അമ്പത് വയസുകാരനായ ചക്കോച്ചന്‍, Time keeper മൂത്ത് accountant ആയ ഭാഗ്യവാനാണു്. കണക്ക് നോക്കുന്ന പണി പോയിട്ട് ഇംഗ്ലീഷ് പോലും സംസാരിക്കാന്‍ അറിയാത്ത ഒരു പാവമായിരുന്നു. ദുബൈയി ആസ്ഥാനമാക്കിയ ഒരു പ്രമുഖ യൂറോപ്പ്യന്‍ സ്ഥാപനത്തില്‍ ജോലിനോക്കുന്നു. മാറി മാറി വന്ന് മാനേജര്‍മാരുടെ മുന്നില്‍ ചെന്നു പെടാതെ Ras al Khaimahയിലും Abu Dhabiയിലും ഉള്ള site officeകളിലായി അല്പം ഹിന്ദിയും മലയാളവും mix masala ആക്കി തട്ടിയും മുട്ടിയും Head office കാണാതെ 2 വര്ഷം ഒളിച്ച് ജീവിച്ചു.
ചക്കോച്ചന്റെ കഷ്ടകാലത്തിനു് ദുബൈ head officeലേക്ക് promotion ഓടുകൂടി സ്ഥലം മാറ്റം കിട്ടി. പുതിയ മാനേജര്‍ ഇരിക്കുന്ന അതേ Floorല്‍ തന്നെയായിരുന്നു ചാക്കോയും. അതി ഭീകരനും, ക്രൂരനും, സര്വോപരി ക്രോദിഷ്ടനുമായയിരുന്നു പുതിയ മാനേജര്‍.
ചാക്കോച്ചന്‍ അദ്ദേഹത്തെ സോപ്പിട്ട് തണുപ്പിക്കാന്‍ നടത്തിയ ശ്രമമാണു് ഈ കഥ.
ചില പേപ്പറുകള്‍ ഒപ്പിടാനായി ചാക്കോച്ചന്‍ മാനേജറിന്‍റെ മുറിയില്‍ കയറി ചെന്നു. അദ്ദേഹം ഫയലുകള്‍ തുറന്ന് വായിച്ച് തുടങ്ങി. ജര്‍മ്മന്‍കാരനായ മാനേജറിന്‍റെ കഴുത്തില്‍ ഒരു സ്വര്‍ണ്ണ കുരിശ്ശ് തൂങ്ങുന്നത് ശ്രദ്ധിച്ച്. ചാക്കോച്ചനു് സമാധാനമായി. മാനേജിറിനെ സോപ്പിടാന്‍ ഒരു വിഷയം ഒത്തികിട്ടിയ സന്തോഷം ചാക്കോച്ചന്‍ അടക്കാന്‍ കഴിഞ്ഞില്ല.
അറിയാവുന്ന ആങ്കലയത്തില്‍ ചക്കോ വളരെ സന്തോഷത്തോടെ വെച്ച് കാച്ചി : "സാര്‍ മൈ ബ്രദര്‍, യുവര്‍ ഫാദര്‍ :) "
മാനേജര്‍ അന്തംവിട്ട കാട്ടുപോത്തിനെപ്പോലെ ചക്കോയെ നോക്കി. "Excuse me, What did you say? >:("
ചക്കോ അല്പം സംശയത്തോടെ വീണ്ടും: "സാര്‍ ഇന്‍ ജര്‍മ്മനി മൈ ബ്രദര്‍ര്‍ര്‍ര്‍ര്‍, യുവര്‍ ഫാദര്‍. :\ "
മനേജറിനു കാര്യമായിട്ട് കലി ഇളകി, കസേരയില്‍ നിന്നു് എഴുനേറ്റ് ഒച്ചത്തില്‍ സേക്രട്ടറിയെ വിളിച്ചു. മലയാളി സെക്രട്ടറി മുറിയില്‍ ഓടി വന്നു്.
മനേജര്‍: "What is this man blabering on about?, ask him in your language."
Secretary ചക്കോച്ചനെ കൂട്ടികൊണ്ട് പുറത്തിറങ്ങി ചോദിച്ചു: "ചക്കൊ സാര്‍, എന്ത പ്രശ്നം?"
