിയാല്‍ തല കാണില്ലെന്ന ഭീതി, മനുഷ്യനെ പോത്താക്കി വഴിനടത്തുന്ന കൌശലം.

    മുകളില്‍ nardnahc hsemus പറയുന്ന മാനസീകരോഗങ്ങള്‍ ഉള്ളവര്‍ക്ക് ഏതെങ്കിലും ഒരു കൂട്ടില്‍ കയറി പുതച്ചുറങ്ങുന്നതായാണ് പൊതുവെ കണ്ടുവരുന്നത്.

    ReplyDelete
  11. മതം ജാതി ഇവകളിലൊന്നും വിശ്വാസമില്ലാത്ത മനുഷ്യനന്മയില്‍ മാത്രം വിശ്വസിക്കുന്ന ഈ ഞാന്‍ ഇതാ ഇവിടെ ഒപ്പിടുന്നു.

    ReplyDelete
  12. മതമല്ലാ കൈപ്പേ, മദം!

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..