കേരള സർക്കാരിന്റെ സാമ്പത്തിക നില ഗുരുതരമാണു്. ഒരു കാലത്തും സ്വയം പര്യാപ്തമായ വിധത്തിൽ ഒരു വികസന പത്ഥധിപോലും ശാശ്വതമായ വിധത്തിൽ പൂർത്തിയാക്കി കണ്ടിട്ടില്ല. കേരളത്തിന്റെ ഏറ്റവും വലിയ സ്വത്ത് കേരളത്തിലെ അഭ്യസ്തവിദ്ദ്യരായ ജനത തന്നെയാണു്. ഇവർ നാട്ടിലേക്ക് നിക്ഷേപിക്കുന്ന വിദേശ നാണ്യത്തിന്റെ ബലത്തിൽ കേരളം തട്ടിയും മുട്ടിയും ഇതുവരെ മുന്നോട്ട് പോവുകയായിരുന്നു. പക്ഷെ ഇപ്പോഴ് കേരളം ഒരു രൂക്ഷമായ പ്രശ്നം നേരിടുകയാണു്.
അടുത്ത ഒരു വർഷത്തിനുള്ളിൽ അഭ്യസ്തവിദ്യരായ മലയാളികൾ കേരളത്തിലേക്ക് ലക്ഷക്കണക്കിനു തിരിച്ചു വരാൻ ഇടയുണ്ട്. ഇവർ എല്ലാം ഒരുമിച്ച് നാട്ടിൽ വന്നാൽ കേരളം ഇവരെ എന്തു് ചെയ്യും?. Canadaയിലും Americaയിലും ഉള്ളവരുടെ പട്ടിക്കും പൂച്ചക്കും നാട്ടിലിരുന്നു് insurance വില്കുന്ന പാവം call-center തൊഴിലാളികൾ എന്തു ചെയ്യും? ഇവർക്കാണെങ്കിൽ വേറെ തൊഴിൽ ഒന്നും അറിഞ്ഞുംകൂട. കഴിത്തുൽ കെട്ടിയ Tag ഇനി ഊരി കാലിൽ താപ്പ് കെട്ടി തെങ്ങു കയറാൻ പഠിപ്പിക്കാം എന്നു വെച്ചാൽ അതും നടക്കില്ല. കഴക്കൂട്ടത്തിലുള്ള തെങ്ങും തോപ്പെല്ലാം ചെമ്മണ്ണിട്ടു് നികത്തി Technoparkൽ ജോലി ചെയ്യുന്നവർക്കായി Multi-Storey Residential Complexഉകൾ കെട്ടുകയാണു്. വല്ലാത്തൊരു പുലിവാലു തന്നെ.
സ്തിധി മഹാ മോശമാണു് കൂട്ടുകാരെ. കേരളം core industriesലേക്ക് തിരിച്ചു വരാനുള്ള സമയമായി. കൃഷിയിയും, വ്യവസായവും, നിർമാണവും തന്നെയാണു് നമ്മുടെ ഭാവി സുരക്ഷിതമാക്കാൻ പോകുന്നതു്. IT യും മറ്റു High-end technology മേഖലകൾ എല്ലാം തന്നെ വിദേശ രാജ്യങ്ങളിലെ വിപണന സാധ്യത ആശ്രയിച്ചുള്ളതാണു്. കേരളത്തിൽ ഭക്ഷ്യസാധനങ്ങളുടെ ഉല്പാതന ശേഷി വർധിപ്പിക്കാനും മെച്ചപ്പെടുത്താനുമുള്ള ശ്രമങ്ങൾ കൂടുതൽ ഊർജ്ജപ്പെടുത്തണം. പുറത്തേക്കു് നോക്കിയുള്ള തന്ത്രപരമായ വിദ്ധ്യാഭ്യാസ രീതികൾ ഉഴിവാക്കി വിദ്ധ്യാർത്തികളിൽ pure scienceൽ താല്പര്യം ഉണ്ടാക്കണം. ഭാരതത്തിൽ നിന്നുകൊണ്ടു തന്നെ നല്ല രീതിയിൽ ജീവിക്കാൻ കഴിയും എന്നൊരു മനോഭാവം ഒണ്ടാകണം.
പ്രതിരോധത്തിനായി ഇന്ത്യ ചിലവാക്കുന്ന തുക മറ്റു രാജ്യങ്ങളെ കാൾ കുറവാണെങ്കിൽ കൂടി, അയൽ രാജ്യങ്ങളുമായി, (അവർ എത്ര മോശക്കാരാണെങ്കിലും) ഇന്ത്യ തന്ത്രപരമായ സഹകരണ നിലപാടു് സ്വീകരിക്കണം. ഈ വിധത്തിൽ നമുക്ക് അനാവശ്യ ചിലവു അല്പം കുറഞ്ഞിരിക്കും.
