Monday, February 08, 2010

ഫോട്ടോഗ്രഫി തിമിരം.

സാധാരണ മലയാളം ബ്ലോഗുകളിൽ കാണുന്ന എല്ലാ സ്വഭാവങ്ങളും അതേ പടി മലയാളം ഫോട്ടോ ബ്ലോഗുകളിലും നുഴഞ്ഞു കയറി തുടങ്ങിയിരിക്കുന്നു എന്നതാണു് ഏകദേശം 50 ഫോട്ടോ ബ്ലോഗുകൾ സന്ദർശ്ശിച്ച ശേഷം അറിയാൻ കഴിഞ്ഞതു്.

എല്ലാ കലയും പൂർണ്ണതയിലേക്ക് എത്തുന്ന അനന്തമായ പാതയാണു് എന്നാണു് ഞാൻ കരുതുന്നതു്. ആരും പൂർണ്ണത എത്തുന്നില്ല.  എല്ലാവരും അതിന്റെ ഉച്ചകോടിയിലേക്ക് എത്താനുള്ള പ്രയാണത്തിലാണു്. എന്നാൽ ആരും ആ സ്ഥാനത്തിലേക്ക് എത്തിചേരുന്നുമില്ല. അടുക്കും തോറും അകലുന്ന മരീചികയായി അതു് അകന്നുകൊണ്ടേയിരിക്കും.

മലയാളം ബ്ലോഗുകളിൽ കാണുന്ന ഫോട്ടോ പോസ്റ്റുകളിൽ നാം സ്ഥിരമായി കാണാറുള്ള ചില കമന്റുകൾ പലപ്പോഴും ഈ വിധത്തിൽ ആയിരിക്കും.
"Nice"
"അതി മനോഹരം."
"കലക്കി..."
"great .."പ്രോത്സാഹനം: വളരെ നല്ല കാര്യം തന്നെ. പരാമർശ്ശങ്ങൾ ഒന്നുമില്ലാതെ പ്രോത്സാഹനം മാത്രമായാൽ പിന്നെ ആ കലാകാരൻ super star ആയി മാറും.  പ്രോത്സാഹനം മാത്രം കേട്ട് പരിചയപ്പെട്ട ആ കലാകാരൻ പിന്നെ കലയെ കുറിച്ചുള്ള പരാമർശ്ശങ്ങൾ സ്വീകരിക്കാതെവരും. അങ്ങനെ ആ കലാകാരൻ മഹാ ബോറാകും. ഒരു കലാകാരൻ കലാകാരനല്ലാതാകും.

ഫോട്ടോ ബ്ലോഗുകളിൽ ക്രിയാത്മകമായ ചർച്ചകൾ ഇപ്പോൾ ഒട്ടും കാണാറില്ല എന്നു തന്നെ പറയാം.
പ്രോത്സാഹന commentകൾ അല്ലാതെ ക്രിയാത്മകമായ അഭിപ്രായങ്ങൾ വിരളമാണു്. ഇതിൽ ഏറ്റവും അത്ഭുതകരം മറ്റൊന്നുമല്ല. ഈ commentകൾ എഴുതുന്നത് മിക്കവാറും മറ്റൊരു ഫോട്ടോഗ്രഫർ തന്നെയായിരിക്കും.  "you scratch my back I scratch your ...." എന്ന വിധത്തിൽ ഇതു് തുടർന്നു കൊണ്ടേയിരിക്കും. ഫോട്ടോഗ്രാഫർമാർക്ക് ഒരുതരം തിമിരം ബാധിച്ചിരിക്കുന്നു. അതു വേണ്ട കൂട്ടുകാരെ, ബ്ലോഗ് കവിതയുടെ നിലവാരത്തിലേക്ക് ഫോട്ടോഗ്രഫി നീങ്ങരുതു്.  പരിചയത്തിന്റെ പുറത്തുള്ളതായിരിക്കാം ഇതുപോലുള്ള പല commentകളും. നല്ല ചിത്രം  കണ്ടാൽ അഭിനന്ദിക്കാം. എന്നാൽ മോശം ചിത്രം കണ്ടാൽ മിണ്ടാതെ പോകാതെ മനസിൽ തോന്നുന്നത് മടിയില്ലാതെ പറയാൻ പഠിക്കുക.

ഒരു പരിധി വരെ പ്രോത്സാഹനം നല്ലതാണു്. പക്ഷെ അഭിനന്ദനങ്ങൾ മാത്രം കിട്ടിതുകൊണ്ടു് വളരാൻ ആഗ്രഹിക്കുന്ന ഒരു കലാകാരനു് എന്തു് മെച്ചമാണു് കിട്ടുന്നതു്?   ഫോട്ടോയിൽ കാണുന്ന പോരായ്മകൾ വ്യക്തമായ ഭാഷയിൽ വിശകലനം ചെയ്യുന്നതു വഴി ബ്ലോഗ് ആ ഫോട്ടോഗ്രഫർ മാത്രമല്ല, അതു കാണുന്ന മറ്റുള്ളവരും ഫോട്ടോഗ്രഫിയെ കൂടുതൽ അടുത്തറിയുന്നു. പക്ഷെ പ്രോത്സാഹനത്തിനപ്പുറം ഒന്നും പറയാനാവാത്ത ഇവർ ആ കലാകാരന്റെ എല്ലാ കലാവസനകളും മുരടിപ്പിക്കുകയാണു് ചെയ്യുന്നതു്.

'ബ്ലോഗ് കവിത' പോലെ "അന്ധകാരത്തിന്റെ കൂരിരുട്ടിൽ" പടർന്നു പന്തലിച്ചുകിടക്കുന്ന നിഗൂഢ വിഷയമൊന്നുമല്ല ഫോട്ടോഗ്രഫി. പോക്കത്തിലെ ചിന്താശക്തിയൊ, കഞ്ചാവടിച്ച് കോൺ തെറ്റിയ ചിന്തഗതിയൊ വേണ്ട. കാണാൻ ശേഷിയുള്ള കണ്ണുള്ള എല്ലവർക്കും മനസിലാകുന്ന ഒന്നാണു് ഈ കല. അങ്ങനെയിരിക്കുമ്പോൾ എന്തിനാണു് ഈ കലാകാരന്മാരെ വളരാൻ അനുവതിക്കാതെ ഇങ്ങനെ അഭിനന്ദിച്ചു ശ്വാസം മുട്ടിച്ചു കൊല്ലുന്നതു്?

28 comments:

 1. ബയാന്‍February 07, 2010 9:27 PM

  കൈപ്സേ : ഗവിത ഒരു കല യാണ്, ഫോട്ടോഗ്രാഫി ഒരു കലയാണ്; അതുപോലെ പുറംചോറിയലും ഒരു കലയാണ്. വിട്ടഭാഗം പൂരിപ്പിക്കുക : “you scratch my back I scratch your ….”

  ReplyDelete
 2. കൈപ്പ്സ് കൊട് കൈ. ഇങ്ങനെ ഒരു പോസ്റ്റ് ആവശ്യം.. അല്ല അത്യാവശ്യമായിരുന്നു.. എന്നാലും വല്യകാര്യമൊന്നുമില്ല.
  ഇനിയും കാണാം കലക്കന്‍, കിടിലന്‍, കിടു, ഗ്രൈറ്റ്. മനോഹരം, സൂപ്പര്‍ എല്ലാം.

  ReplyDelete
 3. well said! 100% agree with you.

