Wednesday, January 10, 2007

അഗ്രചർമ്മവും മതവും

അഗ്രചര്‍മ്മത്തിനു് middle-eastern മതങ്ങളിൽ വളരെ അധികം പ്രാധാന്യം ഉണ്ടു്.

യഹൂദരും, മുസ്ലീമുകളും ഇതു ചെയ്തു തുടങ്ങുന്നതിനുമൊക്കെ മുമ്പു തന്നെ ലിംഗച്ഛേദനം പല സമൂഹങ്ങളിലും ഉണ്ടായിരുന്നു.  ലിംഗച്ഛേദനത്തെ കുറിച്ചുള്ള ലോകത്തിലെ ഏറ്റവും പഴയ രേഖ ഈജിപ്റ്റില്‍ നിന്നുമാണു. 2300 - 2200 BC യില്‍ നിന്നുള്ള് ചുവരില്‍ കൊത്തിയ ശില്പങ്ങളില്‍ ലിംഗച്ഛേദനം നടത്തുന്ന ചിത്രം കാണാം. National Geographicല്‍ ഒരിക്കല്‍ ലിംഗച്ഛേദനം ചെയ്ത ആ കാലഘട്ടത്തിലെ ഏതോ ഒരു "Mummy"യെയും കാണിച്ചിരുന്നു.

ബൈബിളില്‍ ഇതിനുള്ള കാരണവും പറയുന്നു
ഉല്പത്തി 17:11 നിങ്ങളുടെ അഗ്രചര്‍മ്മം പരിച്ഛേദന ചെയ്യേണം; അതു എനിക്കും നിങ്ങള്‍ക്കും മദ്ധ്യേയുള്ള നിയമത്തിന്റെ അടയാളം ആകും.


ഉല്പത്തി 17:14 അഗ്രചര്‍മ്മിയായ പുരുഷപ്രജയെ പരിച്ഛേദന ഏല്‍ക്കാതിരുന്നാല്‍ ജനത്തില്‍ നിന്നു ഛേദിച്ചുകളയേണം; അവന്‍ എന്റെ നിയമം ലംഘിച്ചിരിക്കുന്നു.

അഗ്രചര്മ്മത്തെ ചൊല്ലിയുള്ള ബാക്കിയുള്ള വരികള്‍ ബൈബിളില്‍ കാണാം

ദൈവം മോശയോട് (Mosses) പറയുകയുണ്ടായി.
Exodus 12:44 എന്നാല്‍ ദ്രവ്യം കൊടുത്തു വാങ്ങിയ ദാസന്നു ഒക്കെയും പരിച്ഛേദന ഏറ്റശേഷം അതു തിന്നാം.

പെസഹ (passover) ആചരിക്കാന്‍ ദൈവം ഇപ്രകാരം കല്പിക്കുന്നു.
Exodus 12:48 ഒരു അന്യജാതിക്കാരന്‍ നിന്നോടുകൂടെ പാര്‍ത്തു യഹോവേക്കു പെസഹ ആചരിക്കേണമെങ്കില്‍, അവന്നുള്ള ആണൊക്കെയും പരിച്ഛേദന ഏല്‍ക്കേണം.
ബൈബിളില്‍ പരിച്ഛേദനം എന്ന വാക്ക 77 വരികളില്‍ കാണപ്പെടുന്നു.
ബൈബിളില്‍ ഇതു കാണാം.
Please Note: (ഇതില്‍ എല്ലാ വരികളും നാം ഉദ്ദേശിക്കുന്ന ലിംഗച്ഛേദനം അല്ലേങ്കിലും ആ കാലത്തെ ലിംഗച്ഛേദനവും മതാചാരങ്ങളും മനസിലാക്കാന്‍ സാദിക്കും )

