Monday, November 24, 2008

രാമചന്ദ്രന്റെ commentനുള്ള മറുപടി.

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. കഴിഞ്ഞ postൽ comment അയി പറഞ്ഞു.
ഇനി ഇപ്പോള്‍ കൈപ്പള്ളി പറയുന്നത് ആത്മാര്‍ത്ഥമായിട്ടാണെങ്കില്‍ ഞാന്‍ താങ്കളുടെ വികാരത്തെ മാനിക്കുന്നു. താങ്കള്‍ സഗീറിനെ വരച്ച ചിത്രം പോസ്റ്റില്‍ നിന്ന് നീക്കം ചെയ്യുക. അല്ലെങ്കില്‍ കൈപ്പള്ളീ ഞാന്‍ താങ്കളുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിലിടപെടും. കമന്റ് ഓപ്ഷന്‍ ഇല്ലാതാക്കുകയോ, മോഡറേഷന്‍ വെക്കുകയോ ചെയ്യും വരെ. അതിനുള്ള നീയമം ഖത്തറിലുണ്ട്. ഇല്ലെങ്കില്‍ ഉണ്ടാക്കാം.


എന്റെ ചിത്രങ്ങളും ലേഖനങ്ങളും ഇഷ്ടാനുസരണം പരാമർശിക്കു. ആതാണല്ലോ വേണ്ടതും. അതു് വേണ്ടാ എന്നൊരിക്കലും ഞാൻ പറഞ്ഞിട്ടില്ല. സാഗിറിനെ തെറിവിളിച്ചതു് ഞാനല്ല. അങ്ങനെ ചെയ്യരുതെന്നും ഞാൻ പലരോടും അഭ്യർത്തിച്ചിട്ടുമുണ്ടു്. ഹരികുമാർ എന്ന ഒരുത്തനെ മാത്രമെ ഞാൻ തെറി വിളിച്ചിട്ടുള്ളു. അതും വേറെ നിവർത്തി ഇല്ലാത്തതുകൊണ്ടു മാത്രം. സഗീറിനെ തെറിവിളിച്ചു് qualify ചെയ്യാനുള്ള stuff ഒന്നും കാണുന്നില്ല.

ഈ പ്രശ്നത്തിൽ അനേകം പേർ അനോണിയായി സഗിറിനോടു പെരുമാറി. നിങ്ങൾക്ക് പ്രത്യക്ഷത്തിൽ അറിയാവുന്ന ഒരു മുഖം എന്റേതായതുകൊണ്ടു് പ്രതിഷേദങ്ങൾ എന്നോടു പ്രകടിപ്പിക്കുന്നു. അതു് ഞാൻ മനസിലാക്കുന്നു. പരാമർശ്ശങ്ങൾ താങ്ങാനുള്ള voltage ഒക്കെ എനിക്കുണ്ടു്. സഗീറിനു് അതില്ലാതപോയി. സൃഷ്ടിയും വ്യക്തി തമ്മിൽ വേർതിരിച്ച് കാണാനുള്ള കഴിവുണ്ടാകണം. അതു് നഷ്ടമാകുമ്പോഴാണു് സൃഷ്ടികർത്താവിനു് നോവുന്നതു്.
Cartoon വരക്കുന്നതു് വ്യക്തിഹത്യയാണെങ്കിൽ പിന്നെ ലോകത്തു് cartoon എന്നൊരു കലാരൂപമെ കാണില്ലല്ലോ. Cartoonistുകളെ തൂക്കിലേറ്റുന്ന സംസ്കാരമാണോ രാമചന്ദ്രനും പിന്തുടരുന്നതു്? അങ്ങനെയാണെങ്കിൽ നിങ്ങളോടു് ആവിഷ്കാര സ്വാന്ത്യത്തെ പറ്റി എന്തുപറഞ്ഞാലും മനസിലാകില്ല.

ഇനി ഞാൻ ആ cartoon നീക്കം ചെയ്യണമെന്നു ഇവിടെ എത്രപേർക്ക് അഭിപ്രായമുണ്ടെന്നു കൂടി അറിയണമെന്നുണ്ടു. എന്റെ സ്വന്തം ബ്ലോഗാണെങ്കിലും ഇവിടെ ജനാതിപത്യത്തിനു് ഒരവസരം കൊടുക്കാം. നിങ്ങൾ വോട്ട് ചെയ്യു.

3 comments:

  1. വിമര്‍ശനമാകാം. പക്ഷെ അത് വ്യക്തികളെ മുന്‍പിന്‍ നോക്കാതെ തേജോവധം ചെയ്യാനുള്ള ലൈസന്‍സ് ആകരുത്.സ്നേഹപൂര്‍വ്വം....

    ReplyDelete
  2. സുഹൃത്തേ, കൈപ്പള്ളീ,

    താങ്കളുടെ ഉയര്‍ന്ന ജനാധിപത്യ ബോധത്തെ ഞാന്‍ മാനിക്കുന്നു, അഭിനന്ദിക്കുന്നു. താങ്കള്‍ ഇനിമുതല്‍ ചെയ്യാന്‍ പോകുന്ന എല്ലാ ആവിഷ്കാരങ്ങളിലും ഈ ജനാധിപത്യ രീതി കൈക്കൊള്ളുമോ?
    എല്ലാക്കാര്യത്തിലും? എങ്കില്‍ താങ്കള്‍ക്ക് നന്മ വരട്ടെ.

    ഇപ്പോള്‍ കൂടുതലൊന്നും ഇല്ല കൈപ്പള്ളീ.

    “1 അഭിപ്രായങ്ങള്‍ ::
    മാറുന്ന മലയാളി said...
    വിമര്‍ശനമാകാം. പക്ഷെ അത് വ്യക്തികളെ മുന്‍പിന്‍ നോക്കാതെ തേജോവധം ചെയ്യാനുള്ള ലൈസന്‍സ് ആകരുത്.സ്നേഹപൂര്‍വ്വം....

    November 24, 2008 3:47 PM“

    ഇത് തന്നെയാണ് കൈപ്പള്ളീ ഞാനും പറയുന്നത്. സ്നേഹത്തോടെ...

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..