ഈ ചൈന എന്തരു് കുണ്ടാമണ്ടിയാണു് കാണിക്കണതെന്ന് ഒരു പിടിയും കിട്ടണില്ല കെട്ട!.
1) ലോകം കണ്ട ഏറ്റവും വേഗത്തില്‍ മുന്നോട്ട് കുതിക്കുന്ന സാമ്പത്തിക വളര്‍ച്ച.
2) ആവശ്യത്തിലേറെയുള്ള അണുവായുധ ശേഖരം.
3) Olympics Games host ചെയ്യുന്നു.
ചൈനയുടെ morale ഇപ്പോള്‍ അവര്‍ണ്ണനീയമാണു്. ഒരു പുതിയ Mega super power ഉണ്ടാകുന്ന എല്ലാ മണവും അടിക്കുന്നുണ്ട്. ചൈനക്കാരെ സമ്പന്ധിച്ചിടത്തോളം നല്ല കാര്യം തന്ന. പക്ഷെ ബാക്കിയുള്ളവമ്മാരിക്ക് തൊയിരം തരൂല്ലാ എന്നുകെച്ചാ.
ഒരു ജനാധിപത്യ വ്യവസ്ഥിതി ഈ അടുത്ത കാലത്തൊന്നും അവിടെ ഉണ്ടാവൂല്ല എന്നുള്ളതും ശ്രദ്ധേയമാണു്. സാമ്പത്തിക ഭദ്രതയുള്ള ചൈനയില്‍ ഒരു വിപ്ലവം ഉണ്ടാകുമെന്ന് തോന്നണില്ല. (അദ്വാആആആആനിക്കുന്ന ചൂഷിതരില്ലാത്തിടത്ത് എന്തോന്ന് വിപ്ലവം !) കഴിഞ്ഞ മാസം ജപ്പാന്‍ ഒരു പേടകം ചന്ദ്രനില്‍ കത്തിച്ച് വിട്ടു. അടുത്ത വര്‍ഷം ഭാരതം ഒരണ്ണം തട്ടിക്കൂട്ടി വിടും. ഇവിടെങ്ങും വേറെ ഒരു പണിയും ഇല്ലാഞ്ഞിട്ടാണ ഇവമ്മാരു് ചന്ദ്രനില്‍ പോയി തൊരക്കാന്‍ പോണത്. ശാസ്ത്രത്തിനു വേണ്ടി വേറെ എന്തെല്ലാം ചെയ്യാം. ചന്ദ്രനില്‍ പോയാല്‍ മാത്രമെ പറ്റൂ എങ്കില്‍ പിന്നെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല. നടക്കട്ട്. ഇന്ന് ദാണ്ടേ ചന്ദ്രമണ്ഡലത്തിലേക്ക് ചൈനാക്കാരും പേടകം വിക്ഷേപിച്ചതോടെ ഒരു പുതിയ പ്രാദേശിക ബഹിരാകാശ കുണ്ടാമണ്ടിക്കുള്ള എല്ലാ വകയും ഉണ്ട്. ഇന്ത്യ, ജപ്പാന്‍, ചൈന, മൂവരും ഒരുകാലത്ത് ചില്ലറ തല്ലുകള്‍ കൂടിയിട്ടുള്ളവരാണു്. മൂവരും ആണവ ആയുധ നിര്‍മ്മാണ പദ്ധതിയുള്ളവരും. ചന്ദ്രനില്‍ പോക്കെല്ലാം വെറും തട്ടിപ്പ്. ഈ ചന്ദ്രനില്‍ പോകുന്ന Rocketഉം Intercontinental Ballistic missileഉം തമ്മില്‍ വലിയ വിത്യാസം ഒന്നുമില്ല. ഇവമ്മാര്‍ ഇതെല്ലാം കൂടി തല്ലി പോട്ടിച്ച പിന്നെ ഒരു സുഖവും കാണൂല്ല.
കൈപ്പള്ളി, ഇന്ത്യയുടെ existing border നിറയെ അവരു 6 ലേന്‍ റോഡ് ഉണ്ടാക്കുന്നത് ശ്രദ്ധിച്ചോ? ഒരു യുദ്ധം വന്നാല്‍ അവരുടെ ടാങ്കൊക്കെ പറന്നെത്തും. നമുക്കു റോഡ് പോരാ.
ReplyDeleteനമ്മുടെ ബോര്‍ഡര്‍ റോഡ് അസോസിയേഷന്‍ ഉണ്ടാക്കുന്ന കുറെ റോഡില്‍ ഒക്കെ ഞാന്‍ പോയാരുന്നു. 40കി.മീ/മണിക്കൂറിന്റെ മുകളില്‍ പോവാന്‍ പറ്റില്ല.
ഇന്‍ഫ്രാസ്ട്രക്ച്ചര്‍ വളരെ ഇമ്പോര്‍ട്ടന്റാണ്
podcast ആവശ്യപ്പെടുന്ന പ്രിയപ്പെട്ട ശ്രോദാക്കളേ.