മതം സ്വകാര്യ മേഖലയിൽ നല്ല ലാഭം ഉണ്ടാക്കുന്ന ഒരു മേഖലയാണെന്നു കരുതി മതപരമായ കാര്യങ്ങൾക്ക് സർക്കാർ ചിലവാക്കുന്ന തുക വിദ്ധ്യാഭ്യാസത്തിനായി ചിലവക്കാൻ ജനങ്ങൾ ആഹ്വാനം ചെയ്യണം.
1960-കളിൽ അമേരിക്കയിൽ സംഭവിച്ച സാമൂഹിക മാറ്റത്തിന്റെ വിപ്ലവഗാനമായി മാറിയ, ബോബ് ഡിലൺ എഴുതിയ ഈ ഗാനം ഞാൻ ഇപ്പോൾ സ്മരിക്കുന്നു.
The Times They Are A-Changin'
Come gather 'round people
Wherever you roam
And admit that the waters
Around you have grown
And accept it that soon
You'll be drenched to the bone.
If your time to you
Is worth savin'
Then you better start swimmin'
Or you'll sink like a stone
For the times they are a-changin'.
ബാക്കി ഇവിടെ
ആരു കേള്‍ക്കാന്‍?
ReplyDeleteഭക്ഷ്യസുരക്ഷിതത്വം ഉടനെ കൈവരിച്ചില്ലെങ്കില്‍ കേരളം കഷ്ടത്തിലാകും. രാഷ്ട്റീയ - മത - ജാതി വൈരുദ്ധ്യങ്ങള്‍ മറന്ന്/അല്ലെങ്കില്‍ കുറച്ചു കാലത്തേക്കെങ്കിലും മാറ്റി വച്ച് എല്ലാ കേരളീയരും ഒത്തു നില്‍ക്കേണ്ട അതിപ്രധാന സമയമാണിത്. അരി-പച്ചക്കറി-മത്സ്യ-ഇതര ഭക്ഷ്യവസ്തു ഉത്പാദനമേഖലകളില്‍ ഉടനെ ആത്മാര്‍ഥതയുള്ള സഹകരണവൂം പ്രയത്നവും ഉണ്ടാകണം. ലാഭേഛയും തന്‍ കാര്യം കാണലും നമ്മള്‍ നിര്‍ത്തി വെക്കണം; സമൂഹമായി ഒന്നിച്ചു നില്‍കണം. തൊഴില്‍ നഷ്ടമുണ്ടായി ഒരു തിരിഞ്ഞു കുടിയേറ്റമുണ്ടായാല്‍ സര്‍ക്കാരിനും, ആശ്രിത കുടുംബങ്ങള്‍ക്കും ഒരുമിച്ചു പിടിച്ചു നില്‍ക്കാന്‍ കഴിയുമോ എന്ന് ഇപ്പോള്‍ത്തന്നെ നോക്കണം.
എഴുതാവുന്നവരെല്ലാം എഴുതൂ...
പറഞ്ഞറിയിക്കാവുന്നവര്‍ അതു ചെയ്യൂ..
സ്വാധീനമുള്ളവര്‍ അതുപയോഗിക്കൂ...
നാളെ നാം സങ്കടപ്പെടരുത്; നമ്മുടെ അയല്‍ക്കാരും സങ്കടപ്പെടുന്നത് കാണേണ്ടി വരരുത്
ഒരു മടക്കം ആവശ്യമായി വരുന്നു. കയ്യിലിരിപ്പ് കൊണ്ട് പ്രക്യതി പോലും നമുക്കെതിരാണ്.
ReplyDeleteഎന്ത് കൊണ്ട് വിദ്യാര്‍ത്ഥികള്‍ പ്യുവര്‍ സയന്‍സില്‍ നിന്ന് അകന്നു? ഇത് എടുത്തവന് ഇന്ത്യയില്‍ എന്താണ് രക്ഷ? ഇനി അഥവാ വല്ല ഗവേഷണ മേഖലയിലും എത്തി എന്ന് കരുതുക, അവനെ കൊണ്ട് ഗവേഷിപ്പിക്കാന്‍ സര്‍ക്കാരും, ബ്യൂറോക്രാറ്റ്സും സമ്മതിക്കുമോ? ഒരു കെമിക്കല്‍ വിദേശത്ത് നിന്ന് വരുത്തണമെങ്കില്‍ എന്തൊക്കെ കടമ്പയാണുള്ളത്. ഒരു മണിക്കൂര്‍ കൊണ്ട് ചെയ്യാവുന്ന ഗവേഷണത്തിന്റെ കെമിക്കലിന് 6 മാസം കാത്തിരിക്കേണ്ടി വന്ന വ്യക്തി എന്ന നിലയിലും യൂജിസി അക്രിഡിയേഷന്‍ ടീമിന്റെ മുന്നില്‍ ഈ വിഷയം അവതരിപ്പിക്കുവാന്‍ അവസരം കിട്ടിയ സംഘത്തിലുണ്ടായിരുന്ന വ്യക്തിയെന്ന നിലയിലും എഴുതി പോയതാണ്.
