Monday, April 07, 2008

M.G. Sreekumarന്‍റെ ആങ്കലയം

നിങ്ങള്‍ പലര്‍ക്കും അറിയാവുന്ന കാര്യമായിരിക്കും എങ്കിലും പറയട്ടെ:
M.G. ശ്രീകുമാറിനു മലയാളത്തില്‍ "പ്രേക്ഷകന്‍" എന്ന വാക്ക് അറിയാത്തതുകൊണ്ടാണോ
Audien എന്ന ഇല്ലാത്ത വാക്ക് ഉപയോഗിച്ചത്.

അദ്ദേഹത്തിന്റെ കണക്ക് പ്രകാരം.

പ്രേക്ഷകര്‍ = Audience
ഒരു പ്രേക്ഷകന്‍ = Audien

തീര്‍ന്നില്ലാ.


"This is not Criticization." അതെന്ത്രാണാവോ.

ഈ അണ്ണനു് ഈ 'ഫാഷ' അറിഞ്ഞൂടെങ്കില്‍ ഈ കസര്ത്തെല്ലാം നാടാകെ കാണുണ ഈ പരിപാടിയില്‍ തന്നെ വേണമോ.

ഇതിന്‍ gho.. അല്ല hostessനെ പറ്റി അധികം പറയണില്ല. രണ്ട് മാസം UKയില്‍ പോയാല്‍ മലയളത്തിനു് മലയാളത്തിനു് English accent ഉണ്ടാകുമോ?

---------
Idea star Singer പരിപാടിയെ കുറിച്ച് Jo എന്ന ബ്ലോഗ്ഗര്‍ എഴുതിയ ഈ ലേഖനത്തില്‍ നിന്നാണു് എനിക്ക് ഈ വിവരങ്ങള്‍ കിട്ടിയത്

29 comments:

 1. "രണ്ട് മാസം UKയില്‍ പോയാല്‍ മലയളത്തിനു്"

  "മലയളം" അല്ല കൈപ്പള്ളീ, മലയാളം, യാളം... ;-)

  ReplyDelete
 2. അന്യനാട്ടില്‍ പഠിച്ച് വളരുമ്പോഴും മലയാളം ഉപയോഗിക്കുന്നതിന്റെ ഭംഗി, വനിതാലോകത്തില്‍ കുട്ടികള്‍ കവിതയായി ചൊല്ലി കേള്‍പ്പിക്കുന്നു. ഏതെങ്കിലുമൊരു ഭാഷ നാവിനെ വക്രീകരിക്കുന്നുണ്ടെങ്കില്‍ ഇംഗ്ലീഷാണെന്ന് പറയേണ്ടി വരും ഈ വക ഉച്ഛാരണവും മറ്റും കേട്ടാല്‍. മലയാളിയുടെ ഇംഗ്ലീഷ് ഉച്ഛാരണവും മറ്റൊരു തലത്തില്‍ പരിഹാസ്യമാകുന്നുണ്ട്.

  ReplyDelete
 3. ഹാ ഹാ ഹാ

  പൊളിച്ചടുക്കി..!

  ഇത്ര ബുദ്ധിമുട്ടാതെ മലയാളത്തില്‍ തുടര്‍ന്നും സംസാരിച്ചാല്‍ മതിയല്ലോ..?

  ഇതു പോലത്തെ ഒരെണ്ണം ദാ ഇവിടെ..

  ReplyDelete
 4. Babu Kalyanam
  ഫയങ്കര!!!, എനിക്ക് ഈ 'ഫാഷ' അറിഞ്ഞുടാന്നുള്ള കാര്യം കണ്ടുപിടിച്ചുകളഞ്ഞു . 10 മാര്‍ക്ക്.

  ReplyDelete
 5. മലയാളിക്ക് ഇതു് ശീലമായി കൈപ്പള്ളീ.

  ReplyDelete
 6. മാര്‍ക്ക്‌ കൈപ്പള്ളി തന്നെ എടുത്തോളൂ. അതു correct ചെയ്തതിന്‌ ശേഷം :-)

  ReplyDelete
 7. Babu Kalyanam

  മാറ്റി ചെല്ലാ. പോയി നോക്ക്.