  ReplyDelete
 4. യാരിദ്|~|YaridFebruary 07, 2010 9:44 PM

  ഈ പോസ്റ്റ് മനോഹരമായിരിക്കുന്നു കൈപ്പ്സെ.ഗംഭീരം, ഉദാത്തം, കിടിലൻ...:)

  ReplyDelete
 5. കൈപ്സ്- ഇതൊരുമാതിരി ചീപ്പ് പോസ്റ്റ് ആയിപ്പോയി. നന്നായി, കൊള്ളാം, ഗ്രേറ്റ് എന്നൊന്നും പറയരുത് , മറിച്ച് ഫോട്ടോ ബ്ലോഗുകളില് അതിഭയാനകമായ ചര്ച്ചകള് മാത്രമേ പാടൂ എന്നൊക്കെ ശഠിക്കുന്നത് ബാലിശമാണു.

  ഫോട്ടോ ബ്ലോഗുകളുടെ നിലവാരത്തെക്കുറിച്ച് നേരിട്ടു താങ്കള് പരാമര്ശിച്ചിട്ടില്ലയെന്നു ഞാന് സമ്മതിക്കുന്നെങ്കിലും, കാമറയും തൂക്കി കുറേയവന്മാര് എന്തരൊക്കെയോ പടം പിടിക്കുന്നു, കുറെയവന്മാര് എന്തരൊക്കെയോ കമന്റുന്നു എന്നാണു ആകെ ഈ പോസ്റ്റില് എഒരു ടോണ് എന്നെനിക്കു തോന്നി. എല്ലാവരു ഉന്നതനിലവാരത്തിലായിരിക്കണമെന്നു ശഥിക്കാനാവില്ല, ഫോട്ടോഗ്രഫിയല്ല, എഴുത്തിലല്ല, എന്തിന്റെ കാര്യമായാലും. അല്ലെങ്കില് പിന്നെ സമൂഹത്തില് എല്ലാ‍ാവരും ഡോക്റ്റര്മാരും, സയന്റിസ്റ്റുകളും , പൈലറ്റുമാരും ഒക്കെ മാത്രമായേനേ അല്ലേ? ഫോട്ടോഗ്രഫി ഇഷ്ടമുള്ളവരു എടുത്തു പഠിക്കട്ടേ എന്നേ, അതില് കൂടുതല് ഗ്രാഹ്യമുള്ള താങ്കളെപ്പോലുള്ളവര് തിരുത്തൂ.. അല്ലാതെ കമന്റുന്ന എല്ലാവരും, ലൈറ്റിങ്ങും, എക്സ്പോഷറും, എക്സിഫും മാത്രമേ ഡിസ്കസ് ചെയ്യാന് പാടൂ എന്നായാല് ബുദ്ധിമുട്ടാവും

  എനിക്ക് ഫോട്ടോഗ്രഫിയില് വല്യ അറിവില്ല, പരിചയമില്ല, പക്ഷേ ചില ഫോട്ടോ ഒക്കെ കണ്ടാല്, വാവ്, കൊള്ളാം എന്നു തോന്നാറുണ്ട്- എടുത്ത ആളിനെ, അവസരമുണ്ടെങ്കില് ഒന്നു അഭിനന്ദിക്കുന്നതില് എന്താ കുഴപ്പം? കൈപള്ളിയുടെ, യാസ് മറീന ഫോട്ടോ കണ്ടപ്പോള്, എനിക്കു മനസ്സില് ആദ്യം തോന്നിയ വാക്കുകളാണു ഞാ‍നവിടെ കുറിച്ചിട്ടത്. അല്ലാതെ അത് മറ്റേ ആങ്കിളില് നിന്നെടുത്താല് ഇന്നീം നന്നായേനേ, ലൈറ്റിങ്ങില് പോരാ എന്നൊക്കെ കമന്റാന് മാത്രം ഗ്രാഹ്യമില്ല.

  ഗ്രാഹ്യമുള്ളവന്മാരു മാത്രം കമന്റിയാല് മതിയല്ലോടേയ് എന്നാണു മനസ്സിലെങ്കില്, മലയാളഭാഷയില് എക്സ്പെര്ട്ട് അല്ലെന്നു സ്വയം പ്രഖ്യാപ്[ഇച്ചിരിക്കുന്ന കൈപള്ളി മലയാളം ബ്ലോഗ് എഴുതരുത്. ഈ പോസ്റ്റിലെ തന്നെ “എല്ലാവരും അതിന്റെ ഉച്ചകോടിയിലേക്ക് എത്താനുള്ള പ്രയാണത്തിലാണു്“ എന്നതു തന്നെ അത്ര ശരിയല്ലല്ലോ- ഉച്ചകോടിക്ക് സമ്മിറ്റ് എന്ന അര്‍ത്ഥമുണ്ടെങ്കിലും, അതിനു പകരം പരമോന്നതി, പരമകാംഷ്ഠ എന്നൊക്കെയാ ആപ്റ്റ് എന്നാ എനിക്കു തോന്നുന്നത്- ഉച്ചകോടി ഒരു മീറ്റിങ്ങ് എന്ന അര്‍ത്ഥത്തിലല്ലേ ഉപയോഗിക്കാ‍ാറ്- എന്തായാലും ഞാന്‍ മലയാള ഭാഷയിലും അത്ര പുള്ളി ഒന്നുമല്ല- എന്നാലും ബ്ലോഗ് എഴുത്ത് നിര്‍ത്താനും പോണില്ല- ഫോട്ടോബ്ലോഗുള്ളവര്‍ക്കും, അവിടെ കമന്റുന്നവര്‍ക്കും കൂടി ഈ സ്വാന്തത്ര്യം വേണ്ടേ? അല്ലെങ്കില്‍ പിന്നെ, സാഹിത്യ അഭിരുചിയില്‍, എന്റ്രന്‍സ് പരൂക്ഷ നടത്തി പാസാവുന്നവര്‍ക്കുമാത്രമേ ഗൂഗിള്‍ മലയാളം ബ്ലോഗിങ്ങ് നടത്താന്‍ അനുവദിക്കാവൂ- ശോ- ഇത്രേം നീളന്‍ കമന്റ് 4 കൊല്ലത്തില്‍ എഴുതിയിട്ടില്ല 

  ReplyDelete
 6. രഞ്ജിത്ത്February 07, 2010 10:11 PM

  കൈപ്പള്ളി മാഷേ,
  വളരെ ശരിയായ ഒരു കാര്യമാണ് മാഷ് പറഞ്ഞത്. ഇവിടെ ഞാനുള്‍പ്പടെ എല്ലാവരും കമന്റുന്നത് കൊള്ളാം അല്ലെങ്കില്‍ മനോഹരമായി എന്നുതന്നെയാണ് അതിനു കാരണം സ്വന്തം പോസ്റ്റിനും ഒരു കമന്റ്റ് കിട്ടണം എന്നുള്ളതുതന്നെയാണ്. എന്‍റെ ഒരു അഭിപ്രായം ഈ രംഗത്ത് അനുഭവസമ്പത്ത് ഉള്ളവര്‍ ആരും തന്നെ പുതിയതായ് വരുന്നവര്‍ക്ക് തെറ്റുകളും കുറവുകളും പറയാന്‍ മിനക്കിടാറില്ല. ആ ഒരു രീതിക്ക് മാറ്റം വരണം. ഇത് എന്‍റെ ഒരു അഭിപ്രായം മാത്രമാണ് ...

  ReplyDelete
 7. മേനോൻ തെറ്റിധരിച്ചു.