ReplyDeleteഇനി കാരഷിക രംഗം. ഭക്ഷ്യ മന്ത്രി മുട്ടയും പാലും ശീലിക്കണമെന്ന് പറഞ്ഞപ്പോള്‍ എന്തായിരുന്നു ബഹളം. കൈപ്പിള്ളി പറഞ്ഞപോലെ കൃഷിയിലേയ്ക്ക് തിരിയാന്‍ ഇനി എവിടെയാണ് ഭൂമിയുള്ളത്? നികത്തിയ പാടങ്ങള്‍ കുഴിച്ച് നെല്ല് വിതയ്ക്കുന്നതെങ്ങിനെ? ഉള്ളത് നികത്തി വ്യവസായ ഭീമന്മാര്‍ക്ക് തീറെഴുതാന്‍ തുടങ്ങിയും കഴിഞ്ഞു. എങ്ങിനെ നാം ഭക്ഷ്യ സുരക്ഷ കൈ വരിക്കും? ഇപ്പോള്‍ കേരളത്തിന് കല്‍ക്കരി ഖനി കിട്ടിയത് പോലെ വല്ല സംസ്ഥാനത്തും പാടങ്ങള്‍ ലീസിനെടുത്ത് കൃഷിയിറക്കണം.... അതും സെസ്സ് ഉള്ളിടത്തോളം ഇനി സാധിക്കുമോ?
ഉള്ള കൃഷി കൊയ്തെടുക്കാനാകാതെ കര്‍ഷകര്‍ നക്ഷത്രം എണ്ണുന്ന ഈ സമയത്ത് ആരാണ് കാര്‍ഷിക മേഖലയിലേയ്ക്കിറങ്ങുക?
And admit that the waters
Around you have grown
എങ്ങിനെ മേലോട്ടെറിഞ്ഞാലും നാലുകാലില്‍ തന്നെ വീഴുന്ന നമ്മള്‍ക്കിട്ടാണോ ഈ മുന്നറിയിപ്പ് കൈപള്ളീ, അഭ്യസ്തവിദ്യര്‍ തിരിച്ചുവന്നാല്‍ അത് തന്നെയായിരിക്കും കേരളത്തിന്റെ മുതലും പലിശയും, വിദ്യ അഅഭ്യസിച്ചു പോയ കേരളത്തിന്റെ മക്കള്‍ പണിയെടുത്ത പരിചയസമ്പത്തുമായിട്ടായിരിക്കില്ലെ വരണത്, ഈ ‘അഭ്യാസി’കള്‍ രാഷ്ടീയ വിദ്യാഭ്യാസ വ്യവസായിക കാര്‍ഷിക കച്ചവട ആരോഗ്യ നിര്‍മ്മാണ രംഗത്ത് കൈവെച്ചാല്‍ കേരളത്തിനോളം പോന്ന ഒരു നാട് ലോകത്ത് തന്നെയുണ്ടാവില്ല, പിന്നെ കിടക്കുകയല്ലെ മലനാടിന്റെ സമ്പത്ത്, എവിടെകുഴിച്ചാലും വെള്ളം, പോരാതെ പത്ത് നാല്പതു നദികള്‍ കിടന്നൊഴുകുകയല്ലെ, നമുക്കഹങ്കരിക്കാന്‍ പിന്നെന്ത് വേണം.
ReplyDeleteനല്ല പോസ്റ്റ്.
ReplyDeleteപ്രതിസന്ധി അത്ര കടുത്തതാണോ..?
പിന്നെ,കൃഷിക്കും heavy industry- ക്കും ആവിശ്യത്തിനു മണ്ണുണ്ടൊ നമുക്കു..?
ജനസാന്ദ്രത ഏറ്റവും കൂടിയ സംസ്ഥാനമാണിത്.മാലിന്യ പ്രശ്നങ്ങളും.
കേരളതത്തിനനുയോജ്യമായ ചിലതുണ്ട്.
രാജ്യാന്തര നിലവാരമുള്ള education institute-കളുടെ hub ആക്കുക മനോഹരമായ കേരളത്തെ. പിന്നെ,ഹെല്‍ത്ത് ടൂറിസം.ഗ്രാമഗ്രാമാന്തരങ്ങളില്‍ ശാന്തമനോഹരമായ ആതുരാലയങ്ങള്‍ പണിയുക.
ഗുജുറാത്തിന്ടേയും തമില്നാടിനെയും പുറകെ പോവണമോ നമ്മള്‍...?
നമുക്കനുയോജ്യമായത് ചെയ്യുക.
good post :)
ReplyDelete