  ReplyDelete
 8. ഇവരെ റെഫറന്‍സിനെടുക്കുമ്പോഴാണ്‌ പ്രച്ചനം....(പദപ്രയോഗങ്ങളില്‌ തെറ്റോന്നുമില്ലല്ലോ..?) അല്ല കൈപ്പൊള്ളീ...സ്വാറീ...കൈപ്പള്ളീ...ഈ മനോരമക്കാര്..കസറ്റ് എന്നാണല്ലോ എഴുതുന്നത് കസറ്റാണോ..കാസെറ്റാണോ അതൊ ക്യാസെറ്റാണോ ശരി?

  ReplyDelete
 9. ഒക്കെ സഹിക്കാനുള്ള ശേഷി ഇതെല്ലാം കണ്ട് മലയാളി സ്വയാത്തമാക്കിയിരിക്കുന്നു കൈപ്പിള്ളീ

  ReplyDelete
 10. ഇംഗ്ലീഷിലാണ് ഭൂഗോളത്തിന്റെ സ്പന്ദനം എന്ന് ഇന്നത്തെ മലയാളി തിരിച്ചറിയുന്നു. ലോകത്തിനുമുന്നില്‌‍‍‍‍‍‍‍‍ തലയുയര്‍ത്തി നില്ക്കാന്‍ ഇംഗ്ലീഷിലുള്ള പ്രാവീണ്യം അത്യാവശ്യമാണെന്ന് നമ്മളില്‍ പലരും കരുതുന്നു. ഒരു എം ജി ശ്രീകുമാറിനെ മാത്രം നമ്മളെന്തിനു പഴിക്കണം?

  ഡൂ ദി നീഡ്ഫുള്‍ എന്നു പറയുന്ന നമ്മളെ നോക്കി നമ്മുടെ മക്കള്‍ ചിരിക്കുമ്പോള്‍ നമ്മള്‍ ക്രിട്ടിസൈസേഷന്‍ നടത്താന്‍ മറന്നുപോകുന്നു.

  എന്തായാലും രെഞ്ജിനി ഹരിദാസിന്റെ മലയാളത്തേക്കാളും ഓഡിയന്‍ സഹിക്കുക ശ്രീക്കുട്ടന്റെ മലയാളമാണ് എന്നു ഞാന്‍ കരുതുന്നു.

  ReplyDelete
 11. മേലത്തെ കമന്റില്‍ ശ്രീക്കുട്ടന്റെ ഇംഗ്ലീഷ് എന്ന് തിരുത്തിവായിക്കാന്‍ അപേക്ഷ....

  ReplyDelete
 12. മലയാല ബാഷാശുദ്ധിയെക്കുറിച്ച് അണ്ണന്‍ തന്നെ പറയണം! തമാശക്കാരനാ അല്ലേ?

  ReplyDelete
 13. "എഴുത്തച്ഛന്‍" (ഈ പേരിനു് വന്ന ദുര്‍ഗധി !!!)
  മലയാളം പഠിച്ച വിദ്ദ്വാന്മാര്‍ അധികം പേര്‍ internetല്‍ ഭാഷാ പോഷണം ചെയ്യാത്തത് കൊണ്ടല്ലെ ഞാനും ഇത് ചെയ്യുന്നത്. ഇയ്യാള്‍ക്ക് പറ്റുമെങ്കില്‍ പറയടോ, ഇനിയും ചെയ്ത് തീരാത്ത projectകള്‍ ധാരാളം ഉണ്ട് . അതില്‍ ഒരണ്ണം അങ്ങോട്ട് തരട്ടെ? ഒരു വര്ഷം കൊണ്ട് തീര്‍ക്കാമോ?