  ചിത്രങ്ങളെ സ്നേഹിക്കുന്ന താങ്കളെ പോലുള്ള മികച്ച ആസ്വാദന ശേഷിയുള്ള പ്രേക്ഷകരെ കുറിച്ച് ഞാൻ പരാമർശിച്ചിട്ടില്ല.

  ലേഖനം വായിക്കാൻ മേനോൻ സമയം കിട്ടിയില്ല എന്നു തോന്നുന്നു. വീണ്ടും വായിച്ചു ബ്ലോഗ് പോസ്റ്റുകൾ എഴുതാനുള്ള വിലപ്പെട്ട താങ്കളുടെ സമയം കളയാതിരിക്കാൻ ഞാൻ ഒന്നുകൂടി എഴുതി മനസിലാക്കിതരാൻ ശ്രമിക്കാം. ക്ഷമിക്കുമല്ലോ!

  ലേഖനത്തിൽ ഇങ്ങനെ ഞാൻ എഴുതി:

  ഫോട്ടോ ബ്ലോഗുകളിൽ ക്രിയാത്മകമായ ചർച്ചകൾ ഇപ്പോൾ ഒട്ടും കാണാറില്ല എന്നു തന്നെ പറയാം.

  The key word being ഒട്ടും കാണാറില്ല. ഐടെയാണു പ്രശ്നം. ഈ കല ഒരുതരം ജീർണതയിലേക്ക് നീങ്ങുകയാണോ എന്നാണു് എന്റെ ഭയം. ആ ഭയമാണു് ഈ ലേഖനത്തിന്റെ ആധാരം.

  മലയാളം ബ്ലോഗിൽ ലോക നിലവാരം പുലർത്തുന്ന ഫോട്ടോഗ്രഫർമാർ നിരവധിയുണ്ടു്. എന്നാൽ ഇവർ ആരും തന്നെ മലയാളം ബ്ലോഗ് super-starകൾ അല്ല. ഏറ്റവും അധികം hitകൾ ലഭിക്കുന്ന ഫോട്ടോഗ്രഫർമാരെ കാൾ നല്ല ചിത്രങ്ങൾ എടുക്കുന്ന അനേകം ഫോട്ടോബ്ലോഗുകൾ മലയാളികളുടേതായിട്ടുണ്ടു്. ആരും കാണാതെ കിടക്കുന്ന നിരവധി ഫോട്ടോബ്ലോഗുകളും ഉണ്ടു്. ഇവരുടെ ബ്ലോഗുകളിൽ commentകളോ hitകളോ ഇല്ല. കാരണം ഇവർ ആരുടെയും പുറം ചൊറിഞ്ഞ് പൊളിക്കാൻ പോകുന്നില്ല.


  പ്രോത്സാഹന commentകൾ അല്ലാതെ ക്രിയാത്മകമായ അഭിപ്രായങ്ങൾ വിരളമാണു്. ഇതിൽ ഏറ്റവും അത്ഭുതകരം മറ്റൊന്നുമല്ല. ഈ commentകൾ എഴുതുന്നത് മിക്കവാറും മറ്റൊരു ഫോട്ടോഗ്രഫർ തന്നെയായിരിക്കും. “you scratch my back I scratch your ….” എന്ന വിധത്തിൽ ഇതു് തുടർന്നു കൊണ്ടേയിരിക്കും."

  DSLRഉം Pro-DSLRഉം കാശു കൊടുത്തു വാങ്ങി ഫോട്ടോ എടുക്കുന്ന ഒരു കൂട്ടം നല്ല കലാകാരന്മാർ മലയാളം ബ്ലോഗിൽ ഉണ്ടു്. ഇവർ എഴുതുന്ന അഭിപ്രായങ്ങളെ കുറിച്ചാണു് ഞാൻ ലേഖനത്തിൽ ചൂണ്ടികാണിച്ചതു്, അല്ലാതെ താങ്കൾ സൂചിപ്പിച്ചതുപോലെയുള്ള casual observersന്റെ അഭിപ്രായം അല്ല. അടുത്ത വരി കൂടി ശ്രദ്ധിക്കുമല്ലോ:

  "നല്ല ചിത്രം കണ്ടാൽ അഭിനന്ദിക്കാം. എന്നാൽ മോശം ചിത്രം കണ്ടാൽ മിണ്ടാതെ പോകാതെ മനസിൽ തോന്നുന്നത് മടിയില്ലാതെ പറയാൻ പഠിക്കുക."

  അഭിനന്ദിക്കരുതു് എന്നു പറഞ്ഞിട്ടില്ല മേന്നെ. അഭിനന്ദനത്തിൽ മാത്രം സായൂജ്യം തേടാതെ നല്ല ചർചകളിലൂടെ ഫോട്ടോഗ്രാഫിയുടേ പുതിയ തലങ്ങൾ കണ്ടെത്താൻ ശ്രമിക്കാനാണു് ഞാൻ ലേഖനത്തിൽ പറയുന്നതു്

  കഴിവുള്ള ഫോട്ടോഗ്രാഫർമാർ പരസ്പരം പുറം ചോറിയുന്ന സ്വഭാവം അവസാനിപ്പിക്കാനാണു് പറഞ്ഞതു്, അല്ലാതെ താങ്കളെ പോലുള്ള മികച്ച പ്രേക്ഷകരെയല്ല പരാമർശിച്ചതു്.

  ReplyDelete
 8. നല്ല ചിത്രം എന്നു പറയാന്‍ ബുദ്ധിമുട്ടില്ല. അത്‌ എല്ലാവര്‍ക്കും പറയാം. വിമര്‍ശ്ശിക്കുമ്പോള്‍ അതിനെ കുറിച്ചു അറിഞ്ഞിരിക്കണം, പിന്നെ തെറ്റുകള്‍ തിരുത്തികൊടുക്കണം അപ്പോള്‍ സ്വന്തം അറിവു മറ്റുള്ളവര്‍ക്കു പറഞ്ഞുകൊടുക്കണം അങ്ങിനെ വേരൊരുത്തനെ അറിവുള്ളവനാക്കാന്‍ നമ്മളില്‍ ചിലര്‍ക്കു മടിയാണ്‌. പതിനെട്ടാമത്തെ അടവു ശിഷ്യനു ആശാന്‍ പറഞ്ഞുകൊടുക്കാത്തതു, ആശാനെക്കാള്‍ ശിഷ്യന്‍ വലുതാവരുതെന്നു വിചാരിച്ചിട്ടാണ്‌.

  ReplyDelete
 9. കൈപ്പള്ളി പറഞ്ഞതിന്റെ ചുരുക്കം: വെറുമൊരു ആസ്വാദകനും, ഒരു കോമ്പാക്റ്റ് ക്യാമറയുമായി വെറും ഒരു രസത്തിനുമാത്രമായി ഫോട്ടോ പിടിക്കുകയും വെറും ഒരു രസത്തിന്‍ മാത്രമായി പോസ്റ്റുകയും ചെയ്യുന്ന എന്നെപ്പോലെയുള്ളവറ് ഏതെങ്കിലും പൊട്ടം ഇഷ്റ്റപ്പെട്ടാല്‍ ‘മനോഹരം’ എന്ന് കമ്മെന്റിടുന്നതില്‍ പന്തികേടില്ല. എന്നാല്‍ ഫോട്ടോഗ്രാഫിയില്‍ പരിജ്ഞാനമുള്ളവറ് വെരും ഭംഗി വാക്ക് പറഞ്ഞ് സ്ഥലം വിടരുത്. തീറ്ച്ചയായും ക്രിയാത്മകമായ കമ്മെന്റ്സ് ഒരു പക്ഷെ എന്നെ പോലെയുള്ളവറ്ക്ക് ഇതിനെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കന്‍ പ്രചോദനവും പ്രോത്സാഹനവും ആയേക്കാം.