ബൈബിളില്‍ പരിച്ഛേദനം ചെയ്യാത്തവരുടെ ഒരു പട്ടികയും ഉണ്ട്. അന്ന് ഈ പട്ടികയില്‍ യഹൂദരും പേട്ടിരുന്നു.
Jeremiah 9:25 ഇതാ മിസ്രയീം, യെഹൂദാ, ഏദോം, അമ്മോന്യർ, മോവാബ്, തലയുടെ അരികു വടിക്കുന്ന മരുവാസികള്‍ എന്നിങ്ങനെ അഗ്രചര്‍മ്മത്തോടുകൂടിയ സകല പരിച്ഛേദനക്കാരെയും ഞാന്‍ ശിക്ഷിപ്പാനുള്ള കാലം വരുന്നു.Jeremiah 9:26 സകലജാതികളും അഗ്രചര്‍മ്മികളല്ലോ; എന്നാല്‍ യിസ്രായേല്‍ഗൃഹം ഒക്കെയും ഹൃദയത്തില്‍ അഗ്രചര്‍മ്മികളാകുന്നു എന്നു യഹോവയുടെ അരുളപ്പാടു.
പല ആഫ്രിക്കന്‍ വനവാസികള്‍ ഇന്നും ഇതു ചെയ്യുന്നു. (പെണ്‍കുട്ടികളിലും ഇതു ചെയ്യുന്നവർ ഉണ്ട്)

യഹൂദരാണു middle east ല്‍ ആദ്യമയി ഈ പരിപാടി തുടങ്ങിവെച്ചത്. കുർആന്‍ ഇറങ്ങുതതിനും 1200 വര്ഷം മുംബ് തന്നെ ലിംഗച്ഛേദനം ചെയ്യുന്ന യഹൂദ സംഹൂഹമുണ്ടായിരുന്നു.

ലിംഗച്ഛേദനം ചെയ്യുന്ന ക്രൈസ്തൈവ സമൂഹങ്ങള്‍.
ഇതിയോപിയന്‍ ഒര്തൊഡോക്സ്, എറിട്രിയന്‍ ഒര്തൊഡോക്സ്,
കോപ്ടിക്‍ ഒര്തൊഡോക്സ്.

കതോലിക്‍ ക്രൈസ്തവർ പരിച്ഛേദനം നിര്ത്തിയതിന്റെ കാരണം ഇവിടെയുണ്ട് എന്ന്തോന്നുന്നു.

ഗലാത്ത്യര്‍ക്ക് 6:12 ജഡത്തില്‍ സുമുഖം കാണിപ്പാന്‍ ഇച്ഛിക്കുന്നവർ ഒക്കെയും ക്രിസ്തുവിന്റെ ക്രൂശുനിമിത്തം ഉപദ്രവം സഹിക്കാതിരിക്കേണ്ടതിന്നു മാത്രം നിങ്ങളെ പരിച്ഛേദന ഏല്പാന്‍ നിര്‍ബ്ബന്ധിക്കുന്നു.
ഗലാത്ത്യര്‍ക്ക് 6:13 പരിച്ഛേദനക്കാർ തന്നേയും ന്യായപ്രമാണം ആചരിക്കുന്നില്ലല്ലോ; നിങ്ങളുടെ ജഡത്തില്‍ പ്രശംസിക്കേണം എന്നുവെച്ചു നിങ്ങള്‍ പരിച്ഛേദന ഏല്പാന്‍ അവർ ഇച്ഛിക്കുന്നതേയുള്ള.
ഗലാത്ത്യര്‍ക്ക് 6:14 എനിക്കോ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ ക്രൂശില്‍ അല്ലാതെ പ്രശംസിപ്പാന്‍ ഇടവരരുതു; അവനാല്‍ ലോകം എനിക്കും ഞാന്‍ ലോകത്തിന്നും ക്രൂശിക്കപ്പെട്ടിരിക്കുന്നു.
ഗലാത്ത്യര്‍ക്ക് 6:15 പരിച്ഛേദനയല്ല അഗ്രചര്‍മ്മവുമല്ല പുതിയ സൃഷ്ടിയത്രേ കാര്യം.
ഗലാത്ത്യര്‍ക്ക് 6:16 ഈ പ്രമാണം അനുസരിച്ചുനടക്കുന്ന ഏവര്‍ക്കും ദൈവത്തിന്റെ യിസ്രായേലിന്നും സമാധാനവും കരുണയും ഉണ്ടാകട്ടെ.


ഇനി ഈ പരിപാടി മുസ്ലീങ്ങള്‍ മത്രം കണ്ടുപിടിച്ച ഒന്നാണെന്നും പറഞ്ഞ് നടക്കരുത്. കെട്ടല്ലെ?