  ചെയ്യുന്നവനെ പരിഹസിക്കാന്‍ മാത്രമെ തനിക്ക് കഴിയു. സൌജന്യമായി എന്തെങ്കിലും ഭാഷക്ക് വേണ്ടി ചെയ്തിട്ട് മതി ഈ "എഴുത്തച്ഛന്‍" പേരോക്കെ.

  മലയാള ഭാഷശുദ്ധിയെക്കുറിച്ച് ഭാഷാ ചരിത്രത്തെകുറിച്ചും എനിക്ക് നല്ല ബോധമുണ്ട്. അത് തനിക്ക് ഇല്ലാത്തതുകൊണ്ടാണല്ലോ താന്‍ 'എഴുത്തച്ഛന്‍' എന്ന പേരിട്ടത്.

  ReplyDelete
 14. മത്തന്‍ കട്ടന്നു ഞാന്‍ പറഞ്ഞാലല്ലേ അണ്ണന്‍ തലേല്‍ നരയുണ്ടെന്നു പറഞ്ഞു തുള്ളേണ്ട കാര്യ്മുള്ളൂ? ആശയവിനിമയത്തിനാണ് ഭാഷ, കാര്യം മനസ്സിലായാപ്പോരെ അച്ചരത്തെറ്റ് കണ്ടെത്തി എന്നെ തിരുത്താന്‍ വരേണ്ട എന്ന് നാഴികക്ക് നാപ്പതു വട്ടം പറയണ അണ്ണന്‍ ശ്രീകുമാറിന്റെ തെറ്റ് കാണിക്കണ കണ്ടപ്പം ചിരി വന്നു പോയി. അങ്ങൊര്‍ക്കും ചെലപ്പ്ം ചെറുപ്പത്തില്‍ ഇംഗ്ലീഷ് പഠിക്കാന്‍ പറ്റിക്കാണില്ലെന്നേ. വിട്ടുകള.
  പിന്നെ അണ്ണന്‍ ബൈബിളോ, രാമായണമോ സൂചികയോ എന്തു വേണേല്‍ ഉണ്ടാക്കിക്കോ അതിനെക്കുറിച്ച് ഞാനൊന്നും പറഞ്ഞില്ലല്ലോ ഇവിടെ?
  അരിയെത്ര മാപ്പിളേ എന്നു ചോദിക്കുമ്പോള്‍ പറയഞ്ഞായി എന്നാണോ അണ്ണാ ഉത്തരം പറയുന്നേ?
  ഭാഷക്ക് സൌജന്യസേവനം നടത്തുന്നോണ്ട് മലയാല ഫാഷ മല്ലു അംഗിളിന് തീറെഴുതിക്കിട്ടിയോ? വിമര്‍ശന്ം സ്വീകരിക്കാനറിയാത്തവര്‍ മറ്റുള്ളവരുടെ കുറ്റം കണ്ടു പിടിക്കാന്‍ നടന്നാല്‍ ക്ണ്ടു നിക്കുന്ന ഞങ്ങള്‍ക്ക് ചിരിയേ വരൂ.

  അയ്യോ ഞാനിങ്ങനെ പറഞ്ഞോണ്ട് ഇനി കിളിപ്പാട്ടുകള്‍ക്ക് തീയിടാനും ബ്ലോഗു പൂട്ടാനുമൊന്നും നിക്കല്ലേ. മലയാള ഭാഷ പട്ടിണിയാകും.
  :)

  ReplyDelete
 15. എഴുത്തച്ചാന്‍
  എനിക്ക് നിനോടു സഹതാപുണ്ട്.

  ഒരു നല്ല സുഹൃത്ത് നഷ്ടമായതിന്റെ സംങ്കടവും.