  ReplyDelete
 10. നല്ല പോസ്റ്റ്. മുളയിലെ നുള്ളേണ്ട ഒരു തെറ്റ് തന്നെയാണ് ഈ പുറം ചൊറിയൽ. ഞാനും ഈ പുറം ചൊറിയലിന്റെ ഭാഗമായി പോയല്ലോ എന്നോർത്ത് ഖേദിക്കുന്നു.

  കൃയാത്മകമായ വിലയിരുത്തലിലൂടെ നമുക്ക് മുന്നോട്ട് പോകാം.

  നല്ലതിനെ കുറിച്ച് നല്ലത് എന്ന് മാത്രം പറയാതെ ആ പടത്തിന്റെ നല്ല വശങ്ങളെ കുറിച്ച് ചർച്ച ചെയ്യാം

  ചീത്ത പടങ്ങളെ അതിന്റെ ചീത്തവശങ്ങൾ ചൂണ്ടി കാട്ടി വിമർശിക്കാം.

  ReplyDelete
 11. ഉന്മേഷ് ദസ്തക്കിര്‍February 08, 2010 10:03 AM

  കൈപ്പള്ളി,
  ഈയിടെ ഞാന്‍ ഭരത് സിക്ക എന്ന ഫോട്ടോഗ്രാഫറുടെ അഭിമുഖം വായിച്ചു. ( പ്ലാറ്റ് ഫോം മാഗസിന്‍) . and he is one of the most renowned photographer in India.) അദ്ദേഹത്തിന്റെ “Indian men”, “Space In Between”, "Salvador El Mundo" തുടങ്ങിയ സീരീസുകള്‍ കണ്ടാണ് ഞാന്‍ എന്റെ ഫോട്ടോ ബ്ലോഗ് ഡിലീറ്റ് ചെയ്യാന്‍ തീരുമാനിച്ചത്. ദൃശ്യകല എന്ന നിലയില്‍ ഫോട്ടോഗ്രാഫി എന്നത് കാണാന്‍ ശേഷിയുള്ള എല്ലാവര്‍ക്കും മനസ്സിലാകേണ്ട ഒരു കല തന്നെയാണ്. പക്ഷേ ചിന്താശക്തി തീരെ ആവശ്യമില്ലാത്ത ഒരു കലയാണ് അത് എന്നു താങ്കളുടെ സൂചനയോട് വിയോജിക്കുന്നു.

  ഞാന്‍ സൂചിപ്പിച്ച ആ ഫോട്ടോകള്‍ ഒന്നു കണ്ടു നോക്കൂ. കാണാന്‍ ശേഷിയുള്ള ആര്‍ക്കും വെറുതേ കണ്ടു പോകാവുന്നവയല്ല അവ. അന്ധകാരത്തിന്റെ കൂരിരുട്ടിൽ പടർന്നു പന്തലിച്ചുകിടക്കുന്ന നിഗൂഢ വിഷയമൊന്നുമല്ലെങ്കില്‍ തന്നെയും അല്പമെങ്കിലും ചിന്താശക്തി ആവശ്യമായി വരുന്ന ചിത്രങ്ങളാണവ. ഭരത് തന്റെ അഭിമുഖത്തില്‍ പറയുന്നുണ്ട്, Photography doesn't have to be cool, pretty and beautiful. മലയാളം ഫോട്ടോബ്ലോഗുകളില്‍ പലപ്പോഴും ഇത്തരം cool, pretty and beautiful ചിത്രങ്ങളാണ് വരുന്നത് എന്നതുകൊണ്ട് തന്നെയാണ് “Nice”, “അതി മനോഹരം.” “കലക്കി…” “great ..” എന്നീ പ്രതികരണങ്ങള്‍ വരുന്നതും. അതില്‍ വായനക്കാരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല.

  മറ്റൊന്ന് ഫാഷന്‍ ഫോട്ടോഗ്രാഫി, വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫി, പ്രോഡക്റ്റ് ഫോട്ടോഗ്രാഫി തുടങ്ങിയ വിഭാഗങ്ങളില്‍ പെടുന്ന ചിത്രങ്ങള്‍ “Nice”, “അതി മനോഹരം.” “കലക്കി…” “great ..” എന്നീ പ്രതികരണങ്ങളില്‍ അപ്പുറം എന്തെങ്കിലും ചര്‍ച്ച ചെയ്യാന്‍ മാത്രം ഉണ്ടോ എന്നെനിക്കു സംശയമുണ്ട്. ഫൈന്‍ ആര്‍ട്ട് ഫോട്ടോഗ്രാഫി, കണ്‍സപ്ഷ്വല്‍ ഫോട്ടോഗ്രാഫി എന്നീ വിഭാഗങ്ങളില്‍ വരുന്ന ഫോട്ടോഗ്രാഫുകള്‍ മാത്രമേ ഒരു കല എന്ന നിലയ്ക് വിലയിരുത്താനും ചര്‍ച്ചചെയ്യാനുമുള്ള സാധ്യതകള്‍ തുറന്നു തരുന്നുള്ളൂ എന്നാണെനിക്കു തോന്നുന്നത്.

  ഫോട്ടോഗ്രാഫിയെക്കുറിച്ചുള്ള ചര്‍ച്ച എന്നാല്‍ അതിന്റെ ടെക്നിക്കല്‍ വശങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ എന്നാണുദ്ദേശിക്കുന്നതെങ്കില്‍ എനിക്കൊന്നും പറയാനില്ല.

  ReplyDelete
 12. കൈപ്പള്ളി,
  ഈയിടെ ഞാന്‍ ഭരത് സിക്ക എന്ന ഫോട്ടോഗ്രാഫറുടെ അഭിമുഖം വായിച്ചു. ( പ്ലാറ്റ് ഫോം മാഗസിന്‍) . (one of the most renowned photographer in India.) അദ്ദേഹത്തിന്റെ “Indian men”, “Space In Between”, "Salvador El Mundo" തുടങ്ങിയ സീരീസുകള്‍ കണ്ടാണ് ഞാന്‍ എന്റെ ഫോട്ടോ ബ്ലോഗ് ഡിലീറ്റ് ചെയ്യാന്‍ തീരുമാനിച്ചത്. ദൃശ്യകല എന്ന നിലയില്‍ ഫോട്ടോഗ്രാഫി എന്നത് കാണാന്‍ ശേഷിയുള്ള എല്ലാവര്‍ക്കും മനസ്സിലാകേണ്ട ഒരു കല തന്നെയാണ്. പക്ഷേ ചിന്താശക്തി തീരെ ആവശ്യമില്ലാത്ത ഒരു കലയാണ് അത് എന്നു താങ്കളുടെ സൂചനയോട് വിയോജിക്കുന്നു.