ഇത്രയും പറഞ്ഞ സ്ഥിധിക്ക് ഒന്നും കൂടി പറയട്ടേ.
ഖുര്‍ആനില്‍ ഒരിടത്തും പരിച്ഛേദനത്തെ പറ്റി പറഞ്ഞിട്ടില്ല. മറിച്ച് ഇങ്ങനെ പറഞ്ഞിട്ടുണ്ട്


"Who perfected everything which He created and began the creation of man from clay." (32/7)


അതായതു്  മനുഷ്യനെ പൂർണ്ണരൂപത്തിൽ തന്നെയാണു സൃഷ്ടിച്ചിരിക്കുന്നതെന്നും...
“And We have revealed to you, [O Muhammad], the Book in truth, confirming that which preceded it of the Scripture and as a criterion over it. So judge between them by what Allah has revealed and do not follow their inclinations away from what has come to you of the truth. To each of you We prescribed a law and a method. Had Allah willed, He would have made you one nation [united in religion], but [He intended] to test you in what He has given you; so race to [all that is] good. To Allah is your return all together, and He will [then] inform you concerning that over which you used to differ.” (5:48)
ചുരുക്കത്തില്‍ നാട്ടാചാരങ്ങളെ പിന്തുടരുത് എന്ന മുന്നറിയിപ്പാണു എനിക്ക് ഇതില്‍ നിന്നും കാണാന്‍ കഴിയുന്നത്.

നിരവതി ഹദീസുകള്‍ ഉണ്ടാവാം. പക്ഷെ ഖുര്‍ആനില്‍ ഒരു വരിപോലും ഇതിനെകുറിച്ചു് ഇല്ല. ഖുര്‍ആന്‍ അനുശാസികുന്ന നിയമങ്ങള്‍ക്ക് പുറമെ ഹദീസുകള്‍ക്കും ഇസ്ലാമില്‍ പ്രാധാന്യം ഉണ്ടു് പക്ഷെ ഇതെല്ലാം തന്നെ "സുന്ന"കള്‍ മാത്രമാണു. (മുഹമ്മദ് നബിയുടെ ജീവിതത്തെ പിന്തുടർന്നുള്ള ജീവിതരീതിയില്‍ പെട്ട കാര്യങ്ങള്‍ ).  അതില്‍ യാതൊരു മാറ്റവും അനുവതിക്കുന്നതല്ല. കുര്‍ആനില്‍ ഇല്ലാത്ത പല കാര്യങ്ങളും ഇന്ന് ഇസ്ലാമില്‍ സ്വീകരിച്ചു വരുന്നു. അതില്‍ ഒന്നു മാത്രാണു ഇതും.


28 comments:

  1. "അഗ്രചര്മവു മതവും"
    :)

    ReplyDelete
  2. കൊള്ളാം കൈപ്പള്ളീ.
    മതപരമായ അടയാളം വെയ്കല്‍ മാത്രമാണ് സര്‍ക്കംസിഷന്റെ പിന്നിലുള്ള പ്രചോദനം എന്ന് തോന്നുന്നു.(സിഖുകാര്‍ താടി വയ്ക്കുന്നത് പോലെ?)
    ശാസ്ത്രീയ/ആരോഗ്യപരമായി വലിയ വ്യത്യാസമൊന്നും ഇത് വരുത്തുന്നില്ല എന്നാണ് അറിവ്.
    ശരിയല്ലേ?

    ആഫ്രിക്കയിലെ പെണ്‍കുട്ടികളുടെ മേല്‍ ഈ രീതിയിലുള്ള ഒരു പരിപാടി ഭീകരമാണ്. തുന്നിക്കൂട്ടുകയാണ് പതിവ് എന്ന് കേള്‍ക്കുന്നു.
    ഇവടെ ആണുങ്ങളും അശാസ്ത്രീയമായ/അനാരോഗ്യപരമായ ചുറ്റുപാടുകളിലാണ് ഇതനുഷ്ഠിക്കുന്നതിനാല്‍ മരണം കുറവല്ല.
    മലക്ക് പോകല്‍ (go to the mountains) എന്നാണ് ഇതിവിടെ അറിയപ്പെടുന്നത് എന്നതും കൌതുകകരം.
    ഇതിനോടനുബന്ധിച്ച് വേറെയും ചില പ്രാകൃത ആചാരങ്ങളുണ്ട് എന്നറിയുന്നു(ഇവടെ). ചോദിച്ചാല്‍ തല്ല് കിട്ടും.
    അവര്‍ക്ക് അതൊക്കെ പറയാന്‍ നാണക്കേടാണ്. എന്നിട്ടും എന്തിന് തുടരുന്നു ആവോ!