  ReplyDelete
 16. അല്ലെഴുത്തച്ഛാ
  കൈപ്പള്ളി മലയാളം തെറ്റായിപ്പറയുന്നതിലും എം ജി ഇംഗ്ലീഷ് തെറ്റായിപ്പറയുന്നതിലും ഒത്തിരി വ്യത്യാസം ഇല്ലേ? ഇല്ലേ? ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത്.
  ഒന്ന്: മലയാളം എഴുതുകയും വായിക്കുകയും ചെയ്യുന്നവരുടെ ഇടയില്‍ മലയാളത്തില്‍ തന്നെ സംസാരിക്കാന്‍ ശ്രമിക്കുകയാണ് കൈപ്പള്ളി ചെയ്യുന്നത്. എന്നു വെച്ചാല്‍ അദ്ദേഹത്തിന് അറിയാത്ത ഒരു ഭാഷ, ഈ മലയാളം കമ്യൂണിറ്റിയുടെ ഭാഗമാകാന്‍ അദ്ദേഹം മെനക്കെട്ടിരുന്ന് പഠിച്ച്, പ്രയോഗിക്കുന്നു. നമ്മള്‍ റഷ്യയില്‍ പോയാല്‍ റഷ്യന്‍ പഠിച്ച് സംസാരിക്കാന്‍ ശ്രമിക്കും പോലെ. അപ്പോ അതില്‍ നല്ല ഒരു ഗുഡ് വില്‍ ഇല്ലേ? അദ്ദേഹം വരുത്തുന്ന അക്ഷരതെറ്റുകളും മറ്റും നമുക്ക് അങ്ങ് ക്ഷമിച്ചൂടെ? സാഹചര്യം കൊണ്ട് ‍ മലയാളം പഠിക്കാനാകാഞ്ഞ ഒരു മലയാളി കൂടി മലയാളം നന്നായി പ്രയോഗിക്കാന്‍ പഠിക്കാന്‍ അത് സഹായിക്കൂലേ?

  ഇനി എം ജിയുടെ ഇംഗ്ലീഷ് : മലയാളം ചാനലില്‍ മലയാളികള്‍ കാണുന്ന മലയാളം സംസാരിക്കുന്ന മലയാളം പരിപാടി. അതില്‍ ഇം‌ഗ്ലീഷ് ഉപയോഗിക്കുന്നതേ ബോറ്. അതിന്റെ കൂടെ അറിയാന്‍ വയ്യാതെ വികലമായി ഉപയോഗിക്കണോ? ഇനി എം ജി യെ സി എന്‍ എന്‍ ഇന്റര്‍‌വ്യൂ ചെയ്യുകയായിരുന്നു എന്ന് വെയ്കൂ..ഇം‌ഗ്ലീഷില്‍. അപ്പോഴാണ് എം ജി ഈ വക പ്രയോഗങ്ങള്‍ നടത്തിയിരുനെങ്കില്‍ ആരും ഒന്നും പറയില്ല. ഇംഗ്ലീഷ് അറിയാതിരിക്കുന്നത് മോശമുള്ള ഒരു സംഗതിയല്ല-എങ്കില്‍ അറിയാത്ത സംഗതി വേണ്ടാത്തയിടത്ത് വിളമ്പി പരിഹാസ്യനാവുന്നത് ടോട്ടലി വേറെ കാര്യമല്ലേ?

  ReplyDelete
 17. കൈപ്പള്ളി,
  എനിക്കും അതേ സഹതാപമാണ് തോന്നുന്നത്.
  അരവിന്ദാ,
  കൈപ്പള്ളിക്ക് താങ്കള്‍ കൊടുക്കുന്ന സഹതാപത്തിന്റെ അതേ ആനുകൂല്യം എംജി.ശ്രീകുമാറിനും കൊടുക്കണം എന്നേ ഞാന്‍ പറഞ്ഞുള്ളൂ. അറിവില്ലായ്മയെ കളിയാക്കുന്നവര്‍ക്ക് അതു ചെയ്യാനുള്ള യോഗ്യത വേണം.
  മലയാളം അറിയാതിരിക്കുന്നതും മോശം സംഗതിയല്ല. എങ്കിലും അറിയാത്ത സംഗതി വേണ്ടാത്തയിടത്ത് വിളമ്പി പരിഹാസ്യനാവുന്നത് ശ്രീകുമാര്‍ മാത്രമല്ല അരവിന്ദ്.കൈപ്പള്ളിയുടെ തെറ്റുകള്‍ ക്ഷമിക്കാനുള്ള അതേ വിശാലമനസ്കത നാം എം.ജി.ശ്രീകുമാറിനോടും കാട്ടണം. ഇംഗ്ലീഷ് ഭാഷയെക്കുറിച്ചുള്ള പ്രഭാഷണത്തിനിടക്കൊന്നുമല്ലല്ലോ എം.ജി.ശ്രീകുമാറും തെറ്റു വരുത്തിയത്. അദ്ദേഹത്തിന്റെ തൊഴിലായ പാട്ടു പാടലിനിടയിലുമല്ല. അപ്പൊപ്പിന്നെ താങ്കളുടെ തന്നെ തിയറികളനുസരിച്ച് അദ്ദേഹത്തെ കളിയാക്കിയതില്‍ യാതൊരു ന്യായീകരണവുമില്ല.