  ഞാന്‍ സൂചിപ്പിച്ച ആ ഫോട്ടോകള്‍ ഒന്നു കണ്ടു നോക്കൂ. കാണാന്‍ ശേഷിയുള്ള ആര്‍ക്കും വെറുതേ കണ്ടു പോകാവുന്നവയല്ല അവ. അന്ധകാരത്തിന്റെ കൂരിരുട്ടിൽ പടർന്നു പന്തലിച്ചുകിടക്കുന്ന നിഗൂഢ വിഷയമൊന്നുമല്ലെങ്കില്‍ തന്നെയും അല്പമെങ്കിലും ചിന്താശക്തി ആവശ്യമായി വരുന്ന ചിത്രങ്ങളാണവ. ഭരത് തന്റെ അഭിമുഖത്തില്‍ പറയുന്നുണ്ട്, Photography doesn't have to be cool, pretty and beautiful. മലയാളം ഫോട്ടോബ്ലോഗുകളില്‍ പലപ്പോഴും ഇത്തരം cool, pretty and beautiful ചിത്രങ്ങളാണ് വരുന്നത് എന്നതുകൊണ്ട് തന്നെയാണ് “Nice”, “അതി മനോഹരം.” “കലക്കി…” “great ..” എന്നീ പ്രതികരണങ്ങള്‍ വരുന്നതും. അതില്‍ വായനക്കാരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല.

  മറ്റൊന്ന് ഫാഷന്‍ ഫോട്ടോഗ്രാഫി, വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫി, പ്രോഡക്റ്റ് ഫോട്ടോഗ്രാഫി തുടങ്ങിയ വിഭാഗങ്ങളില്‍ പെടുന്ന ചിത്രങ്ങള്‍ “Nice”, “അതി മനോഹരം.” “കലക്കി…” “great ..” എന്നീ പ്രതികരണങ്ങളില്‍ അപ്പുറം എന്തെങ്കിലും ചര്‍ച്ച ചെയ്യാന്‍ മാത്രം ഉണ്ടോ എന്നെനിക്കു സംശയമുണ്ട്. ഫൈന്‍ ആര്‍ട്ട് ഫോട്ടോഗ്രാഫി, കണ്‍സപ്ഷ്വല്‍ ഫോട്ടോഗ്രാഫി എന്നീ വിഭാഗങ്ങളില്‍ വരുന്ന ഫോട്ടോഗ്രാഫുകള്‍ മാത്രമേ ഒരു കല എന്ന നിലയ്ക് വിലയിരുത്താനും ചര്‍ച്ചചെയ്യാനുമുള്ള സാധ്യതകള്‍ തുറന്നു തരുന്നുള്ളൂ എന്നാണെനിക്കു തോന്നുന്നത്.

  ഫോട്ടോഗ്രാഫിയെക്കുറിച്ചുള്ള ചര്‍ച്ച എന്നാല്‍ അതിന്റെ ടെക്നിക്കല്‍ വശങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ എന്നാണുദ്ദേശിക്കുന്നതെങ്കില്‍ എനിക്കൊന്നും പറയാനില്ല.

  ReplyDelete
 13. കൈപ്പള്ളി ചൂണ്ടിക്കാണിച്ച കാര്യങ്ങള്‍ പ്രസക്തമാണെന്ന് തന്നെയാണ് എന്റെയും അഭിപ്രായം. എന്നുവെച്ച് എല്ലാവരും വിമര്‍ശകരായിക്കൊള്ളണമെന്ന് നിര്‍ബന്ധം പിടിക്കുകയുമരുത്. ചില ചിത്രങ്ങളെല്ലാം ഒറ്റനോട്ടത്തില്‍ തന്നെ നമുക്ക് "കൊള്ളാം, നന്നായിരിക്കുന്നു" എന്ന ഒരു feel തരുന്നവയായിരിക്കും, ചിലത് മറിച്ചും. ഒരു സാധാരണ ആസ്വാദകനെന്ന നിലക്ക് അത് ഞാന്‍ പ്രകടിപ്പിക്കാറുമുണ്ട്. പക്ഷേ ഫോട്ടോഗ്രാഫിയെക്കുറിച്ച് അറിവുള്ളവര്‍ കുറച്ചുകൂടി വിശദമായി വിശകലനം ചെയ്ത് (സമയലഭ്യത കൂടി പരിഗണിച്ച്) കമന്റുകയാണെങ്കില്‍ തീര്‍ച്ചയായും അത് വളരെ ഉപകാരപ്രദമായിരിക്കും. അതേപോലെ കമന്റുകളുടെയോ പോസ്റ്റ്കളുടെയോ എണ്ണം നോക്കി ഒരു ബ്ലോഗ് വിലയിരുത്തുന്നതും തെറ്റായ പ്രവണതയാണെന്നതാണ് എന്റെ അഭിപ്രായം.

  ReplyDelete
 14. കൈപ്പള്ളീ, മലയാളം ഫോട്ടോ ബ്ലോഗിങ്ങിന്‌ വളരെ അത്യാവശ്യമായ ഒരു പോസ്റ്റ്.
  കൈപ്പള്ളി പറയുന്നതിനോട് പൂര്‍ണ്ണമായി ഞാനും യോജിക്കുന്നു.ക്യാമറ കയ്യിലുള്ളവര്‍ മാത്രമല്ല, ഒരു ഫോട്ടോയെ വിലയിരുത്താന്‍ പറ്റുന്ന അനേകം പേരുണ്ട് നമ്മുടെയിടയില്‍ പക്ഷേ അവരൊന്നും പലപ്പോഴും ഒന്നും പറയുന്നില്ല, അതോരു സങ്കടം തന്നെയാണ്‌.
  ഒരു പക്ഷേ അതിനൊക്കെ കാരണം സ്വന്തം ബ്ലോഗില്‍ ആളു കുറയമോ എന്ന പേടി,അതിലുപരി ഇന്നു കാണുന്ന മറ്റൊരു കാര്യം ബൂലോകത്തുള്ള ഭൂരിഭാഗം ആള്‍‌ക്കാരും പരസ്പരം അറിയുന്നവരാണ്‌ (ബ്ലോഗ് മീറ്റുകള്‍ തന്നെ വില്ലന്‍!) അതുകൊണ്ട് തന്നെ കൂട്ടുകാരന്റെ ബ്ലോഗില്‍ "ഇതു നന്നായില്ല" എന്നെഴുതാന്‍ ഒരു മടി അല്ലെങ്കില്‍ ഒരു വിഷമം.വേറൊരു കാര്യംമറ്റുള്ളവര്‍‌ എന്തു വിചാരിക്കും അല്ലെങ്കില്‍ ഞാനെഴുതുന്നതു തെറ്റായാലോ എന്ന ചിന്ത!
  "എനിക്കു ക്രിട്ടിക്ക് കമന്റ് എഴുതാനൊന്നുമറിയില്ല" എന്നു പറയുന്ന ഫോട്ടോഗ്രാഫേഴ്സിനേയുമെനിക്കറിയാം, എന്റെ അഭിപ്രായത്തില്‍ ഒരുപാട് ഫോട്ടോകളെ അനലൈസ് ചെയ്യുകയും അതിനെ പറ്റിയുള്ള അഭിപ്രായങ്ങള്‍ ചര്‍ച്ച ചെയ്യുകയും തന്നെയാണ്‌ നല്ല ഫോട്ടോകളെടുക്കാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ ചെയ്യേണ്ടത്.
  ഒരു ഫോട്ടോ കണ്ടാല്‍ എന്റെ മനസ്സില്‍ തോന്നുന്ന അഭിപ്രായം അതു നല്ലതായാലും ചീത്തയായാലും ഞാനെഴുതാറുണ്ട്, കാരണം ഞാനെഴുതിയത് തെറ്റാണെങ്കില്‍ അത് ആരെങ്കിലും വന്ന് തിരുത്തും അങ്ങിനെ എനിക്കത് പഠിക്കാം, ഞാന്‍ പറഞ്ഞതു ശരിയാണെങ്കില്‍ ആ ഫോട്ടോഗ്രാഫര്‍ക്ക് അതു തിരുത്താം ഭാവിയില്‍ അതു ശ്രധ്ദിക്കുകയും ചെയ്യാം.അതുപോലെത്തന്നെ ഫോട്ടോഗ്രാഫിയെ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ടിവിടെ അവര്‍‌ക്കൊക്കെ അത് ഉപകരിക്കുകയും ചെയ്യും.