ReplyDeleteഈ പോസ്റ്റ് ഒരു podcastാനുള്ള സാദനമാണു ഇങ്ങനെ എഴുതി ഫലിപ്പിക്കുന്നത്. Etisalat ഇതുവരെ DSL connection കുപ്പിയിലാക്കി തന്നില്ല. തരും തരും എന്നു പറയുന്നതല്ലാതെ തരുന്നില്ല. അവരുടെ പഴയ കൊണസള്‍റ്റണ്ടാണെന്ന് പറഞ്ഞിട്ടും കാര്യമില്ല (പിന്നെ ചിലപ്പം ഈ ജന്മം അവന്മാര്‍ തരില്ല). ഇന്റര്നെറ്റ് കഫേയില്‍ പോയി ഇരുന്നു podകാച്ചാനുള്ള ചര്‍മ്മകാന്തിയും ഇല്ല. തല്ക്കാലം ഷെമി.
സിമി
ReplyDeleteഎന്തോന്ന് infrastracture. അവിടെ പോയ പട്ടാളക്കാര്‍ക്ക് തൂറാന്‍ കക്കൂസില്ല.
കൈപ്പള്ളി അണ്ണാ,
ReplyDeleteഇന്ത്യ ചൈനക്കാര് വാണം വിട്ടത് കണ്ട് വെപ്രാളപ്പെടണത് ഇതാദ്യമല്ലല്ലോ. ജനുവരിയിലെ ഒരു ബിബിസി വാര്‍ത്ത ഇവിടെ.
ഓടോ: ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍ അല്ലേ അസോസിയേഷന്‍ അല്ല. മറ്റേത് ഒരു മാതിരി ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ എന്നൊക്കെ പറയണ പോലെ :-)
ദില്‍ബാസുരന്‍ പറഞ്ഞ വാര്‍ത്ത ഞാന്‍ ശ്രദ്ധിച്ചിരുന്നു. രണ്ടു ദിവസം മുമ്പ് ഒരു മലയാള പത്രത്തില്‍ അവര്‍ ഇന്‍ഡ്യയുടെ കുറച്ചു പ്രധാനപ്പെട്ട നെറ്റ്വര്‍ക്കുകള്‍ ഹാക്ക് ചെയ്തു, ചില ഫൈലുകളോക്കെ എഡിറ്റ് ചെയ്തു എന്നു വന്നിരുന്നു. ചുമ്മാ ഒന്ന് സേര്‍ച്ചി നോക്കിയപ്പോ ലോകം മൊത്തം അവര്‍ക്കെതിരേ കംപ്ലയിന്റാ. ചൈന അമേരിക്കേടെ സൈറ്റ് ഹാക്ക് ചെയ്തു, യുറോപ്പിന്റെ, യുകെയുടെ ഇപ്പോ ഒന്നും കട്ടോണ്ടു പോവാനില്ലാത്ത ഇന്‍ഡ്യയുടെ വരെ. അവര്‍ സൈബര്‍ യുദ്ധത്തിന്റെ പുതിയ തന്ത്രങ്ങള്‍ പരിശീലിക്കുകയാണെന്നാണ് സംസാരം.
ReplyDeleteനുമ്മടെ രാഹുല്‍ഗാന്ധി ഓന്റുമ്മാന്റൊപ്പം ചൈനേല്‍ പോയിരിയ്ക്കയാണല്ലൊ...
ReplyDeleteഇന്നത്തെ പത്രത്തില്‍ ചൈനക്കാരന്‍ പറയുന്നത്, പുതിയ പ്രോമിസ്ഡ് (ഭാവിയില്‍ രാജ്യം ഭരിയ്ക്കാന്‍ സാധ്യതയുള്ള) ആയിട്ടുള്ള ചെറുപ്പക്കാരായ രാഷ്ട്രീയക്കാരില്‍ “ഇന്‍ വെസ്റ്റ്” ചെയ്യാന്‍ അവര്‍ക്ക് താല്പര്യമാണത്രെ!!
എല്ലാംകൊണ്ടും അച്ചന്റെ മോനാവാന്‍, ഒരു തോക്കുകരാര്‍ ചൈനവഴി..... ങേ...??
ഇങ്ങനെ ആണ് എങ്കില്‍ ഈ വിഷുനു ഞാനും വിടും ഒരു റോക്കറ്റ് .... പറ്റിയാല്‍ ആദ്യത്തെ ബഹിരാകാശ ഉറുംബിനേം കേറ്റി വിടും
ReplyDeleteoff topic: കൈപ്പള്ളീ, എനിക്കൊരു അത്യാവശ്യ കാര്യമുണ്ടായിരുന്നു. മെയില്‍ ഐഡി
ReplyDeleteഇല്ല. . എന്റെ വ്യക്തിപരമായ ഒരു സംശയം ചോദിക്കാനാ. antonyboban@gmail.com ഇതില്‍ ഒന്നു മെയില്‍ ചെയ്യാമോ?
ഒരു ഓഫ് ടോപ്പിക്ക് :)
ReplyDeleteകൈപ്പള്ളി ഇന്ന് രാവിലെ 6.27നു കൈപ്പള്ളിക്കൊരു പെണ്‍കുഞ്ഞ് പിറന്നു. അങ്ങനെ കൈപ്പള്ളി രണ്ടാംതും അച്ഛനായി.
ആശംസകള്‍ കൈപ്പള്ളി.
രാത്രി ഉറക്കമൊഴിച്ചിരിക്കുമ്പോള്‍ എഴുതാന്‍ ഇഷ്ടം പോലെ സമയം കിട്ടട്ടെ എന്നാശംസിക്കുന്നു.
കൈപ്പള്ളിക്കാശംസകള്‍. അമ്മയുടേയും, കുഞ്ഞിന്റെയും ആയുരാരോഗ്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു.
ReplyDelete