  ReplyDelete
 18. മലയാലം കൊരച്ച്‌ കൊരച്ച്‌ മാത്രം പരയുന്ന കൊച്ചമ്മമാരും കൊച്ചച്ചന്‍മാരുമാണ്‌ വിധികര്‍ത്താക്കള്‍. അരങ്ങില്‍ പിള്ളേര്‍ കുരങ്ങന്‍മാരാവുമ്പോള്‍ അണിയറയില്‍ തന്തതള്ളമാരുടെ വക ഹൃദ്യമായ നെഞ്ചത്തടിയും നിലവിളിയും. നാട്ടിലാരും കേക്കാത്ത അംഗ്രേസി ശ്രീകുമാറടക്കമുള്ള മന്ദബുദ്ധികള്‍ കെട്ടിയെഴുന്നള്ളിക്കുന്നു. ലോകത്തെവിടെയും നടക്കാത്ത സംഗതികളാണ്‌ കേരളത്തില്‍ സംഭവിക്കുക. അങ്ങിനത്തെ ഈ പരിപാടിക്ക്‌ റിയാലിറ്റി ഷോ എന്നു പേരിട്ടവനാണ്‌ യോഗ്യന്‍. ഗോഡ്‌സ്‌ ഔണ്‍ കണ്‍ട്രി എന്നുകേരളത്തിനു പേരിട്ടയോഗ്യനില്ലായിരുന്നെങ്ങില്‍ ഒന്നാംസ്ഥാനം പേരിടലിന്‌ കിട്ടുമായിരുന്നു.

  ReplyDelete
 19. എഴുത്തച്ഛന്‍
  കേരളത്തിലുള ഒരു മലയാളം ചനലില്‍, മലയാളി പരേക്ഷകരുടെ ഇടയില്‍, മലയാളിയായ എം. ജി. ശ്രീകുമാര്‍ അറിയാത്ത ഇം‌ഗ്ലീഷ് സംസാരിക്കേണ്ട കാര്യമുണ്ടോ?

  ഞാന്‍ മലയാളികളോടു് മലയാളത്തില്‍ തന്നെയാണു് സംസരിക്കുന്നത്. പലപ്പോഴും എനിക്കറിയാത്ത വക്കുകളുടെ ഇം‌ഗ്ലീഷ് പദങ്ങള്‍ ഉപയോഗിക്കാറുണ്ടെങ്കിലും. അതിനു് കാരണം ഇം‌ഗ്ലീഷില്‍ ചിന്തിച്ചിട്ട് മലയാളത്തില്‍ വിവര്ത്തനം ചെയ്യുന്നതു് കൊണ്ടാകാം.

  എം. ജീ. ശ്രീകുമാറിനു്. "Critizisation" എന്ന ഇല്ലാത്ത വാക്കിന്‍ പകരം പരാമര്‍ശം എന്ന സുന്ദരമായ വാക്ക് ഉപയോഗിക്കം. മലയാളത്തില്‍ വാക്കുകള്‍ ഇല്ലാഞ്ഞിട്ടോ, അറിയാഞ്ഞിട്ടോ അല്ല ഈ തലകുത്തിമറിയലൊക്കെ, "എഴുത്തച്ഛനെ" പോലുള്ള പമ്പര വിഡ്ഢികള്‍ ഈ കോപ്രായങ്ങള്‍ സഹിക്കുന്നതുകൊണ്ടു മാത്രം.