  കൈപ്പള്ളി വളരെ നന്നായി ഈ പോസ്റ്റ് എഴുതിയിരിക്കുന്നു എങ്കിലും ഒരു ചോദ്യം,എനിക്കു നെരിട്ടറിയാവുന്ന, ഫോട്ടോഗ്രാഫിയില്‍ സാമാന്യം നല്ല അറിവുള്ള താങ്കള്‍ എന്തുകൊണ്ടാണ്‌ ഫോട്ടോബ്ലോഗുകളില്‍ കമന്റിടാത്തത്?(ഇട്ടിട്ടുണ്ടെങ്കില്‍ തന്നെ വളരെ അപൂര്‍‌വ്വം)

  ReplyDelete
 15. കൈപ്പള്ളിമാഷിന്റെ ഈ പോസ്റ്റ് അവസരോചിതമായി. ഫോട്ടോഗ്രാഫിയുടെ ആസ്വാദകർ “ഗംഭീരം” നന്നായി എന്നൊക്കെ കമന്റെഴുതുന്നതിൽ ഒരു കുഴപ്പവുമില്ല. എന്നാൽ, നല്ല ഫോട്ടോഗ്രാഫർമാർ ഒരുപാട് പേർ (എസ്.എൽ.ആർ ക്യാമറ ഉള്ളവരെ മാത്രം ഞാൻ ആക്കൂട്ടത്തിൽ പെടുത്തുന്നില്ല. നല്ല കലാബോധവും, ഉൾക്കാഴ്ചയുമുള്ള പോയിന്റ് ആന്റ് ഷൂട്ട് ക്യാമറ ഉടമകളും നമ്മുടെ കൂട്ടത്തിൽ ഉണ്ട്) ഒരു ഫോട്ടോയെപ്പറ്റി സത്യസന്ധമായ അഭിപ്രായങ്ങൾ പറയാതെ പോകുന്നതുകാണുമ്പോൾ വിഷമം തോന്നാറുണ്ട്. പക്ഷേ, അങ്ങനെ തുറന്ന് അഭിപ്രായം പറയാത്തതിനു കാരണം പലതാകാം. പോസ്റ്റ് ചെയ്തയാൾ വിമർശനം ആഗ്രഹിക്കുന്നുണ്ടാവില്ല, അല്ലെങ്കിൽ വിമർശനകമന്റുകൾ അദ്ദേഹത്തിനു ഉൾക്കൊള്ളാൻ ആവുന്നില്ലായിരിക്കാം, അതുമല്ലെങ്കിൽ ബാക്കി കമന്റിയവരൊക്കെ എന്നെപ്പറ്റി എന്തുവിചാരിക്കും അവനൊരു ആശാൻ നടക്കുന്നു എന്നു ചിന്തിക്കുമല്ലോ എന്ന ചിന്തയുമാവാം. എനിക്കു തന്നെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട്. ശ്രീലാലിന്റെ ഒരു പോസ്റ്റിൽ ശ്രീലാൽ ആവശ്യപ്പെട്ടതുകൊണ്ട് ഞാൻ ഒരു വിമർശനക്കമന്റ് എഴുതിയതാണ്. അപ്പോൾ ഒരു അനോണിയുടെ കമന്റ് വന്നു “ആദ്യം പോയി ഇതുപോലെ രണ്ടു ഫോട്ടോയെടുക്കാൻ പഠിക്ക്, എന്നിട്ട് മറ്റുള്ളവരെ വിമർശിക്കാൻ പോകൂ” എന്ന്. പോരേ പൂരം !! അപ്പോൾ അങ്ങനെ ചിന്തിക്കുന്ന വായനക്കാരും ഉണ്ട്. കൈപ്പള്ളിതന്നെ, എന്റെ അറിവിൽ, ആരെങ്കിലും ആവശ്യപ്പെട്ടാൽ മാത്രമെ അവരുടെ ബ്ലോഗിലെ ചിത്രങ്ങളെപ്പറ്റി ക്രിട്ടിക് കമന്റ് എഴുതാറുള്ളൂ അല്ലേ? എന്തായാലും പഠിച്ചുവളരാൻ ആഗ്രഹിക്കുന്നവർ ക്രിട്ടിക് കമന്റുകൾ എഴുതാനും തിരിച്ച് സ്വീകരിക്കാനും തയ്യാറായിരിക്കണം. അതുകൊണ്ടാണ് ഞാന്റെ ഫോട്ടോബ്ലോഗിൽ ഒരു കമന്റ് മെസേജ് ഇങ്ങനെ ഇട്ടിരിക്കുന്നത് “ക്രിയാത്മകമായ നിർദ്ദേശങ്ങളും വിമർശനങ്ങളും സർവ്വാത്മനാ സ്വാഗതം ചെയ്യുന്നു.
  “കൊള്ളം” “ഗംഭീരം” എന്ന കമന്റുകള്‍ മാത്രം പറയാതെ ഈ ചിത്രങ്ങളില്‍ കുറ്റങ്ങളും പോരായ്മകളും കണ്ടാൽ അത് സത്യസന്ധമായി ഇവിടെ എഴുതുക“

  ReplyDelete
 16. Unmesh lets look at reality first. In India fine art photography is probably not even a subject. At least I havn't seen anything worth mentioning, neither do we have great fine art photographers. Before we even think to discuss photography as a form of art, we should at least try to understand the basics of photography.

  I have yet to see photographers from india who come even close to giants like Seb Janiak, Zhang Jingna, Hirano Aichi, Alexandra Hager or Ciril Jazbec. It would take us Mallus probably a few decades before we have people of this stature. Sadly there are too many who pose as great photographers in india.

  As you rightly said, photography is not just about techniques and angles, there has to be something beyond the images that touch the viewer.

  BTW this Sikka chap does not touch anything inside me.

  ReplyDelete
 17. ഇന്‍ഡ്യയില്‍ ഫൈന്‍ ആര്‍ട്ട് ഫോട്ടോഗ്രാഫി എന്നൊരു വിഭാഗമേ ഇല്ല എന്നങ്ങ് ഉറപ്പിച്ചു പറയല്ലേ കൈപ്പള്ളി. ഫൈന്‍ ആര്‍ട്ട്/ കണ്‍സപ്ഷ്വല്‍ ഫോട്ടോഗ്രാഫിയില്‍ ഒട്ടനവധി എക്ഷിബിഷന്‍സ് ഇവിടെ നടക്കാറുണ്ട്. അവയ്ക് കാഴ്ചക്കാര്‍ കുറവാണെന്നത് നേര്. പ്രബുദ്ധദാസ് ഗുപ്ത, രഘു റായ്, തുടങ്ങിയ വെറ്ററന്‍സ് കൂടാതെ റിഷി സിംഗാളിനെപ്പോലെയുള്ള അനേകം ചെറുപ്പക്കാര്‍ ഈ രംഗത്തുണ്ട്. ഡീവിയന്‍ ആര്‍ട്ടിന്റെ ഗ്യാലറികളില്‍ അനേകം മല്ലൂ ഫോട്ടോഗ്രാഫര്‍മാരെയും കാണാം.