ചക്കോ: "എന്‍റെ മൂത്ത ചേട്ടന്‍ Fr. Ignatius ജര്‍മ്മനിയില്‍ പള്ളീലച്ചനാണെന്ന കാര്യം പറഞ്ഞത് അയ്യാള്‍ക്ക് പിടിച്ചില്ല. അതിന ഇങ്ങനെ തുള്ളുന്നത്"
Secretary മാനേജറിനോടു കാര്യം വ്യക്തമാക്കിയെങ്കിലും മാനേജറിനു ചാക്കോച്ചനെ head officeല്‍ നിന്നും ചവിട്ട് site officeലിട്ടു. ചക്കോ Site officeകളില്‍ ഇപ്പോഴും ഒളിച്ചും പാത്തും ജോലിച്ചെയ്യുന്നു.
note: ഇത് നടന്ന സംഭവമാണു് പേരു് മാറ്റിയിട്ടുണ്ട്.
This comment has been removed by a blog administrator.
ReplyDeleteത്രിശങ്കു
ReplyDeleteവിലപ്പെട്ട "comment" നന്ദി
:)
miss understanding the man eager is the chackochan problem.
ReplyDeletechackochan speaking the ruppees english German marked in the German mark.
conversation rate is very low.
100 rs= 1 DEM
കൈപ്പള്ളി അപ്പോള്‍ കഥയും രചിക്കുമോ? മറ്റുള്ളോരുടെ കഞ്ഞികുടി മുട്ടിക്കുമോ പടച്ചോനേ! ബൈ ദി ബൈ ഈ മല്ലിംഗ്ലീഷ് ടേല്‍ രസമുണ്ട്.
ReplyDelete:)
കൈപ്പള്ള്യേ........പാവം ചാക്കോച്ചന്‍.....ജീവിച്ച് പോവാന്‍ സമ്മതിക്കൂല്ലാല്ലേ :)
ReplyDeleteകൈപ്പള്ളീ..
ReplyDeleteഇംഗ്ലീഷും അറബിയും അര്‍ത്ഥമറിയാതെ സംസാരിച്ച് അബദ്ധത്തില്‍ ചാടുന്ന മലയാളികളെ ധാരാളം കണ്ടിട്ടുണ്ട്. ചാക്കോച്ചന്റെ കഥ നന്നായി.
ക്രിസ്തുമസ് പുതുവത്സരാശംസകള്‍!
കഥ കൊള്ളാം കൈപ്പള്ളിജി.
ReplyDeleteപാവം ചാക്കോച്ചന്‍.
കൊള്ളാം
ReplyDeleteസൈറ്റാപ്പീസ് ആവുമ്പ ഇത്രേം ഇംഗ്ലീഷ് പറയണ്ടല്ല :-) കൊള്ളാം അണ്ണാ
ReplyDeleteകൈപ്പള്ളിയണ്ണന്‍ അക്കൗണ്ടര്‍ കഥ ഇറക്കിയ സ്ഥിതിക്ക് ഇരിക്കട്ട് ഇത്.
ReplyDeleteചൂടുകാലത്ത് ഒരു സൈറ്റെഞ്ചിനീയര്‍ ഹീറ്റ് സ്റ്റ്റോക്ക് അടിച്ചു നിലത്തു വീണു . പൊക്കിയെടുത്ത് ആശൂത്രീലാക്കി . ആശാന്‍ ഒരാഴ്ച്ച കഴിഞ്ഞ് ജോയിന്‍ ചെയ്തപ്പോ ഇങ്ങ് ആപ്പീസിലോട്ട് സിക്നെസ്സ് സര്‍ട്ടിഫികറ്റ് ഫാക്സയച്ചു തന്നു.
കാര്‍ബണ്‍ പേപ്പര്‍ പോലെ കരിപിടിച്ച ഒരു ഷീറ്റ് കിട്ടി. മൂപ്പരെ വിളിച്ച് സന്ദേശം ഇരുണ്ടു പോയി ശകലം ലൈറ്റ് ആക്കി ഒന്നു കൂടെ അയക്കാന്‍ പറഞ്ഞു. ദേ വരുന്നു വെള്ള പേപ്പര്‍!
മൂപ്പരെ പിന്നേം വിളിച്ചു. ശകലം ചൊറിഞ്ഞ മറുപടി " first i faxed in darkness and next i faxed in light . what i fax now?"
[ഹാവൂ, എഞ്ചിനീയര്‍മാരോടുള്ള കടം വീട്ടി.) accountants never get mad, they get even.]
ദേവന്‍
ReplyDeleteഹ ഹ ഹ അതു കലക്കി
കലക്കി.
ReplyDelete:)