  ReplyDelete
 20. “എം. ജീ. ശ്രീകുമാറിനു്. "Critizisation" എന്ന ഇല്ലാത്ത വാക്കിന്‍ പകരം പരാമര്‍ശം എന്ന സുന്ദരമായ വാക്ക് ഉപയോഗിക്കം”

  അഞ്ജനമെന്നാല്‍...

  എന്റെ കൈപ്പള്ളി അണ്ണാ, വീണ്ടും ചിരിപ്പിക്കാതെ,
  "Critizisation" എന്ന ഇല്ലാത്ത വാക്കിന് പകരം ‘പരാമര്‍ശം’ മതിയെന്നാ?? ഹ! ഹ!!
  (ഇതു ഞാന്‍ യുട്യൂബിലിടട്ടാ? അതോ കോപ്പിറൈറ്റുണ്ടാ?)


  എന്തുവാ അണ്ണനീപ്പറയുന്നേ? എന്നെപ്പോലുള്ള ‘പമ്പര വിഡ്ഡികള്‍ക്ക്’ബാഷാ പോഷണം ചെയ്തു തരുന്ന അണ്ണന് നന്ത്രി.

  ReplyDelete
 21. Ezhuthachan made his point clear. Sreekumar has hands on experience in performing before the public. He will not use English/Manglish just for the sake of show-off. That could be a habit. Learn to look at it lightly.

  "ചെയ്യുന്നവനെ പരിഹസിക്കാന്‍ മാത്രമെ തനിക്ക് കഴിയു." - You alleged that Ezhuthachan did it. I feel, more than him you did so by posting this worthless article insulting Sreekumar. He has contributed to the language, art and culture of Kerala. We are broad-hearted enough to tolerate such small mistakes from Sreekumar's side. Atleast it's worth watching his show, than reading such a stupid post.

  And if someone has made you beleive that unicode Bible and a Blog Soochika are some of the invaluable contributions to Malayalam or Malayalam on net, it's the time to correct it.

  Bark at everyone who makes a valid point. What an idea!!! Seamless!

  "സാഹചര്യം കൊണ്ട് ‍ മലയാളം പഠിക്കാനാകാഞ്ഞ ഒരു മലയാളി കൂടി മലയാളം നന്നായി പ്രയോഗിക്കാന്‍ പഠിക്കാന്‍ അത് സഹായിക്കൂലേ?" - Aravind, Kaippalli's attitude doesn't seem to justify your statement.

  ReplyDelete
 22. Criticization / Criticism - Vimarshanam, not paramarsham!

  To conclude, this is not a criticization!

  ReplyDelete
 23. ഓ വിട്ടുപോയി,

  അണ്ണാ നമ്മള് സുഹൃത്തുക്കളായിരുന്നന്നാ? എപ്പോ? എനിക്കോര്‍മ്മ വരുന്നില്ല കെട്ടാ, അല്ലേലും, സുഹൃത്തുക്കളെ കുറ്റം പറയാന്‍ പറ്റൂല്ലല്ലാ? ഏതായാലും എം.ജി ശ്രീകുമാര്‍ എന്റെ സുഹൃത്തല്ല. :)

  ReplyDelete
 24. അനൊണിവീരന്‍
  I have never claimed of any major acheivements towards furthering the scope of Malayalam language.

  I also do not understand how M.G. Sreekumar is making any contribution to the Malayalam language.

  I pointed out that your national hero Mr. M.G. Sreekumar should not use English and humiliate himself in this manner. If you find that insulting, then you really should not be reading any more artcles that question the silly behaviour of Mallus.

  ReplyDelete
 25. Response to Para 1: Yes, you have not made a direct claim.