    (ആഫ്രിക്കന്‍ ഗോത്രവര്‍ഗ്ഗങ്ങളുടെ കാര്യമാണേ)

    ReplyDelete
  3. കൈപ്പള്ളീ, അഗ്രചര്‍മ്മപരിച്ഛേദനം മുസ്ലിംകള്‍ കണ്ടു പിടിച്ച ആചാരമാണെന്നും വാദമുണ്ടോ? ഇതുവരെ അങ്ങിനെ ഒന്ന് കേടിട്ടില്ല കേട്ടോ.......പുരാതന ഈജിപ്തിലും ജൂതന്മാര്‍കിടയിലും പ്രചാരത്തിലുണ്ടായിരുന്ന ഒരാചാരത്തിന്റെ തുടര്‍ച്ച തന്നെയാണത്. ഇസ്ലാം എന്ന മതം തന്നെ ഖുര്‍ ആനിന്റെ അവതരണത്തോടെയോ അല്ലെങ്കില്‍ പ്രവാചകന്റെ വരവോടെയോ അറേബ്യയില്‍ ഉണ്ടായി വന്ന മതമൊന്നുമല്ലല്ലോ.....പുരാതന അറേബ്യയില്‍ നിലവിലുണ്ടായിരുന്ന മതങ്ങളുടെയും ആചാരങ്ങളുടെയും പരിണാമ വികാസങ്ങളില്‍ അവസാനത്തേത് എന്നല്ലേ പറയാന്‍ പറ്റൂ! അതുകൊണ്ടുതന്നെ ആ മതങ്ങളില്‍ ഉണ്ടായിരുന്ന പല ആചാരങ്ങളും ഏറിയോ കുറഞ്ഞൊ ഇസ്ലാം മതത്തിലും ഉണ്ട്. ബഹു ഭാര്യത്വം ഒരുദാഹരണം. പ്രവാചകന്റെ കാലത്ത് ലക്കും ലഗാനുമില്ലാതെ ഭാര്യമാരുണ്ടാവുന്നത് ആഡ്യത്തത്തിന്റെ ലക്ഷണമായിരുന്നു ഖുറൈശി ഗോത്രത്തില്‍. പക്ഷേ അതിന്റെ സാമൂഹിക പ്രശ്നങ്ങള്‍ കണക്കിലെടുത്ത് പ്രവാചകന്റെ കാലത്ത് അത് നാല് എന്ന് നിജപ്പെടുത്തപ്പെട്ടു. അതിലും കുറയ്ക്കാന്‍ ഗോത്രങ്ങള്‍തമ്മില്‍ നീരന്തരം യുദ്ധങ്ങളുണ്ടാവുന്ന, ജനസംഖ്യ വളരെ കുറവായിരുന്ന ആകാലത്ത് സാദ്ധ്യമല്ലായിരുന്നു എന്ന് തോന്നുന്നു. (വളരെ നിര്‍ബന്ധമാ‍ായി തീരുന്നസാഹചര്യങ്ങളില്‍ ഖുര്‍ ആനിലും ഇതനുവദിച്ചിട്ടൊണ്ടല്ലോ)എന്തിന്, ഇസ്ലാമിന്റെ പഞ്ച സ്തംഭങ്ങളില്‍ ഒന്നായ നമസ്കാരം പോലും പ്രവാചകന്റെ കാലത്തല്ലല്ലോ ഉണ്ടായി വന്നത്!
    അതു കൊണ്ട് തന്നെ ആചാരങ്ങളുടെ ഒരു ട്രാന്‍സ്മിഷന്‍ എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട്! അതു വഴി തന്നെയാണ് അഗ്രചര്‍മ്മഛേദനം ഇസ്ലാമില്‍ വന്നെത്തിയത്.