  ഭരത് സിക്കയുടെ ചിത്രങ്ങള്‍ താങ്കള്‍ക്ക് ക്രാപ്പ് ആയി തോന്നുകയും Seb Janiak, Zhang Jingna തുടങ്ങിയവരുടെ ചിത്രങ്ങള്‍ മാത്രമാണ് ഫൈന്‍ ആര്‍ട്ട് ഫോട്ടോഗ്രാഫിയെന്നും തീര്‍ത്തു പറഞ്ഞാല്‍ ഞാനെന്തു പറയും? എന്റെ ആസ്വാദനത്തിന്റെ കുഴപ്പമാകാം. അല്ലെങ്കില്‍ ഒരു പക്ഷേ, നമ്മള്‍ ഇരുവരും സംസാരിക്കുന്നത് വ്യത്യസ്ഥമായ രണ്ടു കാര്യങ്ങളെകുറിച്ചായിരിക്കും.

  (കൈപ്പള്ളി ഇനി നാട്ടില്‍ വരുമ്പോള്‍ ബാംഗ്ളൂരു വഴിയോ ഡല്‍ഹി വഴിയോ വരിക. ഒന്നു രണ്ടു ദിവസം താമസിച്ച് ഗ്യലറികള്‍ ഒക്കെ കണ്ടിട്ടേ പോകാവൂ. ഡല്‍ഹിയിലെ ഗ്യാലറികള്‍ കണ്ടു തീര്‍ക്കാന്‍ ഒരാഴ്ചയെങ്കിലും വേണ്ടി വരും. ഇന്‍ഡ്യക്കാരുടെയും മല്ലൂസിന്റെയും ഒക്കെ കലാവാസനയെക്കുറിച്ചുള്ള താങ്കളുടെ അഭിപ്രായം മാറും എന്ന വിശ്വാസത്തിലല്ല. ജസ്റ്റ് എ സജഷന്‍. :)

  ReplyDelete
 18. ഈ ലേഖനം എഴുതിയ ഉടൻ ഒരണ്ണൻ എന്നോടു് ചില കാര്യങ്ങൾ ചോദിച്ചറിയാൻ വന്നു. ഞാൻ എന്തിനാണു് "good, excellent" എന്നോക്കെ വേറെ ചില (അദ്ദേഹത്തിന്റെ അല്ല) ബ്ലോഗുകളിൽ പോയി comment എഴുതുന്നതു് എന്നു ചോദിച്ചു്. നല്ല ചിത്രം കണ്ടാൽ പിന്നെ ഞാൻ എന്തു പറയണം? അതുപോലെ ഞാൻ എന്തുകൊണ്ടു് ആ ബ്ലോഗ് കണ്ടില്ലെ? എന്തുകൊണ്ടു് ഈ ബ്ലോഗിൽ കമന്റ് എഴുതിയില്ല. ഈ ഫോട്ടോഗ്രാഫറിനെ കുറിച്ച് എന്താണു് അഭിപ്രായം? ശെടാ എന്തൊരു കഷ്ടമാണു് ഹെ ഇതു്.

  ഈ ലോകത്തുള്ള എല്ല മല്ലു ബ്ലോഗർമാരുടെയും ബ്ലോഗിൽ പോയി comment എഴുത്തല്ല എന്റെ main പണി. അവസരം കിട്ടിയാൽ കാണും, കണ്ടാൽ മനസിൽ തോന്നിയതു് മുഖം നോക്കാതെ ആരുടെ ബ്ലോഗിലായാലും പറയും. നിങ്ങളും എന്റെ ബ്ലോഗിൽ അങ്ങനെ തന്നെ ചെയ്യുകയും വേണം. പരാമർശ്ശം പേടിച്ച് ഒരു ഫോട്ടോയും ഞാൻ delete ചെയ്യുകയും ഇല്ല. തീർശ്ച.

  ReplyDelete
 19. കൈതമുള്ള്February 08, 2010 4:24 PM

  “Nice”
  “അതി മനോഹരം.”
  “കലക്കി…”
  “great ..”

  -കൈപ്സെ,

  ഫോട്ടോഗ്രഫിയില്‍ നിരക്ഷരനായ ഞാന്‍ ഇങ്ങനെയൊക്കെയാണ് കമെന്റ് ഇടാറ്. പക്ഷെ ‘പണ്ഡിതര്‍’ അങ്ങനെ ചെയ്യരുതെന്ന ആശയത്തോട് എതിര്‍പ്പില്ല. ചര്‍ച്ച അവസരോചിതം!

  ReplyDelete
 20. ha ha ha...

  I had mentioned this earlier......!
  Look here

  But I don't think that those photos I couldn't enjoy/understand are BAD.

  ReplyDelete
 21. ഇത് ഫോട്ടോ ബ്ലോഗുകളില്‍ മാത്രം കാണുന്ന ഒന്നാണെന്നു തോന്നുന്നില്ല. ഫ്ലിക്കറിനും പിക്കാസയ്ക്കും എല്ലാം ഇതു ബാധകം.
  • ഒരു നല്ല ഫോട്ടോ, കാണുവാന്‍ മനോഹരം എന്നു പറയുവാന്‍ പ്രത്യേകിച്ച് ഫോട്ടോഗ്രഫിയുടെ സാങ്കേതികതയൊന്നും മനസിലാക്കേണ്ടതില്ലല്ലോ! അതാവാം ഒരുപക്ഷെ, കമന്റുകള്‍ അത്തരം പ്രോത്സാഹനപദങ്ങളിലൊതുങ്ങുന്നത്.
  • DSLR-ഉം മറ്റും ഉപയോഗിച്ച് ഫോട്ടോയെടുക്കുന്നവരൊക്കെ തന്നെയാവാം കമന്റുന്നത്, പക്ഷെ എന്താണ് ആ ഫോട്ടോ നന്നാകുവാന്‍ / മോശമാകുവാന്‍ കാരണമെന്ന് സാങ്കേതികമായി വിശദീകരിക്കുവാന്‍ കഴിവുള്ളവര്‍ ആവണമെന്നില്ലല്ലോ! (അങ്ങിനെയൊരു വിശദീകരണം നല്‍കുവാന്‍ തക്കവണ്ണം അറിവു നേടുവാന്‍ ശ്രമിക്കുന്നത് അവര്‍ക്കു തന്നെയും ഗുണകരമായിരിക്കും എന്നത് മറ്റൊരു വശം.)
  • പലപ്പോഴും ഞാന്‍ കമന്റു ചെയ്യാറുണ്ടായിരുന്നത് (ഫോട്ടോ ബ്ലോഗുകളെക്കാള്‍ ഫ്ലിക്കറില്‍ കമന്റിയിരുന്നു) ഈ പറഞ്ഞ രീതിയില്‍ ഫോട്ടോയെക്കുറിച്ചുള്ള തോന്നലുകള്‍ വിലയിരുത്തിക്കൊണ്ടായിരുന്നു. പക്ഷെ, ഫോട്ടോഗ്രഫി തുടക്കക്കാരനായ ഞാന്‍ ഇങ്ങിനെയോരോന്നു പറയുമ്പോള്‍ അത് ശരിയായ അര്‍ത്ഥത്തില്‍ എടുക്കണമെന്നില്ല. പ്രത്യേകിച്ചും വളരെ പരിചയവും പ്രശസ്തിയുമുള്ള മറ്റു ഫോട്ടോഗ്രാഫര്‍മാര്‍ കൊള്ളാമെന്നും മറ്റും മുന്‍/പിന്‍ കമന്റുകള്‍ ഇടുമ്പോള്‍. അങ്ങിനെയായപ്പോള്‍, പതിയെ എനിക്കും താത്പര്യം നശിച്ചു.
  • ‘പോട്ട’ത്തിന്റെ ഭാഗമായി ക്രിട്ടിക്കല്‍ കമന്റുകളെ സ്വാഗതം ചെയ്യുന്ന ഒരു വിഡ്ജറ്റ് എല്ലാ ഫോട്ടോ ബ്ലോഗുകളിലും പ്രദര്‍ശിപ്പിച്ചാലോ?
  --