  "ഇയ്യാള്‍ക്ക് പറ്റുമെങ്കില്‍ പറയടോ, ഇനിയും ചെയ്ത് തീരാത്ത projectകള്‍ ധാരാളം ഉണ്ട് . അതില്‍ ഒരണ്ണം അങ്ങോട്ട് തരട്ടെ? ഒരു വര്ഷം കൊണ്ട് തീര്‍ക്കാമോ?

  ചെയ്യുന്നവനെ പരിഹസിക്കാന്‍ മാത്രമെ തനിക്ക് കഴിയു. സൌജന്യമായി എന്തെങ്കിലും ഭാഷക്ക് വേണ്ടി ചെയ്തിട്ട് മതി ഈ "എഴുത്തച്ഛന്‍" പേരോക്കെ."

  This is nothing but an indirect claim. I don't think any prudent man would disagree. At the same time, you have done / tried to do something. I agree and appreciate.

  Response to Para 2: We cannot confine the development of a language to those achieved through writing. Early days, it developed through fairytales told by grannies to their grand kids. It developed through cultural minglings. It developed through Ezhuthachan's parrot. Music, theatres, movies... every form of art assumes a considerable role in the development of a language. A contribution to any of these media is a contribution to the growth of the language as well. Sreekumar has undoubtedly contributed fairly enough to the Malayalam music world. And thus, to the language too.

  Response to Para 3: My / our national hero M G Sreekumar?? Good understanding! ha ha!! :-D

  I wonder while correcting you, if Babu Kalyanam had told "ഈ Kaippalli അണ്ണനു് ഈ 'ഫാഷ' അറിഞ്ഞൂടെങ്കില്‍ ഈ കസര്ത്തെല്ലാം നാടാകെ കാണുണ ഈ blogil തന്നെ വേണമോ," what would have been your response! I can imagine. ;-)

  It's not only MG who makes a mistake. (Now don't ask me to give you a list of such people so that you can respond to all - one of the prime people in that list will be Kaippalli.) Although, you have every right to criticize, try to be more empathetic. It adds value to your write-ups.

  "artcles that question the silly behaviour of Mallus" - :-) I have read your articles on this matter. Good attempt. I would appreciate if you post more write-ups of this kind.

  And for your kind information, Mallus do not monopolise such patriotic rumors. But your articles generate such a sense.

  I know there is no point in telling you. After all, I'm arguing with Kaippalli. ;-)

  ReplyDelete
 26. അനോണീവീരന്‍ :

  I use Malayalam (which I learned on my own) to better communicate with Malayalees.

  MG Sreekumar uses Fake English to communicate to Malayalees.

  If you think both these situations are the same, I will be wasting my time on you.


  If using foreign words to communicate to a purely local audience by a native malayalam speaker is the sign of progress, then there is a serious problem with that society's notion of progress.

  You do not even find it remotely ridiculous that a prominent figure makes a fool of himself on television by doing this. But instead you challenge my credibility in Malayalam for posing the question. Yet find nothing wrong in the moronic practice of using English on Malayalam Television.

  Now that is your problem.

  ReplyDelete
 27. അനോണീവീരന്‍
  I wonder while correcting you, if Babu Kalyanam had told "ഈ Kaippalli അണ്ണനു് ഈ 'ഫാഷ' അറിഞ്ഞൂടെങ്കില്‍ ഈ കസര്ത്തെല്ലാം നാടാകെ കാണുണ ഈ blogil തന്നെ വേണമോ," what would have been your response! I can imagine. ;-)

  ഇതു ബ്ലോഗ്.

  എനിക്കിഷ്ടമുള്ളത് ഇഷ്ടമുള്ളതുപോലെ എഴുതാനുള്ള സ്ഥലം. സഹിക്കാന്‍ സൌജന്യമായി വായിക്കുന്നതുകൊണ്ട് എനിക്ക് ഒരു ബാദ്ധ്യതയും ഇല്ല.