    പിന്നെ അരവിന്ദന്‍ പറഞ്ഞ ആരോഗ്യപ്രശ്നം...വളരെ ശരി. വ്യക്തി ശുചിത്വം കാത്തുസൂക്ഷിക്കുകയും സ്വന്തം അവയവങ്ങള്‍ എല്ലായ്പ്പോഴും വൃത്തിയായി സൂക്ഷിക്കുകയുമാണെങ്കില്‍ ഈ ഒരു കര്‍മ്മം ഒരു സാധാരണ മനുഷ്യന് ആവശ്യമുള്ള ഒന്നല്ല. (ഇതു ചെയ്താല്‍ ലിംഗാഗ്രത്തിന്റെ സെന്‍സിറ്റിവിറ്റി കുറയുമെന്നും അതു ചിലപ്പോള്‍ premeture ejaculation ഒരു പരിധിവരെ തടയുമെന്നും ഒരുവാദമുണ്ടായിരുന്നു...ശാസ്ത്രീയാടിത്തറ ഇല്ലാത്തതിനാല്‍ അത് പിന്നീട് കേട്ടിട്ടില്ല...ആ അഗ്രത്തിലല്ലല്ലോ ആ കണ്ട്രോള്‍!)

    ഈജിപ്തിന്റെ ചിലഭാഗങ്ങളില്‍ സ്ത്രീകളിലും ഈ പ്രയോഗം ഇപ്പോഴും നടന്നു വരുന്നുണ്ട്.....അവിടേ അത് നിയമം മൂലം നിരോധിച്ചിട്ടുണ്ടെങ്കിലും! സ്ത്രീകളില്‍ കാമാസക്തി കുറച്ച് അവരെ തെറ്റുചെയ്യുന്നതില്‍ നിന്നും പിന്തിരിപ്പിക്കുക എന്ന ഏകലക്ഷ്യമേ ഇതിനുള്ളൂ എന്നു തോന്നുന്നു.

    ReplyDelete
  4. ഒരു വിവാദത്തിനു സ്കോപ്പുണ്ട്.
    പക്ഷേ, ഇങ്ങനെ ചെയ്യുന്നത് ആരോഗ്യത്തിനു നല്ലതാണെന്നു പലയിടത്തും കണ്ടിട്ടുണ്ട്.
    എയിഡ്സ് വരാനുള്ള സാധ്യത കുറക്കുമെന്നാണ് ലേറ്റസ്റ്റ് ആയി വായിച്ചത്.

    ReplyDelete
  5. സിജു:
    അഫ്രിക്കയിലെ നാട്ടാചരങ്ങള്‍ പ്രകാരം AIDS വരാതിരിക്കാന്‍ വെറുതെ പച്ചകറി കഴിക്കലും കന്യകയായ സ്ത്രീകളെ rape ചെതാലും മതി എന്നാണു വറൊരു പുതിയ കണ്ടുപിടിത്തം.

    പോരെ.

    ReplyDelete
  6. siju

    Thank you

    അങ്ങനെ ആധാരത്തോടെ എന്തെങ്കിലും പറഞ്ഞാലല്ലെ സമ്മതിച്ചുതരാന്‍ പറ്റു.

    ReplyDelete
  7. വളരെ ‘സെന്‍സിറ്റീവ്’ ആയ ഇഷ്യുവാണല്ലോ ഇപ്രാവശ്യം കൈപ്പള്ളി അണ്ണാ. പോസ്റ്റ് കണ്ടു. കൂടുതല്‍ പറയാനുള്ള ആധാരവും സര്‍വേ നമ്പറും ഇല്ല. :-)

    ReplyDelete
  8. ദില്ബ:
    ഇതില്‍ sensitive ആയി ഒന്നും തന്നെയില്ല. വേണമെങ്കില്‍ ആക്കാം.

    സഭ്യമായി രോഷം കൊള്ളാതെ ചര്‍ച്ച ചെയ്യാന്‍ കഴിയുമെങ്കില്‍ ഏതു വിഷയവും ചര്‍ച്ച ചെയ്യാം.

    അത് ചെയ്യാന്‍ പക്വത ഇല്ലാത്തവര്‍ക്കാണ്‍ ആ പ്രശ്നം.

    പിന്നെ ഞാന്‍ എല്ലാത്തിനും "survey കല്ല്" number (കടപ്പാട് ദില്ബ, നിനക്കു തന്നെ) കുടുത്തിട്ടുണ്ട്. നിങ്ങളും അങ്ങനെ തന്നാല്‍ പഠിക്കാം.