  ReplyDelete
 22. നല്ലതെന്ന് തോന്നുമ്പോള്‍
  “Nice”
  “അതി മനോഹരം.”
  “കലക്കി…”
  “great ..”
  എന്നൊക്കെ പറയുന്നതില്‍ തെറ്റില്ല. പക്ഷെ എന്താണ് അതില്‍ ആകര്‍ഷണീയമായതെന്ന് കൂടി പറഞ്ഞാല്‍ ആ അഭിപ്രായം പൂര്‍ണമാകും.

  പക്ഷെ പലരുടേയും കുഴപ്പം വ്യക്തമായ ഒരു അഭിപ്രായം ഇല്ല എന്നതു തന്നെ. ഒരു സിനിമ കണ്ടാലോ ഒരു പുസ്തകം വായിച്ചാലോ സ്വന്തമായ ഒരു അഭിപ്രായത്തിനു പകരം പലരും മറ്റുള്ളവര്‍ അതിനെക്കുറിച്ച് എന്താണ് പറഞ്ഞതെന്നു നോക്കി അതിനൊപ്പിച്ച് സ്വന്തം എന്ന ലേബലില്‍ ഒരു കമന്റ് അങ്ങ് കാച്ചും.

  ഇതു തന്നെയാണൊരുപക്ഷേ ഫോട്ടോബ്ലോഗുകളിലെ അഭിപ്രായങ്ങളുടെയും പിന്നിലുള്ളത്. എല്ലാവരും ഇങ്ങനെയാണെന്നല്ല.

  മോശം ചിത്രം കണ്ടാല്‍ ഇതുപോലെ മോശം എന്നും ആരും പറയാറില്ല. ശരിക്കും അതും അഭിപ്രായമായി രേഖപ്പെടുത്തുന്നതിനെ പ്രോത്സാഹിപ്പിക്കേണ്ടേ?

  ReplyDelete
 23. Well said, agree with you.
  "Give a man a violin and he now owns a violin.Give a man a camera,he now becomes a photographer"
  Courtesy: http://russelsteapot.blogspot.com

  ReplyDelete
 24. തെറ്റുകള്‍ ആയിട്ട് തോന്നുന്നത് അപ്പോള്‍ തന്നെ കമന്റിയാല്‍ അയാള്‍ക്ക് അതു പിന്നീട് ശരിയാക്കാന്‍ സാധിച്ചേക്കും, അല്ലാത്ത് പക്ഷം കഴിവ് മുരടിക്കും എന്നാണ് എന്റെ അഭിപ്രായം

  ReplyDelete
 25. I agree with Kaippally's observation. One thing to note here is that Malayalam Photo blogging has just only started growing in standard . It hasn't grown a lot from where it was years before though more people has started posting good photographs. But I am happy with the growth of the Mallu photo bloggers.

  Comments are always an issue, but an issue a serious photo blogger should not be concerned with! My personal observation is that most comments come from the blogger's participation and activities in the blog world rather than for the work. I don't say critical comments happen, but it is rare and at times it is difficult for one to post a critical comment( refer to Appu) . A critical comment or 'not a good shot' type of comment which needs explanation requires much more effort than great, wow, coconut(O) type of single worded comments.
  In my opinion a serious photo blogger should should understand what makes a photo to standout or what are the drawbacks of this shot and let the blogger know why the photo is great or what is the issue with that shot. At the same time , I don't expect every one to comment that way!!

  Sorry for using English

  ReplyDelete
 26. പറയാനുള്ളതു മുഴുവനും ഇവിടെ കമന്റിയവര്‍ ഇതിനകം പറഞ്ഞു കഴിഞ്ഞു

  ക്രിറ്റിക് കമന്റുകള്‍ മറ്റുള്ളവര്‍ അതിന്റേതായ സ്പിരിറ്റില്‍ എടുക്കുമോ എന്ന സംശയം ഉള്ളതുകൊണ്ടാണ് പലരും അതിനു മടിക്കുന്നത്. . എന്റെ കാര്യം പറയാം...
  ഒരു ചിത്രം ഇഷ്ടപ്പെട്ടില്ലെങ്കില്‍, ഈ ചിത്രം എനിക്കു ഇഷ്ടപ്പെട്ടില്ല എന്ന് തുറന്നു പറയാന്‍ എനിക്കു മടിയാണ്. അങ്ങിനെയുള്ള സന്ദര്‍ഭങ്ങളില്‍ അവിടെ കമന്റ് ഇടാതെ പോരുകയാണ് ഞാന്‍ ചെയ്യുക. എന്നാല്‍ ചില ബ്ലോഗുകളില്‍ നമ്മുക്ക് നല്ലതെന്ന് തോന്നുന്ന സജഷന്‍സ് പറയാറുമുണ്ട്.കൂടുതല്‍ ടെക്നിക്കല്‍ നോളെജ് ഇല്ലാത്ത്കൊണ്ട് കൂടുതല്‍ സജഷന്‍സ് പറയാനും അറിയില്ല

  പിന്നെ ഹരീ പറഞ്ഞ ഒരു പോലെ, ഫോട്ടോഗ്രാഫിയില്‍ വളരെ കഴിവുള്ള ഒരാള്‍ വളരെ നല്ല അഭിപ്രായം പറഞ്ഞിട്ടു പോയ ഒരു ഫോട്ടോയില്‍ തുടക്കക്കാരനായ ഒരാള്‍ ആ ഫോട്ടോ ഇഷ്ടപ്പെട്ടില്ല എന്നു പറയാനും ഒരു മടി ഉണ്ട്

  എന്തായാലും ഇനി മുതല്‍ ആര്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അഭിപ്രായം തുറന്നു പറയുക തന്നെ-എന്റെ ബ്ലോഗില്‍ ഏത് രീതിയിലുള്ള വിമര്‍ശന കമന്റുകളും ആര്‍ക്കും എഴുതാം.

  ഇനി പോയി രണ്ടു ഫോട്ടോകളെ വിമര്‍ശിക്കട്ടെ

  ReplyDelete
 27. I agree with pyngodan. I remember the incident when I commented on one of my friend's orkut photostream. When I gave the suggestion in simple and humple language he removed me from friend's list. Because everyone was supposed to write " Wow, amazing, superb, awesome.. etc".
  I think most of the ppl know or already said the same opinion. But again they are forced to write Woowwwwws for keeping the relationship or for the impression...(what ever it may be..).

  After that incident I stopped writing suggestions in other's streams unless it is my close frnd.

  ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..