  അത് TV.
  Cable TV Subscriber മുതല്‍ പരസ്യക്കാറും main sponsorഉം ആവശ്യത്തിനും അധികം പണം കൊടുക്കുന്നുണ്ട്. അപ്പോള്‍ ഇത് സഹിക്കാന്‍ പറ്റുമോ?

  രണ്ടും രണ്ട് മാദ്ധ്യമമണു്. രണ്ടിനും സ്വാതന്ത്ര്യത്തിലും പ്രതികരണ രീതിയിലും വിത്യാസമുണ്ട്.

  മനസിലാകില്ല അറിയാം.

  ReplyDelete
 28. "എനിക്കിഷ്ടമുള്ളത് ഇഷ്ടമുള്ളതുപോലെ എഴുതാനുള്ള സ്ഥലം. സഹിക്കാന്‍ സൌജന്യമായി വായിക്കുന്നതുകൊണ്ട് എനിക്ക് ഒരു ബാദ്ധ്യതയും ഇല്ല."
  അതു സത്യം അതോണ്ടല്ലേ Critizisation എന്നതിന് പകരം പരാമര്‍ശം എന്നു പറഞ്ഞ പൊട്ടത്തരത്തെക്കുറിച്ച് അണ്ണന്‍ ഒന്നും മിണ്ടാതിരിക്കണത്. പൊട്ടത്തരം ശ്രീകുമാറെന്നല്ല ആരു പറഞ്ഞാലും പൊട്ടത്തരം തന്നേ അണ്ണാ. വീണിടത്തൂന്ന് ഉരുളല്ലേ. ഏതു പോലിസുകാരനും ഒരബദ്ധമൊക്കെ പറ്റും. പക്ഷേ അത് ഏതോ ഒരുത്തന്‍ യൂട്യൂബിലിട്ടത് വേറൊരുത്തന്‍ പോസ്റ്റിയത് വീണ്ടും എടുത്തു പോസ്റ്റി ആളാവാന്‍ നാണമില്ലല്ലോ അണ്ണാ? അണ്ണന്റെ അക്ഷരപിശാചുക്കള്‍ മാത്രമെടുത്ത് പോസ്റ്റിയാല്‍ മതി. ചിരിക്കാന്‍ മിനിമം അഞ്ഞൂറു ഹിറ്റെങ്കിലും കിട്ടൂം. സ്വാഹ! യേത്?

  ReplyDelete
 29. തെറ്റിപ്പറഞ്ഞില്ലെങ്കില്‍ പിന്നെ ഒക്കേം പ്രിന്റ്‌ മീഡിയ ആയിപ്പോവില്ലെ...

  നമ്മുടെ മാണി സാറിന്റെ അഡീഷണാലിറ്റി,
  ഇപ്പോ യെം ജി യണ്ണന്റെ ക്രിട്ടിസൈസേഷന്‍

  പിന്നെ ഡിങ്ങോളിഫികേഷന്‍, കൊണോഷ്ടികല്‍സ്‌,
  കുള്‍ടീഷന്‍...

  എറ്റിമോളജിയെ ക്രോണോളജിക്കലായി പഠിച്ചാല്‍--
  എല്ലാ പുലഭ്യങ്ങളും വാക്കായി അവസ്ഥാന്തരം ഭവിക്കുന്നത്‌ കാണം.

  എത്ര കുളമാക്കിയ സ്ഥലപ്പേരുകള്‍, എത്രകാട്ടുമുക്കുകള്‍, പട്ടിക്കാടൂകള്‍,
  കാവല്‍പ്പുരകള്‍, ചിറകള്‍, തിട്ടകള്‍, പുര്‍ങ്ങള്‍....

  ചുമ്മ എന്തരേങ്കിലും പറയുക, പിന്നെയതൊക്കെ വാക്യത്തിലും വാക്കിലുമായി മാറുന്നു.
  പല മറുഭാഷാവാക്കുകളേയും ബലാല്‍സംഗം ചെയ്ത്‌ വെടക്കാക്കി തനിക്കക്കിയിരിക്കുന്നു
  ശ്യാമ സുന്ദര കേര കേദാര ഫൂമി.

  ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..