    ReplyDelete
  9. കൈപ്പള്ളി അണ്ണാ,
    പോസ്റ്റിനെയല്ല സെന്‍സിറ്റീവ് എന്ന് ഉദ്ദേശിച്ചത് എന്റെ അണ്ണാ.(പിന്നെ എന്തിനെയാ എന്ന് ചോദിക്കരുത്) :-)

    ReplyDelete
  10. ദില്ബാ:

    നീ എന്റെ കയില്‍ നിന്നും വാങ്ങും

    ReplyDelete
  11. ദില്ബാ:
    സ്നേഹം കൊണ്ടു പറഞ്ഞതാണ്‍ കേട്ടോ.

    നീ വിഷമിക്കരുത്

    ReplyDelete
  12. കൈപ്പള്ളിചേട്ടന്‍ തന്നാല്‍ ഞാന്‍ വാങ്ങും. സ്നേഹം കൊണ്ട് തന്നെ. :-)

    ReplyDelete
  13. കൈപ്പള്ളീ.. ക്ലാസ്സിക് കമന്റ്.. ചിരിച്ചെന്റെ അടപ്പിളകി.. :)

    ReplyDelete
  14. വെറുതെയാണോ ദില്‍ബനെ സെന്‍സിറ്റീവായിട്ടുള്ള മാന്‍‌പേടയെന്നു പണ്ടാരോ വിളിച്ചത്? :)

    ReplyDelete
  15. കൈപ്പള്ളിയണ്ണാ

    ഈ പോസ്റ്റ് കൈവിട്ട് പോയി.

    ഇനി കിട്ടില്ല :)

    ReplyDelete
  16. കൈപ്പള്ളിച്ചേട്ടാ,
    ഇതൊരു പാഠമായിരിക്കട്ടെ. എന്നെ ചീത്ത വിളിയ്ക്കരുത്. വിളിച്ചാല്‍ അതിന് തക്കം പാര്‍ത്തിരിയ്ക്കുന്നവന്മാരെല്ലാം ആ ഗ്യാപ്പില്‍ കേറും.പിന്നെ പോസ്റ്റിന്റെ സ്തിതി പണ്ട് ആമസോണ്‍ കാട്ടില്‍ ഹണിമൂണിന് പോയ ദമ്പതിമാരെപ്പൊലെയാവും. :-)

    ഓടോ:ഞാന്‍ ഓഫിന്റെ ആള്രൂപമാണല്ലോ അതോണ്ട് മാപ്പ് പറയില്ല. :-)

    ReplyDelete
  17. അതു ശരി.

    അതാണു പരിപാടിയല്ലെ.

    എല്ലാരും വിട്ടി പോയിനെടേ.

    ReplyDelete
  18. എന്താ എല്ലാരും ഈ ചര്‍മ്മത്തില്‍ തന്നെ പിടിച്ചോണ്ടിരിക്കുന്നു.

    ReplyDelete
  19. കരിം ഭായി:

    ഓഫടിക്കാന്‍ ദില്ബനുമാത്രമെ ഇവിടെ അനുവാദം കൊടുത്തിട്ടുള്ളു. :)

    താങ്കളും തുടങ്ങിയോ.

    et tu karime?

    ReplyDelete
  20. ഞാന്‍ ദില്‍ബൂവിന്റെ പാസ്സില്‍ ഓസ്സിനു കേറിയതാ!
    കോളറിനു പിടിച്ചു തള്ളല്ലേ! കൈപ്പള്ളീ..

    ReplyDelete
  21. കരീം മാഷേ,
    ഹ..ഹ.ഹാ.2007 കണ്ട്‌ ആദ്യ ക്ലാസിക്ക്‌ 'കൊട്ട്‌' താങ്കളുടെതാണേന്ന് ഞാന്‍ ഈ ബൂലോഗത്തെ അറിയിക്കുന്നു.

    ReplyDelete
  22. സിജൂ,
    ഗവേഷണം പലപ്പോഴും കൊച്ചുങ്ങള്‍ വഴി കണ്ടുപിടിക്കുക എന്ന കണക്കു ചെയ്യുമ്പോലെ മുന്നേ കൂട്ടി തീരുമാനിച്ച കാര്യത്തിലേക്ക് ഗവേഷിച്ചെത്തുകയാണ് ചെയ്യുന്നത്. ലിംഗാഗ്രചര്‍മ്മ ഛേദനം അമേരിക്കയില്‍ ആധുനിക വൈദ്യ ശാസ്ത്രം വികസിപ്പിച്ചതില്‍ മികച്ചവര് മിക്കവരും ജൂത വിശ്വാസികളാണെന്നും അവര്‍ ചതിപ്രചരണം നടത്തുന്നെന്നും പറഞ്ഞ് വലിയ ക്യാമ്പെയിന്‍ തന്നെ നടക്കുന്നുമുണ്ട്.

    മേലേ പറഞ്ഞതിന്റെ നേരേ തിരിച്ച് രണ്ട് ഗവേഷണം-
    http://foreskin.org/immuno.htm
    http://www.cirp.org/library/disease/HIV/hill1/
    യെവരു പറയുന്നത് ചര്‍മ്മം ഉണ്ടെങ്കില്‍ റിസ്ക് വളരെ കുറവെന്ന്.

    സത്യമെന്താന്ന് ഇനിയിപ്പോ മഷിയിട്ടു നോക്കാം അല്ലെങ്കില്‍ കവിടി നിരത്താം എന്ന അവസ്ഥയിലാക്കിക്കളഞു രാഷ്ട്രീയം, മതം എന്നിവ ചേര്‍ന്ന കാര്യങ്ങളിലെ ഗവേഷണം മിക്കതും.

    കരീം മാഷ് കോമഡി പറയുന്നത് കണ്ടപ്പോ ഞാനും ജോളി മൂടായി. ഓഫ് ടോപ്പിക്ക് മാപ്പ് ആവശ്യമില്ലാത്ത ഒരു പാട്ട്
    “മുള്‍ക്കിരീടം ഇതെന്തിനു തന്നു സ്വര്‍ഗ്ഗസ്ഥനായ പിതാവേ, എനിക്കീ മുള്‍ക്കിരീടം....”

    ReplyDelete
  23. കൈപ്പിള്ളി ഉറങ്ങീന്നാ തോന്നണെ, പാതിരാത്രി ആയി ,ധൈര്യമായി ഓഫടിക്കാമല്ലോ അല്ലേ-ദേവേട്ടാ, ഒള്ള കാര്യം തുറന്ന് പറ, 'മുള്‍ക്കിരീടം' എന്ന് പ്രയോഗിച്ചത്‌ കൊണ്ട്‌ എന്താണു ഉദ്ദേശിച്ചത്‌.

    ReplyDelete
  24. ടേയി ടേയി,
    മതി മതി. ഓഫ്ഫടിച്ചതു. പോയി കിടന്ന് ഒറങ്ങിനെടേ

    ReplyDelete
  25. ഫൈസലിനോടും കൈപ്പള്ളിയോടും എന്താ പറയേണ്ടത്‌,

    ReplyDelete
  26. ibn subair:

    സുഹൃത്തെ. സക്കീന താത്തയുടെ പൊസ്റ്റിന്റെ അമന്റില്‍ താങ്കള്‍ പറഞ്ഞ ഹദീത് സമയം കിട്ടിയാല്‍ വായിക്കാം.

    താങ്കളോടു ഒരു ചോദ്യം എന്റെ ബ്ലോഗില്‍ ഒരു പോസ്റ്റായി ഞാന്‍ ഇട്ടിട്ടുണ്ട് . താങ്കള്‍ അതു വായിക്കും എന്ന് പ്രതീക്ഷിക്കുന്നു.
    :)

    ReplyDelete
  27. പഴയ നിയമ ത്തില്‍ ഉല്പത്തി ഇല്‍ ഇതൊക്കെ പറഞ്ഞി ഉണ്ട് യാഹുദര്‍ ഇത് അത് പോലെ നില നിര്‍ത്തി പോകുന്നു പക്ഷെ ക്രിസ്തു മതം വന്ന ശേഷം ഈ ആചാരങ്ങള്‍ ഒക്കെ മാറ്റ പെട്ട് കാലം മാറിയതിനു അനുഷരിച്ചു അവര്‍ മാറി ചിന്തിച്ചു (ഒരു പരുത്തി വരെ ഏന്ക്കിലും )

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..